Aksharathalukal

*ദേവദർശൻ...🖤* 18

*ദേവദർശൻ...🖤* 18
പാർട്ട്‌ - 18
✍അർച്ചന
 
 
"""ഗീതമ്മേ..... ""
 
മുറ്റത്ത് വണ്ടി നിർത്തി അതിൽ നിന്ന് ഇറങ്ങിയതും ദർശൻ വിളിക്കുന്നത് കെട്ട് അകത്തു നിന്നും ഗീത ഇറങ്ങി വന്നു.....
 
അവന്റെ കൂടെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ജുവലിനെ കണ്ടു അവർ ദർശന്റെ മുഖത്തേക്ക് നോക്കി...
 
കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും കണ്ടു അവർ നോക്കിയതും ദർശൻ ഒന്ന് കണ്ണുചിമ്മി ചിരിച്ചു....
 
ദർശന്റെ കൂടെ നിൽക്കുന്ന ഗീതാമ്മയെ കണ്ടതും അവളുടെ മനസും നിറഞ്ഞിരുന്നു.... ഇപ്പൊ ആ മുഖത്തു ഇതുവരെ കണ്ടിട്ടില്ലാത്ത തെളിച്ചം കാണാൻ സാധിക്കുന്നുണ്ട്....
 
"""ഇവിടെ.... ഇവിടെ നിൽക്ക് രണ്ടാളും.... ഞാൻ ഇപ്പൊ വരാം.... """
 
തിടുക്കപ്പെട്ടു പറഞ്ഞു കൊണ്ട് ഗീതമ്മ അകത്തേക്ക് കയറി പോയതും അവൾ കയ്യിലെ ബാഗ് നെഞ്ചോടു അടക്കി പിടിച്ചു കൊണ്ട് ദർശന്റെ മുഖത്തേക് പാളി നോക്കി...
 
അവൻ വണ്ടിയിൽ ചാരി നിന്ന് ഫോണിൽ കളിക്കുകയാണ്... അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.. 
 
""""വലത്കാൽ വച്ചു കയറി വാ മോളെ.. ""
 
കത്തിച്ചു വച്ച നിലവിളക്കുമായി ഗീതമ്മ വന്നു പറഞ്ഞതും അവൾ ദർശനെ നോക്കി....
 
"""അതൊന്നും വേണ്ട അമ്മേ... ഇവൾ നാളെ ഇവിടുന്ന് പോകും.... ജസ്റ്റ്‌ ഇവളെ ഒന്ന് രക്ഷിക്കാൻ വേണ്ടി കളിച്ചതാ.... അല്ലാതെ എന്റെ ഭാര്യയാക്കി കൂടെ താമസിപ്പിക്കാൻ വേണ്ടി ഒന്നും അല്ല ഞാൻ ഇവളെ വിളിച്ചോണ്ട് വന്നത്.... """"
 
ദർശൻ പറയുന്നത് കേട്ടതും അവളുടെ കയ്യിൽ നിന്നും ബാഗ് ഊർന്നു നിലത്തേക്ക് വീണു.... അവൻ അത് കണ്ടിട്ടും കാണാത്തത് പോലെ ഗീതാമ്മയെ മറികടന്നു അകത്തേക്ക് കയറി....
 
അവൾ അപ്പോഴും ആ മുറ്റത്തു തന്നെ നിൽക്കുകയാണ്....
 
""മോൾ വാ.. ""
 
ഗീതമ്മ അവളുടെ കയ്യിൽ പിടിച്ചു... അവൾ നിലത്ത് വീണ ബാഗ് എടുത്തു ഗീതാമ്മയുടെ കൂടെ അകത്തേക്ക് കയറി...
 
അപ്പോഴും അവൾ നോക്കിയത് ആ നിലവിളക്കിലേക്കാണ്....
 
അകത്തേക്ക് കയറിയ അതേ സ്പീഡിൽ തന്നെ ദർശൻ പുറത്തേക്ക് ഇറങ്ങി പോകുന്നത് അവൾ കണ്ടു..
 
അവൾക്ക് അപ്പോഴും ആകെ ഒരു മരവിപ്പ് ആയിരുന്നു...
 
""മോൾ പോയി കുളിച്ചു വാ... അമ്മ ചായ എടുത്തു വയ്ക്കാം... ""
 
ഗീതമ്മ പറഞ്ഞത് കെട്ട് ഒന്ന് തലയാട്ടി അവൾ അകത്തേക്ക് കയറി....
 
