Aksharathalukal

CHAMAK OF LOVE - 34

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:34
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________

  അമ്മേ.... നമ്മളിത് എങ്ങോട്ടാ പോവുന്നത്...

    മുംബൈ നഗരത്തിലെ ഹൈ ട്രാഫിക്കിന് ഇടയിൽ കൂടി റോഡ് ക്രോസ്സ് ചെയ്യുന്നതിന് ഇടയിൽ തന്റെ മകൻ ചോദിച്ചതിന് ഒന്നും പറയാതെ ആ സ്ത്രീ രണ്ട് ഭാഗത്തേക്കും നോക്കി റോഡ് ക്രോസ്സ് ചെയ്തു...

   അമ്മേ.... എങ്ങോട്ടാ പോവുന്നേ..

   മോനെ അക്ഷയ് നമുക്ക് ഒരു പൂച്ചയെ വാങ്ങണം...

    പൂച്ച എന്ന് കേട്ടതും അവൻ ഭയന്നു.. കാരണം അവന്റെ മനസ്സിൽ പൂച്ച എന്ന് ചിന്തിക്കുമ്പോൾ തന്നെ അവന്റെ മനസ്സിലേക് കടന്ന് വരുന്നത് പെട്ടെന്ന് നീലയാവുന്ന അല്ലുവിനെ ആയിരുന്നു...

  അമ്മേ പൂച്ചയെ വേണ്ടാ....

   അവന്റെ വാക്കുകളിൽ അവന്റെ ഭയം വ്യക്തമായിരുന്നു..

   എന്താ മോനെ ഈ പറയുന്നേ... നിനക്ക് പൂച്ച എന്ന് വെച്ചാൽ ജീവനായിരുന്നല്ലോ... ഇന്നെന്തായാലും നമുക്ക് പൂച്ചയെ വാങ്ങാം...

. അതും പറഞ്ഞു ആ സ്ത്രീ അടുത്തുള്ള ഒരു pet ഷോപ്പിൽ കയറി...

   അത് ആ pet shop ആയിരുന്നു... അഹ്‌ന അല്ലുവിനെ ഏല്പിച്ചു പോയത്...

    ആ കടയുടെ മുൻപിൽ തന്നെ ആരെയും ആകർഷിക്കുന്ന തരത്തിൽ മഞ്ഞ കണ്ണുകളും വെള്ള ശരീരവുമായി അല്ലു ഒരു കൂടിനുള്ളിൽ ഉണ്ടായിരുന്നു...

അക്ഷയ് യുടെ കണ്ണുകൾ ആദ്യം ഉടക്കിയത് അല്ലുവിൽ തന്നെ ആയിരുന്നു...

   അല്ലുവിനെ കണ്ടതും അക്ഷയ് ഭയന്നു വിറച്ചു...

    Ghost cat... എന്നലറി അവൻ മുന്നോട്ട് ഓടി ചീറി പാഞ്ഞു വരുന്ന ഒരു കാർ അവനെ ഇടിക്കാൻ തുനിഞ്ഞു.. അതിന് മുൻപ് അവന്റെ അമ്മ അവനെ പിടിച്ചു മാറ്റി...

    അപ്പോഴും അവന്റെ കണ്ണുകൾ ആ pet ഷോപ്പിൽ തന്നെ ആയിരുന്നു..

   അല്ലുവിനെ കുറിച്ച് ഓർകുമ്പോൾ തന്നെ ഭയക്കുന്ന അവൻ അറിയുന്നുണ്ടായിരുന്നില്ല അല്ലുവിന്റെ ഉള്ളിൽ ഉള്ള അൽഫയുടെ ഗാധകന്റെ അന്ത്യം അവൻ മുഖേനെ ലഭിക്കുന്ന ഒന്നിൽ നിന്നാണെന്ന്...
_____________🌻____________

      എല്ലാവരും പ്രോഗ്രാമിന് വേണ്ടി റെഡിയായി..

     ജൈസയുടെ റൂമിൽ നിറയെ ആൾക്കാർ ആയത് കൊണ്ട് അഹ്‌ന ദിൽഖിസിന്റെ റൂമിൽ കയറിയായിരുന്നു ഡ്രസ്സ്‌ change ചെയ്തത്...

   എടീ എത്ര നേരമായി... ഒന്നിറങ്.. എനിക്കും ചേഞ്ച്‌ ചെയ്യണം... ഞാൻ പെണ്ണിന്റെ മൂത്ത കാക്കുവാ... ഒന്നിറങ്ങേടി ഡ്രാക്കിനി....

    പുറത്ത് നിന്ന് ദിൽഖിസ് വിളിച്ചു പറയുന്നത് കേട്ടു അഹ്‌നക്ക് അടിമുടി തരിച്ചു കേറി...

   ഡ്രാകിനി.. നിന്റെ കേട്ട്യോൾ വേലക്കാരി ജാനു....

    അവൾ കണ്ണാടിയിൽ നോക്കുന്നതിന് ഇടയിൽ വിളിച്ചു പറഞ്ഞു..

    നീ വേലക്കാരി ആയിരുന്നോ... അപ്പോൾ ias അഹ്‌നയോ... എന്തായാലും നീ പേടിക്കണ്ട.. ഞാൻ നിന്നെ ഉപേക്ഷിക്കില്ല.. അത്രക്ക് അസ്ഥിക്ക് പിടിച്ചതാ...

