Aksharathalukal

ഗാന്ധർവ്വം💫💫 ഭാഗം 6

💫💫 ഗാന്ധർവ്വം💫💫 ഭാഗം 6

💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡

 ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു തുടങ്ങി സമയം ആറര കഴിഞ്ഞിരുന്നു അനു ഉറക്കത്തിൽ നിന്ന് എണീറ്റ് ഇല്ലായിരുന്നു. ചാരു അനുവിനെ തട്ടി വിളിക്കാൻ തുടങ്ങി.

 അനു അനു...... എന്നിക്ക് കോളേജിൽ പോണ്ടേ സമയം എത്ര എന്നറിയോ നിനക്ക് ?

  ചാരു ചേച്ചി പ്ലീസ് ഒരു 10 മിനിറ്റ് കൂടെ.

 10 മിനിറ്റ്..  സമയം എത്ര ആയി എന്ന് അറിയോ ആറര കഴിഞ്ഞു.

 അനു പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു മുടി വാരികെട്ടി. എന്റെ ദൈവമേ താമസിച്ചു അല്ലോ വേഗം റെഡി ആവാം .

  ഇന്നനലെ നീ  ദാവണി അല്ലല്ലോ ഉടുത്തിരുന്നത് 🤨

അത് ഇന്നലെ രാത്രി കുളിച്ചപ്പോൾ വെറുതെ ഇത് ഇട്ടു എന്നേ ഉള്ളൂ.

 ശരി ശരി എളുപ്പം താഴേക്ക് വാ .

 Mm.

 ചാരു അടുക്കളയിലേക്ക് നടന്നു അനു വേഗം കുളിച്ച് റെഡിയായി ഹാളിലേക്ക് ചെന്നപ്പോൾ രേവതി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയിരുന്നു.

ചെറിയമ്മ ഇറങ്ങുവാ കേട്ടോ?

 അതെന്താ അനു ഒന്നും കഴിക്കാതെ പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ഇതൊക്കെ ഉണ്ടാക്കിയത്( രേവതി).

 അത് ചെറിയമ്മയെ സമയം പോയി ( അനു).

അതൊന്നും പറഞ്ഞാൽ പറ്റില്ല നീ അവിടെ നിൽക്ക് ഞാൻ വാരി തരാം( രേവതി).

 രേവതി അനുവിന് ദോശ വായിൽ വെച്ച് കൊടുത്തു.

 മോളെ ചാരൂ നീ എന്തെങ്കിലും കഴിച്ചോ?         ( രേവതി).

 വല്യേച്ചി ഞാൻ കഴിച്ചു ..( ചാരു).

 ചെറിയമ്മയെ മതി( അനു ).

 എന്റെ പൊന്നു മോളല്ലേ ഒന്നുംകൂടി ( രേവതി).

 ബ്രേക്ഫാസ്റ്റ് കഴിച്ച് ശേഷം അനു വാ കഴുകി ചാരു വിനൊപ്പം പുറത്തേക്കിറങ്ങി.

 വല്യേച്ചി കണ്ണൻ എവിടെ? ( ചാരു ).

 ദേ ഞാൻ എത്തി ( കണ്ണൻ ).

 കണ്ണൻ പെട്ടന്ന് അങ്ങോട്ട് വന്നു.

 എന്നാ വാ നമുക്ക് ഇറങ്ങാം ( കണ്ണൻ ).

മക്കളെ നോക്കി പോണെ ( രേവതി).

 ശരി ശരി അമ്മേ ( കണ്ണൻ ).

 ചാരുവും കണ്ണനും അനുവും കാറിൽ കയറി ചാരു ആയിരുന്നു കാറോടിച്ചിരുന്നത്
സിറ്റിയിലെ തന്നെ പ്രശസ്തമായ ഒരു പ്രൈവറ്റ് കോളേജിലാണ് അനു ഡിഗ്രിക്ക് സെക്കൻഡ് ഇയർ കെമിസ്ട്രി ക്ക് പഠിക്കുന്നത് അതേ കോളേജിലെ ഫസ്റ്റ് ഇയർ ബികോം വിദ്യാർഥിയാണ് കണ്ണൻ അവിടുത്തെ തന്നെ ബി എ മലയാളം ബാച്ച് അധ്യാപികയാണ് ചാരു തറവാട്ടിലെ കാര്യസ്ഥനെ മോൾ എന്ന സ്ഥാനം ചാരു വിൻ ആരും കൊടുത്തിട്ടുണ്ടായിരുന്നു അവിടുത്തെ ഒരംഗത്തെ പോലെയാണ് എല്ലാവരും കണ്ടിരുന്നത് കാർ കോളേജിന് അകത്തെ പാർക്കിങ് ഏരിയയിൽ ഏരിയയിൽ വന്നു ചാരും കണ്ണനും അനുവിനോട് പറഞ്ഞശേഷം ക്ലാസ്സിലേക്ക് പോയി ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് തന്നെ പുറകിൽ നിന്ന് ആരോ വിളിക്കുന്നതായി അനുവിന് തോന്നിയത് തിരിഞ്ഞുനോക്കിയപ്പോൾ അത് എൽസയും ദീപികയും ആയിരുന്നു.