**********************************************
 
"""എന്ത്...... ഹാ.. ഞാൻ ഇപ്പൊ വരാം... ""
 
ദേവ് കാൾ കട്ട് ചെയ്തു മായമ്മയെ നോക്കി.... ഉറക്കം ആണ്... ഉണർത്താതെ അവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. 
 
സമയം പത്തുമണിയോട് അടുത്തിട്ടുണ്ട്.....
 
അവൻ വേഗം എമർജൻസി ഡിപ്പാർട്മെന്റിലേക്ക് കയറി...
 
അവിടെ ഒരു സൈഡിൽ നിൽക്കുന്ന നിവിയെ കണ്ടതും ദേവ് അവന്റെ അടുത്തേക്ക് പോയി....
 
""എന്താടാ പറ്റിയെ... ""
 
ദേവ് ചോദിച്ചതും നിവി അവനെ കെട്ടിപിടിച്ചു.....
 
""""ഡാ.... നീയറിഞ്ഞോ.... എന്റെ അമ്മായിഅപ്പന് ഏതോ ഒരുത്തൻ നന്നായി പണിതിട്ടുണ്ട്..... എഴുന്നേറ്റു നടക്കാൻ പറ്റുമോന്ന് അറിയില്ല.... ഇപ്പൊ എനിക്ക് എന്റെ സന്തോഷം ആണെന്ന് അറിയോ..... ലഡു വാങ്ങി തരണം എന്നൊക്കെ ഉണ്ട്... അഞ്ചു കണ്ടാൽ എന്നെ പഞ്ഞിക്കിടും.... സോ അത് വേണ്ട.... പക്ഷേ ഞാൻ നിനക്ക് ചിലവ് തരും...... """""
 
അവന്റെ ഷോൾഡറിൽ തലവച്ചു നിവി സന്തോഷത്തോടെ പറയുന്നത് കേട്ടതും ദേവിന് ചിരി വരുന്നുണ്ടായിരുന്നു.....
 
"""എന്തായാലും ഇനി നിങ്ങളെ കല്യാണത്തിന് വേറെ പ്രോബ്ലംസ് ഒന്നും ഇല്ലല്ലോ.... """
 
""""അതാണ് ഏക ആശ്വാസം.... അയാളുടെ സ്വഭാവത്തിനുള്ളത് നന്നായി തന്നെ കിട്ടി ബോധിച്ചിട്ടുണ്ട്...."""
 
നിവി പറഞ്ഞു.... അപ്പോഴേക്കും ഡോക്ടർ അങ്ങോട്ട്‌ വന്നു.. 
 
"""നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.... അതുകൊണ്ട് തന്നെ അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയി.... ഇനി എഴുന്നേറ്റു നിൽക്കാനോ നടക്കാനോ ഒന്നും പറ്റില്ല.... ""
 
ഡോക്ടർ പറയുന്നത് കെട്ട് അവിടെ കൂടി നിന്നവർ ഒക്കെ തലയും താഴ്ത്തി നിൽക്കുന്നുണ്ട്...
 
"""അഞ്ചു.... ""
 
നിവി വിളിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....
 
""നിന്റെ അച്ഛൻ ആയത് കൊണ്ട് പറയുകയല്ല.... അയാൾ ചെയ്തു കൂട്ടിയതിന് ഇതൊന്നും അല്ല അയാൾക്ക് കിട്ടേണ്ടത്....പിന്നെ അയാളേം ഓർത്തു മോങ്ങി കൊണ്ട് നിൽക്കണ്ട മനസിലായല്ലോ.... """
 
നിവി പറഞ്ഞത് കെട്ട് അഞ്ചു തലയാട്ടി.....
 
തമ്പിയുടെ എല്ലാ വൃത്തികെട്ട സ്വഭാവവും അറിഞ്ഞതിൽപിന്നെ അഞ്ചുവും അവളുടെ അമ്മയും ആ വീട്ടിൽ നിന്നും മാറിയാണ് താമസിച്ചിരുന്നത്.... എങ്കിലും ചില ദിവസങ്ങളിൽ അയാൾ അവിടെ വരാറുണ്ടായിരുന്നു....
 
""മതി ഇവിടെ നിന്നത്... അമ്മയെയും കൂട്ടി വീട്ടിൽ പൊക്കോ... ഞാൻ ഇവിടെ നിൽക്കാം... ""
 
നിവി അവളെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു....
 
ദേവിന്റെ അടുത്തേക്ക് പോയി....
 
"""ഡാ.... ""
 
"""ഹ്മ്മ്...""
 
""നിനക്ക് അവളോട് ഒന്നും ഇല്ലേ...""
 
