✍️ Aswathy Karthika ✍️
അച്ഛൻ ഒക്കെ തിരിച്ചുവരാൻ വൈകുന്നേരമായി...
തിരിച്ചുവരുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരു.ന്നെങ്കിൽ ചേട്ടന്റെ യും ഗിരിയേട്ടന്റെയും മുഖത്ത് അത്ര തെളിച്ചം ഉണ്ടായില്ല.....
💕💕💕💕💕💕💕💕💕💕💕💕💕💕💕
എല്ലാവരും ഹാളിൽ വന്നു ഇരുന്നു...
എന്നെ വിളിച്ചു അച്ഛന്റെ അടുത്ത് ഇരുത്തി...
നല്ല കൂട്ടരാണ് മോളെ....
നല്ല വീടും അന്തരീക്ഷവും....
ഞങ്ങൾക്കെല്ലാം ഇഷ്ടമായി.....
മോൾക്ക് എതിർപ്പൊന്നും ഇല്ലല്ലോ....
ഇല്ല അച്ഛാ... ഞാൻ പറഞ്ഞിരുന്നല്ലോ നേരത്തെ....
എനിക്ക് എതിർപ്പുണ്ട്.....
ചേട്ടൻ പെട്ടെന്ന് പറഞ്ഞു....
എനിക്കു മാത്രമല്ല ഗിരിക്ക് വലിയ താല്പര്യമില്ല.....
അച്ഛൻ രണ്ടാളെയും നോക്കി എന്നിട്ട് എന്താണ് ചോദിച്ചു.....
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.....
സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്തവനാണ് ഹരീഷ്....
എന്തിനും ഏതിനും അച്ഛന്റെ മുഖത്തേക്ക് നോക്കും....
ഇവിടെ വച്ചു അന്ന് സംസാരിക്കാൻ പൊക്കോളാൻ പറഞ്ഞപ്പോ തന്നെ അവൻ അയാളുടെ മുഖത്തേക്ക് ആദ്യം നോക്കിയത്.. അയാൾ തല ആട്ടി സമ്മതം കൊടുത്തു കഴിഞ്ഞു ആണ് അവൻ എണീറ്റ് പോയത്...
ഇന്ന് ചെന്നപ്പോൾ തന്നെ കണ്ടില്ലേ അവിടെ വേറെ ഒരാൾക്കും അഭിപ്രായം പറയാൻ ഇല്ല...
പിന്നേ ആ സ്ഥലം ഒരുമാതിരി പട്ടിക്കാട് പോലെ... ഇവക്ക് അവടെ അഡ്ജസ്റ്റ് ചെയ്യാൻ നല്ല പാടാവും.. അവിടെ ഒരു അടുക്കളക്കാരി ആയി ഒതുങ്ങേണ്ടി വരും നോക്കിക്കോ...
മാതാവിന്റെ അഭിപ്രായം തന്നെയാണ് എനിക്ക്....
ഇവൾ അവിടെ പോയി ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും.....
എനിക്കെന്തോ ആ വീടും അന്തരീക്ഷവും അവരുടെ എല്ലാം പെരുമാറ്റവും ഒന്നും അത്ര സന്ധ്യയായിട്ടും തോന്നിയില്ല.....
ഹരീഷിന്റെ അമ്മയാണെങ്കിൽ ഒന്നും മിണ്ടുന്ന പോലുമില്ല....
ഗിരി ഏട്ടനും ചേട്ടനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു...
നിങ്ങൾ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിക്കേണ്ട ....
അവരുടെ വീട് കുറച്ച് ഉള്ളിലേക്ക് ആണെന്ന് ഉള്ളത് ശരിയാണ്....
പിന്നെ അവര് നമ്മളെക്കാൾ ഒക്കെ പഴയ തറവാട്ടുകാരാണ്.....
നമ്മളെപ്പോലെ അല്ലാണ്ട് കുറച്ച് ചിട്ടവട്ടങ്ങൾ ഒക്കെ അവർക്കുണ്ട്...
അതല്ലാതെ വേറൊരു കുഴപ്പവും അച്ഛൻ കണ്ടില്ല...
പിന്നെ ഇവളെ ജോലിക്ക് വിടാമെന്ന് അവർ സമ്മതിച്ചല്ലോ.....
നമുക്ക് അറിയാവുന്ന കുടുംബത്തിലേക്ക് നിങ്ങളെ കല്യാണം കഴിച്ചു വിടുന്നതല്ലേ നല്ലത്.....
അവരൊന്നും മോശം സ്വഭാവക്കാർ അല്ല....
പിന്നെ ഹരീഷ് അച്ഛൻ പറയുന്നത് കേൾക്കുന്നുണ്ട് എങ്കിൽ അത് അവന് അച്ഛനോടുള്ള ബഹുമാനം ഉണ്ടാകും അല്ലാണ്ട് ഒരു പേടിത്തൊണ്ടൻ ആണെന്ന് എനിക്ക് തോന്നുന്നില്ല.....
അച്ഛന് അവരെ നന്നായി ബോധിച്ചു എന്നും താൻ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു മാധവിന് മനസ്സിലായി........
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.....
കല്യാണം പെട്ടെന്ന് വേണം എന്ന് അവർ പറഞ്ഞതുകൊണ്ട് നിശ്ചയം ഉണ്ടായില്ല.......
അടുത്ത മാസത്തെ നല്ലൊരു മുഹൂർത്തത്തിൽ കല്യാണം നിശ്ചയിച്ചു.....
കല്യാണം അടുക്കാറായിട്ടും ഹരിയുടെ ഭാഗത്തുനിന്നും ഫോൺവിളികൾ ഒന്നും കാര്യമായി ഉണ്ടായില്ല....
ഹരിയുടെ പെങ്ങൾ ഇടയ്ക്ക് വിളിച്ച് സംസാരിക്കുക ചെയ്തിരുന്നു....
തിരക്ക് കൊണ്ടാണ് ഏട്ടൻ വിളിക്കാത്തത് എന്ന് അവൾ പറഞ്ഞു........
ആഭരണം എടുക്കലും വസ്ത്ര എവിടേലും ക്ഷണം ഒക്കെയായി ദിവസങ്ങൾ പെട്ടെന്ന് പോയി......
മകളെ ഒരു രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കി വേണം പന്തൽ ഇരുത്താൻ എന്ന് അച്ഛനും നിർബന്ധമായിരുന്നു.....
❣️❣️❣️❣️❣️❣️
ഇന്നാണ് കല്യാണം...
വീട്ടിൽ തന്നെ വലിയ പന്തല് ഇട്ടാണ് കല്യാണം നടത്തുന്നത്.....
നിറയെ ആൾക്കാർ ഒക്കെയുണ്ട്... നാട്ടിലെ തന്നെ വലിയൊരു കല്യാണം ആക്കിത്തീർത്തു എല്ലാവരുംകൂടി....
ചുവന്ന പട്ടുസാരിയും ആഭരണങ്ങളും തല നിറയെ മുല്ലപ്പൂവും ഒക്കെ ചൂടി വരുന്ന മീനാക്ഷിയെ ഒരു ദേവതയെ പോലെ തോന്നിച്ചു.....
ഹരിയുടെ പേര് ചാർത്തിയ താലി കഴുത്തിൽ വീണപ്പോൾ മരണംവരെ സന്തോഷമായി ഒരുമിച്ച് പോകണമെന്ന് പ്രാർത്ഥിച്ചു....
സീമന്തരേഖ കുങ്കുമ ചുവപ്പിനാൽ ചുവന്നപ്പോൾ തന്റെ മരണം കൊണ്ടല്ലാതെ അത് മാഞ്ഞു പോകരുതെന്ന് അവർ കൈകൂപ്പി കൊണ്ട് തൊഴുതു പ്രാർഥിച്ചു...
അവിടേക്ക് ഒരുപാട് ദൂരം ഉള്ളതുകൊണ്ട് ഭക്ഷണം കഴിച്ച് അപ്പോൾ തന്നെ ഇറങ്ങി.....
എന്നെ യാത്രയാക്കുമ്പോൾ ജീവിതത്തിലാദ്യമായി അച്ഛൻ കരയുന്നത് ഞാൻ കണ്ടു....
പുറം തിരിഞ്ഞുനിൽക്കുന്ന ഏട്ടൻ കരയുകയാണ് എനിക്ക് ഉറപ്പുണ്ടായിരുന്നു.....
അമ്മയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ എല്ലാവരും ചേർന്ന് കാറിനുള്ളിലേക്ക് വലിച്ച് കയറ്റി.....
കാർ അവിടെ നിന്നും നീങ്ങുന്ന തോറും എന്റെ കരച്ചിലിന് ശബ്ദവും കൂടി വന്നു...... പിന്നെ എപ്പോഴോ കരഞ്ഞു തളർന്നു ഉറങ്ങിയപ്പോയി....
❣️❣️❣️❣️❣️❣️
മീനാക്ഷി എണീക്ക് വീടെത്തി.....
ഹരിയേട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്...
പെട്ടെന്ന് എവിടെ ആണെന് ഓർമ്മ വന്നില്ല.....
അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് പുറത്തിറക്കിയിരുന്നു....
പഴയ സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു വീട്.....
ഓടിട്ട രണ്ടുനിലയുള്ള വലിയൊരു വീട്.......
വീട് കണ്ടാൽ തന്നെ സാധാരണ ഒരു മനുഷ്യന്റെ പകുതി ബോധം പോകും അത്രയ്ക്കുണ്ട് വലിപ്പം....
കാറിൽ നിന്നും ഇറങ്ങി അവിടെ തന്നെ നിന്ന എന്നെ ഹരി ഏട്ടന്റെ അനിയത്തി വന്നു കൂട്ടി...
വീടിന്റെ വാതിൽക്കൽ എത്തിയപ്പോഴേക്കും അകത്തുനിന്ന് ഒന്ന് രണ്ടു സ്ത്രീകൾ നിലവിളക്കും താലവുമായി വന്നു....
നിലവിളക്ക് മായി വന്നത് ഹരി ചേട്ടന്റെ അമ്മ ആണ്...
അമ്മയുടെ കയ്യിൽ നിന്നും നിലവിളക്കുമായി വലതുകാൽ വച്ച് വീടിനുള്ളിലേക്ക് കയറി....
മോളെ വിളക്ക് പൂജാമുറിയിൽ വെച്ച് പ്രാർത്ഥിച്ചിട്ട് വരൂ...
ഹരിയേട്ടൻ ഒപ്പം നിലവിളക്കുമായി പൂജാമുറിയിൽ കയറി തൊഴുതു പ്രാർത്ഥിച്ചു....
പുറത്ത് കുറെ ആൾക്കാർ എന്നെ കാത്തു നിൽക്കുന്നുണ്ട് എല്ലാവരെയും പരിചയപ്പെട്ടു....
കുറച്ചു കഴിഞ്ഞപ്പോൾ ഹേമ വന്ന് അവിടെ നിന്നും രക്ഷപ്പെടുത്തി..
ഏട്ടത്തി വായോ അവിടെ നിന്നാ പിന്നെ ഈ ദിവസം മുഴുവൻ നിൽക്കേണ്ടിവരും പോയി ഡ്രസ്സ് മാറിയിട്ട് വരു..
ഏട്ടന്റെ മുറി മുകളിലാണ്..
ഹേമ ക്കൊപ്പം മുറിയിലേക്ക് ചെന്നു....
അത്യാവശ്യം വലിയൊരു മുറി...
വലിയ ഒരു ഫാമിലി കോട്ട് കട്ടിൽ...
ഒരു മേശ കസേര.. പിന്നെ വലിയൊരു അലമാര...
സൈഡിൽ ബാത്റൂം....
ഞാൻ അതൊക്കെ നോക്കി നിന്നു...
ഏടത്തി അലമാര ക്കുള്ളിൽ മാറാനുള്ള വസ്ത്രങ്ങൾ ഉണ്ട്....
ഹേമ എന്റെ ഒപ്പം ആഭരണങ്ങളും മുല്ലപ്പൂ അഴിക്കാൻ ഒക്കെ കൂടെ നിന്നു.........
ഹേമയും ഭർത്താവും കുറച്ചു ദൂരെയാണ് താമസം...
ഭർത്താവ് ആകാശ്....
ആൾ എൻജിനീയറാണ്... ഹേമയുടെ പഠിപ്പൊക്കെ നിർത്തിയിരുന്നു ഇവിടെവെച്ച്.. പക്ഷേ വിവാഹശേഷം ആകാശ് അവളെ പിന്നെയും പഠിക്കാൻ വിട്ടു......
ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് പോരെ.....
ഞാൻ താഴെ ഉണ്ടാകും......അതും പറഞ്ഞ് ഹേമ താഴേക്ക് പോയി....
അലമാരയിൽ നിന്നും ഡ്രസ്സ് എടുക്കുമ്പോൾ ആണ് വാതിൽ തുറക്കുന്ന ഒച്ച കേട്ടത്...
നോക്കുമ്പോൾ ഹരിയേട്ടൻ ആണ്....
താൻ വാതിൽ അടയ്ക്കാതെ ആണോ കുളിക്കാൻ പോകുന്നത്....
ഹരിയേട്ടൻ എന്റെ അടുത്ത് വന്നു ചോദിച്ചു...
ഞാൻ പെട്ടെന്ന് ഓർത്തില്ല...
കുളിക്കാൻ കയറിയിട്ട് ഉണ്ടായിരുന്നില്ല.....
ഇടാനുള്ള ഡ്രസ്സ് എടുക്കുകയായിരുന്നു.....
ഹരിയേട്ടൻ എന്റെ അടുത്തേക്ക് വന്നു നിന്നു....
എന്നെ ചേർത്തുനിർത്തി നെറ്റിയിൽ ഒരു ഉമ്മ തന്നു....
താൻ ആകെ ക്ഷീണിച്ച് അവശയായി......
കുളിച്ച് ഡ്രസ്സ് മാറി നല്ലകുട്ടിയായി താഴേക്ക് വാ ഞാൻ താഴെ ഉണ്ടാകും.......
എന്റെ കുറച്ച് ഫ്രണ്ട്സ് ഒക്കെ വൈകുന്നേരം വരും കല്യാണത്തിന് വരാൻ പറ്റാതിരുന്നവരൊക്കെ....
ഇപ്പോൾ തൽക്കാലം താൻ ഏതെങ്കിലും ഒരു ചുരിദാർ ഇട്ടാൽ മതി അവരൊക്കെ വരുമ്പോൾ നല്ല ഭംഗിയായി ഒരുങ്ങി നിൽക്കണം....
കേട്ടോ.... അതും പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മയും കൂടി തന്നെ ആള് പുറത്തേക്ക് പോയി.....
ഈ സമയം ഒക്കെ ഞാൻ വേറെ ഏതോ ലോകത്താണ്....
പെട്ടെന്ന് ഹരിയേട്ടന്റെ അടുത്തുനിന്ന് അങ്ങനെയൊരു പെരുമാറ്റം വന്നപ്പോൾ ആകെ വല്ലാണ്ട് പോയി.....
കണ്ണാടിക്ക് മുന്നിൽ നിന്ന് ഹരിയേട്ടൻ ചുംബിച്ച കവിളിലേക്ക് നോക്കിയപ്പോൾ ആകെ ചുവന്നുതുടുത്തു ഇരിപ്പുണ്ട്.....
ഇതുവരെ ഇല്ലായിരുന്ന ഒരു നാണവും പരവേശവും ഒക്കെ അപ്പോൾ എനിക്ക് തോന്നി..
തുടരും