Aksharathalukal

❤മീര ❤ - 8

മീരക്ക് ബോധം തെളിഞ്ഞപ്പോൾ നന്ദൻ അരികിൽ തന്നെയുണ്ടായിരുന്നു. അരക്കു താഴോട്ട് കൊളുത്തി വലിക്കുന്ന വേദന ഉണ്ടായിട്ടും അവൾ നന്ദനെ നോക്കി പുഞ്ചിരിച്ചു. അവനും ആകെ ആകെ തളർന്നിരുന്നു. എങ്കിലും അവളുടെ പുഞ്ചിരി അവനു എന്തോ പുതു ഊർജ്ജം നൽകിയിരുന്നു. അവൻ പതിയെ അവളോട്‌ ചേർന്നിരുന്നു ആ നെറുകിൽ തലോടി കൊണ്ട് ചോദിച്ചു.
" തനിക്കു നന്നായി വേദനനിക്കുണ്ടല്ലേ? "
അവൾ അവനെ നോക്കി ആ കണ്ണുകളിലെ ദയനീയ ഭാവത്തിൽ വേദനകൾ എല്ലാം  കടിച്ചമര്തുന്നുണ്ടായിരുന്നു.
" നന്ദേട്ടാ എനിക്ക് വേദന ഒന്നും ഇല്ലാട്ടോ "
തന്നേ ആശ്വസിപ്പിക്കാനാണ് അവൾ അങ്ങനെ പറയുന്നതെന്ന് നന്ദന് അറിയാമായിരുന്നു.
" നന്ദേട്ടാ ഡോക്ടർ എന്ത് പറഞ്ഞു? "
അവൾ ചോദിച്ചു.
" ഉം രണ്ടു ദിവസം കഴിഞ്ഞേ അറിയാൻ പറ്റുള്ളൂ എന്ന പറഞ്ഞെ "
" അതെന്താ? " അവൾക്ക്‌ ആകാംഷായായി.
" അപ്പോഴേക്കുമേ നീ ഇപ്പോൾ കടിച്ചമർത്തുന്ന ഈ വേദനക്ക് ഇത്തിരിയെങ്കിലും ശമനം ഉണ്ടാകു എന്നിട്ടേ കാലു  നിലത്തു കുത്താൻ പറ്റു "
മീര സംശയത്തോടെ നന്ദനെ നോക്കി.
" നന്ദേട്ടാ ഇതൊക്കെ നടക്കുമോ? "
ഇത് കേട്ടു നന്ദന് ദേഷ്യം വന്നു.
" എന്റെ മീര നീ എന്തിനാ ഇങ്ങനെ എല്ലാം നെഗറ്റീവ് ആയി ചിന്തിക്കുന്നേ  മനുഷ്യരായാൽ കുറച്ചേലും ആത്മവിശ്വാസം വേണം "
" ഉം " അവൾ ഒന്ന് മൂളി. പിന്നെ പതിയെ കണ്ണുകൾ അടച്ചു കിടന്നു. അപ്പോഴേക്കും അക്കി എത്തിയിരുന്നു. മീരക്ക് ബോധം തെളിഞ്ഞു എന്നറിഞ്ഞപ്പോൾ തന്നെ അക്കിക്കു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്താതാ യി. അവൾ മീരക്ക് അരികിലേക്ക് വന്നു.
" എന്റെ മീരേച്ചി എല്ലാവരേം കുറച്ചു തീ തീറ്റിച്ചല്ലോ . ഇനി ഒന്നു നടന്നു കണ്ടാൽ മതി "
മീര അവളെ നോക്കി ഒരു പുഞ്ചിരി പാസ്സാക്കി.
" ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വരാം.. മീര നിനക്ക് എന്താ വേണ്ടേ? "
നന്ദന്റെ ചോദ്യത്തിന് അക്കി ആരുന്നു മറുപടി പറഞ്ഞത്.
" ഹ മീരേച്ചിക്കു ഏറ്റവും ഇഷ്ടമുള്ളത് എന്താണ് വെച്ചാൽ വാങ്ങു നന്ദേട്ടാ "
" ശെരി ശെരി ഇനി നിനക്കെന്താ വാങ്ങേണ്ടത് അക്കി? "
" എനിക്കൊന്നും വേണ്ട ഞാൻ പുറത്തുന് കഴിച്ചിട്ടാ വന്നത്  പിന്നെ ഫ്രൂട്സൊക്കെ ഞാൻ വാങ്ങിട്ടുണ്ട് അത് ഏട്ടൻ വാങ്ങേണ്ട "
" ശെരി ശെരി ഞാൻ  പോയിട്ടു വരാം " നന്ദൻ പുറത്തേക്കു ഇറങ്ങി .

*****
ഏറെ നേരം കഴിഞ്ഞു നന്ദൻ തിരിച്ചെത്തുമ്പോൾ അക്കിയും മീരയും വാ തോരാതെ സംസാരിക്കുകയായിരുന്നു. മീരയുടെ വേദനയെല്ലാം അക്കിയുടെ സംസാരത്തിൽ മാഞ്ഞു പോയ പോലെ നന്ദന് തോന്നി ജീവിതത്തിൽ ആദ്യമായി അക്കിയെ ഓർത്തു അഭിമാനം തോന്നിയത് അപ്പൊഴാരുന്നു.
നന്ദനെ കണ്ടതും അക്കി ബെഡിൽ നിന്നു എണീറ്റു.
" അഹ് വന്നല്ലോ നന്ദേട്ടൻ  എന്താ നന്ദേട്ടാ വാങ്ങിയേ എന്റെ ഏട്ടത്തിക്ക്? "
നന്ദൻ തന്റെ കൈലിരുന്ന കവർ ടേബിളിലേക്കു വെച്ചു.
" ഇവൾക്ക് ഏറ്റവും ഇഷ്ടം പൊറോട്ടേം മുട്ട കറിയുമാ പക്ഷെ അതിപ്പോൾ കഴിക്കാൻ പാടില്ല പിന്നെ ഇഷ്ടം ഇടിയപ്പവും നല്ല വറുത്തരച്ച കടല കറിയുമാ അതങ്ങട് ഞാൻ വാങ്ങി "
നന്ദൻ കവർ തുറന്നു അതിൽ നിന്നും ഇടിയപ്പം എടുത്ത് പ്ലേറ്റ് ഇൽ വെച്ചു അതിലേക്കു ചൂട് പറക്കുന്ന കടല കറിയും ഒഴിച്ചു. ഫ്ലാസ്ക് തുറന്നു ചായയും കപ്പിലേക്കു പകർന്നു. അതിനു ശേഷം മീരക്ക് അരികിലെത്തി.
" മീര എണീക് കഴിക്കാം". നന്ദൻ മീരയെ പതിയെ എണീപ്പിക്കാൻ ശ്രമിച്ചു അക്കിയും അതിനു സഹായ ഹസ്തവുമായി വന്നു.
" അക്കി നീയും എടുത്ത് കഴിച്ചോ നിനക്കു കൂടി ഞാൻ വാങ്ങിട്ടുണ്ട് " നന്ദൻ പറഞ്ഞു.
" എനിക്ക് വേണ്ട നന്ദേട്ടാ " അവൾ പറഞ്ഞു
" മീര ദാ കഴിക്കു " നന്ദൻ ഇടിയപ്പം കറിയിൽ മുക്കി അവളുടെ അടുത്തേക്ക് നീട്ടി.
" നന്ദേട്ടാ ഞാൻ തനിയെ കഴിച്ചോളാം " അവൾ കിണുങ്ങി. ഇത് കണ്ട് അക്കിക്കു ലജ്ജ വന്നു.
" മീരേച്ചി ഞാൻ മാറിക്കോളാം വെറുതെ നന്ദേട്ടനെ നിരാശപ്പെടുത്തണ്ട " അവൾ ഒരു വഷളൻ ചിരിയുമായി പുറത്തേക്കു പോയി. ഇത് കണ്ട് മീര നെറ്റിയിൽ കൈ വെച്ചു.
" ശോ ഈ നന്ദേട്ടന്റെ ഒരു കാര്യം അക്കി എന്ത് വിചാരിച്ചു കാണുമോ എന്തോ "
" അവൾ ഒന്നും വിചാരിക്കില്ല നീ ഇത് കഴിക്ക് പെണ്ണെ " നന്ദൻ അപ്പം അവളുടെ വായിലേക്ക് നിർബന്ധിച്ചു കൊടുത്തു. അവൾ ചെറിയ ചമ്മലോടെ അത് വാങ്ങി കഴിച്ചു .
******
രണ്ടു ദിവസം അവർ എങ്ങനെയൊക്കെയോ തള്ളി നീക്കി മൂന്നാമത്തെ ദിവസം ഡോക്ടർ മീരയുടെ അരികിലെത്തി.
" മീര ഇനി നമുക്ക് പതിയെ ഒന്ന് നടന്നു നോക്കാം എന്താ? "
മീര തലയാട്ടി എന്നിട് നന്ദനെ ഒന്ന് നോക്കി. നന്ദൻ ആണേൽ ടെൻഷൻ കൊണ്ടു പരവശനായിരുന്നു.
" സിസ്റ്റർ ഈ കുട്ടിയെ പതുക്കെ എണീപ്പിക്കു " ഡോക്ടർ നഴ്‌സിനോട് പറഞ്ഞു. ഉടൻ തന്നെ നേഴ്സ് അവളെ പിടിച്ചു എണീപ്പിച്ചു കൂടെ നന്ദനും സഹായിച്ചു.
" മീര ചെറുതായിട്ട് കാല് നിലത്തു കുത്തിക്കെ ചെറിയൊരു വേദന ഉണ്ടാകും എന്നാലും കുത്തി നോക്കിക്കേ " ഡോക്ടർ പറഞ്ഞു.
മീര സർവ്വദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് കാല് നിലത്തു കുത്തി. തുളച്ചു കയറുന്ന വേദനയുണ്ടായിരുന്നിട്ടും അവൾ അത് സാരമാക്കാൻ കൂട്ടാക്കിയില്ല.
" ഗുഡ് ഇനി പതിയെ മുന്നോട്ട് നടന്നെ " ഡോക്ടർ പറഞ്ഞു.
അവൾ നഴ്‌സിന്റെയും നന്ദന്റെയും സഹായത്തോടെ പതുകെ മുന്നോട്ട് ഒന്ന് ആഞ്ഞു. അവളുടെ കാലിലെ പിരിമുറുക്കം ഒന്നയഞ്ഞതായി അവൾക്കു തോന്നി എന്തോ ഒരു അദൃശ്യമായ ശക്തി കാലിനു കിട്ടിയതായി അവൾ അറിഞ്ഞു. അവളുടെ കാല് അവൾ അറിയാതെ തന്നെ മുന്നോട്ട് ചലിച്ചു. ഇത് കണ്ട് നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. മീര നന്ദനെ നോക്കി അവളുടെ കണ്ണുകളിലും ആ സന്തോഷം അശ്രു കണമായി വിടർന്നിരുന്നു.
" വെൽ ടണ് മീര ഇനി നടക്കേണ്ട പോയി കിടന്നോളു നാളെ എന്തായാലും ഡിസ്ചാർജ് തരാം "  ഡോക്ടർ മീരയോട് പറഞ്ഞു. മീരയെ നന്ദനും നേഴ്സ്ഉം ചേർന്നു ബെഡിൽ കൊണ്ടു ചെന്നു കിടത്തി. നന്ദൻ തിരിച്ചു ഡോക്ടറിന് അരികിലെത്തി.
" നന്ദൻ ആർ യൂ ഹാപ്പി നൗ? " ഡോക്ടർ ചോദിച്ചു.
" യെസ് ഡോക്ടർ.. ഡോക്ടർ എങ്ങനെയാണ് താങ്കളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല അത്രക്ക് നന്ദിയുണ്ട് ഡോക്ടർ "  നന്ദൻ ഡോക്ടറെ നോക്കി പറഞ്ഞു.
" ഒക്കെ നന്ദ ഗോഡ് ബ്ലെസ് യൂ ബോത്ത്‌ " ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും ഇറങ്ങി. അപ്പോൾ തന്നെ നന്ദൻ മീരക്ക് അരികിലെത്തി അക്കി അരികിൽ നില്കുന്നതൊന്നും വക വെക്കാതെ മീരയുടെ നെറുകിൽ അവൻ ചുംബിച്ചു. അത് കണ്ട് അക്കി നാണം കൊണ്ട് മുഖം മാറ്റി നിന്നു. മീരയും സന്തോഷം കൊണ്ടു മതി മറന്നിരുന്നു അവൾ നന്ദന്റെ കൈകൾ കൂട്ടി പിടിച്ചു അതിൽ ചുംബിച്ചു. ഒരിക്കലും സാധിക്കില്ലെന്ന് വിചാരിച്ച ആ  സ്വപ്നം മറ നീക്കി പുറത്ത് വന്നതിന്റെ ആഹ്ളാദം അവരിൽ തടസ്സങ്ങൾ ഇല്ലാതെ അലയടിച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് തന്നെ മീര ഡിസ്ചാർജ് ആയി നന്ദനും അക്കിയും അവളേം കൂട്ടി അമ്മാവന്റെ വീട്ടിലേക്കു പോയി പിന്നീടുള്ള രണ്ടു മാസം അമ്മായിയുടേം അക്കിയുടെയും പരിചരണത്തിൽ ആയിരുന്നു മീര. രണ്ടാം മാസം നന്ദൻ അവളെയും കൂട്ടി നാട്ടിലേക്കു ട്രെയിൻ കയറി. മനസില്ല മനസോടെ അമ്മാവനും കുടുംബവും അവരെ യാത്രയാക്കി.
അക്കിയെ പിരിഞ്ഞതിന്റെ വിഷമം മീരക്ക് തെല്ലൊന്നുമല്ലായിരുന്നു അത്രയ്ക്ക് അവൾ ആക്കിയുമായി അടുത്തിരുന്നു.
നാട്ടിലെത്തിയ മീര നന്ദന്റെ നിർദ്ദേശപ്രകാരം  അവശേഷിച്ച ഒരു മാസത്തെ വിശ്രമത്തിനു പാത്രമായി.
***********
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു അപ്പോഴാണ് ഒരു വാർത്ത കാട്ടു തീ പോലെ നടക്കട്ടെ പടർന്നത്. ബാംഗ്ലൂർക്കു പഠിക്കാൻ പോയ പ്രിയ ഗർഭിണിയായി തിരിച്ചു വന്നിരിക്കുന്നു. നാട്ടിലെ പരദൂഷണക്കാര് സ്ത്രീകളുടെ അരികിൽ നിന്നാണ് ഉണ്ണി ഈ വിവരം അറിയുന്നത് കേട്ട മാത്രേ അവനു ഭ്രാന്ത് പിടിച്ച അവസ്ഥയായി. താൻ കേട്ടത് സത്യമാകരുതേയെന്നു പ്രാർത്ഥിച്ചു നടന്നപ്പോഴാണ് പ്രിയയുടെ കൂട്ടുകാരി മഞ്ജുവിന്റെ കാൾ വന്നത്. അവൻ ആകാംഷയോടെ കാൾ അറ്റൻഡ് ചെയ്തു.
" മഞ്ഞു പറ ഞാൻ പ്രിയയെ പറ്റി കേട്ടതൊക്കെ സത്യമല്ലല്ലോ അല്ലെ? "
അവന്റെ ചോദ്യത്തിന് മറു വശത്തു മൗനം ആരുന്നു മറുപടി.
" ഹലോ മഞ്ചു പറ '
" സത്യമാണ് ഉണ്ണിയേട്ടാ പ്രിയ പ്രെഗ്നന്റ് ആണ്"
ഉണ്ണിയുടെ നെഞ്ചിൽ വീണ്ടും ഒരു വെള്ളിടി വെട്ടി.
" ഉണ്ണിയേട്ടാ വേറൊരു പ്രശനം ഉണ്ട് അത് പറയാനാ ഞാൻ വിളിച്ചേ "
" എന്ത്? " അവൻ യാന്ത്രികമായി ചോദിച്ചു.
" ആരോ ഉണ്ണിയേട്നെ ഒറ്റിയിട്ടുണ്ട്. അവളുടെ അച്ഛൻ പ്രേഗ്ൻസിയുടെ ഉത്തരവാദിയെ തിരക്കി അവളുടെ  ഫ്രണ്ട്സിനെ ഒക്കെ വിളിച്ചിരുന്നു അതിലാരോ നിങ്ങളുടെ റിലേഷൻന്റെ കാര്യം പറഞ്ഞു. അപ്പോൾ ഉണ്ണിയേട്ടനാണ് ആ കുഞ്ഞിന്റെ അച്ഛൻ എന്ന് അവർ ഉറപ്പിച്ചു.."
" അല്ലാ ഞാൻ അല്ല അതിന്റെ അച്ഛൻ " ഉണ്ണി ഫോണിൽകൂടെ അലറി. അത് കേട്ടു മഞ്ചു ഒന്ന് വിറച്ചു.
" അറിയാം ഉണ്ണിയേട്ടൻ അല്ലെന്നു  അതിനു ഉത്തരവാദി മറ്റൊരാളാ ് എന്നാൽ പ്രിയ ഒന്നും പറയുന്നില്ല അതാണ് ഇപ്പോഴത്തെ പ്രശ്നം.. ഉണ്ണിയേട്ടൻ തല്കാലത്തെക്കു ഇവിടുന്നു മാറി നിൽക്കു "
" എന്തിനു? " ഉണ്ണി സംശയത്തോടെ ചോദിച്ചു.
", അത് പിന്നെ അവളുടെ അച്ഛന് ആളെ കൂട്ടി ഉണ്ണിയേട്ടനെ ഒതുക്കാനാ പ്ലാൻ എപ്പോൾ വേണേലും അവരുടെ ഭാഗത്തു നിന്നു ഉണ്ണിയേട്ടന്റെ നേരെ ഒരു ആക്രമണം പ്രതീക്ഷിക്കാം " മഞ്ജുവിന്റെ വാക്കുകൾ കേട്ടു ഉണ്ണിക്കു തല പെരുക്കുന്നതായി തോന്നി അവൻ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു അലറി കൊണ്ടു പുറത്തേക്കു പോയി.
( തുടരും )

 


❤മീര ❤ അവസാന ഭാഗം

❤മീര ❤ അവസാന ഭാഗം

4.8
6527

പ്രഭാത സൂര്യന്റെ പൊൻകിരങ്ങൾ ജനാലച്ചില്ലവഴി തന്റെ കണ്ണിലേക്കു അനുവാദം ചോദിക്കാതെ അരിച്ചു കയറിയപ്പോഴാണ് ഉണ്ണി കണ്ണുകൾ തുറക്കുന്നത്. ശരീരം ഏതാണ്ട് പഴയെ പോലെ ആയി വരുന്നു ഇനി അല്പസ്വല്പം പുറത്തേക്കൊക്കെ ഇറങ്ങാം എന്ന് മനസ്സിൽ കരുതി അവൻ എണീക്കാൻ ശ്രമിച്ചു. " എൻ നെഞ്ചാകെ നീയല്ലേ എൻ ഉന്മാദം നീയല്ലേ " അവൻ ഞെട്ടി തിരിഞ്ഞു നോക്കി ഫോൺ റിങ് ചെയുന്നു. പ്രിയയോടുള്ള പ്രണയം മൂത്ത സമയത്ത് ഇട്ടിരുന്ന റിങ് ട്യൂൺ ആയിരുന്നു അത്. അത് ഇപ്പോൾ കേൾക്കുമ്പോൾ അവനു തല പെരുത്തു കയറി. കാൾ വിളിച്ചത് ആരാന്നു പോലും അവൻ ശ്രദ്ധിച്ചില്ല. അവൻ പതിയെ എണീറ്റു. പിന്നെയും ഫോൺ റിങ് ചെയ്യാ