Aksharathalukal

*ദേവദർശൻ...🖤* 12

*ദേവദർശൻ...🖤* 12
പാർട്ട്‌ - 12
✍ അർച്ചന
 
 
 
"""അമ്മേ... """
 
ദേവന്റെ ശബ്ദം ഇടറിയിരുന്നു.... അവർ പതിയെ കണ്ണ് തുറന്നു.... മുഖം കുനിച്ചു ബെഡിന്റ ഒരു സൈഡിൽ ഇരിക്കുന്നവനെ നോക്കി....
 
"""എനിക്ക് ഒന്നുല്ലടാ..."""
 
അവർ പതിയെ പറഞ്ഞു....
 
മിഴികൾ ഒരു സൈഡിൽ നിൽക്കുന്ന നിവിയിൽ എത്തി.... കണ്ണുകൊണ്ടു അടുത്തേക്ക് വരാൻ പറഞ്ഞു....
 
അവൻ അവരുടെ അടുത്ത് നിന്നു... നെറ്റിയിൽ ഒന്ന് ചുംബിച്ചു... അവന്റെ കണ്ണിൽ നിന്നും അടർന്നു വീണ മിഴി നീർ അവരുടെ മുഖത്തു പതിച്ചു.....
 
ജന്മം നൽകാതെയും അമ്മയാകാം എന്നതിനുള്ള തെളിവ്....
 
""ഡോക്ടർ.... പേഷ്യന്റിന് അധികം സ്‌ട്രെയിൻ കൊടുക്കാൻ പാടില്ല.... പുറത്തേക്ക് ഇറങ്ങി നിൽക്കണം.... """
 
ഒരു നേഴ്സ് വന്നു പറഞ്ഞതും നിവി ദർശനെയും കൂട്ടി പുറത്ത് ഇറങ്ങി....
 
""മോനേ.... മായേച്ചിക്ക്....""
 
"""ഒന്നുല്ല ആന്റി.... ""
 
നിവിയാണ് മറുപടി പറഞ്ഞത്....
 
"""ഞാൻ മോന്റെ ഫോണിലേക്ക് കുറേ വിളിച്ചു... ആരും എടുത്തില്ല... അവസാനം ആ മോൻ ആണ് മായേച്ചിയെ ഇവിടെ എത്തിച്ചത്.... """
 
അവർ ദർശനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു....
 
അവൻ ദർശന്റെ അടുത്തേക്ക് നടന്നു...അവന്റെ ഷോൾഡറിൽ കൈ വച്ചു.... ദർശൻ മുഖം ഉയർത്തി നോക്കി...
 
നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി നിൽക്കുന്ന ഒരുവൻ....
 
"""നന്ദി ഉണ്ടെടോ..... താൻ ഇല്ലായിരുന്നെങ്കിൽ എന്റെ അമ്മ.... ""
 
അവൻ വിതുമ്പി കരയുന്നുണ്ടായിരുന്നു.... ദർശൻ എഴുന്നേറ്റു നിന്നു.... അവൻ പോലും അറിയാതെ ദർശൻ ദേവനെ ചേർത്ത് പിടിച്ചിരുന്നു.... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ വീണു ദേവൻ കരഞ്ഞു....
 
അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ ദർശൻ അവന്റെ പുറത്ത് തലോടി കൊണ്ടിരുന്നു.... ഉള്ളിൽ ഉള്ള സഹോദര സ്നേഹം ബന്ധനം ബേധിച്ചു പുറത്ത് കടക്കുന്നത് അവൻ അറിഞ്ഞു... 
 
ദേവൻ അവനിൽ നിന്നും അടർന്നു മാറി....
 
"""അമ്മക്ക്.... """""
 
ദർശൻ പകുതിക്ക് നിർത്തി....
 
"""കൃത്യ സമയത്തു എത്തിച്ചത് കൊണ്ട് പേടിക്കാൻ ഇല്ല... താൻ വന്നില്ലായിരുന്നെങ്കിൽ...... എന്റെ അമ്മ.... ""
 
അവൻ വീണ്ടും കരഞ്ഞു പോയിരുന്നു.... തന്റെ കണ്ണിൽ ഊറിക്കൂടിയ കണ്ണുനീർ ആരും കാണാതിരിക്കാൻ ദർശൻ ശ്രമിച്ചു..
 