""ആരോട്.... ജുവലിനോടോ...?""
 
""അതേ...""
 
""അവളോട്.... അവളോട് എനിക്ക് എന്തോ ഉണ്ടായിരുന്നു.... എന്താണെന്ന് എനിക്കും അറിഞ്ഞൂടാ.... പക്ഷേ ഇപ്പൊ ഒന്ന് അറിയാം.... അവൾ എന്റെ ഏട്ടന്റെ ഭാര്യ ആണെന്ന്.. എന്റെ ഏട്ടത്തിയമ്മ ആണെന്ന്.. """
 
""എന്ത്.... ""
 
ദേവ് പറയുന്നത് കെട്ട് നിവി വിശ്വാസം വരാത്തമട്ടിൽ അവനോട് ചോദിച്ചു...
 
ദേവ് തന്നെ ദർശന്റെ കാര്യങ്ങൾ എല്ലാം അവന് പറഞ്ഞു കൊടുത്തു... ഒപ്പം അഞ്ചു വൈകുന്നേരം അയച്ചു തന്ന ഒരു ഫോട്ടോയും...
 
ആദ്യം ജുവലിനോട് ഒരു ഇഷ്ടം തോന്നിയപ്പോൾ തന്നെ പോയി പറഞ്ഞത് അഞ്ചുവിനോട് ആണ്... അവളോട് സംസാരിക്കാമെന്ന് അവൾ ഏറ്റു....
 
ഇന്ന് അവളുടെ വീട്ടിലേക്ക് പോകുമ്പോൾ ജുവലും ഉണ്ടെന്ന് പറഞ്ഞിരുന്നു... വീട്ടിൽ വച്ചു സംസാരിക്കാമെന്നും പറഞ്ഞൂ..... പക്ഷേ....
 
എനിക്ക് അറിയില്ല ഏട്ടനും ജുവലും തമ്മിൽ ഇങ്ങനെ ഒരു ഇഷ്ടം ഉള്ളത്. അവർ തമ്മിൽ പരിചയം ഉണ്ടെന്ന് തന്നെ ഞാൻ അറിഞ്ഞത് ഈ ഫോട്ടോ കണ്ടപ്പോഴാണ്..
 
കയ്യിലെ ഫോണിൽ ഉള്ള ദർശനും ജുവലും ചേർന്ന് നിൽക്കുന്ന ഫോട്ടോയും അവളുടെ നെറുകയിൽ പതിഞ്ഞ കുങ്കുമവും അവനെ അസ്വസ്ഥനാക്കിയിരുന്നു....
 
"""ചിൽ ബ്രോ.... അവൾ അല്ലെങ്കിൽ അവളുടെ അനിയത്തി..... ""
 
നിവി അവന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞതും ദേവ് അവനെ രൂക്ഷമായി നോക്കി...
 
"""അവൾക്ക് അനിയത്തി ഇല്ലെങ്കിൽ വേറെ ആരെയെങ്കിലും നമുക്ക് ഒപ്പിക്കാടാ.... നീ ഇങ്ങനെ ഗ്ലൂമി ആകല്ലേ.....
 
ദേവാ... നീ വാ... എന്റെ അമ്മായിഅച്ഛനെ പഞ്ഞിക്കിട്ടത്തിന്റെ പേരിൽ ഉള്ള ചിലവ് ആയി ഞാൻ നിനക്ക് ഓരോ കട്ടനും പരിപ്പ്വടയും വാങ്ങി തരാം..... ബാ... """"
 
ദേവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് നിവി പറഞ്ഞു..... ദേവ് അവന്റെ കൂടെ നടന്നു.... മനസ്സിൽ നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങളെ ചെറു ചിരിയോടെ മറവിക്ക് വിട്ടുകൊടുക്കാൻ ശ്രമിച്ചു കൊണ്ട്...
 
 
**************************************************
 
""അമ്മ പോയി കിടന്നോ..  ""
 
ഗീതാമ്മയെ കിടക്കാൻ പറഞ്ഞു വിട്ട ശേഷം അവൾ ഹാളിൽ ചെന്നിരുന്നു....
 
നേരം ഏറെ വൈകിയിട്ടും ദർശൻ വരാഞ്ഞത് കാണുമ്പോൾ അവളുടെ ഉള്ളിൽ പേടി നിറഞ്ഞിരുന്നു. 
 
ഒറ്റക്ക് നിൽക്കാൻ പേടി തോന്നിയതും അവൾ ഗീതാമ്മയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു...
 
