©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........
ആരോ തലയിൽ തലോടുന്ന പോലെ തോന്നിയാണ് ഋതു കണ്ണുകൾ തുറന്നത്.
മുന്നിൽ ഗൗതമിനെ കണ്ടപ്പോൾ ചിരിക്കാനൊരു പാഴ് ശ്രെമം നടത്തി.
വേദനയാൽ അവളുടെ മുഖം ചുളിയുന്നത് കണ്ട് അവൻ വെപ്രാളത്തോടെ എഴുനേറ്റു.
ഋതു..... Are u ok???
വേദനയുണ്ടോ?? ഞാൻ...... ഞാൻ ഇപ്പൊ ഡോക്ടറെ വിളിക്കാം.
പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയവന്റെ കയ്യിൽ അവൾ പിടിത്തമിട്ടു.
ഇല്ല. ഗൗതം. സ്റ്റിച് വലിയുന്നതിന്റെ ആണ്.
മാറിക്കോളും.
പപ്പാ????? പപ്പയെവിടെ???
മമ്മാ അറിഞ്ഞോ???
അങ്കിൾ അപ്പുറത്തുണ്ട്. മമ്മയ്‌ക്കൊപ്പം.ആന്റിക്ക് ബിപി ഷോർട് ആയി. ഇപ്പോൾ ഓക്കേ ആണ്.
നിന്നെയിങ്ങെനെ കണ്ടാൽ മമ്മിക്ക് പിന്നതു മതി ഒന്നുടെ ടെൻഷൻ കേറാൻ. അതോണ്ടാ ഞാനിങ്ങോട്ട് വരാൻ സമ്മതിക്കാഞ്ഞേ.
ഗൗരിയുണ്ട് അവിടെ. അവളെ ഞാനിന്നലെ വിളിചിവിടെ നിർത്തിയാരുന്നു.
തന്റെ മനസറിഞ്ഞപോലെയുള്ള അവന്റെ സംസാരം അവളിൽ നിറഞ്ഞു നിന്ന ആധി അകറ്റി.
അപ്പോഴേക്കും ഗൗരിയും എത്തി.
കൂടുതൽ സംസാരിക്കാൻ പാടില്ലെന്ന് പറഞ്ഞത് കൊണ്ട് ചുരുങ്ങിയ വാക്കിൽ വിവരങ്ങൾ അന്വഷിച്ചറിഞ്ഞു അവളും തിരികെ പോയി.
ഏട്ടനെ തനിച്ചു കിട്ടിയപ്പോൾ ഇടയ്ക്ക് തന്റെ ഏടത്തിയെ ഒന്നു വിളിക്കാൻ ഓർമപ്പെടുത്തുകയും ചെയ്തു.
ദേവു പിണക്കത്തിലായിരിക്കുമെന്ന് അറിയാം. അങ്ങനെയൊക്കെ ദേഷ്യപ്പെടേണ്ടി വന്നതോർത്തപ്പോൾ അവനും വിഷമം തോന്നി.
തിരക്കൊഴിഞ്ഞു വീട്ടിൽ ചെന്ന് തന്നെ പരിഭവം തീർക്കാമെന്ന് ചിന്തയിൽ അവൻ തിരികെ വിളിക്കാൻ നിന്നില്ല.
എന്നാൽ മറുവശത്തവന്റെ കാളും പ്രേതീക്ഷിച്ചു ദേവു ഇരിക്കുന്നതവനും അറിഞ്ഞില്ല.
എന്താവും വിളിക്കാത്തെ??
പിണക്കമായിരിക്കുമോ??
ആണെങ്കിൽ തന്നെ അതിത്ര നീണ്ടു പോകാറില്ലല്ലോ???
ഇനിയും വിളിച്ചാൽ ദേഷ്യപ്പെടുമെന്നോർത്താണ് അങ്ങോട്ട് വിളിക്കാത്തത്. ഇങ്ങോട്ട് ഒരു കാൾ പ്രതീക്ഷിച്ചു. അമ്മയെ വിളിച്ചു കുഞ്ഞിന്റെ വിവരം തിരക്കിയെന്നറിഞ്ഞു. അത്രപോലും തന്നെ വിളിക്കാത്തത്തിൽ പരിഭവം തോന്നി. ഏട്ടൻ വിളിച്ചോളും ഞാൻ പറഞ്ഞിട്ടുണ്ട് എന്ന ഗൗരിയുടെ വാക്കിന് പുറത്താണ് ഒന്നും കഴിക്കാൻ പോലും പോകാതെ ഫോണുമായി ഇരുന്നത്. ദേവൂട്ടൻ ഗായമ്മയുടെ കയ്യിലാണ്.
എന്നാലും............ ഗൗതമിനെന്നോട് അത്രക്കും ദേഷ്യമായിരിക്കുമോ???