   അവൻ വിളിച്ചു പറയുന്നത് കേട്ടു അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല...

   അവസാന ടച്ച്‌ അപ്പ്‌ കൂടി കഴിഞ്ഞു അവൾ വാതിൽ തുറന്നു...

    അത് വരേ എങ്ങോട്ടാ നോക്കി നിന്ന ദിൽഖിസ്... അവളുടെ പെർഫ്യൂം ന്റെ സ്മെൽ മണത്തു അവളെ ഭാഗത്തേക് നോക്കി...

    എന്നത്തിലും മനോഹരമായിരുന്നു അവളെ കാണാൻ.. ചുവപ്പും ഗ്രീനും ലഹങ്ക.. അതിന് മാച്ചിങ് ഓർണമെൻറ്സ്... എന്നും ഇടാറുള്ള nude shade ലിപ്സ്റ്റിക് ന് പകരം കടും ചുവപ്പ് ലിപ്സ്റ്റിക് ആയിരുന്നു... അത് അവൾക് ഒന്ന് കൂടി മാറ്റ് നൽകി... കാപ്പി മുടിയിയകൾ നടുവെടുത്തു നോർമൽ ആയി കെട്ടി വെച്ചിട്ടുണ്ട്.... അതിനേക്കാൾ ഒക്കെ ഏറെ അവനെ ആകർഷിച്ചത്... Eye ലൈൻർ കൊണ്ട് മനോഹാരിത കൂട്ടിയ ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ ആയിരുന്നു..

   Your so beautiful....

    അവൻ അവളെ നോക്കി മൊഴിഞ്ഞു...

    ദീദിയേക്കാൾ ബ്യൂട്ടിഫുൾ ആയ എന്നേ കണ്ടിട്ടാവും അല്ലെ എന്റെ ദീദിയെ ഒഴിവാക്കിയത്...

   അവനെ നോക്കി അത്രയും പറഞ്ഞു അവൾ അവിടെ നിന്ന് പോയി...

    അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഇന്നേ വരേ കാണാത്ത എന്തോ ഒന്ന് അവൻ കണ്ടിരുന്നു...

   അവൾ ഇത് ആരെ കുറിച്ചാ ഈ പറയുന്നത്...ഞാൻ ഇന്നേ വരേ അവളെ അല്ലാതെ ഒരു പെണ്ണിനേയും പ്രണയിച്ചിട്ടില്ല....

    അവൻ സ്വയം അതും പറഞ്ഞു അവിടെ തന്നെ നിന്നു...

   കുറച്ചു കഴിഞ്ഞതും എല്ലാവരും ഇറങ്ങി വന്നു...

   തന്റെ മുന്നിൽ നിൽക്കുന്ന അഹ്‌നയെ കണ്ട് ഒരു നിമിഷം ഭാസിം നിശ്ചലമായി...

    ഹസീനയുടെ അതേ കണ്ണ്... അതേ ചിരി... എല്ലാം കൊണ്ടും ഹസീനയെ പോലെ ഉള്ള അവളെ കണ്ട് അയാൾക് ഒരു നിമിഷം ഹസീനയെ ഓർത്തു പോയിരുന്നു...

   ഹസീനയെ പോലെ തന്നെ ഉണ്ടല്ലേ....

     ഹാജറ അയാളോട് ചോദിച്ചു..

    അതേ പക്ഷേ ഹസീനയുടെ സ്കാനിംഗ് റിപ്പോർട്ടിലും മറ്റും twins അല്ലായിരുന്നോ... അപ്പോൾ അഹ്‌നക്ക് ഒരു ഇരട്ട ഉണ്ടാവില്ലേ... എങ്കിൽ അവൾ എവിടെ... ജീവിച്ചിരിപ്പുണ്ടായിരുന്നിട്ടും ജൗഹർ എന്ത്‌ കൊണ്ട് ഇവരുടെ കൂടെ താമസിക്കുന്നില്ല... അങ്ങനെ കുറേ സംശയങ്ങൾ എനിക്കുണ്ട്...

    ഭാസിം പറഞ്ഞിതിനോട് ഹാജറയും യോജിച്ചു...

    ഓരോ ദിവസവും അവൾ നീറി നീരിയായിരുന്നു ജീവിച്ചിരുന്നത്... എന്ത്‌ കൊണ്ടോ അവൾക് ജൗഹറിനെ ആയിരുന്നു ജമാഅലിനെക്കാളും ഒരു പൊടി ഇഷ്ടം...
   അവൾ ഓർത്തു...

    Wow.....

   സൻവ (ഈ സ്റ്റോറി യുടെ ഫസ്റ്റ് പാർട്ടിൽ പറയുന്നുണ്ട്...) സ്റ്റൈറിലേക് നോക്കി പറയുന്നത് കേട്ടു എല്ലാവരും അങ്ങോട്ട് നോക്കി....

    ഹാൻസം ഗയ്‌.... അവൾ അവന്റെ അടുത്തേക് ഓടി കൊണ്ട് പറഞ്ഞു...

    ഇതെല്ലാം കണ്ട അഹ്‌നക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാനായില്ല... എന്തൊക്കെ പറഞ്ഞാലും അവൾക് ദിൽഖിസിനോടൊപ്പം മറ്റൊരാളെ കാണുന്നത് ഇഷ്ടമല്ലായിരുന്നു... പലപ്പോഴും ലിതിയ ദിൽഖിസിനെ നോക്കുമ്പോൾ പോലും അവൾക് എന്തോ അസ്വസ്ഥ തോന്നാരുണ്ടായിരുന്നു....

