Aksharathalukal

ഗായത്രി 7

 
 
ചെറിയമ്മ പോയിക്കഴിഞ്ഞപ്പോൾ നന്ദേട്ടൻ എന്ത് പറയും എന്നുള്ള ടെൻഷനിലായിരുന്നു ഗായത്രി
 
          ❣️❣️❣️❣️❣️❣️❣️❣️
 
തന്നെയും നോക്കി പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രണ്ട് കണ്ണുകൾ കാൺകേ ചെറിയമ്മയുടെ ഉള്ളം വിങ്ങി....
 
എന്ത് പറയും......
 
ഗായത്രി ക്ക് അരികിൽ ചെറിയമ്മ ഇരുന്നു...
 
അമ്മ മാറിയിട്ട് പറയാം.....
 
കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയുടെ അച്ഛൻ വന്നു....
 
#അമ്മ ::: ഇവിടെ ദേവായാനി ന്നു പറഞ്ഞു ഒരു ഡോക്ടർ വന്നിരുന്നു... കൗൺസിലിംഗ് നു....
വന്നു കഴിഞ്ഞു അവരെ പോയി കാണണം എന്ന് പറഞ്ഞു....
 
#അച്ഛൻ ::: മം... ന്നാ താൻ കൂടെ വാ പോയി കാണാം....
 
 അച്ഛൻ വന്നത് അറിഞ്ഞിട്ടും തല ഉയർത്തി ഒന്ന് നോക്കുകപോലും ചെയ്തില്ല ഗായത്രി.....
 
             ❣️🌹❣️🌹❣️🌹❣️
 
 പറ ചെറിയമ്മേ  നന്ദേട്ടൻ എന്ത് പറഞ്ഞു.....
 
മോളെ നന്ദൻ ഒന്നും വിട്ടു പറഞ്ഞില്ല... നല്ല ദേഷ്യത്തിൽ ആണ്....
 
വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചു ആ രീതിയിലാണ് നന്ദൻ സംസാരിച്ചത്...
 
 കൊല്ലാതെ വിട്ടതിന് ഒരുപാട് നന്ദി എന്ന് ഒക്കെ......
 
പറഞ്ഞു ഭയങ്കര ദേഷ്യത്തിലാണ്......
 
ശരത് ന്റെ പഴയ നമ്പറിൽ വിളിച്ചാൽ ഒന്നും ഇനി കിട്ടില്ല എന്ന് പറഞ്ഞു....
 
 പിന്നെ ഒന്നും ചോദിക്കാൻ അവസരം തന്നില്ല.  ആള് അപ്പോഴേക്കും ഫോൺ കട്ടാക്കി...
 
 നന്ദേട്ടൻ ഇങ്ങനെയൊക്കെ പെരുമാറുമെന്ന് ഗായത്രി പ്രതീക്ഷിച്ചിരുന്നെങ്കിലും... കേട്ടപ്പോൾ ആകെ വിഷമമായി.....
 
 എവിടെയാണ് എന്നെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ..
 
 എന്നോട് നന്ദേട്ടനും ശരത്തും പറഞ്ഞതാണ് വീട്ടിൽ സമ്മതിക്കില്ല ഇതുപോലെ ഒക്കെ സംഭവിക്കും എന്ന്...
 
ഞാൻ ആണ് അവരെ നിർബന്ധിച്ചു കൊണ്ട് വന്നത്....
 
ആദ്യമേ വീട്ടിൽ പറഞ്ഞിട്ട് മതിയായിരുന്നു....
 
ഒക്കെ കൈയീന്ന് പോയി.....
 
ഇനി ആരോട് പറയാൻ... എല്ലാരും കൂടെ ഇങ്ങനെ ഒക്കെ ആക്കി.....
 
അപ്പൊ തന്നെ അങ്ങ് ഞാൻ മരിച്ചാൽ മതിയായിരുന്നു.....
 
( ചെറിയമ്മ ഗായത്രിയുടെ തലയിൽ തലോടിക്കൊണ്ട്)
 
 അങ്ങനെയൊന്നും പറയല്ലേ മോളെ.... എല്ലാം ശരിയാവും.... നി വിഷമിക്കാതെ...
 
