Aksharathalukal

ഗായത്രി 6

നിങ്ങൾ എന്തിനാണ് മരിക്കുന്നത് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അല്ലേ നാളെ പെണ്ണുകാണൽ നടക്കുകയുള്ളൂ....
 
 തിരിഞ്ഞ് നോക്കിയ അവർ കണ്ടത് കൈയിൽ ചോരയു മായി നിൽക്കുന്ന ഗായത്രിയേ ആണ്....
 
 അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഗായത്രി വാതിൽ അകത്തുനിന്നും കുറ്റിയിട്ടു...
 
             🌹🌹🌹🌹🌹🌹🌹🌹
 
അയ്യോ ന്റെ കുഞ്ഞ്....
 
രമേശേട്ട നമ്മുടെ മോൾ....
 
 നീ പോയി വല്യച്ചനെ ഒക്കെ വിളിച്ചിട്ടു വാ....
 
 വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ രമേശൻ ഗ്രീഷ്മയോട് പറഞ്ഞു....
 
 വളരെനേരം പണിപ്പെട്ട് അവർ ഒരുവിധം വാതിൽ ചവിട്ടി തുറന്നു....
 
 ഗായത്രി......
 
ഗായത്രി ഇവിടെ ഇല്ലല്ലോ....
 
 മുറിയിൽ അവളെ കാണുന്നുണ്ടായിരുന്നില്ല എല്ലാവരും ചുറ്റും നോക്കി....
 
 അപ്പോഴാണ് ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്....
 
 അകത്തുനിന്ന് കുറ്റിയിട്ട ഇരിക്കുന്നതിനാൽ ബാത്റൂം വാതിലും ചവിട്ടി പൊളിക്കേണ്ടി വന്നു....
 
 ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന തന്റെ മകളെ കണ്ട് ആ അമ്മ  നെഞ്ചു പൊട്ടി കരഞ്ഞു.....
 
          🌹❣️🌹❣️🌹❣️🌹❣️
 
ICU വിൽ ആണ് ഗായത്രി....
 
 24 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല എന്നാണ് ഡോക്ടർ പറഞ്ഞത്....
 
 അവരുടെ പിടി പാടുകളും,,, പരിചയമുള്ള ഹോസ്പിറ്റൽ ആയതുകൊണ്ട് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല....
 
ICU വിനു മുന്നിൽ ഇരുന്ന രമേശന് ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ തോന്നി......
 
തന്റെ മകൾ.....ആദ്യത്തെ കണ്മണി.
 
ലേബർ റൂമിൽ നിന്നും കൈ നീട്ടി വാങ്ങിയ നിമിഷം മുതൽ ഉള്ള ഓർമകൾ ആ അച്ഛന്റെ കണ്ണിൽ തെളിഞ്ഞു വന്നു....
 
ആദ്യമായ് അച്ഛാ എന്ന് വിളിച്ചതും... പിച്ച വച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.....
 
 ആരോ വന്ന തോളിൽ സ്പർശിച്ചു അപ്പോഴാണ് താൻ ഇത്രയും നേരം മയങ്ങുകയായിരുന്നു എന്ന് അദ്ദേഹത്തിന് ഓർമ്മ വന്നത്...
 
ഏട്ടനോ...
 
 ഞാൻ ഒന്ന് മയങ്ങി പോയി....
 
നീ വാ ഡോക്ടർ വിളിക്കുന്നുണ്ട്...
 
 ഡോക്ടറെ റൂമിലേക്കുള്ള ഓരോ ചുവടുകളും ഇടറുന്നത് അറിയുന്നുണ്ടായിരുന്നു...
 എന്തായിരിക്കും ഡോക്ടർ പറയുക....
 
            ❣️🌹❣️🌹❣️
 
ഡോക്ടർ......
 
ഗായത്രിയുടെ അച്ഛൻ അല്ലെ..
 
അതെ.... ന്റെ മോൾക്ക് ഇപ്പൊ എങ്ങനെ.....
 