"""ഞാൻ ഇറങ്ങട്ടെ.... ""
 
ദേവന്റെ പുറത്ത് തട്ടി തിരിഞ്ഞതും ദേവനെയും ദർശനെയും മാറി മാറി നോക്കുന്ന ജുവലിനെ ആണ് കണ്ടത്...
 
അവൾ അവന്റെ അടുത്തേക്ക് എന്തോ സംസാരിക്കാൻ ആയി വന്നതും ദേവൻ അവന്റെ അടുത്ത് എത്തിയിരുന്നു...
 
"""ഇത് എന്റെ കാർഡ് ആണ്... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം.... """ 
 
ദേവ് നൽകിയ കാർഡിലേക്ക് ദർശൻ നോക്കി. .
 
Dr. Sreedhev
 
അവൻ ചെറു ചിരിയോടെ തലയാട്ടി... ജുവലിനെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു....
 
ജുവൽ അവൻ പോകുന്നത് നോക്കി... പതിയെ ആ നോട്ടം ദേവാനിലേക്കും നീണ്ടു... 
 
ദേവൻ ഇപ്പോഴും ദർശൻ പോയ വഴിയിലേക്ക് നോക്കുകയാണെന്ന് അവൾ കണ്ടു.....
 
ദർശൻ കണ്ണിൽ നിന്നും മാഞ്ഞതും ദേവ് മുന്നിൽ ഉള്ള ജുവലിനെ നോക്കി.....
 
"""അമ്മക്ക്... ഒരു... അറ്റാക്ക്.... അയാൾ ആണ് ഇവിടെ എത്തിച്ചത്...""
 
അവൻ പതിയെ പറഞ്ഞു.....
 
തന്നെ കണ്ടാൽ എപ്പോഴും ദേഷ്യത്തോടെ മാത്രം സംസാരിക്കുന്നവൻ ആണ്.... ഇന്ന് നിസ്സഹായാവസ്ഥയിൽ.... അവൾക്ക് അവനെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആകുന്നുണ്ടായിരുന്നില്ല....
 
നിവി വന്നു ദേവനെയും കൂട്ടി കൊണ്ട് പോയി.... അവർ പോയിട്ടും അവൾ കുറച്ചു സമയം കൂടെ അവിടെ തന്നെ നിന്നു.... പിന്നെ തന്റെ ക്യാബിനിലേക്ക് പോയി.....
 
🔹****************************************🔹
 
""""ഈ നശൂലത്തിനേം കൊണ്ട് ഇങ്ങോട്ട് എന്തിനാ വന്നത്.... നിങ്ങളുടെ മകൻ  എന്നല്ലേ പറഞ്ഞത്...  അതുകൊണ്ട് നിങ്ങൾ തന്നെ  നോക്കിയാൽ മതി.... എന്നെക്കൊണ്ടൊന്നും കഴിയില്ല..... ഇപ്പൊ ഈ നിമിഷം ഈ അസത്തിനേം കൊണ്ട് ഇവിടുന്ന് ഇറങ്ങണം.... അല്ലെങ്കിൽ ഞാൻ എന്റെ മോനേം കൂട്ടി എന്റെ വീട്ടിലേക്ക് പോകും...... """"
 
"""മായേ.... ""
 
അയാളുടെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചിരുന്നു....
 
"""എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.... ഇനി നിങ്ങളുടെ തീരുമാനം.... ഇവൻ വേണോ അതോ ഞങ്ങൾ വേണോഎന്നുള്ളത്.....  """
 
വീണ്ടും വാശിയോടെ ഉള്ള ചോദ്യം....
 
അയാൾ തളർന്നു പോയി.... ഒരുഭാഗത്ത് തന്റെ ഭാര്യയും മകനും.... മറു ഭാഗത്തും തന്റെ രക്തം തന്നെയാണ്..... ആർക്ക് മുന്നിലും വെളിപ്പെടുത്തിയിട്ടില്ലാത്ത സത്യം....
 
