Aksharathalukal

പ്രണയാർദ്രം💕 - 1

Part 1
 
 
''അമ്മേ... അമ്മാവൻ പറഞ്ഞ കല്യാണത്തിന് നിക്ക് സമ്മതമാണ്"
 
 
തല താഴ്ത്തികൊണ്ടവൾ പറഞ്ഞു. തന്റെ കുഞ്ഞിന്റെ അവസ്ഥ ഓർത്ത് ആ മാതൃഹൃദയം ഒന്ന് പിടഞ്ഞു. നിറകണ്ണുകളോടെ അവളെ നോക്കുന്ന സുലോചനയ്ക്ക് നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ  തിരിഞ്ഞു നടന്നു.
 
 
''ചേച്ചി.... ഈ കല്യാണം വേണ്ട ഒരു *രണ്ടാം കെട്ടുകാരൻ*അതും പോരാഞ്ഞിട്ട് ഒരു കുഞ്ഞും*... വേണ്ട ചേച്ചി നമ്മൾക്ക് എങ്ങനെയെങ്കിലും ജോലി എടുത്ത് കടം വീട്ടാം... എനിക്കിനി പഠിക്കുവൊന്നും വേണ്ട... "
 
മാളു നിറക്കണ്ണുകളോടെ അവളെ നോക്കി.
 
 
''ന്താ നീ പറയുന്നേ പഠിക്കണ്ട എന്നോ... ചേച്ചിക്ക് സാതിക്കാൻ കഴിയാത്തത് ന്റെ മക്കളിലൂടെ നേടണം എനിക്ക്... പിന്നെ രണ്ടാം കെട്ട് അത് ചേച്ചിടെ വിധിയാണെന്ന് കരുതിക്കോളാം... "
 
 
മാളുവിന്റെയും അനുവിന്റെയും തലയിൽ തലോടികൊണ്ട് പറഞ്ഞു.
 
''എന്നാലും....
 
"ചേച്ചി ജോലി കഴിഞ്ഞു വന്നതല്ലേ ഉള്ളു...ഒന്ന് ഫ്രഷ് ആവട്ടെ ട്ടോ "
 
നിറഞ്ഞ കണ്ണ് അവർ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നടന്നു. തന്റെ റൂമിലെത്തി വാതിലിൽ ചാരിനിന്നവൾ തേങ്ങി.... ശബ്ദം പുറത്തു വരാതിരിക്കാൻ സാരിയുടെ തുമ്പ് വായിൽ വെച്ചു.....
 
 
            🥀🥀🥀🥀
 
 
മാധവനും ഭാര്യ സുലോചനയ്ക്കും മൂന്ന് പെണ്ണ് മക്കൾ ആണ്. മൂത്തത് *വൈഗ*അതിന്റെ താഴെ മാളവികയും അനാമികയും.
കൂലി പണി എടുത്തിട്ടായിരുന്നുവെങ്കിലും അവരുടെ ജീവിതം നല്ല രീതിയിൽ തന്നെ കടന്നു പോയി... പഠിക്കാൻ മിടുക്കിയായ വൈഗയെ ഡോക്ടർ ആക്കണം എന്നായിരുന്നു മാധവന്റെ ആഗ്രഹം.... അങ്ങനെ ഇരിക്കെ വൈഗ എംബിബിസിൻ ചേർന്നു.ആദ്യത്തെ രണ്ടായ്ച നല്ല രീതിയിൽ തന്നെ പോയി... ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വന്ന അവൾ കാണുന്നത് വെള്ളയിൽ പുതപ്പിച്ചു കിടക്കുന്ന തന്റെ അച്ഛനെ ആണ്..
 
"ജോലി സ്ഥലത്തു നിന്ന് കുഴഞ്ഞു വീണതാ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ കഴിഞ്ഞു എന്നാണ് കേൾക്കുന്നെ''
 
ആൾകൂട്ടത്തിൽ നിന്ന് ആരോ പറയുന്നത് കേട്ടു... തളർന്നു പോയിരുന്നു ആ കുടുംബം.
 
അച്ഛന്റെ ചിത കത്തികരിയുന്നത് നോക്കി ആ പെൺമക്കൾ കണ്ണീരോടെ നോക്കി നിന്നു.
 
 മൂന്ന് പെൺ മക്കൾ ആയതുകൊണ്ട് തന്നെ അവരുടെ ചുമതല തന്റെ തലയിലാവും എന്ന ചിന്തയിൽ പലരും തിരക്കുകൾ പറഞ്ഞു പോയി....
 
 
 
മാധവൻ മരിച്ചിട്ട് ഒരു മാസം ആവാൻ ആയി. ആ ദുഃഖത്തിൽ നിന്ന് ഇതുവരെ അവർ കര കയറിയിട്ടില്ല. സുലോചന ആരോടും മിണ്ടില്ല, റൂമിൽ തന്നെ അടഞ്ഞു കൂടി ഇരിക്കാൻ തുടങ്ങി...വൈഗ ഇപ്പൊ കോളേജിൽ പോവുന്നില്ല.മാളു പ്ലസ്‌ ടു ആണിപ്പോൾ,അവൾക്ക് എക്സാം അടുത്തു കൊണ്ടിരിക്കുന്നതിനാൽ വൈഗ അവളെ നിർബന്ധിച്ചു സ്കൂളിൽ പറഞ്ഞു വിടും... അനുവിനെയും....
 
 
ഒരു ദിവസം ഉമ്മറത്ത് ആരുടെയോ ശബ്ദം കേട്ടുകൊണ്ടാണ് വൈഗ അടുക്കളയിൽ നിന്ന് വന്നത്... അവിടെ നിൽക്കുന്ന ആളെ കണ്ടതും അവൾ സംശയത്തോടെ നോക്കി.
 
''ആരാ ''
 
അവൾ സംശത്തോടെ ചോദിച്ചു.
''ഹാ... എന്നെ അറിയില്ലേ കുഞ്ഞേ ഞാൻ പീറ്റർ ആണ് ഈ പലിശയ്ക്ക് പണമൊക്കെ കൊടുക്കുന്നെ അറിയോ....''
 
വൈഗ ഒരു നിമിഷം ചിന്തിച്ചു പിന്നെ റൂമിൽ കിടക്കുന്ന സുലോചനയെ നോക്കി.
 
"അല്ലേലും മോൾക്ക് അറിയില്ലായിരിക്കും... ആരോടും പറയാതെ അല്ലെ മാധവൻ എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയെ... അന്ന് പറഞ്ഞു ആഴ്ചയിൽ കുറച്ചു കുറച്ചു തന്നേക്കാം എന്ന്... എന്നിട്ട് ഇപ്പൊ ന്തായി എന്റെ പൈസയും വാങ്ങി അവൻ അങ്ങ് ചത്തു... ആഹ് സാരമില്ല അവൻ പൈസ തരാതോണ്ട് ആണല്ലോ എനിക്ക് മോളെ ഒന്ന് കാണാൻ പറ്റിയെ "
 
വൈഗയെ ചൂഴ്ന്നു നോക്കി കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ മുഖം തിരിച്ചു.
 
''എത്രയാ അച്ഛൻ വാങ്ങിയെ
 
അവളുടെ ശബ്ദം ഇടറി.
 
'"അമ്പതിനായിരം 0ന്താ മോളെ പൈസ ഉണ്ടെങ്കിൽ എടുക്ക് ഇല്ലെങ്കിൽ ചേട്ടൻ വേറെ വഴി നോക്കണം ''
 
 
ഇത്രയും പൈസ എന്തിനാ അച്ഛൻ വാങ്ങിയെ. അവൾ ചിന്തിച്ചു.
 
''മോളെ കോളേജിൽ ചേർക്കാൻ വാങ്ങിയതാ... അല്ല കൊച്ചിപ്പോ പഠിക്കാൻ ഒന്നും പോണില്ലേ ശോ പൈസ നമുക്ക് ഒരു വിഷയം അല്ല കേട്ടോ മോളുടെ ചിലവ് വേണേൽ ഈ ചേട്ടൻ നോക്കാം...''
 
വഷളൻ ചിരിയോടെ അയാൾ പറഞ്ഞു.
 
 
''വേണ്ട... ചേട്ടന്റെ പൈസ ഞാൻ കുറേശെ തന്നോളാം... ചേട്ടൻ ഇപ്പൊ പോ ''
 
അയാളുടെ നോട്ടം സഹിക്ക വയ്യാതെ വൈഗ പറഞ്ഞു. അയാളോന്ന് ചുണ്ട് നനച്ചുകൊണ്ട് അവിടുന്ന് പോയി.
വൈഗയുടെ കണ്ണ് നിറഞ്ഞു അവൾ ചുമരിൽ ചാരി നിന്ന് തേങ്ങി.'തനിക്ക് വേണ്ടി അച്ഛൻ വേറൊരാളുടെ മുൻപിൽ കൈ നീട്ടിയിരിക്കുന്നു'.
 
 
അവൾ തിരിഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോഴാണ് എല്ലാം കേട്ടു കൊണ്ട് പുറകിൽ നിൽക്കുന്ന അമ്മയെ കണ്ടത്. അവൾ അമ്മയെ കണ്ടതും മുഖം തുടച്ചു. ഒന്ന് ചിരിക്കാൻ ശ്രെമിച്ചു...
 
''അമ്മ വിഷമിക്കണ്ട അയാളുടെ പണം നമുക്ക് എങ്ങനേലും കൊടുക്കാം... "
കരഞ്ഞു വീർത്ത കൺപോളകളുമായി തന്നെ നോക്കുന്ന സുലോചനയോട് അത്രയും പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.
 
 
 
പിറ്റേന്ന്  വൈഗ അവൾക്ക് അറിയുന്നവരോടൊക്കെ ഒരു ജോലി ഉണ്ടെങ്കിൽ തരപ്പെടുതാൻ പറഞ്ഞു.അങ്ങനെ അവിടെ അടുത്തുള്ള ഒരു ഷോപ്പിൽ സെയിൽസ് ഗേൾ ആയി അവൾക്ക് ജോലി കിട്ടി. ശമ്പളം കുറവായിരുന്നുവെങ്കിലും ഇപ്പൊ ഒരു ജോലി അത്യാവശ്യം ആയതിനാൽ അവൾ അവിടെ നിന്നു... വെല്ല്യ നിലയിൽ എത്തേണ്ട തന്റെ മകൾ ഇങ്ങനെ ജോലിക്ക് പോവുന്നത് കണ്ട് സൂലോചന തേങ്ങി....
ആദ്യം ശമ്പളം പീറ്ററിന് നൽകാം എന്ന് കരുതിയെങ്കിലും വീട്ടിലെ സാധനങ്ങൾ ഒക്കെ കഴിഞ്ഞിരുന്നു അത് വാങ്ങി... അതുപോലെ മാളുവിന്റെ ഫീസും മറ്റും അടച്ചു...
 
അങ്ങനെ വീട്ടിലെ ചിലവ് ചുരുക്കിയും മറ്റും കുറേശെ പീറ്ററിന്റെ പണം കൊടുത്തു കൊണ്ടിരുന്നു.. ചില നേരം അയാളുടെ നോട്ടം സഹിക്കാവയ്യാതെ അവൾ അറപ്പോടെ മുഖം തിരിക്കും.
 
 
 
              ******
 
 
ഒരു ദിവസം ജോലി കഴിഞ്ഞു വന്ന വൈഗ കാണുന്നത് ഉമ്മറത്തിരിക്കുന്ന സുലോചനയുടെ ആങ്ങളയെയും ഭാര്യയെയും ആണ്. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.
 
''ഒന്ന് നിന്നെ
 
പുറകിൽ നിന്ന് അമ്മാവന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.
 
''ഇങ്ങനെ നടന്നാൽ മതിയോ മോളെ...''
അവൾ അയാൾ ന്താണ് പറയുന്നതെന്നറിയാൻ അയാളുടെ മുഖത്തേക്ക് നോക്കി.അച്ഛൻ മരിച്ചിട്ട് ഇന്നേ വരെ തിരിഞ്ഞു നോക്കാത്തവരാണ്.
 
"ന്താ അമ്മാവാ
 
"അത് പിന്നെ മോളെ... നല്ല ഒരു ആലോചന വന്നിട്ടുണ്ട് മോൾക്ക്.അപ്പൊ നടത്താം എന്നാ ഞങ്ങളുടെ അഭിപ്രായം...മോൾടെ അഭിപ്രായം കൂടെ അറിഞ്ഞാൽ....''
അയാളുടെ ഭാര്യ പറഞ്ഞു.വൈഗ ഒരു നിമിഷം ചിന്തിച്ചു. താൻ ജോലിക്ക് പോവുന്നത് കൊണ്ട് മാത്രമാണ് പട്ടിണിയില്ലാതെ എങ്കിലും കഴിഞ്ഞു പോവുന്നത്... കല്യാണം കഴിഞ്ഞാൽ വേണ്ട... അതും അല്ല കല്യാണത്തിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിചിട്ടേ ഇല്ല...
 
''മോൾ എന്താ ആലോചിക്കുന്നെ... ഇവിടുത്തെ കാര്യം ആണേൽ വേണ്ട. ഇവിടെ ഞങളൊക്കെ ഇല്ലേ...''
അമ്മാവനാണ്.
 
''ഞാൻ ആലോചിച്ചിട്ട് പറയാം...''
മങ്ങിയ ഒരു ചിരി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
 
''മതി... പക്ഷെ ഒരുപാട് ദിവസം എടുക്കല്ലേ മോളെ...ചെക്കൻ വെല്ല്യ ബിസിനസ് ആണേ അപ്പൊ നാട്ടിൽ ഉണ്ടാവണം എന്നില്ല എപ്പോഴും ''
 
ഹ്മ്മ്.
 
 
 
''മോളെ നീ ന്താ ഒന്നും മിണ്ടാതെ "
 
രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോ വൈഗയുടെ തലയിൽ തലോടി കൊണ്ട് സുലോചന ചോദിച്ചു.
 
"എനിക്കിപ്പോ കല്യാണം വേണ്ടമ്മാ... നമ്മൾക്ക് മാളുവിനെ പഠിപ്പിക്കണ്ടേ, കടമൊക്കെ വീട്ടണ്ടേ..."
 
"മോളെ... മക്കൾ വലുതാവും തോറും ഓരോ അമ്മമാരുടെ നെഞ്ചിലും ആതിയാ... നിന്റെ താഴെ രണ്ടു പെണ്ണാ... ന്താ നമ്മൾ ചെയ്യാ, അതും അല്ല ഇത് നല്ല ബന്ധം ആണെന്ന ഏട്ടൻ പറയുന്നേ. ഇനി മോൾക്ക് ഇഷ്ടല്ലാച്ചാൽ അമ്മ നിർബന്ധിപ്പികില്ല ട്ടോ..."
അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി കൊണ്ട് അവർ അടുക്കളയിലേക്ക് പോയി..
എന്തു ചെയ്യണം എന്നറിയാതെ അവൾ അവിടെ ഇരുന്നു....
 
               
 
രണ്ടു മൂന്നു ദിവസം അവൾ കല്യാണത്തിനെ കുറച്ചു ചിന്തിച്ചു...പക്ഷെ അതിന്റെ എല്ലാം മുൻപിൽ അവളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബം തെളിഞ്ഞു നിന്നു.
 
 
 
"ഹാ മോളെ ഒന്ന് നിന്നെ "
 
വൈഗ ജോലി കഴിഞ്ഞു വരുന്ന വഴിക്ക് മുൻപിൽ നിന്നു കൊണ്ട് പീറ്റർ വിളിച്ചു. അവൾ നെറ്റി ചുളിച്ചു കൊണ്ട് അയാളെ നോക്കി.
 
''മോൾ... രണ്ടാഴ്ച ആയി പൈസ തന്നിട്ട് എന്ന ചിന്ത ഉണ്ടോ... "
 
"അത്... അമ്മയ്ക്ക് രണ്ടൂസം മുൻപ് ഒരു തല വേദന... കുറച്ചു ടെസ്റ്റ്‌ ചെയ്യാൻ ഉണ്ടായിരുന്നു അപ്പൊ ക്യാഷ് തരാൻ പറ്റിയില്ല അടുത്ത ആഴ്ച കൂട്ടി തരാം..."
 
അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
 
"അശോടാ... അമ്മയ്ക്ക് വയ്യേ.. ഇനിയിപ്പോ മോൾക്ക് പറഞ്ഞ പണം തരാൻ കയ്യില്ലെങ്കിൽ ചേട്ടനോട് ഒന്ന് പറഞ്ഞാമതി... നമ്മൾക്ക് വേറെ വഴി ഉണ്ടെന്നേ മോൾ ഒന്ന് മനസ്സ് വെച്ചാൽ മതി... അല്ല വീട്ടിൽ വേറെ രണ്ടണ്ണം ഉണ്ടല്ലോ അമ്മയും കൊള്ളാം ഏതാ വേണ്ടേ എന്ന് നമുക്ക് വഴിയേ തീരുമാനിക്കാം..."
 
ഒരു വഷളൻ ചിരിയോടെ അയാൾ ചുണ്ട് കടിച്ചു. വൈഗയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.... തന്റെ ശരീരത്തെ വില പേശുന്നു അവൾ കണ്ണുകൾ ഇറുക്കി അടച്ചു.
 
''അമ്മയ്ക്ക് ഇപ്പൊ കുറെ ആയില്ലേ ഒരു ആണിന്റെ സുഖം ഒക്കെ കിട്ടിയിട്ട്... മോൾ പറഞ്ഞാ മതിയെന്നെ നമുക്ക്.....
 
 
അയാൾ പറഞ്ഞു മുഴുവിക്കും മുൻപ് അവളുടെ കൈ അയാളുടെ ഇടതു കവിളിൽ പതിഞ്ഞിരുന്നു..
 
''ഇനി തന്റെ പുഴുത്ത നാവുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ...ഇനി കുറച്ചല്ലേ ഒള്ളു ആ പണം ഞാൻ തന്നിരിക്കും...അതും ചോദിച്ചു അങ്ങോട്ട്‌ വരാൻ നിൽക്കണ്ട ""
 
വൈഗ ചുവന്ന കണ്ണുകളോടെ പറഞ്ഞു. തിരിഞ്ഞു നടന്നു.... പിറകിൽ അയാൾ വിളിക്കുന്നുണ്ടെങ്കിലും അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വേഗം നടന്നു.
 
 
 
'"രണ്ടാം കെട്ട് ആണെന്ന് വെച്ച് ന്താ സുലോചനെ ചെക്കൻ വെല്ല്യ കുടുംബത്തിലെ അല്ലെ... അതും അല്ല നിങ്ങളുടെ കടങ്ങൾ ഒക്കെ വീട്ടാം എന്നും പറഞ്ഞിട്ടുണ്ട്...പിന്നെ ഇതിലേറെ നല്ല ബന്ധം വരും എന്ന് കരുതി ഇരുന്നാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും..."
 
 
"എന്നാലും ഏട്ടാ... മോളോട് ചോദിച്ചിട്ട് "
 
 
വൈഗ കലങ്ങിയ കണ്ണുമായി വീട്ടിലേക്ക് കയറുമ്പോ അവിടെ കല്യാണത്തിനെ കുറച്ചു സംസാരിച്ചിരിക്കുവായിരുന്നു.
 
"അമ്മ... അമ്മാവൻ പറഞ്ഞ കല്യാണത്തിന് എനിക്ക് സമ്മതം ആണ് ''
 
 
 
       🥀🥀🥀🥀🥀
 
 
വൈഗ കല്യാണത്തിന് സമ്മതിച്ചപ്പോ തന്നെ സേതു(അമ്മാവൻ)ചെക്കന്റെ വീട്ടിലേക്ക് വിളിച്ചു. അവർ രണ്ടു ദിവസം കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു...
 
 
____________🥀🥀
 
 
ഇന്നാണ് വൈഗയെ അവർ കാണാൻ വരുന്നത്.വൈഗയുടെ മനസ്സിൽ എങ്ങനെ പീറ്ററിനുള്ള പണം നൽകും എന്നായിരുന്നു... അതുകൊണ്ട് തന്നെ അവൾക്ക് ഒന്നിലും ശ്രെദ്ധിക്കാൻ പറ്റിയില്ല. മാളുവിന്റെ മുഖത്തും വല്ല്യ തെളിച്ചം ഒന്നുമില്ല തന്റെ ചേച്ചിക്ക് ഒരിക്കലും ഒരു രണ്ടാം കെട്ടുകാരൻ ചേരില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു. എങ്കിലും അമ്മ കൊണ്ടുവന്ന സാരി വൈഗയ്ക്ക് കൊടുത്തു. അവളുടെ കണ്ണുകൾ വാലിട്ടെയുതി... വൈഗ അവളുടെ മുഖത്തിലെ വാട്ടം കണ്ട് ന്തെന്ന് കണ്ണുകൊണ്ടു ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് അവളുടെ തലയിൽ പൂ ചൂടി കൊടുത്തു....
 
 
"മോളെ അവർ വന്നു...''
 
കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന വൈഗയുടെ അടുത്തേക്ക് വന്നു കൊണ്ട് സേതുവിന്റെ ഭാര്യ പറഞ്ഞു. അവൾ കണ്ണാടിയിൽ ഒന്ന് നോക്കി പിന്നെ ഒന്ന് സ്വയം പുച്ഛിച്ചുകൊണ്ട്
പുറത്തേക്ക് ഇറങ്ങി.
 
 
 
"മോളെ അങ്ങോട്ട് കൊടുക്ക് ചായ..''
 
അമ്മാവൻ പറഞ്ഞതനുസരിച് അവൾ ചായ കൊടുത്തു...
 
''ന്താ മോളുടെ പേര്..."
 
ഒരു സ്ത്രീ ശബ്ദം കേട്ടാണ് വൈഗ തല പൊക്കിയത്. ഐശ്വര്യം തുളുമ്പുന്ന മുഖം..കണ്ടാൽ മഹാലക്ഷ്മിയെ പോലിരിക്കും.. അവൾ ഒരു മാത്ര ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി. പിന്നെ ആ സ്ത്രീയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന കുരുന്നിനെയും. വൈഗയുടെ കണ്ണുകൾ ആ കുഞ്ഞിൽ തന്നെ ഉടക്കി നിന്നു.
 
"മോളെ...
ആ സ്ത്രീയുടെ ശബ്ദം കേട്ടതും അവൾ കുഞ്ഞിൽ നിന്ന് കണ്ണെടുത്തു. എന്നിട്ട് ആ സ്ത്രീയെ നോക്കി പുഞ്ചിരിച്ചു.
 
വൈഗ....
 
''ആ... ഞാൻ ലക്ഷ്മി കിച്ചുവിന്റെ അമ്മയാ... അവൻ ന്തോ മീറ്റിംഗ് വരാൻ പറ്റിയില്ല."
 
വൈഗയുടെ നെറുകയിൽ തലോടി കൊണ്ട് ലക്ഷ്മി പറഞ്ഞു. അവൾക്ക് ആരുടെ കാര്യം ആണെന്ന് മനസിലായില്ലെങ്കിലും വെറുതെ തലയാട്ടി.
 
''എനിക്ക് തരുവോ... എന്റെ മോളായിട്ട്...''
സുലോചനയുടെ കയ്യിൽ പിടിച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു. അവർ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി.
 
''അവൻ ഒരു ദിവസം വന്നു കണ്ടുവോളും മോളെ...''
വൈഗയുടെ കയ്യിൽ ഒരു വള ഇട്ടുകൊണ്ട് ലക്ഷ്മി പറഞ്ഞു.
 
അങ്ങനെ അവർ കല്യാണത്തിന് ദിവസം കുറിക്കാൻ വരാം എന്ന് പറഞ്ഞിറങ്ങി.അപ്പോഴും വൈഗയുടെ കണ്ണുകൾ ലക്ഷ്മിയുടെ കയ്യിൽ തൂങ്ങി നടക്കുന്ന ആ സുന്ദരിയിലായിരുന്നു....
 
"വിദേശത്തു തന്നെ ഇവർക്ക് സ്വന്തായിട്ട് രണ്ടു മൂന്ന് കമ്പനി ഉണ്ട്. KJ ഗ്രൂപ്പ്‌... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും ഇവർക്കില്ല കേട്ടോ... പാവങ്ങളെ സാഹയിക്കാൻ മിടുക്കരാ. ഒരു പാട് കഷ്ട്ടപെട്ടിട്ടാണ് ജയനും പിന്നെ നമ്മുടെ ചെക്കനും ഇതൊക്കെ ഉണ്ടാക്കിയത്.''
 
  രാത്രി ഉമ്മറത്തിരുന്ന് സേതു പറഞ്ഞു കൊണ്ടിരുന്നു... ഇന്നേക്ക് ഒരാഴ്ച ആയി അവർ വന്നു പോയിട്ട്. ഇടയ്ക്ക് ലക്ഷ്മി വൈഗയെ വിളിക്കുമെങ്കിലും ഇതുവരെ ചെക്കൻ അവളെ കാണണോ വിളിക്കാനോ നിന്നിട്ടില്ല. എങ്ങെനെയെങ്കിലും കടം വീട്ടണം എന്ന ചിന്ത ആയതുകൊണ്ട് വൈഗയ്ക്കും ഒന്നിനും നേരം ഇല്ലായിരുന്നു...എങ്കിലും രാത്രി കിടക്കുമ്പോയൊക്കെ അവളുടെ മനസിലേക്ക് ലക്ഷ്മിയുടെ കൈ പിടിച്ചു കുണുങ്ങി നടക്കുന്ന ആ കുഞ്ഞിന്റെ മുഖം വരുമായിരുന്നു....
 
 
 
     🥀🥀🥀🥀🥀🥀
 
 
''ചേച്ചി ഒരുങ്ങിയില്ലേ....'"
 
ഇന്ന് അവധി ദിവസം ആയതുകൊണ്ട് മാളുവിന്റെയും അനുവിന്റെയും കൂടെ അമ്പലത്തിൽ പോകുവാൻ ഒരുങ്ങുവാണ് വൈഗ.
 
'"കഴിഞ്ഞു മോളെ... താ വരുന്നു. വൈഗ സാരിയുടെ പ്ലീറ്റ് ശെരിയാക്കി കൊണ്ട് വാതിൽ തുറന്നു. വൈഗയെ കണ്ടതും മാളുവിന്റെ കണ്ണ് തള്ളി പോയി. മയിൽപീലി നിറത്തിലുള്ള ഒരു സാരിയാണ് വേഷം.... ഉണ്ട കണ്ണുകൾ വാലിട്ട് എഴുതിയിട്ടുണ്ട്... അരയോളം ഉള്ള മുടി വെറുതെ അഴിച്ചിട്ടിരിക്കുന്നു...
 
"ചേച്ചി പൊളിച്ചല്ലോ..."
 