#ഡോക്ടർ ::: ഇപ്പൊ പേടിക്കാനൊന്നുമില്ല.....ബോധം വന്നു....
 നാളെ രാവിലെ ആളെ റൂമിലേക്ക് മാറ്റാം...
 
 പിന്നെ  ആ കുട്ടി മെന്റലി അത്ര കോൺഷ്യസ് അല്ല....
 
 അതുകൊണ്ട് ഇവിടെ നിന്ന് പോകുന്നതിനു മുന്നേ ഒരു കൗൺസിലിംഗ് കൂടി നടത്തിയിട്ട് പോയാൽ മതി.... അതിനുള്ള സൗകര്യം ഒക്കെ നമുക്ക് ഇവിടെയുണ്ട്.....
 
 മുറിവ് ഉണങ്ങുന്ന വരെ ഇവിടെ നിൽക്കുന്നതായിരിക്കും നല്ലത്...
 
 ബാത്റൂമിൽ ആവണം തലയിടിച്ചാണ് വീണത്... തലയുടെ ബാക്കിൽ ചെറിയൊരു സ്റ്റിച്ച് ഉണ്ട്....
 
അപ്പൊ രണ്ടു മൂന്ന് ദിവസം കൂടെ കിടക്കുന്നത് ആണ് നല്ലത്....
 
തന്റെ മുന്നിൽ ഇരിക്കുന്ന അച്ഛൻ ഉരുകി തീരുക ആണെന്ന് മനസ്സിലാക്കാൻ ഡോക്ടർ ക്കു പെട്ടന്ന് കഴിഞ്ഞു...
 
രമേശന്റെ കൈയിൽ പിടിച്ചു ഡോക്ടർ പറഞ്ഞു......
 
പേടിക്കണ്ട..... ഇപ്പൊ പേടിയ്ക്കാൻ ഒന്നും ഇല്ല.... പിന്നെ കൗൺസിലിംഗ് എന്ന് പറഞ്ഞത് ആ കുട്ടിയുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്..ഇനിയും അങ്ങനെ തുടന്നാൽ ചിലപ്പോൾ രക്ഷിക്കാൻ ദൈവത്തിനു പോലും പറ്റി എന്ന് വരില്ല.....അതുകൊണ്ട് ആണ്....
 
പിന്നെ നിങ്ങൾ ഇങ്ങനെ ICU വിന്റെ മുൻപിൽ ഇരിക്കണം ന്നില്ല..
 
എടുത്ത റൂമിലേക്ക്‌ പോകാം..... ആവശ്യം വരുമ്പോൾ വിളിക്കും....
 
             ❣️🌹❣️🌹❣️🌹❣️
 
റൂമിലേക്ക് വന്നിട്ടും ഗായത്രി ആരോടും മിണ്ടുന്നുണ്ടായില്ല...
 
അത്‌ എല്ലാവരിലും പേടി നിറച്ചു.....
 
അച്ഛനും വല്ലിച്ചനും നിൽക്കുന്നത് അവൾക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും എന്ന് മനസ്സിലാക്കിയത് കൊണ്ട് അവർ പാരമാവധി ഗായത്രി യുടെ മുന്നിൽ വരാതെ ഇരുന്നു...
 
അമ്മയും ചെറിയമ്മയും അവൾക്ക് കൂട്ടയി ഹോസ്പിറ്റലിൽ നിന്നു....
 
അവളോട് ചോദിക്കുന്നതിനൊക്കെ വെറും മൂളലിൽ മാത്രം മറുപടി ഒതുക്കി....
 
                  ❣️❣️❣️❣️❣️❣️
 
Good Morning ഗായത്രി.....
 
രാവിലെ പരിചയം ഇല്ലാത്ത ശബ്ദം കേട്ടാണ് ഗായത്രി കണ്ണ് തുറന്നു നോക്കിയത്.....
 
ഒരു കോട്ടൺ സാരി ഒക്കെ ഉടുത്തു നാല്പതിനോട് അടുത്ത് പ്രായം ഉള്ള ഒരു സ്ത്രീ.....
 