    അല്ലെങ്കിൽ അവരുടെ ജനനത്തിന് മുൻപേ വിധി എഴുതിയ ആ പ്രണയം അവളുടെ വാശിക്ക് കീഴടങ്ങില്ലല്ലോ...

   ദിൽഖിസ് സൻവ യെ ഒന്ന് മാറ്റി നിർത്തി പുഞ്ചിരിച്ചു..

   ശേഷം അഹ്‌നക്ക് നേരെ പോയി...

    എങ്ങനെ ഉണ്ട്.... അവൻ അവളെ നോക്കി പിരികം പൊക്കി ചോദിച്ചു..

  കാറ്ററിങ് പണികാരെ മാതിരി ഉണ്ട്.... അവന്റെ വേഷം നോക്കി അവൾ പറഞ്ഞു...

     അവനോടാങ്ങനെ പറഞ്ഞെങ്കിലും അവളും ആസ്വദിക്കുകയായിരുന്നു അവന്റെ സൗന്ദര്യം...

    വൈറ്റ് ഷർത്തും അതിന് മുകളിൽ ഒരു ബ്ലാക്ക് കോട്ടും ആയിരുന്നു അവന്റെ വേഷം...അതിന് മാറ്റ് കൂട്ടാൻ അവന്റെ കാപ്പി കണ്ണുകളും..

   അവൻ അവനെ തന്നെ ഒന്ന് നോക്കി... ഇനി അങ്ങനെ തന്നെയാണോ കാണാൻ... ഏയ്‌ അല്ല...

   എന്നൊക്കെ അവൻ സ്വയം പറഞ്ഞു...

______________🌻______________

   നീ എന്താ ഇവിടെ....

   അത് തന്നെ അറിയിക്കേണ്ട ആവശ്യം എനിക്കില്ല...

    നീ ഇപ്പോഴും ആ ഡയലോഗ് മറന്നില്ലേ...

   ഇല്ലാ... അങ്ങനെ മറുക്കുമോ...

    അതും പറഞ്ഞു അവളൊന്ന് പുഞ്ചിരിച്ചു..

   നീ അത് വിട്... ഇവിടെ ദിൽഖിസിന്റെ വീട്ടിൽ എന്താ...

   അത് ജൈസയുടെ എൻഗേജ്മെന്റ് എന്റെ ബ്രദറും ആയിട്ടാ...

  നിനക്ക് നേരിട്ട് ചെന്നാൽ പോരെ... എന്തിനാ ഇങ്ങനെ ഒളിച്ചു പോവുന്നത്...

    അവനത് ചോദിച്ചപ്പോൾ ഇഖ്ലിയ യുടെ വെള്ളാരം കണ്ണിൽ നിരാശ പടരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു... അവളൊരു മങ്ങിയ ചിരി ചിരിച്ചു...

   അധികം ഒന്നും സംസാരിക്കാതെ അവൾ അവന്റെ അടുത്ത് നിന്ന് മാറി നിന്നു..

    ആരും കാണാത്ത ഒരു സ്ഥലത്തു പോയി ഒരു ഹിജാബ് മുഖത്ത് ധരിച്ചു...

   ചെറുക്കന്റെ വീട്ടുകാർ കയറുന്ന കൂട്ടത്തിൽ ആരും കാണാതെ അവളും കയറി...

     അപ്പോയായിരുന്നു അവൾ അറിയാതെ ആരെയോ പോയി ഇടിച്ചത്... അവൾ തലയുയർത്തി മുന്നോട്ട് നോക്കി...

   ഉമ്മാ.... അവൾ മനസ്സിൽ മൊഴിഞ്ഞു...

   സോറി എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവൾ അവിടെ നിന്ന് മാറി നിന്നു...

   എത്രെയോ കാലത്തിന് ശേഷമായിരുന്നു അവൾ ഉമ്മയെ കാണുന്നത്... എന്നിട്ടും ഒന്ന് സംസാരിക്കാൻ പോലും തനിക്കായില്ലെന്ന് ഓർക്കുമ്പോൾ അവൾക് നിരാശ തോന്നി...

   ഇതെല്ലാം നോക്കി ഒരു സ്ഥലത്ത് സജയുടെ അനിയൻ ഉണ്ടായിരുന്നു..

   എന്തിനാണ് ഇഖ്ലിയ നീ സ്വയം ഇങ്ങനെ നീറുന്നത്... നിനക്കിങ്ങനെ കളിപ്പിക്കാൻ എല്ലാരും ഉള്ളത് കൊണ്ടാ.... ആരും ഇല്ലെങ്കിൽ പലപ്പോഴും ആഗ്രഹിച്ചു പോവും അവരെ ഒക്കെ ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്.... അത് മനസ്സിൽ മൊഴിയുമ്പോൾ അവന്റെ ഉള്ളം മുഴുവൻ അൽഫയും ziam ഉം ആയിരുന്നു...
_________________🌻_________________

   വന്നവർക് ഒക്കെ ഹാജറയും സൻവ യുടെ ഉമ്മയും ചേർന്ന് ജ്യൂസ്‌ കൊടുത്തു ഇരുത്തി...

   ഇഖ്ലിയ ആരും കാണാതെ സ്റ്റേജിന് പിന്നിലേക്ക് മാറി നിന്നു...

