❣️riyan❣️
Part-17
✍️sinu
ഇന്നാണ് ഹംനാടേം അൻഷിടേം ആദിടേം ഷാനുൻടേം angegment. എല്ലാരും നേരത്തെ തന്നെ എല്ലാം തയാറാക്കി ഓഡിറ്റോറിയത്തിൽ എത്തിയിട്ടുണ്ട്. അങ്ങനെ അൻഷിയും ഹംനയും പരസ്പരം മോതിരം കൈമാറി. Shezha യുടെയും ഉമ്മയുടെയും മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു. പിന്നീട് ആദിയുടെയും ഷാനുവിന്റെയും ഊഴം ആയിരുന്നു. ആദിയും ഷാനുവും മോതിരം മാറുമ്പോൾ badhri ക്ക് എന്തോ അവളുടേത് നഷ്ടപ്പെടുന്നത് പോലെ തോന്നുണ്ടായിരുന്നു.അവൾക്ക് ഒന്നിനും ഒരു ഉഷാർ ഇല്ലാത്തതു പോലെ ആയിരുന്നു.ആളുകളും ബഹളവും എല്ലാം അവളെ എന്തിനെനില്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അവൾ ആളൊഴിങ്ങാ സ്ഥലത്തു വന്നിരുന്നു.അവൾക്ക് തനിക്ക് സംഭവിക്കുന്നത് എന്താണ് എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല.
"എന്താണ് ഖൽബെ ഒറ്റക്ക് വന്നിരിക്കുന്നെ "-എന്നും ചോദിച്ചു misri അങ്ങോട്ട് വന്നു.
"ഒന്നുല്ലാടി എനിക്ക് എന്തോ വയാത്ത പോലെ ഒന്നിനും ഒരു ഉഷാറില്ല "-badhri എന്താനില്ലാതെ പറഞ്ഞു. Misri ശ്രേദ്ധിക്കുന്നുണ്ടായിരുന്നു അവളുടെ മാറ്റം.
"അത് നീ കുറച്ചു ദിവസായിട്ടു angegment ന്ടെ പിറകെ ഓടി നടക്കുവല്ലേ അതോണ്ട് തോന്നുന്നതായിരിക്കും "-misri അവളെ സമാധാനിപ്പിക്കുന്ന രീതിയിൽ പറഞ്ഞു.
"വായോ നമുക്ക് fd കഴിക്കാം"- എന്ന് പറഞ്ഞു അവർ രണ്ടു പേരും fd കഴിക്കാൻ വിട്ടു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»«««««««««««««««««««««««««««««««««««««««««
Misri
ഞാൻ fd അടി എല്ലാം കഴിങ്ങു. ഹംനക്കും ഷഹാനക്കും ഇടാനുള്ള 2nd dress എടുക്കാൻ മുകളിലേക്ക് പോന്നതാണ്.
"ഏയ് misri "-പെട്ടന്നാണ് അങ്ങനെ ഒരു പരിചിത ശബ്‌ദം കേട്ടത്.നോക്കുമ്പോ നമ്മടെ CEO ആണ്. ഞാൻ വിളികേട്ടപ്പോൾ തിരിങ്ങു നോക്കി.
"എന്താ "-misri.
"ഒന്നുല്ല. അല്ല തമ്പുരാട്ടിയെ കണ്ടിട്ടു കൊറേ കാലം ആയില്ലേ അതോണ്ട് വിളിച്ചതാ "-rayan അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.
"ഓ, അതിനാണോ വിളിച്ചേ, എന്നാ ഞാൻ പോട്ടെ "-misri.
"അതിനു മാത്രം അല്ല വിളിച്ചേ, നാളെ ഓഫീസിലോട്ട് പൊന്നേക്കുട്ടോ കൊറേ works പെന്റിങ് ആണ് "-അത് കേട്ടപ്പോൾ മിസ്രിയുടെ മനസ്സിൽ വെള്ളിടി വെട്ടി. അത് ചെറുതായിട്ടു അവളുടെ മുഖത്ത് നിന്നു മനസിലാവുന്നുണ്ടായിരുന്നു.
"എന്നാ ശെരി നാളെ കാണാം "-എന്നും പറഞ്ഞു അവളുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു Rayan താഴോട്ടു പൊന്നു. അവൾ കുറച്ചു നേരം അവിടെ നിന്നു. അവൻ പോയ വഴിയിൽ നോക്കി ഒന്നു പുഞ്ചിരിച്ചു dress എടുക്കാൻ വിട്ടു.
