തന്റെ 10 ആം ക്ലാസ്സ്....
തന്റെ ജീവിതത്തിൽ താൻ ചെയ്ത... ഏറ്റവും വലിയ മണ്ടത്തരം അതിന്റെ തുടക്കം.. ഒൻപതാം ക്ലാസ്സിന്റെ അവസാനം ആണ്...
തന്റെ പ്രിയപ്പെട്ട അധ്യാപകന്റെ മകന് തന്നോട് ഇഷ്ടമുണ്ടെന്ന് അവൾക് അറിയാമായിരുന്നു..
8ആം ക്ലാസ്സ് മുതൽ തന്റെ പിന്നാലെ തന്നെ ആയിരുന്നു....
അവഗണിച്ചു... ദേഷ്യപ്പെട്ടു...
അവസാനം ആയി അവനോട് ഇഷ്ടമല്ല എന്ന് പറഞ്ഞു എങ്കിലും അവന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താനും അതിൽ വീണു പോയെന്ന് അവൾ തിരിച്ചറിഞ്ഞു.. പക്ഷെ ഒരു വർഷം മാത്രമേ.. അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു....
അവൻ തന്റെ മേൽ അധികാരം കാണിക്കുകയും തന്റെ സുഹൃത്തക്കളോട് മോശമായി പെരുമാറുകയും ചെയ്തപ്പോൾ.. അവൾ തന്നെ ആ ബന്ധം അവസാനിപ്പിച്ചു....
സ്നേഹിക്കുന്നവരോട് അത് തുറന്ന് പറയണം.. അതുപോലെ തന്നെ സ്നേഹമില്ലാതാകുമ്പോഴും എന്ന് വിശ്വസിച്ചിരുന്നവളായിരുന്നല്ലോ താൻ...
അവനെ പിരിയുക എന്നല്ലാതെ അവൾക് വേറെ മാർഗം ഇല്ലായിരുന്നു.. ഈ ബന്ധത്തിന്റെ പേരിൽ സ്കൂളിൽ പലരും കളിയാക്കിയും ഭീഷണിപ്പെടുത്തിയും തന്റെ മുന്നിൽ വന്നിട്ടുണ്ട്.. എന്നാൽ അവനു വേണ്ടി എല്ലാം അവഗണിച്ചു.. പക്ഷെ അവൻ തന്നെ ഒരു മാനസികരോഗി ആക്കും എന്ന നിലയിൽ എത്തിയപ്പോൾ സ്വയം നഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ അവൾ അവനിൽ നിന്നകന്നു...
തോളിൽ ഒരു കരസ്പർശം അനുഭവിച്ചപ്പോൾ അവൾ തിരിഞ്ഞ് നോക്കി.. ഒരിറ്റ് കണ്ണീർ അവളുടെ കണ്ണിൽ നിന്ന് വീണു...
അത് കണ്ട അനന്തൻ ആകെ വല്ലാതെ ആയി..
"എന്ത്പറ്റി എന്തിനാടോ കരയുന്നെ..." ആകുലത നിറഞ്ഞ സ്വരം... അവൾ ഒന്നുമില്ലെന്ന് തലയാട്ടി..
ഒന്ന് പുഞ്ചിരിച്ചു..
"എന്തെ ഉറക്കം വരുന്നില്ലേ...":അനന്തൻ..
"ഞാൻ ഓരോന്നും ആലോചിച്ചു ഇരുന്നതാ.."
ആ നല്ല കാര്യം... ബാല്യത്തിലോട്ട് തിരിഞ്ഞ് പോവാൻ തോന്നുന്നുണ്ടോ.. അതാണോ കരഞ്ഞേ...
അവളൊന്ന് ചിരിച്ചു.....
വാടോ കിടക്കാം...
കുറെ യാത്ര ചെയ്തതല്ലേ...
നിലാവിലേക്ക് ഒന്ന് നോക്കി അവൾ കിടന്നു..
സൂര്യന്റെ വെളിച്ചം നന്നായി വരുന്നുണ്ടായിരുന്ന....
നേരം വൈകി എന്ന് കരുതി അവൾ പെട്ടന്നു പോയി ഫ്രഷായി...
തിരിച്ചു വന്ന് സമയം നോക്കിയപ്പോൾ 7 ആവുന്നേ ഒള്ളു...
നല്ല തണുത്ത കാറ്റ് ജനലിലൂടെ വരുന്നുണ്ട്.....
അനന്തൻ നല്ല ഉറക്കത്തിലാണ്..
അവൾ താഴേക്ക് പോയി
താഴേക്ക് ഇറങ്ങിയപ്പോൾ അവളാകെ ഞെട്ടിപ്പോയി...
തുടരും...
നിലാവ് 🖤