   ജമാലും കൂടെ വീട്ടുകാരും വന്നിരുന്നു...

   ഉമ്മാ... കാക്കു... മാഷാ...

      അഹ്‌ന എല്ലാരേയും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു...

    നിനക്ക് അവരെ മതിയല്ലേ....

    ഒരു സൈഡിൽ നിന്ന് ജമാൽ മുഖം കൊട്ടിയത് കണ്ട് അവൾ അയാളുടെ അടുത്തേക് പോയി...

    അവൾ അയാളെ കെട്ടിപിടിക്കുന്നതിന് മുൻപ് അയാളെ കൈയിൽ നിന്ന് ജ്യൂസ്‌ അവളുടെ ലഹങ്കയിൽ ആയി...

  Oh... No...

     അതും പറഞ്ഞു അവൾ ലഹങ്കയും പൊക്കി പിടിച്ചു സ്റ്റേജിന്റെ പിന്നിലേക്ക് പോയി...

   അവളെ കണ്ടതും ഇഖ്ലിയ അവിടെ നിന്ന് സ്വല്പം മാറി നിന്നു... ഒരു നിമിഷം അവളും അഹ്‌നയെ തന്നെ നോക്കി നിന്നു.. നിന്റെ ഈ സൗന്ദര്യവും സ്വഭാവം കണ്ട് മാത്രമായിരുന്നു അഹ്‌നാ... ഞാൻ ചെറുപ്പം മുതലേ നിന്നെ ഇഖ്ലാസ് കാകൂനെ കൊണ്ട് കെട്ടിക്കാം എന്ന് പറയാറുള്ളത്...

    അവൾ സ്വയം പറഞ്ഞു...

   ഡ്രെസ്സിലെ കറ കഴുകി തിരിഞ്ഞതും അഹ്‌ന ഒരു മിന്നായം പോലെ അത് കണ്ടു... ഒരു ലെൻസിനും അനുകരിക്കാൻ ആവാത്ത ഇഖ്ലിയയുടെ വെള്ളാരം കണ്ണുകൾ..

  ഇഖ്ലിയാ... അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

    എങ്കിലും അവൾ കണ്ടത് പോലെ നടിച്ചില്ല...

    ഇഖ്ലിയാ.. നിന്നെ ഇന്ന് ഞാൻ എല്ലാവർക്കും മുൻപിൽ കൊണ്ട് വരും.. ഇന്നത്തോടെ നിന്റെ ഈ ഒളിച്ചു കളി ഞാൻ നിർത്തി തരും...

   എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പോലെ അഹ്‌നയുടെ ചുണ്ടുകൾ മൊഴിഞ്ഞു....

   അവളെങ്ങോട്ട് പോയി....

    ഡോ...ആ മോതിരം ഇട്ടു കൊടുത്തേ....

   ജൈസൽ വിളിച്ചു കൂവി...

    ഇല്ലാ ഞാൻ ഇട്ട് കൊടുക്കില്ല...

    Haqin പറയുന്നത് കേട്ടു എല്ലാരും ഞെട്ടി...

    മോനെ എൻഗേജ്മെന്റ്... ആൾക്കാർ...

  Haqin നെ നോക്കി അത് പറയുമ്പോൾ ഭാസിമിന്റെ മനസ്സിൽ വേവലാതി നിറഞ്ഞിരുന്നു..

   സ്റ്റേജിന് പിന്നിലുള്ള ഇഖ്ളിയാക്കും ഭയം തോന്നിയിരുന്നു..

   ഇല്ലാ ഉപ്പാ... എനിക്കിതിന് പറ്റില്ലാ...

      അവനത് പറയുമ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ ഒരു തളികയിൽ വെച്ചിട്ടുള്ള മോതിരത്തിൽ ആയിരുന്നു..

    "" ഡോ... അന്റെ എൻഗേജ്മെന്റ് ന് ഞാൻ മോതിരം എടുത്തു തരും... അല്ലാതെ ചെയ്‌താൽ ഞാൻ നിന്നോട് ജീവിതം മുഴുവൻ കട്ടീസ് ആയിരിക്കും... ""

   ഒരിക്കൽ കുറുമ്പോടെ ഇഖ്ലിയ പറഞ്ഞ വാക്കുകൾ ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ...

   ഇഖ്ലിയാ എവിടെയാണ് നീ... എനിക്ക് പറ്റുന്നില്ല... ആ മോതിരത്തിലേക് നോക്കുമ്പോൾ തന്നെ നിന്നെയാണ് ഓർമ വരുന്നത്...

    അവൻ സ്വയം പറഞ്ഞു... അവന്റെ മുഖത്തെക് നിരാശ പടർന്നിരുന്നു..

   Haqin എന്ത്‌ പറ്റി....

    ജൈസ അവനെ നോക്കി ചോദിച്ചു...

    അത് ജൈസാ... ഇഖ്ലിയ...

    അവൻ ബാക്കി പറയുന്നതിന് മുൻപ് അവന്റെ കൈ ആരോ പിടിച്ചു വെച്ചിരുന്നു.. അവന് തലയുയർത്തി മുന്നിൽ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് ആ വെള്ളാരം കണ്ണുകളിൽ ആയിരുന്നു..

    ഇഖ്ലിയ... അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...

   അവൾ ഹിജാബ് ഉയർത്തി....

    എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി നിന്നു...
 
    അഹ്‌നയുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു...

