Aksharathalukal

Dicentra (Bleeding Hearts) -- Part 2

"ഈൗ.." ഉണ്ണി ഇളിച്ചു കാണിച്ചു വീണ്ടും തന്റെ ശ്രെദ്ധ മുഴുവൻ പാത്രത്തിലേക്കാക്കി.. അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ജോസഫ് വീണ്ടും കഴിക്കാൻ തുടങ്ങിയപ്പോളാണ് ഫോൺ റിങ് ചെയ്യ്തത്.   ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന നമ്പർ കണ്ടു ജോസഫിന്റെ മുഖത്തു അകാരണമായ ഒരു ഭയം നിഴലിച്ചു..
   ' Sr. റാണി അഗസ്റ്റിൻ കാളിങ്......'
 

തുടർന്നുവായിക്കുക.........

പാറു തൻ്റെ റൂമിൽ എത്തിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കണ്ടത്
Abin calling..........

"എന്നതാടാ കോപ്പേ..." ഫോൺ അറ്റൻഡ് ചെയ്ത് ഉടനെ അവൾ ചോദിച്ചു.

"സൂര്യൻ തലയ്ക്കു മുകളിൽ വന്നലോടി,പലമറ്റത്തെ രാജകുമാരിയുടെ പള്ളിയുറക്കം കഴിഞ്ഞില്ലേ ഇതുവരെ.."

"ഇല്ലല്ലോ എന്നാ നീ വല്ല താരാട്ടപാട്ട് പാടിത്തരാൻ വിളിച്ചതാണോ....."

"രാവിലെ നല്ല ചൂടാണലോ മകളെ..."

"നീ വിളിച്ച കാര്യം പറയടാ മൈ@#.."

"അതുപിന്നെ ഞങ്ങൾ തൊമ്മപ്പന്റെ വീട്ടിൽ ഉണ്ട്...നീ വരുന്നുണ്ടോന്നറിയാനാണ്.." അപ്പുറത്  അവൻ ഭവ്യതയോടെ പറഞ്ഞു.

"ഹാ.....ഞാൻ വന്നേക്കാം"....പാറു ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു ഫ്രഷ്‌വാൻ പോയി...

************ ********** ********
Sr റാണി അഗസ്റ്റിൻ calling.........
ജോസഫ് ഒരു വിറയലോടെ ഫോൺ കൈയിൽ എടുത്തു കാൾ അറ്റൻഡ് ചെയ്യണോ  എന്നു കരുതി സംശയിച്ചിരുന്നു.....

"എന്നാപ്പറ്റി അപ്പച്ച .." ജോസഫിന്റെ പരിഭ്രമം കണ്ടുക്കോണ്ട്  ഉണ്ണി ചോദിച്ചു..

"ഹേ ഒന്നും ...ഒന്നുമില്ലട" തന്റെ ഞെട്ടൽ മറച്ചു വെച്ചോണ്ടു അയാൾ പറഞ്ഞു.

"പിന്നെ എന്നാഫോൺ എടുക്കാതെ..ആരാ വിളിക്കുന്നേ..."ഉണ്ണി തന്റെ സംശയം മറച്ചു വെച്ചില്ല...ജോസഫ്‌ അവനു  മറുപടി നൽകാതെ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ഹാളിലേക്ക് നടന്നു.

"മ.... something fishy...കണ്ടുപിടിക്കാം.."
ഉണ്ണി ജോസഫ് പോയവഴി നോക്കി പറഞ്ഞുകൊണ്ട് ഭക്ഷണ കഴിക്കാൻ തുടങ്ങി.

"അച്ചായൻ എന്തിയേടാ........ഇതെന്ന കഴിക്കാതെ എഴുനേറ്റു പോയേ....."അങ്ങോട്ടു വന ആലീസ് ചോദിച്ചു

"കാൾ വന്നിട്ടു പോയതാ.."

"ഹാ അവൾ വന്നില്ലേതുവരെ.......'പാറു'......കഴിഞ്ഞില്ലേ കുളി..."
ആലീസ് മുകളിലേക്കു നോക്കി വിളിച്ചു ചോദിച്ചു.

"വരുവാ...."

"മ..സമയം നട്ടുച്ചയായി ,ഇനി എപ്പോ കഴിക്കാനാ...." ആലീസ് പറഞ്ഞോണ്ട് കാൾ ചെയ്‌യതോണ്ടു നിൽക്കുന്ന ജോസഫിന്റെ അടുത്തേയ്ക്ക് നടന്നു.