അപ്പോഴേക്കും ദർശന്റെ ജിപ്സിയുടെ ശബ്ദം കേട്ടതും അവൾ വേഗം പോയി വാതിൽ തുറന്നു...
 
കയ്യിലെ മദ്യത്തിന്റെ കുപ്പി കണ്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു...
 
അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയതും അവൾ പെട്ടെന്ന് തന്നെ അവന്റെ കയ്യിലെ മദ്യക്കുപ്പി പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു....
 
അത് വീണു പൊട്ടുന്നത് കേട്ടതും ദർശൻ തലയിൽ കൈ വച്ചു പല്ല് കടിച്ചു കൊണ്ട് ജുവലിനെ നോക്കി....
 
അവൾ ആണെങ്കിൽ ഒന്നും അറിയാത്ത മട്ടിൽ അകത്തേക്ക് കയറി പോയി....
 
അത് കണ്ടതും അവൻ അവളുടെ പുറകെ പോയി കൈ പിടിച്ചു വച്ചു...
 
"""നീയെന്താ ഇപ്പൊ കാണിച്ചേ... ""
 
പല്ല് കടിച്ചു കൊണ്ട് അവൻ ചോദിക്കുന്നത് കെട്ട് അവൾ ഒന്ന് ഞെട്ടി.... അവൻ കുടിച്ചിട്ടുണ്ടെന്ന് കരുതി ആണ് അത്ര ധൈര്യത്തിൽ കുപ്പി പിടിച്ചു വാങ്ങി എറിഞ്ഞുടച്ചത്....
 
പക്ഷേ അവന്റെ പെരുമാറ്റം അവൻ ഒരു തുള്ളി പോലും കുടിച്ചിട്ടില്ലെന്ന് അവൾക്ക് ബോധ്യമായി.....
 
അതോടെ പെണ്ണിന് ചെറിയ പേടി തോന്നി....
 
""നീയെന്താ കാണിച്ചതെന്ന്... ""
 
അവളുടെ കൈ പിടിച്ചു വലിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു....
 
"""ഞാൻ... ഞാൻ കാണിച്ചത് താൻ കണ്ടില്ലേ... ""
 
പറഞ്ഞൊപ്പിക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടിരുന്നു...
 
""അത് എത്രരൂപയുടെ മുതൽ ആണെന്ന് അറിയോ നിനക്ക്... ""
 
"""എനിക്ക് എങ്ങനെ അറിയാനാ.... ഞാൻ അതും കുടിച്ചിട്ട് ഒന്നും അല്ല ജീവിക്കുന്നത്.... """
 
അവൾ പിറു പിറുത്തത് ആണെങ്കിലും അവൻ അത് കേട്ടിരുന്നു....
 
"""ഞാൻ ഒരു കാര്യം പറയാം... ഞാൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്ന് വച്ചു ഭാര്യാ പദവിയും ആയി എന്റെ അടുത്തേക്ക് വരണ്ട.....
നിയമപരമായി നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല.... മനസിലായല്ലോ.. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ പറ്റിയാൽ നാളെ തന്നെ നിനക്ക് ഇവിടെ നിന്നും ഇറങ്ങാം..... ഇനി ആ തമ്പിയെ പേടിച്ചു ഒളിച്ചു ജീവിക്കുകയൊന്നും വേണ്ട..... അയാൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.... അയാൾ ഇനി എഴുന്നേറ്റു നടക്കില്ല.....
 
പിന്നെ വാടക.... അതും ഞാൻ എഴുതി തള്ളി.... ആഹ് ഇനി ഇത്... ഇത് ഞാൻ തന്നെ എടുക്കാം...ഇനി അതിന്റെ പേരിൽ നീ പ്രശ്നം ഉണ്ടാക്കണ്ട........ """"
 
അത്രയും പറഞ്ഞു അവൻ അവളുടെ കഴുത്തിൽ കെട്ടിയിരുന്ന താലിയിൽ പിടിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു....
 
അവൻ അവളെ നോക്കി.... അവൾ കണ്ണ് നിറച്ചു വേണ്ടെന്ന് തലയാട്ടി....
 
""ഞാൻ കാരണം നിന്റെ ജീവിതം കൂടി ഇല്ലാതാകണ്ട....എവിടെയെങ്കിലും പോയി നല്ലത് പോലെ ജീവിച്ചോ.... ""
 
ചെറു ചിരിയോടെ അത്രയും പറഞ്ഞു അവൻ ആ താലി അവളുടെ കഴുത്തിൽ നിന്നും അഴിച്ചെടുത്തു....
 
