Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 3

❤️ഇശ്‌ഖിൻ പാതി❤️
 ~~💫•Ishqin Paathi•💫~~
സിലുന്റെ കാന്താരി പെണ്ണ്💖
✌️*Part - 3*✌️
✍️Naaznin💌
 
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
 
 
(എന്താണ് അല്ലെ കാര്യം വേറെ ഒന്നും അല്ല മക്കളെ... ഫ്രഷേഴ്‌സ് ഡേ.... ഇന്ന് ആണ് ആ സംഭവം. സീനിയർസ് കരുതി കൂട്ടി ചെയ്യിതത പോലും ആരേലും ലീവ് ആയല്ലോ.. തെണ്ടികൾ.. കണ്ണി ചോര ഇല്ലാത്ത കുരിപ്പുകള്... ചേ....വല്ലോം പനി പിടിച്ചിരുന്നേൽ... ശ്യോ.... ഇനിപ്പോ എന്തോന്ന് ചെയ്യും?? )
 
 
Najila: രണ്ടു കയ്യും നീട്ടി സ്വീകരിക്കാം... 
 
 
(ഏഹ് ഇതാരാ.. അത് ശെരി നാജി ആന്നോ !!... അവള് അല്ലേലും എന്റെ മനസ് വേഗം വായിച്ച എടുക്കും. ഹി...ഹി.... )
 
 
Nishila: എന്താ നിങ്ങളെ മുഖം വാടി ഇരിക്കുന്നെ?? 
 
 
Amritha: ഡി പോത്തേ...അങ്ങോട്ട് നോക്ക് ബോർഡിലേക്ക്...
 
 
Sanoofa: എന്താ... ഹം... 
 
 
Amritha: ഫ്രഷേഴ്‌സ് ഡേ... 
 
 
Nishila: പടച്ച തമ്പുരാനെ... ശ്യോ വന്ന ട്രെയിൻ ലേറ്റ് ആവായിരുന്നെകിൽ.. 
 
 
Sanoofa: ഹൈവ... ഫ്രഷേഴ്‌സ് ഡേ... കൊറേ മൊഞ്ചൻ സീനിയർസിനെ കാണാം.... യെ.... !!!!
 
 
Najila: ഇത് വേറെ ലെവൽ... 🙄
 
 
Shifla: എടി എനിക്ക് പേടി ആവുന്നുണ്ട് അവര് ശെരിക്കും പണി തരോ?? 
 
 
Najila: ഇല്ല കെട്ടി പിടിച്ചു ഉമ്മ തരും... എന്ത്യേ?? മതിയ... 
 
 
Shifla: പോടീ പട്ടി... എടി കാര്യം പറ.... 
 
 
Amritha: ഉറപ്പായും പണി തരും.. 
 
 
Sanoofa: നല്ല മുട്ടൻ പണി തരും... അത് സഹിക്കാൻ ഒറ്റ വഴി ഉള്ളു!!!
 
 
Shifla: അതെന്താ?? 
 
 
Sanoofa: സീനിയർ മൊഞ്ചൻസിനെ വായിനോക്കി നിക്ക... എപ്പിടി...?? 
 
 
Nishila: അന്റെ കെട്ട്യോൻ ഒബാമ... 
 
 
Sanoofa: ഒബാമ.... അതാരാ??? സീനിയർസ് ആരേലും ആണോ?? 
 
 
Najila: ഇവളോടൊക്കെ അത് പറഞ്ഞ നിന്നെ വേണം പറയാൻ നിഷു..👊👊👊
 
 
Nishila: സോറി ഏതൊരു തെറ്റും പോലീസ്കാരൻ പറ്റും... ☹️
 
 
Najila: ഒലക്ക.. 😐
 
 
Ajmal: ഹൈഷ്... ഇങ്ങൾ പരിഹാരം കണ്ടെത്താൻ നോക്ക്.. 
 
 
Shifla: അല്ലാഹ് എനിക്ക് പേടിയാവുന്നു... 😣
 
 
Najila: എടി എന്താ ചെയ്യാ shifu... ഇൻക്ക് നല്ലം പേടി ഉണ്ട്. ബട്ട്‌ കൂൾ ആയി നിക്കണം ഇതൊക്കെ ജസ്റ്റ്‌ ഒരു ഗെയിം അല്ലെ.. 😄
 
 
Shifla: ഒലക്കേട മൂഡ്.. 
 
 
Nihal: എടി സീനിയർസ് മുഴുവൻ shifune നോട്ട് ചെയ്തുക്കുന്നു. 😉
 
 
Shifla: ആ........വണ്ടാ.... ഇന്ക് പേടിയാവുണ്ട്....... അല്ലാഹ്... 
 
 
Nishila: അല്ലാഹ് അനക്ക് തന്നെ പണി കിട്ടും.. 😂😂
 
 
Arjun: നമ്മക് സഹിക്കാൻ പറ്റാത്ത പണികൾ ആണ് ഒരുക്കിയത്. 
 
 
Shifla:ഉമ്മാ ഇൻക്ക് പേടിയാവുന്നു...... അല്ലാഹ്..... 
 
 
Ajmal: കൊറേ നേരായി ആ പെണ്ണിനെ ഇങ്ങൾ ഇട്ടു പേടിപ്പിക്കുന്നു.
 
 
Nihal: സോറി ബോസ്സ്.. 🙏
 
 
Sanoofa: എന്ത്യേ അജു??  അനക്ക് പൊള്ളിയ?? 
 
 
Najila: ഉഫ്... ഇൻക്ക് ചൂട് എടുക്കുന്നു... 
 
 
Arjun: അതെന്താ?? 
 
 
Najila: ആരോ കലിപ്പ് കേറുന്നുണ്ടോ എന്നൊരു ഡൌട്ട്.. 
 
 
Ajmal: പോടീ 😤
 
 
Nishila: അനക്ക് പൊള്ളിയ..അതിന് നീ പ്രേമ നിരോദി അല്ലെ?? 
 
 
Amritha: ചത്യം !! സാരല്യ അജു നമ്മക് വേറെ പെണ്ണിനെ കൊണ്ട് അനക്ക് സെറ്റ് ആക്കാം 
 
 
Sanoofa: എന്തിനാ വേറെ പെണ്ണ് നമ്മടെ shifu ഇവിടെ ഉണ്ടാവുമ്പോ?? 
 
 
Ajmal: ഒലക്കേട മൂഡ്... ഞാൻ ഉണ്ടല്ലോ ഒക്കത്തിനെയും പിടിച്ചു... ഒരു പ്രേമം... മണ്ണാങ്കട്ട... 
 
