Aksharathalukal

*പ്രണയം* - 21

പാർട്ട് 21


രാവിലെ തന്നെ സചൂ എഴുനേറ്റു....
സോഫയിൽ കിടന്നു ഉറങ്ങുന്ന ഉണ്ണിയെ തന്നെ അവള് ഇമ ചിമ്മാതെ നോക്കി നിന്നു.......

എങ്ങനെ പറയും ഇങ്ങേരോട് എൻ്റെ
പ്രണയം...ആൾ കേൾക്കാൻ കൊതിക്കുന്നുണ്ട് ആകുമോ അതോ....ഇല്ലയോ...........(അവനെ തന്നെ നോക്കി കൊണ്ടവൾ മനസ്സിൽ ഓർത്തു....)


എന്താ സച്ചുവെ ഇങ്ങനെ കിളി പാറിയ പോലെ നോക്കണേ...... മ്മ് അവൻ പുരികം ഉയർത്തി താഴ്ത്തി അവളോട് ചോദിച്ചു.......

ശെടാ....ഇത് എപ്പോ എഴുനേറ്റു....നാണം കെട്ടു എന്ന് തോന്നുന്നു....🥴

എന്താ ടി മരംകേരി നിന്ന്
 പിറുപിറുകുന്നെ .......!!


ഞാൻ മരം കേരുന്നത് നിങൾ എപ്പോഴാടോ മനുഷ്യ കണ്ടത്..........

നിൻ്റെ സ്വഭാവം വച്ച് ഞാൻ ഒന്ന് വിളിച്ചത് ആണ്...എല്ലാ കൊച്ച് കാര്യം പറ...എൻ്റെ മുഖത്ത് എന്തായിരുന്നു ഇത്രയും നേരം നോക്കി നിൽക്കാൻ..........


ഞാൻ വിചാരിച്ചു ഏട്ടൻ പാവം അല്ലേ...ഇനി മുതൽ ഇതിനെ ഈ സോഫയിൽ കിടത്തി കഷ്ട്ടപെടുതണ്ട എന്ന്......ഹും....നിങ്ങളോട് ഒക്കെ വെറുതെ പാവം തൊന്നനെ.......
ചമ്മൽ മറക്കാൻ അവള് പുച്ഛം വാരി വിതറി അവിടെന്ന് നടന്നു........

പിന്നെ ഇന്ന് മുതൽ ബെഡിൽ കിടന്ന മതി.....ഇന്നലെ ഏട്ടത്തി റൂമിൽ വന്നപ്പോ ചോദിച്ചു "അതെന്താ സോഫയിൽ തലയണയും പുതപ്പും വചേക്കുന്നെ എന്ന്..." അപ്പോ ഇനി അത് പോലെ ഒന്നും ചോദിക്കാൻ ഇട ആകണ്ട.......എന്നും വിളിച്ച് കൂകി അവള് ബാത്ത്റൂമിൽ വിട്ടു.......


ഞാൻ അതിന് ഇന്നലെ തലയാണയും പുതപ്പും ഒക്കെ ബെഡിൽ എടുത്ത് വച്ചത് ആണല്ലോ....പിന്നെ എങ്ങനെ.......🤔(ഉണ്ണി ചിന്തയിൽ ആണ്)


ഈശോയെ.... ആ ചെക്കന് ഒന്നും മനസ്സിലാകല്ലെ....അങ്ങനെ പറയാൻ ആണ് തോന്നിയത്.....ഇല്ലേൽ പിന്നെ വേറെ വല്ലോം ചോദിച്ച .....ഞാൻ എന്ത് പറയും......ഇനി എട്ടത്തിയോട് പോയി ചോധിക്കുമോ......🤔 ഏയ്....അങ്ങനെ ചെയ്യില്ല.............വിശ്വാസം അതല്ലേ എല്ലാം.......🥴🤧(ബാത്റൂമിലെ കണ്ണാടിക്ക് മുമ്പിൽ നിന്നും സാച്ചുവും ആലോചിക്കുക ആണ്)

••••••••••••••••••••••••••••••••••••••••••••••••••••••

കണ്ണനെ കുത്തി പൊക്കി പെണ്ണ് കാണാൻ കൊണ്ടുപോകുന്ന തിരക്കിൽ ആണ് ഹിമ....

അവൻ്റെ മനസ്സിൽ ആണേൽ ഇത് എങ്ങനെ എങ്കിലും ഒന്ന് മുടങ്ങിയ മതി എന്നായിരുന്നു......
പ്യാവം അവൻ അറിയുന്നില്ലല്ലോ അത് അവൻ്റെ തലയിൽ തന്നെ വന്നു വീഴും എന്ന്....😌


••••••••••••••••••••••••••••••••••••••••••••••••••••

ദിചൂ വല്യ സന്തോഷത്തിൽ ആണ്.....

അവൾടെ പ്രണയം അവളിൽ തന്നെ വന്നണയും പോൽ അവൾക് തോന്നി...................