ചിലപ്പോൾ തിരക്കായത് കൊണ്ടാവും.
ഇല്ലേൽ വിളിച്ചേനെ.......
ആ സ്വരമൊന്നു കേൾക്കാഞ്ഞിട്ട് അവൾക്ക് വല്ലാത്ത അസ്വസ്ത്ഥത തോന്നി.
അതിനും മാത്രം എന്ത് തിരക്കാണ് അവിടെ??
എന്നേക്കാൾ വലുതാണോ ഋതു.....???
മനസ്സിലങ്ങനെ പല ചിന്തകൾ മദിച്ചു കൊണ്ടിരുന്നു.
💖💖💖💖💖💖💖💖💖💖💖💖💖💖
സ്കാൻ ചെയ്യിക്കാനും x-ray എടുക്കാനുമൊക്കെ ഋതുവിനെ കൊണ്ടുപോയത് ഗൗതം ആയിരുന്നു.
ആന്റിക്ക് ഇപ്പോൾ തലകറക്കത്തിനു ആശ്വാസമുണ്ട്. അങ്കിളിന്റെ സഹോദരനും ഭാര്യയും വന്നു. അവർ പൊയ്ക്കോളാൻ പറഞ്ഞെങ്കിലും പോകരുതേ എന്ന് യാചിക്കുന്ന ഋതുവിന്റെ മിഴികൾ കണ്ടപ്പോൾ തിരികെ പോകാൻ തോന്നിയില്ല.
തലേ ദിവസം ഉറക്കം നിന്നതിന്റെ ഫലമായി കണ്ണുകൾ തൂങ്ങിയപ്പോൾ ആണ് അടുത്തുള്ള ടേബിളിലോട്ട് തല വെച്ച് കൊണ്ട് കസേരയിൽ ഇരുന്നത്.
ഒരുറക്കം കഴിഞ്ഞേഴുന്നേറ്റപ്പോൾ തന്നെ തന്നെ ഉറ്റു നോക്കി കിടക്കുന്ന ഋതുവിനെ കണ്ട് എന്തേയെന്നവൻ പുരികം പൊക്കി ചോദിച്ചു.
എന്റെ ചെക്കൻ ഒത്തിരി ക്ഷീണിച്ചു.
എനിക്ക് വേണ്ടി നല്ലോണം ഓടിയിട്ടുണ്ടല്ലേ??
ഒന്ന് പോയെടി. നിന്റെ ഈ ഷോ ഒന്നും ഇവിടെ വേണ്ട. എന്റെയടുത്തു ഒരു സോപിടീലും എക്കില്ല മോളെ.
നിനക്കെന്ത് സംഭവിച്ചന്നും മറ്റും ഞാൻ ചോദിക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അല്ലെ ടി ഇത്???
സത്യം പറ. എന്താ പറ്റിയെ?? എന്തിനാ നീ???മനപൂർവം വണ്ടിയോടിച്ചു കേറ്റിയതാണെന്നാ കണ്ടു നിന്നവർ പറഞ്ഞത്. മരിക്കാൻ ചിന്തിക്കാൻ മാത്രം എന്ത് പ്രേശ്നമാണെടി നിനക്ക്???.......????
പകുതി കളിയായും കാര്യമായും അവൻ ചോദിച്ചപ്പോൾ ഉത്തരം പറയാനാകാതെ അവളുടെ കണ്ണുകൾ താന്നു.
ഗൗതം ഞാൻ..... മനഃപൂർവം തന്നെയാ.
പെട്ടെന്നങ്ങനെ തോന്നി....
അപ്പോൾ നിങ്ങളെ ആരെക്കുറിച്ചും ചിന്തിച്ചില്ല.
I am really sorry da.
അതിന്റെ കാരണമാ ഞാൻ ചോദിക്കുന്നത്???
യദു..... അവൻ....... എന്നെ ചതിക്കുവായിരുന്നു.
അവന്റെ കല്യാണം ഉറപ്പിച്ചു. നടാഷായുമായി.
എന്നെ പറഞ്ഞു പറ്റിച്ചു...... എന്നും കൂടെ കാണുമെന്നു പറഞ്ഞിട്ടൊടുവിൽ എന്നെ ഉപേക്ഷിച്ചു പോയില്ലേ.......
സഹിക്കാൻ കഴിഞ്ഞില്ല..... ഇത്ര നാളും കണ്ട സ്വപ്നങ്ങൾ ഒക്കെ വെറുതെ ആയെന്നറിഞ്ഞപ്പോൾ..... അവൻ മറ്റൊരാളുടേത് ആകുന്നുവെന്നറിഞ്ഞപ്പോൾ.......
അവളൊടുവിൽ കരഞ്ഞു പോയി.
ഗൗതവും ആകെ വയ്യാതെയായി.
