Aksharathalukal

എന്നും നിൻ ചാരെ ❤💞❤ 3

എന്നും നിൻ ചാരെ ❤💞❤ 3

 

"തന്റെ വിശ്വസ്ഥൻ കം ഫിയാൻസി ആയിരുന്നോ ഫോണിൽ..."

 

അത് കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി...

 

"എന്താ പറഞ്ഞത് ദേവ്..."

 

"മനസിലായില്ലന്നുണ്ടോ??"

 

ഒരു പുരികം പൊക്കി അവൻ ചോദിച്ചു.

 

"ഇല്ല... എന്തേ 🤨"

 

ഒരു പുരികം പൊക്കി അതെ ടോണിൽ ഞാനും ചോദിച്ചു.

 

"ജീവൻ സർ ആയിരുന്നോ ഫോണിൽ?"

 

ഉള്ള പുച്ഛം ഫുൾ മുഖത്തു വരുത്തിയിട്ടായിരുന്നു ചോദ്യം. എനിക്ക് പ്രതേകിച്ചു ഒന്നും പറയാൻ കിട്ടാത്തത് കൊണ്ട് തർക്കുത്തരം പറഞ്ഞു രക്ഷേപ്പെടാം  എന്നാ ഐഡിയ അങ്ങ് പ്രയോഗിച്ചു.

 

"ആണെങ്കിൽ ഇപ്പോൾ ഇയാൾക്ക് എന്താ പ്രശ്നം. എനിക്ക് കുളിച്ചിട്ട് വേണം കഴിക്കാൻ "

 

അതും പറഞ്ഞു ദേവിനെ നോക്കാതെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് ഓടികയറി..

 

ഷവറിനു അടിയിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ ദേവ് പറഞ്ഞ വാക്കുകൾ വീണ്ടും മുഴങ്ങി കൊണ്ടിരുന്നു.

 

"ഫിയൻസി കമം വിശ്വസ്ഥൻ...."

 

കണ്ണുകൾ പൂട്ടി ഷവറിനടിയിൽ നിന്ന്..

 

"തനു.... പ്ലീസ് ഞാൻ പറയുന്നതൊന്നു വിശ്വസിക്ക്. നീ വിചാരിക്കുന്നപോലെയല്ല കാര്യങ്ങൾ..ഞാൻ ഒരിക്കലും. അങ്ങനെ ചെയ്യില്ല തനു... പ്ലീസ്....ഇത് ആരോ ചതിച്ചതാ തനു..  

 

Give me two days thanu.....I will find out who did this.... Please believe me...

 

I think its jeevan..ജീവൻ നിന്നെ തെറ്റു ധരിപ്പിച്ചതാണ് .."

 

"Please stop it dev.. എനിക്ക് നിന്റെ വിശദീകരണങ്ങൾ കേൾക്കണ്ട..

 

സ്വന്തം കണ്ണ് കൊണ്ട് കണ്ടത് ഒന്നും നുണയാവില്ലലോ ദേവ്.. പിന്നെ ജീവൻ.

 

He has been my best friend since i was child. So i know him well.

 

 

അവനു നുണ പറയണ്ട ഒരു ആവിശ്യവും ഇല്ല. അവൻ ചെയ്യുകയും ഇല്ല. ഇനി ഈ കാര്യം പറഞ്ഞു എന്റെ അടുത്തേക്ക് വരണ്ട.. ഇത് ഇവിടെ ക്ലോസ് ചെയ്യാം."

 

അത് പറഞ്ഞു രണ്ടടി മുന്നോട്ട്  വെക്കാൻ ആഞ്ഞപ്പോഴാണ് ദേവ് കൈയിൽ മുറുകെ പിടിച്ചത്..

 

"ഇതിനു പുറകിൽ ജീവൻ ആണ്.. Please believe me thanu.."

 

ഒരുതരം പ്രാന്തനെ പോലെയായിരുന്നു ദേവ് അപ്പോൾ അത് പറഞ്ഞത്..