ഉണ്ണിക്കും സച്ചുനും ഇന്ന് കണ്ണൻ അവളെ കാണാൻ വരും എന്ന് അറിയാം...... സച്ചുനും ഉണ്ണിക്കു പോകണം എന്ന് ഉണ്ടെങ്കിലും ഉണ്ണിക്ക് ഹോസ്പിറ്റലില് പോകണ്ട അത്യാവശ്യം ഉള്ളത് കൊണ്ട് അവൻ അവിടേക്ക് പോയി.......അതുകൊണ്ട് സച്ചുവും വീട്ടിൽ തന്നെ കൂടി............


കണ്ണൻ്റെ മുമ്പിലേക്ക് ധിച്ചു പോയതും അവള് ആണ് താൻ കാണാൻ വന്ന പെൺകുട്ടി എന്ന് ഒർക്കേ അവനു ഒരാശ്വാസം തോന്നി...........

എങ്ങനെ എങ്കിലും പറഞ്ഞ് മുടാകാലോ.....എന്നവൻ ഉറപ്പിച്ചു.........


അവർക്ക് രണ്ടുപേർക്കും ആയി കുറച്ച് നേരം സംസാരിക്കാൻ സമയം കൊടുത്തു...........

കണ്ണൻ ആയിരുന്നു തുടക്കം ഇട്ടത്......

See...ദക്ഷിണ....തനിക്ക് അറിയാം എന്ന് വിചാരിക്കുന്നു....എനിക് തൻ്റെ സുഹൃത്തിനോട് തോന്നിയ ഇഷ്ടം.....അത് ഞാൻ മറക്കും...എല്ലാ മറന്നു...പക്ഷേ അതിന് അർത്ഥം ഞാൻ വേറെ കേട്ടും എന്നല്ല....അമ്മയോട് ഞാൻ ഒരുപാട് പറഞ്ഞു നോക്കി....ഇതിപ്പോ താൻ ആയത് കൊണ്ട് ഒരു ആശ്വാസം എല്ലാം അറിയില്ലേ...അപ്പോ താൻ തന്നെ ഇത് മുടക്കും എന്ന് എനിക്ക് ഉറപ്പ് ആണ്........

അവള് അവനെ തന്നെ നോക്കി നിന്നു.....
ഒന്ന് പുഞ്ചിരിച്ചു......

എനിക്ക് ഇഷ്ടം ആണെങ്കിലോ ....ഇയാളെ കല്യാണം കഴിക്കാൻ......അവള് അതെ ചിരിയോടെ ചോദിച്ചു.....


അവൻ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി........
സഹതാപം.....??അവൻ അവളോട് ചോദിച്ചു....


എന്തിന്.......?അവള് തിരിച്ച് ചോദിച്ചു....

എൻ്റെ നഷ്ടപ്രണയം ഓർത്ത്........?

ഒരിക്കലും ഇല്ല...നിങ്ങൾക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു....ഇഷ്ടപെട്ട ആളെ പോലും അറിയിക്കാതെ പോയ ഇഷ്ടം......അതിന് എവിടെ ആണ് സഹതാപം തൊന്നണ്ടത്.........?ബഹുമാനം ഉണ്ട്.......അച്ഛൻ്റെ വേദന മനസിലാക്കാൻ കഴിയുന്ന ഒരാള് ആണെന്ന് ഓർത്ത്....അവർക്ക് വേണ്ടി സ്വന്തം ഇഷ്ടം ഉപേക്ഷിച്ചത് ഓർത്ത്.......അവള് പുഞ്ചിരിയോടെ തന്നെ ഉത്തരം നൽകി......


എന്തായാലും താൻ ഈ കല്യാണത്തിന് പിന്മാറണം...അത്രേ എനിക്ക് ഉള്ളൂ....... അവന് വല്ലാതെ ദേഷ്യം വരുന്നുണ്ട് ആയിരുന്നു..............


എന്തിന് ഞാൻ മുടക്കണം......ഇയാൾക്ക് തന്നെ മുടക്കിയാൽ പോരെ..........
ഇപ്പൊ മാധവി അമ്മക്കും(കണ്ണൻ്റെ അമ്മ) എൻ്റെ അച്ഛനും ഒക്കെ ഈ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്......അപ്പോ അവരെ വേദനിപ്പിക്കാൻ എനിക്കും കഴിയില്ല......ഇയാൾക്ക് വേണേൽ മുടക്കാം....അല്ലാതെ ഞാൻ അതിന് കൂട്ട് നിൽക്കില്ല.......അവള് ഒരു ഭാവവ്യത്യാസം കൂടാതെ പറഞ്ഞു...........


കണ്ണന് ആണേൽ അടിമുടി ദേഷ്യം വരുന്നുണ്ട് ആയിരുന്നു........പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൻ പുറത്തേക്ക് പാഞ്ഞു ..............

ഇനി നിങ്ങളെ ഇങ്ങനെ മാനസ മൈന പാടാൻ ഞാൻ സമ്മതിക്കില്ല കണ്ണെട്ട.......ഒത്തിരി ഇഷ്ടം ആണ്......എന്നെങ്കിലും ഇയാളും എന്നെ തിരിച്ച് പ്രണയിക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു...........
അവൻ പോകുന്നത് നോക്കി അവള് ഓർത്തു.............


അവളോട് സംസാരിച്ച ശേഷം അവൻ അവൻ്റെ അമ്മയുടെ അടുത്ത് എത്തി....