Angegment അങ്ങനെ അടിപൊളി ആയി കഴിങ്ങു. Hayan ഇടക്ക് സനയെ നോക്കുന്നുണ്ട് sana അവനെ പുച്ഛിച്ചു വിടുവാണ്. Meenu ആവട്ടെ സച്ചിയിൽ നിന്നു എത്ര അകന്നു നിക്കാൻ പറ്റുമോ അത്രയും അകന്ന് ആണ് നടക്കുന്നത്. ഈയാംബച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞത് പോലെ ആയിരുന്നു faru വും അനുവും. അവർ തമ്മിൽ സംസാരിക്കുന്നത് സച്ചിയിൽ ദേഷ്യം കൂട്ടി.ഈ angegment ദിവസങ്ങളിൽ badhri യും അജുവും കണ്ണനും മിയയും കൂടുതൽ അടുത്തു. അങ്ങനെ അവർ വീടുകളിലേക്ക് തിരിച്ചു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»«««««««««««««««««««««««««««««««««««««««««
Badhri
Angegment കഴിഞ്ഞതിനു ശേഷം ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു, അയാളെ കുറിച്ച് ajukka നോട് പറയണം. അയാൾക്ക് ഉള്ള കുരുക്ക് ഉടൻതന്നെ തയാറാകണം. അതെല്ലാം ചിന്തിച്ചാണ് ഞങ്ങൾ വീട്ടിലോട്ടു പോന്നത്. വീട്ടിൽ ഇപ്പൊ ഉമ്മ, അന്ഷി, ഞാൻ, misri, sana, അനു, meenu, മിയചേച്ചി, kannettan, അമ്മ, ajukka ഇവർ മാത്രം ഉള്ളു ബാക്കി എല്ലാവരും അവരവരുടെ വീട്ടിലോട്ടു പോയി. Ajukka 4 ദിവസം leave എടുത്തിരിക്കുവാണ്. ആയതുകൊണ്ട് നാളെ പൂവാം എന്ന് പറഞ്ഞു പിടിച്ചു നിർത്തിയിരിക്കുവാണ്. ഞങ്ങൾ എല്ലാവരും ഇപ്പോൾ fd കഴിക്കാൻ ഇരിക്കുവാണ്. ഞങ്ങൾ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ചളി അടിച്ചു സംസാരിച്ചു കിടക്കാൻ പോന്നു.
"എന്താ നിങ്ങൾ എന്നെ വിളിച്ചേ "-ajukka.
"അത് ഇക്കാ ഞാൻ പറഞ്ഞില്ലേ ഒരു ആളെ കുറിച്ച് "-ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു.
"ആ അയാളെ കുറിച്ച്, ഞാൻ ഇപ്പഴാ ഓർക്കുന്നെ "-ajukka ഓർത്തെടുത്തു പറഞ്ഞു.
" ഇക്കാ അയാൾ ഹംനാടേം ആദിടേം ഉപ്പ ആണ് "-misri പറഞ്ഞു.
" എന്ത് hakeem അങ്കിളോ "-ajukka അതിശയിച്ചു കൊണ്ട് ചോദിച്ചു.
"അതെ ആ വൃത്തികെട്ടവൻ hakeem uncle ആണ് "-sana കൈ ചുരുട്ടി കൊണ്ട് പറഞ്ഞു.
"എന്നാൽ uncle, മനസിലാവുന്നില്ലല്ലോ "-ajukka തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
"എന്തൊരു acting ആണ് അയാൾ "-meenu എന്തെനില്ലാതെ പറഞ്ഞു.
"ഹംനക്കും ആദിക്കും അവരുടെ ഉപ്പ ജീവൻ ആണ് "-meenu പറഞ്ഞു.
"ആ വൃത്തികെട്ടവണ്ടേ മുഖം മൂടി നമുക്ക് പുറത്ത് കൊണ്ട് വരണം ajukka "-badhri പറഞ്ഞു.
*"ആരുടെ മുഖം മൂടി ഊരുന്ന കാര്യം ആണ് നിങ്ങൾ പറയുന്നത്, hakeem uncle എങ്ങനെ വൃത്തി കെട്ടവൻ ആകുന്നത് "-പെട്ടന്നാണ് അൻഷിയുടെ ശബ്ദം അവിടെ ഉയർന്നത്.പെട്ടന്ന് അൻഷിയെ കണ്ടപ്പോൾ എല്ലാരും നെട്ടി നികുവാണ്.
"അത് അന്ഷി "-ajukka.
*"എനിക്കറിയണം നിങ്ങൾ എല്ലാരും എന്നിൽ നിന്ന് എന്താണ് മറച്ചു വെക്കുന്നത് എന്ന് "*-അന്ഷി ഉച്ചത്തിൽ പറഞ്ഞു.
" ഞങ്ങൾ പറയാം അൻഷിക്ക "-sana പറഞ്ഞു. ഞങ്ങൾ അന്ന് കണ്ടതെല്ലാം അൻഷിയോട് പറയാൻ തീരുമാനിച്ചു.