പെട്ടന്ന് തന്നെ ശ്രദ്ധയിൽ പെടുക അവരുടെ ചുവന്ന വലിയ പൊട്ടും.....,. ചുവന്ന ചോര തുള്ളി പോലെ ചുവന്ന അവരുടെ മൂക്കൂത്തിയും ആണ്....
 
ആരാണെന്നു ഉള്ള അർദ്ധത്തിൽ അവൾ അവരെ നോക്കി....
 
ഞാൻ ആരാണ് എന്നാണോ....
 
ഞാൻ ഇവിടെ ഉള്ളത് തന്നെ ആണ്... ഈ ഹോസ്പിറ്റലെ ഒരു സ്റ്റാഫ്... പേര് ദേവയാനി....
 
തന്നോട് ഒന്ന് സംസാരിക്കാൻ വന്നതാ...
 
അമ്മയേയും ചെറിയമ്മ ഒക്കെ പരിചയപെട്ടു....
ഗായത്രി നല്ല ഉറക്കം ആയിരുന്നു....
 
ഗായത്രി അവരെ നോക്കി ചിരിച്ചു കാണിച്ചു..
 
തീരെ വോൾടേജ് ഇല്ലല്ലോ ഗായത്രി ചിരിക്കു.
 
ഇതൊന്നും പോരാ നല്ല ഭംഗി ആയി ചിരിക്കണം.. നമ്മളെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ നല്ല അസ്സലായി ചിരിച്ചു കാണിക്കണം കേട്ടോ....
 
 അപ്പോഴേ എനിക്ക് ഗായത്രിയോട് ഒറ്റയ്ക്ക് കുറച്ച് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു... നിങ്ങൾ രണ്ടാളും കുറച്ചു നേരം ഒന്ന് മാറി നിൽക്കാമൊ......അധികസമയം വേണ്ട ഏറിയാൽ ഒരു അരമണിക്കൂർ....
 
ദേവയാനി ഗായത്രിയുടെ അമ്മയോടും ചെറിയമ്മയോടും പറഞ്ഞു...
 
ഞങ്ങൾ പുറത്തു നിൽക്കാം.......
 
              ❣️🌹❣️🌹❣️🌹❣️
 
ഗായത്രി..... താൻ ആരോടും സംസാരിക്കുന്നില്ല.... ഒന്നും മിണ്ടുന്നില്ല...
 
വീട്ടിൽ പോയാൽ ഇനിയും ഇങ്ങനെ ചെയ്യുമോ അങ്ങനെ അമ്മക്ക് ഒക്കെ ഭയങ്കര വിഷമം ആണ്.....
 
#ഗായത്രി ::: സൈക്കോളജിസ്റ് ആണല്ലേ....
 
ആഹാ അപ്പൊ എന്റെ ജോലി എളുപ്പം ആയി.....
 
താൻ എന്നെ ഒരു ചേച്ചിയോ കൂട്ടുകാരിയോ ഒക്കെ ആയി കണ്ടാൽ മതി.....
 
മനസ്സ് തുറക്കാൻ നമുക്ക് ഒരാൾ ഇല്ലാതെ ആവുമ്പോൾ ആണ് പലപ്പോഴും ആത്മഹത്യയും ഡിപ്രഷനും ഒക്കെ ജീവിതത്തിൽ വിരുന്നു വരുന്നത്....
 
അഞ്ചു മിനിറ്റ് ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ ചിലപ്പോൾ പല ആത്മഹത്യകളും ഒഴിവാക്കാം.....
 
അത്‌ ഒക്കെ പോട്ടെ താൻ പറയു.. എന്താണ് വിഷമം.....
 
സ്വന്തം ആണെന്ന് കരുതി തന്നെ പറയാം.....
 
പിന്നെ ഈ ലോകത്ത് വിഷമങ്ങൾ ഇല്ലാത്ത ആരും ഇല്ലെടോ... ഓരോരുത്തർക്കും അവരുടേതായ വിഷമങ്ങൾ ഉണ്ട്..
 
ഗായത്രി അവരുടെ മുഖത്തേക്ക് തന്നെ നോക്കിരുന്നു... എന്തോ ഒരു പോസിറ്റീവ് ഫീൽ ചെയ്യുന്ന പോലെ തോന്നി.....
 