അവരുടെ സംസാരം കേട്ടപ്പോൾ ഇത് ഏകദേശം ഉറപ്പിച്ച മട്ട് ആണ്.............

അവിടെ നിന്നും അവർ ഇറങ്ങി......

ദ്ധിചൂ അവളുടെ അച്ഛൻ്റെ അരികിൽ വന്നു.....

മോളെ......മോന് ഈ കല്യാണത്തിന് വല്യ താൽപര്യം പോരെന്ന് പോലെ തോന്നുന്നു അച്ഛന്.........എൻ്റെ കുഞ്ഞിൻ്റെ തീരുമാനത്തിൽ വല്ല മാറ്റം ഉണ്ടോ...........?

എൻ്റെ അചെ ഒന്നും കൊണ്ട് പേടിക്കണ്ട....ഒക്കെ എല്ലും ശേറിയാകും എന്നെ......അച്ഛൻ്റെ ദിച്ചുട്ടി അല്ലേ പറയണേ............അവള് അച്ഛൻ്റെ കവിളിൽ മുത്തി .............

എൻ്റെ മോൾക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ വല്ലതും വന്ന ഇങ്ങ് പൊന്നേക്കണം......അച്ഛൻ ഉണ്ട് ഇവിടെ................


ഒത്തിരി വിഷമിച്ചപ്പോൾ അവള് തന്നെ അച്ഛനോട് തുറന്ന് പറഞ്ഞത് ആണ് അവളുടെ പ്രണയം........... ആ നെഞ്ചിൽ വീണു ഇറുകെ പുണർന്നു കരഞ്ഞ് പറഞ്ഞത് ആണ് അവള് ഒക്കെയും..............അല്ലേലും നമ്മുക്ക് ഒത്തിരി നോവുമ്പോൾ താങ്ങാവുത് നമ്മുടെ അച്ഛനും അമ്മയും തന്നെ ആണ്......അവരോളം ആരും വരില്ല.......ഒക്കെയും പറഞ്ഞപ്പോളും അച്ഛനും ഇഷ്ടം ആണേൽ മാത്രേ അവള് അവനെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞിരുന്നു....കൂടെ അവനെ അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യാൻ കഴിയില്ല എന്നും........... സച്ചുവു അവൾക് താങ്ങ് ആയിരിക്കും എന്നറിയാം എങ്കിലും അവളെ ഇനി തൻ്റെ കാര്യം കൂടെ ഓർത്ത് കൊണ്ട് വിഷമിപ്പിക്കരുത് എന്ന് മാത്രം ആയിരുന്നു മനസ്സിൽ..............


തൻ്റെ മകൾ ഈ നാൾ അത്രേം വിഷമിച്ച് ഇരിക്കുന്ന കണ്ട ആ അച്ഛനും അവരെ ഒന്നിപ്പിക്കാൻ തന്നെ ആയിരുന്നു ആഗ്രഹം............എന്നാല് അവന് അവളെ അഗീകരിക്കൻ കഴിഞ്ഞില്ല എങ്കിൽ എന്നോർത്ത് ആ അച്ഛന് പേടി തോന്നി...........!അച്ഛൻ അല്ലേ മകളെ കുറിച്ച് ഒത്തിരി ആശങ്ക ഉണ്ടാകില്ലേ...............അവളുടെ അമ്മയുടെയും അവസ്ഥ മറിച്ച് ആയിരുന്നില്ല..........

••••••••••••••••••••••••••••••••••••••••••••••••

കല്യാണം ഏകദേശം ഉറപ്പിച്ചു എന്നും പറഞ്ഞ് ദ്ദിച്ചു സച്ചിനെ ഫോൺ ചെയ്തായിരുന്നു..........

അവളോടു സംസാരിച്ച് ഫോൺ വച്ച ശേഷം വെറുതെ ഒന്ന് ഷെൽഫ് തുറന്ന് ഉണ്ണി ടെ ഡ്രസ്സ് ഇരിക്കുന്ന കള്ളി വെറുതെ ഒന്ന് നോക്കി....അപ്പോഴാണ് അവിടെ അന്ന് അവൻ എടുത്ത ഡെയറി കാണുന്നേ..........
അതിൽ അന്ന് കാണിച്ച് കൊടുത്ത ഫോട്ടോ എടുത്തു നോക്കി..........
കണ്ണനും ഉണ്ണിയും ഒക്കെ ഉള്ള ചിത്രം......അവളുടെ കണ്ണുകൾ അവനിൽ മാത്രം ആയിരുന്നു.......
അവളുടെ പ്രിയപ്പെട്ടവൻ്റെ.....അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ മാത്രം ഉണ്ണിയേട്ടെൻ്റെ...........