തന്റെ ഭാര്യ തന്നെയായിരുന്നു അവളും..... യാമിനി....ശ്രീനിവാസന്റെ പ്രണയം... ചെന്നൈ നഗരത്തിൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കണ്ടുമുട്ടിയവൾ... ആരോരുമില്ലാത്തവൾ ആയിരുന്നു.... അതുകൊണ്ട് തന്നെ കൂടെ കൂട്ടി...
വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ചു..
 
അതിനിടയിൽ അമ്മയ്ക്ക് വയ്യെന്ന് എഴുതി ഒരു കത്ത് വന്നു... വീട്ടിൽ നമ്മുടെ കാര്യം പറയാം എന്ന് പറഞ്ഞു അവളോട് യാത്ര പറഞ്ഞു നാട്ടിലേക്ക് വന്നു.....
 
എന്നാൽ തന്നോട് പോലും ചോദിക്കാതെ മുറപ്പെണ്ണ് ആയ മായയും ആയി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നു...
 
കല്യാണം വേണ്ടെന്ന് ഒരായിരം പ്രാവശ്യം പറഞ്ഞു..... അമ്മയോടും അച്ഛനോടും  യാമിനിയുടെ കാര്യം പറഞ്ഞു.... അച്ഛന്റെയും കുടുംബത്തിന്റെയും  അഭിമാനത്തിന്റെ കണക്ക് പറഞ്ഞു അമ്മയും ഒറ്റക്ക് ആക്കി..... തന്റെ മടങ്ങി വരവും കാത്തു ഒരു പെണ്ണ് അങ്ങ് ദൂരെ തന്നെയും ഓർത്ത് ജീവിക്കുന്നുണ്ടെന്നുള്ളത് അയാളെ അസ്വസ്ഥനാക്കി....
 
മുറപ്പെണ്ണായ മായയെ കണ്ടു സംസാരിക്കാൻ ശ്രമിച്ചു.... നടന്നില്ല.... പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു... കല്യാണവും ഉയർന്ന ശമ്പളമുള്ള ജോലിയും ഒക്കെ.....
 
പതിയെ പതിയെ യാമിനിയും അവളുടെ ഓർമകളും അയാളിൽ നിന്ന് അകന്ന് പോയി..  പകരം മായ നിറഞ്ഞു നിന്നു.....
 
രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ആവശ്യത്തിനായി ചെന്നൈയിലേക്ക് ഒരു മടക്കം...
 
ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതാണ്.... അവിടെ തനിക്ക് ഭക്ഷണം വിളമ്പി തരുന്നവളിലേക്ക് അവന്റെ നോട്ടം ചെന്നു..... ഞെട്ടലോടെ എഴുന്നേറ്റു.... അവളും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു കണ്ടുമുട്ടൽ...
 
നേർമയിൽ ഒരു ചിരി മാത്രം സമ്മാനിച്ചു അവൾ...വേദനയും പരിഭവവും കലർന്ന ചിരി....
 
അത് അയാളെ ചുട്ടുപൊള്ളിച്ചു...അവളുടെ ജോലി സമയം കഴിയുന്നതിനായി അവിടെ കാത്തു നിന്നു.....
 
വൈകുന്നേരം വീട്ടിലേക്ക് വേഗത്തിൽ ഓടുന്നവളെ അവൻ നോക്കി...
 
അവളുടെ പിറകെ പോയി... തന്നോട് ഒന്ന് സംസാരിക്കാൻ പോലും നിൽക്കാതെ അവൾ ആ ചെറു കൂരയിലേക്ക് കയറി....
 
അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ കയ്യിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു.... രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിചെക്കൻ..
 
"""മ്മാ..... ""
 
കൊഞ്ചലോടെ അവളുടെ മുഖത്തു തലോടികൊണ്ട് ആ കുരുന്ന് വിളിക്കുന്നുണ്ടായിരുന്നു.....
 
അയാൾ ഒരു തരം ഞെട്ടലോടെ അവളെ നോക്കി..... ആ കൂരയിൽ നിന്നും അവളോടൊപ്പം ഇറങ്ങി വന്ന മറ്റൊരു സ്ത്രീയോട് എന്തൊക്കെയോ പറഞ്ഞു അവൾ കുഞ്ഞിനേയും കൊണ്ട് നടന്നു.....
 
തങ്ങൾ ഒരുമിച്ച് താസിച്ചിരുന്ന അതേ വീട്ടിൽ ആണ് അവൾ ഇപ്പോഴും ജീവിക്കുന്നത് എന്ന് അവൻ അറിഞ്ഞു....
 
അവൾ വീടിന്റെ മുന്നിൽ എത്തിയതും തിരിഞ്ഞു നോക്കി....
 
സംശയത്തോടെ തന്റെ കയ്യിൽ ഉള്ള കുഞ്ഞിനെ നോക്കുന്നവനെ ഒരു പുച്ഛചിരിയോടെ നോക്കി....
 
"""നിങ്ങളുടെ കുഞ്ഞാണ്.... """
 
അവൾ പറയുന്നത് കെട്ട് അയാൾ ഞെട്ടി..... ഈ രണ്ട് വർഷവും തന്റെ കുഞ്ഞിനെ ഒറ്റക്ക് അവൾ വളർത്തിയത് ഓർത്തപ്പോൾ അയാൾക്ക് സ്വയം നാണക്കേട് തോന്നി....
 
അയാൾ തന്റെ കല്യാണം കഴിഞ്ഞതും ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും അവളോട് ഒരു പൊട്ടിക്കരച്ചിലോടെ തുറന്നു പറഞ്ഞു.....
 
അവൾ അയാളെ ആശ്വസിപ്പിക്കുക മാത്രം ചെയ്തു......
 
""!നീ എന്റെ കൂടെ വന്നോ.... നിന്നെയും മോനെയും ഞാൻ നോക്കിക്കോളാം... ""
 
അയാൾ കെഞ്ചി.... അവൾ ചെറു ചിരിയോടെ അത് നിഷേധിച്ചു....
 
"""ഞാൻ വന്നാൽ നിങ്ങളുടെ കൂടെ സന്തോഷത്തോടെഉള്ള ഒരു ജീവിതം സ്വപ്നം കാണുന്ന മായയുടെ ജീവിതം തകരും..... അത് വേണ്ട..... ഞങ്ങൾ ഇവിടെ ഉണ്ടാകും.... നിങ്ങൾക്ക് ഏത് സമയവും ഇങ്ങോട്ട് വരാം..... """"
 
അവൾ പറഞ്ഞു നിർത്തി.... അയാൾക്കും അത് സമ്മതം ആയിരുന്നു..... പിന്നീട് അങ്ങോട്ടുള്ള വർഷങ്ങൾ ചെന്നൈ നഗരത്തിലും നാട്ടിലും ആയി അയാൾ ജീവിച്ചു....
 
പക്ഷേ പിന്നീട് ആണ് യാമിനിക്ക് ക്യാൻസർ ആണെന്നുള്ളത് അറിഞ്ഞത്..... അവളെ എവിടെ കൊണ്ട് പോയി ചികിൽസിക്കാനും അയാൾ തയ്യാറായിരുന്നു..... പക്ഷേ അവൾ സമ്മതിച്ചില്ല.... അവൾക്ക് അറിയാമായിരുന്നു തന്റെ ജീവിതം ഇനി അധിക നാൾ ഇല്ലെന്നുള്ള കാര്യം....
 
ഒരുകാര്യം മാത്രമാണ് അവൾ ആവശ്യപ്പെട്ടത്..... മകനെ നല്ല രീതിയിൽ നോക്കാൻ.... രണ്ട് ദിവസം കഴിഞ്ഞതും അവൾ മരിച്ചു....പത്തു വയസ്കാരൻ ആയ ദർശനെയും കൊണ്ട് അയാൾ നാട്ടിലേക്ക് വണ്ടി കയറി....
 
തന്റെ കൂടെ ഉള്ള കൊച്ചു പയ്യനിലേക്ക് മായ സംശയത്തോടെ മുഖം ചുളിച്ചപ്പോൾ സത്യം പറഞ്ഞു കൊടുത്തു....
 
അവനെ സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചു..... പക്ഷേ.....
 