 
Sanoofa: എന്താ അജു ഇത് എന്റെ സ്നേഹം എന്താ നീ മനസിലാക്കാതെ?? 
 
 
Ajmal: പോടീ കുരിപ്പേ ഓളെ ഒരു സ്നേഹം..... 😤😡
 
 
(എന്ന് പറഞ്ഞു കട്ട കലിപ്പിൽ അജു ഞങ്ങളെ അടുത്ത നിന്ന് പോയി പിന്നെ ഇവിടെ എല്ലാരും ഹലാക്കിലെ ചിരി ആയിരുന്നു.. അവനെ ഇങ്ങനെ വട്ടം കളിപ്പിക്കാൻ നല്ല രസാണ് ... എന്താ ചെയ്യാ.. അങ്ങനെ ലാസ്റ്റ് അവന്റെ പിന്നാലെ പോയി അവന്റെ പിണക്കം ഒക്കെ മാറ്റി കൊടുത്തു.. അങ്ങനെ ബെൽ അടിച്ചു ക്ലാസ്സിൽ കേറാൻ സമയം ആയി.അപ്പൊ ഞങ്ങൾ ക്ലാസ്സിൽ കയറിയപ്പോ ഉണ്ട് ഇന്നലെ ഞങ്ങൾ കണ്ട മറ്റേ ചെക്കന്മാര് നമ്മളെ നാജിന്റെ കൈന്നു അടി വാരി കൂട്ടിയ ടീംസ് ഞങ്ങളെ വരാന്തയിൽ കൂടി പോവുന്നു... എന്നെ കണ്ടു അതിൽ ഒരുത്തൻ ചിരിച് തന്നു. നാജി പഞ്ഞിക്കിട്ട ആളെ മാത്രം കണ്ടീല. അപ്പോഴാ എനിക്ക് കത്തിയെ ഈ എന്നെ നോക്കി ചിരിച്ച ജന്തു ആരാ..?? ഇന്നലെ ഇവരെ  കൂടെ കണ്ടില്ലെല്ലോ?? ഇനി അതാണോ അവരെ ഗ്രൂപ്പ്‌ ലീഡർ.. ആ.. എന്തേലും.. തേങ്ങാക്കൊല ആവട്ടെ... ഞൻ ക്ലാസ്സിൽ കയറാൻ നിക്കുമ്പോ ആരെയോ തട്ടിയത്. ആ ആളുടെ കയ്യിൽ ഉണ്ടായിരുന്ന ബുക്സ് ഒക്കെ താഴെ വീണു. )
 
 
Shifla: സോറി.... 
 
 
(എന്ന് പറഞ്ഞു താഴെ കിടന്ന ബുക്ക്സ് ഒക്കെ എടുക്കാൻ ഞാൻ സഹായിച്ചു. അങ്ങനെ ഞങ്ങൾ എഴുനേറ്റു നിന്ന് ആ ആളുടെ മുഖത്തെക്ക് നോക്കിയപ്പോ.. ഉഫ്.....എന്ത് ലുക്ക്‌ ആണ് ഈ സാധനം.. പടച്ചോനെ... )
 
 
പെണ്കുട്ടി : its ഓക്കേ... താങ്ക്സ്.. 
 
 
(അത്രെയും പറഞ്ഞു ആ പെണ്ണ് പോയി )
 
 
Shifla: ഇതെന്തു സാധന.... 
 
 
പെണ്കുട്ടി: അവളെ പറഞ്ഞിട്ട് കാര്യമില്ല... 
 
 
(അതിപ്പോ ആരാ..??  ഹേയ് ഇതെന്താ മൊഞ്ചത്തികളെ മത്സരമോ..?? ഫുൾ ലൂകത്തീസ് ആണല്ലോ... )
 
 
Shahina: എന്നെ മനസിലായിട്ടുണ്ടാവില്ല.. 
 
 
Shifla: ഹം.. 
 
 
Shahina: ഞാൻ ഷാഹിന.. 
 
 
Shifla: shifla... 
 
 
Shahina: ഓ... ഹായ് shifla... ഫസ്റ്റ് ഇയർ ആണോ?? 
 
 
Shifla: ഹ്മ്മ്.. 
 
 
Shahina: അച്ചാ... ഇന്ന് അല്ലെ നിങ്ങളെ ഫ്രഷേഴ്‌സ് ഡേ... 
 
 
Shifla: ഹ്മ്മ്.. 
 
 
Shahina: പേടി ഉണ്ടോ..?? 
 
 
Shifla: ഹ... 
 
 
Shahina: പേടിക്കാൻ ഒന്നൂല്യ ജസ്റ്റ്‌ ഒരു ഗെയിം പോലെ കരുതിയ മതി.. ഞാനും ഇതൊക്കെ കയിഞ്ഞ് വന്നതല്ലേ.. 
 
 
Shifla: ഹം... 
 
 
Shahina: നീ അധികം സംസാരിക്കില്ല?? എല്ലാത്തിനും "ഹം" എന്ന് മാത്രം പറയണേ !!
 
 
Shifla: അത് ഒന്നൂല്യ... ഇങ്ങൾ ഏതു ഇയർ ആണ്? 
 
 
Shahina: ഞാൻ പിജി ഫൈനൽ ഇയർ... 
 
 
Shifla: ഹാ.... 
 
 
Shahina: ന്നാൽ ഞാൻ പോട്ടെ.. 
 
 
Shifla: അല്ല നിക്ക് ഇത്ത... 
 
 
Shahina: എന്ത്യേടി?? 
 
 
Shifla: ആ പെണ്ണ് കരയുന്നുണ്ടല്ലോ.. 
 
 
Shahina: ആര് ഷിജുന്റെ  കാര്യം ആന്നോ നീ പറയുന്നേ?? 
 
 
Shifla: ഹ... 
 
 
Shahina: അത് ഇഷ്ട്ട പെട്ട ആള് നോ പറഞ്ഞ സങ്കടം ആണ്... 
 
 
Shifla: ഹോ....one സൈഡ് love.... ഹം..... 
 
 
Shahina: എന്നാൽ ഞൻ പോട്ടെ പെണ്ണെ നിങ്ങൾക്കുള്ള പണി റെഡി ആക്കാൻ ഉണ്ട്... 
 
 
Shifla: ചെറിയ പണി മതി.. വലുതൊന്നും വേണ്ട... 
 
 
Shahina: ഹി...ഹി... ശരി ശരി.. 
 