"ശരി സിസ്റ്റർ, ഇല്ല....എല്ലാവരോടും ചോദിച്ചിട്ടു ഞാൻ നാളെ തന്നെ തീരുമാനം അറിയിക്കാം "....ജോസഫ് കാൾ കട്ട് ചെയ്യ്തു നിർകാരത്തോടെ അലീസിന്റെ നേരെ നോക്കി.

"റാണി സിസ്റ്റർ ആന്നോ അച്ചായാ .."ആലീസ് പേടിയോടെ ചോദിച്ചു.
മ്...... ജോസഫ് ഒന്നു മൂലുക മാത്രം ചെയ്യ്തു.

"അച്ചായാ....പാറു....അവൾ..."

"ഒന്നും ഉണ്ടാവില്ലടി നീ പേടിക്കാതെ"
അലീസിനെ സമാധാനപ്പെടുത്തുമ്പോളും തന്റെ ഉള്ളിലുള്ള ഭയം പുറത്തു വരാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു ജോസഫ്.

"നീ ഇനി ടെൻഷൻ അടിച്ച് പിള്ളേർക്ക്‌ സംശയം ഉണ്ടാക്കേണ്ട" അലീസിനോട് പറഞ്ഞു കൊണ്ട്‌ അയാൾ തിരിഞ്ഞു നടന്നു.അവളുടെ കണ്ണുകൾ ഹാളിൽ ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ഫാമിലി ഫോട്ടോയ്ക്ക് നേരെ നീണ്ടു.

"എന്റെ അക്കരയമ്മേ.....ഈ സന്തോഷം എന്നും ഉണ്ടാവാണേ........"ആലീസ് ആ ഫോട്ടോ നോക്കി പ്രാർത്തിച്ചുകൊണ്ടു തന്റെ കണ്ണുനീർ തുടച്ചു അകത്തേക്ക് നടന്നു.

************ ************ *********

പാറു കുളിയൊക്കെ കഴിഞ്ഞു വാണിറ്ററി മിററിന്റെ മുന്നിൽ നിന്നു സിസ്റ്റത്തിലൂടെ നേരിയ തോതിൽ കേൾക്കുന്ന പാട്ടിന്റെ വരികൾ മൂളിക്കൊണ്ടു  മുടിയുണക്കുകയാണ്.ഒരു ജീനും ഫുൾ സ്ലീവ് ഷർട്ടുമാണ്‌ വേഷം.സ്ലീവ് മടക്കി മുട്ടിനു മുകളിൽ വെച്ചിരുന്നു.എത്രയൊക്കെ തല്ലിപ്പൊളി ആണ് പറഞ്ഞാലും വൃത്തിയുടെ കാര്യത്തിൽ ആള് പക്കാ ഡീസന്റ് ആണ്.അതുകൊണ്ടു തന്നെ റൂം എപ്പോഴും നീറ്റ്‌ ആയിരിക്കും....
പാറു മുടി പോണിറ്റെയിൽ കെട്ടി, ഇടത്തെ കൈയിൽ വാച്ചും കാതിൽ ഒരു ചെറിയ സ്റ്റണ്ടും ഇട്ടോണ്ട് റൂമിനു പുറത്തേക്കിറങ്ങി.

"പാറു...."

"ഞാൻ വന്നു..വേഗം വിളമ്പു എന്റെ അമ്മച്ചി..."പാറു ചെയറിൽ ഇരുന്നു പ്ലേറ്റ് കൈയിൽ പിടിച്ചോണ്ടു പറഞ്ഞു.

"നീ എങ്ങോട്ടാ" ആലീസ് അവളുടെ പ്ലാറ്റിലേക്കു അപ്പംവിളമ്പി കൊണ്ടു ചോദിച്ചു.

"തൊമ്മപ്പന്റെ വീട്ടിൽ ,അവിടെ എല്ലാരും വന്നിട്ടുണ്ട്"പാറു കഴിച്ചോണ്ടു പറഞ്ഞു.

"അഹ്ഹ് അപ്പോൾ ഇന്നു അപ്പച്ചന് പണി ആയി എന്നർത്ഥം...."ഉണ്ണി വാഷ്ബേസിന് നേരെ നടന്നൊന് പറഞ്ഞു.
എല്ലാരും സംശയഭാവത്തിൽ അവനെ നോക്കി.