   മോളേ... അതും പറഞ്ഞു നാസിം അവളെ കെട്ടിപിടിച്ചു...

   അയാളെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് അവൾ അറിഞ്ഞിരുന്നു...

    ആ കണ്ണുനീർ ആനന്ദത്തിന്റേത് ആയിരുന്നു... ആറോളം മാസമായി കാണാതെ ആയ തന്റെ മകളെ തിരിച്ചു കിട്ടിയ ഒരു പിതാവിന്റെ ആനന്ദം...

   കണ്ടു നിന്നവരുടെ എല്ലാ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു...

   എല്ലാവരും ചേർന്ന് അവളെ വളഞ്ഞു...

    അവളെ പിടിച്ചു വെച്ചത് dilrowdy ആണെന്ന് ഉള്ളത് ഒഴികെ എല്ലാം അവൾ പറഞ്ഞു...

   ഇതെല്ലാം സംസാരിക്കുമ്പോഴും അവളുടെ ശ്രദ്ധ ദിൽറുബ യുടെ വലിയ കണ്ണുകളിൽ ആയിരുന്നു... അവൾക്കത് എവിടെയോ കണ്ട് മറന്ന പോലെ തോന്നി...

    അവൾ അവന് മോതിരം എടുത്തു കൊടുത്തു...

   നല്ല സന്തോഷത്തോടെ തന്നെ മോതിരമിടൽ ചടങ്ങ് കഴിഞ്ഞു..

    ജൈസയുടെ കണ്ണുകൾ തിളങ്ങി... വര്ഷങ്ങളോളം നീണ്ട അവളെ പ്രണയം സഫലമായി... അവളെ കാത്തിരിപ്പിന് ഫലമെന്നോണം അവന്റെ പേര് എഴുതിയ ആ മോതിരം അവളെ കൈയിൽ കിടന്ന് തിളങ്ങി...

   പെട്ടന്ന് അവിടെ സോങ് പ്ലേ ചെയ്തു...

   ദിൽഖിസും ജൈസലും ചേർന്ന് പാടിനോത് ചുവടുകൾ വെച്ച് തുടങ്ങി..

   അത് കണ്ട് നിന്നവരിൽ എല്ലാം ആവേശം നിറച്ചു..

   പക്ഷേ... അഹ്‌നയുടെ മുഖത്ത് മാത്രം പുച്ഛമായിരുന്നു...

    എങ്ങനെ പറ്റുന്നൂ ദിൽഖിസ്... എന്റെ ദീദിയെ കാലില്ലാത്തവൾ ആക്കിയിട്ട് ഇങ്ങനെ തുള്ളാൻ... 

   ആരും കേൾക്കാത്ത രീതിയിൽ ആയിരുന്നു അങ്ങനെ പറഞ്ഞത് എങ്കിലും... ആ കറുപ്പിൽ grey കലർന്ന കണ്ണുകളിലെ കാടിന്യത ആരെയും ഭയപ്പെടുത്തുമായിരുന്നു...
________________🌻________________

    അഹ്‌നയുടെ സ്റ്റാറ്റസിലെ എല്ലാ ഫോട്ടോകളിലും ജൗഹർ എന്തോ തിരഞ്ഞു കൊണ്ടിരുന്നു...

   അവസാനത്തെ ഫോട്ടോയിൽ നോക്കിയതും എന്തോ കിട്ടിയ പോലെ അയാളുടെ കണ്ണുകൾ വെട്ടി തിളങ്ങി... അയാൾ തന്റെ നുണക്കുഴി കാണിച്ച ഒന്ന് പുഞ്ചിരിച്ചു...

  "" കളി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം... പക്ഷേ ഈ കളി തുടങ്ങുമ്പോൾ തന്നെ ഈ കഥ അവസാനിക്കും """

   അയാളെ ചുണ്ടുകൾ മൊഴിഞ്ഞു...

   പക്ഷേ അപ്പോഴും അയാളെ മനസ്സിൽ ഒരു സംശയമുണ്ടായിരുന്നു...

   അയാൾ 23 വർഷങ്ങൾക് മുൻപത്തെ ആ സംഭവം ഓർത്തു..

•°•°•°•°•°••••

   ഹസീനാ... ഡെലിവറി ഡേറ്റ് അടുത്ത്... റസീനയെ ഇന്ന് അഡ്മിറ്റ്‌ ചെയ്തു... അറിയാലോ നിങ്ങൾ തമ്മിൽ ദിവസങ്ങളുടെ വെത്യാസം മാത്രമേ ഉള്ളു..

   ജൗഹർ ഹസീനയെ നോക്കി പറഞ്ഞു..

   എന്റെ കാര്യം ഞാൻ നോക്കാന്നെ... ഇന്നത്തോടെ ഈ കാര്യത്തിൽ ഞാനൊരു അവസാനം കാണും...

     അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവമായിരുന്നു..

   നീ ഇതിങ്ങനെ സ്വയം സഹിക്കാതെ എന്തെങ്കിലും ഒന്ന് എന്നോട് പറ...

   അവൻ അവളോട് കെഞ്ചുന്ന പോലെ പറഞ്ഞു...

   "" എല്ലാം ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് പുറത്ത് വരും... ഒരു കാര്യം മാത്രം പറയാം... മായവതി അലിയെ കൊണ്ട് അൽഫയെ കൊല്ലിപ്പിച്ചതിന് കാരണം ഒരിക്കലും അലൈകയുടെ കൊലപാതകി അവൾ ആണെന്ന് അറിഞ്ഞതിനു അല്ലാ... അതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്... ""

   അവൾ പറഞ്ഞു...

