Aksharathalukal

Dicentra (Bleeding Hearts) -- Part 3

"ഇല്ല പാറു,ആ കാര്യം ഒരിക്കലും  നിന്നോട് പറയാൻ എനിക്കാവില്ല..."ദൂരേയ്ക്ക് പാഞ്ഞ പാറുവിന്റെ കാറിനെ നോക്കി നിന്നുകൊണ്ട് ജോസഫ് മനസിൽ പറഞ്ഞു.തന്റെ മാനസിക സങ്കർഷം കാണിക്കത്തക്കവിധത്തിൽ  അപ്പോഴേക്കും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്കു പതിച്ചിരുന്നു......
  
                          ( തുടരും..)

തുടരുന്നു......

           പാറുവിന്റ കാർ 'green valley 'യുടെ ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രേവേശിച്ചു.
(ഗ്രീൻ valley കാഞ്ഞിരപ്പള്ളിയിലെ famous ആയ ഒരു coffce ഷോപ്പ് ആണ്.ബേക്കറി, ഐസ്ക്രീം പാർലർ എല്ലാം കൂടി ചേർന്ന ഒരു ആടാർ place. നമ്മുടെ friends radicle ന്റെ താവളം.)

പാറു കാർ ലോക്ക് ചെയ്യ്ത് അകത്തേക്ക് നടക്കാനോരുങ്ങുബോൾ ആണ് ഒരു പെൺകുട്ടി അവളെ വന്നിടിച്ചത്.

"സോറി ചേച്ചി ഞാൻ കണ്ടില്ലാരുന്നു... " അവൾ പേടിയോടെ പറഞ്ഞു കൊണ്ട് പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.......

"It's okay.."  പാറു ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ നോക്കുന്നിടത്തേക്ക് തന്റെ മിഴികൾ പായിച്ചു

"എന്നാ പറ്റി. Any problem..?" പാറു ചോദിച്ചു.
ആ പെൺകുട്ടി പാറുവിന്റെ മുഖത്തേക്ക്‌ നിസ്സഹായതയോടെ നോക്കി....

"അതു.... അവർ കുറച്ചുനേരമായി എന്നെ വല്ലാതെ ശല്യം ചെയ്യുന്നു....."
ആ പെൺകുട്ടി തന്റെ എതിർദിശയിൽ നിൽക്കുന്ന 2 ആൺകുട്ടികളെ ചൂണ്ടി കൊണ്ടുപറഞ്ഞു...

"ഹാ.., ഇതാണോ പ്രശ്നം ഇപ്പോ
ശെരിയാക്കിതരാലോ.." പാറു ഒരു ചെറുചിരിയോടെ ആ കുട്ടിയുടെ കൈയും പിടിച്ചു അവർക്കു നേരെ നടന്നു.

" ഹൂയ്....നിൽക്കന്നെ, എങ്ങോട്ടാ ഇത്ര ദൃതി.."
പാറുവും ആ കുട്ടിയും നടന്നു വരുന്നതുകണ്ടുകൊണ്ട് പോകാൻ നിന്ന അവരുടെ മുന്നിലേക്ക്‌ കേറി നിന്നുകൊണ്ട് പാറു ചോദിച്ചു.

"മോനെ ആൽവി ഓർമയുണ്ടോ ഈ ചേച്ചിയെ......"  പാറു അവന്റെ നെറ്റിയിലെ പാടിലേക്ക്‌ നോക്കി ഒരു പുച്ഛത്തോടെ ചോദിച്ചു. ആൽവി അറിയാതെ തന്നെ ഏതോ ഓർമയിൽ തന്റെ നെറ്റിയിൽ കിടക്കുന്ന നീണ്ട മുറിപാടിലേക്ക് വിരൽ വെച്ച് അവളെ നോക്കി നിന്നു...

"ഏതാടാ ഇവൾ..? " കൂട്ടുകാരന്റെ ചോദ്യമാണ് ആൽവിയെ ഉണർത്തിയത്.

"ജെറി ഞാൻ പറയാം.." ആൽവി പാറുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.

"മോനെ..., നിന്റെ  poultry ഫാം  ഈ കാഞ്ഞിരപ്പള്ളിയിൽ വേണ്ടന്നു നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.... വെറുതെ എന്നാത്തിനാടാ എന്റെ കൈയ്ക്ക് ഇനിയും പണിയുണ്ടാക്കുന്നെ..." പാറു ഒരു താക്കിത്തോടെ അവനോടു പറഞ്ഞു.

