Aksharathalukal

ലയ 🖤-6

......
വൈകീട്ട് ബസ് ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പരതി.. ഇല്ല... അയാൾ ഇവിടെ ഇല്ല... എന്തോ ഒരു സമാധാനം തോന്നി അവൾക്ക്..

വീട്ടിലെത്തിയതും അമ്മയുടെ അടുത്തേക്കാണ്‌ എന്നും പോവാറ് പക്ഷെ ഇന്ന്.. എന്തിനോ ഒരു ഭയം അവളെ മൂടി...

ധൈര്യം സംഭരിച്ച അമ്മയോട് എല്ലാം പറഞ്ഞു.. ഒരു ചീത്ത പ്രതീക്ഷിച്ചിരുന്ന അവളോട് ചിരിച്ച് അയാളെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ സന്തോഷവും അതിശയവും ആയിരുന്നു..

അബി ചേച്ചി പിന്നെ തന്റെ പിന്നാലെ നടന്ന കളിയാക്കി.. അതിനു മറുപടിയായി അബി ചേച്ചിയെ അന്വേഷിച്ചു വന്നതാണെങ്കിലോ എന്ന് ഉത്തരം കണ്ടുപിടിച്ചു അങ്ങോട്ടും കളിയാക്കി ഒന്ന് പാകപ്പെടുത്തി..

പിന്നീടുള്ള ദിവസങ്ങളിൽ 
അവളതിനെ കുറിച്ച് മറന്ന് പോയിരുന്നു...

കുറച്ചു ദിവസം കഴിഞ്ഞ് അവൾ വീണ്ടും അയാളെ കണ്ടു...
അങ്ങനെ ഇടക്ക്  കാണാറുണ്ടായിരുന്നു..

അയാളെ കാണുമ്പോൾ അസ്വസ്ഥത ഉണ്ടായിരുന്ന തനിക്ക് എന്തകൊണ്ടോ പിന്നീട് എവിടെ പോയാലും അയാളെ അവളുടെ കണ്ണുകൾ തേടി കൊണ്ടേ ഇരുന്നു..

അങ്ങനെ ഇരിക്കുമ്പോഴായിരുന്നു തന്റെ നാട്ടിലെ പ്രധാന അമ്പലത്തിലെ ഉത്സവം കൊടി എറിയത്...

അമ്പലത്തിൽ രാവിലെ പോയപ്പോഴും ആ തിക്കും തിരക്കും ഉള്ളിടത്തു അവൾ അവനെ ഒന്ന് തിരഞ്ഞു..

കാണാതിരുന്നപ്പോൾ വിഷമിച്ച തന്റെ മനസ്സിനെ ശാസിച്ചു...

വീട്ടിലേക്ക് തിരിച്ചു പോയപ്പോളും അവൾക് എന്തകൊണ്ടോ വിഷമം തോന്നി...

അമ്മ രാവിലെ പോവാഞ്ഞത് കൊണ്ട് വല്യേട്ടനും ചേച്ചിയും അഭി ചേച്ചിയും അവളും അമ്മയും കൂടെ വൈകീട്ടും അമ്പലത്തിൽ പോയിരുന്നു...

 തിരക്ക് മൂലം അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്താൻ കഴിഞ്ഞിരുന്നില്ല...

കുറച്ചു ദൂരത്താണ് വണ്ടി ഒതുക്കിയത്..
കാർ നിർത്തി.. ചിക്കു നേരെ ഇറങ്ങിയതും തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ഉള്ളിൽ ഒരു സന്തോഷം മൊട്ടിട്ടു..ആ കണ്ണുകളും തന്റെ നേർക്കായിരുന്നു..


പക്ഷെ അന്ന് അവിടെ വെച്ച് അവൾ തന്റെ മനസ്സിലെ ചിന്തയെ മായ്ച്ചു തന്റെ ദേവിയുടെ മുന്നിൽ വെച്ച്...

പിന്നെ അവളുടെ കണ്ണുകൾ അയാളെ തിരഞ്ഞില്ല.. തേടിയില്ല..

മൂന്ന് വർഷം   പിന്നിട്ടു

തന്നെ മാറ്റി മറിച്ച വർഷം...

അവളൊരിക്കലും   ഓർക്കാൻ    ആഗ്രഹിക്കാത്ത കാലം..

തുടരും.. 🖤

നിലാവ് 🖤


ലയ 🖤-7

ലയ 🖤-7

4.4
2931

തന്റെ 10 ആം ക്ലാസ്സ്‌.... തന്റെ ജീവിതത്തിൽ  താൻ ചെയ്ത... ഏറ്റവും വലിയ മണ്ടത്തരം അതിന്റെ തുടക്കം.. ഒൻപതാം ക്ലാസ്സിന്റെ അവസാനം ആണ്... തന്റെ പ്രിയപ്പെട്ട അധ്യാപകന്റെ മകന് തന്നോട് ഇഷ്ടമുണ്ടെന്ന് അവൾക് അറിയാമായിരുന്നു.. 8ആം ക്ലാസ്സ്‌ മുതൽ തന്റെ പിന്നാലെ തന്നെ ആയിരുന്നു.... അവഗണിച്ചു... ദേഷ്യപ്പെട്ടു... അവസാനം ആയി അവനോട് ഇഷ്ടമല്ല എന്ന് പറഞ്ഞു എങ്കിലും അവന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താനും അതിൽ വീണു പോയെന്ന് അവൾ തിരിച്ചറിഞ്ഞു.. പക്ഷെ ഒരു വർഷം മാത്രമേ.. അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു.... അവൻ തന്റെ മേൽ അധികാരം കാണിക്കുകയും തന്റെ സുഹൃത്തക്കളോട് മോശമായി പെരുമാറ