  മ്മ്... ഇതൊക്കെ പോട്ടെ... ഇതിനൊക്കെ ഇടയിൽ നീ ഇല്ലാതായാൽ തനിച്ചാവുന്നത് ഞാനും ആഹ്ക്കിലും ആയിരിക്കും... കൂടെ നമ്മുടെ പുതിയ മക്കളും..,..

   അവനത് പറയുമ്പോൾ ഒരു തരം ഭയം നിറഞ്ഞിരുന്നു...

   എന്റെ ഇക്ക പേടിക്കണ്ട... ഹസീന എന്ന എന്റെ ശരീരം മാത്രമാണ് എന്റേത്... ഈ ആത്മാവ് എന്നും നിനക്കുള്ളതാ.. മരണത്തിന് പോലും തകർക്കാനാവാത്ത വിധം അത് നിങ്ങളോടൊപ്പം ഉണ്ടാവും... ഒരിക്കലും ഞാൻ നിന്നേ തനിച്ചാക്കില്ല.. """

 "" അത്രമാത്രം അറിഞ്ഞാൽ മതി... ഞാനും ഉണ്ടാവും നിന്റെ കൂടെ... ജീവൻ പോയാലും..""

   അവനവൾക് മറുപടി കൊടുത്തു..
 
   അത് കേട്ടതും അവളൊന്ന് പുഞ്ചിരിച്ചു.. ആ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം നില കൊണ്ടു...

•°•°•°•°•°•°•••

    അതോർത്തതും അയാളെ കണ്ണിൽ നിരാശ പടർന്നു...

  "" ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല..."" എന്ന് പറഞ്ഞിട്ട് നീ ഇന്ന് എന്നേ തനിച്ചാക്കി പോയില്ലേ...

    അയാൾ സ്വയം പറഞ്ഞു...

   അയാൾ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുള്ളികൾ അയാൾ വാശിയോട് തുടച്ചു കളഞ്ഞു..

   ""എനിക്ക് കണ്ട് പിടിക്കണം എന്താണ് അൽഫയെ കൊല്ലാനുള്ള കാരണം എന്ന്..""

   അയാൾ കണ്ണാടിയിൽ നോക്കി പറഞ്ഞു...
________________🌻________________

   മോനേ... മഴ കൊള്ളും...

   ആ 50 പത് വയസ്സൊളം തോന്നുന്ന ആ സ്ത്രീ ആ ഏഴ് വയസ്സ് കാരനെ നോക്കി പറഞ്ഞു..

   ആന്റി എനിക്ക് ഫുട്ബോൾ കളിക്കണം എന്ന് പറഞ്ഞാൽ കളിക്കണം... അവൻ വാശിയോട് പറഞ്ഞു..

   മോൻ പോയിക്കോ... 

  ആ സ്ത്രീയുടെ ഭർത്താവ് ആണെന്ന് തോന്നുന്ന ഒരാള് വന്ന് പറഞ്ഞതും ആ ബാലൻ തന്റെ നുണക്കുഴി കാണിച്ചു ചിരിച്ചു.. അവന്റെ കാപ്പി കണ്ണുകൾ തിളങ്ങി...

 "" ലൈലായുടെ അക്തർ ""

   അത് കണ്ട് ആ സ്ത്രീയുടെ ചുണ്ടുകൾ മൊഴിഞ്ഞു..

   നീ എന്തിനാ അവനെ തടയുന്നത്...

   അയാൾ ഒരു ദേഷ്യത്തോടെ ആ സ്ത്രീയോട് ചോദിച്ചു..

  """അവനെന്തോ പറ്റുമോ എന്ന ആദിയാണ്... എന്റെ മകൾ അല്ലെങ്കിലും എനിക്ക് മകളെ പോലെ ആണ് എന്റെ ഐഷു... തെറ്റിൽ സഞ്ചാരിച്ചിരുന്ന എന്റെ ഐഷു ഇന്ന് നന്മയിൽ ആണ്.. LIA.. യിലെ A എന്ന അക്ഷരത്തെ പ്രതിനിഥീകരിച്ചു അവൾ ഇന്നൊരു ലക്ഷ്യത്തിൽ സഞ്ചരിക്കുകയാണ്... അവൾ പോകുമ്പോൾ എന്നേ ഒരു കാര്യം മാത്രമേ ഏല്പിച്ചിട്ടുള്ളു... ഇവനെ പൊന്ന് പോലെ നോക്കാൻ... അതെങ്കിലും അവൾ എനിക്ക് തന്ന ഉപകാരങ്ങൾക് പകരമായി ഞാൻ ചെയ്യണ്ടേ...."""

   ആ സ്ത്രീ അവരുടെ ഭർത്താവിനെ നോക്കി പറഞ്ഞു...
________________🌻________________

   ദിൽഖിസിന്റെ വീട്ടിൽ പ്രോഗ്രാം പൊളിയായി നടന്നു..

   എല്ലാവരും പോയി... ആഹ്ക്കിൽ പോകുമ്പോൾ കണ്ണു നിറച്ചു നോക്കുന്ന ദിൽറുബയെ എല്ലാവരും കണ്ടിരുന്നു... അന്നവിടെ വെച്ച് അവരറിയാടെ കാർണോർമാർ അവരുടെ വിവാഹം തീരുമാനിച്ചു.. ഒപ്പം മറ്റൊരു കാര്യവും...

