Aksharathalukal

*ദേവദർശൻ...🖤* 16

*ദേവദർശൻ...🖤* 16

പാർട്ട്‌ - 16

✍അർച്ചന

 

അവളുടെ പുഞ്ചിരിയുടെ അർഥം മനസിലാകാതെ മായ അവളുടെ മുഖത്തേക്ക് തന്നെ നോക്കി....

അവൾ അവരുടെ അടുത്തേക്ക് നടന്നു വന്നു..

"""ദേവ് ഡോക്ടറിന് എന്നോട് അങ്ങനെ ഒന്നും ഇല്ല അമ്മേ.... പിന്നെ എനിക്ക് ഒരിക്കലും ഡോക്ടറിനെ അങ്ങനെ കാണാനും കഴിയില്ല....നിവി ചേട്ടായി ചുമ്മാ പറയുന്നതാ.... """"

അവൾ അത്രമാത്രം പറഞ്ഞു.... റൂമിൽ നിന്നും അവൾ ഇറങ്ങി പോകുമ്പോഴും മായ അവൾ പോയ വഴിയേ നോക്കി കിടന്നു....

എന്തോ ഒരു അസ്വസ്ഥത തന്നെ വന്നു മൂടുന്നത് അവർ അറിഞ്ഞു.... ഒരു നിമിഷം ജുവലിനോട് ചോദിച്ചത് പോലും തെറ്റാണോ എന്ന് തോന്നിപ്പോയി.....

കണ്ണടച്ചു സ്വയം ഇരുട്ടാക്കാൻ ശ്രമിക്കുമ്പോഴും എവിടെ നിന്നോ തേങ്ങി കരയുന്ന ഒരു പത്തു വയസുകാരന്റെ മുഖം ആ മനസ്സിൽ തെളിഞ്ഞു.....

അസ്വസ്ഥതയോടെ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് നേരെ മുഖം തിരിക്കുമ്പോഴും എവിടെയൊക്കെയോ നീറുന്നതായി തോന്നി അവർക്ക്....

**********************************************

എന്നോട് പൊറുക്കുമോ അമ്മേ..... ഞാൻ.... ഞാൻ എന്തൊക്കെയോ പറഞ്ഞു..... ചെയ്തു..... ഒന്നും..... ഒന്നും മനസറിഞ്ഞു ചെയ്തതല്ല..... ഞാൻ.... ഞാൻ കാരണം അല്ലേ യദു പോയത്..... എന്നിട്ടും അമ്മ എന്നെ നോക്കിയില്ലേ.... ഒരു... ഒരു കുറവും വരാതെ...... പക്ഷേ... ഞാൻ....ഞാൻ അമ്മയെ ഒരുപാട് വേദനിപ്പിച്ചില്ലേ.... സങ്കടപ്പെടുത്തിയില്ലേ.....

ദർശൻ ഗീതാമ്മയുടെ അടുത്ത് ഇരുന്നു.... അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.... ഗീതാമ്മ ചെറു ചിരിയോടെ അവന്റെ ചെമ്പൻ മുടിയിഴകൾ വകഞ്ഞു മാറ്റി ആ വിരി നെറ്റിയിൽ അമർത്തി ചുംബിച്ചു......

"""എന്തിനാടാ കരയുന്നെ.... പോയി മുഖം കഴുകി വാ.... """

പരിഭവമേതും കൂടാതെ തന്നോട് സംസാരിക്കുന്ന ഗീതാമ്മയോട് അവന് ആദരവ് തോന്നി....

അവൻ മുഖം കഴുകി വന്നു....

""അവൾ എവിടെ...."""

ചുറ്റും നോക്കി കൊണ്ട് ഗീതാമ്മ ചോദിക്കുന്നത് കെട്ട് അവൻ ചെറുതായി ചിരിച്ചു....

"""അവൾ.... അവൾ ജോലിക്ക് പോയി.... ""

"""ഹ്മ്മ്... എന്നോട് പറഞ്ഞിരുന്നു.... ആ ഡോക്ടറ് കുട്ടിയെ ഈ ഡോക്ടർ ചെക്കന് കെട്ടിക്കൂടെ.... """

കുസൃതി ചിരിയോടെ ഗീത ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു കൊടുത്തു...

