Aksharathalukal

പ്രണയാർദ്രം 24

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........


ദീപു........
എന്താടാ.... അവിടെ തന്നെ നിന്നത്. വാ.....
ഗൗതമിന്റെ വിളിയിൽ ഒന്ന് ഞെട്ടി കൊണ്ടെങ്കിലും മനസിലെ ഉത്കണ്ട മറച്ചു കൊണ്ട് ദീപു ഉള്ളിലേക്ക് ചെന്നു.


എടാ..... ഇതാ ദേവൂട്ടിയാ. നിന്നെ വിളിച്ചാൽ കടിച്ചു കീറുന്നു പറഞ്ഞു അവൾക് വിളിക്കാൻ പേടി എന്നാലിട്ട് നിന്റെ ശബ്ദം കേൾക്കാതിരിക്കാനും പറ്റില്ല അതോണ്ട് എന്നെ വിളിച്ചതാ.
ചെല്ല് ചെന്ന് കെട്യോൾടെ പരിഭവം തീർക്ക്.
അത്രയും പറഞ്ഞു കയ്യിലേക്ക് ഫോൺ വെച്ചു കൊടുത്തതും നിറചിരിയോടെ ഗൗതം അതുമായി പുറത്തേക്ക് പോയി.

ഇതൊക്കെയും വീക്ഷിച്ചു കിടക്കുന്ന 
ഋതുവിനോടൊന്ന് ചിരിച്ചെന്ന് വരുത്തി ദീപുവും പുറത്തേക്കിറങ്ങി. ഉള്ളിലപ്പോഴും എന്തെക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലാൽ മനസ് പ്രക്ഷുബ്ധമാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
തിരിഞ്ഞു ഒന്നുകൂടി ഋതു വിനെ നോക്കുമ്പോൾ എന്തൊക്കെയോ ആലോചനകളാൽ സീലിംഗിൽ നോക്കി കിടക്കുകയായിരുന്നു അവൾ.


💖💖💖💖💖💖💖💖💖💖💖💖💖


ഹലോ...... ദേവു...... 

മ്മ്.

ഹലോ...... കേൾക്കുന്നില്ലേ????

മ്മ്. കേൾക്കുന്നുണ്ട് പറഞ്ഞോ.

അതു ശെരി. നിനക്കല്ലേ എന്നോട് എന്തോ പറയാനുണ്ടായിരുന്നത്.

അത്..... അത്... മറന്നുപോയി.

അതെന്തൊരു മറവിയാടോ????
മോൻ??????

ഗായമ്മേടെ കയ്യിലാ.

കഴിച്ചോ???

മ്മ്.

വാതുറന്നെന്തേലും പറഞ്ഞൂടെ പെണ്ണെ..... അതോ ഇനിം മാറീല്ലേ നിന്റെ പിണക്കം???

കുസൃതി കലർന്ന ചോദ്യത്തിനും മറുപടി ഒന്നുമുണ്ടായിരുന്നില്ല.

വീണ്ടും എന്തോ പറയാൻ ഒരുങ്ങുമ്പോഴേക്കും കാൾ കട്ടായിരുന്നു.
അവിശ്വസനീയതയോടെ ഫോണിലേക്ക് നോക്കി നിന്നെങ്കിലും പിന്നെന്തോ ആലോചനയിൽ തിരികെ നടന്നിരുന്നു അവൻ.


💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഡി പെണ്ണെ ഇത്ര പെട്ടെന്നു സംസാരിച്ചു കഴിഞ്ഞോ??

ആശ്ചര്യത്തോടെയുള്ള ദർശനയുടെ ചോദ്യങ്ങൾക് മങ്ങിയൊരു പുഞ്ചിരിയായിരുന്നവളുടെ മറുപടി.

കൊള്ളാം ഇത്ര നേരം മിണ്ടാഞ്ഞിട്ട് വയ്യ.
കാണാതിരുന്നിട്ട് എന്തോ പോലെ എന്നൊക്കെ പറഞ്ഞു അലച്ചു കുവിയ പെണ്ണാണോ ഈ ഇരിക്കുന്നെ നിനക്കെന്നാ പറ്റി ദേവൂസേ????

ദച്ചു...... എടി അത്.......