"നീ ആരാടി കൊച്ചി രാജാവിന്റെ കൊച്ചു മോളോ.....? ഇത്ര പേടിക്കാൻ.." ജെറി വീറോടെ പറഞ്ഞു.

" വെറുതെ ഒരു സീൻ create ചെയ്യാൻ എനിക്ക് താല്പര്യമില്ല... അറിയാലോ എന്നെ തുനിഞ്ഞിറങ്ങിയാൽ പിന്നെ ഈ Zera Elizebeth മറ്റൊന്നും ചിന്തിക്കാറില്ല...." പാറുവിൽ ജെറിയുടെ സംസാരം ദേഷ്യം ഉണ്ടാക്കിയെങ്കിലും അതു പാടെ അവഗണിച്ചു കൊണ്ട് ആൽവിയോടു പറഞ്ഞു.

"നീ കുറെ നേരമായല്ലോ നിന്നു കിടന്നു ചിലക്കാൻ തുടങ്ങിട്ടു.... നീ ആരാന്നാടി നിന്റെ വിചാരം...?  ഇവൾക്ക് യാതൊരു പ്രേശ്നവും ഇല്ലല്ലോ....?" ജെറി ഇതെല്ലാം കണ്ടു കൊണ്ട് പേടിച്ചു നിൽക്കുന്ന ആ പെൺകുട്ടിയെ നോക്കി കൊണ്ട് പാറുവിന്റെ നേരെ വഷളൻ ചിരിയോടെ പറഞ്ഞു നിർത്തി.അതുകൂടി ആയപ്പോൾ പാറുവിന്റെ നിയന്ത്രണം നഷ്ട്ടപെട്ടു കഴിഞ്ഞിരുന്നു. അവൾ അവന്റെ കരണകുറ്റി നോക്കി ഒരു ഒന്നൊന്നര അടി  കൊടുത്തുകൊണ്ട് അൽവിയോട് പറഞ്ഞു...
" നീ ഈ ഡാഷിനെ വിളിച്ചോണ്ട് പോകുന്നുണ്ടോ അതോ.." പാറുവിന്റെ ദേഷ്യം അങ്ങ് ഉച്ചസ്ഥായിൽ എത്തിയിരുന്നു.

"ഡീ..., നിന്നെ ഞാൻ " ജെറി പാറുവിന്റെ നേരെ പാഞ്ഞടുത്തു.

"നീ പോടാ നാറി.."അവൾ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവന്റെ അരികിലേക്ക് പോകാൻ നോക്കി. അപ്പോഴേക്കും ആൽവിൻ അവനെ പിടിച്ചിരുന്നു.

" ജെറി., വാ പോകാം. ഇപ്പോൾ ഒരു പ്രശ്നം വേണ്ട... "  ആൽവി അവനെയും വിളിച്ചുകൊണ്ട് എൻട്രൻസ്സിലേക്ക് നടന്നു. അപ്പോഴും ജെറിയുടെ പകയേറിയ കണ്ണുകൾ പാറുവിൽ തന്നെ ഉടക്കികിടന്നിരുന്നു..... എന്തോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചുകൊണ്ട് അവന്റെ ബൈക്ക് ഗ്രീൻ valley യുടെ ഗേറ്റ് കടന്നു പുറത്തേക്കു പാഞ്ഞു........

"എന്നതാ  കൊച്ചേ നിന്റെ പേര് ....?" എല്ലാം കണ്ടു അന്തം വിട്ടു നിൽക്കുന്ന ആ കുട്ടിയോട് അവൾ ചോദിച്ചു.

"ആദിത്യ ." അവൾ പേടിയോടെ പറഞ്ഞു.

"See ആദിത്യ.., പെൺകുട്ടികൾ ആയാൽ കുറച്ചൂടെ ബോൾഡ് ആവാം. എവിടെയാ തന്റെ വീട്? ഞാൻ കൊണ്ടാക്കണോ?"

"വേണ്ട ചേച്ചി ഞാൻ പൊക്കോളാം. പപ്പാ വരും and Thank you so much ചേച്ചി " ആദിത്യ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"It's ok, take care your self "പാറു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു. ആ പെൺകുട്ടി ആരാധനയോടെ അവളെ നോക്കികോണ്ട് എൻട്രൻസ്സിലേക്ക് നടന്നു.

********** ********** ****

ജോസഫ് തന്റെ കണ്ണ് തുടച്ചുകൊണ്ട് ഷോപ്പിനുള്ളിലേക്ക് കയറി. അപ്പോഴേക്കും തോമസ് ലോഡ് വന്നതിന്റെ ലിസ്റ്റ് എടുത്തു തുടങ്ങിയിരുന്നു.

" എല്ലാം എത്തിയോടോ...."

"ഹാ.. സർ, ഈ തവണ കുറച്ചു മെറ്റീരിയൽ കൂടുതൽ ഉണ്ട്....ചെന്നൈയിൽ നിന്നും പഴനിസ്വാമി വിളിച്ചിരുന്നു..." തോമസ് പറഞ്ഞു.

" ആ എല്ലാം നന്നായി ചെക്ക് ചെയ്യ്തിട്ട് വിഷു ഓഫർ കൂടി തീരുമാനിച്ചതിനുശേഷം സെയിൽ ഇട്ടാൽ മതി " ജോസഫ് പറഞ്ഞുകൊണ്ട് ലോഡ് ചെക്ക്‌
ചെയ്യ്ത്ക്കോണ്ടിരുന്നു...

"അല്ല സാർ..., പാറു മോളു വന്നിട്ടുണ്ടെന്നുപ്പറഞ്ഞിട്ട് എവിടെ...? കണ്ടില്ലല്ലോ....?"  ഓരോ കെട്ട് ബോക്സും എടുത്തു വെയ്യ്ക്കുന്നതിനിടയിൽ മധ്യവയസനായ ഒരാൾ ചോദിച്ചു.

"അവൾ എന്നെ drop ചെയ്യാൻ വന്നതാ പിള്ളച്ചേട്ടാ, ഇറക്കിയുടനെ പോയി." ജോസഫ് ഒരു ചെറു ചിരിയോടെ അയാളോട് പറഞ്ഞു.

"ഞാൻ കാഞ്ഞിരപ്പള്ളി ഗുണ്ടി എന്ന് വിളിച്ചുന്നുപറഞ്ഞു എന്റെ ഹാഫ് സാലറി കട്ടാക്കിയിട്ടാണ് ആൾ പോയത്. എന്താകുമോ എന്തോ.... "
തോമസ് നെഞ്ചത്ത് കൈവെച്ചോണ്ട് പറഞ്ഞു...എല്ലാവരും ആ ചിരിയിൽ
പങ്കുചേർന്നു.

"തോമസ്.., എല്ലാം നോക്കിയിട്ട് വന്നുപറ.. ഞാൻ ഓഫീസ് റൂമിൽ കാണും."

"സാർ... എന്തേലും പ്രശ്നം ഉണ്ടോ..? " ജോസഫ് അയാളെ ചോദ്യഭാവത്തിൽ നോക്കി.

"വേറൊന്നുമല്ല, സാർ ആകെ ഡിസ്റ്റർബ് ആണ് എന്നുത്തോന്നി. അതുകൊണ്ട് ചോദിച്ചതാ."അയാൾ താഴ്മയോടെ പറഞ്ഞു.

"ഹെയ്, ഒന്നുമില്ലടോ രാവിലെ മുതൽ ഒരു തലവേദന അതിന്റെ ആണ്." ജോസഫ് ചിരിയോടെ പറഞ്ഞു നിർത്തി ഓഫീസ് റൂമിലേക്ക്‌ നടന്നു. തോമസ് ഒരു ദീർഘനിശ്വാസത്തോടെ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

***** ****** ****** ******

"എവിടെടാ അവൾ...,കുറെ നേരമായല്ലോ " ടോം ഈർഷ്യയോടെ പറഞ്ഞു.

"ഓൺ the വേ എന്നാണല്ലോ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്....wait ഒന്നുടെ വിളിക്കാം." എബിൻ തന്റെ ഫോൺ എടുത്തപ്പോളാണ് പാറു അങ്ങോട്ട്‌ കേറി വന്നത്. അവൾ പുറം തിരഞ്ഞിരുന്ന ക്രിസ്ടോയുടെ തലയ്ക്കിട്ടു ഒന്നു കോട്ടി കൊണ്ട് ഒരു ചെയർ വലിച്ചിട്ടു ഇരുന്നു.

(ഇതാണ് ഫ്രണ്ട്‌സ് radicle. പാറുവിനേം ചേർത്ത് 12 പേർ.....Tom, Abin, Cristo, Bhasid, Amal, Dony, Varna, Parvathy, Sruthy, Assis, Diya.....5th സ്റ്റാൻഡേർഡ് മുതലുള്ള കൂട്ടാണ് ഇപ്പോൾ പ്ലസ്ടുവിൽ എത്തി നിൽക്കുന്നു..... മക്കൾ തമ്മിലുള്ള ഈ സൗഹൃദം മാതാപിതാക്കളിലേക്കും വളർന്നിട്ടുണ്ട്. വഴിയേ എല്ലാരേം പരിചയപ്പെടാം.)

"എവിടെ ആരുന്നടി ഇത്രയും നേരം " ദിയ ചോദിച്ചു.

"അതു പിന്നെ ഞാൻ നേരത്തെ വന്നതാ " പാറു ടേബിളിൽ ഇരുന്ന  ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചുകുടിച്ചുകൊണ്ട് പറഞ്ഞു...

" പിന്നെ ഭവതി എന്താണ് ഇങ്ങോട്ട് വരാൻ ഇത്രയും സമയം എടുത്തേ.. " ടോം ചോദിച്ചു.

"വരുന്ന വഴി നമ്മുടെ അൽവിനെ കണ്ടു. അവനുമായി ചെറിയൊരു meeting....."   പാറു പറഞ്ഞുനിർത്തിയ ഉടനെ എല്ലാവരും ഞെട്ടി ചെയറിൽ നിന്നും എഴുനേറ്റുനിന്നുകൊണ്ട് ചോദിച്ചു.

"ആര്......!"

" ഡീ നീ ഇവളെ ശല്യം ചെയ്യ്തുന്നു പറഞ്ഞു അന്ന് പഞ്ഞിക്കിട്ട അവനാണോ..." ക്രിസ്റ്റോ വിക്കികൊണ്ട് വർണയെ ചൂണ്ടി ചോദിച്ചു.

" ഹാ... അവൻ തന്നെ " പാറു ഒരു ഭാവവ്യത്യാസം കൂടാതെ പറഞ്ഞു കൊണ്ട് ഗ്ലാസിലെ വെള്ളം sip ചെയ്തോണ്ടിരുന്നു.
എല്ലാവരും അവളെ സൂക്ഷ്മമായി നോക്കികൊണ്ട്‌ നിന്നു.

"നിങ്ങളെന്നതിനാ നിൽക്കുന്നെ.., ഇരിക്കന്നെ"

" പാറു നീ അവനെ കൊന്നോടി " bhasidh പേടിയോടെ ചോദിച്ചു. എല്ലാവരും ഞെട്ടി അവനെ നോക്കി.

"അല്ല ഇവൾ ആയോണ്ടാ.. " അവൻ എല്ലാവരേം നോക്കി ഇളിച്ചു കാണിച്ചു പറഞ്ഞു.

"ഞാൻ അവനെ ഒന്നും ചെയ്യ്തിട്ടില്ല. ഒന്നു ഉപദേശിച്ചു വിട്ടതെയുള്ളു....😁"പാറു പറഞ്ഞു നിർത്തി.

" ആര് നീ... ഞങൾ അതു വിശ്വസിക്കണം..." അമൽ പറഞ്ഞു. ബാക്കി എല്ലാവരും അത് അനുകൂലിക്കുന്ന പോലെ തലയാട്ടി.

" പൊന്നു മക്കളേ എന്നാൽ ഞാൻ അങ്ങോട്ട്‌.. ഇനി അന്നത്തെ പോലെ പോലീസ് സ്റ്റേഷനിൽ കേറാൻ വയ്യ.."ടോണി പറഞ്ഞുകൊണ്ട് ചെയറിൽ നിന്നു എഴുനേറ്റു.

" പ്ഫാാ.. ഇരിയെടാ അവിടെ. ഒന്നും ഉണ്ടായില്ലന്ന് ഞാൻ പറഞ്ഞില്ലേ പിന്നെ എന്നാ കോപ്പാ.😡."  പാറു തന്റെ കലിപ്പ് പുറത്തെടുത്തപ്പോ തന്നെ ടോണി തന്റെ സീറ്റിൽ ഇരുനിരുന്നു. പാറുവിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവിടെ കുറച്ചു സമയതേക്ക് പിൻഡ്രോപ്പ് സൈലന്റ് ആരുന്നു. ദേഷ്യം വന്നാൽ പെണ്ണിന് കണ്ണ് കാണില്ലല്ലോ..

"എന്നാ പിന്നെ നമുക്ക് ഓർഡർ ചെയ്യ്താലോ"  അന്തരീക്ഷത്തിന് ഒരു അയവുവരുത്തക്കവിധത്തിൽ ശ്രുതി പറഞ്ഞു.

" സെർവർ " ടോം അടുത്ത് നിന്ന ഒരു പയ്യനെ വിളിച്ചു.

"യെസ് സർ ഓർഡർ പ്ലീസ് " അയാൾ വന്നു പറഞ്ഞു എല്ലാരും പാറുവിനെ നോക്കി.

"എന്താന്ന് വെച്ച ഓർഡർ ചെയ്യു."പാറു പറഞ്ഞോണ്ട് ചെയർ ചാരി ഇരുന്നു. തന്റെ ദേഷ്യം മുഴുവൻ അവൾ ടേബിളിൽ ഇരുന്ന ഗ്ലാസിൽ തീർത്തുകൊണ്ടിരുന്നു. ഇതുകണ്ട വർണ ടോമിനെ  കണ്ണ് കാണിച്ചു വേഗം ഓർഡർ കൊടുക്കാൻ പറഞ്ഞു.

"One Cottage chiese burger, one crispy chicken burger, one crunchy chicken burger, two cow boy burger,  20-20 burger, mushroom swiss burger, two club sandwitch, roasted beef sandwitch, grilled panner salad, grilled chiken salad, braschetta, 6 mix fruit smoothie, chocolate banana, two choco pea- nut fig and honey, mojito, and one dum aloo kashmiri pizza.... Thats enough " ടോം ഒരു ശ്വാസത്തോടെ പറഞ്ഞു നിർത്തി.എല്ലാവരും ഇതെന്ന സംഭവം എന്ന രീതിയിൽ അന്തം വിട്ടു നോക്കുന്നുണ്ട്. പാറു ആണേൽ ഇതൊന്നും mind ചെയ്യാതെ അപ്പോളും ഗ്ലാസ്‌ കറക്കികൊണ്ട് ഇരിക്കുവാണ്.

"സർ, ഇത്രയും സാധനങ്ങൾ...ഇതൊക്കെ expensive ആണ്."സെർവർ പറഞ്ഞു നിർത്തി.

"ഡോ തന്നോട് പറഞ്ഞ സാധനം ഇവിടെ കൊണ്ട് വെച്ചാൽ മതി. അല്ലാതെ അതിന്റെ വില ആരും ചോദിച്ചില്ല.താൻ തന്റെ ജോലി ചെയ്യ്താൽ മതി... " പാറു തന്റെ കൈയിലിരുന്ന ഗ്ലാസ്‌ നിലത്ത് എറിഞ്ഞുടച്ചു ദേഷ്യത്തോടെ അയാളോട് ഒച്ചയെടുത്തു. അയാൾ ആണേൽ ഞെട്ടി നിൽക്കുവാണ്.

"എന്താണ് പാറു പ്രശ്നം "ശബ്ദം കെട്ടു അങ്ങിട്ടു വന്ന ഷോപ്പിന്റെ മാനേജർ ചോദിച്ചു.

" ഒരു സെർവ്റിന്റെ ജോലി എന്നതാണ് ആദ്യം ഇയാൾക്ക് പറഞ്ഞു കൊടുത്തിട്ട് ജോലിയിൽ കെറ്റു ടോമിപ്പാപ്പ.... ഓർഡർ ചെയ്യ്ത ഫുഡ്‌ കൊണ്ടുവന്നാൽ മതി അല്ലാതെ അതിന്റെ prize ടാഗ് ആരും ചോദിച്ചില്ലല്ലോ... " പാറു ദേഷ്യത്തോടെ പറഞ്ഞു.കൂട്ടുകാർ അവളെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും പോര് കോഴിയെ പോലെ പാറു അവിടെ നിന്നും ശബ്ദമുണ്ടാക്കി.

"പാറു ശബ്ദം ഉണ്ടാക്കല്ലേ ഓണർ അകത്തുണ്ട്. അറിഞ്ഞാൽ ഇവന്റെ ജോലി പോകും. പ്ലീസ്....."  മാനേജർ പാറുവിനോട് പറഞ്ഞു.

" ഓഹോ അയാളകത്തുണ്ടോ..? വിളിക്കു എന്നാൽ ഇങ്ങനെ ഉള്ള ആളുകളെ ആണോ സ്റ്റാഫ്‌ ആയിട്ട് എടുക്കുന്നതെന്ന് ചോദിക്കട്ടെ" പാറു വിട്ടുകൊടുക്കാൻ തൈയരായിരുന്നില്ല.

"say sorry to them...." തന്റെ നേരെ ദയനീയതയിടെ നോക്കുന്ന സെർവർ ബോയിയെ  നോക്കി മാനേജർ പറഞ്ഞു.

" ഐ ആം sorry. " അയാൾ അവരെ നോക്കി പറഞ്ഞു.

"പാറു നീ ഇരിക്ക്.. അയാൾ ഇപ്പോൾ കൊണ്ടുവരും "മാനേജർ അവളെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

"Order cancel. ആദ്യം കസ്റ്റമേഴ്‌സിനോട് എങ്ങനെ പെരുമാറണമെന്ന് പഠിക്കു മിസ്റ്റർ.." അവൾ അയാളെ ദേഷ്യത്തോടെ നോക്കി കൊണ്ട് പുറത്തേക്കിറങ്ങി.

"Sorry for the disturbance ടോമിച്ചായാ. അറിയാലോ അവളുടെ സ്വഭാവം." ബാസിദ് എല്ലാവരോടും ക്ഷമ ചോദിച്ചു. ടോമി അവനെ ഒരു ചെറുചിരിയോടെ കണ്ണടച്ച് കാണിച്ചു.

" ഡാ വേഗം വാ... കലിതുള്ളിയാ ആ സാധനം പോയേക്കുന്നേ... എന്നതാകുന്ന് ദൈവത്തിനറിയാം " ടോം പറഞ്ഞുകൊണ്ട് പുറതെക്കിറങ്ങി. ഒപ്പം ബാക്കി എല്ലാവരും നടന്നു.

" നിനക്കിതിന്റെ വല്യ ആവിശ്യവും ഉണ്ടായിരുന്നോ " മാനേജർ സെർവർ ബോയോട് ചോദിച്ചു.

" sry സർ എല്ലാവരും കുട്ടികളായതുകൊണ്ട് ഞാൻ..." അവൻ നിന്നും പരുങ്ങി.

"നീ പുതിയത് ആയോണ്ടാ അവർ ഡെയിലി coustemer ആണ്. ആ കുട്ടി പാലമറ്റത്തേ ജോസഫ് അച്ചായന്റെ മോളാ.."

"Sry സർ.."

" ഹാ ..സാരമില്ല leave it... പോയി തന്റെ ഡ്യൂട്ടി ചെയ്യ്തോളു."  അവൻ പോകുന്നെ നോക്കി നിന്നുകൊണ്ട് അയാൾ അകത്തെ ഓഫീസ് റൂമിലേക്ക്‌ തന്റെ മിഴികൾ പായിച്ചു. അപ്പോഴും അടച്ചിട്ടിരുന്ന ആ വാതിലിലേക്ക് നോക്കി ഒന്നു നിശ്വസിച്ചു കൊണ്ട് അയാൾ ക്യാഷ് കൗൺഡേറിലേക്ക് നടന്നു.
എന്നാൽ ഓഫീസ് റൂമിലെ മോണിറ്ററിൽ cctv യിലൂടെ ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ആ ചെമ്പൻ മിഴികൾ തേടിയത് എന്തോ കൈയിൽ കിട്ടിയതു പോലെ പ്രകാശിച്ചു.അതിന്റെ പ്രതിഫലനം എന്നോണം അയാളുടെ അധരങ്ങളിൽ മനോഹരമായ ഒരു പുഞ്ചിരി മോട്ടിട്ടു...തന്റെ ഫോൺ കൈയിലെടുത്തു അയാൾ ടോമിച്ചായൻ എന്ന് സേവ് ചെയ്യ്ത നമ്പറിലേക്ക് dail ചെയ്യ്തു....

                 (തുടരും....)
 

എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ പറയുമല്ലോ .....രണ്ട്‌ വരിയെങ്കിലും എഴുതിട്ട് പോകണേ.......അടുത്ത part ഉടനെ പോസ്റ്റ് ചെയ്യാം എന്ന് പ്രതീഷിക്കുന്നു....😬😬😬
ഞാൻ ആയത് കൊണ്ട് പറയുന്നതല്ല കുറച്ചു മടിയുള്ള കൂട്ടത്തിലാ ഞാൻ😜 എന്നാലും വേഗം പോസ്റ്റ് ചെയ്യാം🤗🤗
എല്ലാവർക്കും എന്റെ ഈ സ്റ്റോറി ഇഷ്ടം ആവുന്നുണ്ട് എന്ന്‌ പ്രതീഷിക്കുന്നു.....
എല്ലാവരുടെയും അഭിപ്രായങ്ങൾ പൊന്നോട്ടെ........