Aksharathalukal

അവൾ ❤️

❤️ അവൾ  ❤️

 

 

 
ഇന്ന് കോളേജിൽ...ഉച്ചക്ക് ഫോണിൽ നോക്കി കൊണ്ട് വാക മരച്ചോട്ടിൽ ഇരിക്കുമ്പോളാണ് ഒരു പെണ്ണ് എന്റെ മുൻപിൽ വന്ന് നിന്നത്..ഞാൻ തലയുയർത്തി നോക്കി.
 
ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്. ഇരുനിറം ആണ് അവൾക്ക്..
കണ്ണിൽ കണ്മഷി എഴുതിയിട്ടുണ്ട്. മുടി അഴിച്ച് ഇട്ടിരിക്കുകയാണ്..
 
അവൾ ചെറുതായി കിതക്കുന്നുണ്ട്.. ചിലപ്പോൾ ഓടിയിരിക്കും..
 
"എനിക്ക്.. എനിക്ക് ഹരിയേട്ടനോട് ഒരു കാര്യം പറയാനുണ്ട്.."
അവൾ പറഞ്ഞു
 
"മ്മ്.. എന്താ.."
 
അവൾ കുറച്ച് നേരം ഒന്നും സംസാരിച്ചില്ല... ഇടക്ക് എന്തോ പിറുപിറുക്കുന്നുണ്ട്... കയ്യിലെ നഖം കടിക്കുന്നുണ്ട്..
 
"എന്താ തനിക്ക് പറയാനുള്ളെ...??"
 
ഞാൻ പിന്നെയും ചോദിച്ചു..
 
"അത്.. അത് എനിക്ക് ഹരിയേട്ടനെ ഇഷ്ട്ടമാണ്.. കുറെ നാളായി.."
 
അവൾ തലകുനിച്ചു കൊണ്ട് പറഞ്ഞിട്ട് എന്നെ നോക്കി.. എനിക്ക് ഇവളെ അറിയുകപോലും ഇല്ല... എന്താണ് ഞാൻ ഇതിന്  മറുപടി പറയുക...??
 
"അത്... ഡോ... എനിക്ക്..."
 
"ഹരിയേട്ടൻ ഇപ്പോൾ ഒന്നും പറയണ്ട... ആലോചിച്ച്...പിന്നെ പറഞ്ഞാൽ മതി..."
 
എന്നെ പറയാൻ സമ്മതിക്കാതെ അവൾ പെട്ടന്ന് പറഞ്ഞു..
 
"പിന്നെ.. ഹരിയേട്ടന് എന്നെ അറിയില്ലല്ലോ...
എന്റെ പേര് രാധിക രാജേന്ദ്രൻ..
ഇവിടെ ഹിസ്റ്ററി പഠിക്കുകയാണ്... ഫാസ്റ്റ് ഇയർ.."
 
ഇടക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരിന്നു..
 
"മ്മ്..."
 
"എന്നാ ശെരി ഏട്ടാ... ഞാൻ പോണു... എന്റെ ഫ്രണ്ട് എന്നെ കാത്ത് നിൽപ്പുണ്ട്... ഇനിയും ഇവിടെ നിന്ന അവളെന്നെ ഓടിക്കും..."
 
അത്രെയും പറഞ്ഞ്... അവൾ തിരിഞ്ഞു നടന്നു..
അവൾ നേരെ പോയത് വരാന്തയിൽ അവളെ കാത്തുനിൽക്കുന്ന ഒരു പെണ്ണിന്റെ അടുത്തേക്കാണ്.. അവൾ എന്തോ  ചോദിക്കുകയോ പറയോ ചെയ്യുന്നുണ്ട്..
എന്നാൽ രാധിക അവളുടെ കയ്യ് പിടിച്ചുകൊണ്ട് വരാന്തായിലൂടെ നടന്നു പോയി..ഇടക്ക് എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു..
ഞാനും...
 
രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല...
മനസ്സ് മുഴുവൻ അവളും... അവളുടെ പുഞ്ചിരിയുമാണ്...
 
..................................❤️