ശരത്......
 
അങ്ങനെ ഒരാൾ ഉണ്ട് എന്റെ ജീവിതത്തിൽ....
 
ഗായത്രി അവളുടെ ഇത് വരെ ഉള്ള ജീവിതം പറഞ്ഞു...
 
ശരത് എന്ന പേര് പറയുമ്പോൾ ഉള്ള അവളുടെ മുഖഭാവത്തിൽ നിന്നും ആർക്കും മനസ്സിലാവും ആ മനുഷ്യൻ അവളിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടണ്ട് ന്ന്...
 
ഗായത്രി.... മോളെ നീ ആത്മഹത്യ ചെയ്തത് കൊണ്ട് ഇതിന് എന്ത് പരിഹാരം കിട്ടും.... മനോഹരമായ ജീവിതം നിനക്ക് മുന്പോട്ട് ഉണ്ട് അല്ലെ....
 
ഇവിടെ നമുക്ക് നിന്റെ വീട്ടുകാരെ കുറ്റം പറയാൻ പറ്റോ ഇല്ല...
 
മകളെ നല്ല രീതിയിൽ കല്യാണം കഴിച്ചു വരണം എന്ന് അവർക്കും ആഗ്രഹം ഉണ്ടാവില്ലേ....
 
#ഗായത്രി ::: ഞാൻ അതിന് അവരെ എതിർത്തു  ഇറങ്ങി പോവുക ഒന്നും ചെയ്തില്ലല്ലോ....  എല്ലാവരുടെയും സമ്മതത്തോടെ കല്യാണം നടത്താൻ വേണ്ടിയിട്ടല്ല അവർ എന്റെ വീട്ടിലേക്ക് വന്നത്.... ശരത്തിനെ പ്രായമായ അച്ഛനെ ഏതെല്ലാം രീതിയിലാണ് അവർ അപമാനിച്ചത്.....ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്ന ആ അച്ചൻ എന്റെ നെഞ്ചിൽ ഒരു നീറ്റൽ ആയി ഇപ്പോഴും ഉണ്ട്....
 
 ഞാൻ കാരണം ആ അച്ഛനും മകനും എത്രമാത്രം അപമാനിക്കപ്പെട്ടു...
 
 ജാതിയും മതവും പണവും പ്രശസ്തിയും നോക്കിയാണോ ഒരാൾക്ക് ഇഷ്ടം ഉണ്ടാകുന്നത്.... അങ്ങനെ പണവും പ്രശസ്തിയും നോക്കി ഇഷ്ടപ്പെടുന്ന സ്നേഹത്തിന് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടാകുമോ.... ഈ പണമൊക്കെ നാളെ ഒരു ദിവസം ഇല്ലാതെയായി കഴിഞ്ഞാൽ ആ ബന്ധത്തിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടാകുമോ....
 
 വലിയ സ്ത്രീധനവും കാറും ബംഗ്ലാവും ഒക്കെ കൊടുത്തു കല്യാണം കഴിച്ചു വിട്ട എത്രയോ പെൺകുട്ടികൾ ജീവിതം മടുത്തു ആത്മഹത്യ ചെയ്തിരിക്കുന്നു.... നമ്മൾ തന്നെ പത്രത്തിൽ വായിക്കുന്നത് അല്ലേ കൂടുതൽ സ്വർണ്ണത്തിനും പണത്തിനുവേണ്ടി അവരെ  കൊന്നത്...
പൊരുത്തപ്പെടാൻ ആവാതെ എത്ര പേര് വേറെ ജീവിക്കുന്നു...
 
ചിലർ മക്കളുടെ ഭാവിയോർത്തും സമൂഹത്തിലെ നിലയും വിലയും പോകുമല്ലോ എന്ന് ഓർത്തു മാത്രം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നു 
 
 അതൊക്കെ ജാതിയും മതവും പണവും നോക്കി വീട്ടുകാർ തന്നെ കല്യാണം കഴിപ്പിച്ചത് അല്ലേ... അതിലൊന്നും ഒരു അർത്ഥവും ഇല്ല എന്ന് മനസ്സിലായില്ലേ.......പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ച ജീവിക്കാൻ പറ്റും എങ്കിൽ അതല്ലേ നല്ലത്....
 