 നാളെ വൈകുന്നേരത്തോടു കൂടി ചെറിയച്ഛൻ വരും..... വന്നിട്ട് നമുക്ക് ശരത്തിനെ അന്വേഷിക്കാം....
 
                ❣️🌹❣️🌹❣️
 
ഡോക്ടർ ടെ റൂമിൽ.....
 
നോക്കു.... ഞാൻ പറയുന്നത് നിങ്ങൾ ഏത് അർത്ഥത്തിൽ എടുക്കും എന്നൊന്നും എനിക്കറിയില്ല....
 
 പക്ഷേ ഗായത്രിയോട് സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത്....
 
 ശരത്ത് എന്ന് പറയുന്ന ആളുമായി നിങ്ങൾ വിചാരിക്കുന്ന പോലെ വെറും ഇഷ്ടമല്ല ആ കുട്ടിക്ക്...
 
 നേരംപോക്ക് ഒന്നുമല്ല അത്...
 
 ഗായത്രിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു വ്യക്തിയാണ് ശരത്.... അത്രയ്ക്കും diep ആണ് ആ കുട്ടിക്ക് ശരത്തിനുള്ള ഇഷ്ടം.....
 
 എത്ര നിങ്ങൾ ശ്രമിച്ചാലും അത് പറിച്ചു മാറ്റാൻ സാധിക്കില്ല....
 
 മറ്റൊരു വിവാഹത്തിന് നിങ്ങൾ അവളെ നിർബന്ധിക്കും തോറും അവൾ നിങ്ങളിൽ നിന്നും കൂടുതൽ അകന്നു പോകുകയുള്ളൂ......
 
 ചില പ്രണയങ്ങൾ അങ്ങനെയാണ്....
 
 ജീവൻ കൊടുത്തും അവര് നേടാൻ ശ്രമിക്കും.....
 
#അച്ഛൻ ::: ശരിയായിരിക്കാം അവൾക്ക് അത് വെറും തമാശയല്ല ആയിരിക്കാം പക്ഷേ എന്റെ ഭാഗത്തുനിന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.....
 
 ഞങ്ങളുടെ കുടുംബത്തിൽ ഇന്നുവരെ ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ല....
 
 അന്യജാതിയിൽ പെട്ട ഒരുത്തനെ കൊണ്ട്.... അത് വലിയ പാരമ്പര്യമോ കുടുംബമഹിമ ഒന്നുമില്ലാത്ത ഒരുത്തനെ കൊണ്ട്.... എന്റെ മകളെ വിവാഹം കഴിപ്പിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല....
 
 അതിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ തല കുനിച്ചു നില്ക്കാൻ എനിക്ക് മനസ്സില്ല...
 
 വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികളെ മാത്രം സംബന്ധിക്കുന്നത് അല്ലല്ലോ രണ്ട് കുടുംബങ്ങൾ കൂടെ ചേർന്നതല്ലേ......
 
എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഇതൊന്നും  സമ്മതിച്ചു കൊടുക്കാൻ  ഞാൻ തയ്യാറല്ല....
 
 #ഡോക്ടർ ::: നിങ്ങളോട് ഒന്നും കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് പോലും സംശയം തോന്നുന്നു.... സ്വന്തം മകളുടെ ഇഷ്ടത്തിന് കാട്ടിലും അവളുടെ ജീവിതത്തിലെ കാട്ടിലും വലുതാണോ നിങ്ങൾക്ക് ഇതൊക്കെ....
 
 നിങ്ങൾക്ക് ഇഷ്ടമുള്ള തീരുമാനിക്കാം ഞങ്ങളുടെ കുടുംബം നിങ്ങളുടെ മകൾ.... പക്ഷേ ഒന്നോർക്കണം അവളുടെ ജീവിതം വെച്ചാണ് നിങ്ങൾ കളിക്കുന്നത്.....
 
 നിങ്ങളുടെ ദുർവാശി ക്ക് മുന്നിൽ ഇല്ലാതാകുന്നത് അവളുടെ സന്തോഷങ്ങൾ ആണ്.....
 
 ഭീഷണിപ്പെടുത്തിയ ഒക്കെ അവളെ വേറെ വിവാഹം കഴിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നു ഉണ്ടെങ്കിൽ അത് വെറുതെയാണ്....
 
 ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല മനക്കട്ടി ഉള്ള പെണ്ണ് തന്നെയാണ് ഗായത്രി...... അവളുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ശരത് മാത്രമായിരിക്കും....
 
#അച്ഛൻ ::: വേറെ ഒന്നും പറയാനില്ലെങ്കിൽ ഞങ്ങൾ പൊക്കോട്ടെ.....
 
#ഡോക്ടർ ::: നിങ്ങൾക്കു പോകാം...
 
               ❣️🌹❣️🌹❣️🌹
 
 ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും ഗായത്രി ആരോടും കാര്യമായി മിണ്ടാൻ ഒന്നും പോയില്ല....
 
 രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോഴാണ് ചെറിയച്ഛനും ചെറിയമ്മയും വന്നത്.....
 
ചെറിയച്ച.......
 
 ഗായത്രി ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു.....
 
 കരയരുത് എന്നൊന്നും ഞാൻ പറയുന്നില്ല... നിനക്ക് സഹിക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ല ഇവിടെ നടന്നതെന്നും ചെറിയച്ഛനു അറിയാം....
 
 ഒരു കാര്യത്തിലെ വിഷമം ഉള്ളൂ.... ജീവിതം അവസാനിപ്പിക്കാൻ പോകുന്നതിന് മുന്നേ ഒന്ന് ചെറിയച്ഛനെ വിളിക്കാമായിരുന്നു....
 
 നിന്റെ സങ്കടങ്ങൾ ഒക്കെ എന്നോട് എങ്കിലും ഒന്ന് പറയാമായിരുന്നു....
 
 എന്റെ മക്കൾ എല്ലാവർക്കും എന്തും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടുണ്ട് എന്നാണ് വിശ്വസിച്ചിരുന്നത്.....
 
 നിന്റെ ആ ഒരു പ്രവർത്തി കൊണ്ട് അത് അങ്ങനെയല്ല എന്ന് എനിക്ക് മനസ്സിലായി....
 
 മോള് ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ എല്ലാത്തിനും പരിഹാരം ആകും ആയിരുന്നോ.....
 
അവളെ തലോടി കൊണ്ട് ചോദിച്ചു....
 
 പിടിച്ചുനിൽക്കാൻ പറ്റിയില്ല ചെറിയച്ഛാ.....
 
 ഭ്രാന്ത് വന്ന പോകുമോ എന്ന് വരെ തോന്നി പോയി.....
 
 പ്രാണനെ പോലെ ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടു  വേറൊരാളെ പെട്ടെന്നുതന്നെ വിവാഹം കഴിക്കാൻ വന്നു പറഞ്ഞിരിക്കുന്നു....
 
 എങ്ങനെ എനിക്കതിന് സമ്മതിക്കാൻ പറ്റും....
 
 അതിന്റെ അപ്പം അച്ഛനും അമ്മയും മരിക്കുമെന്ന് ഭീഷണിയും...
 
 ഇവർ ആരെങ്കിലും എന്നെ പറ്റി ചിന്തിച്ചോ...
 
 ഞാനും ഒരു മനുഷ്യനല്ലേ....
 
 എന്റെ മനസ്സും എന്റെ വിഷമം എന്റെ ആഗ്രഹം ഒന്നും ആരും കാണാത്ത എന്താണ്.....
 
 വേറൊരാളെ വിവാഹം കഴിക്കുക അത് ഈ ജന്മം നടക്കില്ല.....
 
 ആരൊക്കെ എന്തൊക്കെ ഭീഷണി മുഴക്കിയാലും എനിക്ക് ജീവനുണ്ടെങ്കിൽ അത് നടക്കില്ല....
 
 ഭീഷണിപ്പെടുത്തി കാര്യം നടത്താമെന്നാണ് വിചാരം എങ്കിൽ.....
 
 എന്തോ ഭാഗ്യത്തിന് തിരിച്ചു കിട്ടിയ ഈ ജീവൻ ഞാനങ്ങ് വേണ്ടെന്ന് തന്നെ വെക്കും.....
 
അപ്പൊ എല്ലാവർക്കും സമാധാനം ആവുല്ലോ......
 