 

"ദേവ്.. ഇതൊരു പബ്ലിക് പ്ലേസ് ആണ് വെറുതെ ഒരു സീൻ  ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ മറ്റൊരു കാര്യം ഞാൻ ജീവനെ  ഓർമ വെക്കുന്ന കാലം മുതൽക്കേ കാണുന്നതാണ്.. സൊ എനിക്ക് എന്നും വെറും മൂന്ന് മാസം പരിചയമുള്ള ദേവിനെക്കാൾ വിശ്വാസം വര്ഷങ്ങളായി അറിയുന്ന ജീവനെയാണ്."

 

അതുകേട്ടതും തന്റെ കൈകളിൽ മുറുകിയ കൈകൾ താനേ അയഞ്ഞു.

 

"ഓക്കേ... ഗ്.. ഗുഡ് ബൈ.. എന്നെങ്കിലും ഒരുദിവസം നീ മുൻപ് പറഞ്ഞത് മാറ്റി പറയും.. സൂക്ഷിക്കുക.. അത്രയേ പറയാനുള്ളൂ...."

 

ദേവിന്റെ വാക്കുകൾ പതറിയിരുന്നു.

 

ആ കണ്ണുകൾ നിറഞ്ഞത് ഞാൻ പാടെ അവഗണിച്ചു.. വാശിയാണോ അതോ സങ്കടം ആയിരുന്നോ അത് എന്നെക്കൊണ്ട് ചെയിച്ചത് എന്നറിയില്ല.

 

"ഡീ...... നി കുളിക്കുവാണോ അതോ അവിടെ കിടന്നുറങ്ങുകയാണോ 😡😡😡😡"

 

ഡോറിൽ തട്ടി ദേവ് ചോദിച്ചപ്പോഴായിരുന്നു ഞാൻ ചിന്തകളിൽ നിന്നുണർന്നത്.

 

"ശോ കുളിക്കാൻ കയറിയിട്ട് ഒരുപാട് സമയായോ 🙄🙄🙄"(ആത്മഗതം)

 

"ഒരു അഞ്ചുമിനിറ്റ്...."

 

അവൾ ഉറക്കെ വിളിച്ചു പറഞ്ഞു..

 

 

പെട്ടന്ന് കുളിച്ചിറങ്ങിയപ്പോൾ  മോൾ ഉറക്കം ഉണർന്നിട്ടുണ്ടായിരുന്നു. ദേവ് മോളുമായിട്ട് നല്ല കളിയിൽ ആയിരുന്നു.

 

ഞാൻ  മുടിയിൽ ടവൽ കെട്ടി  മോൾടെ അടുത്തേക്ക് ചെന്നപ്പോൾ ദേവ് കണ്ണുക്കൊണ്ട് ടേബിളിൽ ഇരിക്കുന്ന പ്ലേറ്റ് കാണിച്ചു..

 

ഞാൻ വേഗം ഭക്ഷണം കഴിച്ചു പ്ലേറ്റ് ഒക്കെ കിച്ചണിൽ കൊണ്ടുവെച്ച് റൂമിലേക്ക് വന്നപ്പോഴും അച്ഛനും മകളും നല്ല കളിയിൽ ആണ്.. ഞാൻ കട്ടിലിന്റെ മറ്റേ അറ്റത്തു വന്നിരുന്നു ക്കൊണ്ട് അവരുടെ കളികൾ നോക്കിക്കൊണ്ടിരുന്നു.

 

കുറേനേരം കഴിഞ്ഞപ്പോൾ  ദേവ് മോളാടായി പറഞ്ഞു.

 

"ഇനി അച്ഛേടെ മോൾ അമ്മയുമായിട്ട് കളിക്ക്... അച്ഛക്ക് കുറച്ച് പണിയുണ്ട്...."

