Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-2

*റൂഹിന്റെ ഹൂറി_💖*
Part-2
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
 
"മഹർ അണിയിച്ചോളൂ..."
 
മഹറിന്റെ തണുപ്പ് ശരീരത്തെ തേടിയപ്പോഴും അവള്‍ക്ക് ദേഹം ചുട്ട് പൊള്ളുന്നത് പോലെ തോന്നി.... 
 
*റൂഹ്* ഹൃദയം അങ്ങനെ മുറവിളി കൂട്ടി കൊണ്ടിരുന്നു.... 
 
അവൾ മഹറിലേക്ക് ഒന്ന് നോക്കി.... സ്വര്‍ണ്ണം കൊണ്ട്‌ അറബി ലിപിയില്‍ *Aman ahmmad* എന്ന് എഴുതിയത് കണ്ടതും എന്തോ അവളുടെ ഉള്ളിലൂടെ ഒരു പിടപ്പ് പാഞ്ഞ് കയറി.... കണ്ണില്‍ നിന്ന് ഇറ്റി വീഴാന്‍ വെമ്പി നില്‍ക്കുന്ന നീർ കുമിളകളെ അവൾ നിയന്ത്രിച്ചു...
 
പിന്നെ ഫോട്ടോ എടുപ്പായിരുന്നു ക്യാമറാ മേനോന്  ഒരോ പോസ് പറയുമ്പോഴും ജീവനുള്ള ഒരു പാവം പോലെ അതൊക്കെ അവൾ ചെയതു...
 
തന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവന്‍ അവളെ ചേർത്തുപിടിക്കുമ്പോൾ ഒരു നിമിഷം അവൾ ഇല്ലാതാകുന്നത് പോലെ തോന്നി....
 
"അളിയാക്ക ഒന്നന്നര മൊഞ്ചാണല്ലോടി"
 
ഫോട്ടോ എടുക്കുന്നതിനിടയിൽ റന അവളുടെ ചെവിയിലായി പറഞ്ഞു...  അതിന്‌ അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും അവൾ ഇളിച്ചു കാണിച്ചു..
 
എല്ലാം കഴിഞ്ഞു കാറിലേക്ക് കയറാൻ നേരം അവളൊന്നു തിരിഞ്ഞു നോക്കി..... റന അടക്കം എല്ലാവരും കണ്ണിൽ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്... അവൾ അങ്ങോട്ട് ഓടി പോയി ആദ്യം വാപ്പിയെ കെട്ടിപ്പിടിച്ചു വാപ്പിയെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകുന്ന ഉണ്ടായിരുന്നു... വാപ്പി ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു ശേഷം അവൾ ഉമ്മി ന്റെ നെഞ്ചിലേക്ക് വീണു....  കല്യാണം എന്ന് പറയുന്ന സംഭവം കണ്ടുപിടിച്ചവന്റെ മുത്തച്ഛന്റെ മുത്തച്ഛനെ വരെ മനസ്സിൽ ഒരായിരം വട്ടം പ്രാകി കഴിഞ്ഞിരുന്നു അപ്പോഴേക്കും.... കണ്ടുനിന്ന എല്ലാവരുടെയും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു... ആഷിയെ  കെട്ടിപ്പിടിച്ചു അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു ഒരുപാട് കരഞ്ഞു....
 
"നിന്ന് മോങ്ങാതെ പോകാൻ നോക്കടീ...''
 
ഉള്ളിൽ ഒരു കടലിരമ്പിയിട്ടും  അത് പുറത്തുകാണിക്കാതെ അവന് അവളെ അടർത്തിമാറ്റി കൊണ്ട് പറഞ്ഞു 
 
" നാളെ മുതൽ ആരാടി രാവിലെ എന്നെ തെറി എന്നെ വിളിച്ച് ഉണര്‍ത്താ" അവളുടെ  കണ്ണിലേക്ക് നോക്കി  അവന്‍ ചോദിച്ചു... അവന്റെ  കണ്ണിൽ കണ്ണുനീർ തളം കെട്ടി നിൽക്കുന്നുണ്ടാരുന്നു....
 
"don't worry bro....  ഞാൻ ഫോൺ വിളിച്ച് എഴുന്നേൽപ്പിച്ചോളം...."
 
ഉള്ളിലെ സങ്കടം പുറത്ത്‌ കാണിക്കാതെ വച്ചുകൊണ്ട് അവൾ പറഞ്ഞു... 
 
