🐍നാഗകന്യക 🐍
പാർട്ട് :-12
നാളെ കഴിഞ്ഞാൽ അവൾ തനിക്ക് സ്വന്തമെന്ന് ഓർക്കേ ആദിയിൽ സന്തോഷം നിറഞ്ഞ് കൊണ്ടേയിരുന്നു...
പക്ഷെ ആദിയുടെ നിക്കങ്ങളും മനസ്സും വായിച്ച രുദ്രന്റെ കണ്ണുകളിലെ ദേഷ്യം അഗ്നിക്ക് സമം ജ്വാലിച്ച് കൊണ്ടേയിരുന്നു...
💢💢💢💢💢💢💢💢💢💢💢💢💢
രുദ്രനുമായി വർത്താനം പറഞ്ഞ് ഇരിക്കുമ്പോഴാണ് വീണയും ശ്രീയും റൂമിലേക്ക് വന്നത്..
പെട്ടന്ന് ഉള്ള വരവ് ആയത് കൊണ്ട് ശിവക്ക് രുദ്രനെ ഒളിപ്പിക്കാൻ പറ്റിയില്ല..
"ശിവ നീ ഇവിടെ ഒറ്റക്ക് എന്താ ചെയുന്നെ ..."
വേണിയുടെ ചോദ്യത്തിന് ശിവ ആദ്യം നോക്കിത് ശ്രീയുടെ അടുത്ത് നിക്കുന്ന രുദ്രനെയാണ്...
അവളുടെ നോട്ടം മനസ്സിലാക്കി കൊണ്ട് രുദ്രൻ അവളുടെ അടുത്ത് വന്ന് ഇരുന്നു...
"എന്നെ നിനക്ക് മാത്രമെ കാണാൻ കഴിയും...അതുപോലെ ശബ്ദവും
"
അവന്റെ മറുപടി ശിവക്ക് ആശ്വാസം ആയി തോന്നി..
"ഡി നിന്നോട് ചോദിച്ചത് കേട്ടിലെ എന്താ ചെയുന്നെന്ന്."
രുദ്രൻ അപ്പോഴേക്കും ശിവയുടെ മുൻപിൽ വന്ന് ഫോൺ വിളിക്കായിരുന്നു എന്ന് പറയാൻ പറഞ്ഞു...
ശിവ അതുപോലെ തന്നെ പറഞ്ഞു.
''ഫോൺ വിളിക്കായിരുന്നു.. "
"ആരെ 🤨... അതും ഇത്രയും നേരം..."
ശ്രീയുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി എങ്കിലും രുദ്രനെ നോക്കി കൊണ്ട് തന്നെ ശിവ പറഞ്ഞു.
"എന്റെ ലവ്റിനെ ഫോൺ ചെയായിരുന്നു...."
"ല.. വ്റോ.. അതും നിനക്ക്.."
"അത് എന്താ ശ്രീയേട്ടാ എനിക്ക് ലവ്ർ ഉണ്ടായിക്കൂടെ...".
"അത് പോട്ടെ എന്റെ അളിയന്റെ പേര് എന്താ..."
"രുദ്രാക്ഷൻ... എന്റെ രുദ്രൻ
ശിവയുടെ മാത്രം ശിവരുദ്രൻ... "
"അടിപൊളി പേര് ആണല്ലോ ഡി..
അവൻ എന്താ ജോലി ശിവ..."
''അങ്ങനെ ഒന്നുമില്ല എന്തും ചെയ്യും... "
"അപ്പോ എന്റെ പോലെയാണ് ഒരു പണിയും ഇല്ലാതെ ഇരിക്കുവാണ് ലെ..."
ശ്രീ പറഞ്ഞതും വേണിയും ശിവയും ഒന്ന് ചിരിച്ചു ...
"അതികം ചിരിക്കല്ലേ... ജോലി ഒന്നും ഇല്ലാതെ വീട്ടിൽ ഇരുന്ന് ഫുഡും കഴിച്ച് ടീവിയും കണ്ട് ഫോണും കളിച്ച് കിടന്ന് ഉറങ്ങാനും വേണം ഒരു കഴിവ്..