അതവിടെ വച്ച് വെറുതെ പേജ് മറിച്ചപ്പോൾ അവളുടെ കണ്ണിൽ ആ നാമം ഉടക്കിയത്...... ഉണ്ണിയുടെ മാത്രം *ചിപ്പി*............!
കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു....അവൻ തന്നെ ആണ് സ്നേഹിക്കുന്നത് എന്ന് അറിയാം എങ്കിലും അത് ആരാണ് എന്നറിയാതെ ഉള്ളം നീറി..........വല്ലാത്തൊരു ഭാരം തോന്നി............!!
എന്തിനാ വിഷമിക്കുന്നത്...ഉണ്ണിയേട്ടൻ എന്നെ തന്നെ ആണ് ഇഷ്ടപ്പെടുന്നത്.....അതുകൊണ്ടല്ലേ എന്നെ മനസിലാക്കി കൂടെ നിന്നത്.......അവള് അവളെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു........


 തൻ്റെ ഡെയറി കയ്യിൽ പിടിച്ചു നിൽക്കുന്ന ഡച്ചുവിനെ കണ്ടാണ് ഉണ്ണി റൂമിലേക്ക് വന്നത്.........


ഒരിക്കൽ ഞാൻ നിന്നോട് പറയാൻ വിചാരിച്ചത് തന്നെ ആണ്...അപ്പോഴാണ് നിനക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് നീ പറയുന്നത്.......അപ്പൊൾ ഞാൻ എൻ്റെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറായിരുന്നു...........എന്നാല് കാലം നമ്മെ തന്നെ ഒന്നിപ്പിച്ചു...........!


അവൻ പറയുന്നത് എന്താണ് എന്ന് മനസ്സിലാകാതെ അവള് നിന്നു......

അതിൽ ഉള്ള ചിപ്പി അത് നീ തന്നെ ആണ്....കുഞ്ഞിലെ ഒരിക്കൽ ഞാൻ നിന്നെ അങ്ങനെ വിളിച്ചതും ആണ്....പക്ഷേ നിനക്ക് ഇന്ന് അതൊന്നും ചിലപ്പോൾ ഓർമ കാണില്ല.....ഈ ഉണ്ണി നിന്നെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി................അത് കൊണ്ട് തന്നെ നിന്നെ മറക്കാൻ എനിക്ക് പാടായിരുന്നു....എങ്കിലും നിൻ്റെ സന്തോഷം ആണ് എനിക്ക് വലുത്...അത്കൊണ്ടാണ് നിൻ്റെ ഇഷ്ടത്തിന് കൂട്ട് നിൽക്കാം എന്ന് തീരുമാനിച്ചത്.................

അവൻ്റെ ഓരോ വാക്കും അവളിൽ തെല്ലൊന്നു ആയിരുന്നില്ല സന്തോഷം നിറച്ചത്......ഓടി ചെന്ന് അവനെ വാരി പുണരാൻ തോന്നി...........പക്ഷേ അവള് ചലിച്ചില്ല....എന്തോ ഒരടി അനങ്ങാൻ പറ്റുന്നില്ല......


ഞാൻ ഇനി തന്നെ ചിപ്പി എന്ന് വിളിച്ചോട്ടെ.........

അതിന് അവള് തല ആട്ടി.......

താങ്ക്യൂ ഡാ.......നിനക്ക് എന്നെ സ്നേഹിക്കാൻ ഇനിയും സമയം എടുക്കും ആയിരിക്കും ഞാൻ കാത്തിരുന്നു കൊള്ളാം............അത്രയധികം സന്തോഷത്തോടെ അവൻ പറഞ്ഞു.............അവിടെ നിന്നും അവൻ പെട്ടന്ന് തന്നെ താഴേക്ക് നടന്നിരുന്നു.........


ശെടാ.....ഇത് കള്ള കളി...എനിക് പറയാൻ ഉള്ളത് ഒന്ന് കെട്ടുടെ ഈ മനുഷ്യന്......എന്തോന്ന് ഇത് വെല്ലിരിക്ക പട്ടണമോ.....ഹും......🥴😑🤧

ഹാ...ഇനീം അവരസം കിട്ടും........അവള് പുഞ്ചിരിയോടെ ഓർത്തു...........!


(അപ്പോ സച്ചു ഇനി ഉണ്ണിക്ക് ചിപ്പി ആയിരിക്കും അവൻ ഇനി അവളെ അങ്ങനെ ആരിക്കും ട്ടോ വിളിക്കുക)
••••••••••••••••••••••••••••••••••••••••••••••••••••

ദിച്ചുവിൻ്റെയും കണ്ണൻ്റെയും കല്യാണം 1മാസത്തിന് ഉള്ളിൽ നടത്താൻ തീർപ്പയി.........

അതിന് ഇടക്ക് കണ്ണൻ കല്യാണം മുടാകൻ ഒരു ശ്രമം നടത്തി എങ്കിലും ഒക്കെയും എട്ട് നിലയിൽ പൊട്ടും.....പിന്നെ അവൻ അതൊക്കെ ഉപേക്ഷിച്ചു...........വിധി എത്ര തടുതാലും അത് മാറില...............

ഇനി വെറും ആഴ്ചകൾ മാത്രം ആണ് കല്യാണത്തിന് ബാക്കി......

പുടവയും സ്വർണവും ഒക്കെ എടുത്ത് കഴിഞ്ഞിരുന്നു........ ദിച്ചു വളരെ ഏറെ സന്തോഷത്തിൽ ആണ്.....തൻ്റെ സ്നേഹം കൊണ്ട് എന്തായാലും കണ്ണേട്ടൻ മാറും എന്നും തന്നെ സ്നേഹിക്കും എന്നും അവൾക് ഉറപ്പ് ആയിരുന്നു...................!

