Aksharathalukal

❤ധനുമാസരാവ് 3(അവസാനഭാഗം )❤

"ശിവാ ".....
"മ്മ് "...
"സങ്കടത്തിലാണോ?"
"മ്മ് മ്മ് "
"അല്ലേ... പിന്നെന്താ ആ കണ്ണ് നിറഞ്ഞിരിക്കുന്നെ...ആ കുഞ്ഞിച്ചുണ്ട് വിതുമ്പുന്നേ...."
ഫോൺ ചെവിയിൽ നിന്നും മാറ്റി അനു ചുറ്റും നോക്കി.... ദിവ്യ അടുത്ത ബെഡ്‌ഡിൽ കിടന്നുറങ്ങുന്നുണ്ട്.... വാതിൽ കുറ്റിയിട്ടിരിക്കുന്നു....
മറുപുറത്ത് കിച്ചു ഒന്ന് ചിരിച്ചു....
"ഹലോ..എവിടെപ്പോയി... ഞാൻ അവിടെയൊന്നുമില്ല... നോക്കണ്ട...."
അനു നാക്ക് കടിച്ച് ഫോൺ ചെവിയോട് ചേർത്തു....
"എന്റെ പെണ്ണിന്റെ മുഖഭാവം അറിയാൻ എനിക്ക് കാണണമെന്നില്ല..... പക്ഷേ ഇപ്പൊ എനിക്ക് തന്നെ കാണാൻ തോന്നുന്നുണ്ട്... കാൾ കട്ട്‌ ചെയ്ത് വീഡിയോ കാൾ ചെയ്യ്...."
കിച്ചു പറയലും ഫോൺ കട്ട്‌ ചെയ്യലും ഒന്നിച്ചു കഴിഞ്ഞു....
സങ്കടം നിറഞ്ഞ അനുവിന്റെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു....
അവൾ വേഗം തന്നെ ഹെഡ്സെറ്റ് കണക്ട് ചെയ്ത് കിച്ചുവിനെ വീഡിയോ കാൾ ചെയ്തു...

ഓൺ ആയതും അവന്റെ വിളി പിന്നെയും അവളെ തേടിയെത്തി.....
"ശിവാ..."
അനു കുനിഞ്ഞിരുന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കി.... അവ കരഞ്ഞു കലങ്ങിയിരുന്നു....കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.... ആകെ വാടിയിരിക്കുന്നു... മൂക്കും ചുണ്ടുമെല്ലാം ചുവന്നിരിക്കുന്നു....
കിച്ചുവിന് അസ്വസ്ഥത തോന്നി... അവളുടെ നിറഞ്ഞ കണ്ണുകൾ അവന് സഹിക്കുന്നുണ്ടായിരുന്നില്ല.....

"ശിവാ... മതി പെണ്ണേ കരഞ്ഞത്.... എനിക്കിനി ദേഷ്യം വരുമേ.... Please stop it..."
അവന്റെ ശബ്ദം കടുത്തു.... അനുവിന് അറിയാം താൻ കരയുന്നത് അവളുടെ കിച്ചേട്ടന് സഹിക്കില്ലെന്ന്..... അവൾ വേഗം കണ്ണുകൾ അമർത്തി തുടച്ച് ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചു.... പക്ഷേ അത് അത്രയ്ക്കങ് വിജയിച്ചില്ല... കിച്ചുവിന് അത് മനസ്സിലാവുകയും ചെയ്തു...

"ശിവാ ഡാ... സങ്കടപ്പെടല്ലേ...തനിക്കറിയില്ലേ തന്റെ കണ്ണീർ എനിക്ക് താങ്ങാനാവില്ലെന്ന്... എന്തിനാ ഇങ്ങനെ സങ്കടപ്പെടണേ... വല്യമ്മക്കും മകൾക്കുമൊക്കെ സംഭവിച്ചത് വിധിയാണ്... ഒരു തരത്തിൽ പറഞ്ഞാൽ വരുത്തി വച്ചത്... പിന്നെ ഒരുപാട് ദ്രോഹങ്ങൾ തനിക്കും അവർ ചെയ്തു കൂട്ടിട്ടില്ലേ... അതിനൊക്കെയുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ... അങ്ങനെ കരുതിയാ മതി..."

"ശരിയാണ് ഏട്ടാ.. പക്ഷേ ശേഖരമ്മാമ... മാമയെ ആ അവസ്ഥയിൽ കണ്ടിട്ട് എ.. എനിക്ക്... സ.. സഹിച്ചില്ല.. ഏട്ടാ..."
വിതുമ്പലടക്കിക്കൊണ്ട് അനു പറഞ്ഞൊപ്പിച്ചു.... കിച്ചുവിന് പാവം തോന്നി....

"ശിവാ എന്നെ നോക്ക്... സാരമില്ല... നമുക്ക് ഒരുമിച്ച് ഒരു ദിവസം അവരെപ്പോയി കാണാം... എന്തേ.. അത് പോരെ... "
"മ്മ്..."
കണ്ണ് തുടച്ച് കൊണ്ട് അനു മൂളി...

"എന്നാ എന്റെ പെണ്ണ് എനിക്കൊരു സ്വീറ്റ് കിസ്സ് തന്നേ... കുറേ ദിവസായി പറ്റിക്കുണു... ഇന്ന് വെറുതെ വിടണ പ്രശ്നമില്ല...."
കിച്ചു കുസൃതിയോടെ പറഞ്ഞു....
അനുവൊന്ന് ഞെട്ടി,തിരിഞ്ഞ് ദിവ്യയെ നോക്കി... നല്ല ഉറക്കമാണ്... അവൾ നെഞ്ചിൽ കൈ വച്ചു...
"വേണ്ട ഏട്ടാ ദിവിയെങ്ങാനും കേട്ടാലോ..."
"പിന്നെ... അവൾ നല്ല ഉറക്കമായോണ്ടല്ലേ താൻ ഞാൻ പറഞ്ഞയുടനെ വീഡിയോ കാൾ ചെയ്തത്.... "
"എന്നാലും....."
അനു ചമ്മലോടെ കണ്ണുകൾ മാത്രം ഉയർത്തി അവനെ നോക്കി...
"ഹെല്പ് വേണോ.."
കുറുമ്പോടെ കിച്ചു ചോദിച്ചു...
അനു കണ്ണുകൾ ഇറുക്കെയടച്ചു....അവൻ എന്താണ് പറയാൻ പോകുന്നതെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു... ആ ഓർമയിൽ തന്നെ അവളുടെ മുഖമെല്ലാം ചുമന്നു കയറി..... അവളുടെ ആ മുഖഭാവം അവനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്...

"ഞാനങ്ങോട്ടു വരട്ടെ ശിവാ...."
"മ്മ് "
ആർദ്രമായി അവൾ മൂളി...
"തന്നെ പുറകിലൂടെ വയറിൽ ചുറ്റിപ്പിടിക്കട്ടെ...."
"മ്മ് "..
പിന്നെയും മൂളൽ...
"കഴുത്തിലാകെ ഉമ്മ വയ്ക്കട്ടെ..."
"മ്മ് "
മൂളലിന്റെ ശക്തി കുറഞ്ഞു...
"കൈ കൊണ്ട് നെറ്റി മുതൽ താഴേക്ക് താഴേക്ക് താഴേക്ക്...."
"ഏട്ടാ..."
തളർച്ചയോടെയുള്ള അവളുടെ വിളിയിൽ അവനൊന്ന് ചിരിച്ചു....
"ഇനി തരുമോ "
അനു വിവശമായ മുഖത്തോടെ അവനെ നോക്കി... ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന പ്രണയത്തിൽ അവൾ മതിമറന്നു പോയി... മെല്ലെ ഫോണിന്റെ സ്ക്രീനിലേക്ക് മുഖമടുപ്പിച്ച് അമർത്തി ചുംബിച്ചു... കിച്ചു കണ്ണുകൾ അടച്ചുകൊണ്ട് ആ ചുംബനം ആസ്വദിച്ചു....

"Sweet.... Very sweet...."
കണ്ണ് തുറന്ന് അവളുടെ ചുണ്ടിലേക്ക് നോക്കി പ്രണയത്തോടെ കിച്ചു പറഞ്ഞു.....അനുവിന്റെ മുഖം നാണം കൊണ്ട് വിടർന്നു....

"അപ്പോഴേ.... എന്റെ മോള് സുഖായിട്ട് പോയി കിടന്നുറങ്ങു.... ഞാൻ നാളെ വിളിക്കാം... ഇന്നത്തെ കടം ഞാൻ വീട്ടുന്നുണ്ട്... സമയാവട്ടെ കേട്ടോ... Good night...."
"Good night "
നാണത്തോടെ പറഞ്ഞുകൊണ്ട് അനു കോൾ കട്ട്‌ ചെയ്തു.... ഉറക്കത്തിലേക്കു പോകുമ്പോൾ അവളുടെ സങ്കടങ്ങളെല്ലാം കിച്ചുവിന്റെ പ്രണയത്തിന്റെ മാന്ത്രികജാലത്തിൽ അലിഞ്ഞു പോയിരുന്നു....

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ദിവസങ്ങൾ കടന്ന് പോയി.... അനുവിന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ശേഖരമ്മാമ ഒരു വിങ്ങലായി കിടന്നെങ്കിലും അവളത് പുറത്ത് കാണിച്ചില്ല.. കിച്ചുവിനെ ഇനിയും വിഷമിപ്പിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല... അല്ലെങ്കിലും അവന്റെ വാക്കുകൾക്ക്, സാമീപ്യത്തിന്, പ്രണയത്തിന് അവളുടെ എല്ലാ മുറിവുകളും ഉണക്കാനുള്ള ശേഷിയുണ്ടല്ലോ...

ഇനി വിവാഹത്തിന് രണ്ടാഴ്ച മാത്രമേയുള്ളൂ... ഇന്ന് ഞായറാഴ്ചയായത് കൊണ്ട് എല്ലാവരും കൂടി വസ്ത്രങ്ങളും ആഭരണവും എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.....ജാനകി ഗ്രൂപ്പിന്റെ  ടെക്സ്റ്റൈലിൽ നിന്നുമാണ് വസ്ത്രങ്ങൾ എടുക്കുന്നത്... ധാരണ പ്രകാരം ഗണേഷും കുടുംബവും രാവിലെ പത്തു മണിക്ക് തന്നെ അവിടെയെത്തി... അഞ്ചു മിനിറ്റിനു ശേഷം അനുവും ദിവ്യയും കൂടി എത്തി...... മദറിനെ ക്ഷണിച്ചിരുന്നെങ്കിലും ഈ വക കാര്യങ്ങളിൽ താല്പര്യമില്ലാത്തതിനാൽ മദർ വരുന്നില്ലെന്ന് അറിയിച്ചു...

മീനൂട്ടി അനുവിനെ കണ്ടതും അവളുടെ കയ്യിലേക്ക് ചാടി... പുറകെ ജിത്തുവും മിഥുവും അനുവിനെ വളഞ്ഞു... കുറേ നാള് കൂടി കാണുന്ന സന്തോഷം മീനൂട്ടി അനുവിന്റെ മുഖത്ത് പിടിച്ചും ഉമ്മ വച്ചുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.(അത് കണ്ട് ഒരാൾ നിരാശയാൽ ചുണ്ട് പിളർത്തി 😜)... ജിത്തുവും മിഥുവുമാകട്ടെ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അവളെ ചുറ്റി നിന്നു... അനു ഒരു ചിരിയോടെ അവരോട് തിരിച്ചും സംസാരിക്കുന്നുണ്ട്... ഇടക്ക് മീനൂട്ടിയെ കൊഞ്ചിക്കുന്നുമുണ്ട്...
എല്ലാവരും ഒരു ചിരിയോടെ അത് നോക്കി നിന്നു....

ദിവ്യ വിച്ചുവിനെ നോക്കിയൊന്ന് ചിരിച്ച് മുൻപിലേക്ക് നടന്നു...
ദിവ്യയെ കണ്ട് ജാനകിയും സീതയും അടുത്തേക്ക് ചെന്നു... അവളെ ആദ്യമായി കാണുകയാണല്ലോ അവർ... ജാനകി ഒരു ചിരിയോടെ ദിവ്യയുടെ കവിളിൽ തലോടി പരിചയപ്പെട്ടു... സീതയും അവളോട്‌ കയ്യിൽ പിടിച്ച് സംസാരിച്ചു.. സീത തന്നെ അവളെ ഗണേഷിനും വിഷ്ണുവിനും പരിചയപ്പെടുത്തി കൊടുത്തു....ഇതെല്ലാം കുറച്ച് മാറി നിന്നു വിച്ചു കാണുന്നുണ്ടായിരുന്നു... എല്ലാവരുടെയും മുഖഭാവത്തിൽ നിന്ന് ദിവ്യയെ അവർക്കൊക്കെ ഇഷ്ടമായിയെന്ന് വിച്ചുവിന് മനസ്സിലായി... അവന് മനസ്സ് നിറഞ്ഞു... ഇടക്കെപ്പോഴോ ദിവ്യയുടെ നോട്ടം അവന് നേർക്ക് പാളി വീണു... ആ ദൃഷ്ടി തന്നിലാണെന്നറിഞ്ഞതും അവൾ പിടച്ചിലോടെ കണ്ണുകൾ താഴ്ത്തി... അത് വിച്ചുവിന്റെ ചൊടികളിൽ മനോഹരമായൊരു ചിരി വിരിയിച്ചു...

ഓരോരുത്തരായി അകത്തേക്ക് കയറിയപ്പോൾ രണ്ട് കുറുക്കന്മാരുടെയും കണ്ണ് തങ്ങളുടെ കോഴിക്കൂട്ടിലായിരുന്നു... 😁😁
വിച്ചു ഒരു പഞ്ചാര ചിരിയുമായി ദിവ്യയുടെ പുറകെ വച്ചു പിടിച്ചു....ഏറ്റവും പിന്നിലാണ് കിച്ചുവും അനുവും കുട്ടികളും.കീർത്തുവും സീതയും ചെന്ന് കുട്ടികളെ അവരുടെ അടുത്ത് നിന്നും വിളിച്ചുകൊണ്ടു പോയി....... എല്ലാവരും അവർക്കായി ഒഴിഞ്ഞുമാറി പോയതാണെന്ന് വ്യക്തം....

കിച്ചുവിന്റെ മുഖത്ത് പതിവിലും കൂടുതൽ തെളിച്ചമുണ്ടായിരുന്നു... അവൻ തന്റെ പെണ്ണിനെ നേരിൽ കണ്ടിട്ട് കുറച്ച് ദിവസമായിരുന്നു...അനുവിന്റെ മുഖത്തുമുണ്ടായിരുന്നു കിച്ചുവിനെ കുറേ ദിവസം കൂടി കണ്ടതിന്റെ സന്തോഷം... അവർ പരസ്പരം രണ്ട് നിമിഷം കണ്ണുകളിൽ അലിഞ്ഞു നിന്നു... പിന്നെ ഒരു ചിരിയോടെ കൈകോർത്തു പിടിച്ച് നടന്നു നീങ്ങി....

ആദ്യം അനുവിന്റെ കല്യാണസാരിയും പുടവയുമാണ് എടുക്കുന്നത്... രണ്ട് പേരും ഒരേ വീട്ടിലെയായത് കൊണ്ട് റിസപ്ഷൻ വേണ്ടെന്ന് വച്ചു... അതിന് പകരം അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന അതിഗംഭീരമായ വിവാഹമാണ് നടക്കാൻ പോകുന്നത്...
അത് കൊണ്ട് തന്നെ എല്ലാവരുടെയും വിവാഹ വസ്ത്രങ്ങൾ ഏറ്റവും മികച്ചതാക്കാനാണ് തീരുമാനം...

ബ്രയ്ഡൽ സെക്ഷനിൽ ചെന്ന് കയറിയ അനുവിന്റെ കണ്ണ് തള്ളിപ്പോയി... അത്രയധികം സാരികൾ ഡിസ്പ്ലേയിലും അല്ലാതെയും നിരന്നു കിടക്കുന്നു... അനു ദയനീയമായി കിച്ചുവിനെ നോക്കി... അവൻ കണ്ണുകളടച്ച് കാണിച്ച് അനുവിനെ സമാധാനിപ്പിച്ചു.... എല്ലാവരും കസേരകളിൽ ഇരുന്നു..മാറി നിൽക്കുകയായിരുന്ന ദിവ്യയെ കീർത്തു അടുത്ത് പിടിച്ചിരുത്തി.ആൺ പ്രജകളെല്ലാം കുറച്ച് പുറകിലായുള്ള കസേരകളിലാണ് ഇരുന്നത്....ജാനകിയും കീർത്തുവും സീതയുമെല്ലാം അനുവിന് വേണ്ടി ഓരോരോ സാരികൾ എടുത്ത് സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു... ....അനുവിനെ ട്രയൽ സ്റ്റേജിന്റെ മുകളിൽ നിർത്തി തിരഞ്ഞെടുത്ത ഓരോ സാരിയായിട്ട് സെയിൽസ് ഗേൾ ഉടുപ്പിച്ച് നോക്കാൻ തുടങ്ങി....ഓരോന്നും ഉടുത്തിട്ട് അനു കിച്ചുവിനെ നോക്കും... അപ്പൊ എല്ലാവരും കിച്ചുവിനെ തിരിഞ്ഞ് നോക്കും... അവൻ വേണ്ടായെന്നു തലയാട്ടും... കുറച്ച് കഴിഞ്ഞും ഇത് തുടർന്നപ്പോൾ കീർത്തു കിച്ചുവിനെ പിടിച്ചു വലിച്ച് അവളുടെ കസേരയിൽ കൊണ്ടിരുത്തി....

"അതേ നീ തന്നെ സെലക്ട്‌ ചെയ്യ്... ഞങ്ങൾടെ കഴുത്ത് വേദനിക്കുണു..."
അതും പറഞ്ഞ് അവൾ വേറൊരു കസേരയിൽ പോയിരുന്നു... എല്ലാവരും അത് കേട്ട് ചിരിച്ചു... ഒരു ചമ്മിയ ചിരിയോടെ കിച്ചു സാരി നോക്കാൻ തുടങ്ങി.... അനുവിനും ചെറിയ ചമ്മൽ തോന്നി.....

കിച്ചു വളരെ പെട്ടെന്ന് നാല് സാരിയെടുത്തു മാറ്റി വച്ചു....സ്ത്രീകൾക്കെല്ലാം അത് ഇഷ്ടപ്പെടുകയും ചെയ്തു.... ഉടുപ്പിച്ചു നോക്കിയപ്പോൾ ഒരു പീക്കോക്ക് ബ്ലൂ കാഞ്ജീപുരം പട്ടുസാരിയും പ്രിൻസസ്സ് റെഡ് ബനാറസി പട്ടും എല്ലാവർക്കും ഇഷ്ടപ്പെട്ടു...റെഡ് സാരി കല്യാണത്തിനും ബ്ലൂ സാരി പുടവയായും തീരുമാനിച്ചു....

പിന്നെ അവർ പോയത് മറ്റുള്ളവർക്ക് വസ്ത്രങ്ങളെടുക്കാനാണ്... പുരുഷന്മാർ മെൻസ് സെക്ഷനിലേക്കും സ്ത്രീകൾ വിമൻസ് സെക്ഷനിലേക്കും പോയി...കിച്ചുവിന്റെ വിവാഹവസ്ത്രം ചന്ദന കളർ സാറ്റിൻ ഷർട്ടും കസവു കരയുള്ള മുണ്ടുമായിരുന്നു...അത് എടുത്തു കഴിഞ്ഞതും കുറച്ച് ക്യാഷ്വൽ ഡ്രെസ്സുകളും എടുത്തു കിച്ചു...മറ്റുള്ളവർ വസ്ത്രങ്ങളെടുക്കാൻ പോയപ്പോൾ  കിച്ചുവിന് കീർത്തുവിന്റെ ഫോൺ വന്നു... കിച്ചു മെല്ലെ മുങ്ങി....

പൊങ്ങിയത് സ്ത്രീകളുടെ സെക്ഷനിലാണ്.... തീർത്തും ദുരുദ്ദേശം തന്നെ.... അവിടെ ചെന്ന് നോക്കുമ്പോൾ ദിവ്യയും അനുവും മാറിയിരിക്കുന്നുണ്ട്.... ബാക്കിയുള്ളവർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയാണ്...അവനെ കണ്ടതും കീർത്തു അടുത്തേക്ക് ചെന്നു....
"ഡാ...ദിവ്യ കല്യാണത്തിനിടാനുള്ള ഡ്രസ്സ്‌ എടുക്കാനും അനു  കുറച്ച് ക്യാഷ്വൽസ് എടുക്കാനും പറഞ്ഞിട്ട് കേൾക്കണില്ല... ഞാൻ കുറേ പറഞ്ഞു... ഇനി നീ പറയ്‌..."
അനുവിനെയും ദിവ്യയെയും ചൂണ്ടിക്കാട്ടി പറഞ്ഞിട്ട് കീർത്തു പോയി...

കിച്ചു അവരുടെ അടുത്തേക്ക് നടന്നു...
അവനെ കണ്ടതും അവർ പുഞ്ചിരിയോടെ കസേരയിൽ നിന്നും എണീറ്റു...
"ഏട്ടന്റെ അനിയത്തിക്കുട്ടി എന്താ ഡ്രെസ്സൊന്നും എടുക്കാത്തേ?"
ദിവ്യയുടെ നെറുകിൽ തലോടിക്കൊണ്ടാണ് കിച്ചു ചോദിച്ചത്...
"വേണ്ട ഏട്ടാ.. പുതിയ ഡ്രെസ്സൊക്കെ ഉണ്ട്... അത് പോരെ..."
"അത് പോരാ... ഏട്ടന്റെ കല്യാണം മാത്രമല്ലല്ലോ...ബെസ്റ്റ് ഫ്രണ്ടിന്റെ കൂടി കല്യാണമല്ലേ... അപ്പൊ ഒന്നെടുത്താൽ പോരാ... മോള് വാ..."
അതും പറഞ്ഞ് കിച്ചു ദിവ്യയെകൊണ്ട് പോകുന്നത് അനു മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു... കിച്ചു ദിവ്യയെ കീർത്തുവിന്റെയും സീതയുടെയും അടുത്ത് കൊണ്ട് നിർത്തി...
"ഇച്ചേച്ചി... ഇവൾക്ക് ഡ്രെസ്സെടുക്കാൻ ഹെല്പ് ചെയ്യ് ട്ടോ...ക്യാഷ്വൽസും എടുത്തിട്ട് വിട്ടാൽ മതി...ഞാനിപ്പോ വരാം..."
അതും പറഞ്ഞ് കിച്ചു അനുവിന്റെ അടുത്തേക്ക് പോയി...

കുസൃതിച്ചിരിയോടെ തനിക്കരികിലേക്ക് നടന്ന് വരുന്ന കിച്ചുവിനെ കണ്ട് അനുവിന്റെ കണ്ണുകൾ വിടർന്നു...
അവൻ അവളുടെ കയ്യിൽ കോർത്തു പിടിച്ച് അവളെയും കൊണ്ട് ഡ്രെസ്സിന്റെ അടുത്തേക്ക് നടന്നു... അവൻ തന്നെ കുർത്ത സെറ്റുകളും സാരികളും ചുരിദാറുമൊക്കെ അവൾക്ക് വേണ്ടി സെലക്ട്‌ ചെയ്തു... ഡ്രെസ്സുകളുടെ എണ്ണം കണ്ട് അനുവിന്റെ കണ്ണ് തള്ളി....
"ഏട്ടാ.. ഇതെത്രയാ ഈ എടുത്ത് കൂട്ടുന്നെ... മതി ട്ടോ... കുറേ ആയി...."

കിച്ചു അവൾക്ക് നേരെ തിരിഞ്ഞ് അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ വച്ചു... അനുവൊന്ന് ഞെട്ടി അവനെ നോക്കി...അവന്റെ ചുണ്ടിൽ പതിവ് കള്ളച്ചിരി വിരിഞ്ഞിരുന്നു...അവൻ സെലക്ട്‌ ചെയ്ത ഡ്രെസ്സുകളും എടുത്ത് അവളെയും വലിച്ച് ട്രയൽ റൂമിലേക്ക് നടന്നു... ഒരു ട്രയൽ റൂമിനുള്ളിലേക്ക് അവളെ കയറ്റി അവനും കയറി വാതിലടച്ചു... അത് അപ്രതീക്ഷിതമായതുകൊണ്ട് അനുവൊന്ന് കിടുങ്ങിപ്പോയി...

അത്യാവശ്യം വലിയ ട്രയൽ റൂമിന്റെ മൂന്ന് ചുവരും കണ്ണാടിയാണ്... ഒരരികിൽ ഒരു ബിൽറ്റ് ഇൻ ഡസ്ക് ഉണ്ട്... കിച്ചു വസ്ത്രങ്ങൾ അതിന് മീതെ വച്ചു... മെല്ലെ അനുവിനടുത്തേക്ക് നടന്നു... അവൻ മുന്നോട്ട് വരുന്നതനുസരിച്ച് അനു പുറകിലേക്ക് നീങ്ങി... ഒടുവിൽ പുറകിലെ സ്ഫടിക ചുവരിൽ പോയി ഇടിച്ചു നിന്നു...കിച്ചു പിന്നെയും മുന്നോട്ട് വന്ന് കൊണ്ടേയിരുന്നു... അവന്റെ കാലുകൾ നിശ്ചലമായത് അവളുടെ ശരീരത്തിലേക്ക് ചേർന്ന് നിന്നു കഴിഞ്ഞപ്പോഴാണ്....

"ശിവാ...."
കാറ്റു പോലെ അവന്റെ സ്വരം അവളുടെ കർണ്ണപുടങ്ങളെ തഴുകി ഉണർത്തി...
അനു കണ്ണുകൾ കൂമ്പിയടച്ച് പുറകിലെ കണ്ണാടിയിലേക്ക് തല ചായ്ച്ചു വച്ചു...  ശരീരത്തിന് ഇരുവശത്തും കൈകൾ കണ്ണാടിയിൽ അമർത്തി വച്ചു.. കിച്ചു അവളുടെ കൈകൾ പിടിച്ചെടുത്ത് കോർത്തു പിടിച്ചു.... മെല്ലെ കണ്ണാടിയിലൂടെ ഉരസി മുകളിലേക്ക് കയറ്റി മുഖത്തിനിരുവശത്തും മുറുക്കി പിടിച്ചു....

"ശിവാ... എന്നെ നോക്കെടാ...."
"മ്മ് മ്മ് "
ഇല്ലെന്നവൾ വശ്യമായി മൂളി....
കിച്ചുവിന്റെ ചുണ്ടിലെ കുസൃതി വർധിച്ചു... അവന്റെ മുഖം താണു വന്നു.... അവന്റെ ചുണ്ട് കഴുത്തിലേക്ക് പൂഴ്ന്നിറങ്ങിയപ്പോൾ അവളൊന്ന് ഞെട്ടിവിറച്ച് കണ്ണുകൾ വെട്ടിത്തുറന്നു.... കൈകളാൽ അവനെ തടയാൻ ശ്രമിക്കവേയാണ് അവനത് ഒന്നുകൂടി മുറുകെ പിടിച്ചത്....കിച്ചു ഒന്ന് മുഖമുയർത്തി അനുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി... അവൾക്കും കണ്ണുകൾ അടയ്ക്കാനോ ദൃഷ്ടി മാറ്റാനോ സാധിച്ചില്ല... അവന്റെ കണ്ണുകളുടെ മായികതയിൽ അവൾ ലയിച്ച് നിന്നു....

വശ്യമായ ചിരിയോടെ അവന്റെ മുഖം വീണ്ടും അവളുടെ കഴുത്തിടുക്കിലേക്ക് താണു... ഇത്തവണ അവന്റെ ചുണ്ടുകൾക്കൊപ്പം നാവും അവിടെ പതിഞ്ഞു... അവളൊന്ന് ഏങ്ങിപ്പോയി... അതൊരു ലഹരിയായി നിറഞ്ഞപ്പോൾ അവന്റെ നാവ് അവളുടെ കഴുത്തിൽ കൂടുതൽ ഇടങ്ങൾ തേടി ഇഴയാൻ തുടങ്ങി... അവളുടെ ഹൃദയം ഇപ്പൊ പൊട്ടുമെന്ന പോലെ ഭേരി മുഴക്കിക്കൊണ്ടിരുന്നു... അവനിൽ അമർന്നിരുന്ന മാറിടങ്ങൾ വളരെ വേഗത്തിൽ ഉയർന്നു താണു കൊണ്ടിരുന്നു... അത് അവനിൽ ഒരു തീപ്പൊരിയായി വീണു കഴിഞ്ഞിരുന്നു...
അത് തീയായി സിരകളിൽ ആളിപ്പടരാൻ തുടങ്ങിയപ്പോൾ അവന് സ്വയം നഷ്ടമായി... തത്ഫലമായി അവന്റെ കൈകൾ അയഞ്ഞു... നിമിഷനേരം കൊണ്ട് അവന്റെ കൈകൾ അവളെ തന്നിലേക്ക് ചുറ്റിവരിയുകയും ചുണ്ടുകൾ അവളുടെ ദളങ്ങളെ പൊതിയുകയും ചെയ്തു...

പെട്ടെന്നായതു കൊണ്ട് അനുവിന്റെ ശ്വാസം ഉള്ളിലേക്ക് വലിഞ്ഞു.... അവന്റെ ചുംബനം മുന്നേറും തോറും മെല്ലെ മെല്ലെ അവളുടെ ശ്വാസഗതി ശാന്തമായി... പതിയെ അവളും അവനിലേക്ക് ലയിച്ചു ചേർന്നുകൊണ്ടിരുന്നു...ശാന്തത കൈക്കൊണ്ട ചുംബനം നാവുകൾ തമ്മിലായതോടെ വന്യമായി തുടങ്ങി... ദന്തങ്ങൾ പോലും തൊട്ടുരുമ്മി... ഒരുവേള നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ അവന്റെ കൈകൾ അവളുടെ മേനിയാകെ ഒഴുകി നടന്നു....
ശീൽകാരം പുറത്തേക്ക് വരാതെ അനു പരമാവധി അടക്കി പിടിച്ചു...

"അനു... അനു...എവിടെയാ ഡാ... അനു "
കീർത്തുവിന്റെ വിളിയിൽ അവർ ഞെട്ടി അടർന്നു മാറി....ഇരുവരും ചുവരിലേക്ക് ചാരി നിന്ന് കിതപ്പടക്കി...അനു കണ്ണടച്ച് നിൽക്കുകയാണ്... അപ്പോഴും കിച്ചുവിന്റെ കണ്ണുകൾ അനുവിൽ തന്നെയായിരുന്നു.... ചുംബനതീവ്രതയിൽ അനുവിന്റെ ചുണ്ടും നാവും മരവിച്ചു പോയിരുന്നു... കുറച്ച് നിമിഷങ്ങൾ അവൾക്ക്  ഒന്നും മിണ്ടാനായില്ല... പിന്നെയും കീർത്തുവിന്റെ ശബ്ദം തേടിയെത്തിയപ്പോൾ അവൾ ബദ്ധപ്പെട്ട് സംസാരിക്കാൻ തുടങ്ങി...

"ചേ....ച്ചി  ഇവി.. ഇവിടെയുണ്ട് ഞാൻ.. ഡ്രസ്സ്‌... ഡ്രസ്സ്‌ ട്രൈ ചെയ്യാ... ഇ.. ഇപ്പൊ വരാം...."
"ശരി ഡാ... വേഗം വരൂ..."
അതും പറഞ്ഞ് കീർത്തു പോയി....
അനു മെല്ലെ കണ്ണുകൾ മാത്രം ഉയർത്തി കിച്ചുവിനെ നോക്കി.. അവന്റെ നോട്ടം പിന്നെയും കൊത്തിവലിച്ചപ്പോൾ അവൾ നാണത്തോടെ തല കുമ്പിട്ടു... ചുണ്ടുകൾ പക്ഷേ ചിരി മറന്നില്ല....

കിച്ചു പ്രണയത്തോടെ തന്റെ ശിവയെ നോക്കി... പിന്നെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും തൂവാല എടുത്ത് അവൾക്കരികിലേക്ക് നീങ്ങി നിന്നു... തൂവാല കൊണ്ട് അവളുടെ മുഖവും കഴുത്തും മെല്ലെ ഒപ്പിക്കൊടുത്തു... ആ സമയമത്രയും അനു കിച്ചുവിനെത്തന്നെ നോക്കി നിന്നു...

"അതേ.. ഇനിയും ഇങ്ങനെ നോക്കല്ലെട്ടോ... എനിക്ക് കണ്ട്രോൾ ഇല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ..."
അനു അത് കേട്ട് വായ പൊത്തി ചിരിച്ച് പോയി...
"ചിരിക്ക് ചിരിക്ക്.... രണ്ടാഴ്ച കഴിഞ്ഞോട്ടെ... ഈ ചിരി ഞാൻ നിർത്തി തരുന്നുണ്ട്.... "
അനു ചിരി കടിച്ചു പിടിച്ച് അവനെ നോക്കി...

"വേഗം ഇതൊക്കെ ട്രൈ ചെയ്തിട്ട് പുറത്തേക്ക് വാ... അല്ലെങ്കിൽ ഇനിയും ആരെങ്കിലും അന്വേഷിച്ചു വരും..ഞാൻ മെൻസ് സെക്ഷനിലേക്ക് പോവാണ്..."
ഇത്രയും പറഞ്ഞ് അവളുടെ ചുണ്ടിലൊന്ന് അമർത്തി മുത്തി കിച്ചു മെല്ലെ വാതിൽ തുറന്നു... പുറത്താരുമില്ലെന്ന് ഉറപ്പ് വരുത്തി വാതിലടച്ച് പുറത്തേക്ക് പോയി....

അവൻ പോയ വഴിയേ നോക്കി അനു കുറച്ച് നേരം നിന്നു... പിന്നെ ചിരിയോടെ വാതിൽ കുറ്റിയിട്ട് വസ്ത്രങ്ങൾ ഓരോന്നായി ട്രൈ ചെയ്യാൻ തുടങ്ങി....

വാങ്ങിയ ഡ്രെസ്സുകളെല്ലാം ഓൾട്ടറേഷൻ ചെയ്യാൻ അവിടുത്തെ തന്നെ സ്റ്റിച്ചിങ് യൂണിറ്റിൽ കൊടുത്തു...
എല്ലാം കഴിഞ്ഞപ്പോഴേക്കും മണി മൂന്നായിരുന്നു... കീർത്തുവിന്റെ രാഹുലേട്ടന് മാത്രമേ ഇനി ഡ്രസ്സ്‌ എടുക്കാൻ ബാക്കിയുള്ളൂ... ഒരാഴ്ച കൂടി കഴിഞ്ഞാൽ രാഹുൽ ദുബായിൽ നിന്നും എത്തും... എന്നിട്ട് ഡ്രസ്സ്‌ എടുക്കാമെന്നാണ് കീർത്തുവിന്റെ തീരുമാനം.....

എല്ലാവർക്കും കലശലായി വിശക്കുന്നുണ്ടായിരുന്നു...സീത കുട്ടികൾക്ക് കയ്യിൽ കരുതിയ പാലും ബിസ്‌ക്കറ്റുമൊക്കെ ഇടയ്ക്ക് കൊടുത്തത് കൊണ്ട് അവർ വഴക്കൊന്നുമില്ലാതെ ഇരിക്കുന്നുണ്ട്...അവർ അധികം വൈകിക്കാതെ തൊട്ടടുത്തുള്ള ഒരു ഫാമിലി റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു...

അതിന് ശേഷം ആഭരണം എടുക്കാൻ പ്രശസ്തമായ ഒരു ജ്വല്ലറിയിലേക്ക് പോയി.... അനുവിന്റെ ആഭരണങ്ങൾ തിരഞ്ഞെടുത്തത് ജാനകിയും സീതയും കീർത്തുവും കൂടിയാണ്... അനു വെറുതെ ഇരുന്നു കൊടുത്തതേയുള്ളൂ... തനിക്കും അനുവിനുമുള്ള മോതിരം കിച്ചുവാണ് തിരഞ്ഞെടുത്തത്... അത് അപ്പൊ തന്നെ പേരെഴുതി വാങ്ങിച്ചു... താലിമാല അനുവിന്റെ ഇഷ്ടമാനുസരിച്ചാണ് എടുത്തത്... വളരെ സിംപിൾ ഡിസൈനിലുള്ള എലഗന്റ് ആയ മാലയാണ് അനു തിരഞ്ഞെടുത്തത്... താലി കിച്ചുവിന്റെ ഇഷ്ടത്തിനാണ് എടുത്തത്... ഓം ചിഹ്നം ആലേഖനം ചെയ്ത പാരമ്പര്യ രീതിയിലുള്ള താലിയായിരുന്നു അത്...

എല്ലാവരും അനുവിനുള്ള ആഭരണങ്ങൾ എടുക്കുമ്പോൾ ദിവ്യ ഒരു വശത്തേക്ക് നോക്കുന്നത് കണ്ടാണ് വിച്ചു ശ്രദ്ധിച്ചത്... ഒരു ചിരിയുണ്ട് അവളുടെ ചുണ്ടിൽ... പെട്ടെന്ന് അവൾ നോട്ടം മാറ്റി അനുവിനെ ശ്രദ്ധിച്ചു....കുറച്ച് കഴിഞ്ഞ് എല്ലാവരും മറ്റൊരു സെക്ഷനിലേക്ക് പോയപ്പോൾ വിച്ചു ദിവ്യ നോക്കിയ ഇടത്തേക്ക് ചെന്നു.....ചെറിയ ഒരു പെൻഡന്റ് ആണ് അവൾ നോക്കി നിന്നിരുന്നത്... അവിടെ ഡിസ്പ്ലേ ആയിട്ട് ഇട്ടിരിക്കുകയാണ് അത്....ഒരു ആണും പെണ്ണും കുടക്കീഴിൽ ചേർന്ന് നിൽക്കുന്ന ഡിസൈനിലുള്ള പെൻഡന്റ് ആയിരുന്നു അത്... വിച്ചുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.... ഹൃദ്യമായ... പ്രണയം നിറഞ്ഞ ചിരി...

ആഭരണങ്ങളൊക്കെ എടുത്തു കഴിഞ്ഞ് ഗണേഷ് ബില്ല് കൊടുക്കാൻ പോയപ്പോൾ കിച്ചു ഒരുവശത്തു നിന്നും വിച്ചു മറുവശത്തു നിന്നും അദ്ദേഹത്തെ ഒരുമിച്ച് തടഞ്ഞു... കിച്ചുവും വിച്ചുവും പരസ്പരം നോക്കി ചിരിച്ചു....

"അമ്മാവാ അവൾക്കുള്ള സ്വർണം എന്റെ അവകാശമാണ്... എനിക്ക് വാങ്ങിക്കൊടുക്കാൻ വേറെ ആരാ ഉള്ളത്...പ്ലീസ് ബില്ല് ഞാൻ അടച്ചോട്ടെ...."
വിച്ചു ചോദിച്ചത് കേട്ട് ഗണേഷ് ഒരു ചിരിയോടെ അവന്റെ തോളിൽ തട്ടി തലയാട്ടിക്കൊണ്ട് തിരികെ നടന്നു....

"മോൻ അനിയത്തിക്കുള്ള സ്വർണം കൊടുത്തോട്ടോ... പക്ഷേ എന്റെ പെണ്ണിനുള്ള താലിയും മാലയും വളയും മോതിരവും ഞാനെടുത്തോളാം..."
"ആയിക്കോട്ടെ... എന്നാ ഞാൻ അങ്ങട്?"
കിച്ചുവിന്റെ വാക്കുകൾ കേട്ട് വിച്ചു നാടകീയമായി പറഞ്ഞ് നിർത്തി...
പിന്നെ രണ്ടും കൂടെ തോളോട് തോൾ ചേർന്ന് ബില്ലടയ്ക്കാൻ പോയി....
എല്ലാവരും അത് കണ്ട് ചിരിച്ചു പോയി..... സന്തോഷം കൊണ്ട് അനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ദിവ്യയുടെയും.... തന്റെ പ്രിയപ്പെട്ടവളുടെ സൗഭാഗ്യം ഓർത്തവൾ മതിമറന്നു സന്തോഷിച്ചു.....
എല്ലാം കഴിഞ്ഞ് ഇറങ്ങുന്ന നേരം കിച്ചുവും അനുവും പതിവുള്ള നോട്ടം കൈമാറി... കിച്ചു ആരും കാണാതെ തന്റെ ചുണ്ടിൽ തടവിക്കാണിച്ചപ്പോൾ നാണം കൊണ്ട് അനുവിന്റെ മുഖം താണു പോയി...എല്ലാവരോടും യാത്ര ചൊല്ലി കുട്ടികൾക്ക് ഉമ്മയും കൊടുത്ത് അനുവും,പുറകെ എല്ലാവരോടും യാത്ര പറഞ്ഞ് ദിവ്യയും കാറിൽ കയറി.....വിച്ചുവാണ് അവരെ ഓർഫനേജിൽ കൊണ്ട് വിട്ടത്... യാത്ര പറഞ്ഞ് അവർ അകത്തേക്ക് കയറുന്നത് വരെ വിച്ചു കാറിനകത്ത് നോക്കിയിരുന്നു....ഉള്ളിലേക്ക് കടക്കുന്നതിനു തൊട്ട് മുൻപ് ദിവ്യ തിരിഞ്ഞ് നോക്കി... ഒരു നിമിഷം വിച്ചുവിന്റെ നയനങ്ങളിൽ അവൾ തറഞ്ഞു നിന്നു... പിന്നെ പതിയെ തിരിഞ്ഞ് നടന്നു... ആ സമയം ഇരുവരുടെയും ചൊടികൾ പുഞ്ചിരിച്ചിരുന്നു.....

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

"ശിവാ "....
"ആ കിച്ചേട്ടാ.."
"നാളെ രാവിലെ പത്ത് മണിക്ക് ഒരിടം വരെ പോവാൻ തയ്യാറായി ഇരുന്നോ ട്ടോ... ഞാൻ വന്ന് പിക് ചെയ്യാം..."
"എവിടേക്കാ ഏട്ടാ..."
"ഇപ്പൊ എവിടെ പോണംന്നാ എന്റെ ശിവയ്ക്ക് ഏറ്റവും ആഗ്രഹം?"
അനു കുറച്ചു നേരം ആലോചിച്ചു.. പിന്നെ എന്തോ ഓർമ്മ വന്നപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു...
"ശേഖരമ്മാമ"
"അതന്നെ... ഒരാഴ്ച കൂടി കഴിഞ്ഞാൽ നമ്മുടെ കല്യാണമല്ലേ.. നമ്മൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ദിവസം... അന്ന് മനസ്സിൽ ഒരു സങ്കടവും ഇല്ലാതെ നിറഞ്ഞ സന്തോഷത്തോടെ വേണം എന്റെ പെണ്ണ് എന്റെ താലിയേറ്റ് വാങ്ങാൻ... അതുകൊണ്ട് നമുക്ക് നാളെ പോയി മാമേടേം വല്യമ്മേടേം അനുഗ്രഹം വാങ്ങി വരാം...."
അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അത് പക്ഷേ സന്തോഷം കൊണ്ടായിരുന്നു... കിച്ചുനെ കിട്ടിയ തന്റെ സൗഭാഗ്യം ഓർത്തായിരുന്നു... അവന്റെ പ്രണയം നൽകിയ മധുരം ആവോളം നുകർന്നിട്ടായിരുന്നു...
ഫോൺ കോൾ ആയത് കൊണ്ട് അവളുടെ കണ്ണുനീർ അവൻ കണ്ടതുമില്ല... എങ്കിലും അവളുടെ ഹൃദയത്തിൽ സന്തോഷം തുളുമ്പുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കിച്ചു പറഞ്ഞത് പോലെ രാവിലെ തന്നെ അനു റെഡി ആയിരുന്നു.. ഞായറാഴ്ചയായത് കൊണ്ട് ഓഫീസിൽ പോകേണ്ട... കിച്ചു എത്തിയതും മദറിനോടും ദിവ്യയോടും പറഞ്ഞ് അവർ പുറപ്പെട്ടു... അവർ ഒരുമിച്ച് യാത്ര ചെയ്തിട്ട് കുറേ ആയിരുന്നു... അത് കൊണ്ട് തന്നെ ഈ യാത്ര അവർ ഒരുപാട് ആസ്വദിച്ചു...തന്റെ ഇടത് കയ്യാൽ കോർത്തു പിടിച്ച അവളുടെ വിരലുകളിൽ അവന്റെ ചുണ്ട് ഇടയ്ക്കിടെ അമർന്നു കൊണ്ടിരുന്നു... നാണം കലർന്ന ചിരിയോടെ അവൾ അവനെ നോക്കിയിരുന്നു.. പ്രണയത്തോടെ....

ഇടക്ക് ഒരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിച്ച് അവർ യാത്ര തുടർന്നു.  യാത്രയിലുടനീളം അവർ സംസാരിച്ചു കൊണ്ടേയിരുന്നു.... ഒരുപാട് വിഷയങ്ങൾ ഇരുവർക്കും ഇടയിലേക്ക് കടന്ന് വന്നു... അവരവരുടെ ഇഷ്ടനിഷ്ടങ്ങളും അതിലുണ്ടായിരുന്നു....

💠💠💠💠💠💠💠💠💠💠💠💠💠

ഏതാണ്ട് മൂന്ന് മണിയോടടുത്ത് അവർ കോഴിക്കോടെത്തി... കുറച്ച് മധുരവും പഴങ്ങളും വാങ്ങി... ഒരു തുണിക്കടയിൽ നിന്നും മാമക്കും വല്യമ്മക്കുമുള്ള വസ്ത്രങ്ങളും വാങ്ങി... പിന്നെ നേരെ മാങ്കാവിലേക്കു പുറപ്പെട്ടു...

അവർ താമസിക്കുന്ന വാടകവീട് തറവാടിന്റെ അടുത്താണെന്നു മാത്രമേ അനുവിന് അറിയുമായിരുന്നുള്ളൂ... അവിടെയെത്തി വഴിയിൽ കണ്ട കടയിൽ കയറി കിച്ചു അന്വേഷിച്ചു... ഒരുപാട് വർഷങ്ങൾക്കു ശേഷം താൻ ജനിച്ചു വളർന്ന നാട്ടിലേക്കെത്തിയ അനുവിന് ഗൃഹാതുരത്വം തോന്നുന്നതിനു പകരം നെഞ്ച് പൊള്ളുന്ന വേദനകളുടെ ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്..ആ ഓർമകളിൽ അവളുടെ ഹൃദയം ഒന്ന് പിടച്ചു....

പരിചയമില്ലാത്ത കാറും ആളുകളെയും കണ്ട് കടയിലുള്ളവരും റോഡിലൂടെ പോകുന്നവരും ഒക്കെ നോക്കുന്നുണ്ടായിരുന്നു... വഴി ചോദിച്ചു മനസ്സിലാക്കി കിച്ചു കാറിൽ വന്നു കയറി....

💠💠💠💠💠💠💠💠💠💠💠💠💠💠💠

കിച്ചുവും അനുവും ശേഖരമ്മാമയുടെ വീട്ടിലെത്തുമ്പോൾ ഒരു പെൺകുട്ടി പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു... വല്യമ്മയെ നോക്കാൻ നിൽക്കുന്ന പെൺകുട്ടിയാണ് അതെന്ന് അനുവിന് മനസ്സിലായി.... പരിചയമില്ലാത്ത രണ്ടുപേരെ കണ്ട കുട്ടി പുരികം ചുളിച്ച് സംശയത്തോടെ നോക്കി.... അനു അവൾക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു...

ഒന്ന് പുഞ്ചിരിച്ച് ഉടനെ ആ പെൺകുട്ടി ഉള്ളിലേക്ക് കയറി പോയി.....കുറച്ചു കഴിഞ്ഞപ്പോൾ ശേഖരമ്മാമ മെല്ലെ നടന്നു പുറത്തേക്ക് വന്നു....തീരെ അവശനായിരുന്നു അദ്ദേഹം... പുറത്തുനിൽക്കുന്ന  അനുവിനെക്കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു... ചിരിയോടെ അദ്ദേഹം പടികൾ ഇറങ്ങി... വേച്ചു പോയ അദ്ദേഹത്തെ കിച്ചു ഓടിവന്ന് താങ്ങി.....അദ്ദേഹം കിച്ചുവിനെ നോക്കി പിന്നെ അനുവിനെയും... അവളുടെ പുഞ്ചിരിയിൽ നിന്ന് അദ്ദേഹത്തിന് കിച്ചു ആരെന്ന് മനസ്സിലായി....അദ്ദേഹം നിറഞ്ഞ മനസ്സോടെ കിച്ചുവിനെ നോക്കി ചിരിച്ചു.. പിന്നെ മെല്ലെ കവിളിൽ തലോടി.... അപ്പോഴേക്കും അനു അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു അവളെ സന്തോഷത്തോടെ അദ്ദേഹം ചേർത്തുപിടിച്ചു....

"നിങ്ങളെ ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.... സന്തോഷായി മാമക്ക്....മക്കള് അകത്തേക്ക് വരൂ.." അത്രയും പറഞ്ഞ് അനുവിന്റെ കൈയും പിടിച്ച് അദ്ദേഹം അകത്തേക്ക് നടന്നു.... നടന്നുപോകവേ അനു ഒന്ന് തിരിഞ്ഞു നോക്കി.... കിച്ചു അവളോട് നടന്നു കൊള്ളാൻ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തു....
കിച്ചു കാറിന്റെ പിൻസീറ്റിൽ നിന്നും വാങ്ങിയ സാധനങ്ങൾ എല്ലാം പുറത്തേക്കെടുത്തു.... കാറ്  ലോക്ക് ചെയ്തു  അകത്തേക്ക് നടന്നു....

അകത്തേക്ക് കയറിയതും അദ്ദേഹം കിച്ചുവിനെയും അനുവിനെയും കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു... മുറിയുടെ ഒരു അരികിൽ നിൽക്കുകയായിരുന്ന ആ പെൺകുട്ടിയോട് ചായ എടുക്കാൻ ആവശ്യപ്പെട്ടു ... അവൾ ചായ എടുക്കാൻ പോയതും അദ്ദേഹം കിച്ചുവിനോടും അനുവിനോടും സംസാരിക്കാൻ തുടങ്ങി....കിച്ചുവിന്റെ വീട്ടിലുള്ളവരെ കുറിച്ചും ഒക്കെ അദ്ദേഹം അന്വേഷിച്ചു....കുറച്ചുനേരം സംസാരിച്ചിരിക്കുമ്പോഴേക്കും ആ പെൺകുട്ടി ചായ കൊണ്ടുവന്നു...

" മോളെ ഇത്  മണിക്കുട്ടി... ഇവിടെ അടുത്താണ് താമസം...പകലൊക്കെ ഇവൾ ഇവിടെ നിൽക്കും...എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ ഓടിവരാൻ ഇവളും ഇവളുടെ അച്ഛനുമേ ഉള്ളൂ ... "
ശേഖരമ്മാമ പറഞ്ഞത് കേട്ട് അനു മണിക്കുട്ടിയെ നോക്കി ചിരിച്ചു .... അനു അവളോട് വിശേഷങ്ങളൊക്കെ ചോദിച്ചു... അവളുടെ വീട്ടിൽ അച്ഛനും അവളും അനിയനും മാത്രമേയുള്ളൂ... അമ്മ വളരെ നേരത്തെ മരിച്ചുപോയി... അച്ഛന് കൂലിപ്പണിയാണത്രേ.... അച്ഛന്റെ തുച്ഛമായ വരുമാനം തികയാതെ  വന്നപ്പോഴാണ് അവൾ വീട്ടുജോലിക്ക് ഇറങ്ങിയത്..ഒരിടത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് ഇവിടെ വല്യമ്മയെ നോക്കാൻ ആളെ ആവശ്യമുണ്ടെന്ന് അറിഞ്ഞത്...വീടിന് തൊട്ടടുത്ത ആയതുകൊണ്ട് ഇങ്ങോട്ട് പോന്നു...അനുവിന് ആ ചെറിയ പെൺകുട്ടിയോട് അലിവു തോന്നി.... ഒരു പതിനെട്ട് പത്തൊൻപത് വയസ്സ് പ്രായമേ കാണൂ...ഈ പ്രായത്തിലും പക്വതയോടെ ജോലി ചെയ്തു ജീവിക്കുന്നു....വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് കണ്ടാലറിയാം...

ചായ കുടിച്ച് കുറച്ച് നേരം സംസാരിച്ചിരുന്നതിനുശേഷം അനു വല്യമ്മയെ അന്വേഷിച്ചു... അദ്ദേഹം അവളെയും കിച്ചുവിനെയും കൂട്ടി അകത്തെ മുറിയിലേക്ക് നടന്നു...
അകത്ത് ജനാലയിലൂടെ കടന്നുവരുന്ന വെളിച്ചം മാത്രമേയുള്ളൂ....മുറിയെല്ലാം മണിക്കുട്ടി വൃത്തിയാക്കി വെച്ചിട്ടുണ്ട്... കുഴമ്പിന്റെയും തൈലത്തിന്റെയും മണമാണ് ആ മുറിക്ക്....ജനലരികിൽ ഉള്ള ഒരു കട്ടിലിൽ മെലിഞ്ഞ് എല്ലും തോലുമായ ഒരു രൂപം കിടപ്പുണ്ട്...കണ്ണടച്ച് കിടക്കുകയാണ്...
"വല്യമ്മ" അനു വിന്റെ ചുണ്ടുകൾ ഒരുവിട്ടു...
അവൾക്ക് വിശ്വസിക്കാനായില്ല... താനറിയുന്ന വല്യമ്മയുടെ നിഴൽ രൂപം മാത്രമാണ്  ആ കിടക്കുന്നത്... കാലം അവർക്ക് നൽകിയ ശിക്ഷ എത്രത്തോളം വലുതാണെന്ന് അനുവിന് ബോധ്യമായി... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ അരികിൽ നിൽക്കുന്ന കിച്ചുവിനെ ഒന്ന് നോക്കി... അവന്റെ കണ്ണുകളും വല്യമ്മയെ നോക്കുകയായിരുന്നു... ഒരു ദീർഘനിശ്വാസത്തോടെ അവൻ അനുവിനെ തോളോട്  ചേർത്തുപിടിച്ച് തട്ടിക്കൊണ്ടിരുന്നു... അനു നിറഞ്ഞ കണ്ണുകൾ തുടച്ച് മാമയെ നോക്കി... അദ്ദേഹം ദയനീയമായി ഒന്ന് ചിരിച്ചു...

പിന്നെ മുൻപിലേക്ക് നടന്നുവന്ന് രാജിയുടെ അരികിൽ കുനിഞ്ഞു നിന്നു...
"രാജി ഇത് ആരാ വന്നിരിക്കുന്നതെന്ന് അറിയാമോ.. അനുവാണ്.. കൂടെ അവളെ കല്യാണം കഴിക്കാൻ പോകുന്ന പയ്യനുമുണ്ട്... നിനക്ക് കാണണ്ടേ... കണ്ണ് തുറക്ക്..."
രാജി മെല്ലെ കണ്ണുകൾ തുറന്നു....തല അനക്കാനാവാത്തതിനാൽ കണ്ണുകൾ മാത്രം ചലിപ്പിച്ചു കൊണ്ടിരുന്നു... ശേഖരൻ അനുവിനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു....അനു രാജിയുടെ അടുത്ത് വന്ന് കുനിഞ്ഞു നിന്നു...
" വല്യമ്മേ"
അവൾ വിളിച്ചു. അതിൽ ഒരു അമ്മയോടുള്ള എല്ലാ സ്നേഹവും ഉണ്ടായിരുന്നു... രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഒന്നും മിണ്ടാൻ ആയില്ലെങ്കിലും ആ കണ്ണുനീർ പലതും പറയുന്നുണ്ടായിരുന്നു... അനു കൈ ഉയർത്തി അവരുടെ കണ്ണുനീർ തുടച്ചു കൊടുത്തു...പിന്നെ അരികിലിരുന്ന് അവരുടെ കൈയെഴുത്തു പിടിച്ചു തലോടി... ആ കാഴ്ച കണ്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.... ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അനുവിന് എങ്ങിനെ രാജിയോട് കരുണയോടെ പെരുമാറാൻ  സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് അത്ഭുതം തോന്നി....

കിച്ചു അദ്ദേഹത്തിന് അടുത്തേക്ക് നടന്ന് തോളിൽ കൈ വെച്ചു... അദ്ദേഹം കിച്ചുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കി... പിന്നെ അവന്റെ കൈയെടുത്ത് തന്റെ കൈപ്പത്തികൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു...
"മോനെ അവൾ ഒരു പുണ്യമാണ്... ആർക്കും ലഭിക്കാത്ത പുണ്യം... കൈവിട്ടു കളയരുത്... ഈ ജന്മം മുഴുവനും പൊതിഞ്ഞു പിടിച്ചേക്കണം..."
കിച്ചു ഒന്ന് ചിരിച്ചു...
" മാമ പറഞ്ഞത് വളരെ ശരിയാണ്... അവൾ എന്റെ പുണ്യമാണ്... ഒരിക്കലും അവളെ കൈവിട്ടു കളയാൻ എനിക്കാവില്ല....ഈ ജന്മമല്ല മാമേ... ഇനിയുള്ള എല്ലാ ജന്മങ്ങളിലും അവളെ എനിക്ക് തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കും..."

അവന്റെ മറുപടിയിൽ ശേഖരന് മനം കുളിർന്നു.... അനുവിന് അവനെ പോലൊരു പാതിയെ നൽകിയ ഈശ്വരനോട് അദ്ദേഹം മനസ്സാൽ നന്ദി പറഞ്ഞു... അനു കുറച്ചധികം നേരം രാജിയുടെ അരികിലിരുന്ന് നെറുകിൽ തലോടിക്കൊണ്ടിരുന്നു... അവളുടെ വിശേഷങ്ങളെല്ലാം അവൾ അവരെ പറഞ്ഞു കേൾപ്പിച്ചു... സമയം അതിക്രമിച്ചു കൊണ്ടിരുന്നു... ഇറങ്ങാൻ സമയമായപ്പോൾ കിച്ചു അവളെ വന്ന് വിളിച്ചു ... അനു കിച്ചുവിനെയും രാജിക്ക് കാണിച്ചുകൊടുത്തു... രാജിയുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ അവർക്കുള്ള അനുഗ്രഹമായിരുന്നു...

ഇറങ്ങാൻ നേരം അവൾ അവരുടെ നെറ്റിയിൽ ഒരു മൃദുചുംബനം നൽകി... മകൾ അമ്മക്കായി നൽകിയത് പോലെ... അപ്പോൾ ചാലിട്ടൊഴുകിയ രാജിയുടെ കണ്ണുനീർ ഒരു ക്ഷമാപണം ആയിരുന്നു... ചെയ്തുപോയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തം...

ഇറങ്ങുന്നതിനു മുൻപ് കൊണ്ട് വന്ന മധുരവും പഴങ്ങളും അനു മണിക്കുട്ടിയെ ഏൽപ്പിച്ചു... കൂടെ അവൾക്കായി കുറച്ച് കാശും കൊടുത്തു... അവളത് നിഷേധിച്ചെങ്കിലും ഒരു ചേച്ചി തന്നതായി കണക്കാക്കിയാൽ മതിയെന്ന് പറഞ്ഞ് അനു അവളെ നിർബന്ധിച്ചു... ശേഖരനും രാജിക്കുമുള്ള വസ്ത്രങ്ങൾ ശേഖരനെ ഏൽപ്പിച്ച് കിച്ചുവിനൊപ്പം കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ  ശേഖരൻ ഇരുവരുടെയും നെറുകിൽ കൈയമർത്തി മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു...... 

കിച്ചു ശേഖരന് തന്റെ വിസിറ്റിംഗ് കാർഡ് നൽകി...അതോടൊപ്പം വിവാഹക്ഷണക്കത്തും നൽകി....
"മാമേ.. എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ... വല്യമ്മയുടെ മെഡിക്കൽ റിപ്പോർട്സ് ഞാനൊന്ന് നോക്കട്ടെ.. എന്തെങ്കിലും മെച്ചപ്പെട്ട ചികിത്സ നൽകാനാവുമെങ്കിൽ നമുക്കത് ചെയ്യാം... ഒറ്റക്കാണെന്ന തോന്നൽ വേണ്ട...ഒരു മകളും മകനും എപ്പോഴും കൂടെയുണ്ടെന്നു വിശ്വസിച്ചോളൂ......സാധിക്കുമെങ്കിൽ വിവാഹത്തിന് വരണം... ഇറങ്ങട്ടെ "
അവൾ അവന്റെ പുണ്യമെന്ന പോലെ അവനാണ് അവളുടെ പുണ്യമെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു..

യാത്ര പറഞ്ഞ് കിച്ചു കാറിൽ കയറി... അനു ശേഖരനോട് യാത്ര പറയവേ ഇരുവരുടെയും മിഴികൾ നിറഞ്ഞിരുന്നു... ശേഖരൻ അനുവിനെ ചേർത്ത് പിടിച്ച് നെറ്റിയിലൊന്നു മുത്തി.. പിന്നെ കാറിന്റെ ഡോർ തുറന്ന് അവളെ അകത്തേക്കിരുത്തി....
അവരുടെ കാർ മിഴിയിൽ നിന്നും മറയുന്നത് വരെ ശേഖരൻ നോക്കി നിന്നു... പ്രാർത്ഥനകളോടെ... നിറഞ്ഞ മനസ്സോടെ...

💠💠💠💠💠💠💠💠💠💠💠💠💠💠

കുറച്ച് മുൻപിലേക്കെത്തിയപ്പോൾ ഒരു പാടമാണ്... കിച്ചു ഒരരികിൽ കാർ നിർത്തി... അനു സംശയത്തോടെ കിച്ചുവിനെ നോക്കി... അവൻ ചുറ്റും മിഴികൾ പായിച്ചു.. പിന്നെ പൊടുന്നനെ സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു മാറ്റി അനുവിനെ ഇറുകെ പുണർന്നു... ആദ്യമൊന്ന് ഞെട്ടിയെങ്കിലും അനുവിന്റെ ചുണ്ടിൽ പതിയെ ഒരു ചിരി വന്നു നിറഞ്ഞു...
"ഏട്ടാ.. "അവൾ മെല്ലെ വിളിച്ചു...
"മ്മ്.. "അവൻ മൂളി..
"എന്തേ പെട്ടെന്ന്...?"
അവൻ മുഖമുയർത്തി അവളെയൊന്ന് നോക്കി... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു... കണ്ണുകൾ പോയിടത്തെല്ലാം അവന്റെ ചുണ്ടുകളുമെത്തി... ഒടുവിൽ അവളുടെ പനിനീർ ഇതളുകളെ അവന്റെ ദളങ്ങൾ മെല്ലെ നുണഞ്ഞു തുടങ്ങി...... ഒരു ദീർഘചുംബനത്തിലേക്കു പോകാതെ അവൻ അവളുടെ കീഴ്ച്ചുണ്ടിനെ കടിച്ചു വിട്ടു...
"I LOVE YOU ശിവാ..."
ആർദ്രമായ അവന്റെ സ്വരം അവളിൽ കുളിരായി പെയ്തിറങ്ങി... സീറ്റ്‌ ബെൽറ്റ്‌ അഴിച്ചുമാറ്റി ഒരു മനോഹരമായ പുഞ്ചിരിയോടെ അവൾ അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു.. പിന്നെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് അവനെ പുണർന്നിരുന്നു... കുറച്ച് നിമിഷങ്ങൾ അവർ അവരുടെ ലോകത്ത് മുഴുകിയിരുന്നു...

💠💠💠💠💠💠💠💠💠💠💠💠💠💠

"ഡാ.. ഇവിടെ അടുത്തല്ലേ തന്റെ തറവാട്? നമുക്ക് പോയാലോ..."
"പോണം ഏട്ടാ.. ഇത് ഞാൻ പറയാൻ വരുവായിരുന്നു... എന്റെ അമ്മയേം മുത്തശ്ശിയേം മുത്തശ്ശനേം അടക്കിയത് ആ മണ്ണിലാണ്... അതിപ്പോ ബാങ്ക് ജപ്തിയായി കിടക്കുകയല്ലേ...എനിക്കൊന്ന് അവിടെ ചെന്ന് അവരുടെ അനുഗ്രഹം വാങ്ങണം"
"ശരി നമുക്ക് പോവാം ട്ടോ.."
അതും പറഞ്ഞ് അവൾക്ക് കവിളിലൊരു ഉമ്മയും കൊടുത്ത് കിച്ചു അടർന്നു
മാറി....അനുവും സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കഴിഞ്ഞപ്പോൾ അവർ തറവാട്ടിലേക്ക് പുറപ്പെട്ടു...

ആ മണ്ണിൽ കാല് കുത്തിയപ്പോൾ അവളെ ഒരു കാറ്റ് വന്നു തലോടിപ്പോയി... അതിന് അവളുടെ ബാല്യത്തിന്റെ മണമായിരുന്നു... മുത്തശ്ശിയുടെ വാത്സല്യത്തിന്റെ... മുത്തശ്ശൻ നൽകിയ സംരക്ഷണത്തിന്റെ ചൂര് അവൾ വീണ്ടും അനുഭവിച്ചറിഞ്ഞു....

കിച്ചുവിനോടൊപ്പം അവർ മൂവരെയും അടക്കിയ ഇടത്ത് ചെല്ലുമ്പോൾ ചിതയെരിഞ്ഞതിന് മുകളിലുള്ള മൺകൂനകളും ചുറ്റുമുള്ള ഇടവുമെല്ലാം കാട് മൂടിയിരുന്നു... അത് കണ്ട് അനുവിന്റെ മനസ്സൊന്നു പിടഞ്ഞു... കണ്ണുകൾ നിറയുന്നതിനു മുൻപേ അവളത് തുടച്ച് മാറ്റി... പക്ഷേ കിച്ചുവത് കണ്ടിരുന്നു... അവൻ ചിലത് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു....

കിച്ചു അനുവിനെ ചേർത്തു പിടിച്ച് അവിടേക്ക് നോക്കി നിന്നു... മനസ്സുകൊണ്ട് അനു അവരുടെ അനുഗ്രഹം വാങ്ങി...

തിരികെ മടങ്ങവേ അനു തീർത്തും നിശ്ശബ്ദയായിരുന്നു...അതിന്റെ കാരണം അറിയുന്നത് കൊണ്ട് കിച്ചു ഒന്നും ചോദിച്ചില്ല... അവർ വഴിയിൽ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു....മെല്ലെ മെല്ലെ ഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു സംസാരിച്ച് കിച്ചു അനുവിന്റെ സങ്കടം മാറ്റിയെടുത്തു...ഇടയ്ക്കിടെ ചെറിയ കുസൃതികൾ കാണിച്ച് അവളെ തന്നിലേക്ക് അടുപ്പിച്ചു അവൻ... ... ഓർഫനേജ് എത്തുമ്പോഴേക്കും അവൾ തീർത്തും കിച്ചന്റെ ശിവയായി മാറിയിരുന്നു....

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

നാളെയാണ് വിവാഹം.....
കാത്തുകാത്തിരുന്ന മാംഗല്യം...
കിച്ചന് ശിവ സ്വന്തമാകുന്ന ദിനം....

അമ്പാട്ട് വീട് ഉത്സവപ്രതീതിയിൽ മുങ്ങിയിരിക്കുകയാണ്.... കാത്തിരുന്ന വിവാഹം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും... ബന്ധുക്കൾ പലരും എത്തിക്കഴിഞ്ഞു... വിവാഹത്തോടെനുബന്ധിച്ച് വിച്ചുവിന്റെ പൂട്ടിക്കിടക്കുന്ന വീട് വൃത്തിയാക്കിയിട്ടിട്ടുണ്ട്... കുറെ ബന്ധുക്കൾ അവിടെയാണ് താമസം...ദുബായിൽ നിന്നും രാഹുൽ എത്തിയിട്ടുണ്ട്.. വന്നപ്പോൾ മുതൽ കുട്ടികൾ മൂന്നു പേരും അവന്റെ കൂടെയാണ്.....കീർത്തുവും സീതയും വിഷ്ണുവും വിച്ചുവും കൂടി ഓർഫനേജിലേക്ക് പോയിരിക്കുകയാണ്... അനുവിനുള്ള കല്യാണസാരിയും ആഭരണങ്ങളും കൊടുക്കാനായി...

💠💠💠💠💠💠💠💠💠💠💠💠

ഓർഫനേജിൽ അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ദിവ്യയുടെ നേതൃത്വത്തിൽ കേക്ക് മുറിക്കലും മധുരവിതരണവുമൊക്കെയായി വിവാഹത്തലേന്ന് ആഘോഷമാക്കുന്നുണ്ട്... ഗണേഷും ജാനകിയും മദറിനെ ക്ഷണിക്കാൻ വന്നിരുന്നു.. അപ്പോൾ ഓർഫനേജിലെ മറ്റ് അംഗങ്ങളേയും ക്ഷണിച്ചിട്ടാണ് പോയത്... മാത്രമല്ല കോഴിക്കോട് പോയി സിസ്റ്ററമ്മയെയും ക്ഷണിച്ചിട്ടുണ്ട്...സിസ്റ്ററമ്മ രാവിലെ തന്നെയെത്തി... മദറും സിസ്റ്ററമ്മയും ഓഫീസ് മുറിയിൽ സംസാരിച്ചിരിക്കുകയാണ്....അനു ഓർഫനേജിലുള്ളവർക്കെല്ലാം പുതുവസ്ത്രങ്ങൾ എടുത്തു കൊടുത്തിട്ടുണ്ട്....

അതിനിടയിലേക്കാണ് കീർത്തുവും മറ്റുള്ളവരും എത്തുന്നത്... അനുവും ദിവ്യയും കൂടി അവരെ സ്വീകരിച്ചിരുത്തി... മദറും സിസ്റ്ററമ്മയും അവരോട് സ്നേഹത്തോടെ സംസാരിച്ച് കൊണ്ടിരുന്നു.. അവർക്കുള്ള ചായയും പലഹാരങ്ങളുമായി അനുവും ദിവ്യയും അപ്പോഴേക്കും അവിടെയെത്തി... വിച്ചുവിനെക്കണ്ട ദിവ്യ ഒന്ന് ചിരിച്ചു... ഇപ്പോൾ അവരുടെ ഇടയിൽ ശക്തമായൊരു സൗഹൃദമുണ്ട്... ചിലപ്പോൾ മാത്രം അവന്റെ കണ്ണിൽ വിരിയുന്ന മറ്റൊരു ഭാവത്തിൽ അവളുടെ മനവും ചാഞ്ചാടുന്നുണ്ട്... അതൊരു സുഖമുള്ള അനുഭൂതി അവൾക്ക് സമ്മാനിക്കുന്നുണ്ട്...

കീർത്തുവും സീതയും എഴുന്നേറ്റ് കൊണ്ട് വന്ന പാക്കറ്റുകൾ കയ്യിലെടുത്തു...

"ഇത് അനുവിനുള്ള ആഭരണങ്ങളും വിവാഹസാരിയുമാണ്...ഞങ്ങൾ ഇത് കൊടുത്തോട്ടെ..". മദറിനോടും സിസ്റ്ററമ്മയോടും കീർത്തു ചോദിച്ചു... മദറും സിസ്റ്ററമ്മയും പരസ്പരം നോക്കി ചിരിച്ച് കീർത്തുവിനെ നോക്കി ചിരിയോടെ സമ്മതമറിയിച്ചു... കീർത്തു സീതയെ നോക്കി.. സീത അനുവിനരികിലേക്ക് ചെന്ന് വിവാഹസാരിയുടെ കവർ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു... അനു പ്രാർത്ഥനയോടെ അത് ഏറ്റു വാങ്ങി... കീർത്തു വിച്ചുവിനെ അരികിലേക്ക് വിളിച്ചു... വിച്ചു വിഷ്ണുവിനെ നോക്കിയപ്പോൾ അവൻ ഒരു ചിരിയോടെ വിച്ചുവിന്റെ തോളിൽ തട്ടി.. വിച്ചു കീർത്തുവിനരികിലെത്തിയപ്പോൾ അവൾ കയ്യിലിരുന്ന ആഭരണപ്പെട്ടികൾ അവനെ ഏൽപ്പിച്ചു...

വിച്ചു അനുവിനരികിലേക്ക് നടന്ന് അവളുടെ മുന്നിൽ വന്നു നിന്നു... കയ്യിലിരുന്ന ആഭരണപ്പെട്ടികൾ അവൾക്ക് നേരെ നിറഞ്ഞ ചിരിയോടെ നീട്ടിപ്പിടിച്ചു... കയ്യിലിരുന്ന വിവാഹസാരിയുടെ കവർ ദിവ്യയുടെ കയ്യിലേക്ക് കൊടുത്ത് നിറഞ്ഞ കണ്ണുകളോടെ ചിരിക്കുന്ന ചൊടികളോടെ അനു അത് ഏറ്റു വാങ്ങി... വിച്ചുവിന്റെ കൺകോണിലും നിർവൃതിയുടെ ഒരു തുള്ളി മിഴിനീർക്കണം തങ്ങി നിൽപ്പുണ്ടായിരുന്നു... മറ്റാരും കണ്ടില്ലെങ്കിലും ദിവ്യയുടെ കണ്ണുകളിൽ അത് പെട്ടിരുന്നു... അവൾക്ക് നെഞ്ചോന്നു വിങ്ങി... വിച്ചു അനുവിന്റെ കണ്ണുനീർ തുടച്ച് കൊടുത്തു.. മെല്ലെ മുഖം കോരിയെടുത്ത് നെറ്റിയിൽ മൃദുവായി മുകർന്നു... അതിലുണ്ടായിരുന്നു അവൻ ഹൃദയത്തിലൊളിപ്പിച്ച സ്നേഹം മുഴുവനും...ചുറ്റുമുള്ളവരെല്ലാം നിറഞ്ഞ ചിരിയോടെ അത് നോക്കി നിന്നു... കീർത്തു നിറഞ്ഞ് വന്ന കണ്ണുകൾ ചിരിച്ച് കൊണ്ട് തുടച്ചു..കുറച്ച് കഴിഞ്ഞ് അവരെല്ലാവരും തിരികെ പോയി...

💠💠💠💠💠💠💠💠💠💠💠💠💠

പ്രാർത്ഥനാ സമയമായപ്പോൾ മദറും സിസ്റ്ററമ്മയും ചേർന്നാണ് പ്രാർത്ഥന ചൊല്ലിയത്... അനുവിന്റെ പ്രാർത്ഥനകളിൽ നിറഞ്ഞു നിന്നത് ഇത് വരെ തന്നെ താങ്ങി നിർത്തി മുൻപോട്ട് പോകാൻ സഹായിച്ച ഓരോരുത്തരുടെയും മുഖമാണ്... ഈ ജീവിതത്തിന്, തന്ന സൗഭാഗ്യങ്ങൾക്ക് അവൾ മനസ്സ് നിറഞ്ഞ് ദൈവത്തിനോട് നന്ദി പറഞ്ഞു....

പ്രാർത്ഥന ചൊല്ലി നിർത്തുമ്പോഴേക്കും അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നത് മുഴുവനും കിച്ചുവായിരുന്നു... ആ കണ്ണുകളിൽ തനിക്കായി വിരിയുന്ന പ്രണയം തന്റെ അന്ത്യം വരെ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകണമെന്നവൾ പ്രാർത്ഥിച്ചു...പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഓരോരുത്തരോടുമുള്ള കടമയും ആത്മാർഥമായിട്ട് നിർവഹിക്കാൻ കഴിയണമെന്ന് അവൾ പ്രാർത്ഥിച്ചു...