 
Najila: ഡി കോപ്പേ ദിവ്യ മിസ്സ്‌ വരുന്നുണ്ട് നീ എന്തോന്ന് നോക്കി.. ഹേയ്.. ഹായ്... 
 
 
Shahina: ഹം..ഹായ്... ന്നാ ശെരി പിന്നെ കാണാം shifla... 
 
 
Shifla: ഓക്കേ... 
 
 
(ഷാഹിന ഇത്ത അതും പറഞ്ഞു പോയി. അപ്പൊ തന്നെ നാജി എന്നെ വലിച്ചു ക്ലാസ്സിലേക്ക് കൊണ്ടുപോയി. കാരണം ടീച്ചർ വരുന്നുണ്ടായിരുന്നു... ഹി... ഹി... അങ്ങനെ കൊറേ ബോർ ക്ലാസ്സ്‌ കേട്ടിരുന്നു ഒടുവിൽ ആ അന്നൗൺസ്‌മെന്റ് വന്നത്... !!)
 
 
***"എല്ലാ ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ എത്തേണ്ടതാണ്"***
 
 
(ഈ അന്നൗൺസ്‌മെന്റ് കേട്ടപ്പോ തന്നെ ഞങ്ങളെ 7 ആളുടെയും കാറ്റു പോയി.. ഒരു ആള് വേറെ ആരും അല്ല സനു ഓൾക്ക് വായിനോക്കി നിക്കാല്ലോ... 😇അതങ്ങനെ ഒരു സാധനം ഞങ്ങളെ ഓഡിറ്റോറിയത്തിൽ കൊണ്ട് പോയി അവിടെ കണ്ട സീറ്റിൽ ഇരുന്നു പേടി ഉണ്ടേലും ആൾക്കാരെ മുന്നിൽ കാണിക്കാൻ പാടിലെല്ലോ...ഹാ.. അങ്ങനെ സ്റ്റേജിൽ ഒരുത്തൻ വന്നു എന്തൊക്കെയോ തോന്നിവാസം വിളിച്ചു പറഞ്ഞു ആ പ്രിൻസിപ്പൽ സാറിനെ വിളിച്ചു വരുത്തി. അയാളുടെ ലീലാവിലാസത്തിന് ശേഷം നേരത്തെ പോയ ചെക്കൻ വന്നു. )
 
 
*"അപ്പൊ ഫ്രണ്ട്‌സ് തൊടങ്ങല്ലേ..... "*
 
 
              !!!YES!!!
 
 
(അങ്ങനെ ആ സീനിയർ ചെക്കൻ ഓരോ ആൾക്കാരെ വിളിച്ചു വരുത്തി. അവരെ പണി ഒക്കെ കണ്ടു ചിരിച് സേത്ത്... നമ്മടെ അമ്മുന്റെ  അനുന്റെ നിഷുന്റെ നാജിന്റെ നിക്കുന്റെ പണി വന്നു ഒരു ഗെയിം ആയിരുന്നു അവരൊക്കെ അടിപൊളി ആയി കളിച്ചു വന്നു പിന്നെ വിളിച്ചത് വേറെ ആൾക്കാരെ ആണ്. അവരുടേത് കണ്ട് ചിരിച്ചിട്ട് ഓ ന്റെ പൊന്നോ... ഒരു കഥ... അങ്ങനെ പിന്നെ വിളിച്ചത് സനുനെയും അജുനെയും ആയിരുന്നു. കിട്ടിയ ടാസ്ക് കേട്ട് ഞങ്ങൾ ഞെട്ടി.അജുനോട്‌ സനുനെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു... ഹ.... ഹ.... )
 
 
Arjun: അയ്യോ.....പ്രേമ നിരോധി......പ്രൊപ്പോസ് ചെയ്യുന്നു അതും..നമ്മടെ കോഴിയെ...... 
 
 
(ആ പറഞ്ഞതിനെ ഞങ്ങൾ എല്ലാവരും ചിരിച്ചു. ഇനി ഇവൻ എന്ത് ചെയ്യും കാണാം.. ഹയ്യോ... അടിപൊളി )
 
 
Ajmal: അത് പിന്നെ... 
 
 
Sanoofa: അജു വേഗം ആവട്ടെ.... എത്ര കാലായി നിന്റെ പിന്നാലെ നടക്കുന്നു... 
 
 
Ajmal: അന്റെ... 
 
 
Senior 1: അപ്പൊ കറക്റ്റ് ആൾക്കാരെ ആണ് നമ്മൾ സെലക്ട്‌ ചെയ്തത്... ഹാ... 
 
 
സീനിയർ 2: എന്നാ തുടങ്ങട്ടെ നിങ്ങളെ കലാപരിപാടികൾ... 
 
 
Sanoofa: പറ അജു... 
 
 
Ajmal: അത്... എന്നെ കൊണ്ടൊന്നും പറ്റില്ല ഈ നെത്തോലിയെ പ്രേമിക്കാൻ... 
 
 
സീനിയർ 2: പ്രേമിക്കാൻ അല്ലല്ലോ.... പ്രൊപ്പോസ് ചെയ്യാൻ അല്ലെ പറഞ്ഞേ...?? 
 
 
Ajmal: അത്... 
 
 
Sanoofa: അജു വേഗം പറ... 
 
 
Ajmal: എടി ഇതിന്റെ ബാക്കി ഞാൻ പിന്നെ തര തെണ്ടി... 
 
 
സീനിയർ 1: നിനക്ക് ചെയ്യാൻ ബുദ്ധിമുട്ടാണോ? 
 
 
Ajmal: അതെ !!!
 
 
Senior2: ഹാ.. ന്നാ പിന്നെ ഈ പണിയുടെ ഡബിൾ ചെയ്യേണ്ടി വരും. 
 
 
Ajmal: ഹ ഏതായാലും വേണ്ടിയില്ല.. 
 
 
സീനിയർ 1: ഏതേലും ടീച്ചേഴ്സിനെ പോയി തല്ലു... !!
 
 
(പടച്ചോനെ.... ഇത് വല്ലാത്ത ചതി ആയി പോയല്ലോ.. ടീച്ചറെ പോയി തല്ലാനോ പണി പാളില്ലേ... )
 
 
Ajmal: അല്ല ടീച്ചേഴ്സിനെ തല്ലിയാൽ പ്രശ്നം ആവില്ലേ... 
 
 
Senior3 : ഇല്ല... 
 
