പെട്ടെന്ന് ഹരിയേട്ടന്റെ അടുത്തുനിന്ന് അങ്ങനെയൊരു പെരുമാറ്റം വന്നപ്പോൾ ആകെ വല്ലാണ്ട് പോയി.....
കണ്ണാടിക്ക് മുന്നിൽ നിന്ന് ഹരിയേട്ടൻ ചുംബിച്ച കവിളിലേക്ക് നോക്കിയപ്പോൾ ആകെ ചുവന്നുതുടുത്തു ഇരിപ്പുണ്ട്.....
ഇതുവരെ ഇല്ലായിരുന്ന ഒരു നാണവും പരവേശവും ഒക്കെ അപ്പോൾ എനിക്ക് തോന്നി..
🌹🌹🌹🌹🌹🌹🌹🌹🌹
അലമാരയിൽ ഡ്രസ്സ് തപ്പിയപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം വന്നു.... ഒക്കെ ഒരുമാതിരി ഞാൻ ജനിക്കുന്നതിനു മുൻപുള്ള മോഡലുകൾ.....
ഒക്കെ ലൈറ്റ് കളർ ആണ് എനിക്ക് പൊതുവെ ഡാർക്ക് കളർ ഡ്രസ്സ് ആണ് താല്പര്യം....
ഹം... ഇനി ഹരിയേട്ടന്റെ പുറത്തുപോകുമ്പോൾ എങ്ങാനും മേടിക്കാം.....
അതിൽനിന്ന് ഒരു ഇളം പച്ച കളർ ചുരിദാർ എടുത്തു പോയി കുളിച്ചു വന്നു....
താലി മാലയും പിന്നേ നോർത്ത് ഇന്ത്യൻ മോഡലിൽ ഉള്ള ഒരു മാലയുംഇട്ടു ...... കറുത്ത മുത്തിൽ സിൽവർ ലോക്കറ്റ് കൂടിയ ഒരു മല അത് ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയത് ആണ്.. അത് കഴിഞ്ഞു ആണ് അറിഞ്ഞത് അത് അവിടുത്തെ താലി ആണെന്ന്.. അപ്പൊ പിന്നേ കല്യാണം കഴിഞ്ഞു ഇടാം എന്ന് വിചാരിച്ചു...
വല്യ ജിമിക്കി ആണ് അത് രണ്ടു ദിവസം കിടക്കട്ടെ എന്ന് തോന്നി.. കാതിൽ അത് കിടന്നു കുലുങ്ങുമ്പോൾ നല്ല ഭംഗി...
പിന്നേ കൈയിൽ രണ്ടു വളയും ഇട്ടു....
ഒരു പൊട്ടും തൊട്ടു..നെറ്റിയിൽ സിന്ദൂരം നീട്ടി തൊട്ടു.. ഹിന്ദി സീരിയലിൽ ഒക്കെ ഇങ്ങനെ കണ്ടപ്പോൾ കല്യാണം കഴിഞ്ഞു ഇങ്ങനെ ഒന്ന് തൊടണം എന്ന് വിചാരിച്ചത് ആണ്...
എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കി...വല്യ കുഴപ്പം ഇല്ല...
❣️❣️❣️❣️❣️❣️❣️
താഴേക്ക് ചെല്ലുമ്പോൾ ആരുടെ ഒക്കെയോ സംസാരം കേക്കാം
ഹരി ഏട്ടന്റെ അച്ഛൻ അവിടെ ആരൊടോക്കെയോ ഇരുന്നു സംസാരിക്കുക ആണ്.....
ഹരിയേട്ടനെ നോക്കിയിട്ട് കാണുന്നില്ല......
എന്താ ചെയ്യേണ്ടത് എവിടേക്കാ പോകേണ്ടത് എന്ന് ഒരു നിശ്ചയവുമില്ല.......
എവിടേക്ക് പോകുവാ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഹേമ ഏടത്തി എന്ന് വിളിച്ചു ഓടി വന്നത്.....
ആഹ.... സൂപ്പറായിട്ടുണ്ട് ഏടത്തിക്കു എല്ലാവേഷവും ചേരും....
എല്ലാവരും അടുക്കള ഭാഗത്ത് ഉണ്ട് നമുക്ക് അവിടേക്ക് പോകാം...
ഞാൻ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു....