"""ഞാൻ ഇറങ്ങട്ടെ അമ്മേ.... കുറച്ചു ജോലി ഉണ്ട്.... വേഗം വരാം.... """

"""ഡാ ചെക്കാ.... കവലയിൽ വല്ല കുരുത്തക്കേടും കാണിച്ചുന്ന് ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ.... നല്ലത് തരും ഞാൻ... """

കൃത്രിമ ദേഷ്യത്തോടെ ഗീത പറയുമ്പോൾ അവൻ അതൊക്കെയും ആസ്വദിക്കുകയായിരുന്നു...

ഇതുവരെ ഇല്ലാതിരുന്ന ഒരു സംരക്ഷണം തനിക്ക് ലഭിക്കുന്നത് അവൻ അറിഞ്ഞു..... തെറ്റ് ചെയ്യുമ്പോൾ ശക്കാരിക്കാനും നല്ലത് ചെയ്യുമ്പോൾ ചേർത്ത് പിടിക്കാനും ആരെങ്കിലും ഒക്കെ ഉള്ളത് വല്ലാത്ത സുഖം ആണ്....അനുഭൂതി ആണ്....

അവൻ യാത്ര പറഞ്ഞു ഇറങ്ങി.... അവന്റെ വണ്ടി കണ്ണിൽ നിന്നും മായുന്നത് വരെ ഗീത നോക്കി നിന്നു.... നഷ്ടപ്പെട്ട തന്റെ മകനെ ഓർത്ത് കരയുമ്പോൾ ഒക്കെ അമ്മയ്ക്ക് ഞാൻ ഇല്ലേ എന്ന് ചോദിച്ചു ചേർത്ത് പിടിക്കാൻ ദർശൻ വരുന്നത് അവർ ഒരുപാട് പ്രാവശ്യം സ്വപ്നം കണ്ടിരുന്നു.... പിന്നീട് ആ പ്രതീക്ഷകൾ ഒക്കെ അവസാനിച്ച നേരത്താണ് ദർശൻ വന്നത്.... കരഞ്ഞു കൊണ്ട് ക്ഷമ ചോദിച്ചത്.... ജുവൽ എന്ന പെണ്ണ് എത്രമാത്രം അവനെ മനസിലാക്കിയിരിക്കുന്നു എന്നുള്ളത് ഗീതക്ക് അപ്പോഴാണ് മനസിലായത്.....

ദർശന്റെ വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു....

വണ്ടി പാർക്ക്‌ ചെയ്തു റിസപ്‌ഷൻ ഏരിയയിൽ പോയി....

""ഡോക്ടർ ശ്രീദേവിന്റെ ക്യാബിൻ... ""

ചെറിയൊരു മടിയോടെ ആണെങ്കിലും അവൻ ചോദിച്ചു....

""സെക്കന്റ് ഫ്ലോർ സാർ... ""

മറുപടി കിട്ടിയതും അവൻ വേഗം ലിഫ്റ്റിൽ കയറി..

സെക്കന്റ് ഫ്ലോറിൽ എത്തി ദേവിന്റെ ക്യാബിനിലേക്ക് നടക്കുമ്പോഴും താൻ പറയുന്ന സത്യം അവൻ അംഗീകരിക്കുമോ എന്ന് അറിയാതെ അവൻ ടെൻഷനിൽ ആയിരുന്നു....

കുഞ്ഞുങ്ങളെയും കൊണ്ട് ഒരുപാട് അമ്മമാർ ക്യാബിനിന്റെ പുറത്ത് ഉണ്ട്....

അവൻ ജോലിതിരക്കിൽ ആണെന്ന് തോന്നിയതും ദർശൻ പിന്തിരിഞ്ഞു....

ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ ആണ് അവൻ അവളെ കണ്ടത്..... ജുവലിനെ....