ആ പത്തുവയസ്കാരൻ തന്നെയാണ് അയാളുടെ കയ്യിൽ നിന്നും സ്വന്തം കൈ വേർപെടുത്തി ആ വലിയ വീടിന്റെ മുറ്റത്ത് നിന്നും ഇറങ്ങിയത്... എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല..... അവനെയും കൂട്ടി ആ വീട്ടിൽ നിന്നും ഇറങ്ങി.....
 
അവൻ തന്നെയായിരുന്നു ദൂരെയുള്ള അനാഥമന്തിരത്തിൽ നിൽക്കാൻ സമ്മതം അറിയിച്ചത്..... അയാൾക്ക് സമ്മതിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ....
 
അത്രയും ചെറിയ പ്രായത്തിൽ തന്നെ സ്വയം തീരുമാനം എടുക്കാൻ അവന് കഴിഞ്ഞിരുന്നു.... കാരണം അവനെ വളർത്തിയത് അവന്റെ അമ്മയായിരുന്നു..... പ്രതിസന്ധിയിൽ തളരാതെ നിൽക്കാനും ആരെയും വേദനിപ്പിക്കരുത് എന്ന് പഠിപ്പിക്കുകയും ചെയ്തിരുന്നു..... അവൻ അത് അനുസരിക്കുന്നു.... അത്രമാത്രം....
 
പിന്നീട് അവൻ അവിടെ ആയിരുന്നു.... പഠിച്ചു നല്ല നിലയിൽ തന്നെ.... ഇടക്ക് ഇടക്ക് അവനെ കാണാൻ അയാൾ വന്നിരുന്നു.... ഒരു ദിവസം വന്നപ്പോൾ ഒരു മുദ്രപത്രം അവനെ എൽപ്പിച്ചു...
പിന്നീട് അയാൾ വന്നതേയില്ല....
 
അവൻ വളർന്നു.... പഠിപ്പിക്കാൻ സ്പോൺസർമാർ ഉണ്ടായിരുന്നു.... ആഗ്രഹം പോലെ മെഡിസിൻ തിരഞ്ഞെടുത്തു.....
 
കൂട്ടിന് യദു ഉണ്ടായിരുന്നു..  ഗീതാമ്മയുടെ മകൻ..... ഒരു അടിപിടിക്കിടയിൽ പരിചയപ്പെട്ടവൻ.... എന്തിനും ഏതിനും കട്ടക്ക് കൂടെ നിന്നവൻ.....
 
പിന്നീട് അങ്ങോട്ട് അവന്റെ കൂടെ ആയിരുന്നു... ദർശൻ ഹോസ്പിറ്റലിൽ പോകുമ്പോൾ യദു അടുത്തുള്ള ഫാർമസിയിൽ അസിസ്റ്റന്റ് ആയിട്ട് നിൽക്കും.....
 
ഗീതാമ്മയുടെ മകൻ ആയാണ് അവർ നോക്കിയത്.... അടുത്ത് തന്നെ ഒരു വീട് വാങ്ങി.... പിന്നീട് അങ്ങോട്ട്‌ സന്തോഷത്തോടെ ഉള്ള നിമിഷങ്ങൾ.... പക്ഷേ.....
 
ആ ഒരു ആക്സിഡന്റ്......
 
പലതും പറഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആണ് ബൈക്കിന് നേരെ ആ ലോറി പാഞ്ഞു കയറിയത്....
 
രണ്ട് ദിവസത്തിനു ശേഷം ബോധം വന്നപ്പോൾ അവൻ അറിഞ്ഞത് യദു ഇനി അവന്റെ കൂടെ ഇല്ല എന്നുള്ള സത്യം ആണ്.....
 
ഒരു മാസത്തോളം ഹോസ്പിറ്റലിൽ..... കൂടെ ഗീതാമ്മ ഉണ്ടായിരുന്നു.... യദുവിന്റെ വിയോഗം തളർത്തിയപ്പോഴും തന്റെ മറ്റൊരു മകൻ ആണ് ഇപ്പൊ ആശുപത്രിയിൽ കിടക്കുന്നതെന്നുള്ള രീതിയിൽ അവർ  വേദന കടിച്ചമർത്തി....
 