"അല്ല ഇവൾ പുറത്തുപോയൽ മിനിമം ഒരു അടി ഉണ്ടാക്കാതെ പറ്റില്ല.അവരെല്ലാം കൂടെ ഉണ്ടെങ്കിൽ പറയണോ?.....കാഞ്ഞിരപ്പള്ളി പൂരമാരിക്കും ഇന്നു "  ഉണ്ണി അലീസിന്റ സാരിയിൽ തന്റെ മുഖം തുടച്ചു ചിരിച്ചോണ്ട് പറഞ്ഞു.

"നീ പോടാ അലവലാതി..."പാറു അവനെ തറപ്പിച്ചു നോക്കി പറഞ്ഞു.അവൻ അവക്ക് കൊഞ്ഞനം കുത്തി കാണിച്ചോണ്ടു തന്റെ റൂമിലേക്ക്‌ പോയി.

"എന്റെ പാറു നിനക്കു atleast ഒരു പൊട്ടെങ്കിലും കുത്തിക്കൂടെ......എന്ന കോലമാണ് നോക്കിക്കേ .."ആലീസ് ശാസനയോടെ ചോതിച്ചു.

"എന്റെ പൊന്നമ്മച്ചി...ഇതു പറഞ്ഞു പറഞ്ഞു മടുത്തില്ലേ..കേട്ടു കേട്ടു ഞാൻ മടുത്തു.എനിക്ക് ഇതാനിഷ്ട്ടം....സോ plzzz.."  പാറു ഈർശയോടെ പറന്നുകൊണ്ടു എഴുനേറ്റു കൈ കഴുകനായി പോയി.

" ഹ ഞാൻ ഒന്നും പറയുന്നില്ല .അല്ലെങ്കിലും നീ തീരുമാനിക്കുന്നതല്ലേ  നടക്കു..."ആലീസ് കേറുവോടെ പറന്നു കൊണ്ടു അടുക്കളയിലേക്കു നടന്നു.

"ടീ ചട്ടമ്പി...,നീ ഇപ്പോ ഇറങ്ങുമോ ?എന്നാ എന്നെക്കൂടി നമ്മുടെ ടെക്സ്റ്റലിലേക്ക് ഇറക്കിയെക്കു.."

"Ok only 5 മിനിറ്റ് വേഗം വന്നാൽ കൊണ്ടുപോകും.അല്ലേൽ ഞാൻ പോകുവേ.."പാറു പുറത്തേക്കു നടന്നൊണ്ട് പറഞ്ഞു.

"ആലീസ് ഞങ്ങൾ ഇറങ്ങുവാ.."
"ഹാ..." കാർപോർച്ചിലേക്ക് വന്നതുകൊണ്ട് ആലീസ് പറഞ്ഞു.കാർ ഗേറ്റ് കടന്നു പോകുന്നവരെ അവർ അവിടെ നിന്നു.

************ ********* ***********

സ്റ്റീരിയോയിലൂടെ കേൾക്കുന്നപാട്ടിന്റെ ഒപ്പം താളം പിടിച്ചു ഡ്രൈവ് ചെയ്യുന്ന പാറുവിനെ തന്നെ നോക്കി ഇരിക്കുവരുന്നു ജോസഫ്...

"പാറു"....അയാൾ നേർത്ത സ്വരത്തിൽ വിളിച്ചു.

"എന്താണ് mr കുട്ടിച്ചൻ...,വല്ല ഉപദേശവും ആണെങ്കിൽ ഞാൻ വഴിയിൽ ഇറക്കിവിടുമേ.."പാറു ചെറു ചിരിയോടെ പറഞ്ഞു.

"അതൊന്നും അല്ല..അതു പിന്നെ നീ..." ജോസഫ് പറഞ്ഞു തുടങ്ങിയപ്പോളാണ്   പറുവിന്റെ ഫോൺ റിങ് ചെയ്യതത്.അവൾ കൈകൊണ്ടു 1 മിനിറ്റ് എന്നു കാണിച്ചു കാൾ എടുത്തു.

"ടീ നീ ഇറങ്ങിയോ?അപ്പുറത്തും നിന്നും ചോദിച്ചു"

"On the way ഡാ...just, 10 മിനിറ്റ് I will be there"

"വേണ്ട നീ ഗ്രീൻ valey വന്നാൽ മതി"

"ഹ ok..,അല്ല അപ്പച്ചാനെന്ന പറഞ്ഞു വന്നേ" അവൾ കാൾ cut ചെയ്‌യതോണ്ടു ജോസഫ് ന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

"അതു.....ഇന്ന് തല്ലൊന്നും ഉണ്ടാക്കാരുതെന്നു പറയാൻ ആരുന്നു" ജോസഫ് നേരെ നോക്കി പറഞ്ഞു.എന്തുകൊണ്ടോ അവളുടെ മുഖത്തു നോക്കി അതു പറയാണുള്ള ധൈര്യം അയൽക്കുണ്ടായിരുന്നില്ല.