"
"പിന്നെ വല്യ കഴിവ് ആണല്ലോ..."
"ന്തെ ചേച്ചി... ചേച്ചി എന്റെ ചേച്ചി ആണെന്ന് ഞാൻ ഓർക്കില്ല ഒന്ന് അങ്ങ് തരുവെ.."
"എന്ന താടാ .. നോക്കട്ടെ ഞാൻ നീ എന്നെ തല്ലുമോന്ന്..".
"അത്രക്ക് ആയോ......."
ഒന്നും രണ്ടും പറഞ്ഞ് വേണിയും ശ്രീയും കൂടി തല്ല് കൂടാൻ തുടങ്ങിപ്പോ ശിവ ഒരുവിധത്തിൽ രണ്ടിന്റെയും ഇടയിൽ നിന്ന് വഴക്ക് ഒത്ത് തിർപ്പാക്കി...
"അളിയന്റെ ഫോട്ടോ ഉണ്ടോ ഡി..."
വഴക്ക് കഴിഞ്ഞ ആശ്വാസത്തിൽ ഒരു കപ്പ് വെള്ളം കുടിച്ചോണ്ട് ആണ് ശ്രീയുടെ ചോദ്യം...
"ഫോട്ടോ... എന്റെ അടുത്ത്....."
"ഇല്ലെ.. ശേ. നീ എന്തോന്ന് കാമുകി ആണെഡി മോശം..."
"ചേച്ചി വേണ്ടാട്ടോ...."
മുഖവും വീർപ്പിച്ച് ശിവ ബെണ്ടിൽ ചെന്ന് ഇരുന്നു.. അപ്പോ തന്നെ രുദ്രന്റെ ശബ്ദം അവളെ തേടിയെത്തി..
"മറ്റന്നാൾ ഞാൻ ഇവിടെ വരുമെന്ന് പറയ് അവരോട്..."
"സീരിയസ് ആയിട്ട്..."
അവൻ മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ ആണ് ശിവ ചോദിച്ചത് .
അവന്റെ പതിവ് കുസൃതി ചിരി വിരിഞ്ഞപ്പോ തന്നെ സന്തോഷത്തോടെ ആ കാര്യം ചേച്ചിയോടും ചേട്ടനോടും ശിവ പറഞ്ഞു..
അവർക്കും അത് സന്തോഷമായിരുന്നു..
തങ്ങളുടെ അനിയത്തികുട്ടിടെ മനം കവർന്ന രാജകുമാരനെ കാണാൻ ആയിട്ട്..
വേണിയും ശ്രീയും റൂമിൽ നിന്ന് പോയപ്പോ തന്നെ ശിവ വേഗം
രുദ്രന്റെ അടുത്തേക്ക് ചെന്നു.
അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് അവള് വീണ്ടും ചോദിച്ചു..
"മറ്റന്നാൾ നീ എല്ലാർക്കും മുന്നിൽ നിന്റെ രൂപം കാണിച്ച് കൊടുക്കുവോ
രുദ്ര.."
"കാണിക്കും... അത് എന്റെ ആവിശ്യം ആണ് ശിവ...
മറഞ്ഞ് ഇരിക്കുന്ന ശത്രുക്കളെ നേരിൽ നിന്ന് നേരിടണം... ആവിശ്യം വന്നാൽ ഒളിച്ച് നിന്ന് കൊണ്ടു..
പക്ഷെ നിനക്ക് വേണ്ടി ആവുമ്പോ നേരിട്ട് ഇറങ്ങും ഞാൻ...
"
"ശത്രുക്കൾ... ആരാ രുദ്ര അവർ....
അവർ എങ്ങനെ നമ്മുടെ ശത്രുക്കൾ ആയി..."
"എല്ലാം നീ അറിയും ശിവ... പതിയെ.
നിന്നിൽ നിന്ന് അപ്രതീക്ഷിതമായ നിന്റെ ഇന്നലകൾ ഓർമ്മകൾ നിന്നിൽ എത്തി ചേരും...