പറയാനൊരുങ്ങുമ്പോഴേക്കും ഗായത്രി മുറിയിലേക്ക് വന്നിരുന്നു.
ദേവൂട്ടി....... കുഞ്ഞുറങ്ങി. അവനെയൊന്ന് കിടത്ത്. കുഞ്ഞിനെ കയ്യിലേക്ക് കൊടുത്ത് പുറത്തേക്ക് നടക്കുമ്പോൾ ഒരു കൈ ദച്ചുവിലും പിടിമുറുകിയിരുന്നു.

അവരിനി അമ്മേം കുഞ്ഞും ഇരിക്കട്ടെ. രാവിലെ വന്നപ്പോൾ മുതൽ അവളുടെ പുറകെ ആരുന്നല്ലോ. ഇനീം കഴിഞ്ഞില്ലേ വിശേഷം പറച്ചിൽ. ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോടി കാന്താരി??? അതോ നിന്റെ അമ്മയെ പോലെ നീയും മറന്നോ ഞങ്ങളെ.
കൺകളിൽ പൊടിഞ്ഞ കണ്ണുനീർ അമർത്തി തുടക്കുമ്പോൾ അവരിൽ തന്നെയായിരുന്നു ദച്ചുവിന്റെ മിഴികൾ.


മറക്കാനോ വല്യമ്മായിയെ അതും ഈ ഞാൻ. ഒന്നുല്ലലേലും എന്റെ ചേച്ചി പെണ്ണിന് അമ്മയുടെ സ്നേഹം കൊടുത്ത് വളർത്തിയതല്ലേ.......
പിന്നെ അമ്മയുടെ കാര്യം.
ആരേം മറന്നിട്ടല്ല. പേടിയാ......
ദേവൂസിനെ മുഖാമുഖം കാണുന്നതോർക്കുമ്പോൾ.
ഉള്ളിൽ ഇപ്പൊ സ്നേഹം മാത്രേ ഒള്ളു അവളോടും കുഞ്ഞിനോടും. ദേവൂട്ടനെ കാണണമെന്ന് മോഹമുണ്ടായിരുന്നു.
എന്നിട്ടും അവളെ ഫേസ് ചെയ്യാനുള്ള മടികൊണ്ടാ വരാത്തത്.
അതൊന്നും ഓർത്തു ഗായമ്മ വിഷമിക്കേണ്ട.
എന്റെ ഏട്ടനല്ലേ ആൾ..... അതൊക്ക പുഷ്പം പോലെ കൈകാര്യം ചെയ്തോളും.
അമ്മ വരും...... എനിക്കുറപ്പുണ്ട്.അതിന്റെ ചില പ്ലാനിങ്ങിൽ ആണ് ദീപുഏട്ടൻ.

കൊഞ്ചിക്കൊണ്ട് അവരുടെ കവിളിൽ പിടിമുറുക്കുമ്പോൾ ഗായത്രിയിലും നറു ചിരി വിടർന്നിരുന്നു.



💖💖💖💖💖💖💖💖💖💖💖💖💖💖💖




ഇതേ സമയം ചിന്തകളുടെ ഒഴുക്കിൽ അലഞ്ഞു തിരിയുകയായിരുന്നു ദേവു.

രാവിലെ ദച്ചു വന്നപ്പോൾ മുതൽ സ്വര്യം തന്നിട്ടില്ല പെണ്ണ് .ഓരോ കുറുമ്പും കുസൃതിയും കാണിച്ചു പുറകെ നടക്കുമ്പോൾ ഇപ്പഴും അവളാ പഴയ ദച്ചു്ട്ടി ആകും.
മനസിലെ സങ്കടങ്ങൾ ഒക്കെ ഒരു വിധം തന്നെ അലട്ടിയില്ല എന്ന തന്നെ പറയാം.
പണ്ടും അവളായിരുന്നു കൂട്ട്.അന്ന് പക്ഷെ നന്ദിനി അമ്മയ്ക്ക് അത് ഇഷ്ടമല്ലാത്തതിനാൽ അവളെ തനിക്കരികിൽ നിന്നു മാറ്റി ഗൗരി ക്കടുത്ത നിർത്തും.അപ്പോൾ ദീപു ഏട്ടനെ വിളിച്ചു തനിക്കരികിൽ നിർത്തി ഓടിപ്പോകുന്നവളെ കാൺകെ അന്നും വാത്സല്യമായിരുന്നു.