   ഏകദേശം എല്ലാവരും പോയതും വീട്ടിലുള്ളവർ എല്ലാവരും ഫ്രഷ് ആയി കിടന്നുറങ്ങി...
❤️❤️❤️❤️❤️❤️❤️❤️❤️

   നീ നാളെ എന്തിനാ പോവുന്നെ....

   ബാഗ് റെഡി ആകുന്നതിനു ഇടയിൽ ജൈസ ചോദിച്ചത് കേട്ടു അഹ്‌ന ഒന്ന് പുഞ്ചിരിച്ചു...

   എനിക്കിപ്പോൾ ഉത്തരവാദിത്തം ഉള്ള ഒരു ജോലിയുണ്ട്... ജനങ്ങൾക് വേണ്ടി സേവിക്കാൻ വേണ്ടിയാ എനിക്ക് ശമ്പളം തരുന്നത്... ഇപ്പോൾ തന്നെ കുറേ ലീവ് ആയി..

   ജൈസയോട് അത്രയും പറഞ്ഞു അവൾ ഉറങ്ങി...

❤️❤️❤️❤️❤️❤️❤️❤️❤️

   നമ്മളെടുത്ത തീരുമാനം ശെരിയാണെന്ന് തോന്നുന്നുണ്ടോ...

    ഹാജറയുടെ ചോദ്യത്തിന് ഭാസിമിന്റെ ഭാഗത്ത് നിന്ന് പുഞ്ചിരി മാത്രമായിരുന്നു മറുപടി ...

  ഒന്ന് പറ... എനിക്ക് പേടിയാവുന്നു.. അഹ്‌ന മോൾക് ഇഷ്ടമല്ലെങ്കിലോ...

   അവൾക് ഇഷ്ടമായിരിക്കും... കാരണം അവർ ലൈലയും അക്തരും ആണ്... അവരുടെ ആദ്യ കണ്ട് മുട്ടലിൽ തന്നെ അവരിൽ പ്രണയം മൊട്ടിടും... ഈ എൻഗേജ്മെന്റ് നടക്കും... ഹസീന എന്നേ ഏല്പിച്ച ആ ചെറിയ കടലാസ് തുണ്ട്.. ഞാൻ നാളെ അവളെ ഏല്പിക്കും...

   ഭാസിം പറഞ്ഞത് കേട്ടു ഹാജറയിലും ഒരു വിശ്വാസം മൊട്ടിട്ടു....
 
   രാവിലെ ആയതും എല്ലാവരും എണീറ്റു... അഹ്‌ന രാവിലെ എണീറ്റു നിസ്കരിച്ചു പോവാൻ വേണ്ടി റെഡിയായി പുറത്തിറങ്ങി...

   ഡെയിനിങ് ഹാളിൽ വെച്ച് അവൾ ഭക്ഷണം കഴിച്ചു ലിവിങ് റൂമിൽ ചെന്നു...

   അവിടെ ഉള്ള ആൾക്കാരെ കണ്ട് അവൾ ഞെട്ടി..

  . ഉമ്മാ ഉപ്പാ... കാക്കു മാഷ.. അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

   നിങ്ങളെന്താ ഇവിടെ...

   അത് മോളേ ഇവിടെ വെച്ച് ഒരു പ്രോഗ്രാം നടക്കുന്നുണ്ട്...

    ജമാൽ അത് പറഞ്ഞു തീരുന്നതിനു മുൻപ് ദിൽറുബ സ്റ്റൈർ ഇറങ്ങി വന്നു...

   ഒരുങ്ങി എല്ലാ അകമ്പടികളോടെയും വരുന്ന അവളെ കണ്ട് അഹ്‌ന കണ്ണും മിഴിച്ചു നോക്കി നിന്നു...
 
   അപ്പോയായിരുന്നു അവൾ ആഹ്ഖിലിനെ ശ്രദ്ധിച്ചിരുന്നത്...

   അവനും റെഡിയായി ആണ് വന്നത്...

   അവൾ ഇറങ്ങി വന്നു ..

   മോളേ ആ മോതിരം എടുത്തു അഹക്കിലിനു കൊടുക്ക്...

    ഹാജറ പറഞ്ഞത് കെട്ടാണ് അവൾക് സംഭവം മനസ്സിലാത്... 

. അവൾ മോതിരം എടുത്ത് അവന്റെ കൈയിൽ കൊടുത്തു..

   എന്നേ അറിയിച്ചില്ലല്ലോ എടാ കുരങ്ങാ... നിന്റെ എൻഗേജ്മെന്റ് ആണെന്ന്...

  അവൾ അവൻ മാത്രം കേൾക്കേ പറഞ്ഞു..

   ഞാൻ ഇന്ന് രാവിലെയാ അറിഞ്ഞത്.. പിന്നേ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലായത് കൊണ്ട് ഞാൻ സമ്മതിച്ചു..

 അപ്പോൾ പറഞ്ഞൂടായിരുന്നോ...

   അത് പിന്നേ... ഇത് മിനി വെടിക്കെട്ട് നിനക്കുള്ള സർപ്രൈസ് വേറെ ഉണ്ട്...