മൂന്നാലഞ്ചു മാസം മുൻപാണ് ഗൗതമിന് ഋതുവിന്റെ കാൾ വരുന്നത്. അതുവരെ ഒരു കോൺടാക്ട്ടും ഇല്ലാതിരുന്നിട്ട് കൂടി അവളന്ന് ഒത്തിരി സന്തോഷത്തോടെയാണ് തന്നോട് സംസാരിച്ചത്.
പിണക്കമൊക്കെ മറന്ന് വിളിച്ചു കാണണമെന്ന് പറഞ്ഞപ്പോൾ ആരെയും അറിയിക്കാതെ അവളുടെ ഫ്ലാറ്റിൽ പോയിരുന്നു.
അന്നാണ് അവൾ യദുവിനെ പറ്റി പറയുന്നത്
ഞങ്ങൾ അമേരിക്കയിൽ ആയിരുന്നപ്പോൾ കൂടെ വർക്ക് ചെയ്തിരുന്നവനാണ്. അവളുടെ പുറകെ നടന്നപ്പോൾ ടൈം പാസ്സ് ആണെന്ന് കരുതിയെങ്കിലും അവൻ സീരിയസ് ആയിരുന്നു. അവളോടതിനെ കുറിച്ച് സംസാരിച്ചപ്പോൾ അങ്ങനെയൊരൂ ഫീലിംഗ്സ് അവനോടില്ലെന്ന് പറഞ്ഞോഴിഞ്ഞിരുന്നു.
പക്ഷെ അന്നത് തന്നെ വിഷമിപ്പിക്കുമെന്നോർത്ത് പറയാതിരുന്നതാണെന്ന് കുറ്റസമ്മതം നടത്തിയപ്പോൾ അറിയാതെ ചിരിച്ചു പോയി.
പിന്നെ അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു പോയി.
അവൾക്കവനോട് പ്രണയം...... അത് എന്നോട് പറഞ്ഞിട്ട് അവനോട് പറയാമെന്ന ചിന്തയിൽ ആണ് എന്നെ വിളിപ്പിച്ചിരിക്കുന്നത്.
അന്നാ കണ്ണുകളിൽ കണ്ട തിളക്കം ഒന്നു മതിയായിരുന്നു അവൾക്കവനോടുള്ള പ്രണയം എത്രമാത്രമെന്നൂഹിക്കാൻ.
പക്ഷെ ഇന്നാ കണ്ണുകൾ നിർജീവമാണ്.
എങ്കിലും യദു അവളെ ചതിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
ഞങ്ങളുടെ മാര്യേജ് ഉറപ്പിച്ചെന്നറിഞ്ഞ അന്ന് അവൻ കുടിച് അലമ്പാക്കി എന്നെ തെറി വിളിച്ചതോർക്കുന്നു. അവൻ സീരിയസ് ആയിരുന്നു. പക്ഷെ അവൾക്കങ്ങനെ ഒന്നില്ലെന്ന് പറഞ് ശഠിച്ചത് കൊണ്ടാ അല്ലേൽ രണ്ടിനേം പിടിച്ചു അന്നേ കെട്ടിച്ചേനെ.......
എന്തായാലും അതിനെ കുറിച്ച് നന്നായി അന്വഷിക്കണം.
തത്കാലം ഋതു അറിയണ്ട.....
മനസിൽ ചില കണക്കു കുട്ടലുകളോടെ ഗൗതം അവളെയൊന്നു നോക്കി.
ഡി.... ഇനിയിത്തരം മണ്ടത്തരം കാണിച്ചാലുണ്ടല്ലോ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. അവള് ചാകാൻ നടക്കുന്നു. അതും ഏതോ ഒരുത്തൻ തേച്ചെന്നും പറഞ്ഞു.
നിനക്ക് ഞങ്ങളൊക്കെയില്ലേ???? ഏഹ്???
ചിരിയോടവൾ തലകുലുക്കി.
ആരില്ലെങ്കിലും ഞാനുണ്ട്. കേട്ടല്ലോ ഇനിയിങ്ങനെ ചെയ്യണോന്നു തോന്നുമ്പോൾ എന്നെ ഓർത്തെക്കണം.
നിനക്കെന്തെങ്കിലും പറ്റിയാൽ സഹിക്കാൻ പറ്റോടി??????
ഇടർച്ചയോടെ പറഞ്ഞു കൊണ്ടവളുടെ നെറുകയിൽ അവൻ മുത്തി.
നറു ചിരിയോടെ പിന്തിഞ്ഞു നോക്കുമ്പോൾ കണ്ടത് തങ്ങളെ ഉറ്റു നോക്കി വാതിക്കൽ നിൽക്കുന്ന വ്യക്തിയെയാണ്. ആ കണ്ണുകളിലെ ഭാവമെന്തെന്ന് മാത്രം അവന് മനസിലായില്ല.
(തുടരും)