അനിയത്തി എന്നതിലുപരി ഉറ്റ കൂട്ടുകാരി ആയിരുന്നവൾ തനിക്കു.....
ഇന്നും താൻ പറയാതേ തന്നെ കണ്ടറിഞ്ഞു ദീപു ഏട്ടനെ വിളിച്ചു ഗൗതമിന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു അത് തനിക്കു നേരെ നീട്ടുമ്പോൾ സന്തോഷത്താൽ നിറഞ്ഞ തന്റെ മിഴികൾ ഒപ്പി തന്നിട്ടാണ് കക്ഷി പുറത്തേക്ക് പോയത്.


പക്ഷെ കാതിലൂടെ കേട്ട ആ രണ്ട് വരികൾക്ക് തന്റെ ആ നിമിഷത്തെ സകല സന്തോഷവും താറുമാറാകാനുള്ള കഴിവുണ്ടായിരുന്നു.

""""ആരില്ലെങ്കിലും ഞാനുണ്ട്. കേട്ടല്ലോ"""""
"""""നിനക്കെന്തെങ്കിലും പറ്റിയാൽ സഹിക്കാൻ പറ്റോടി??????""""''''''''''


ആ വാചകങ്ങളിൽ അടങ്ങിയിരിക്കുന്ന സ്നേഹവും കരുതലും ഒരു വേള മനസിനെ അസ്വസ്തമാക്കി.

അറിയാതെ മിഴികൾ നിറഞ്ഞൊഴുകുമ്പോൾ തുടച്ചു മാറ്റാൻ കഴിയാത്ത വിധം മനസ് മരവിച്ചിരുന്നു.
യാന്ത്രികമായി അവന് മറുപടി നൽകുമ്പോൾ എന്തു കൊണ്ടോ മനസിൽ ഒരു വിങ്ങലായിരുന്നു. അതവൻ അറിയാതിരിക്കാൻ മനപ്പൂർവം കാൾ കട്ട് ചെയ്യുമ്പോൾ അവന്റെ മനോവ്യഥാ ഊഹിക്കാൻ കഴിയുമായിരുന്നെങ്കിലും മറ്റൊന്നും അപ്പോൾ ചിന്തിച്ചില്ല.

കണ്ണുകൾ ഇറുകെ പൂട്ടി കുഞ്ഞിനോട് ചേർന്നു കിടക്കുമ്പോൾ അവന്റെ കുഞ്ഞി കൈകളും അവളെ വലയം ചെയ്തിരുന്നു.
അവന്റെ മുഖത്തു വീണു ചിന്നിചിതരുന്ന കണ്ണുനീർ കുഞ്ഞിന്റെ ഉറക്കം അലോസരപ്പെടുത്തുമെന്ന് തോന്നിയ നിമിഷം അവ വാശിയോടെ തുടച്ചു നീക്കുമ്പോൾ എന്തൊക്കെയോ അവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു.



💖💖💖💖💖💖💖💖💖💖💖💖💖💖💖💖


(തുടരും)
 

 

 

 


പ്രണയാർദ്രം 25

പ്രണയാർദ്രം 25

4.8
5452

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ ആരോ തന്നോട് ചേർന്നു കിടക്കുന്ന പോലെ തോന്നി ദേവു ഞെട്ടിയുണരാൻ തുടങ്ങുമ്പോഴേക്കും ആ കൈകൾ അവളെ ഒന്നുടെ ഇറുകെ പുണർന്നിരുന്നു. അടങ്ങി കിടക്ക് പെണ്ണെ. ഉറക്കമൊട്ടും ശെരിയായിട്ടില്ല. നിന്നെയും കുഞ്ഞിനേം ചേർത്തു പിടിച്ചുറങ്ങി ഇപ്പൊ അത് ശീലമായി. സത്യം പറഞ്ഞാൽ നിങ്ങളെ രണ്ടാളേം ഞാൻ ഒത്തിരി miss ചെയ്തൂടി......... എന്താ പറയാ???? എങ്ങനെ എങ്കിലും ഇങ്ങോട്ട് വരാൻ ഉള്ള തത്രപാടില്ലാരുന്നു. ഋതുനെ ഡിസ്ചാർജ് ചെയ്യിപ്പിച്ചു വീട്ടിലാക്കി ഇങ്ങോട്ട് പായുവായിരുന്നു. അറിയില്ലടി..... നിന്നെ കാണാതെ ഈ ദിവസങ