Aksharathalukal

പ്രണയിനി💔(ഭാഗം 1)

പ്രണയിനി💔

 

 

 

 

 

 

"നീ പോടീ കറുമ്പി......"

"ആ ഞാൻ കറുമ്പി തന്നെയാ... അതിന് തനിക്കൊന്നുമില്ലല്ലോ...."😤

ഞാൻ എന്നത്തേയും കണക്ക്..ചുണ്ട് കൂർപ്പിച്ചു ആദിയേട്ടനെ നോക്കികൊണ്ട്... ദേഷ്യത്തോടെ വെട്ടിതിരിഞ്ഞു നടന്നു...

"പൊന്നു.. നീ കഴിക്കുന്നില്ലേ... വാ വന്നിരിക്ക്..."

അച്ഛൻ എന്നോട് ചോദിച്ചു...

"ഇല്ല... എനിക്ക് വിശപ്പില്ല..."

അത്രയും പറഞ്ഞ് ഞാൻ... തറവാട്ടിൽ നിന്നിറങ്ങി... പിറകുവശത്തെ കുളത്തിലേക്ക് നടന്നു...കുളപ്പുരവാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ അകത്തേക്ക് കയറി ചെന്ന്... വെള്ളത്തിൽ കാലിട്ടുകൊണ്ട് പടവിലിരിന്നു...

"കറുമ്പി..."

കറുമ്പി... അതെ ഞാൻ കറുമ്പി തന്നെയാണ്... എന്റെ ആദിയേട്ടന്റെ കറുമ്പി ആവാൻ തന്നെയാണ് എനിക്ക് ഇഷ്ട്ടവും...😍

ഞാൻ തന്മയ... തന്മയ കൃഷ്ണ...
അച്ഛൻ കൃഷ്ണന്റെയും അമ്മ ജാനകിയുടെയും  ഇളയ മകൾ...
എല്ലാരുടെയും പൊന്നു....😇
മൂത്തത് തനുശ്രീ... എന്റെ ചേച്ചി...തനു എന്നു വിളിക്കും...

ഞങ്ങളുടെ കുടുംബം ഒരു വലിയ തറവാട്ടുകാരാണ്...
മുത്തശ്ശൻ രാജേന്ദ്രപ്രസാദ്...മുത്തശ്ശി മരിച്ചുപോയി...

അച്ഛന് കൂടപ്പിറപ്പായി ആകെ ഒരു പെങ്ങൾ... ദേവിയമ്മ... അങ്കിൾ ഒരു അപകടത്തിൽ മരിച്ചുപോയി.. അവർക്ക് രണ്ട് ആൺ മക്കളാണ് ഉള്ളത്.. മൂത്തത് അരവിന്ദ്... ഇളയത് ആദിത്യൻ...
എന്റെ  ആദിയേട്ടൻ..😍

ഞാൻ കറുമ്പിയാണ്... എനിക്ക് മാത്രമേ കറുപ്പ് നിറമൊള്ളൂ...ഒരു വഴക്കാളി കൂടെയാണ് ഞാൻ...😉
തനുചേച്ചിക്ക് വെളുപ്പാണ്... മിണ്ടപൂച്ചയാണ്..അമ്മക്ക് കൂടുതൽ ഇഷ്ട്ടം ചേച്ചിയോടാണ്..പക്ഷെ ബാക്കി എല്ലാവർക്കും എന്നെയാണ് കൂടുതൽ ഇഷ്ട്ടം...😊

ഒരിക്കലും ഞാൻ എന്റെ കറുപ്പിനെ വെറുത്തിട്ടില്ല... എനിക്ക് ഈ കറുപ്പിനെ ഇഷ്ട്ടമാണ്...

പിന്നെ ആദിയേട്ടൻ... എനിക്ക് ആദിയേട്ടനെ ഇഷ്ട്ടമാണ്... പ്രണയമാണ്... ആർക്കും അറിയാത്ത പ്രണയം...💕

പണ്ടുമുതലേ വഴക്കായിരിന്നു ഞങ്ങൾ രണ്ടുപേരും... അതിന്റെ ഇടക്ക് എപ്പോഴാണ് ഏട്ടനോട് എനിക്ക് പ്രണയം തോന്നിയത് എന്നു ചോദിച്ചാൽ... അന്ന് ഇവിടെ ക്ഷേത്രത്തിൽ ഉത്സവം ആയിരിന്നു...
ഞാൻ ആറിൽ പഠിക്കുന്ന സമയം...

വെറുതെ ഓരോ കടയും നോക്കി നടക്കുമ്പോഴാണ്..ഓടി പോയ ആരോ എന്നെ തള്ളി മാറ്റിയത്... അപ്പോൾ ഞാൻ തറയിലേക്ക് വീണു...
കാൽ നല്ലതുപോലെ മുറിഞ്ഞു...

അത് കണ്ട് ഓടി വന്ന അരവിന്ദേട്ടൻ..എന്നെ മടിയിൽ പിടിച്ചിരുത്തി മുറിവ് തുടച്ച് തരുബോൾ എന്റെ ശ്രെദ്ധ.. എന്നെ വഴക്ക് പറയുന്ന... എന്നോട് ദേഷ്യപ്പെടുന്ന ആദിയേട്ടന്റെ മുഖത്തായിരിന്നു...എന്തോ ഒരു ഇഷ്ട്ടം പിന്നീട് തൊട്ട് ഏട്ടനോട് എനിക്ക് തോന്നി തുടങ്ങി... വളർന്നപ്പോൾ അതൊരു പ്രണയമായി മാറി....💖💖

ഇന്ന് ഞാൻ  പ്ലസ്ടുവിലാണ്.. ആദിയേട്ടൻ ഡിഗ്രി ലാസ്റ്റ് ഇയറിലും...ഞങ്ങൾ തമ്മിൽ മൂന്നു വയസ്സ് വ്യത്യാസം ഉണ്ട്...
ഏട്ടന്റെ ഒരു വയസ്സ് മൂത്തതാണ് അരവിന്ദേട്ടൻ... അരവിന്ദേട്ടൻ ഇപ്പോൾ പഠിച്ചു കഴിഞ്ഞ്.. ബാംഗ്ളൂരിൽ ഞങ്ങളുടെ കമ്പിനി നോക്കുന്നു..
ചേച്ചി കോളേജിൽ ആദ്യ വർഷമാണ്...

കറുമ്പി... അത് പണ്ടു തൊട്ടെ ആദിയേട്ടൻ മാത്രം എന്നെ വിളിക്കുന്ന പേര്..
എല്ലാരുടെയും മുമ്പിലപ്പോൾ  ദേഷ്യം കാണിക്കുമെങ്കിലും...എനിക്ക് ആ പേര് ഇഷ്ട്ടമാണ്...ആദിയേട്ടൻ വിളിക്കുന്നത് ഇഷ്ട്ടമാണ്...😘

അതെ ഞാൻ ഒരു പ്രണയിനിയാണ്... ആദിയേട്ടനെ ആരും അറിയിയാതെ ഭ്രാന്തമായി  പ്രണയിക്കുന്ന ഒരു പ്രണയിനി...

കാത്തിരിക്കുക______💔💔

തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണേ....😊
 

       " സഖാവ് "