"ആ ആലോചിക്കാം..." പാലമാറ്റം സിൽക്‌സ്ന്റെ കാർപോർച്ചിലേക്ക് കാർ കയറ്റികൊണ്ടു പാറു പറഞ്ഞു.

"ഓ അല്ലേലും ആരോട് പറയാൻ ആര് കേൾക്കാൻ..."ഒന്നു പുച്ഛിച്ചു പറഞ്ഞു കോണ്ടു ജോസഫ്  കോ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി.അപ്പോഴേക്കും മാനേജർ തോമസ് അവിടെ എത്തി.

"ലോഡ്  എത്തിയോടോ"

"ഇല്ല സർ,ഇപ്പോൾ എത്തുന്നാ പറഞ്ഞേ"

"തോമസ് uncle എന്നാ ഉണ്ട് സുഗമാണോ?"
പാറു കാറിൽ നിന്നു  ചോദിച്ചിട്ട് ഇറങ്ങി..

"അല്ല ആരാ ഇതു....കാഞ്ഞിരപ്പള്ളി ഗുണ്ടിയും ഉണ്ടായിരുന്നോ"
പാറു കൂർത്ത മുഖത്തോടെ അയാളെ നോക്കി.

" ഓഹോ...,എന്നെ ഇങ്ങനെ വിളിച്ചോണ്ടു Mr തോമസ് നിങ്ങൾക്ക് ഈ മാസം ഹാൾഫ് സാലറി ഉണ്ടായിരിക്കുകയുള്ളൂ" പാറു ജോസഫിനെ നോക്കി കണ്ണിറക്കിക്കോണ്ടു പറഞ്ഞു.

"അയ്യോ ചതിക്കല്ലേടി മോളെ.." അയാൾ ദയനീയമായി ജോസഫിനെ നോക്കി.വല്ലകാര്യമുണ്ടായിരുന്നോ എന്നുള്ള രീതിയിൽ ജോസേഫും അയാളെ നോക്കി.

"മ്മ്...നോക്കാട്ടോ..." അവൾ തന്റെ ചിരി മറച്ചു വെച്ചോണ്ട് ഗൗരവത്തിൽ പറഞ്ഞു.

"ആയിക്കോട്ടെ" അയാൾ ചിരിച്ചു.

"സർ ലോഡ് വന്നുന്നു തോന്നുന്നു ..ഞാൻ അങ്ങോട്ടു.."അയാൾ പറുവിന്റെ നേരെ നോക്കി തലയാട്ടി അകത്തേക്ക് നടന്നു.

"അതേ അപ്പച്ച...,മുൻപേ പറയാൻ വന്ന കാര്യം അതു തന്നെ  ആരുന്നോ?പാറു തന്റെ ഒരു പിരികം പൊക്കി കൈ കെട്ടി ബോണറ്റോട് ചേർന്നു നിന്നു ചോദിച്ചു.

" പിന്നല്ലാതെ...,വേറെ എന്നാ പറയാനാ.."ജോസഫ് തന്റെ ഞെട്ടൽ മറച്ചു വെച്ചോണ്ടു പുഞ്ചിരിയോടെ പറഞ്ഞു.

"മ്മം..." പാറു ഒന്നു ആക്കി മൂളിക്കൊണ്ടു കാറിൽ കേറി സ്റ്റാർട് ആക്കി.

"അപ്പോൾ ,ശെരി ഞാൻ പോട്ടെ.." പാറു കാർ മുന്നോട്ട് എടുത്തോണ്ട് പറഞ്ഞു.മറുപടി എന്നോണം ജോസഫ് തലയണക്കി.

"ഇല്ല പാറു,ആ കാര്യം ഒരിക്കലും  നിന്നോട് പറയാൻ എനിക്കാവില്ല..."ദൂരേയ്ക്ക് പാഞ്ഞ പാറുവിന്റെ കാറിനെ നോക്കി നിന്നുകൊണ്ട് ജോസഫ് മനസിൽ പറഞ്ഞു.തന്റെ മാനസിക സങ്കർഷം കാണിക്കത്തക്കവിധത്തിൽ  അപ്പോഴേക്കും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്കു പതിച്ചിരുന്നു......
  
                          ( തുടരും..)