 
(അതാരാ പറഞ്ഞേ.... ഹേ..... നേരത്തെ രാവിലെ എന്നെ നോക്കി ചിരിച്ച ജന്തു... പടച്ചോനെ... അപ്പോഴാ സഹദ് ആഷിക് അവരൊക്കെ സ്റ്റേജിൽ കയറിയത് )
 
 
Sahad: വേഗം പോയി തല്ലു... 
 
 
Ajmal: ഹം... 
 
 
(അജു നേരെ നടന്നത് സരിത ടീച്ചറെ അടുത്തേക് ആണ്. പടച്ചോനെ ഇനി... ഇൻക്ക് പേടിയാവുന്നു... ഒന്നും ഉണ്ടാവല്ലേ.... )
 
 
Nishila: ഡി അജു... തല്ലുമോ?? 
 
 
Amritha: ഈഷ്വരൻ  അറിയാം... 
 
 
---------------------------------
 
 
Ajmal: ടീച്ചർ... 
 
 
Saritha: ഹം... 
 
 
(അപ്പൊ തന്നെ അജു സരിത ടീച്ചറെ തലക്ക് ഒന്ന് അങ്ങോട്ട് കൊടുത്തു. യാ അല്ലാഹ്... ഇവൻ... )
 
 
Saritha: ടാ... 
 
 
Ajmal: അത് പിന്നെ ടീച്ചർ സോറി.. ദേഷ്യം കൊണ്ടല്ല... ടാസ്ക് ആയതോണ്ട് മാത്രം ആണ്... 
 
 
Saritha: ഹും... 
 
 
(എന്ന് പറഞ്ഞു ടീച്ചർ വേഗം ഓഡിറ്റോറിത്തിൽ നിന്ന് സ്ഥലം കാലിയാക്കി...ഹാ...ഹാ.... )
 
 
സീനിയർ 1: അടിപൊളി... ഇനി നിനക്കലെ.... നീ ഞങ്ങളിൽ ഏതേലും സീനിയറിനെ സെലക്ട്‌ ചെയ്ത് പ്രൊപ്പോസ് ചെയ്തോ. 
 
 
Sanoofa: വണ്ടർഫുൾ.... 
 
 
Senior 2: എന്ത്യേ...?? 
 
 
Sanoofa: ഒന്നൂല്യ... 
 
 
(അവളെ രണ്ടാമത്തെ സീനിയർ ഇക്കാനെ സെലക്ട്‌ ചെയ്യ്തു മൂപ്പരെ പ്രൊപ്പോസ് ചെയ്തു. അടിപൊളി... ബട്ട്‌ ആ ഇക്കാനെ പ്രൊപ്പോസ് ചെയ്യുമ്പോ ആഷിക്ന്റെ മുഖം ദേഷ്യം കൊണ്ട് എന്തൊക്കെയോ മാതിരി ഒരു മുഖം കാണിക്കുന്നു ഉണ്ടായിരുന്നു. അതിപ്പോ എന്തിനാ എന്ന് എനിക്ക്  മനസിലായില്ല... ഹാ അത് എന്തേലും ആവട്ടെ.....അവള് സീറ്റിൽ വന്നിരുന്ന ടൈമിൽ എന്നെ വിളിച്ചു. യാ റബ്ബി )
 
 
Senior 2 : ഷിഫ്‌ല ഷെറിൻ .... 
 
 
Shifla: ഹ്മ്മ്... 
 
 
Senior 1: ഇന്നാ ബൗൾ..  ഇതിൽ ഏതേലും ഒരു ലോട്ട് എടുക്കു.. 
 
 
(ഞാൻ ഒരു ലോട്ട് എടുത്തു കൊടുത്ത്. അത് വായിച്ചു ഒന്നമത്തെ senior ഹലാക്കിലെ ചിരി ആയിരുന്നു... )
 
 
Senior 1: നല്ല അടിപൊളി ടാസ്ക്... 
 
 
Shifla: ടാസ്കിന്റെ ക്വാളിറ്റിയെ കുറിച് ഞാൻ ചോദിച്ചില്ല... എന്താ ടാസ്ക്?? 
 
 
Sahad: ജാട വേണ്ട മോളെ..... 
 
 
Senior 1: സഹദേ..... വേണ്ട...അവള് പറഞ്ഞത് ശെരിയല്ലേ.... നീ എന്തിനാ ഭീഷണി പെടുത്താൻ പോവുന്നെ.. 
 
 
Sahad: ഓ നീ ആര്?? 
 
 
Senior 1: ടാ പന്ന... 
 
 
Sahad: എന്താടാ നായി... !!
 
 
Shifla: ഹേയ്... 
 
 
(അവരന്നേൽ ഹലാക്കിലെ തല്ലു ആയിരുന്നു. ഞാൻ എന്റെ ടീമ്സിനെ നോക്കിയപ്പോ അവർ കൈ മലർത്തി കാണിച്ചു. ഹാ... ലാസ്റ്റ് രണ്ടും കല്പ്പിച്ചു )
 
 
Shifla: ******......ഒന്ന് നിർത്തുന്നുണ്ടോ......******
 
 
(എന്റെ സൗണ്ട് കേട്ട് എല്ലാവരും എന്നെ നോക്കി പടച്ചോനെ... പണി പാളിയോ..  ഏഹ്.. ഇല്ല... ഇനി എന്താ നോക്കി നിക്കുന്നെ ചോദിക്കേടി.. )
 
 
Senior 2: സോറി പെങ്ങളെ... എടാ നിസു നിന്നോട്  ഞാൻ പറഞ്ഞതല്ലേ അന്റെ കലിപ്പ് കണ്ട്രോൾ ചെയ്യാൻ... 
 
 
Senior 1: ഇവന്മാരെ മുന്നിൽ.. ഹ്മ്മ്... എന്റെ.. 
 
 
Senior 2: ടാ പിന്നെ ആവാം തെറി അഭിഷേകം ഇങ്ങോട്ട് നോക്ക് കുട്ടികൾ എല്ലാരും നോക്കുന്നുണ്ട്. ഈ പെണ്ണിന് കിട്ടിയ ടാസ്ക് കൊടുക്കെടാ.. 
 
 
Senior1:ഹം നിന്നെ ഒക്കെ ഞാൻ പിന്നെ എടുത്തോളാം... ഷിഫ്‌ല... നിന്റെ ടാസ്ക് ഞങ്ങളിൽ ഏതേലും സീനിയറിനെ സെലക്ട്‌ ചെയ്ത് അവന്റെ കൂടെ ഡ്യൂറ്റ് ഡാൻസ് കളിക്കാൻ ആണ്.. 
 
