Aksharathalukal

അമ്മൂട്ടീ❤️❤️(ഭാഗം 1)

ചുറ്റും ഇരുട്ട്.. എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു. പേടികാരണം വിറക്കുന്നതുമുണ്ട്.

" അമ്മൂട്ടീ.... "

ഒരാളുടെ ശബ്‌ദം. ആരാണത്..??

ഞാൻ ചുറ്റും നോക്കി. ഇരുട്ട് കാരണം എനിക്കൊന്നും കാണാൻ പറ്റുന്നില്ല..

" അമ്മൂട്ടീ...."

അത് മറ്റൊരു വശത്തു നിന്നുമായിരുന്നു. എനിക്ക് പേടിക്കൂടി.. ആരാണീ അമ്മുട്ടി..?? അറിയില്ല.. അയ്യാളാരാണെന്നും അറിയില്ല.

ചന്ദ്രൻ കാർമേഘങ്ങളിൽ നിന്നും പുറത്തേക്ക് വന്നു. മെല്ലെ അവിടെയാകെ നിലാവ് പടർന്നു.

ഇപ്പോൾ എല്ലാമെനിക്ക് കാണാം. കുറച്ചു ദൂരെയായി ഒരു രൂപം നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അത് മുമ്പോട്ട് വരുകയാണ്.. എന്റെ അടുത്തേക്ക്.

അതൊരു മനുഷ്യൻ തന്നെ.. അയ്യാളായിരിക്കും അമ്മുട്ടീന്ന് വിളിച്ചത്.
അയ്യാൾ അടുത്തേക്ക് വരുന്നതനുസരിച്ച് എനിക്കെല്ലാം വെക്തമായി കാണാൻ പറ്റുന്നുണ്ട്.  പക്ഷെ മുഖം... അത് എത്രനോക്കിയിട്ടും വെക്തമാകുന്നില്ല.. പുകമറപ്പോലെ.

" അമ്മൂട്ടി... "

ദാ.. അയ്യാൾ ആ പേര് വീണ്ടും പറഞ്ഞു.. അതും എന്നെ ചൂണ്ടികൊണ്ട്. അപ്പോൾ ഞാനാണോ അമ്മൂട്ടി..??

എന്റെ കണ്ണിൽ ഇരുട്ട് പടർന്നു. ദേഹം തളരുന്നത് പോലെ..

       " അമ്മൂട്ടി..."

കാത്തിരിക്കുക.....😜😜

പുതിയ കുഞ്ഞി കഥയാട്ടോ..😊 കുറച്ചു നാളായി മനസ്സിൽ കിടക്കുന്നതാണ്. ക്ളീഷേ തന്നെയായിരിക്കും...പിന്നെ  5.. 6 പാർട്ടേ കാണൂട്ടോ..😇

തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേ..😊


അമ്മൂട്ടീ❤️ (ഭാഗം 2)

അമ്മൂട്ടീ❤️ (ഭാഗം 2)

4.6
7591

ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. ശരീരമാകെ വിയർത്തു കുളിച്ചിരിക്കുകയാണ്. വല്ലാത്ത ദാഹം തോന്നുണ്ട്...     ഞാൻ പെട്ടെന്ന് കട്ടിലിന്റെ അടുത്തിട്ടിരിക്കുന്ന ടേബിളിൽ നിന്നും ഒരു ബോട്ടിൽ കൈ നീട്ടിയെടുത്തു. അതിൽ നിന്നും വെള്ളം കുടിച്ചപ്പോഴാണ് കുറച്ചാശ്വാസം കിട്ടിയത്. പിന്നെ കുറച്ചുനേരം കണ്ണടച്ചിരുന്നപ്പോൾ ഹൃദയമിടിപ്പും പഴേത് പോലെയായി.. "ആരാണ് അയ്യാൾ.. ആരാണീ അമ്മൂട്ടീ..??" ഇപ്പോൾ രണ്ടാമത്തെ വട്ടമാണ് അതേ സ്വപ്നം ഞാൻ കാണുന്നത്. പക്ഷെ അയ്യാളുടെ മുഖം മാത്രം വ്യക്തമാകുന്നില്ല. ഞാൻ കുറച്ചുനേരം മുഖം പൊത്തി കട്ടിലിൽ തന്നെയിരുന്നു. പിന്നെ മെല്ലെ എ