ആരോടോ സംസാരിച്ചു കൊണ്ട് ആണ് വരുന്നത്.... അവനെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി ഇല്ലാതായി....അവനെ കൂർപ്പിച്ചു നോക്കി....

അവൻ അടുത്ത് എത്തിയതും അവൾ സൈഡിലൂടെ പോകാൻ ആഞ്ഞു.... അവൻ അവളുടെ കൈയിൽ പിടിച്ചു വച്ചു.... അവൾ ഞെട്ടലോടെ അവനെ നോക്കി.... അവൻ അപ്പൊ തന്നെ കൈ വിടുവിച്ചു..

"""എനിക്ക്... എനിക്ക് എന്റെ അമ്മയെ കാണണം.... റൂം നമ്പർ എത്രയാണെന്ന് അറിയോ.... """

ശബ്ദം താഴ്ത്തി ഉള്ള ചോദ്യം....

അവൾ റൂം നമ്പർ പറഞ്ഞു കൊടുത്തു.... മറ്റൊന്നും സംസാരിക്കാതെ മുന്നോട്ട് നടന്നു.... അവൻ അവൾ പോകുന്നതും നോക്കി നെടുവീർപ്പിട്ടു.... ശേഷം അവൾ പറഞ്ഞു തന്ന റൂം നമ്പർ ലക്ഷ്യമാക്കി നടന്നു......

**************************************

"""അഞ്ചു ചേച്ചി.... ""

ജുവൽ വിളിക്കുന്നത് കെട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്....

""എന്താ ജുവലേ....""

അഞ്ചു ചോദിച്ചതും അവൾ അഞ്ജുവിന്റെ അടുത്തേക്ക് ഓടി....

""ചേച്ചി.... ഇന്ന് ഒരു ദിവസത്തേക്ക് എനിക്ക് താമസിക്കാൻ ഒരു റൂം കിട്ടുവോ.... """

അവൾ ചോദിക്കുന്നത് കെട്ട് അഞ്ചു മുഖം ചുളിച്ചു....

"""പ്ലീസ് ചേച്ചി...... ഇന്ന് ഒരു ദിവസത്തേക്ക് മതി..... ""

അവൾ കെഞ്ചുന്നത് കേട്ടതും അഞ്ചു ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു...

""''നീ എന്റെ കൂടെ വീട്ടിലേക്ക് വന്നോ... ""

അഞ്ചു പറഞ്ഞതും ജുവൽ അവളെ നോക്കി....

"""വീട്ടിലോ.... അത്... അത് വേണ്ട ചേച്ചി.... വേറെ ഹോസ്റ്റൽ... അങ്ങനെ എവിടെയെങ്കിലും മതി... ""

"""എന്റെ കൊച്ചേ.. എന്റെ വീട്ടിൽ വന്നെന്നു കരുതി നിന്നെ ആരും പിടിച്ചു തിന്നത്തൊന്നും ഇല്ല.... ഞാൻ പോകുമ്പോൾ വിളിക്കാം.... ഇപ്പൊ മോൾ പോയി ഡ്യൂട്ടി ചെയ്യ്.... """

അഞ്ചു അവളുടെ കവിളിൽ തട്ടി കൊണ്ട് അതും പറഞ്ഞു നടന്നകന്നു....

ജുവൽ ക്യാബിനിലേക്ക് പോയി.... അപ്പോഴാണ് അവൾക്ക് ദർശന്റെ കാര്യം ഓർമ വന്നത്.... എന്തോ ഒരു ഉൾപ്രേരണയിൽ വേഗം മായമ്മയുടെ റൂമിലേക്ക് അവൾ നടന്നു.......

         ****************************

റൂമിന്റെ ഡോർ തുറന്നു ദർശൻ അകത്തേക്ക് കയറി....

മായമ്മ ഉറങ്ങുകയായിരുന്നു.... അവൻ അല്പനേരം അവരുടെ മുഖത്തേക്ക് നോക്കി.....

കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..

"""അമ്മേ..... ""

ഇടറിയ ശബ്ദം....പതിയെ അവൻ മൊഴിഞ്ഞു.....