ഏട്ടൻ ഉമ്മറത്ത് ഉണ്ട് ആരൊക്കെയോ വന്നിട്ടുണ്ട് അവരൊക്കെ ആയിട്ട് ഭയങ്കര ചർച്ചയിലാണ്.....എടത്തി പോരെ ഇനി രാത്രി നോക്കിയാൽ മതി.....
ഹേമ ക്കൊപ്പം അടുക്കളയിൽ ചെല്ലുമ്പോൾ ഒരു പട തന്നെ അവിടെ ഉണ്ടായിരുന്നു.....
പറക്ക് എഴുന്നള്ളിക്കാൻ നിൽക്കുന്ന പോലെയുണ്ടു എല്ലാം സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്നു....
ഹരിയേട്ടൻ എന്റെ അമ്മയും ഹേമയും മാത്രം കൂട്ടത്തിൽ നിന്നും വളരെ വ്യത്യാസം തോന്നി....
അമ്മ ഒരു സെറ്റുമുണ്ട് ഉടുത്തിട്ടുണ്ട്...
അത്യാവശ്യം ആഭരണങ്ങളും മാത്രം.... പക്ഷേ അധികം ആർഭാടം ഇല്ലെങ്കിലും അമ്മയുടെ മുഖത്ത് നല്ല ഐശ്വര്യമുണ്ട്....
ഹേമയും അതുപോലെ തന്നെയാണ്.........
മോള് വന്നപ്പോൾ തന്നെ ആഭരണങ്ങൾ ഒക്കെ ഊരി വച്ചോ...
കൂട്ടത്തിലെ പ്രായംചെന്ന ഏതോ സ്ത്രീയാണ്....
എനിക്കങ്ങനെ വീട്ടിൽ നിൽക്കുമ്പോൾ നടക്കുമ്പോൾ ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതൊന്നും വലിയ താല്പര്യമില്ല....
അല്ലെങ്കിലും ഇപ്പോഴത്തെ പെൺപിള്ളേരോക്കെ അങ്ങനെയാണ്......
പിന്നെ അവിടുന്നങ്ങോട്ട് ആഭരണത്തെപ്പറ്റി സാരിയെ പറ്റിയുള്ള ചർച്ചകൾ ആണ്....
എന്റെ ആഭരണങ്ങളുടെ ഡിസൈൻ ഞാൻ ഓർക്കുന്നതിൽ നന്നായിട്ട് അവർ പറഞ്ഞു തന്ന കേട്ടപ്പോൾ ഞാൻ വായും പൊളിച്ചു നിന്നു പോയി...
അപ്പോഴാണ് കൂട്ടത്തിൽ ഒരു സ്ത്രീയുടെ നോട്ടം എന്റെ കഴുത്തിൽ കിടക്കുന്ന കരിമണിമാല യിലേക്ക് വന്നത്....
ഈ കറുത്ത മാല അണിയുന്നത് ഒന്നും അത്ര നല്ല കാര്യമല്ല മോളെ...
കറുപ്പ് ശുഭ ലക്ഷണം ആയിട്ടല്ല നമ്മൾ കാണുന്നത്....
എനിക്ക് അത്ര പിടിച്ചില്ല ഞാൻ ആഗ്രഹിച്ച മേടിച്ച് മാലയാണ്....
അതൊക്കെ വെറുതെ പറയുന്നതാണ്......
എല്ലാ കളറിനും അതിന്റതായ ഭംഗിയുണ്ട്....
പിന്നെ അത് വെറും മാല അല്ല ഹിന്ദിക്കാർ ഒക്കെ അത് താരമായി ആയിട്ടാണ് ഉപയോഗിക്കുന്നത് കറുപ്പ് ശുഭലക്ഷണം അല്ലെങ്കിൽ അവരൊന്നും ഇതെങ്ങനെ ഉപയോഗിക്കില്ലല്ലോ....
എന്തോ ഞാൻ പറഞ്ഞത് അവർക്കാർക്കും പിടിച്ചില്ല എല്ലാത്തിനും മുഖം ഇരുണ്ടു വന്നു...
ഇപ്പോഴത്തെ പിള്ളേര് പറഞ്ഞാൽ മതി.....
ഇവിടെ ഒരുത്തിയെ കണ്ടില്ലേ കല്യാണം കഴിഞ്ഞ് പോകുന്നതിനു മുന്നേ വരെ നല്ല ആഭരണങ്ങൾ ഒക്കെ വൃത്തിയായി നടന്നിരുന്നത....