•••••••••••••••••••••••••••••••••••••••••••••••••••

ധിച്ചുവിൻ്റെ കല്യാണം രണ്ടാഴ്ച മുൻപേ 
വീട്ടിലേക്ക് പോകാൻ ഇരിക്കുക ആയിരുന്നു സചു അതിനിടയിൽ ഉണ്ണിയോഡ് ഒന്നും തുറന്ന് പറയാൻ സാധിച്ചില്ല....................

ഇന്ന് തന്നെ പോകുക ആന്നോ സച്ചുട്ട..........(മിത്ര ഏട്ടത്തി)

ഹമ്മ്....എൻ്റെ ധിച്ചു ൻറേ കല്യാണം അല്ലേ നിക്ക് വേം പോകണ്ടായോ.....കല്യാണം കഴിഞ്ഞ ഉടനെ ഞാൻ ഓടി ചാടി വരും എൻ്റെ ചേച്ചി കുട്ടിയെ...........എന്നും പറഞ്ഞ് അവള് മിത്രയുടെ കവിൾ പിടിച്ചു വലിച്ചു.......എന്നിട്ട് അവിടെ നിന്നും പുറത്തേക്ക് നടന്നു.....

മിത്ര ഒരു ചിരിയോടെ എഴുനേറ്റു........
പെട്ടന്ന് ആയിരുന്നു അവൾക് തല കറങ്ങുന്നത് പോലെ തോന്നിയത്.....അവള് വച്ച് വച്ച് എങ്ങനെയോ നടന്നു ഒരടി നീങ്ങാൻ പറ്റില്ല എന്ന് കണ്ടപ്പോൾ അവിടെ ചുമരിൽ ചാരി നിന്നു.........
പക്ഷേ അപ്പോഴേക്കും ബോധം ഇല്ലാത്ത അവർ നിലത്തേക്ക് വീണിരുന്നു......

അമ്മെ........ സച്ചു ഉറക്കെ വിളിച്ചു....തറയിൽ ബോധം ഇല്ലാതെ കിടക്കുന്ന മിത്രയെ കണ്ട് ഒരു നിമിഷം അവള് പേടിച്ച് പോയി.......


അമ്മയും സചിവും കൂടെ അവളെ ആശുപത്രിയിൽ കൊണ്ട് ചെന്ന്.....അവിടെ ആയിരുന്നു ഉണ്ണിയും അവൻ്റെ ചേട്ടനും ജോലി ചെയ്തിരുന്നത്..............

ആദ്യം കാർത്തിയോഡ് തന്നെ പറഞ്ഞു........ഉണ്ണിക്ക് തിരക്ക് ആയിരുന്നു അത്കൊണ്ട് കാണാൻ ഒതില്ല..............


അവിടെ അവരെ തേടി എത്തിയത് സന്തോഷ വാർത്ത ആയിരുന്നു........

മിത്ര pregnant ആണ്.....വർഷങ്ങളുടെ കാത്തിരുപ്പ്...........!!
വേറെ കുഴപ്പം ഒന്നും ഇല്ല ശ്രദ്ധിക്കണം എന്ന് മാത്രം പറഞ്ഞു........

എന്താ മിത്രെ മോളെ ഡേറ്റ് ശ്രദ്ധിച്ചില്ലെ........അമ്മ ഒരു ചിരിയോടെ ചോദിച്ചു.......

തെറ്റി എന്ന് മനസിലായി...അമ്മ....രണ്ട് പ്രാവശ്യം ഇങ്ങനെ ആയിരുന്നു അല്ലോ.....രണ്ട് തവണ ഞാൻ സ്വപ്നം കണ്ട് അല്ലോ...ഈ തവണ കൂടെ വെറുതെ വേധനിക്കേണ്ടി വരുമോ എന്ന് ഓർത്തിട്ട...............പേടി ആയിരുന്നു അമ്മ എനിക്ക്.........ഇനി ഒരുപക്ഷേ കുഞ്ഞു ഇല്ലെങ്കിൽ......അതാ ഞാൻ ......മാത്രം അല്ല .....തെറ്റിയിട്ട് ഒത്തിരി ഒന്നും ആയില്ല.......!അവള് ഒത്തിരി സന്തോഷത്തോടെ ആണ് പറഞ്ഞത്..............

സചൂ അവളെ ചേർന്നിരുന്നു......ഒത്തിരി സന്തോഷം ആണ് അവളിലും കാരണം വന്ന അന്ന് തൊട്ട് കാണാൻ തുടങ്ങിയത് ആണ് അവരുടെ സങ്കടം..........

കാർത്തിക്കും അവൾക്കും ഇച്ചിരി നേരം കൊടുത്ത് അമ്മയും സച്ചിവം പുറത്തേക്ക് ഇറങ്ങി.......വീട്ടിൽ അച്ഛൻ മാത്രമേ ഉള്ളൂ....അതുകൊണ്ട് അമ്മ അപ്പോ തന്നെ വീട്ടിലേക്ക് മടങ്ങി പോയി...... സച്ചു അവരെ ഡിസ്ചാർജ് ചെയ്ത കൂടെ വന്നോളം എന്നും പറഞ്ഞു.............