അടുത്ത് ആയി അവരെ ഉണർത്താതെ ഇരുന്നു.....

നെറ്റിയിൽ അരുമയായി തലോടി... അത്രമാത്രം....

എഴുന്നേൽക്കാൻ ഭാവിച്ചപ്പോഴേക്കും കൈകളിൽ പിടുത്തം വീണിരുന്നു....

ഞെട്ടലോടെ തിരിഞ്ഞു നോക്കി.... മായമ്മയാണ്.... കണ്ണ് തുറന്നിട്ടില്ല....

"""എന്റെ... എന്റെ ദർശൻ ആണോ നീ.... ""

കണ്ണ് തുറക്കാതെ ഉള്ള ചോദ്യം.... അവൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി....

***എന്റെ ദർശൻ...**

ആ വാക്കുകൾ മാത്രം ചെവിയിൽ ഒരു മൂളക്കം പോലെ പലവുരു ആവർത്തിച്ചു കേൾക്കുന്നു.....

കണ്ണുകൾ വീണ്ടും  അനുസരണയില്ലാതെ നിറഞ്ഞൊഴുകി... അത് അവരുടെ കൈകളിൽ തട്ടി ചിതറി താഴെ വീണു...

അവർ കണ്ണുകൾ തുറന്നു..... ചുവന്നു കലങ്ങിയ കണ്ണുമായി മുഖം കുനിച്ചു നിൽക്കുന്ന ഒരുവൻ....

"""ദർശൻ..... അതേ.... ശ്രീനിവാസന്റെ ഛായ ആണ് അവന്.... അതേ മുഖം... ഒരിക്കൽ താൻ വെറുപ്പോടെ തള്ളി വിട്ടവൻ...ഇന്ന് തന്റെ ജീവൻ തന്നെ രക്ഷിച്ചവൻ.....""""

അവർ മനസ്സിൽ ഓർത്തു.... ബെഡിലേക്ക് ചാരി ഇരുന്നു.... അവന്റെ കൈകളിൽ മുറുകെ പിടിച്ചു....

അപ്പോഴും അവന്റെ കണ്ണുകൾ തോർന്നില്ല.... കൈ പിടിച്ചു അടുത്ത് ബെഡിൽ ഇരുത്തി.....

"""ഞാൻ.... ഞാൻ  അമ്മേന്ന് വിളിച്ചോട്ടെ.... ഒരിക്കൽ.... ഒരിക്കൽ മാത്രം..... """

എല്ലാം തന്റെ മാത്രം തെറ്റ് ആണ്.... എന്നിട്ടും ഇന്ന് അവൻ തന്നെ അമ്മേന്ന് വിളിക്കാൻ അനുവാദം കാത്തു നിൽക്കുന്നത് കണ്ടപ്പോൾ ആ അമ്മ മനസ് ഏറെ വേദനിച്ചു..... ഇരു കൈ കൊണ്ടും അവനെ കെട്ടിപിടിച്ചു....

കൊച്ച് കുഞ്ഞിനെ പോലെ മുഖം അമർത്തി തേങ്ങി കരയുന്നവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ മുടിയിലൂടെ വിരൽ ഓടിച്ചു.....

"""അമ്മ തന്നെയാ.... എന്റെ മോൻ തന്നെയാ നീ..... ഞാൻ ആണ് എല്ലാ തെറ്റും ചെയ്തത്..... പറ്റിപ്പോയി.... അന്നത്തെ പൊട്ടബുദ്ധിയിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ ഒരിക്കലും നിന്റെ വേദന ഓർത്തില്ല.....""""

അവരും കരഞ്ഞു പോയിരുന്നു.....

ചെറു ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്തു.... അവരുടെയും....

""അമ്മ.... അമ്മക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.... """

മടിച്ചു കൊണ്ടുള്ള ചോദ്യം..... അവർ കണ്ണീരിന്റെ നനവോടെ തന്നെ അവനെ നോക്കി ചിരിച്ചു..... ഒന്നുമില്ലെന്ന് കണ്ണുചിമ്മി കാണിച്ചു....