 നീ പറയുന്നത് നോക്കുമ്പോൾ നിന്റെ ഭാഗത്താണ് ന്യായം... അവർ ചിന്തിക്കുമ്പോൾ അവരുടെ ഭാഗത്താണ് ന്യായം....
 
 പറഞ്ഞു മനസ്സിലാക്കാം അവരെ അല്ലാതെ ഇങ്ങനെ ഒരു ചിന്ത ഇനിയൊരിക്കലും തോന്നരുത്...
 
 മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോൾ എന്നെ വിളിക്കാം ഞാൻ പറഞ്ഞില്ലേ ഒരു ചേച്ചിയോ കൂട്ടുകാരി എങ്ങനെ വേണമെങ്കിലും കാണാം ഏതുസമയത്തും എന്നെ വിളിക്കാം....
 
 അവർ കുറച്ചുനേരം കൂടി ഗായത്രിയുടെ ഒപ്പം ചിലവഴിച്ച ശേഷം ആണ് പോയത്....
 
 റൂമിന് പുറത്ത് തന്റെ വരവും കാത്തിരിക്കുന്ന ഗായത്രിയുടെ അമ്മയുടെയും ചെറിയ അമ്മയുടെയും അടുത്തേക്ക് അവർ ചെന്നു...
 
 പേടിക്കാനൊന്നുമില്ല.... മാനസികമായി ആകെ തകർന്നു പോയ ഒരു അവസ്ഥയിൽ പറ്റിപ്പോയതാണ്... അവളെ കുറ്റം പറയാനും പറ്റില്ല അവളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായതാണ് ശരത്തിനോടുള്ള സ്നേഹം......
 
 സ്നേഹിച്ച പുരുഷനെയും ഉപേക്ഷിക്കാൻ വയ്യ വീട്ടുകാരെയും ഉപേക്ഷിക്കാൻ വയ്യ അങ്ങനെയൊരു അവസ്ഥയിലാണ് അവൾ....
 
 അതുകൊണ്ട് മാനസികമായി അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഒഴിവാക്കുക...
 
 കുറച്ചുകാലത്തേക്കെങ്കിലും കല്യാണത്തിന്റെ പേരും പറഞ്ഞ് അവളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക...
 
 പിന്നെ അവളുടെ വല്യച്ഛൻ,, വല്യമ്മ അവരെ പരമാവധി അവളുടെ അടുത്തേക്ക് കുറച്ചുദിവസത്തേക്ക് എങ്കിലും വിടാതിരിക്കുക...
 
 എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി....
 
 ഗായത്രീടെ അമ്മ പേടിക്കേണ്ട ആവശ്യമൊന്നുമില്ല.....
 
 പിന്നെ ആ കുട്ടിയുടെ അച്ഛൻ വരുമ്പോൾ എന്നെ ഒന്ന് വന്ന് കാണാൻ പറയണം.....
 
                ❣️🌹❣️🌹❣️
 
 ദേവയാനി വന്നു സംസാരിച്ചു പോയതിനുശേഷം ചെറിയ രീതിയിൽ ഒരു ആശ്വാസം ഒക്കെ അവൾക്കും തോന്നി.....
 
 അമ്മയോടും ചെറിയ അമ്മയോട് മാത്രം  എന്തെങ്കിലും സംസാരിച്ചു......ബാക്കിയുള്ളവരൊടോക്കെ പഴയതുപോലെതന്നെ....
 
 ചെറിയമ്മേ അമ്മ എവിടെ പോയി...
 
 എന്താ മോളെ നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോ... ചേച്ചി ഒരു ചായ കുടിച്ചിട്ട് വരാം എന്നു പറഞ്ഞ് ഇപ്പൊ പുറത്തേക്ക് പോയതാ....
 