ഉണ്ണിയെ കാണാൻ കഴിഞ്ഞില്ലായിരുന്ന്....അത് കൊണ്ട് അവൻ്റെ അരികിലേക്ക് സചൂ പോകാൻ നിന്നു....അവൻ്റെ കൺസൾട്ടിംഗ് റൂം ചോദിച്ച് അവള് അങ്ങോട്ടേക്ക് നീങ്ങി...........



ഉണ്ണിടെ ക്യാബിനിൽ നിന്നും ഇറങ്ങി വരുക ആയിരുന്നു അവിടെ വർക് ചെയ്യുന്ന മറ്റൊരു ലേഡി ഡോക്ടർ.... ഉണ്ണിഡെ ബെസ്റ്റി....Dr. Shirley.......

അങ്ങോട്ടേക്ക് നടന്നു വരുന്ന സച്ചിനെ കണ്ട് അവർക്ക് ഒരു കുസൃതി തോന്നി.....
അവർ നേരെ ഉണ്ണഡെ ക്യാബിനിൽ ചെന്ന് പറഞ്ഞു......ആദ്യം വേണ്ടെന്ന് പറഞ്ഞു എങ്കിലും പിന്നെ സമ്മതിച്ചു..........

ഒരു patient അവിടെ നിന്നും ഇറങ്ങി പോരുന്നത് കണ്ട് സചൂ ഉള്ളിലേക്ക് കയറി............

അവള്ക്ക് അവിടെ ഉള്ള കഴിച്ച കണ്ട് പെരുത്ത് കയറി........

Shirley doctor ഉണ്ണിയുടെ അത്രയും ക്ലോസ് ആയി നിന്ന് സംസാരം ആണ്.....അവർ രണ്ടും ചിരിച്ചും കളിച്ചും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...........

അവള് ടോർ ശക്തിയിൽ വലിച്ച് അടച്ച് പുറത്തേക്ക് പോയി...............


ദേവിയെ....പണി കിട്ടുമോ.........(ഉണ്ണി)

ഇത് കുശുമ്പ് അടിച്ചത് ആട.... നീ പോയി സംസാരിക്ക്....ഇന്ന് കൊണ്ട് എല്ലാം സെറ്റ് ആകും എന്നാണ് എനിക്ക് തോന്നുന്നത്......(shirly)

ഹമ്മ്....ചേട്ടൻ്റെ ഒക്കെ മിസ്സ് കാൾ ഉണ്ട്....എല്ലാ അവള് എന്താ ഇവിടേക്ക്..........??


നിന്നെ കാണാൻ ആവും......!

ഒന്ന് പോടി ..ഞാൻ വീട്ടിലേക്ക് തന്നെ അല്ലേ പോകുക.....ഇത് വേറെ എന്തോ ആണ്....അതും പറഞ്ഞ് അവൻ വേഗം ഫോൺ എടുത്ത് അവൾക് വിളിച്ചു.... കാൾ എടുത്തില്ല കൊച്ച്....കുശുമ്പ് അടിച്ച് ഇരിക്കുക ആണ്.......!


അവൻ കാർത്തിയെ വിളിച്ചു....എന്നിട്ട് നേരെ അവർ ഉള്ള റൂമിലേക്ക് പോയി...............


ഹും😤😤😤 ആ പിശാശ് എന്ത് ധൈര്യം ഉണ്ടായിട്ട് ആണ് അങ്ങേരുടെ അടുത്ത് നിന്ന് കൊഞ്ചുനത്....പട്ടി....അങ്ങേർ വീട്ടിലോട്ടു വരട്ടെ മരതലയൻ..........😤😤😤

നീ എന്താ സച്ചുട്ടാ നിന്ന് പിറുപിറുക്കുനത്.....(കാർത്തി)

ഒന്നും ഇല്ല ഏട്ടാ...അവള് ചിരിയോടെ പറഞ്ഞു.....

അപ്പോഴേക്കും ഉണ്ണി അവിടെ വന്നു....അവനെ കണ്ടതും അവളുടെ മുഖത്തെ ചിരി പോയി ... ഇപ്പൊ പൊട്ടും എന്ന കണക്കെ മുഖം ഒക്കെ വീർപ്പിച്ചു വച്ചിട്ടുണ്ട്.......

അറിഞ്ഞ വാർത്ത കേട്ട് ഉണ്ണിക്കു ഒത്തിരി സന്തോഷം തോന്നി....
അവൻ അവളെ നോക്കി മനസ്സിൽ ഒന്ന് ചിരിച്ചു....എന്നിട്ട് ബിൽ പേ ചെയ്തു അവരടെ കൂടെ തന്നെ വീട്ടിലോട്ടു പോകാൻ ഇറങ്ങി ............അവിടെ നിന്ന് ഇറങ്ങുമ്പോൾ സന്ധ്യ ആകാറയിരുന്ന്....





എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആണ്.........

റൂമിൽ എത്തിയ ഉണ്ണി കാണാണത് നിന്ന് പിറുപിരുകുന്ന സ്വന്തം പ്രോപ്പർട്ടി നേ ആണ്.........