 

അതും പറഞ്ഞു മോളെ എടുത്ത് ഉമ്മ വെച്ച് എന്റെ മടിയിൽ തന്നു.

 

ദേവ് എന്നെ അമ്മയെന്നു പറഞ്ഞപ്പോൾ എന്റെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറിഞ്ഞു. അതൊന്നും വക വെക്കാതെ  ദേവ് വീണ്ടും പറഞ്ഞുതുടങ്ങി.

 

"തനു... എനിക്ക് അല്പം ജോലിയുണ്ട്. ഞാൻ പോകുവാണ്. മോൾ ഉറങ്ങിയാൽ എന്റെ റൂമിൽ കിടത്തിയാൽ മതി. അവൾ വന്നതിൽപ്പിന്നെ എന്നും എന്റെ ഒപ്പം മാത്രമേ കിടന്നിട്ടുള്ളൂ. അവളില്ലാതെ എനിക്കും ഉറക്കം വരില്ല.. ഞാൻ ഡോർ ലോക്ക് ചെയ്യില്ല."

 

ദേവ് പോയതും മോൾടെ കുസൃതികളും കൊഞ്ചലുമായി സമയം ഒരുപാട് പോയി. കളിച്ചു ക്ഷീണിച്ചു മോൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ മോളെയും എടുത്ത് ദേവിന്റെ മുറിയിലേക്ക് നടന്നു.

 

ദേവ് കിടക്കുകയായിരുന്നു. കണ്ണുകൾക്ക്‌ കുറുകെ തന്റെ വലതുകൈ വെച്ചിട്ടയായിരുന്നു ഉറക്കം.. മോളെ ദേവിന്റെ അപ്പുറത്ത് കിടത്തിയിട്ട്  ബ്ലാങ്കറ്റ്  പുതപ്പിച്ചു നിവർന്നു നിന്ന്.

 

ദേവിനെ നോക്കിയപ്പോൾ  നല്ല ഉറക്കമാണ്.  എന്തോ ഓർത്തപോലെ  കുറച്ച് നേരം അവൾ അവിടെത്തന്നെ നിന്ന്..

 

പെട്ടന്ന് അവൾ കുനിഞ്ഞു ദേവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു പറഞ്ഞു.

 

"ദേവ്.... നീയായിരുന്നു ശരി.... അന്ന് വാക്കുകൾക്കൊണ്ട് ഒരുപാട് വേദനിപ്പിച്ചു ഞാൻ.. എനിക്ക് മനസിലാക്കാൻ പറ്റിയില്ല  ദേവ്... സോറി.."

 

അതുപറഞ്ഞുക്കൊണ്ടവൾ ദേവിന്റെ നെറുകയിൽ ചുംബിച്ചു. അവളുടെ കണ്ണുനീർ  നനവ് അവന്റെ നെറുകയിൽപടർന്നപ്പോൾ  എന്തോ ഓർത്തപോലെ അവൾ ഞെട്ടി മുഖം മാറ്റി.

 

തന്റെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴായിരുന്നു  ഹെഡ് ബോര്ഡിന്റെ മുകളിൽ ഇരിക്കുന്ന ദേവിന്റെ ഫോൺ കണ്ടത്.

 

എന്തോ സാഹസത്തിനു  അവൾ അവന്റെ ഫോൺ എടുത്ത് ഓൺ ആക്കി.

 

ലോക്ക് സ്‌ക്രീനിലുള്ള ഫോട്ടോയിൽ നടുവിലായി ദേവ് നിധിമോളെ കൈയിൽ എടുത്തു നിൽക്കുന്നു. ദേവിന്റെ പുറകിൽ നിന്നും ദേവിന്റെ വലതു ഷോൾഡറിൽ കൈ വെച്ച് സൈഡിലേക്ക് തല മാത്രം കാണുന്ന രീതിയിൽ ഒരു പെൺകുട്ടി നിൽക്കുന്നു. ഇടത് ഷോൾഡറിൽ കൈ വെച്ച് പെൺകുട്ടിയുടെ അതെ പോസിൽ വേറൊരു പയ്യൻ നിൽക്കുന്നു.

 

ഫോട്ടോ കണ്ടപ്പോൾ തോന്നി ഭാര്യ ആവും ആ പെൺകുട്ടി. പക്ഷെ ആ പയ്യൻ ആരാവോ.. ആർക്കറിയാം 🙄🙄

 

അതും ആലോചിച്ചു അവൾ ഫോൺ ഹെഡ്ബോര്ഡിന് മുകളിലായി വെച്ചിട്ട് പോവാൻ ഒരുങ്ങുമ്പോഴായിരുന്നു  ഓർക്കാപ്പുറത്ത്  എന്തോ ഒന്ന് അവളുടെ കൈയിൽ പിടിച്ചു താഴേക്ക് വലിച്ചത്.. കാലുതെന്നി അവൾ വീണത് ദേവിന്റെ ദേഹത്തേക്കായിരുന്നു..

 

"ആാാാാാ........... "

 

അവൾ അലറി വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അവളുടെ വായ മറു കൈക്കൊണ്ട് മുറുകെ പിടിച്ചു.

അവളുടെ അലറൽ കെട്ടിട്ടാവം മോളും എഴുന്നേറ്റ് കരച്ചിലായി.


"ഒച്ച വെക്കാതിരിക്ക് ഡി...മോൾ എഴുന്നേറ്റ് ."

"പിന്നേ... മനുഷ്യനെ പിടിച്ചു വലിച്ചു ദേഹത്തേക്ക് ഇട്ടാൽ ഞാൻ പിന്നെ മിണ്ടാതെ ഇരിക്കണോ 😡😡"

 

വന്ന ദേഷ്യത്തിന് അവൾ പറഞ്ഞു.

 

"ഏഹ് 🙄🙄🙄🙄... ഞാൻ നിന്നെ ഇപ്പോൾ ദേഹത്തേക്ക് പിടിച്ചു വലിച്ചിട്ടെന്നാ... എന്റെ ദേഹത്തു കയറി കിടന്നതും പോരാ ഇപ്പോൾ എന്നെ കുറ്റം പറയുന്നുവോ 🙄🙄"

 

"ഓഹോ അപ്പോൾ താൻ എന്നെ വലിച്ചിട്ടത് അല്ലല്ലേ 😡😡😡😡"

 

" ഓ അല്ലന്നേ... 🤭🤭🤭🤭... "

 

അവൻ ഒന്നും അറിയാത്ത ഭാവം അങ്ങ് ഇട്ട് പറഞ്ഞു.. അതുകേട്ടതും അവൾ അവന്റെ താടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി...

"ആആആആഹ്ഹ്ഹ്ഹ്ഹ്!!!!!!!!!........ "

"ഡി പിശാചേ... പിടിച്ചു വലിക്കാതെഡി... വേദനിക്കുന്നു...."

"എന്നാൽ പറയ്..... താൻ എന്നെ ദേഹത്തേക്ക് വലിച്ചിട്ടത് അല്ലെ...."

"എടി.... കുട്ടിപിശാചേ ദേഹത്തുനിന്ന് എഴുന്നേൽക്കു.. ദേ ആരോ വരുന്നുണ്ട്... എഴുന്നേറ്റ് മോളെ എടുക്ക്....."

അതുകേട്ടപ്പോഴായിരുന്നു അവൾ സ്വബോധത്തിലേക്ക് വന്നത്.. പെട്ടന്ന് തന്നെ അവന്റെ ദേഹത്തുനിന്ന് അടർന്നുമാറി  അവൾ മോളെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

റൂമിലേക്ക് അമ്മയും പുറകെ കുമാറും വന്നു.

"എന്താ ദേവ് ഇവിടെ നിന്നും ആകെ സൗണ്ട് കേട്ടത്."

(തുടരും.......)