കാത്തിരിക്കണം നീ..."
"രുദ്ര ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."
"ചോദിക്ക്..."
"നീ പറഞ്ഞിലെ നാളെത്തെ രാത്രി ഞാൻ എന്റെയും നീന്റെയും സത്യങ്ങൾ തിരിച്ച് അറിയുമ്പോൾ ഞാൻ നിന്നെ സ്വികരിച്ചാൽ മാത്രമെ നീ എന്റെ കൂടെ കാണു എന്ന്.."
"പറഞ്ഞു.."
"ഞാൻ നിന്നെ സ്വികരിച്ചില്ല എങ്കിൽ
അപ്പോ നീ ഏത് ചെയ്യും..
ആ അവസ്ഥയിലും നീ വരുമോ ഇങ്ങോട്ട്.."
"നിന്റെ സ്‌നേഹം ഞാൻ ഒരിക്കലും പിടിച്ച് വാങ്ങില്ല ശിവ...
അങ്ങനെ ചെയ്യണം എന്ന് ഉണ്ടെങ്കിൽ ഈ നിമിഷം നീ എന്റെ കൂടെ മഹാത്തലത്തിൽ ഉണ്ടായിരുന്നെനെ..
നിനക്ക് ഇവിടെ കഴിയേണ്ടി വരില്ലായിരുന്നു...
പക്ഷെ ഒരു കാര്യം ഉണ്ട് ശിവ.
നീ എന്നെ സ്വികരിച്ചാലും ഇല്ലെങ്കിലും
എന്റെ ശത്രുക്കൾക്ക് മരണം സംഭവിക്കും...
"
രുദ്രന്റെ അവസാനവാക്കുകൾ ശിവയിൽ ഒരു ഭീതി പടർത്തി..
ഞാൻ അറിയാത്ത അവന്റെ നഷ്ട്ടങ്ങൾക്ക് ഞാനും കൂടി കാരണം ആണെന്ന് ഉള്ള തോന്നൽ അവളിൽ ശക്തമായി...
അവന്റെ ക്രോധം തനിക്ക് താങ്ങാൻ കഴിയില്ല എന്ന് മനസ്സ് പറയുന്നു..
ആ പിടിച്ചിലൂടെ തന്നെ രുദ്രനെ നോക്കി..
ആ സമയം രുദ്രന്റെ മനസ്സ് ശിവ ആ തെറ്റ് ചെയലെ എന്ന് പ്രാർത്ഥിക്കുകയായിരുന്നു...
ഒരു പക്ഷെ തന്നിലെ പ്രണയത്തെ പോലും ആ സത്യം ഇല്ലാതാക്കിയെന്ന് വരും
..
"രുദ്ര എന്റെ മനസ്സിൽ എന്തൊക്കെയോ.."
"പറയണ്ട ശിവ അതൊക്കെ സത്യം ആവല്ലേ എന്ന് നീ പ്രാർത്ഥിക്കും...
നിന്റെ പ്രണയത്താൽ എന്നിലെ തീ അണക്കാൻ നീ ശ്രമിക്കേണ്ടത് ആണ്..
"
"മ്മ്....''
ഹാളിൽ നിന്ന് ശ്രീ വിളിച്ചതും രുദ്രനോട് പറഞ്ഞിട്ട് ശിവ വേഗം താഴെക്ക് പോയി..
ശിവയെ നോക്കി നിന്ന രുദ്രന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഒഴുകി ഇറങ്ങി..
💢💢💢💢💢💢💢💢💢💢💢💢💢
ശ്രീ വിളിച്ചത് പ്രകാരം ഹാളിലേക്ക് വന്ന
ശിവയോട് വല്യച്ചന്റെ അടുത്തേക്ക് ചെല്ലാൻ ആണ് ശ്രീ പറഞ്ഞത് ..
പൂജാമുറിയിൽ നോക്കിട്ട് കാണാതെ റൂമിൽ ചെന്ന് നോക്കിപ്പോ കട്ടിലിൽ കിടക്കുന്ന വല്യച്ചനെയാണ് ശിവ കാണുന്നത്.
"എന്താ വല്യച്ഛാ പറ്റിയെ എന്താ കിടക്കുന്നെ..
ഈ നേരെത്ത് കിടക്കണ പതിവ് ഇല്ലല്ലോ "
ശിവയെ കണ്ടതും അദ്ദേഹം വേഗം തന്നെ എഴുനേറ്റ് ഇരുന്നു...
ശിവയുടെ കൈയിൽ പിടിച്ച് ഒന്നുമില്ലെന്ന് പറഞ്ഞു... അതോടൊപ്പം അവളുടെ നെറ്റിയിൽ മൂത്തവും നൽകി ..
ജന്മം നൽകിയില്ലെങ്കിലും അദ്ദേഹത്തെ മകൾ തന്നെ ആയിരുന്നു ശിവയും ശ്രീയും വേണിയുമെല്ലാം..
ആ ഒരു വത്സല്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു...
അവളുടെ ഭാവിയിൽ അദ്ദേഹത്തിന് ആശങ്ക കൂടി കൊണ്ടേയിരുന്നു..
പക്ഷേ വിധി ആർക്കും തടയാൻ കഴിയില്ലാലോ....
"എന്താ വല്യച്ഛാ ഇങ്ങനെ നോക്കുന്നെ..."
"ഏയ് ഒന്നൂല്യ..."
"രുദ്രനെ കണ്ടായിരുന്നോ വല്യച്ഛാ.."
"കണ്ടു എനിക്ക് ഇഷ്ട്ടവുകയും ചെയ്തു.. പക്ഷേ സൂക്ഷിക്കണം എന്റെ മോള്..."
"മ്മ് "
വല്യച്ഛൻ എന്താ ഇങ്ങനെ പറയുന്നെ എന്ന് തോന്നിയെങ്കിലും ആ സംശയം പുറത്ത് കാണിച്ചില്ല ശിവ ..
"നാളെ വൈകിട്ട് മോള് വേണം കാവിൽ വിളിക്ക് വെക്കാൻ.."
"കാവിലോ...''
"നാളെ മോൾക് ഉണ്ടായിരുന്നു വിലക്ക് മാറും... അതോണ്ട് നാളെ തന്നെ വിളക്ക് വെക്കാൻ..."
"പക്ഷേ എന്തിനായിരുന്നു എനിക്ക് വിലക്ക് ലഭിച്ചത്...''
"സമയം ആവുമ്പോ മോൾക്ക് അതിന് ഉത്തരം കിട്ടും..
ഇപ്പോ മോള് പോയിക്കോ....
പിന്നെ നാളെ രാവിലെ മുതൽ
രാത്രി വരെ ശിവപഞ്ചാക്ഷരി മാത്രം ചൊല്ലി കൊണ്ടേയിരിക്കണം.."
ശരിയെന്ന രീതിയിൽ തലയാട്ടി കൊണ്ട് ശിവ ആ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..
💢💢💢💢💢💢💢💢💢💢💢💢💢
ഇതേ സമയം രുദ്രനും ആദിയും ശിവ പാർവതിമാരുടെ ആരാധനയിൽ ആയിരുന്നു...
തന്റെ ശക്തികൾ തന്റെ പ്രണയം അവക്ക് ബലം നല്കുന്നതിനോട് ഒപ്പം..
രുദ്രനിൽ നിന്ന് കണ്ണിരും ഒഴുകി കൊണ്ടേയിരുന്നു...
ആദി പക്ഷേ വളരെ സന്തോഷത്തിൽ ആയിരുന്നു.. തന്റെ പ്രണയത്തെ കാണാൻ പോകുന്ന സന്തോഷത്തിൽ...
പ്രകൃതി.... ഇരുളിലേക്ക് മാഞ്ഞു കൊണ്ടേയിരുന്നു..
പുതിയൊരു പ്രഭാതത്തിന്റെ ജനനത്തിന് വഴിയൊരുക്കി കൊണ്ട്..
തുടരും....
✍️ചെമ്പരത്തി