ഉണ്ണിയെ കണ്ടതും അവള് കാറ്റ് പോലെ അവൻ്റെ അടുത്തേക്ക് പാഞ്ഞു.......

ഷർട്ട് ഇനു കുത്തി പിടിച്ച് അവനെ മുന്നോട്ട് വലിച്ചു.....അവൻ്റെ കണ്ണുകളിൽ തന്നെ അവള് നോട്ടം എറിഞ്ഞു.........

ഡോ.... താനേ എന്നെ കെട്ടിയത് അല്ലേ....അല്ലെന്ന്....

അവൻ യാന്ത്രികം ആയി തല ആട്ടി .....


പിന്നെ എന്നോട് ചിരിച്ച് സംസാരിച്ചാൽ പോരെ..... മ്മ്

അതിന് നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലോ എന്ന് വച്ച് ആണ്.......


ഇഷ്ടം ആണെന്ന് പറയാൻ നടന്നപ്പോൾ ഒക്കെ ഒടുക്കത്തെ ഫിലോസഫി അടിച്ച് നടന്നിട്ട്...".നിന്നെ വേദനിപ്പിക്കാൻ ഇഷ്ടം എല്ലാ...അത് കൊണ്ട് ഞാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല"....എന്തൊക്കെ ആയിരുന്നു....എന്നിട്ട് ഇപ്പൊ ഞാൻ ഇഷ്ടം പറയാത്ത കൊണ്ടാ പോലും...കള്ള ഡോക്ടര്....

ഒരു കാര്യം കേട്ടോ ഉണ്ണി ഡോക്ടറെ.... സച്ചുനേ നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ്........*പ്രണയം* ആണ് .....ഇനി ഒരിക്കലും നിങ്ങളിൽ നിന്നും ഒരു മോചനം എനിക്ക് വേണ്ട.......

പൈങ്കിളി ആയി പോയോ... ശാരില്ല.....ഇങ്ങനെ ഒക്കെ പറയാൻ ഒക്കുള്ളു........അപ്പോ ശെരി....ഇനി കണ്ട പെൺപിള്ളേരടെ കൂടെ ഇരുന്നു ചുറ്റി കളിച്ചാൽ........ കൊന്നു കളയും കള്ള കിളവ......🤧🤧🤧

അവനെം തള്ളി എന്തോ നേടിയ പോലെ അവള് മുന്നോട്ടെക്ക് നീങ്ങി.........

ഇല്ലാ അങ്ങനുന്നില്ല........

അവൻ്റെ കൈകൾ അവളെ ചുറ്റി പിടിച്ചിട്ടുണ്ട്...........അവളെ ഇത്തിരി കൂടെ അടുത്തേക്ക് ചേർത്ത് നിർത്തി.....
അവൻ്റെ നിശ്വാസം അവളുടെ മുതുകിൽ തട്ടി........

അവള് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു........ഒന്നുകൂടെ അവനോട് അവള് ചേർന്ന് നിന്നു...........കൈകൾ വസ്ത്രത്തിൽ മുറുകി.......

അവളുടെ പുറം കഴുത്തിൽ അവൻ തൻ്റെ അധരങ്ങൾ പതിപ്പിച്ചു.........

ഒന്ന് ഉയർന്നു പോയി അവള്......ശ്വാസഗതി വർദ്ധിച്ചു.............

അവൻ അവളെ തിരിച്ചു നിർത്തി....ഇപ്പൊ രണ്ടുപേരും മുഖാമുഖം നോക്കി നിൽപ്പാണ്...........

I love you ചിപ്പി* അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.............

അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു ......

നിനക്ക് ....നിനക്ക് എന്നെ ഇഷ്ടം ആണോ......

മ്മ്....എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിൽ പോലും ഒന്നും പറയാൻ പറ്റിയില്ല.....


സ്വര മോളെ........താഴെ നിന്നും അമ്മ വിളിച്ചു...............!

ഉണ്ണിയിൽ നിന്നും പിടഞ്ഞു മാറി അവള് താഴേക്ക് പോയി.......

താഴേക്ക് ചെന്നതും അച്ഛനും ദ്ധിച്ചുട്ടനും അമ്മയും ഉണ്ട് വന്നിട്ട് കൂടെ അവൾടെ അച്ഛനും അമ്മയും.......എല്ലാവരും ഏട്ടത്തിയെ കാണാൻ എത്തിയത് ആണ്.......വിവരം ഹോസ്പിറ്റലില് നിന്ന് തന്നെ അറിയിച്ചിരുന്നു.....


അച്ഛന്മാർ രണ്ടും അവിടത്തെ അച്ഛൻ്റെ അടുത്തിരുന്നു കുറെ നേരം അവിടെ നിന്നും സംസാരിച്ചു...........