   ഇനി എന്ത്‌... എന്തായാലും ഇപ്പോൾ മോൻ റിങ് ഇട്ട് കൊടുക്ക്... കഷ്ടപ്പെട്ട് ലടാക്കിൽ വെച്ച് വളച്ച മുതൽ അതാ മുൻപിൽ...

  അവൾ ദിൽറുബയെ ചൂണ്ടി പറഞ്ഞു..

   അവൻ അവൾക് മോതിരം ഇട്ട് കൊടുത്തു... ദിൽരുബയുടെ വലിയ കണ്ണുകൾ തിളങ്ങി...

    ഇനി അടുത്ത എൻഗേജ്മെന്റ്... ജൈസ പറയുന്നത് കേട്ടു അഹ്‌ന ഞെട്ടി...

   ഇനി ആരെ എൻഗേജ്മെന്റ്...????

   നിന്റെയും കാക്കുവിന്റെയും...

    ജൈസ പറയുന്നത് കേട്ടു അഹ്‌നക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..

  എനിക്കിതിന്....

   അഹ്‌ന ബാക്കി പറയുന്നതിന് മുൻപ് ജമാൽ കൈ ഉയർത്തി..

   ഇന്നേ വരേ നിന്നോടൊന്നും അഭ്യർത്തിച്ചില്ല... പക്ഷേ ഇതൊരു അപേക്ഷ ആണ്... 

   ജമാൽ പറഞ്ഞത് കേട്ടു അഹ്‌നക്ക് ഒരു മറുപടിയും ഇല്ലാതായി...

   സമ്മതം ആണ്... അത് പറയുമ്പോൾ അവളെ ശബ്ദം ഇടരാതിരിക്കാൻ അവൾ ശ്രമിച്ചു...

   കാക്കു.... ജൈസ വിളിച്ചതും ദിൽഖിസ് ഇറങ്ങി വന്നു..

   അവന്റെ മുഖത്തെ ചിരി കണ്ടതും അവൾക് മനസ്സിലായി അവൻ എല്ലാം അറിഞ്ഞിട്ട് ഉണ്ട് എന്ന്...

   ജൈസയായിരുന്നു ദിൽഖിസിന് റിങ് എടുത്ത് കൊടുത്തത്...

     അവന്റെ പേരെഴുതിയ റിങ് അവളെ മോതിര വിരലിൽ നിന്ന് അവളെ പേരെഴുതിയ മോതിരം ഊരാൻ ശ്രമിച്ചതും അവൾ തടഞ്ഞു..

   ഇത് അയിച്ചു ഒരു റിങ്ങും എന്റെ കൈയിൽ ഇടേണ്ട...
 
    അവൾ പറഞ്ഞു തീരും മുൻപേ അവൻ അവളുടെ കൈ പിടിച്ചു റിങ് ഇട്ടു കൊടുത്തു...

  ഇപ്പോയാ പൂർണമായത്...

   Dilkhis
    Ahna

   അവൻ അവളെ നോക്കി പറഞ്ഞു...

   പക്ഷേ അവൾക് പ്രാന്തെടുക്കുന്ന പോലെ ആയിരുന്നു തോന്നിയത്...

   എന്റെ ദീദിയുടെ ഈ അവസ്ഥക്ക് കാരണം ആയവൻ ഇന്ന് എന്റെ കൈയിൽ മോതിരം അണിയിച്ചിരിക്കുന്നു...

    അതോർത്തതും അവൾ സ്വയം നീറി...

     അവൻ അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും അവൾ പുച്ഛിച്ചു...

    വെറും നിന്റെ പേരെഴുതിയ ഒരു മോതിരം മാത്രമാണ്... അല്ലാതെ നീയല്ലാ...

   ഞാൻ നിന്റെ ഹാർട്ടിൽ ഇല്ലേ....

    അവൻ ചോദിച്ചതിന് അവൾ ഉത്തരം പറഞ്ഞില്ല... എത്ര വെറുത്താലും അവളെ മനസ്സിലെ പ്രണയത്തിന് അവന്റെ മുഖമായിരുന്നു...

    അഹ്‌നയും കുടുംബവും പുറത്തിറങ്ങി...

❤️❤️❤️❤️❤️❤️❤️❤️❤️

    അലി അഹമ്മദ്‌ തന്റെ കൈയിലെ ഗൺ ഭാസിമിന് നേരെ പിടിച്ചു...

  ഷൂട്ട്‌ ചെയ്തു.... വെടിയുണ്ട ചീറിപ്പാഞ് അയാൾക് തറയ്ക്കുന്നതിന് മുൻപേ ഇത് കണ്ട ahna അയാളെ തള്ളി മാറ്റി അയാൾക് മുൻപിൽ നിന്നു...

   അവിടമാകെ രക്‌തപുഴ ഒഴുകി...

    പലരുടെയും അലർച്ചകൾ മാത്രമായി അവിടെ പിന്നേ കേൾക്കാൻ ഉണ്ടായിരുന്നത്...
_________________🌻_________________

    അഹ്‌നാ.........

    അങ്ങനെ ഒരു അലർച്ചയോടെ അവൾ തന്റെ കറുപ്പിൽ grey കലർന്ന കണ്ണുകൾ തുറന്നു... ആ കണ്ണുകളിൽ ഭീതി പടർന്നിരുന്നു...

   തുടരും..........

 Written by salwa Fathima 🌻


CHAMAK OF LOVE - 35

CHAMAK OF LOVE - 35

4
2204

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:35 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന