Aksharathalukal

പ്രണയാർദ്രം💕 - 2

Part  2

 

 

 

 

 

 

 

 

 

"ഏയ്.... പീലി!!"
 
വൈഗയുടെ കണ്ണുകൾ ഒന്നു വിടർന്നു.അവൾ തല മാത്രം ചരിച്ചുകൊണ്ട് അവനെ നോക്കി...അവൻ ചുണ്ടുകളിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കയ്യിലെ മയിൽ പീലി അവളുടെ നേരെ നീട്ടി..
 
"താൻ അവിടുന്ന് വന്നതല്ലേ... താ താൻ തന്നെ വെച്ചോ "
 
അവൻ പറഞ്ഞു.
 
"ഏഹ്... വേണ്ട സർ ''
 
വൈഗ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.
 
"ഹാ... ഇന്നാ ഡോ "
 
അവൻ വൈഗയുടെ കയ്യിലേക്ക് പീലി വെച്ചു കൊടുത്തു. അവൾ കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി. അവൻ ഒരു ചിരിയോടെ അവളെ നോക്കുകയാണ്...
 
"ചേച്ചി....''
 
 
അനുവിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി. മാളുവും അനുവും അവളെ കാത്തു നിൽകുവാണ്. അവൾ മയിൽ പീലിയിലേക്ക് ഒന്ന് നോക്കി. എന്നിട്ട് വേഗം തിരിഞ്ഞു നടന്നു.
 
 
 
"ആരാ ചേച്ചിയത് '''
മാളുവാണ്.വൈഗ അറിയില്ലെന്ന് പറഞ്ഞു കൊണ്ട് വേഗം നടന്നു. എന്തിനോ അവളുടെ ഹൃദയം പതിന്മടങ് വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു.
 
 
 
 
 
 
"ച്ചാ...."
വൈഗ പോകുന്നതും നോക്കി നിന്ന *കാർത്തിക്കിന്റെ*അടുത്തു വന്നു നിന്നുകൊണ്ട് കുറുമ്പി വിളിച്ചു. അവൻ താഴേക്ക് നോക്കി തന്നെ തന്നെ നോക്കി നിൽകുവാണ് പെണ്ണ്.ചുവപ്പു പട്ടുപാവാട ആണ് വേഷം... പുരികങ്ങളിലും കണ്ണുകളിലും കട്ടിയിൽ കണ്മഷി എഴുതിയിട്ടുണ്ട്... അവൻ ഒരു ചിരിയാലെ കുഞ്ഞിനെ കൈകളിൽ കോരി എടുത്തു.
 
"എന്താ ഡാ പൊന്നാ... പ്രാർത്ഥിച്ചു കഴിഞ്ഞോ "
കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊണ്ടവൻ കൊഞ്ചിച്ചു.
 
"ആ അല്ലു കുറേ നേരം പാതിച്ചു ച്ചയ്ക്കും അച്ഛമ്മയ്ക്കും ചെരച്ഛനൊക്കെ"
അല്ലു വല്ല്യ കാര്യം പറയുന്നത് പോലെ പറഞ്ഞു.
 
"ആണോടാ😘
അവളുടെ ഉണ്ടക്കവിളിൽ ഉമ്മ വച്ചവൻ അവന്റെ മീശ കൊണ്ടതും പെണ്ണ് കുറുമ്പോടെ അവന്റെ മീശയും താടിയുമൊക്കെ വലിച്ചു.
 
"പോകാം മോനെ "
അപ്പോഴാണ് അങ്ങോട്ട് ലക്ഷ്മി വരുന്നത്. അവൻ ഒന്ന് തലയാട്ടി കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു.
 
 
"നീ വൈഗയെ കാണാൻ പോകുന്നുണ്ടോ... ഇന്ന് ഏതായാലും ഫ്രീ അല്ലെ നീ "
 
വീട്ടിലേക്കുള്ള യാത്രയിൽ ലക്ഷ്മി ചോദിച്ചു. പക്ഷെ അവൻ അതൊന്നും കേട്ടിരുന്നില്ല അവന്റെ കണ്ണുകൾ ഡ്രൈവിങ്ങിനിടയിലും ആരെയോ തിരിഞ്ഞു കൊണ്ടിരുന്നു.
 
"ച്ചാ നേരെ നോക്കി വണ്ടി ഓടിക്ക്..."
 
കുറുമ്പി കാർത്തിക്കിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവനൊരു ചിരിയോടെ അവളെ നോക്കി.
 
"നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ..."
 
ലക്ഷ്മി അവനെ നോക്കി.
 
''ന്താ അമ്മ ''
കാർത്തിക് അവരെ നോക്കി.
 
"വൈഗയെ കാണാൻ പോവുന്നുണ്ടോ എന്ന് "
 
"Noo"
 
"നിനക്ക് കാണേണ്ടേ അപ്പൊ അവർ എന്താ കരുതാ...ഇടയ്ക്ക് ഞാൻ ഒന്ന് വിളിക്കും എന്നല്ലാതെ നീ വിളിക്കുന്നുണ്ടോ... അത് പോട്ടെ നീ ഇതുവരെ ആ കുഞ്ഞിനെ എങ്കിലും കണ്ടോ... നിനക്ക് കാണാൻ ആഗ്രഹം ഇല്ലെങ്കിലും അതിനുണ്ടാവില്ലേ...."
 
കാർത്തി അതിന് മറുപടി ഒന്നും പറഞ്ഞില്ല....
 
 
      
 
               🥀🥀🥀🥀
 
 
അമ്പലത്തിൽ നിന്ന് പോന്നപ്പോ തൊട്ട് വൈഗ വേറെ ഏതോ ലോകത്ത് ആണ്. ഇടയ്ക്ക് കയ്യിലെ മയിൽ പീലിയും നോക്കുന്നുണ്ട്.
 
"ആയ്... ചേച്ചിക്ക് ഇത് എവിടുന്നാ "
 
അനു ചോദിച്ചു.
 
"അമ്പലം..."വൈഗ ഒരു ചിരിയോടെ പറഞ്ഞു.
 
പീലി!!
 
അവന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.
 
 
 
___________🥀🥀
 
 
 
കാർത്തിയുടെ കാർ വലിയ രണ്ടു നില വീടിന്റെ മുൻപിൽ എത്തി. അവന്റെ കാർ കണ്ടതും അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. കാർ പോച്ചിൽ ഇട്ടു അല്ലുവിനെയും എടുത്തു കൊണ്ട് അകത്തേക്ക് കയറി.
 
"കേട്ടോ ജയേട്ടാ... ഇവൻ ആ കൊച്ചിനെ കാണാൻ പോകുന്നില്ല എന്ന്''
 
അപ്പോയെക്കും അകത്തു കയറിയ ലക്ഷ്മി സോഫയിൽ ഇരുന്ന് എന്തൊക്കെയോ കണക്കുകൾ നോക്കുന്ന ജയനോട് പറഞ്ഞു. അയാൾ ഒരു ചിരിയോടെ അവരെ നോക്കി. മുഖം കയറ്റിവെച്ചിട്ടുണ്ട്.പിന്നെ പുറകിൽ വരുന്ന കാർത്തിയെയും അവൻ അല്ലുവിനെ സോഫയിൽ ഇരുത്തി മുകളിലേക്ക് പോയി.
 
 
"അവൻ കാണണ്ടെങ്ങി കാണേണ്ട ഡോ... കല്യാണത്തിന് സമ്മതിച്ചത് തന്നെ നമ്മുടെ ഭാഗ്യ..."
 
അല്ലുവിനെ മടിയിൽ വെച്ചുകൊണ്ട് ജയൻ പറഞ്ഞു. ലക്ഷ്മി ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് അടുക്കളയിലേക്ക് പോയി.
 
 
 
            🥀🥀🥀🥀
 
 
കാർത്തി എല്ലാം വീട്ടുകാരെ ഏല്പിച്ചത് കൊണ്ട് തന്നെ എത്രയും പെട്ടന്ന് കല്യാണം വേണമെന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി വിളിച്ചു. ചെക്കനെ കാണണം എന്ന് സുലോചനയ്ക്ക് ഒക്കെ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സേതു കാണിച്ചു കൊടുത്ത ഫോട്ടോ കണ്ട് അവർ ആശ്വാസം നേടി....
 
"എന്നെ കാണണ്ട എന്നല്ലേ പറഞ്ഞെ എനിക്കും കാണേണ്ട "
 
വൈഗയ്ക്ക് ഫോട്ടോ കാണിക്കാൻ ചെന്ന മാളുവിനോട് അവൾ പറഞ്ഞു.
 
കല്യാണം അടുക്കും തോറും വൈഗയ്ക്ക് പേടിയായി തുടങ്ങി. താൻ പോയാൽ തന്റെ അമ്മയെയും അനിയത്തിമാരെയും ആ പീറ്റർ എന്തെങ്കിലും ചെയ്യുവോ എന്ന്... അതുകൊണ്ട് തന്നെ അവൾ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോലും പോയില്ല.... ഒരു ദിവസത്തെ ജോലി പോയാൽ ശമ്പളം കുറയും.കല്യാണം കഴിഞ്ഞാലും എങ്ങേനെലും ജോലിക്ക് പോയി അയാളുടെ കടം വീട്ടണം എന്ന് അവൾ ചിന്തിച്ചു.
 
 
 
 
 
 
 
ഇന്നാണ് കല്യാണം....
 
തലേന്ന് തന്നെ ലക്ഷ്മിയമ്മയും പിന്നെ ഡ്രവറും വന്ന് വൈഗയ്ക്ക് ഇടാനുള്ള ഡ്രസ്സും ആഭരണങ്ങളും കൊടുത്തു... കൂട്ടത്തിൽ അനുവിനും മാളുവിനുമുള്ളതും....
അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കൾ മാത്രം കൂടുന്ന കല്യാണം ആയിരുന്നു.
 
 
 
 
അങ്ങനെ അവർ അമ്പലത്തിലേക്ക് പോയി...പച്ച കളറിലുള്ള കല്യാണ സാരിയിൽ വൈഗ അതി മനോഹരം ആയിരുന്നു.താലി കെട്ടാൻ സമയമായതും സുലോചനയുടെ കൈ പിടിച്ചു കൊണ്ട് വൈഗ മണ്ഡഭത്തിലേക്ക് കയറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ കാർത്തിയും വന്നിരുന്നു.പരിജയമുള്ള ഒരു ഗന്ധം വൈഗയെ പൊതിഞ്ഞതും അവൾ കണ്ണുകൾ അടച്ചു... എന്നിട്ടും അടുത്തിരിക്കുന്ന ആളെ നോക്കിയില്ല കാർത്തിയും അങ്ങനെ തന്നെ ഇരുന്നു.
 
പൂജാരി താലി കെട്ടാൻ പറഞ്ഞതും പൂജിച്ചു വെച്ച താലി എടുത്തു കൊണ്ടവൻ അവളുടെ കഴുത്തിൽ കെട്ടി. കഴുത്തിൽ ചൂടു നിശ്വാസം തട്ടിയതും അവൾ കണ്ണുകൾ വലിച്ചു തുറന്നു നോക്കി.. തന്നെ നോക്കി താലി കെട്ടുന്ന കാർത്തിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു... കാർത്തിയും വൈഗയെ കണ്ടതപ്പോ ആയിരുന്നു. അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.അങ്ങനെ മൂന്ന് കെട്ടും കെട്ടി അവൻ അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു.... ✨️
 
 
 
 
അമ്പലത്തിന്റെ അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഭക്ഷണം... അങ്ങനെ അവർ ഭക്ഷണമൊക്കെ കഴിച്ചവർ യാത്ര പറഞ്ഞിറങ്ങി... മാളുവിനെയും അനുവിനെയും സുലോചനയെയും കെട്ടിപിടിച്ചവൾ കരഞ്ഞു.... സേതുവിന്റെ ഭാര്യ അവളെ പിടിച്ചു കാറിൽ ഇരുത്തി.
കാർ മുന്നോട്ട് പോവും തോറും വൈഗയുടെ തേങ്ങലുകൾ കൂടി... അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഡോറിൽ ചാരിയിരുന്നു...
 
 
 
 
വണ്ടി എവിടെയോ നിന്നപോലെ തോന്നിയപ്പോൾ ആണ് വൈഗ കണ്ണു തുറന്നത്. അവൾ ചുറ്റുപുറം ഒന്ന് നോക്കി വലിയ കൊട്ടാരം പോലൊരു വീട്... അവൾക്ക് എന്തോ പേടിയായി... പരിജയമുള്ള ആരും ഒട്ട് ഇല്ലതാനും..
 
 
"ന്താ മോളെ അവിടെ നിൽക്കുന്നെ വാ... "
 
നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ലക്ഷ്മി പറഞ്ഞു. അവരെ കണ്ടതും വൈഗയ്ക്ക് തെല്ലൊരു ആശ്വാസം ആയി...
അങ്ങനെ ലക്ഷ്മി കൊടുത്ത നിലവിളക്കും പിടിച്ച് അവൾ ആ വലിയ വീട്ടിലേക്ക് കയറി...
 
 
 
__________🥀🥀
 
 
"കാർത്തിയ പറഞ്ഞെ ആരെയും അറിയിക്കേണ്ട എന്ന് "
 
രാത്രി അടുക്കളയിൽ നിൽക്കുന്ന വൈഗയോട് ലക്ഷ്മി പറഞ്ഞു. ഇവിടെ വന്നതിനു ശേഷം കാർത്തിയെ കണ്ടിട്ടില്ല. ജയൻ വന്ന് വൈഗയെ പരിജയപ്പെട്ടു. ഇടയ്ക്ക് ലക്ഷ്മിയും ജയനും അല്ലു മോളുടെ കാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. വൈഗയ്ക്ക് അത് ആരാണെന്ന് മനസിലായില്ല... അവളുടെ കണ്ണുകൾ ഇടയ്ക്ക് ചുറ്റും സഞ്ചരിച്ചു കൊണ്ടിരുന്നു അന്ന് കണ്ട ആ കുറുമ്പി ആരാണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
 
 
"വാ മോളെ... അമ്മ റൂമിൽ ആക്കാം..''
 
ലക്ഷ്മി പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് അവരുടെ കൂടെ നടന്നു. എങ്ങാനും വഴി തെറ്റിയാൽ പെട്ടുപോവും.
 
 
 
''ആഹാ ഇതിപ്പോ നല്ല കഥ "
 
അരയ്ക്ക് കൈ കുത്തികൊണ്ട് ലക്ഷ്മി പറഞ്ഞു. ലക്ഷ്മി നോക്കി നിക്കുന്ന ഇടത്തേക്ക് നോക്കിയതും വൈഗയുടെ കണ്ണുകൾ വിടർന്നു.
 
 
 
 
തുടരും🥀
 
 
നന്നായാലും ഇല്ലേലും അഭിപ്രായം പറയണേ.... 🤗

പ്രണയാർദ്രം💕 - 3

പ്രണയാർദ്രം💕 - 3

4.6
5533

പ്രണയാർദ്രം💕 Part 3     "ആഹാ... ഇതിപ്പോ നല്ല കഥ"     അരയ്ക്ക് കൈ കുത്തികൊണ്ട് ലക്ഷ്മി പറഞ്ഞു. ലക്ഷ്മി നോക്കുന്ന ഇടത്തേക്ക് നോക്കിയതും വൈഗയുടെ കണ്ണുകൾ വിടർന്നു.       ബെഡിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട്  കണ്മഷിയൊക്കെ വലിയ ആളുകൾ ചെയ്യുന്ന പോലെ കണ്ണിൽ തേക്കുവാണ് കുറുമ്പി പെണ്ണ്... പക്ഷെ കണ്മഷി മുഴുവനും ഡ്രസ്സിലും മുഖത്തുമൊക്കെ ആണ്😂     "അച്ഛമ്മേടെ പൊന്ന് ന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ..."   അല്ലുമോളുടെ അടുത്ത് ഇരുന്നു കൊണ്ട് ലക്ഷ്മി മൂക്കത്തു കൈ വെച്ചു.അല്ലു ലക്ഷ്മിയെ കണ്ടതും പാൽ പല്ല് കാണിച്ചു കൊണ്ട് ചിരിച്ചു.   "ഒരു അടി വെ