""മോൻ.... മോന്. സുഗാണോ... ""

'"ഹ്മ്മ്... ""

അവൻ മൂളി.....ഒരു കൊച്ച് കുഞ്ഞിന്റെ അത്ഭുതത്തോടെ അവൻ മായയുടെ മുഖം ആകെ നോക്കി കാണുകയായിരുന്നു.....

"""ഞാൻ... ഞാൻ ഇറങ്ങട്ടെ.... പിന്നെ.. എപ്പോഴെങ്കിലും വരാം... """

അവൻ പറയുന്നത് കെട്ട് അവരുടെ മുഖം താണു.... പോകേണ്ടെന്ന് പറയാതെ പറഞ്ഞു.....

""ഞാൻ വരാം.... പിന്നെ.... ""

ഒന്ന് കൂടെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു.....

അവന് ആകെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു...... ഇന്നലെ വരെ തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്ന തോന്നൽ ആയിരുന്നു.... എന്നാൽ ഇന്ന്..... ഗീതാമ്മ.... മായമ്മ..... പിന്നെ.... അംഗീകരിച്ചാലും ഇല്ലെങ്കിലും അനിയൻ എന്ന പദവിയിൽ ദേവൻ....

ഒരുപാട് പേര്.... പക്ഷേ.... ഇതൊക്കെ തനിക്ക് നേടി തന്ന അവൾ മാത്രം.....

ഓർക്കവേ അവനുള്ളിൽ വല്ലാത്ത വേദന തോന്നി..... ഒരുനിമിഷം അവളെ ചേർത്ത് പിടിച്ചത് തന്നെ തെറ്റാണെന്ന് തോന്നി.... തമ്പിയുടെ ഉദ്ദേശം മനസിലാക്കി തന്നത് അവൾ ആണ്..... പക്ഷേ അയാളോട് ആണ് അവൾ തന്നെ ഉപമിച്ചതെന്ന് ഓർക്കേ അവന് വീണ്ടും വേദന തോന്നി....

"""എന്താടാ.... ""

ആകുലതയോടെ ഉള്ള ഒരു അമ്മയുടെ ചോദ്യം....

അവൻ കണ്ണിറുക്കി കാണിച്ചു....

"""ഞാൻ ഇറങ്ങുവാ...."""

അത്രയും പറഞ്ഞു അവൻ ഡോറിന്റെ അടുത്ത് എത്തി.... ഒന്ന് തിരിഞ്ഞു നോക്കി അവരെ നോക്കി ചിരിച്ചു കൊടുത്തു.....

ഡോർ തുറന്നതും മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ദേവനെ കണ്ടതും അവൻ നിന്നു....അവന് പുറകിൽ ഒരു കിതപ്പോടെ വന്നു നിൽക്കുന്ന ജുവലിലേക്കും നോട്ടം പോയി.....


 

(തുടരും)

 

*ദേവദർശൻ...🖤* 17

*ദേവദർശൻ...🖤* 17

4.7
24378

*ദേവദർശൻ...🖤* 17 പാർട്ട്‌ - 17 ✍ അർച്ചന       """"എവിടെയോ എനിക്ക് ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നു.... അത് ചോദിച്ചു അമ്മയെ വിഷമിപ്പിക്കരുതെന്നും.... എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ കണ്ടാൽ ഇതുപോലെ ചേർത്ത് പിടിക്കണം എന്നും പറഞ്ഞു തന്നിരുന്നു..... """   അവനെ ആഞ്ഞു പുണർന്നുകൊണ്ട് ദേവ് പറഞ്ഞതും ദർശൻ അവിടെ തന്നെ നിന്നു.... അവന്റെ കണ്ണുകൾ ജുവലിൽ ആയിരുന്നു.... അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്.... അവൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും അവൾ വേഗം അവിടെ നിന്നും പിൻവലിഞ്ഞു.....   """ഏട്ടാ..... ""   നിശ്ചലമായി നിൽക്കുന്നവന്റെ പുറത്ത്