ദർശന് കുറ്റബോധം ആയിരുന്നു.... ആരോടും ഒന്നും സംസാരിക്കാതെ അവൻ അവിടെ നിന്നു..... ആശുപത്രി വിട്ടു വീട്ടിൽ എത്തിയപ്പോൾ ആ വീട് അവന് വീണ്ടും ഏകാന്തത സമ്മാനിച്ചു.....
 
പിന്നീട് മദ്യവും മയക്കുമരുന്നും അവന്റെ ജീവിതം നിർണയിച്ചു....ഗീതാമ്മയെ പോലും അവഗണിച്ചു..... വീട്ടിലേക്ക് വരരുത് എന്ന് പറഞ്ഞു.... ഹോസ്പിറ്റലിൽ പോകാതെ ആയി.... ഡ്യൂട്ടി ചെയ്യാൻ അവന് കഴിഞ്ഞിരുന്നില്ല..... തന്റെ നിസ്സഹായാവസ്‌ഥ മുതലെടുക്കാൻ ആൾക്കാർ ഉണ്ടായിരുന്നു..... അത് കവലച്ചട്ടമ്പി എന്ന പേരിലേക്ക് എത്തി......പക്ഷേ കിട്ടുന്നതിൽ ഒരു പങ്ക് ഗീതാമ്മക്ക് വേണ്ട സാധങ്ങൾ വാങ്ങി ആ വീടിനരുകിൽ വച്ചു വരും....
 
എന്നാൽ ഇന്ന്........
 
തന്നെ തള്ളി പറഞ്ഞ..... തന്നെ ഇറക്കി വിട്ട ആ അമ്മയെ തന്നെയാണ് താൻ ഇന്ന് മരണമുഖത്തു നിന്നും രക്ഷിച്ചത് എന്ന് ഓർക്കേ അവന് അവനോട് തന്നെ അഭിമാനം തോന്നി..... തന്റെ അമ്മ പറഞ്ഞു തന്ന പാഠങ്ങൾ ആണ് അവയൊക്കെയും.....
 
അവർക്ക് തന്നെ മനസിലായിക്കാണുമോ.... ശ്രീദേവ്... തന്റെ അനിയൻ.....
 
ആരുമില്ലെന്ന് കരുതി ജീവിച്ചിരുന്നിടത്തേക്ക് ആരൊക്കെയോ കയറി വരുന്നത് അവൻ അറിഞ്ഞു....
 
ഹാളിലെ സോഫയിൽ കിടക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കിടയിലും അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു.... തനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലിൽ ഉള്ള ചിരി..... 
 
 
 
 
 
 
 
 
 
 
 
 
 
(തുടരും)
 
 
 
ദേവനും ദർശനും തമ്മിൽ ഉള്ള ബന്ധം മനസിലായെന്ന് കരുതുന്നു.....
 

*ദേവദർശൻ...🖤* 13

*ദേവദർശൻ...🖤* 13

4.5
26622

*ദേവദർശൻ...🖤* 13 പാർട്ട്‌  - 13 ✍ അർച്ചന       ""ഡോക്ടർ.... ഒരു ആക്സിഡന്റ്.... പെട്ടെന്ന് op യിലേക്ക് വരണം.... ""   ഒരു നേഴ്സ് വന്നു പറഞ്ഞതും ജുവൽ പെട്ടെന്ന് എഴുന്നേറ്റു നേഴ്സിന്റെ കൂടെ പോയി....   iccu വിൽ നിന്നും പേഷ്യന്റിനെ സ്ട്രച്ചറിൽ OP യിലേക്ക് കൊണ്ട് പോകുമ്പോൾ പ്രാർത്ഥനയോടെ നിൽക്കുന്ന ഒരു കുടുംബത്തെ അവൾ കണ്ടിരുന്നു.....   ഒരിക്കലും അവരുടെ പ്രാർത്ഥന നിരാശയിലാകരുത് എന്ന തീരുമാനത്തോടെ അവൾ op യിലേക്ക് കടന്നു....   ഹെഡ് ഇഞ്ചുറി ആണ്.... രക്തം ഒരുപാട് പോയത് കൊണ്ട് തന്നെ രക്ഷപ്പെടാൻ ഉള്ള ചാൻസ് വളരെ കുറവാണ്.....   മനസ്സിൽ പേടി നിറഞ്ഞു പെണ്ണിന്.... ആദ്യമാ