തിരിച്ചു പോകുവാൻ നേരം അമ്മുവിന് ഹാഷിയെ വിളിക്കുവാൻ ഒരു ചമ്മൽ തോന്നി.. അവൾ ഫോൺ എടുത്തു അവന്റെ നമ്പറിലേക് കണ്ണുകൾ പായിച്ചു.... വിളിക്കാനോ???? അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. ആ വഴി വന്ന മെഹ്‌റു കാണുന്നത് ഫോണും പിടിച്ചു ആലോചനയോടെ നിൽക്കുന്ന അമ്മുവിനെ.... എന്താടി... എന്തോ പോയ എന്തിനെ പോലെയോ നിൽക്കുന്നെ.... അതിനവൾ മെഹരുവിനെ നോക്കി ഇളിച്ചു കാണിച്ചു.... എന്താടി ഒരു കള്ളകളി.... ഒന്നുല്ല... ഞാൻ.. വാക്കുകൾക്ക് വേണ്ടി തപ്പി തടയുന്നവളെ കണ്ടു മെഹറുവിനു കാര്യം മനസ്സിൽ ആയി.... നിനക്ക് എന്ന് മുതലാ അമ്മു വിക്ക് വന്നത്.... മെഹ്‌റു കളിയായി ച