അവളുടെ നെറുകയിൽ പടർന്ന കുങ്കുമം അവൻ തുടച്ചു കളഞ്ഞു...
 
നാളെ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ ആക്കിത്തരാം.... പോയി കിടന്നോ...
 
അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് അവൻ പറഞ്ഞു....
 
അവൻ സോഫയിൽ പോയി കിടന്നു...അവൾ അവനെ ഒന്ന് നോക്കിയ ശേഷം റൂമിലേക്ക് കയറി....
 
വാതിൽ അടച്ചു അവിടെ തന്നെ ഊർന്നിരുന്നു.....
 
"""ജോയിച്ചാ...... ""
 
ആ വിളിയിൽ വേദന ഉണ്ടായിരുന്നു.... നഷ്ടപ്പെട്ട കണക്കുകളുടെ കൂട്ടത്തിലേക്ക് ദർശന്റെ പേര് കൂടെ....
 
പ്രണയിച്ചിരുന്നോ...... ഇല്ല.... പക്ഷേ.... ഇപ്പൊ എന്തോ ഒരു നഷ്ടബോധം.... കഴുത്തിൽ അവന്റെ താലി വീണ നിമിഷവും നെറുകയിൽ കുങ്കുമം ചാർത്തി അമർത്തി ചുംബിച്ചപ്പോൾ ഉണ്ടായ നിർവൃതിയുടെയും അർഥം എന്താണ്....
 
ആ നിമിഷം മുതൽ അവന്റെ നല്ല പാതി ആയി സ്വപ്നം കണ്ടിരുന്നോ....
 
അറിയില്ല.... പക്ഷേ... ഇപ്പൊ... ഈ നിമിഷം എന്തോ തന്നിൽ നിന്നും അകന്ന് പോയത് പോലെ..... തനിക്ക് അത്രമേൽ പ്രിയപ്പെട്ട ഒന്ന്....
 
എന്നെ ആർക്കും വേണ്ട ജോയിച്ചാ.... ഞാൻ.. ഞാനും വരട്ടെ അങ്ങോട്ട്‌... എന്റെ ജോയിച്ഛന്റേം അപ്പച്ഛന്റേം അമ്മച്ചീടേം അടുത്തേക്ക്.....
നിന്റെ മാത്രം പൊടിക്കുപ്പി ആയി.... വന്നോട്ടെ.....
 
പതം പറഞ്ഞു കരയുന്നവളെ കാണെ അങ്ങ് ദൂരെ ഒരു കുഞ്ഞു നക്ഷത്രം അവളെ നോക്കി കണ്ണുചിമ്മി....
 
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴും ആ നക്ഷത്രം അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.....
 
 
 
 
 
 
 
(തുടരും)
 
 
 
 
 
 
അടുത്ത പാർട്ടോട് കൂടി ദേവനും ദർശനും ജുവലും നിവിയും അഞ്ചുവും ഒക്കെ റ്റാറ്റാ ബായ് ബായ് പറയുന്നതാണ്......😌😌😌😌അപ്പൊ ഓക്കേ ബെയ്......❤
 
*ദേവദർശൻ...🖤* 19 (Last part)

*ദേവദർശൻ...🖤* 19 (Last part)

4.7
14537

*ദേവദർശൻ...🖤* 19 പാർട്ട്‌ - 19 (അവസാനഭാഗം) ✍അർച്ചന     ""അമ്മാ.... ഇന്ന് ഡിസ്ചാർജ് പറഞ്ഞത് അല്ലേ..... പോകാം.... ""   ദേവ് വന്നു വിളിച്ചതും അവർ അവനെ നോക്കി ചിരിച്ചു.... നിവി അപ്പോഴേക്കും റൂമിലേക്ക് വന്നിരുന്നു... അവൻ തന്നെ ഡ്രെസ് ഒക്കെ ബാഗിലേക്ക് എടുത്തു വച്ചു....   ""ഡാ... നിന്റെ പെണ്ണിനെ വിളിക്ക്.... അവളെ കൂടെ കണ്ടിട്ട് പോകാം... ""   മായമ്മ പറഞ്ഞതും നിവി വേഗം തന്നെ പുറത്തേക്ക് പോയി.... തിരിച്ചു വരുമ്പോൾ അഞ്ചുവും കൂടെ ഉണ്ടായിരുന്നു....   """കല്യാണം ഒക്കെ നമുക്ക് പെട്ടെന്ന് തന്നെ നടത്താംട്ടോ.... ഇനിയും ഇങ്ങനെ അവിടേം ഇവിടേം ആയിട്ട് നിൽക്കണ്ട.... ""