Aksharathalukal

❤മീര ❤0️⃣7️⃣

💚മീര 💚

" ആ കവർ ഒന്ന് ഓപ്പൺ ചെ യ്തു നോക്ക് മീര " നന്ദൻ നിർബന്ധം പിടിച്ചു.
മീര ആ കവർ പൊട്ടിച്ചു നോക്കി. അതിൽ ഒരു മെഡിക്കൽ ചെക്ക് അപ്പ്‌ റിസൾട്ട്‌ ആയിരുന്നു അത് വായിച്ചിട്ടു  അന്താളിച്ചു അവനെ നോക്കി.
" മീര എന്താ ഇങ്ങനെ നോക്കുന്നെ വിശ്വസം വരുന്നില്ലേ നിനക്ക് " നന്ദൻ ചോദിച്ചു.  അവൾ ആണേൽ ഒന്നും മറുപടി പറയാനാകാതെ അവനെ തന്നെ നോക്കിയിരുന്നു.
" ഡോ ഇത് താൻ അന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഡോക്ടറോട്  ഞാൻ തന്റെ കാലിന്റെ സ്വാധീന കുറവിനെ  പറ്റി പറഞ്ഞിരുന്നു.. അന്ന് തന്നെ ഡോക്ടർ വിശദമായി തന്നെ പരിശോധിച്ചിരുന്നു. തന്റെ ഈ സ്വാധീന കുറവ് പരിഹരിക്കാൻ കഴിയുന്ന ഒരാളെ അദ്ദേഹം കാണിച്ചും തന്നു "
"ആരു " അവൾ യാന്ത്രികമായി ചോദിച്ചു.
" ഡോക്ടർ ജോൺ മാത്യു..പേര് കേട്ട സര്ജന് ആണ്  അമേരിക്കയിൽ ആയിരുന്നു ഇപ്പോൾ ബാംഗ്ലൂർ  ഒരു ഹോസ്പിറ്റലിലുണ്ട്  അദ്ദേഹത്തിന് തന്റെ ഈ പ്രശനം പരിഹരിക്കാനാകും "  നന്ദൻ പറഞ്ഞു കഴിഞ്ഞപ്പോഴും അവൾക്കിതൊന്നും വിശ്വസം വന്നില്ല.
" നന്ദേട്ടാ അതൊക്കെ സാധിക്കുമോ വേണ്ട നന്ദേട്ടാ നടക്കാത്ത കാര്യത്തിന് പിന്നാലെ പോയി വെറുതെ സമയം കളയണ്ട "
" ഹ നടക്കാത്ത കാര്യം ഒന്നും അല്ല നമ്മൾ 3 മാസം കഴിഞ്ഞു ബാംഗ്ലൂർക്ക്  പോകുന്നു സർജറി ചെയുന്നു ബാക്കി ഒന്നും നീ ആലോചിക്കേണ്ട "
നന്ദന്റെ വാക്കുകൾ കേട്ടു അവളുടെ കണ്ണുകളിൽ നിന്നു ആനന്ദാശ്രു ധാര ധാരയായി വർഷിച്ചു. അവൾ നന്ദന്റെ നെഞ്ചിലേക്ക് ചാരി.
" നന്ദേട്ടാ നന്ദേട്ടൻ എന്നെ ഒരു പാട് സ്നേഹിക്കുന്നു അതിനു പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ലല്ലോ "
അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് പറഞ്ഞു.
" എനിക്കൊന്നും വേണ്ട നിന്നെയും നിന്നുള്ളിൽ എനിക്കായ് ഉതിരുന്ന സ്നേഹവും മാത്രം മതി."
അവൻ അവളെ ഒന്നുകൂടി  നെഞ്ചോടു ചേർത്ത് അടക്കി പുണർന്നു. അവൾ ആ കരവലയങ്ങളിൽ പ്രണയത്തിൻ നിർവൃതി അനുഭവിച്ചു. പതിയെ അവൻ അവളെ അവന്റെ മുഖത്തോടു ചേർത്തു അവന്റെ കണ്ണുകളിലേക്കു നോക്കിയ അവളുടെ മിഴികൾ നമ്ര രസം കൈ കൊണ്ടു. അവൻ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു അപ്പോഴേക്കും നാണത്താൽ അവൾ കണ്ണുകൾ കൂമ്പി അടച്ചിരുന്നു. അവന്റെ ചുണ്ടുകൾ അവളിലെ തേൻ നുകരുന്ന വണ്ടായ് മാറി പതിയെ അവൾ അവനിലേക്ക്‌ അലിഞ്ഞു ചേർന്നു.
********
മൂന്ന് മാസങ്ങൾ പുഷ്പ്പം കണക്കെ കൊഴിഞ്ഞു പോയി. നന്ദൻ മീരയെയും കൂട്ടി ബാംഗ്ലൂർക്ക് പുറപ്പെട്ടു. മൂന്ന് മാസത്തേക്ക് മെഡിക്കൽ ലീവ് എടുത്താണ് മീര നന്ദനൊപ്പം ബാംഗ്ലൂർക്ക് തിരിച്ചത്. ബാംഗ്ലൂർ എത്തി ഡോക്ടർ ജോൺ മാത്യുവിനെ കണ്ടു.ഡോക്ടർ മീരയെ വിശദമായി പരിശോധിച്ചു.
" മിസ്റ്റർ നന്ദൻ മീരക്ക് സർജറി ചെയ്യുന്നത് കൊണ്ടു ഒരു പ്രോബ്ലം വരില്ല. പിന്നെ ഡോക്ടർ രാജ്‌മോഹൻ എന്നെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചതുകൊണ്ട് വലിയ  ഫോര്മാലിറ്റീസ് ഇല്ലാതെ സർജറി നടത്തം "
നന്ദൻ സന്തോഷം കൊണ്ട് മതി മറന്നു മീരയെ നോക്കി അവൾ അപ്പോഴും ഒന്നും വിശ്വസം വരാത്ത രീതിയിൽ സ്തംഭിച്ചു ഇരിക്കുകയായിരുന്നു.
" താങ്ക് യൂ ഡോക്ടർ താങ്ക്യൂ സൊ മച്ച് " നന്ദന്റെ മനസ് ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാതെ തുടിച്ചു കൊണ്ടിരുന്നു.
തിരിച്ചു മീരയെയും കൂട്ടി  ഇറങ്ങുമ്പോൾ നന്ദൻ മീരയോട് പറഞ്ഞു.
" മീര നിനക്കന്നു ആ ആക്‌സിഡന്റ് പറ്റിയത് ഒരു കണക്കിന് നന്നായി അത് കൊണ്ടല്ലെ ഇന്ന് ഈ സന്തോഷം നമുക്ക് ലഭിക്കാൻ പോകുന്നത് "
മീര ഒന്നും മിണ്ടാതെ നന്ദനെ നോക്കി ആ കണ്ണുകളിൽ നിറഞ്ഞു നിന്നത് നന്ദിയോ കടപ്പാടോ അതിലുപരി നിർലോപമായ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ നന്ദന് സാധിച്ചിരുന്നില്ല.
  **********
നന്ദൻ നേരത്തെ തന്നെ ഒരു ഹോട്ടൽ മുറി ബുക്ക്‌ ചെയ്തിരുന്നു അങ്ങോട്ടേക്കാരുന്നു അവർ പോയത്. ഹോട്ടലിൽ ചെന്നു ഇരു വരും ഫ്രഷായി ഭക്ഷണവും വരുത്തി കഴിച്ചു. മീര ആണെങ്കിൽ യാത്ര ക്ഷീണം കൊണ്ട് വല്ലാണ്ട് വലഞ്ഞിരുന്നു. നന്ദൻ അവളെ ചേർത്തു ബെഡിൽ കിടത്തി.
" തനിക്കു നല്ല ക്ഷീണം ഉണ്ടല്ലേ കുറച്ചു ഉറങ്ങിക്കോ പിന്നെ നാളെ നമുക്ക് ഒരിടം വരെ പോകണം "
" എവിടെ? " അവൾ മുഖം ഉയർത്തി ചോദിച്ചു.
" ഇവിടെ അടുത്ത് എന്റെ ഇളയമ്മാവൻ താമസിക്ക്കുന്നുണ്ട്. നമ്മുടെ കല്യാണത്തിന് ഒന്നും വന്നിരുന്നില്ല മൂപ്പർക്ക് എന്നോടിത്തിരി നീരസം ഉണ്ട്. അതൊന്നു മാറ്റണം "
" എന്തിനാ നന്ദേട്ടനോട് അമ്മാവന് നീരസം?  "
അവളുടെ ചോദ്യം കേട്ടെങ്കിലും അവൻ കുറച്ചു സമയം മൗനം പാലിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
" മൂപ്പരുടെ മോളുണ്ട് അഖില എന്ന അക്കി  അവൾക്കു എന്നോട് ചെറുപ്പം തൊട്ടേ ഇഷ്ടം ഉണ്ടാരുന്നു " നന്ദൻ പറഞ്ഞു നിർത്തി മീരയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് വരെ പ്രസാദിച്ചിരുന്ന അവളുടെ മുഖം പെട്ടെന്ന് മ്ലാനമായതു നന്ദൻ ശ്രദ്ധിച്ചു. അവനു ഉള്ളിൽ ഒരു ചിരിയുടെ അമിട്ട് പൊട്ടിയെങ്കിലും അത് അമർത്തി പിടിച്ചു അവളോട് പറഞ്ഞു.
" അതെ താൻ മുഖം വീർപ്പിക്കണ്ട അതിനു ഞാൻ മുഴുവൻ പറഞ്ഞു തീർന്നില്ലല്ലോ "
മീര ഒന്നും മിണ്ടാതെ അവനെ നോക്കി.
" അതിനു അക്കിയോട് എനിക്ക് അങ്ങനൊരു ഇഷ്ടം ഇല്ലായിരുന്നു അവളാണേൽ ഒരു പരിഷ്‌ക്കരി പിന്നെ നാ ക്കിനാണേൽ ബെല്ലും ബ്രേക്കും ഒന്നുമില്ല. എനിക്ക് അവളെ കെട്ടാൻ ഇഷ്ടല്ലന്നു അമ്മാവനോട് പറഞ്ഞു അതോടെ അമ്മാവൻ ഞങ്ങളുമായി തെറ്റി പിരിഞ്ഞു ".
നന്ദൻ പറഞ്ഞു നിർത്തിയപ്പോൾ മീരക്കാകെ ഒരു സംശയം. അവൾ നന്ദനോട് ചോദിച്ചു
" അല്ല നന്ദേട്ടാ  ഇനി നമ്മൾ അങ്ങോട്ട് ചെന്നാൽ അവർക്കിഷ്ടമാകുമോ.. പ്രേത്യകിച്ചു എന്നെ? "
" ഏയ്‌ അങ്ങനെ ഒന്നുമില്ലടോ അമ്മാവൻ നമ്മളെ ഒന്നും പറയില്ല കാരണം അമ്മാവന് തന്നെ അറിയാം ആ കോലിൽ കേറി അക്കിയെ നാട്ടുമ്പുറത്തുകാരനായ എനിക്ക് ബോധിക്കില്ലന്നു പിന്നെ അപ്പോഴത്തെ ദേഷ്യത്തിന് അമ്മാവൻ പിണങ്ങി പോയെന്നെ ഉള്ളു അത് നമ്മളെ നേരിൽ കാണുമ്പോൾ മാറിക്കോളും "
മീരക്ക് എന്നിട്ടും സംശയം മാറിയില്ല.
" നന്ദേട്ടാ ആ  അക്കിക്കു എന്തായിരുന്നു  കുഴപ്പം? "
ചോദ്യം കേട്ടു നന്ദൻ അവളെ നോക്കി ആക്കിയൊന്നു തലയാട്ടി.  എല്ലാ പെൺകുട്ടികളെയും പോലെ മീരയുടെ ഉള്ളിലും ഒരു കുഞ്ഞി കുശുമ്പ് ഉടലെടുത്തത് അവനറിഞ്ഞു. അല്ലേലും ഭർത്താവിനെ പണ്ട് വേറൊരുത്തി മോഹിച്ചിരുന്നു എന്ന് അറിയുമ്പോളാണല്ലോ എല്ലാ ഭാര്യമാരുടെയും ഉള്ളിലെ കുശുമ്പന്ന വിഷം പുറത്ത് ചാടുന്നത് പക്ഷെ ആ വിഷത്തിനു ചിലപ്പോൾ സ്നേഹത്തിന്റെ മധുരം കിനിയാനും സാധിക്കും.
ചിന്തിച്ചിരുന്ന നന്ദനെ മീര തട്ടി വിളിച്ചു. നന്ദൻ ഞെട്ടി ഉണർന്നു മീരയെ നോക്കി.
" ഓ അക്കികെന്തായിരുന്നു കുഴപ്പം എന്നല്ലേ അവൾ ഒരു താന്തോന്നി പെണ്ണാ വേറെ എത്ര ലൈൻ ഉണ്ടെന്നു ആർക്കറിയാം അത് പോലൊരുത്തിയ.. ആണകേണ്ടവൾ ആയിരുന്നു എന്തോ ഭാഗ്യത്തിന് പെണ്ണായി പോയി."
മീരക്ക്‌ ഇത് കേട്ടപ്പോൾ ചിരി വന്നു.
" നന്ദേട്ടാ എന്തായലും നാളെ കാലത്തു നമുക്ക് അവിടം വരെ പോകാം അമ്മാവന്റെ പിണക്കവും മാറ്റം ആ തന്റേടി പെണ്ണിനെ കാണുകേം ചെയ്യാം "
" പോകാം ഇപ്പോൾ നീ കിടന്നോ "
നന്ദൻ അവളെ പതിയെ പിടിച്ചു കിടത്തി.
********
പിറ്റേന്ന് രാവിലെ തന്നെ അവർ അമ്മാവന്റെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ടാക്സി വിളിച്ചാണ് അവർ പോയത്. നേരത്തെ അവിടെ പോയിട്ടുള്ളതിനാൽ നന്ദന് വഴി ഒന്നും അത്ര പരിചയക്കുറവ് തോന്നിയിരുന്നില്ല.  അമ്മാവന്റെ വീടിനു മുൻപിൽ ടാക്സി നിർത്തുമ്പോൾ അമ്മാവൻ ഗേറ്റിനു സമീപം തന്നെ നില്പുണ്ടായിരുന്നു. അവരെ കണ്ടതും അദ്ദേഹം അത്ഭുതം വിട്ട് മാറാതെ അൽപ സമയം നോക്കി നിന്നു എന്നിട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഭാനു ഒന്നിങ്ങു വന്നേ ഈ വന്നിരിക്കുന്നെ ആരാന്നു നോക്കിയേ "
നന്ദനും മീരയും മുഖത്തോടു മുഖം നോക്കി ചിരിച്ചു. അപ്പോഴേക്കും അമ്മാവനും അമ്മായിയും അവർക്കരികിൽ എത്തിയിരുന്നു.
" എന്റെ നന്ദ എന്നാലും നീ ഞങ്ങളെ തേടി വന്നല്ലോ " അമ്മാവൻ നന്ദനെ വാരി പുണർന്നു. ആ കണ്ണുകളിൽ നിറഞ്ഞിരുന്ന മാതുല സ്നേഹം നന്ദന് വ്യക്തമായി കാണാമായിരുന്നു. ഭാനു അമ്മായി മീരയുടെ അടുത്തെത്തി അവളുടെ കൈയിൽ പിടിച്ചു.
" മീര മോൾക്ക്‌ ഞങ്ങളെ ഒക്കെ അറിയുമോ? "
അറിയാമെന്നു മീര തലയാട്ടി.
" നന്ദ നിന്റെ സെലെക്ഷൻ മോശയില്ലാട്ടോ നല്ല ഐശ്വര്യമുള്ള മോളു "
ഭാനു അമ്മായി മീരയെ പുകഴ്ത്തി.
നന്ദൻ ഒന്ന് ഇടം കണ്ണിട്ടു മീരയെ നോക്കി പുഞ്ചിരിച്ചു.
" അല്ല അമ്മാവാ അക്കി എവിടെ? "
നന്ദൻ അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ മീരയിലേക്കു പോയിരുന്നു അവൾക്കു യാതൊരു ഭാവ പകർച്ചയും ഉണ്ടായിരുന്നില്ല.
" അവൾ ഷോപ്പിങ് എന്ന് പറഞ്ഞു ഇറങ്ങിയത് ഇപ്പോൾ വരും നിങ്ങൾ കേറി വാ മക്കളെ "
അമ്മാവനും അമ്മായിയും അവരെ അകത്തേക്ക് ആനയിച്ചു.
നാട്ടിലെ വിശേഷങ്ങളും മീരയുടെ സര്ജറിയുടെ കാര്യങ്ങളും എല്ലാം നന്ദൻ അമ്മാവനോടും അമ്മായിയോടും വിവരിച്ചു. അപ്പോഴേക്കും അവർക്കുമുന്പിൽ ഒരാൾ പ്രത്യക്ഷപെട്ടിരുന്നു മറ്റാരുമല്ല അക്കി.
നന്ദനെയും മീരയെയും അവൾ അത്ഭുതത്തോടെ നോക്കി. നന്ദൻ ആണേൽ അക്കിയുടെ രൂപമാറ്റത്തിൽ അദ്‌ഭുതപ്പെട്ടിരിക്കുകയായിരുന്നു ഇങ്ങോട്ട് ഒന്നും പറയുന്നതിന് മുൻപ് തന്നെ നന്ദൻ അവളോട്‌ ചോദിച്ചു.
" എന്താ അക്കി ഇതെന്ത് മാറ്റമാ നിനക്ക് പണ്ട് സ്ലീവെലെസ്സ് ടോപ് ഓകെ ഇട്ടോണ്ട് പരിഷ്കരിച്ചു നടന്നവൾ  കുർത്തയും പാന്റും ഓകെ ഇട്ടു നടക്കുന്നു നീ ആളാകെ മറി പോയല്ലോ എന്ത് പറ്റി? "
അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു.
അതിനു മറുപടി പറഞ്ഞത് അമ്മാവനായിരുന്നു.
" എന്റെ നന്ദ ഒന്നും പറയണ്ട എല്ലാം എന്റെ മോളുടെ കൈലിരുപ്പ് അല്ലാതെന്ത്. എന്നാലും എന്റെ മോളു ഇപ്പോള ഒരു പെണ്ണായത് . എല്ലാം അവൾ തന്നെ പറയും "
അക്കി മീരയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" മീരേച്ചി  നന്ദേട്ടനേം കൂട്ടി അകത്തേക്ക് വാ "
മീരയും നന്ദനും അക്കിക്കു പിന്നാലെ അവളുടെ റൂമിലെത്തി. അവിടമാകെ അലോങ്കോലപ്പെട്ടിരുന്നു  അടുക്കും ചിട്ടയും ഇല്ലാതെ വാരി വലിച്ചെറിയപ്പെട്ട ബുക്കുകൾ സ്ഥാനഭ്രംശം വന്ന അലങ്കാരക്കോപ്പുകൾ അങ്ങനെ അങ്ങനെ പലതും.
" എന്റെ അക്കി നിനക്കിതൊക്കെ അടുക്കി ഒതുക്കി വെച്ചൂടെ? " നന്ദന്റെ ചോദ്യം കേട്ടു അക്കി അവജ്ഞ രൂപത്തിൽ അവനെ ഒന്ന് നോക്കി.
" എന്താ നിനക്ക് പറ്റ്യേ? "
നന്ദൻ  സമാധാന പരമായി ചോദിച്ചു.
" അത് നന്ദേട്ടാ... "  അവൾ വാക്കുകൾ കിട്ടാതെ വലഞ്ഞു.
" പറയടി " നന്ദൻ നിർബന്ധം പിടിച്ചു.
" അത് പിന്നെ എനിക്കൊരു സീരിയസ് റിലേഷന്ഷിപ് ഉണ്ടായിരുന്നു ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്സ്മാന്മാരിൽ ഒരാളായ രവി ശങ്കറിന്റെ മകൻ ആകാശ് രവി "
" എന്നിട്? " നന്ദന് ആകാംഷ കൂടി.
" ഞങളുടെ റിലേഷൻ എല്ലാ അർത്ഥത്തിലും വളർന്നു  അപ്പോഴാണ് നാട്ടിന് അവന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോളുടെ വരവ് അവളും അവർക്കൊപ്പമായിരുന്നു താമസം പോരാത്തതിന് എന്റെ കോളേജിൽ അഡ്മിഷനും എടുത്ത് "
" അതിനു എന്താ? " നന്ദൻ വീണ്ടും ചോദിച്ചു.
" ഞൻ പറഞ്ഞു തീർന്നില്ല നന്ദേട്ടാ.. അവളുടെ വരവോടെ ആകാശ്  എന്നെ വിട്ടു അവൾക്കു പിന്നാലെ പോയി ചുരുക്കത്തിൽ പറഞ്ഞാൽ ഹി ചീറ്റഡ് മീ . അവൾക്കും ഞങ്ങൾടെ റിലേഷൻ അറിയരുന്നു ഒരു അർത്ഥത്തിൽ അവൾ ആകാശിനെ വലയിൽ ആകിയതാണ് "
ഇത് കേട്ടു നന്ദനും മീരയും മുഖത്തോടു മുഖം നോക്കി നിന്നു.
" നന്ദേട്ടന് അറിയുമോ ഞാൻ ഒരുപാടു പേരുമായി ഫ്ലെർട് ചെയ്തിട്ടുണ്ടെങ്കിലും സീരിയസായി ഇഷ്ടപെട്ടത് അവനെയാ. നന്ദേട്ടനെ ഞാൻ ഇഷ്ടപെട്ടിട്ടുണ്ട് ശെരിയ അത് നന്ദേട്ടന് എന്നോട് ഒന്നുമില്ലന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് ഏട്ടൻ സ്വന്തം ഏട്ടനെ പോലായി എന്നാൽ അത് പോലല്ലാരുന്നു ആകാശ് എനിക്ക് "
"ഉം " നന്ദൻ ഒന്നു ഇരുത്തി മൂളി.
അക്കി തുടർന്നു
" ആ പെണ്ണിന്റെ പേര് പ്രിയ  അവളും ഞാനും കോളേജിൽ വെച്ചു എന്നും അടിയ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എനിക്കവളോട് " " ഡി പ്രിയയുടെ ഫുൾ നെയിം എന്താ? "
നന്ദൻ ചോദിച്ചു.
" പ്രിയ സുകുമാർ " അവൾ പറഞ്ഞു.
ഇത് കേട്ടു നന്ദനും മീരയും ഒരുമിച്ചു ഞെട്ടി
" പ്രിയ സുകുമാർ? "
", അഹ് നന്ദേട്ടന് അറിയുമോ? " അവൾ ചോദിച്ചു.
" നിന്റെ കൈയിൽ അവളുടെ ഫോട്ടോ വല്ലോമുണ്ടോ? '
നന്ദൻ ചോദിച്ചു.
" ഉണ്ട് കാണിക്കാം "
അവൾ മൊബൈൽ എടുത്ത് ഫേസ്ബുക് തുറന്നു അതിൽ നിന്നു ഒരു ഫോട്ടോ സെലക്ട്‌ ചെയ്തു അവർക്കു മുൻപിലേക്ക് നീട്ടി. ആ ഫോട്ടോ കണ്ടു മീരയും നന്ദനും വിശ്വാസം വരാതെ പരസ്പരം നോക്കി നിന്നു.
( തുടരും )

 


❤മീര ❤ - 8

❤മീര ❤ - 8

4.8
9525

മീരക്ക് ബോധം തെളിഞ്ഞപ്പോൾ നന്ദൻ അരികിൽ തന്നെയുണ്ടായിരുന്നു. അരക്കു താഴോട്ട് കൊളുത്തി വലിക്കുന്ന വേദന ഉണ്ടായിട്ടും അവൾ നന്ദനെ നോക്കി പുഞ്ചിരിച്ചു. അവനും ആകെ ആകെ തളർന്നിരുന്നു. എങ്കിലും അവളുടെ പുഞ്ചിരി അവനു എന്തോ പുതു ഊർജ്ജം നൽകിയിരുന്നു. അവൻ പതിയെ അവളോട്‌ ചേർന്നിരുന്നു ആ നെറുകിൽ തലോടി കൊണ്ട് ചോദിച്ചു. " തനിക്കു നന്നായി വേദനനിക്കുണ്ടല്ലേ? " അവൾ അവനെ നോക്കി ആ കണ്ണുകളിലെ ദയനീയ ഭാവത്തിൽ വേദനകൾ എല്ലാം  കടിച്ചമര്തുന്നുണ്ടായിരുന്നു. " നന്ദേട്ടാ എനിക്ക് വേദന ഒന്നും ഇല്ലാട്ടോ " തന്നേ ആശ്വസിപ്പിക്കാനാണ് അവൾ അങ്ങനെ പറയുന്നതെന്ന് നന്ദന് അറിയാമായിര