അവരെ കണ്ടതും അനു വേഗം അങ്ങോട്ട് ചെന്ന്.

 ഹായ് ഡാ സുഖമാണോ നിനക്ക് ( അനു ).

പിന്നല്ലാതെ പത്ത് ദിവസത്തെ അവധി അടിച്ചുപൊളിച്ചു ( എൽസ).

 എടി പൊട്ടി എൽസമ്മേ ഓണത്തിന് അവധി 10 ദിവസം മാത്രമല്ല നാല് ദിവസം കൂടെ നമ്മൾക്ക് അവധി നീട്ടി കിട്ടിയില്ലേ ( ദീപിക)

അത് ശരിയാ ഞാൻ മറന്നുപോയി ( എൽസ).

 പിന്നെ എങ്ങനെ ഉണ്ടായിരുന്നു അനു.             ( ദീപിക )

 എന്താടി പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു തറവാട് മാത്രം ( അനു ).

 എടീ പിന്നെ നീ അറിഞ്ഞോ ( എൽസ).

എന്താടീ ( അനു ).

 നമ്മുടെ ഭാനുമതി മിസ്സിന്റെ subject ഇല്ലേ അവർ എടുക്കുന്ന സബ്ജറ്റ് തിയറി മാത്രമേ ഇനി അവർ പഠിപ്പിക്കും ഉള്ളൂ എന്ന് പ്രാക്ടിക്കൽ വേറെ ആരോ പഠിപ്പിക്കും എന്ന് ( ദീപു ).

 ഹോ സമാധാനമായി പെണ്ണുമ്പിള്ള അങ്ങ് കൊല്ല് അല്ലായിരുന്നോ പ്രത്യേകിച്ച് റെക്കോർഡിന് കാര്യത്തിൽ ഇനി അത് പേടിക്കണ്ടല്ലോ ( അനു ).

 ഇനി ആർക്കറിയാം അടുത്ത് വരുന്നത് എങ്ങനെ ഉള്ള ആണെന്ന് ( എൽസ )

ഇതുപോലെ വല്ല സ്വഭാവമുള്ള മിസ്സ് ആവും അങ്ങനെ അറിയാൻ പറ്റിയത് ( ദീപു )

 എന്നാ വരുന്നത് ( അനു ).

 നമ്മൾക്ക് എന്തായാലും ഇപ്പോ പ്രാക്ടിക്കൽ ഇല്ലെന്നാണ് അറിഞ്ഞത് രണ്ടാഴ്ച എടുക്കും ( എൽസ )

 എന്തായാലും ക്ലാസിൽ ലേക്ക് പോവാം           ( അനു).

 അവർ മൂന്നുപേരും കൂടെ ക്ലാസിൽ ലേക്ക് നടന്നു

 ഈ സമയം മലയാളം ബാച്ച് സ്റ്റാഫ് റൂമിൽ.

 ചാരു കല്യാണക്കാര്യം എന്തായി? ( ദേവകി ).

എന്താവാനാണ് ടീച്ചറെ ജാതകദോഷം അതു മാറണ്ടേ ഈ അവധിക്കും പെണ്ണ് കാണാൻ വന്ന കൂട്ടർ ദോഷം പേടിച്ചുപോയി ( ചാരു ).

എല്ലാം ശരിയാകും മോളെ ( ദേവകി ).

 പിന്നെ എങ്ങനെ ഉണ്ടായിരുന്നു ടീച്ചറെ അവധി ഒക്കെ ( ചാരു).

 പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു മോളെ ഗൾഫിൽനിന്ന് മൂത്ത മോൻ വന്നിട്ടുണ്ട് വരുൺ  ഇനി തിരിച്ചു പോണില്ല ഇവിടെ ബിസിനസ് തുടങ്ങുവാ എന്ന് ( ദേവകി)

 ടീച്ചറിനെ സന്തോഷമായില്ലേ മോനെ എപ്പോഴും കാണാമല്ലോ( ചാരു ).

 അതാ മോളെ സന്തോഷം ഇനി എത്രയും വേഗം ഒരു കല്യാണം കൂടെ നടക്കണം              ( ദേവകി).

 Mm ടീച്ചറിനെ പിരീഡ് ക്ലാസ് ഉണ്ടോ ( ചാരു ).

 ഉണ്ട് മോളെ ( ദേവകി )

 സമയം കടന്നു പോയ്ക്കൊണ്ടിരുന്നു ഉച്ചയ്ക്ക് ഉണ്ണാൻ പോകുന്നതിനു മുൻപുള്ള പിരീഡ് ഭാനുമതി ടീച്ചറുടെ ക്ലാസ് ആയിരുന്നു.

 ഇവർ എന്താടി നമ്മളേ കൊല്ലുമോ  (അനു )

 സത്യമായും എനിക്ക് വട്ടു പിടിക്കുന്നു              ( എൽസ).

 ഞാൻ അവിടെ നിന്നും പോയി ചാവാൻ പോവാ ( ദീപിക ).

 ആരാ അവിടെ സംസാരിക്കുന്നത് യൂ ത്രി സ്റ്റാൻഡ് അപ്പ്‌ ഞാനിവിടെ തൊണ്ട അല ച്ചാണ് പഠിപ്പിക്കുന്നത് ഫസ്റ്റ് ദിവസം തന്നെ നിങ്ങൾക്ക് ധിക്കാരമോ ( ഭാനുമതി).

പിടിച്ചു മക്കളേ ( ദീപിക).

 സോറി മിസ്സ് ( അനു ).

 ഒരു സോറി മില്ല ഇന്റർ വില്ലിന് മൂന്നുo സ്റ്റാഫ് റൂമിൽ വരണം ( ഭാനുമതി ).

 Ok miss ( ദീപിക, എൽസ, അനു ).

 ബെല്ലടിച്ച് അതിനുശേഷം എല്ലാവരും ഉണ്ണാൻ പോയി ഈ സമയം ആ മൂന്ന് പേരും സ്റ്റാഫ് റൂമിലേക്ക് ചെന്നു.

 മാഡം എന്തിനാണ് വിളിച്ചത്( എൽസ).

 നിങ്ങൾക്ക് മൂന്നുപേർക്കും കല്യാണ കാര്യം പറയാനാ ( ഭാനുമതി ).

 ടീച്ചറെ അത് എനിക്കും അനുവിനും നോക്കിയാൽ മതി ദീപികയുടെ കല്യാണം ഉറപ്പിച്ച താ ( എൽസ).

ഒന്ന് മിണ്ടാതിരി മോളെ ( അനു)

 You idiot നിനക്കൊക്കെ ഇത്ര തർക്കുത്തരം ഓ നീയൊന്നും ഒരുകാലത്തും പഠിച്ച് നന്നാവില്ല ഇതിനുള്ള ശിക്ഷ നിങ്ങൾക്ക് കിട്ടിയേ പറ്റൂ ഫുഡ് കഴിച്ചിട്ട് വന്നിട്ട് വേഗം കെമിസ്ട്രി ലാബ് വൃത്തിയാക്കാം വേറെ ആരും കൂട്ടിന് വിളിക്കരുത് നിങ്ങൾ മൂന്നുപേരും മാത്രം ഇനി ഒക്കെ എന്റെ ക്ലാസിലിരുന്ന് സംസാരിക്കുമ്പോൾ അത് ഓർമ്മ വേണം get out 😠( ഭാനുമതി ).

നിനക്ക് എന്തിൻ്റെ കേടായിരുന്നു (അനു)

അത് ഞാൻ ഒരു ആവേശത്തിന് (എൽസ)

മിണ്ടരുത് വാ  നടക്ക് ( ദീപിക)


 അവർ മൂന്നു പേരും ക്ലാസ് റൂമിലേക്ക് നടന്നു അനു മാത്രം ഫുഡ് കഴിച്ചു അവർ മൂന്നുപേരും കൂടി കെമിസ്ട്രി ലാബിലേക്ക് നടന്നു ക്ലീൻ ചെയ്യാൻ തുടങ്ങി ഒരു വലിയ ഹാൾ തന്നെ ആയിരുന്നു അത് രണ്ടു വാതിലുകളാണ് ഉണ്ടായിരുന്നത് അവിടെയൊക്കെ അവർ വൃത്തിയാക്കാൻ തുടങ്ങി.

 അവരെന്താ വിചാരിച്ചിരിക്കുന്നത് നമ്മളൊക്കെ വേലക്കാരികൾ ആണെന്നോ   ( എൽസ).

 നീ അങ്ങനെ പറഞ്ഞപ്പോൾ അവർക്ക് കൂടുതൽ ദേഷ്യം ആയ( ദീപിക ).

 എന്റെ ദീപു അവർ പറഞ്ഞത് കുഴപ്പമില്ല.       ( എൽസ).

 രണ്ടും ഒന്നു നിർത്ത് വേഗം ക്ലീൻ ചെയ്യാൻ നോക്ക് ( അനു ).

 അവർ ഏകദേശം എല്ലാം ക്ലീൻ ചെയ്തു കഴിഞ്ഞിരുന്നു.

 എടി എല്ലാം തീർന്നു ഇനി ഈ ടെസ്റ്റ് ട്യൂബ് പിപ്പറ്റ് എല്ലായിടത്തും കൊണ്ട് വെച്ചാൽ മതി   ( എൽസ).

 അത് ഞാൻ ശരിയാക്കി കൊള്ളാം നിങ്ങൾ പോയി എന്തേലും കഴിച്ചിട്ടു വാ ( അനു ).

 വേണ്ടെടി ഒരുമിച്ച് പോകാം ( ദീപിക)

 വേണ്ടടാ ഞാൻ കഴിച്ചതല്ലേ നിങ്ങൾ പോയിട്ട് വാ ( അനു ).

 അനു ഒഴിച്ചു ബാക്കി രണ്ടുപേരും ക്ലാസ് റൂമിലേക്ക് നടന്നു ഓരോ ടേബിളിലും സാധനങ്ങൾ സെറ്റ് ചെയ്യുകയായിരുന്നു ,
അനു പെട്ടെന്നാണ് പുറകിൽ കൂടെ ആരോ തിരഞ്ഞെ നടന്നു പോകുന്ന ശബ്ദം അവൾ കേട്ടത് തിരിഞ്ഞുനോക്കിയപ്പോൾ ആരുമില്ലായിരുന്നു അവൾ വീണ്ടും ജോലി ചെയ്യാൻ തുടങ്ങി പക്ഷേ വീണ്ടും ശബ്ദം സ്റ്റോർ റൂമിൽ നിന്ന് കേൾക്കാൻ തുടങ്ങി ആദ്യം ഒന്ന് ഭയപ്പെട്ട എങ്കിലും അവൾ ഷോറൂമിലേക്ക് നടന്നു പേടിയോടെ അവൾ അകത്തേക്ക് കാലെടുത്തു വെച്ചതും അവളെ ആരോ ചുറ്റിപ്പിടിച്ച് തും ഒരുമിച്ചായിരുന്നു.

 തുടരും... 


ഗാന്ധർവ്വം ഭാഗം 7

ഗാന്ധർവ്വം ഭാഗം 7

4.4
4570

💫💫 ഗാന്ധർവ്വം 💫💫 ഭാഗം 7💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡 പെട്ടന്നുണ്ടായ പ്രവർത്തിയിൽ അവൾ പേടിച്ചിരുന്നു തന്നെ ചുറ്റി പിടിച്ചിരിക്കുന്ന ആളെ തള്ളിമാറ്റി അവൾ നിലതെറ്റി തറയിലേക്ക് വീണു പെട്ടെന്നാണ് സ്റ്റോ റൂമിലെ ലൈറ്റ് തെളിഞ്ഞത്.  ദേവേട്ടനോ എന്താ ഇവിടെ 😍?  തന്നെ ഒന്ന് കാണണമെന്ന് തോന്നി വന്നു തനിക്കൊരു സർപ്രൈസ് തരാൻ വന്നതാണ് പക്ഷേ ഇങ്ങനെ തലയും കുത്തി തറയിൽ വീഴുന്ന വിചാരിച്ചില്ല വാ.  ദേവൻ അനുവിനെ തറയിൽ നിന്ന് പിടിച്ചുയർത്തി.  ദേവേട്ടൻ ഇങ്ങോട്ട് വരുമെന്ന് ഞാൻ വിചാരിച്ചത് ഇല്ല സത്യം പറയാലോ രാത്രിയാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ദേവേട്ടൻ ഒന