 
(പടച്ചോനെ....വല്ലോം ഇടുത്തി എങ്ങാനം എന്റെ തലയിൽ വീണിരുന്നേൽ... അല്ലാഹ് ... ഇവരിൽ ഒരാളെ പ്രൊപ്പോസ് ചെയ്യാനോ... ആയിരുന്നേൽ ഓക്കേ ഇത് ഡ്യൂറ്റ് യാ റബ്ബി.. അപ്പോഴാ രാവിലെ ചിരിച് തന്ന ജന്തു )
 
 
Senior 3: ഷിഫ്‌ല നമ്മൾ പരിജയപെട്ടില്ല... ഞാൻ ഷമീൽ നമ്മുക്ക് ഡ്യൂറ്റ് ഡാൻസ് ചെയ്യാം.. 
 
 
(ഹാ അപ്പൊ ഇവൻ ആണ് ഇന്നലെ ഇവര് പറഞ്ഞ shami..... ഹാ .. ഇതാണ് ആ കോപ്പ്.. ഗ്രൂപ്പ്‌ ലീഡർ... ഞാൻ ഊഹിച്ചത് ശരിയാ.. )
 
 
Shifla: ഞ.... 
 
 
Senior 2: കൺഫ്യൂഷൻ ഉണ്ടാവും...നോക്ക് ഞങ്ങൾ 4 പേര് എഴുതിയ ലോട്ട് തരാം അതിൽ നിന്ന് ഒന്ന് സെലക്ട്‌ ചെയ്യാ..
 
 
Shifla: ഓക്കേ കാക്കു... 
 
 
Senior 2: ഹ... 
 
 
(അങ്ങനെ ലോട്ട് എടുത്ത് പേര് നോക്കിയതും പടച്ചോനെ എന്നെ അങ്ങ് കൊല്ല്... ഷമീൽ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. പടച്ചോനെ... )
 
 
Shameel: ഞാൻ അപ്പോഴേ പറഞ്ഞതല്ലേ... വാ നമക്ക് ഡ്യൂറ്റ് ഡാൻസ് കളിക്കാം... 
 
 
Shifla: മര്യാദക്ക് മതി ഇയാള് ഒലിപ്പിച്ചു വിളിക്കേണ്ട.. 
 
 
Shameel: അങ്ങനെ അന്നേൽ അങ്ങനെ..
 
 
(അങ്ങനെ അവർ സോങ് പ്ലേ ചെയ്തു. പടച്ചോനെ ഈ പൊട്ടന് ഡാൻസ് അറിയുലെ... എന്തൊക്കെയോ കാട്ടുന്നുണ്ട്. പക്ഷെ എന്റെ മേലിൽ തൊട്ടുള്ള കളി ഒക്കെ നന്നായിട്ട് അറിയാം പട്ടി.. ഇവനാണേൽ അരക്കെട്ടിൽ നല്ലോണം മുറുക്കി പിടിക്കുന്നുണ്ട്. വേദനിച്ചിട്ട് വയ്യ.. ഒരു ചവിട്ട് കൊടുക്കാ എന്ന് വിചാരിച്ചാൽ അതും നടക്കില്ല... ഇനിപ്പോ.... അങ്ങനെ പാട്ടു കയിഞ്ഞ് എന്നിട്ടും ഈ കഴുത എന്റെ അരക്കെട്ടിൽ ഉള്ള പിടിത്തം വിട്ടിട്ടില്ല.. യാ റബ്ബി... ഇവൻ...  വിടുവിക്കാൻ ശ്രമിക്കുമ്പോൾ അവൻ ഓവർ പിടിക്കാണ്... ഞാൻ ഇനി എന്ത് ചെയ്യും... )
 
 
Shifla: വിട് ഷമീൽ... 
 
 
Shameel: ഇല്ല മോളെ നീ എന്റെ പെണ്ണാ.....കേട്ടോടി... 
 
 
****...ഇല്ല കേട്ടില്ല...****
 
 
(അതിപ്പോ ആരാ പറഞ്ഞേ..... നോക്കിയപ്പോ പടച്ചോനെ... ഒരു മൊഞ്ചൻ... ഉഫ്..  എന്ന ലുക്കാ... യാ റബ്ബി കാപ്പി കുരു പോലത്തെ കണ്ണും.... ഇതേതാ മൊഞ്ചൻ ഇതുവരെ കാണാത്ത മുഖം... അല്ല പെണ്ണെ അനക്ക്‌ എന്താ കണ്ട ചെക്കന്മാരെ നോക്കലാ പണി... നോക്കല്ലേടി പുല്ലേ... )
 
 
Shameel: ഓ നീയോ... എന്താ നിനക്ക് വേണ്ടത്.. 
 
 
Monjan: അവളെ അങ്ങ് വിട്ട മതി... 
 
 
Shameel: ഇവൾ നിന്റെ പെണ്ണ് ഒന്നും അല്ലല്ലോ... 
 
 
Monjan: എന്റെ പെണ്ണ് ആവണം എന്നില്ല ബട്ട്‌ ഇങ്ങനെ ഒരു പെണ്ണിനെ എല്ലാരുടെയും മുന്നിൽ ഇട്ടു... 
 
 
Shameel: നിർത്തി പോടാ ചെറ്റേ... 
 
 
Senior 1: ടാ പന്ന... സിലു കൊറേ നേരായി ഈ നായ ഈ പെണ്ണിനോട് ഒരു മാതിരി... 
 
 
Monjan: ഹാ റയ്യു പറഞ്ഞു... 
 
 
Senior 2: ഈ........ ഞാൻ പറഞ്ഞപ്പോൾ അവൻ വന്നു ഇല്ലേൽ നീയും ഷമീലും കൂടി തല്ലാവും... 
 
 
Senior 1: അന്റെ... 
 
 
Senior 2: സോറി അളിയാ... 
 
 
Monjan: നിനക്ക് ഷിഫ്‌ലയെ വെറുതെ വിടുന്നതാ നല്ലത്... 
 
 
Shameel: എന്റെ പെണ്ണിനെ ഞാൻ പിടിക്കും വേണേൽ ഇതാ കേറി ഉമ്മ വെക്കും... 
 
 
(യാ റബ്ബി അവൻ അവന്റെ വൃത്തികെട്ട മുഖം അടിപ്പിച്ചതെ ഓർമയുള്ളു പിന്നെ കണ്ണ് തോർന്നു നോക്കിയപ്പോ മൊഞ്ചൻ എന്നെ നോക്കുന്നു. ഹേയ് ഇവൻ എങ്ങനെ.... അപ്പൊ ഷമീൽ... അല്ലാഹ്.. വാഴ വെട്ടിയിട്ട പോലെ കെടുക്കുന്നു നിലത്തു. ചിരിക്കണം എന്ന് ഉണ്ട്. ബട്ട്‌ ഞാൻ ചിരിച്ചാലേ ഇവര് എന്നെ പഞ്ഞിക്കിടും... ഹി...ഹി..... പിന്നെ അവിടെ നടന്നത് ഒരു അടി പൂരം ആയിരുന്നു...അപ്പൊ ഉണ്ട് മൊഞ്ചൻ.. )
 
 
Monjan: ടാ റയ്യു അവളെ അവളുടെ ഫ്രണ്ട്സിന്റെ അടുത്തേക് ആക്കി കൊടുക്ക്‌... നിസു വാടാ...
 
 
Senior 2: ഓക്കേ... 
 
 
(അവിടെ പിന്നെ തൃശൂർ പൂരം ആയിരുന്നു. അപ്പോ )
 
 
Senior 1:ഷിഫ്‌ല... 
 
 
Shifla: ഹേയ്....!!!....ഹാ.....
 
 
Senior 1: പേടിച്ച..?? 
 
 
Shifla: ഹ്മ്മ്.... 
 
 
Senior 1: ഹാ വാ എല്ലാവരും പോയി... 
 
 
 
 
(ഞാൻ സീറ്റിൽ നോക്കിയപോ ഒന്നിനെയും കാണാൻ ഇല്ല.. )
 
 
Senior 1: അതിവിടെ തല്ലു നടന്നപ്പോ എല്ലാരേയും ക്ലാസ്സിലേക്ക് വിട്ടതാ... ടീച്ചേർസ്.. 
 
 
Shifla: ഹ്മ്മ്... 
 
 
Senior 1: വാ ഞാൻ നിന്നെ ക്ലാസ്സിൽ കൊണ്ടാകാം.. 
 
 
Shifla: ഹ്മ്മ്... 
 
 
(ഞാൻ ലാസ്റ്റ് ആയി ഒന്നുടെ തിരിഞ്ഞു നോക്കി. മൊഞ്ചൻ ഫുൾ തല്ലില... പിന്നെ ഞാൻ ഈ കാക്കുന്റെ കൂടെ ക്ലാസ്സിലേക്ക് വിട്ടു. )
 
 
Shifla: അല്ല ഇങ്ങളെ പേര് എന്താ? 
 
 
Rayyan: എന്റെ പേര് റയ്യാൻ... 
 
 
Shifla: അപ്പൊ... ഹ്മ്മ്... 
 
 
Rayyan: എന്ത്? 
 
 
Shifla: റയ്യുക്ക!! ഞാൻ ഇനി അങ്ങനെ വിളിച്ചോളാം.. 
 
 
Rayyan: സൂപ്പർ... 
 
 
Shifla: ഹാ....ഹാ.... 
 
 
Rayyan: ഇനി ഇജ്ജ് എന്റെ പെങ്ങളും... 
 
 
Shifla: ഡബിൾ ഓക്കേ... 
 
 
(അങ്ങനെ ഞങ്ങൾ കൊറേ സംസാരിച്ചു ലാസ്റ്റ് ക്ലാസ്സിൽ എത്തി )
 
 
Shifla: ഇങ്ങൾ ഇങ്ങനെ ഒറ്റ തടി ആയി നടക്കല്ലേ... 
 
 
Rayyan: പോടീ... 
 
 
Shifla: അല്ല കാര്യം ഇൻക്ക് സഹിക്കുന്നില്ല .. 
 
 
Rayyan: ആയിക്കോട്ടെ.... 
 
 
Najila: നിഷു ഓഡിറ്റോറിത്തിൽ നോക്കാം 
 
 
Nishila: ഡി ദേ shifu.....
 
 
Najila: എവടെ... 
 
 
Rayyan: ഹാ നിന്റെ ഫ്രണ്ട്‌സ് തേടി എത്തിയിട്ടുണ്ടല്ലോ... 
 
 
Najila: ഹ്മ്മ്..  
 
 
Shifla: ഹ അപ്പൊ താങ്ക്സ് റയ്യുക്ക... ഇവരെ പരിചയപ്പെടുത്തി തരാം... 
 
 
Nishila: ഹ്മ്മ്.. 
 
 
(അങ്ങനെ ഞങ്ങൾ നാലു പേരും നല്ലം കമ്പനി ആയി... )
 
 
Nishila: എന്നാൽ ശെരി കാക്കു പിന്നെ കാണാം.. 
 
 
Rayyan: ഓക്കേ ഡി... 
 
 
Najila: ബൈ റയ്യുക്ക... 
 
 
Rayyan: ബൈ പെങ്ങൾസ്... 
 
 
Shifla: ബൈ... 
 
 
(ഒന്ന് ചിരിച് തന്നു മൂപ്പര് പോയി..... ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന് )
 
 
 
 
✨️✨️✨️✨️✨️✨️💖💖💖✨️✨️✨️💖💖💖💖💖✨️✨️✨️✨️✨️✨️✨️✨️✨️💖💖💖
 
 
(സിലു )
 
 
(ഹലോ.... അവളെ മാത്രം മതിയ??? നായകൻ വേണ്ടേ?? 
 
 
അപ്പൊ ഞാൻ ആണുട്ടോ അവള് പറഞ്ഞ മൊഞ്ചൻ... ഹീ..... ന്നാ പിന്നെ നമ്മക് ഇവിടെ നടക്കുന്നത് നോക്കാം... റയ്യു അവളെ കൊണ്ട് ആക്കി വന്നു പിന്നെ എന്റെ ബാക്കി ടീംസ് വന്നു )
 
 
Rayyan: ടാ... 
 
 
Silu: ഹാ റയ്യു... 
 
 
Shameel: നീ വല്യ ഹീറോയിസം കാണിക്കേണ്ട shazil ഞാൻ എന്തേലും വിചാരിച്ചിട്ട് ഉണ്ടെങ്കിൽ അത് നടത്തുക തന്നെ ചെയ്യും. കേട്ടോടാ... 
 
 
(ഹാ അങ്ങനെ ഇപ്പൊ അവൻ ഞെളിയയേണ്ട... പട്ടി... )
 
 
Shazil: ഡാാാ......... 
 
 
Jabir: ടാ... നിർത്തു... അവൻ നാളെ ഇങ്ങോട്ട് വന്നു രണ്ടക്ഷരം പഠിക്കാൻ ഉള്ളതാ... വിട്ടേക്ക്.. 
 