 ചെറിയമ്മ എനിക്ക് ഒരു ഉപകാരം ചെയ്യണം വേറെ ആരും അറിയരുത്..... ശരത് എവിടെയാണ് എങ്ങനെയാണ് എന്ന് ഒന്ന് ആരെകൊണ്ടെങ്കിലും അന്വേഷിക്കണം....
 
 നന്ദേട്ടൻ ഇല്ലേ ചേട്ടനോട് ചോദിച്ചാൽ മതി ഞാൻ ചോദിച്ചാൽ എന്റെ അടുത്ത് പറയാൻ സാധ്യതയില്ല....
 
#ചെറിയമ്മ ::: നീ വിഷമിക്കാതെ ചെറിയമ്മ ഇല്ലേ... നമുക്ക് വഴി ഉണ്ടാക്കാം .... നിന്റെ കാര്യം ഒക്കെ അറിഞ്ഞിട്ടു ചെറിയച്ഛൻ മിക്കവാറും ഉടനെ തന്നെ നാട്ടിലേക്ക് വരാൻ സാധ്യതയുണ്ട്....
 
ഇന്നലെ വിളിച്ചപ്പോൾ ടിക്കറ്റ് നോക്കുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു....
 ചെറിയച്ഛൻ വന്നിട്ട് നമുക്ക് കാര്യങ്ങളൊക്കെ അന്വേഷിക്കാം... വേറെ നമുക്ക് അങ്ങനെ വിശ്വസിച്ചു ചോദിക്കാൻ പറ്റിയ ആരുമില്ല.....
 
 പിന്നെ നന്ദനോട് ഞാൻ ഒന്ന് വിളിച്ചു ചോദിക്കാം....
 ചേച്ചി ഇവിടേക്ക് വന്നു കഴിഞ്ഞ് ഞാൻ എന്തെങ്കിലും കാര്യം പറഞ്ഞ് പുറത്തേക്ക് പോകാം....
 
 തൽക്കാലം നിന്റെ അമ്മ ഇതൊന്നും അറിയേണ്ട ആകെ തകർന്നിരിക്കുകയാണ് പാവം...
 
 ഗായത്രിയുടെ അമ്മ വന്നപ്പോഴേക്കും രണ്ടാളും പറഞ്ഞുകൊണ്ടിരുന്നത് നിർത്തി.....
 
 ചേച്ചി ഞാൻ ഒന്നേ പുറത്ത് നടന്നിട്ട് വരാം....  കുറെ നേരമായി ഇങ്ങനെ ഇരിക്കുന്നു....
 
 ചെറിയമ്മ പോയിക്കഴിഞ്ഞപ്പോൾ നന്ദേട്ടൻ എന്ത് പറയും എന്നുള്ള ടെൻഷനിലായിരുന്നു ഗായത്രി
 
തുടരും 
 

ഗായത്രി 7

ഗായത്രി 7

4.5
18388

    ചെറിയമ്മ പോയിക്കഴിഞ്ഞപ്പോൾ നന്ദേട്ടൻ എന്ത് പറയും എന്നുള്ള ടെൻഷനിലായിരുന്നു ഗായത്രി             ❣️❣️❣️❣️❣️❣️❣️❣️   തന്നെയും നോക്കി പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രണ്ട് കണ്ണുകൾ കാൺകേ ചെറിയമ്മയുടെ ഉള്ളം വിങ്ങി....   എന്ത് പറയും......   ഗായത്രി ക്ക് അരികിൽ ചെറിയമ്മ ഇരുന്നു...   അമ്മ മാറിയിട്ട് പറയാം.....   കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയുടെ അച്ഛൻ വന്നു....   #അമ്മ ::: ഇവിടെ ദേവായാനി ന്നു പറഞ്ഞു ഒരു ഡോക്ടർ വന്നിരുന്നു... കൗൺസിലിംഗ് നു.... വന്നു കഴിഞ്ഞു അവരെ പോയി കാണണം എന്ന് പറഞ്ഞു....   #അച്ഛൻ ::: മം... ന്നാ താൻ കൂടെ വാ പോയി കാണാം....    അച്ഛൻ വ