" കള്ള പന്നി... കെട്ടിച്ചുവിട്ടാലും സമാധാനം തരുന്നില്ല അല്ലെ... "അവന്‍ അതും പറഞ്ഞ്‌ അവളെ നോക്കി പല്ല് കടിച്ചു... അവൾ ഇളിച്ച് കൊണ്ടു ഒന്ന് കൂടി അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു... അവന്‍ അവളെ ഇറകെ  കെട്ടിപ്പിടിച്ച്  നെറ്റിയില്‍ സ്നേഹചുംബനം നൽകി...
ഹുസൈന് അവളെ ചേര്‍ത്തു പിടിച്ചു....പുഞ്ചിരിയോടെ യാത്ര പറഞ്ഞു.. 
 
ആഷി Aman ന്റെ കയ്യിൽ അവളുടെ കൈകൾ ചേർത്ത് പിടിച്ചു....  
 
എന്തോ ആ കൈയിന്റെ സ്പർശനം പോലും  അവളിലൂടെ  ഒരു കറണ്ട് പാസ്സ് ചെയ്ത പോലെ തോന്നി അവൾക്ക് ശേഷം അവൾ കാറിൽ കയറി എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു പിന്നാലെ അവനും കാറിൽ കയറി ഇരുന്നു...... 
അവൾ എല്ലാവരെയും ഒന്ന് കൂടി നോക്കി മൗനമായി യാത്ര പറഞ്ഞു.... റന നേരിയ പേടിയോടെയാണ് അവളെ നോക്കിയത്‌... അത് മനസ്സിലാക്കി എന്ന പോലെ ഹാദി അവളെ നോക്കി കണ്ണടച്ച് കാണിച്ച് ചിരിച്ചു... ആ ചിരി റനയിലേക്കും പടർന്നു..... മനസ്സിൽ പലതും കണക്കുകൂട്ടി ഉറപ്പിച്ച ചിരിയായിരുന്നു അത്..... 
കാറിൽ അവർ പരസ്പരം സംസാരിച്ചില്ല.... അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു... 
 
 
                          🦋🦋🦋🦋
 
വീടെത്തിയതും Aman ഹാദിയെ mind ആക്കാതെ കാറിൽ നിന്ന് ഇറങ്ങി.... 
 
 
മുരടൻ.. അവൾ മനസ്സിൽ പറഞ്ഞു.... 
 
ഹാജറ (Aman ന്റെ ഉമ്മ) അവളെ കാറിൽ നിന്ന് ഇറക്കി വീട്ടിലേക്ക് കയറ്റി.... പിന്നെയും ഫോട്ടോ എടുപ്പ് ഒക്കെ ആയിരുന്നു.... 
ആരൊക്കെയോ വന്നു പരിചയപ്പെട്ടു.. എല്ലാം അറിയാത്ത ആളുകൾ ആയത് കൊണ്ട്‌ അവൾ എല്ലാര്‍ക്കും ചിരിച്ച് കൊടുത്തു... 
പതിയെ വീട്ടിലെ ആളുകൾ കുറഞ്ഞു.... Amna ഹാദിയെ വിളിച്ച് ഒരു റൂമിലേക്ക് കൊണ്ട്‌ പോയി.... 
 
"ഇതാണ് ബാബി.. കാക്കൂന്റെ റൂം sorry നിങ്ങടെ room" 
 
ഹാദി ഒന്ന് ചിരിച്ചു കൊടുത്തു.... 
 
Amna അവളെ gold അഴികാനും dress change ആക്കാന്‍ ഒക്കെ ഹെല്പ് ചെയ്തു... ഷെല്‍ഫിൽ നിന്ന് ഒരു dress എടുത്തു കൊടുത്തു... അവൾ അതും കൊണ്ട്‌ ബാത്ത്റൂമിലേക്ക് കയറി... പെട്ടന്ന് കുളിച്ച് ഇറങ്ങി...  
 
അമൻക്കാനെ കുറെ സമയം ആയി കണ്ടിട്ട്........ 
 
താഴേക്ക് ചെന്ന് എല്ലാവരും കൂടി ചായ ഒക്കെ കുടിച്ചു....
 
ഹാദി Amna യോട് ഓരോന്ന് സംസാരിച്ച് ഹാളില്‍ ഇരിക്കുമ്പോഴാണ് Rizwan ഉം ishan ഉം അങ്ങോട്ട് കയറി വന്നത്... 
"അവനെവിടെ..."
ഹാദിയെ നോക്കി ഒന്ന് Rizwan Amna യെ നോക്കി ചോദിച്ചു.... 
 