 
(ഇതാരാ നോക്കിയപ്പോ ജാബിർ സർ... അയ്യോ... )
 
 
Niyas: സർ... !!
 
 
Jabir: മതി മതി..... സാരമില്ല... ഒക്കെ നിർത്തിയിട്ടു ക്ലാസ്സിൽ പോവാൻ നോക്ക് .. 
 
 
Rayyan: ഹ്മ്മ്... 
 
 
(ഞങ്ങൾ അപ്പൊ തന്നെ സ്ഥലം കാലിയാക്കി... അപ്പൊ ക്ലാസ്സിലേക്ക് പോവുന്ന വഴി ഉണ്ട് ജുനു ഞങ്ങളെ അടുത്ത് വരുന്നു ഒരു വടിയും കൊണ്ട്)
 
 
Junaid: വാ സിലു....നമ്മക് അവരെ പഞ്ഞിക്കിടണം... 🤓
 
 
Rayyan: ടാ പോത്തേ... പൂരം കയിഞ്ഞ് വെടി പൊട്ടിക്കുന്നേ... 🧐
 
 
Junaid: അയ്യോ സോറി... ലേറ്റ് ആയല്ലേ... 😬🤐
 
 
Rayyan: ഇല്ലെടാ നേരത്തെയാണ്....👊😤
 
 
Niyas: വെരി ഗുഡ് കോപ്പേ... 
 
 
Shazil: ഹ്മ്മ് സാരമില്ല... ബാക്കി എവിടെ?? 
 
 
Salma: നോക്ക് സിലു ഈ മുബി എന്നിക്കു കൊടുന്നു തന്ന സാധനം നോക്ക...
 
 
Shazil: എന്താണ്? 
 
 
Salma: ക്രയോൺ.... ഞാൻ എന്താ എൽകെജി കുട്ടിയോ....?? 
 
 
Mubeen: നിനക്കല്ല... 
 
 
Salma: പിന്നെ?? 
 
 
Mubeen: നിന്റെ അനിയന് വേണ്ടി വെടിച്ചതാ ...അവൻ മിനിഞ്ഞാന്ന് എന്നോട് വേടിച് തരാൻ പറഞ്ഞിരുന്നു. 
 
 
Salma: അയ്യേ... സോറി മുബി... 😮
 
 
Mubeen: ഹാ സാരല്യ... 😊
 
 
Shahina: എന്നാ മതി മക്കളെ നമ്മുക്ക് ക്ലാസ്സിൽ പോവാം... 
 
 
Niyas: ഓക്കേ ഷാഹി... 
 
 
(ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു. ഇനി നിങ്ങൾക്ക് ഒരുപാട് സംശയം ഉണ്ടാവും. ഒക്കെ മാറ്റി തരാം ട്ടാ... ആദ്യം ഞാൻ. എന്റെ പേര് Shazil Ali Ibrahim. അലി ഇബ്രാഹിം - സമീദാ എന്നിവരുടെ മൂത്ത കുട്ടി. എനിക്ക് അടിയിൽ രണ്ടു കുരിപ്പുകള് ഉണ്ട്. ഒരു അനിയൻ ഒരു അനിയത്തി. അവരെ പിന്നീട് പറഞ്ഞു തരാം. ഇനി എന്റെ ഫ്രണ്ട്‌സ് ആദ്യം റയ്യാൻ കരീം എന്നാ എന്റെ റയ്യു. അവനാണ് എന്റെ ഖൽബ് . അവനും ഞാനും ഒന്നാം ക്ലാസ്സ്‌ മുതലേ ഉള്ള പരിജയം ആണ്. എന്റെ സീക്രെട് പാർട്ണർ... പിന്നെ ഷാഹിന... ഞങ്ങളെ ഷാഹി... ആളെ എൻഗേജ്മെന്റ് കഴിഞ്ഞു. ചെക്കൻ ദുബായിൽ ആണ്. ഷാദിൽ എന്നാണ് ചെക്കന്റെ പേര്. പിന്നെ ഇവൾ ആള് സൈലന്റ ആണേലും ഞങ്ങളെ ഇടയിൽ വൈലെൻറ് ആണ്. ഒടുക്കാത്ത കുരുട്ടു ബുദ്ധിയാണ് ഇവൾക്ക്. കണ്ടാൽ ആരും പറയില്ല.  പിന്നെ സൽമ..എന്നാ സലു.........  പൊട്ടി തെറിച്ച കുരിപ്പ.. അവളെ ചെക്കൻ ആണ് മുബീൻ അലി എന്ന മുബി ഞങ്ങളെ സൈലന്റ് കുട്ടി. പിന്നെ നിയാസ് അഹമ്മദ് എന്നാ നിസു ഞങ്ങളെ കൂട്ടത്തിലെ സിംഗിൾ മച്ചാ... പ്രേമം നമ്മക്ക് സെറ്റ് ആവില്ലേ എന്ന് നിലപാടുള്ള വ്യക്തി. പിന്നെ ഉള്ളത് ജുനൈദ് റഹ്‌മാൻ  എന്നാ ജുനു. ആള് അൽ പൊട്ടൻ ആണ് എന്നാലും നല്ല കിടുകാച്ചി ഐഡിയക്ക് ഇവന്റെ അടുത്തേക് ഞങ്ങൾ പോവും ചിലതു പൊട്ടി പാളിസാവും ചിലതു നടക്കും. 90% എല്ലാ പ്ലാനും പൊട്ടിയിട്ടാണ്. 10%മാത്രേ നടക്കുന്നത്. പിന്നെ നമ്മടെ ജുനു അവന്റെ ഇണ കിളിയെ തേടി നടക്കാണ്..... ജുനുവിനു പറ്റിയ കൂട്ട് ആണ് നമ്മടെ ഷാഹിന്റെ കുരുട്ടു ബുദ്ധി. ഹി....ഹി.... ഞങ്ങൾ പിജി ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണ്. വേറെ ഒരു പ്രശ്‌നം എന്താന്ന് വെച്ചാൽ നമ്മടെ ശത്രു ടീംസ് നമ്മടെ ക്ലാസ്സിൽ ആണ്. ഞങ്ങൾ ശത്രുക്കൾ ആവാൻ കാരണം അവര് ഒരു ദിവസം ഞങ്ങളുടെ കോളേജിന്റെ പണി കഴിയാത്ത ഭാഗത്തു ഇരുന്നു ഡ്രഗ്സ് മറ്റു ആർക്കോ കൈ മാറുന്നത് നമ്മടെ മുബി കണ്ട ഞങ്ങളു
അത് റിപ്പോർട്ടും ചെയ്തും അവർക്കു ഒരു മാസം സസ്പെന്ഷന് കിട്ടി. അതിൽ പിന്നെ ഞങ്ങൾ ശത്രുക്കൾ ആണ്. ദേ നാക്കെടുത്തു തീർന്നില്ല മൂന്നും കയറുന്നുണ്ട്. )
 
 
Shahina: എടാ ഫാസിൽ എവടെ? 
 