വൈഗയുടെ കൈ പിടിച്ചു കൊണ്ട് മാളു പറഞ്ഞു. ഒരുപാട് കാലത്തിനു ശേഷം തന്റെ ചേച്ചിയെ ഇങ്ങനെ കണ്ട സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു...താൻ എന്തിന്നാണ് ഇങ്ങനെ ഒരുങ്ങിയത് എന്ന് വൈഗയ്ക്കും അറിയില്ലായിരുന്നു...തനിക്ക് പ്രിയപ്പെട്ടതെന്തോ കിട്ടാൻ പോവുന്നു എന്ന് അവളുടെ മനസ്സ് പറഞ്ഞു..
 
 
 
അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോ ഒരു ഇളം തെന്നൽ അവളെ തഴുകിപോയി.... അവൾ മുടിയൊന്ന് പിന്നിലേക്ക് ഇട്ടു. അപ്പോഴാണ് അവൾ താഴെ ഒരു മയിൽപീലി കണ്ടത്. അവൾ ഒരു ചിരിയോടെ അതെടുക്കാൻ കുനിഞ്ഞതും ഒരു കാറ്റു വീശി മയിൽ പീലി പറന്നു. അവൾ  അതിന്റെ എടുത്ത് പോയി ഒന്ന് ചിരിച്ചു....പിന്നെ അത് കുനിഞ്ഞു എടുക്കാൻ അതിലേക്ക് കൈ വെച്ചതും അതിനു മുൻപേ അത് ആരോ എടുത്തിരുന്നു. വൈഗ നിരാശയോടെ മിഴികൾ ഉയർത്തി നോക്കിയതും കാണുന്നത് രണ്ടു ചാര കണ്ണുകളാണ് അവളുടെ കണ്ണുകൾ അവയിൽ കുരുങ്ങി നിന്നു. നോട്ടം മാറ്റണം എന്ന് തോന്നിയെങ്കിലും അവളുടെ മനസ്സ് അത് ഇഷ്ടപ്പെടാത്ത പോലെ അവയിൽ തന്നെ തങ്ങി നിന്നു.
അവനും അവളെ ആ മയിൽ പീലിക്കിടയിലൂടെ നോക്കുവായിരുന്നു...അവളുടെ ചുണ്ടിനു താഴെ ഉള്ള ചെറിയ പുള്ളി കണ്ടതും അവയിൽ ചുണ്ട് ചേർക്കാൻ അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.... അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു... ഒരു മാത്ര രണ്ടു പേരുടെയും ഹൃദയം നിലച്ചു പോയതുപോലെ തോന്നി. പെട്ടന്ന് എന്തോ ഒരു ഓർമയിൽ വൈഗ ബാക്കിലേക്ക് നീങ്ങി. പിന്നെ അവനെ നോക്കാതെ തിരിഞ്ഞു നടന്നു.
 
''ഏയ്... പീലി!!
 
 
 
 
തുടരും🥀
 
 
 
 
ഇഷ്ട്ടായാൽ ലൈക്കും കമന്റും തരണേ🤗🤗

പ്രണയാർദ്രം💕 - 2

പ്രണയാർദ്രം💕 - 2

4.7
5741

Part  2                   "ഏയ്.... പീലി!!"   വൈഗയുടെ കണ്ണുകൾ ഒന്നു വിടർന്നു.അവൾ തല മാത്രം ചരിച്ചുകൊണ്ട് അവനെ നോക്കി...അവൻ ചുണ്ടുകളിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കയ്യിലെ മയിൽ പീലി അവളുടെ നേരെ നീട്ടി..   "താൻ അവിടുന്ന് വന്നതല്ലേ... താ താൻ തന്നെ വെച്ചോ "   അവൻ പറഞ്ഞു.   "ഏഹ്... വേണ്ട സർ ''   വൈഗ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.   "ഹാ... ഇന്നാ ഡോ "   അവൻ വൈഗയുടെ കയ്യിലേക്ക് പീലി വെച്ചു കൊടുത്തു. അവൾ കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി. അവൻ ഒരു ചിരിയോടെ അവളെ നോക്കുകയാണ്...   "ചേച്ചി....''     അനുവിന്റെ ശബ്ദം കേട