ഇപ്പൊ കണ്ടോ പേരിനൊരു മാല മാത്രം കഴുത്തിൽ ഉണ്ട്...
എന്തോരം സ്വർണ്ണമുണ്ടായിരുന്നത് ആണ്.... ഇപ്പൊ നോക്ക് കഴുത്തിലും കാതിലും ഒക്കെ വല്ലതുമുണ്ടോ എന്ന് നോക്ക്....
എനിക്കെന്തോ അവരുടെ സംസാരം ഒന്നും അത്ര നല്ലതായി തോന്നിയില്ല.....
അപ്പോഴാണ് ദൈവദൂതനെപ്പോലെ ഹേമയുടെ ഭർത്താവ് വന്നത്.....
അതെ വല്യമ്മേ... ഹേമയുടെ കഴുത്തിൽ ഏതു മാല ഇടണം അവളേത് കമ്മൽ കമ്മൽ ഇട്ടു, സ്വർണ്ണം ഒക്കെ എവിടെ പോയി അത് ഒന്നും ആലോചിച്ച് നിങ്ങളാരും ബുദ്ധിമുട്ടുണ്ട...
വീട്ടിലിരിക്കുന്ന സ്വർണ്ണം മുഴുവൻ വലിച്ചുവാരി ഇടുന്നത് നിങ്ങൾക്ക് ആയിരിക്കും പക്ഷേ എല്ലാവരും അങ്ങനെയൊന്നുമല്ല....
അവള് അവളുടെ ഇഷ്ടത്തിന് നടക്കുന്നു അത്രയേ ഉള്ളൂ....
ആകാശിന്റെ സംസാരം കൂടി ആയപ്പോഴേക്കും എല്ലാവരും ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ആയി.....
ഹരിയേട്ടൻ അന്വേഷിക്കുന്നുണ്ട് എന്നും പറഞ്ഞു ആകാശ് ഞങ്ങളെ കൂട്ടി പോയി.....
ആകാശ് ഏട്ടൻ ഇപ്പോവന്നത് നന്നായി ഇല്ലെങ്കിൽ അവിടെ നിന്ന് നമ്മൾ ചത്തേനെ ഏടത്തി....
ഒക്കെ ഒരു ജാതി ആൾക്കാരാണ് ഏടത്തി ....
എല്ലാം വെറുതെ നമ്മുടെ സ്വന്തം കാരാ കേട്ടോ ആരൊക്കെയാണെന്ന് എനിക്കും വലിയ നിശ്ചയമില്ല......
ഒക്കെ ഇജ്ജാതി കുശുമ്പും കുന്നായ്മയും പറഞ്ഞു നടക്കുന്നത....
❣️❣️❣️❣️❣️❣️❣️❣️
ഹരിയേട്ടന്റെ അടുത്ത് ചെന്നപ്പോൾ ഹരിയേട്ടന്റെ ഫ്രണ്ട്സ് ഒക്കെ ഇപ്പൊ എത്തും പോയി ഡ്രസ്സ് ഒക്കെ മാറി നിൽക്കാൻ പറഞ്ഞു......
അപ്പോഴാണ് ആകാശിന്റെ വീട്ടിൽനിന്നും ആരൊക്കെയോ വന്നത്......
അവരെയൊക്കെ പരിചയപ്പെട്ടു...
നല്ല ആൾക്കാരാണ് സാധാരണ മനുഷ്യർ.....
ഹേമ അവരെയും കൂട്ടി അകത്തേക്ക് പോയി.....
ഞാൻ റൂമിൽ ഡ്രസ്സ് മാറാൻ ആയിട്ട് പോയി....
റൂമിലേക്ക് ചെന്നപ്പോഴേക്കും പുറകെ ഹരിയേട്ടാനും എത്തി....
പതിയെ എന്റെ അടുത്തു വന്നു എന്നെ ചേർത്ത് പിടിച്ചു....
തന്നെ ഇപ്പൊ കാണാൻ ഒരു ദേവതയെ പോലെ ഉണ്ട്......
എന്നെ ചേർത്തുനിർത്തി നെറ്റിയിലും കവിളിലും ഒക്കെ ഒരു ഉമ്മ തന്നു....
താഴെ വെച്ച് തരാൻ പറ്റില്ലല്ലോ അതാ പുറകെ ഓടി വന്നത്....
നെറ്റിയിലെ സിന്ദൂരം കൂടിയായപ്പോൾ തന്റെ ഭംഗി ഒന്നും കൂടെ കൂടി....
എന്തു പറയണം എന്നൊന്നും എനിക്ക് അറിയുന്നില്ല ഞാനാകെ വിറക്കുകയാണ്....
കവിളൊക്കെ ചുവന്ന് തുടുത്തല്ലോ...
എന്നെ കണ്ണാടിയുടെ മുന്നിലേക്ക് ചേർത്തുനിർത്തി ഹരിയേട്ടൻ പറഞ്ഞു.......
നാണം കൊണ്ട് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുമ്പോൾ എന്നെ ഇറുകെ ചേർത്തു പിടിച്ചിരുന്നു....
🧡🧡🧡🧡🧡🧡
ഏതു സാരി ഉടുക്കാൻ ആണ്... ആകെ കൺഫ്യൂഷനായി.ഒക്കെ ഒരുജാതി ടൈപ്പാണ്.....
അപ്പോഴാണ് ഹേമ വാതിൽക്കൽ വന്നു വിളിച്ചത്...
നോക്കുമ്പോൾ കയ്യിൽ ഒരു കവറും ഒക്കെയായി വന്നിട്ടുണ്ട്...
ഏടത്തിക്ക് ഇഷ്ടപ്പെടുന്ന സാരിയൊക്കെ അതിൽ കാണാൻ കുറവാ....
ഇവിടുത്തെ പൂതന ഇല്ലേ അച്ഛന്റെ പെങ്ങള്....... അവരാണ് പോയി ഒക്കെ സെലക്ട് ചെയ്തത്..
യാതൊരുവിധ കളർ സെൻസ് ഇല്ലാത്ത ഒരു സാധനമാണ് അത്.....
ഏടത്തി ഇത് നോക്ക്.....
എനിക്ക് സാരി എടുക്കാൻ പോയപ്പോൾ ഞാൻ ഏടത്തിക്ക് കൂടി ഒരെണ്ണം പേടിച്ചിരുന്നു....
തുറന്നു നോക്കിയപ്പോൾ നല്ല ചെക്ക് ഡിസൈനിൽ ഒരു പട്ടുസാരി.....
എനിക്ക് ഒരുപാട് ഇഷ്ടം ആയത്.....
താങ്ക്സ് മോളെ... സത്യം പറയാലോ അലമാരിയിൽ ഡ്രസ്സ് ഒക്കെ കണ്ട് ആകെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു ഞാൻ......
ഏടത്തി പെട്ടന്ന് റെഡിയായി താഴേക്ക് വാ കേട്ടോ...
വൈകുന്നേരം ആരൊക്കെയോ വരുന്നുണ്ട് ഇവിടുത്തെ റിലേറ്റീവ്സ് ഫ്രണ്ട്സ് പിന്നെ ചേട്ടന്റെ ഫ്രണ്ട്സ് അങ്ങനെ ആരൊക്കെയോ ഉണ്ട്....
🧡🧡🧡🧡
. ഹേമ തന്ന സാരിയുടുത്ത് താഴേക്ക് ചെല്ലുമ്പോൾ ഹരിയേട്ടന്റെ കണ്ണുകൾ പലപ്പോഴും എന്നിലേക്ക് വരുന്നത് ഞാൻ അറിഞ്ഞു......
എന്തോ അത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം സന്തോഷം.....
ആരൊക്കെയോ കുറെ പേര് വന്നിട്ടുണ്ട് കുറേപ്പേരെ പരിചയപ്പെട്ടു....
ഹരിയേട്ടന്റെ ഫ്രണ്ട്സ് ഒരുപാട് പേരുണ്ടായിരുന്നു എല്ലാവരേയും പരിചയപ്പെട്ടു......
ഒക്കെ കഴിഞ്ഞപ്പോഴേക്ക് ഒരുപാട് രാത്രി ആയി.....
കിടക്കുന്നതിനു മുൻപ് അമ്മയും ഹേമയും കൂടി എന്നെ സെറ്റ് മുണ്ട് ഒക്കെ ഉടുപ്പിച്ചു....
കയ്യിൽ ഒരു ഗ്ലാസ് പാലും ആയിട്ട് ഹരിയേട്ടന്റെ റൂമിലേക്ക് വിടുമ്പോൾ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു........
തുടരും.....