 നീ ആവശ്യമില്ലാത്തത്  ഒന്നും ചിന്തിക്കേണ്ട ഞാൻ എല്ലാവരോടും കൂടി ഒന്ന് സംസാരിക്കട്ടെ..... പിന്നെ ശരത്ത് എവിടെയുണ്ടെന്ന് ഞാൻ കണ്ടുപിടിക്കാം നാളെ ഞാൻ നന്ദനെ ഒന്ന് കാണട്ടെ...
 
 പിന്നെ ശരത്തിന്റെ ഫോൺ നമ്പറും അഡ്രസ്സും ജോലി സ്ഥലമൊക്കെ ഒന്ന് തന്നേക്കു......
 
 ഗായത്രി ചെറിയച്ഛൻ  പറഞ്ഞ എല്ലാ ഡീറ്റെയിൽസും കൊടുത്തു....
 
 രണ്ടു ദിവസത്തിനുള്ളിൽ അവൻ എവിടെയാണ് ചെറിയച്ഛൻ കണ്ടുപിടിച്ചിരിക്കും.....പോരെ....
 
 ഗായത്രി സമ്മതത്തോടെ തലയാട്ടി....
 
          ❣️🌹❣️🌹❣️🌹❣️
 
ഹാളിൽ എല്ലാവരും ഉണ്ട്....
 
അവൾ വല്ലതും പറഞ്ഞോ....
 
#ചെറിയച്ഛൻ ::: ഞാൻ അവളെ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചു വിഷമിപ്പിക്കാൻ പോയില്ല... മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്....
 
 ആദ്യം അവൾ ഒന്ന് ഫ്രഷ് ആവട്ടെ... കുറച്ചു ദിവസം ഒന്ന് വെയിറ്റ് ചെയ്യ്....
 
 പിന്നെ കുറച്ചു ദിവസം വെയിറ്റ് ചെയ്തു ഒന്നും വെച്ച് അവൾ വേറെ വിവാഹത്തിനു സമ്മതിക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല......
 
 അവൾക്ക് അതാണ് ഇഷ്ടം എങ്കിൽ അത് നടത്തി കൊടുക്കണം.....ഇന്നത്തെ കാലത്ത് ജാതി പണം അതെക്കെ പറഞ്ഞ് അവളുടെ സന്തോഷം കളയണോ.....
 
 കേട്ടിടത്തോളം ശരത്ത് നല്ല ഒരു പയ്യനാണ് അവന് സ്വന്തമായി ഒരു ജോലിയും ഉണ്ട്.... അവൾക്കും ജോലിയുണ്ട് അവര് നന്നായി ജീവിച്ചോളും.... അത് നടത്തി കൊടുക്കുന്നതല്ലേ നല്ലത്....
 
#വല്യച്ഛൻ ::: നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഇതുപോലെ ഒന്നും അവൾ കേൾക്കെ പറയാനും നിക്കണ്ട.....
 
 ഇതൊക്കെ കുറച്ചു കഴിയുമ്പോൾ മാറിക്കോളും.....
 
#ചെറിയച്ചൻ ::: ഞാൻ പറയാനുള്ളത് പറഞ്ഞു നിങ്ങളുടെ വാശി ഒക്കെ വച്ചിരുന്ന അവിടെ ഇരിക്കതെ ഉള്ളു....
 
 പിന്നെ ആ സംഭാഷണം ദീർഘിപ്പിക്കാൻ താല്പര്യമില്ലാത്തത് പോലെ ചെറിയച്ഛൻ എണീറ്റ് അവിടെ നിന്നും പോയി.....
 
              ❣️🌹❣️🌹❣️🌹
 
 ചെറിയച്ഛൻ ആരെ കൊണ്ടൊക്കെയോ ഒരുപാട് അന്വേഷിച്ചു.....
 
 ശരത്തിന്റെ നാട്ടിൽ ചെന്നപ്പോൾ അവർ അവിടെ നിന്നും മാറി എന്നറിഞ്ഞു.....
 
 പഠിപ്പിച്ചിരുന്ന സ്കൂളിൽ ചെന്നപ്പോൾ ജോലി റിസൈൻ ചെയ്തു എന്നാണ് അറിഞ്ഞത്......
 
 നന്ദേട്ടനോട് ചോദിച്ചപ്പോഴും ആർക്കുമറിയില്ല ഒന്നും.....
 
 കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെറിയച്ഛൻ തിരിച്ചുപോയി.....എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു ആശ്രയവും പോയി....
 
 ശരത്തിന്റെ നമ്പറിൽ ഞാൻ ഇടയ്ക്കിടയ്ക്ക് വിളിക്കും പക്ഷേ സ്വിച്ച് ഓഫ് എന്നാണ് മറുപടി.....
 
 വീട്ടിൽ പിന്നെ ഞാൻ ആരുമായി അധികം മിണ്ടാൻ ഒന്നുമില്ല.....
 
 പിന്നെ ഒന്ന് രണ്ട് തവണ കൂടി കല്യാണാലോചനകൾ കൊണ്ടുവന്നു....
 
 ഇനി അതും പറഞ്ഞ് വന്നാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോകും എന്ന് പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അതിനെപ്പറ്റി പിന്നെ ആരും ഒന്നും മിണ്ടുന്നില്ല.....
 
( ഗായത്രി കഥപറഞ്ഞ കഴിഞ്ഞെ )
 
 നിഖിൽ നോക്കുമ്പോൾ കണ്ണടച്ചിരുന്ന് നിശബ്ദമായി കരയുന്ന ഗായത്രിയേ ആണ് കണ്ടത്.....
 
 എന്ത് പറയുമെന്ന് അവനും അറിയില്ലായിരുന്നു....
 
 കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ അവളെ തട്ടിവിളിച്ചു
 
ചേച്ചി.....
 
 ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്.....
 
 ദയവായി കരച്ചിൽ നിർത്തൂ.....
 
 ഗായത്രി ചുറ്റും നോക്കി ശരിയാണ് ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്....
 
 ബാഗിൽ നിന്നും ഒരു ടവ്വൽ എടുത്ത് അവൾ മുഖം തുടച്ചു....
 
ചേച്ചി ഞാൻ ഒന്ന് ചോദിക്കട്ടെ....
 
 ഇത്രയും നാളായിട്ടും ചേച്ചി വിശ്വസിക്കുന്നുണ്ടോ ശരത് ചേട്ടൻ തിരിച്ചുവരുമെന്ന്.... അല്ലെങ്കിൽ ഇപ്പോഴും മറ്റൊരു വിവാഹം കഴിക്കാതെ കാത്തിരിക്കുന്നുണ്ടാകും എന്ന്.....
 
#ഗായത്രി ::: തീർച്ചയായും നിഖിൽ.... കാരണം എന്റെ പ്രണയം സത്യമാണ്......ഞാൻ നൂറുശതമാനം അതിൽ വിശ്വസിക്കുന്നു......
 
 എന്നെങ്കിലും എന്റെ പ്രണയം എന്നെ തേടി തിരിച്ചെത്തും.....
 
 അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ
 
തുടരും

ഗായത്രി 8

ഗായത്രി 8

4.4
17245

എന്നെങ്കിലും എന്റെ പ്രണയം എന്നെ തേടി തിരിച്ചെത്തും.....    അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ....                    ❤️❤️❤️❤️❤️❤️   ഞാനും പ്രാർഥിക്കുന്നു ചേച്ചി..... ശരത് ചേട്ടൻ തിരിച്ചു വരാൻ ആയി....   എല്ലാ തടസ്സങ്ങളും അതിജീവിച്ചു നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആയി......   അനിയത്തിയുടെ ഭർത്താവ് എന്ന സ്ഥാനത്ത് അല്ല സ്വന്തം സഹോദരനായി തന്നെ ചേച്ചിക്ക് എന്നെ കാണാം.....    എന്ത് സഹായത്തിനും ഞാൻ കൂടെയുണ്ടാവും....സ്വന്തം അനിയൻ ആയി തന്നെ......   #ഗായത്രി ::: ഒരുപാട് സന്തോഷമുണ്ട് നിഖിൽ.... സ്വന്തം കൂടപ്പിറപ്പിന്റെ നാവിൽ നിന്നുപോലും കേൾക്കാത്ത വാക