മടങ്ങുന്നത് മുമ്പേ ധിച്ചു കൂടെ ഇന്ന് തന്നെ വരില്ലേ എന്ന് ചോദിച്ചു.........അവളോട് വരാം എന്ന് പറഞ്ഞു.......അല്ലെങ്കിലും ഇന്ന് ഇറങ്ങാൻ നിന്നത ആണ്.......ഇനി എന്തായാലും പോകാം എന്ന് വച്ചു.........
വീട്ടിൽ ഉള്ളവരോട് പറഞ്ഞപ്പോൾ അവർക്കും സമ്മതം പോയി വരാൻ പറഞ്ഞു.............


ഉണ്ണിയുടെ മുഖത്ത് മാത്രം കുഞ്ഞ് നിരാശ പടർന്നു......അവൻ്റെ നിൽപ്പും ഭാവവും കണ്ട് സചു ന് ചിരി പൊട്ടി......അവള് കടിച്ചു പിടിച്ച് നിന്നു......



ഡീ...ഇന്ന് തന്നെ പോകണോ...നാളെ പോകാം ഞാൻ കൊണ്ട് വിടാം എന്ന്......☹️

ഇന്ന് പോകുന്നതും നാളെ പോകുന്നതും തമ്മിൽ എന്താ വ്യത്യാസം......ഞാൻ പോന്നു.....😌 2 ആഴ്ച കഴിഞ്ഞ് പാകലാം..... അവള് അവന് നേരെ ഒരു ഫ്ലയിങ് കിസ്സും പറത്തി വിട്ട് നടന്നു..........


അവൻ അവളെ പിടിച്ച് വച്ചു....ചുവരിനോട് ചേർത്ത് നിർത്തി...........

അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.............

മുഖം അവളുടെ മുഖത്തോട് കുനിച്ചു......

പയ്യെ അവൻ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് മുത്തി.........

അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയ പോലെ തോന്നി അവൾക്.......

അവൻ അവൻ്റെ അധരങ്ങൾ അവിടെ നിന്നും വേർപെടുത്തി അവളുടെ അധരങ്ങൾ ലക്ഷ്യം ആകി വന്നു.........

പയ്യെ അവൻ ആ ചുവന്ന ദളങ്ങളെ നുണഞ്ഞു...........ആത്മാവിനെ തൊട്ട് ഉണർത്തിയ ചുംബനം......
അവള് അവൻ്റെ മുടിയിൽ വിരലുകൾ കടത്തി വിട്ടു....
ഇരു ദളങ്ങളും മാറി മാറി നുണഞ്ഞു കൊണടിരുന്നു......... അപ്പോഴും അവള് വിരാലുകൾ കൊണ്ട് അവൻ്റെ മുടി ഇഴകളെ തഴുകി കൊണ്ടിരുന്നു......തികച്ചും ശാന്തം ആയ ചുംബനം ആയിരുന്നു......

ശ്വാസം വിലങ്ങ് തടി ആയപ്പോൾ അവൻ അവയെ മോചിപ്പിച്ചു.........അത്രേ നേരവും സച്ചു അവനെ തിരിച്ച് ചുംബിച്ചില്ലായിരുന്നു.......

അവൻ അവളെ ചേർത്തു നിന്ന്.... കിതപ്പ് അടക്കി.........അവൾക് അവനെ നോക്കി എന്തോ പോലെ തോന്നി......

അപ്പോഴേക്കും താഴെ നിന്നും വിളി വന്നിരുന്നു......അവള് അവനെയും തള്ളി മാറ്റി പുറത്തേക്ക് പോയി........ അപ്പോഴും മുഖത്തേക്ക് നോക്കിയില്ല........

അവള് പോകുന്നതും അവൻ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു.......

*പ്രണയം* നേടി എടുത്ത സന്തോഷത്തിൻ്റെ പുഞ്ചിരി .........!

(തുടരും)

മേഘ രാജീവൻ ✍️



 

 

 


*പ്രണയം* - 22

*പ്രണയം* - 22

4.7
8808

പാർട്ട് 22 സച്ചുവിൻെറ മുഖത്തെ മാറ്റം കണ്ട് ധിച്ചു അവളെ തന്നെ നോക്കി നിന്നു..... ആൾ ഈ ലോകത്ത് ഒന്നും അല്ലെന്ന് തോന്നുന്നു......എന്തോ സംഭവിച്ചിട്ടുണ്ട്..... ആ മുഖത്ത് സന്തോഷം ആണ് അതുകൊണ്ട് ഒരു സമാധാനം ...... ധിച്ചു ഓർത്തു..... അവർ അവിടുന്ന് ഇറങ്ങാൻ നേരം അവള് ഉണ്ണിയെ നോക്കി ..... ഒരു കള്ള ചിരിയോടെ തന്നെ നോക്കി ചുണ്ട് കൂട്ടി പിടിച്ച് അവൻ അവളെ നോക്കുന്ന കാണെ അവൾക് എന്തോ പോലെ തോന്നി...... പോട്ടെ എന്ന് ചുണ്ട് കൊണ്ട് അവള് ആംഗ്യം കാണിച്ചു...... അതിനവൻ ചിരിയോടെ തലയാട്ടി............. സചുവും ദ്ധിച്ചുവും ഒന്നിച്ച് താമസിക്കാം എന്ന് പറഞ്ഞു.....ഒത്തിരി ആയി അങ്ങനെ ഒത്ത് കൂടിയിട്ട്....എല്ലാവരിലു