 
Junaid: അവൻ ഏതോ പെണ്ണിന്റെ ഫ്രണ്ടിനെ കേറി പിടിച്ചതിനും അവള് നൈസ് ആയിട്ടു സെന്റർ പോയിന്റലേക്ക് കൊടുത്തു. 
 
 
 Salma: പടച്ചോനെ ഇതൊക്കെ എപ്പോ?? 
 
 
Rayyan: ഇന്നലെ... 
 
 
Mubeen: ചൊറിയാൻ പോയപ്പോ അവള് നൈസ് ആയി മാന്തി. 
 
 
Shazil: അടിപൊളി... 
 
 
Niyas: എന്നിട്ട് എങ്ങനെ ഉണ്ട് അവനക്ക്..?? 
 
 
Junaid: ഒരു മാസം ബെഡ് റസ്റ്റ്‌ ആണെന്ന പറഞ്ഞെ... 
 
 
Salma: എന്തായാലും ആ പെണ്ണിനെ എനിക്ക് കാണണം... 
 
 
Junaid: ഫസ്റ്റ് ഇയർ ആണ് പെണ്ണ്... 
 
 
Rayyan: എന്റെ പെങ്ങളോട് ചോദിക്കാം... 
 
 
Shazil: അന്റെ പെങ്ങളോ?? 
 
 
Rayyan: ഹാ ഷിഫ്‌ല... അവള് എന്റെ പെങ്ങള... 
 
 
Shahina: എപ്പോ?? 
 
 
Rayyan: ഇപ്പൊ നേരം... 
 
 
Salma: അങ്ങനെ...... 
 
 
Shahina: അങ്ങനെ...... അവള് ആള് ഭയങ്കര സൈലന്റ് ആണ് ബട്ട്‌ അടുത്താലേ നല്ലോണം മിണ്ടു... 
 
 
Rayyan: നീ എപ്പോ പരിചയപെട്ടു? 
 
 
Shahina: രാവിലെ... 
 
 
(അപ്പോഴാ... ഷമീൽ എന്റെ അടുത്ത വന്നത്. )
 
 
Shameel: ടാ ഷാസിലെ നീ ഒന്ന് ഓർത്തോ....അവള് എന്റെ വലയിൽ വീണാൽ നീ അവളുടെ കണ്ണ് വെട്ടത്തു പോലും നിൽക്കരുത്.... 
 
 
Shazil: ഫൈൻ... കാണാം... 
 
 
Rayyan: എന്റെ പെങ്ങൾക്ക് ബുദ്ധിക്ക് കുറവൊന്നും ഇല്ല... 
 
 
Shazil: ശരി എന്നാൽ.... 
 
 
Shameel: എങ്ങനെ ആയാലും ഇന്നോ നാളെയോ അവള് എന്റെ മാത്രം ആവും..... 
 
 
Shazil: പിന്നെ... റയ്യു പറഞ്ഞ പോലെ അവൾക്ക് ബുദ്ധിക്ക് തകരാറില്ല.... 
 
 
Shameel: ഡാ... 
 
 
Shazil: ഞാൻ എന്തായാലും അവളെ പിന്നാലെ പോവോന്നുല്യാ... നിന്നെ പോലെ ഒരുത്തന്റെ പെണ്ണ് ആവുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. കാരണം എനിക്ക് അറിയാം നിനക്ക് അവളെ എന്തിനാ എന്ന്... ആ മോഹം നടക്കില്ല മോനെ... റയ്യുന്റെ പെങ്ങള് എന്റെയും പെങ്ങള.... അപ്പൊ അവളുടെ സംരക്ഷണം നോക്കി നടത്തേണ്ടത് ആങ്ങളമാരുടെ ചുമതലായ...... 
 
 
Rayyan: കലക്കി സിലു... 
 
 
(സലു അപ്പൊ തന്നെ വിസിൽ അടിച്ചു. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു ഷമീലിനെ നോക്കി )
 
 
Shazil: കാണാം ആര് ജയിക്കും എന്ന് മിസ്റ്റർ ഷമീൽ..... 
 
 
Shameel: കാണാം മോനെ... shazil.......
 
 
Shazil: ഹ കാണാം.... 
 
 
 
💯💯💯💯💯💯💯💯💯
 
ഇന്ശാല്ലാഹ് എല്ലാരും വായിച്ചു അഭിപ്രായം പറയാ... നെക്സ്റ്റ് പാർട്ട്‌ ഇന്ശാല്ലാഹ് നാളെ പോസ്റ്റും... ❤

❤ഇഷ്‌ഖിൻ പാതി❤ - 4

❤ഇഷ്‌ഖിൻ പാതി❤ - 4

4.7
4108

❤️ഇശ്‌ഖിന് പാതി❤️ 💫~~•Ishqin Paathi•~~💫 Part - 4 💌Naaznin✍️   💥💥💥💥💥💥💥     രണ്ടു ദിവസത്തിന് ശേഷം......              Shifla: വാ... പെട്ടന്ന്......      Najila: ഡി.. shifu...നീ ഇങ്ങനെ ട്രെയിൻ പോണ പോലെ പോവല്ലേ....      Shifla: ഓ ന്റെ മടിച്ചി പെണ്ണെ...      Najila: അത് അന്റെ കെട്ട്യോൻ പോക്കർ...      Shifla: അനക്ക്‌ എപ്പോളും ഒരു പോക്കർ ഉണ്ട് ന്റെ കെട്ട്യോൻ ആണ് എന്ന് പറഞ്ഞിട്ട്..      Najila: പറയാൻ ഉണ്ട....നോക്ക് shifu... പോക്കർ ഷിഫ്‌ല... ഷിഫ്‌ല പോക്കർ... ഹൈവ... എന്താ ഒരു മാച്ച്.... ശ്യോ...      Shifla: പോടീ നിഹാൽ തെണ്ടിയെ...      Najila: ഓ... അതൊന്നും നമ്മക്ക് ഒരു വിഷയമല്ല...      Shifla: