🐍നാഗകന്യക 🐍
പാർട്ട് :-11
അതിന് മറുപടി ആയി അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.. പിന്നെ അവന്റെ ചിരിയും.
രുദ്രന്റെ പുഞ്ചിരി തുകുന്ന മുഖത്തെക്കാൾ ശിവക്ക് ഇന്ന് അവന്റെ കണ്ണുകളെ നോക്കി നിൽക്കാൻ തോന്നി....
അവന്റെ കണ്ണുകളിൽ വിരിയുന്ന ഭാവത്തെ അവള് ആദ്യമായി തന്റെ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു...
💢💢💢💢💢💢💢💢💢💢💢💢💢
അവനിൽ അവൾക്ക് അലിഞ്ഞ് ചേരാൻ തോന്നി ബദ്ധനങ്ങളെ പൊട്ടി എറിഞ്ഞ് കൊണ്ട് അവനിലേക്ക് ചായൻ അവൾക്ക് തോന്നി..
ശിവയുടെ ഹൃദയതാളത്തിൽ വന്ന മാറ്റം അറിഞ്ഞുകൊണ്ട് രുദ്രൻ അവളിൽ തന്റെ കണ്ണുകളെ പിൻ വലിച്ചു.
അവന്റെ കണ്ണുകൾ തീർത്ത പ്രണയമാകുന്ന മായയിൽ നിന്ന് പുറത്ത് കടന്ന വിഷമത്തിൽ ആയിരുന്നു ശിവ...
"രുദ്രാ നീ ഏത് പണിയാണ് കാട്ടിയത്... ഞാൻ നിന്റെ കണ്ണിലേക്ക് നോക്കുന്നത് നീ കണ്ടിലെ എന്നിട്ടും നീ കണ്ണുകളെ മാറ്റിയിലെ 😪."
"ശിവ ... നിനക്ക് എന്റെ കണ്ണിൽ നോക്കിയിരിക്കാം കുറെ നേരം.... ആ മായയിൽ നിനക്ക് അലിഞ്ഞ് ചേരാം നിന്റെ മനസ്സ് ആഗ്രഹിക്കുന്നത് വരെ..
പക്ഷേ ഇപ്പോഴല്ല..."
"അമവാസി കഴിഞ്ഞിട്ട് ആവുലെ 😏.."
"അതേലോ.. നാളെ അല്ലേ അമവാസി... നാളത്തെ രാത്രിയിൽ പൂർണ ചന്ദ്രൻ മറഞ്ഞ് നിക്കുന്ന സമയത്ത് നീ ആരാണെന്ന് നീ അറിയുന്ന സമയത്ത് എന്റെ സത്യം നീ പൂർണമായി അറിയുന്ന സമയത്ത്...
അപ്പോഴും നിന്റെ മനസ്സ് എന്നോട് ചേരാൻ ആഗ്രഹിക്കുന്നു എങ്കിൽ...
"
"എങ്കിൽ..."
"ഞാൻ നിനക്ക് സ്വന്തം എന്നേക്കുമായി...
"
രുദ്രന്റെ വാക്കുകൾ മതിയായിരുന്നു അടി ഉലയുന്ന അവളുടെ മനസ്സിനെ പിടിച്ച് നിർത്താൻ..
ശിവയെ തന്നെ നോക്കിയിരിക്കെ രുദ്രന്റെ ഓർമ്മകൾ പഴയ കാലത്തെക്ക് ഓടി മാഞ്ഞിരുന്നു...
മഹാതലത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്തായിരുന്നു രുദ്രൻ വസിച്ചിരുന്നത്...
ആരെയും കൊതിപ്പിക്കുന്ന അവന്റെ മുഖ സൗന്ദര്യത്തിനും ശരീര ഭംഗിക്കും ഉപരി ശക്തികളാൽ സമ്പന്നൻ ആയിരുന്നു അവൻ..
ശിവ ദേവന്റെ ഉത്തമ ഭക്തൻ...
അവന്റെ ശബ്ദ മധുര്യത്തിൽ പിറവി കൊള്ളുന്ന കിർത്തങ്ങൾക്ക് എന്നും 14ലോകങ്ങളും ചെവിയോർക്കുമായിരുന്നു...
ശിവരാത്രി ദിവസം ആയിരുന്നു അന്ന്..
ലോകങ്ങൾ എല്ലാം ശിവ മന്ത്രത്താൽ മുകരിതമായിരുന്നു...
മഹാതലവും അണിഞ്ഞ് ഒരുങ്ങി മഹാദേവ ആരാധനക്ക് ആയി..
ശിവലിംഗത്തിൽ കുവളവും പാലും പനിനീരും സുഗന്ധദ്രവ്യങ്ങളാലും അർച്ചന ചെയ്ത് കൊണ്ടേയിരുന്നു...
രുദ്രൻ തന്റെ ഇഷ്ട്ടദേവന് കുവളമാല നൽകി കൊണ്ട് ശിവകിർത്തനം ആരംഭിച്ചു
jay ho jay ho shankara
bholenaath shankara
aadi dev shankara
he shivaay shankara
tere jaap ke bina
bholenaath shankara
chale ye saans kis tarah
he shivaay shankara
mera karm tu hee jaane
kya bura hai kya bhala
tere raaste pe main to
aankh moond ke chala
tere naam kee jot ne
saara har liya tamas mera
namo namo jee shankara
bholenaath shankara
jay trilokanaath shambhoo
he shivaay shankara
namo namo jee shankara
bholenaath shankara
rudradev he maheshvara
srshti ke janam se bhee
കിർത്തനം ചൊല്ലി മഹേദവനെ വണങ്ങി കൊണ്ട് എഴുനേറ്റ് മാറുമ്പോഴാണ് രണ്ട് കണ്ണുകൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് കാണുന്നെ....
പിന്നെയും ആ കണ്ണുകൾ തനിക്ക് നേരെ വന്നിരുന്നു... അത് ഓർക്കേ രുദ്രനിൽ പുഞ്ചിരി വിരിഞ്ഞിരുന്നു..
"രുദ്രന് എന്താ പറ്റിയെ വട്ട് ആയോ തന്നെ നിന്ന് ചിരിക്കാൻ.."
"വട്ട് എനിക്ക് അല്ല നിനക്കാ...."
"എനിക്കോ.."
ഇടുപ്പിൽ തന്റെ രണ്ട് കയ്യും ഉറപ്പിച്ച് കൊണ്ട് കൊച്ചു കുട്ടികളെ പോലെ മുഖം വീർപ്പിച്ച് കൊണ്ടാണ് ശിവ അവനോട് ചോദിച്ചത്...
അവളുടെ മുഖത്തെ കുട്ടിത്തം കാണെ അവൻ വത്സല്യവും ചിരിയും ഒരുപോലെ തന്നെ തോന്നി.
ചിരിയെ അടക്കി നിർത്താതെ തന്നെ അവൻ ചിരിച്ചു...
അത് കാണെ ശിവക്ക് അവനോട് ദേഷ്യവും തോന്നി...
തലോണ എടുത്ത് അവനെ തലങ്ങും വിലങ്ങും ഒക്കെ അടിച്ചു...
അവളുടെ കൈയിൽ നിന്ന് അടി വാങ്ങേ രുദ്രന്റെ ചിരി കൂടി കൊണ്ടേയിരുന്നു...
💢💢💢💢💢💢💢💢💢💢💢💢💢
മഹേദ്രൻ ഇതേ സമയം തന്റെ മുറിയിൽ താൻ കുറച്ച് മുൻപ് അനുഭവിച്ച ഭീതിയിൽ തന്നെ ആയിരുന്നു..
"ശിവ അവള് ഇനി ആരെയാണോ തിരിഞ്ഞ് എടുക്കുക അതായിരിക്കും ഈ കുടുംബത്തിന്റെ ഭാവി തീരുമാനിക്കുന്നത്...."
അദ്ദേഹം ആരോട് എന്ന് ഇല്ലാതെ അത് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു..
തന്റെ പൂർവികർ ചെയ്ത തെറ്റിന്റെ പ്രായശ്ചിതം ആണ് ഇപ്പോഴും അനുഷ്‌ടിച്ച് വരുന്ന നാഗ പൂജ അതിന്റെ അനന്തരഫലം ആണ് ദേവനാഗമായ ശിവയുടെ ജനനം...
പക്ഷെ തെറ്റിന് ഉള്ള ശിക്ഷ ലഭിക്കാതെ പോവുകയിൽ...
അതാണലോ തനിക്ക് മുന്നിൽ പ്രതിസന്ധി ആയി നിക്കുന്ന നാഗങ്ങൾ.....
രുദ്രന്റെ രൗദ്രഭാവത്തിൽ തന്നെ ചിന്തകൾ അവസാനിച്ചപ്പോൾ അദ്ദേഹത്തിൽ നെറ്റിയിൽ നിന്ന് വിയർപ്പ് തുളികൾ രൂപപെട്ട് കൊണ്ടേയിരുന്നു...
💢💢💢💢💢💢💢💢💢💢💢💢💢
അപത്ത് നടന്ന് കഴിഞ്ഞിരിക്കുന്നു.
..
ഏത് രൂപത്തിൽ... രുദ്രൻ ആണെങ്കിൽ ഇവിടെ ഈ മണ്ണിൽ കാൽ കുത്തിട്ട് ഇല്ല
പിന്നെ എന്താണ് എത്ര ഓർത്തിട്ടും ഉത്തരം ലഭിച്ചിരുന്നില്ല ആദിക്ക്...
പക്ഷെ ഏത് വിധേനയും ശിവ സ്വന്തം ആക്കണം എന്ന് ആദി ഉറപ്പിച്ചിരുന്നു...
പക്ഷെ അവന്റെ മനസ്സിൽ തന്റെ ജീവൻ വരെ നഷ്ടപെട്ടേക്കാം എന്ന തോന്നൽ ശക്തമായി കൊണ്ടേയിരുന്നു....
പാതാളത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ തന്നെ നോക്കിയ രുദ്രന്റെ മുഖം ഓർക്കേ ഭയം കൂടി...
തന്റെ അനുയായികൾക്ക് രുദ്രനെ കണ്ട് എത്താൻ ഉള്ള നിർദേശം നൽകി ആദി അവന്റെ അവസസ്ഥലത്ത് നിന്ന് കൊണ്ട് ശിവയുടെ മുറിയിലേക്ക് നോക്കി...
ജനാല വഴി കാണാൻ പറ്റുന്ന അവളുടെ കൈയികൾ മൂത്തം നൽകാൻ അവന്റെ മനസ്സ് കൊതിച്ചു..
നാളെ കഴിഞ്ഞാൽ അവൾ തനിക്ക് സ്വന്തമെന്ന് ഓർക്കേ ആദിയിൽ സന്തോഷം നിറഞ്ഞ് കൊണ്ടേയിരുന്നു...
പക്ഷെ ആദിയുടെ നിക്കങ്ങളും മനസ്സും വായിച്ച രുദ്രന്റെ കണ്ണുകളിലെ ദേഷ്യം അഗ്നിക്ക് സമം ജ്വാലിച്ച് കൊണ്ടേയിരുന്നു...
തുടരും.....
✍️ ചെമ്പരത്തി