"മേലെ കാണും..." 
കേട്ട ഉടനെ രണ്ടും മേലേക്ക് കയറി പോയി.... 
 
"അതാണ് Rizwan എന്ന റിച്ചുക്കയും Ishan എന്ന ഇച്ചുക്കയും... കാക്കുന്റെ രണ്ട് വാലുകളാണ്... എപ്പഴും കൂടെ കാണും... നിങ്ങളെ ഒരു പെണ്ണിനെ കൊണ്ട്‌ കെട്ടിക്കേണ്ടി വരോ എന്ന് ചോദിച്ച അവരെ കളിയാക്കാർ...."
 
Amna പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്നു...ഹാദി എല്ലാത്തിനും മൂളിയും തലയാട്ടിയും ഇരുന്നു.... 
 
കുറച്ച് കഴിഞ്ഞപ്പോ റിച്ചുന്റെയും ഇച്ചുന്റെയും കൂടി Aman നും താഴേക്ക് ഇറങ്ങി വന്നു.... 
 
" ഉമ്മി ഞാൻ പോയിട്ടാ..."
Aman kitchen ലേക്ക് നോക്കി വിളിച്ച് പറഞ്ഞു....
 
"വേഗം തിരിച്ച് വിട്ടേക്കണേ ചെക്കന്മാരെ..."ഹാജറ kitchen ല്‍ന്ന് ഹാളിലേക്ക് വന്ന് പറഞ്ഞു... 
 
"അത് ഞങ്ങൾ ആലോചിക്കാം ഉമ്മി.."റിച്ചു അതും പറഞ്ഞ്‌ കണ്ണിറുക്കി കാണിച്ച് aman നെയും വലിച്ച് കൊണ്ട്‌ പോയി.....
 
അവള്‍ക്ക് വല്ലായ്മ തോന്നി... അവളൊന്ന ഒരാൾ അവിടെ ഉണ്ടെന്ന് പോലും aman ശ്രദ്ധിച്ചില്ല... 
 
" കാക്കു ന്റെ പോക്കറ്റ് കാലി ആക്കാന്‍ കൊണ്ട്‌ പോവാണ്... ബാക്കിയുള്ളവരൊക്കൊ അവിടെ ഉണ്ടാവും... കൂടെ ഉള്ള ആരുടെയെങ്കിലും കല്യാണം കഴിഞ്ഞ അന്ന് നൈറ്റ് അവരെ വക ചിലവ്... അത് സ്ഥിരം പരിപാടി ആണ്‌...."
 
ഹാദി ഒന്ന് ചിരിച്ചു..... 
സമയം നീങ്ങി കൊണ്ടിരുന്നു....amna ന്റെ കൂടെ ഇരുന്ന് ഹാദി സമയം തള്ളി നീക്കി..... 
 
അവര് ഫുഡ് കഴിച്ച് കഴിഞ്ഞിട്ടും aman വന്നില്ല... 
11 മണി കഴിഞ്ഞിട്ടും അവരെ കാണാതെ ആയപ്പോ ഹാജറ ഹാദിയോട് കിടക്കാന്‍ പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു..... 
 
രണ്ട് ദിവസമായി ഉറക്കം ശെരിയാവാത്ത ക്ഷീണം അവള്‍ക്ക് ഉണ്ടായിരുന്നു.... അത് അവളുടെ മുഖത്ത് അറിയാൻ ഉണ്ടായിരുന്നു..... 
 
12 മണി കഴിഞ്ഞിട്ടാണ് അവന്‍ വന്നത്.... ഹാജറ ഒരുപാട് വഴക്ക് പറഞ്ഞു എങ്കിലും അവന്‍ അതൊക്കെ പറഞ്ഞ്‌ solve ആക്കി റൂമിലേക്ക് പോയി... 
 
കുറച്ച് സമയം കഴിഞ്ഞതും ഹാജറ ഹാദി ന്റെ കൈയിൽ ഒരു ഗ്ലാസ് പാല്‍ കൊടുത്ത് റൂമിലേക്ക് പോവാന്‍ പറഞ്ഞു...... 
 
Amna അവളേയും റൂമിലേക്ക് സ്റ്റയര്‍ കയറി... എന്തോ അത്രയും നേരം ഇല്ലാതിരുന്ന ഒരു തരം ഭയം അവളില്‍ ഉടലെടുത്തു..... 
 
"ഒന്നുകില്‍ ബാത്ത്റൂമിൽ അല്ലെങ്കിൽ ജനലിലൂടെ പുറത്തേക്ക്‌ നോക്കി ഇരിക്കാ... Bathroom ല്‍ ആണെങ്കി പോയ പാടെ കിടന്ന് ഉറങ്ങാ.." 
 
അങ്ങനെ പലതും ചിന്തിച്ച് കൂട്ടി അവൾ റൂമിന്റെ ഡോര്‍ തുറന്നു.... Amna അവളെ റൂമിലേക്ക് ആക്കി ഒരു all the best പറഞ്ഞ്‌ പോയി.... 
 
Aman hair ഡ്രയർ കൊണ്ട്‌ മുടി ഉണക്കി കൊണ്ടിരിക്കായിരുന്നു.....
 
അവള്‍ക്ക് വിറക്കുന്നത് പോലെ തോന്നി പോയി..... എന്ത് ചെയ്യണം എന്നറിയാത്ത അവൾ അവിടെ തന്നെ നിന്നു.... 
 
" ഹാ താന്‍ വന്നോ...."
 
അവളെ കണ്ടതും hair dryer അവിടെ വെച്ച് കൊണ്ട്‌ അവന്‍ ചോദിച്ചു.... 
 
അവളൊന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.... 
 
"വാടൊ... എന്താ അവിടെ തന്നെ നിന്ന്‌ കളഞ്ഞെ..."
 
അവൾ അവനരികിലേക്ക് നടന്നു... 
അവന്‍ ബെഡ്ഡിൽ ഇരിക്കാൻ പറഞ്ഞെങ്കിലും അവള്‍ക്ക് എന്തോ ചമ്മൽ തോന്നി.... 
 
"ഓക്കെ... എനിക്ക് തന്നോട് പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്..." 
ഒരു ദീര്‍ഘനിശ്വാസം എടുത്ത് അവന്‍ ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് അവള്‍ക്കരികിലേക്ക് വന്നു.... 
 
"താനിത് എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.. പക്ഷേ ഇതാണ് സത്യം... ഇപ്പൊ ഒരു കല്യാണത്തിന് ഞാൻ ഒട്ടും prepared അല്ല.. മാത്രല്ല എനിക്ക് താല്‍പ്പര്യം ഇല്ല്യ... ഞാനൊരാളെ തേടി കൊണ്ടിരിക്കാണ്.. അയാളെ കണ്ടുപിടിക്കുന്നത് വരെ എന്റെ വീട്ടുകാരെ വായടപ്പിക്കാൻ തനിക്ക് ഇവിടെ നിൽക്കാം... അത് കഴിഞ്ഞ ഞാൻ തന്നെ divorce തന്നോളാം..." അത്രയും പറഞ്ഞ്‌ Aman phone എടുത്ത് balcony ലേക്ക് പോയി.....
 
അവൾ തറഞ്ഞ് നിന്നു...നിലത്തേക്കു ഊർന്നിരുന്നു.  
കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നില്ലെങ്കിലും സങ്കടം കൊണ്ട്‌ അവളുടെ കണ്ടം ഇടറിയിരുന്നു...... 
 
'*റൂഹിന്റെ അടുത്തേക്ക് തിരിച്ച് പോവാന് പടച്ചോന് വിധിച്ചത് ഇങ്ങനെ ആണെങ്കിലോ...*'
 
 
 
.....തുടരും🦋
 
തിരുത്തിയിട്ടില്ല... 
Bore ആയ.... 
ഇങ്ങൾ ഒരു eye blood ഇല്ലാത്ത ആൾക്കാര് ആണ്‌ട്ടോ.... ഇന്‍ക്ക് comment തരുന്നില്ലാ.... ബെസ്മണ്ട്ട്ടാ.....
 
Okey bei🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-3

റൂഹിന്റെ ഹൂറി_💖 Part-3

4.4
4875

*റൂഹിന്റെ ഹൂറി_💖* Part-3 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°     വീട്ടുകാരുടെ വാ അടുപ്പിക്കാന്‍ വേണ്ടി.. ഒരു പെണ്ണിന്റെ ജീവിതം വച്ചാണ് കളിച്ചത്... Aman കുറ്റബോധം തോന്നി....     "നിന്റെ അടുക്കലേക്ക് ഞാൻ വരും...കാത്തിരുന്നോ നീ ഒരു ചെറുനാമ്പിന് ഇടം കൊടുക്കില്ല നമുക്കിടയില്.... നിന്നെ എന്നെ കൊണ്ട്‌ വരിഞ്ഞ് മുറുക്കും...നമുക്കിടയിൽ ആരും തടസ്സമായി വരില്ല...."അവന്‍ ചെറു ചിരിയോടെ മനസ്സി