💠💠💠💠💠💠💠💠💠💠💠💠💠

അത്താഴത്തിനു ശേഷം ഓരോരുത്തരും അവരവരുടെ മുറികളിലേക്ക് പോയി... സിസ്റ്ററമ്മ മദറിന്റെ മുറിയിൽ തങ്ങിക്കോളാമെന്നു പറഞ്ഞു... മുറിയിലെത്തിയ അനു ആഭരണങ്ങൾ എടുത്ത് മദറിന്റെ കയ്യിൽ സൂക്ഷിക്കാൻ ഏല്പിച്ചു... പിന്നെ മുറിയിലെത്തി ബാക്കിയുണ്ടായിരുന്ന പാക്കിങ് എല്ലാം പൂർത്തിയാക്കി... ദിവ്യയും അവളോടൊപ്പം കൂടി... എല്ലാം തീർത്ത് പെട്ടികൾ ഒരു അരികിലേക്ക് മാറ്റി വച്ചു.... ദിവ്യ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു... അനു അവളെ നോക്കി... ആ മുഖത്ത് വിഷമം അവൾക്ക് കാണാമായിരുന്നു...അനു ദിവ്യയെ പുറകിലൂടെ കെട്ടിപ്പിടിച്ച് തോളിൽ തല ചായ്ച്ചു വച്ചു..ദിവ്യ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ അവൾ പുഞ്ചിരിച്ചു...
"അനുക്കുട്ടാ... എന്താടാ "
കൈ പുറകിലേക്കാക്കി അനുവിന്റെ നെറുകിൽ തലോടിക്കൊണ്ട് ദിവ്യ ചോദിച്ചു...
"ഒന്നൂല്ലടാ.. എന്തോ ഒരു വിഷമം പോലെ.. നാളെ ഞാനിവിടുന്ന് പോവല്ലേ "
ദിവ്യ ചിരിച്ചു...
"അതിനെന്താ ഡാ.. അധികം ദൂരത്തേക്കൊന്നുമല്ലല്ലോ പോകുന്നത്... എപ്പോ വേണേലും ഓടി വരാല്ലോ.. പിന്നെ നമുക്ക് എപ്പഴും ഓഫീസിൽ വച്ച് കാണാല്ലോ...പിന്നെന്താ?"
"അതും ശരിയാ... എന്നാലും എന്തോ പോലെ... ഹാ അധികം വൈകാതെ നീയും അങ്ങോട്ടെത്തുല്ലോ..."
പറഞ്ഞു കഴിഞ്ഞിട്ടാണ് എന്താണ് പറഞ്ഞതെന്ന് അനുവിന് ബോധം വന്നത്.. അവൾ നാക്കു കടിച്ച് ദിവ്യയെ നോക്കി.. അവൾ ഒരു സംശയത്തോടെ പുരികം ചുളിച്ചു നോക്കുന്നുണ്ട്..
"അതേ.. അത് പിന്നെ... നിനക്ക് അവിടേക്ക് എപ്പഴും വരാല്ലോന്ന് പറയുവായിരുന്നു.."
ഒരു ഇളിയോടെ അനു പറഞ്ഞൊപ്പിച്ചു..
ദിവ്യക്ക് അതത്ര വിശ്വാസം ആയില്ല...
"എന്താ മോളെ അനുധാരേ ഒരു കള്ളലക്ഷണം?"
ലാലേട്ടൻ സ്റ്റൈലിൽ തോൾ ചെരിച്ച് ദിവ്യ ചോദിച്ചു...
"ഒന്നുമില്ലെന്റെ ദിവിക്കുട്ടാ.. ബാ നമുക്ക് ചാച്ചുറങ്ങാം.."
സൂത്രത്തിൽ വിഷയം മാറ്റിവിട്ട് അനു ദിവ്യയെ പിടിച്ചു കിടത്തി.. കൂടെ ലൈറ്റ് ഓഫ്‌ ചെയ്ത് അവളും കയറിക്കിടന്ന്‌ ദിവ്യയെ  കെട്ടിപ്പിടിച്ചു..ദിവ്യ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു കണ്ണടച്ചു...

കുറച്ച് സമയം കഴിഞ്ഞപ്പോൾ ദിവ്യ ഉറങ്ങി...അനുവിന് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു.. ഇന്ന് ഇതുവരെ കിച്ചേട്ടന്റെ ശബ്ദമൊന്നു കേട്ടിട്ടില്ലെന്ന് അവളോർത്തു... ദിവ്യയെ ഉണർത്താതെ മെല്ലെ എഴുന്നേറ്റ് അവൾ മേശയിൽ ഇരുന്ന മൊബൈൽ എടുത്തു... അതിൽ കിച്ചുവിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങുമ്പോഴേക്കും കിച്ചുവിന്റെ കോൾ അവളെത്തേടിയെത്തിയിരുന്നു...

ഒരു അദ്‌ഭുതം നിറഞ്ഞ ചിരിയോടെ അനു കോൾ എടുത്തു...
"ശിവാ.."
പതിവ് പോലെ കിച്ചുവിന്റെ പ്രണയം തുളുമ്പുന്ന വിളി അവളെത്തേടിയെത്തി...
"മ്മ് "
പതിവ് മൂളലിൽ അവളും മറുപടി നൽകി..
"കിടന്നോ ഡാ "?
"മ്മ് "
"കസിൻസ് ഒക്കെ വന്നിട്ടുണ്ട്... കുറേ നാളായില്ലേ എല്ലാരും ഒത്തുകൂടിയിട്ട്... അതുകൊണ്ട് നല്ല മേളമായിരുന്നു.. അവിടുന്ന് തലയൂരാൻ കുറച്ച് പാട് പെട്ടു.."
അത് കേട്ട് അനു കുലുങ്ങിച്ചിരിച്ചു...
അവളുടെ കുപ്പിവളക്കിലുക്കം പോലുള്ള ചിരി അവന്റെ ഉള്ളിലെ പ്രണയത്തെ തൊട്ടുണർത്തി...
"ശിവാ "....
അവന്റെ സ്വരത്തിലെ മാറ്റം അനുവിന് പെട്ടെന്ന് തിരിച്ചറിയാനായി...
അവളുടെ ചിരി നിലച്ചു.. കവിളിലേക്ക് രക്തം ഇരച്ചു കയറി...
അത് മനസ്സിലായ പോലെ അവൻ ചോദിച്ചു...
"ശിവാ.. Are you blushing??"
"മ്മ് മ്മ് "
ഇല്ലെന്നവൾ വെറുതെയൊരു നുണ പറഞ്ഞു..
"Ok... Then shall I make you blush?"
അവൻ കുസൃതിച്ചിരിയാലേ ചോദിച്ചു...
അനുവിന്റെ ശ്വാസമൊന്നു വിലങ്ങിപ്പോയി...
"നാളെ... ഈ സമയത്ത്... നമ്മൾ രണ്ടുപേരും... ഇവിടെ... ഈ മുറിയിൽ..."
"കി.. കിച്ചേട്ടാ "
വിറയലോടെ അനു വിളിച്ചു പോയി...
കിച്ചു പൊട്ടിച്ചിരിച്ചു ...
അനു നാണത്തോടെ കണ്ണടച്ചു...
"അല്ല... നാളെ ഈ സമയത്ത് താൻ ഇവിടെയുണ്ടാവുമെന്ന് പറയുകയായിരുന്നു "
കുറുമ്പോടെയുള്ള അവന്റെ വാക്കുകൾ കേട്ട് അനു അറിയാതെ ചിരിച്ച് പോയി...
പിന്നെ കുറച്ചു സമയം അവർ തങ്ങളുടെ ലോകത്ത് പാറി നടന്നു...
ശുഭരാത്രി നേർന്നുകൊണ്ട് ആ ഫോൺ കോൾ അവസാനിപ്പിച്ച് ഇരുവരും നിദ്രയെ പുല്കുമ്പോൾ പ്രണയവും സന്തോഷവും നിറഞ്ഞ നാളെയുടെ പ്രതീക്ഷകൾ ഇരുവരിലും വാനോളാമെത്തിയിരുന്നു...

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

വിവാഹമാണിന്ന്‌....

അമ്പാട്ട് വീട് രാവിലെ ഉണർന്നുകഴിഞ്ഞു.... എല്ലാവരും ഒരുങ്ങുകയാണ്.... അവർക്ക് ഓഡിറ്റോറിയത്തിലേക്ക് പോകാനുള്ള വാഹനങ്ങൾ തയ്യാറാണ്...ഭംഗിയായി അലങ്കരിച്ച,കിച്ചുവിനും അനുവിനും പോകാനുള്ള കാറാണ് മുൻപിൽ കിടക്കുന്നത്....

കീർത്തു രാവിലെ കുട്ടികളുടെ പിന്നാലെയാണ്... അതോടൊപ്പം രാഹുലും അവളെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. തലേ രാത്രിയിലെ  ഹാങ്ങോവർ മാറിയിട്ടില്ലത്രേ ചെക്കന്...❤ തക്കം കിട്ടുമ്പോഴെല്ലാം കീർത്തുവിനെ തൊട്ട് തലോടുന്നുണ്ട് അവന്റെ കൈകൾ...

വിഷ്ണുവും സീതയും നല്ല കുട്ടികളായി ഒരുങ്ങുന്നുണ്ട്... ജിത്തുട്ടനെ കുത്തിപ്പൊക്കി കുളിപ്പിച്ച് ഭക്ഷണം കഴിക്കാൻ വിട്ടിരിക്കുകയാണ് സീത.. എങ്കിലും കിച്ചുവിന്റെ ചേട്ടനായതിന്റെ ഒരു ഗുണം വിഷ്ണുവിനും കാണുമല്ലോ... ചെറിയ കുരുത്തക്കേടൊക്കെ ഒപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും സീതയുടെ കണ്ണുരുട്ടലിൽ ഡീസന്റ് ആവും....

ഗണേഷ് ഒരുങ്ങി ഹാളിൽ എത്തി... ഒരുങ്ങിയിറങ്ങി ഭക്ഷണത്തിന്റെ കാര്യങ്ങളൊക്കെ നോക്കുകയാണ് ജാനകി.... വിച്ചുവാകട്ടെ അലങ്കരിച്ച മറ്റൊരു കാറും കൊണ്ട് അനുവിനെ കൂട്ടിക്കൊണ്ട് വരാൻ പോയിരിക്കുകയാണ്...വിച്ചുവിന്റെ വീട്ടിൽ തങ്ങിയിരിക്കുന്ന ബന്ധുക്കളും ഒരുക്കത്തിലാണ്... അവർക്കുള്ള പ്രാതൽ അവിടെ എത്തിച്ചു കൊടുത്തിട്ടുണ്ട്... ബാക്കിയുള്ളവർ സ്റ്റേ ചെയ്തിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് നേരെ കല്യാണമണ്ഡപത്തിലേക്ക് എത്തും 

വരൻ മുറിയിൽ കൊണ്ടുപിടിച്ച ഒരുക്കത്തിലാണ്... കുളിച്ച് കുട്ടപ്പനായി വിവാഹവസ്ത്രവുമണിഞ്ഞ്,ഇടതു കയ്യിൽ വാച്ചും വലതു കയ്യിൽ ബ്രെയ്‌സ്ലെറ്റും കെട്ടി,കഴുത്തിൽ പുതിയ ഒരു സ്വർണമാലയുമണിഞ്ഞ് സുന്ദരനായിരിക്കുന്നു നമ്മുടെ കിച്ചു...
ഇരുനിറത്തിൽ കവിഞ്ഞ വെളുപ്പേ ഉള്ളുവെങ്കിലും ഭംഗിയുള്ള മുഖമാണ് അവന്...കണ്ണുകൾക്ക്‌ ആരെയും ആകർഷിക്കാനുള്ള തിളക്കമുണ്ട്.. അത് പതിന്മടങ്ങാവുന്നത് അനുവിനെ കാണുമ്പോഴാണെന്ന് മാത്രം....അതിന് മാറ്റ് കൂട്ടാനെന്ന പോലെ അതിമനോഹരമായ ചിരിയും അവന്റെ ചുണ്ടുകളിൽ വിരിയാറുണ്ട്...


ഒരുക്കമൊക്കെ കഴിഞ്ഞ് വിഷ്ണുവും രാഹുലും കൂടി കിച്ചുവിനെ വിളിക്കാനായി വന്നു... അവരുടെയൊപ്പം ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു....
പിന്നെ ചറപറാ ഫോട്ടോയെടുപ്പായിരുന്നു... റൂമിലെ കഴിഞ്ഞപ്പോൾ താഴെ ഹാളിലായി ഫോട്ടോയെടുപ്പ്....

പ്രാതൽ കഴിക്കാനായി കുറച്ച് സമയം ബ്രേക്ക്‌ എടുത്തിട്ട് വീണ്ടും ഫോട്ടോ സെഷൻ ആരംഭിച്ചു.... പത്തിനും പതിനൊന്നിനും ഇടയിലാണ് മുഹൂർത്തം... അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ അമ്പാട്ട് നിന്നും കല്യാണമണ്ഡപത്തിലേക്ക് ...

കിച്ചു മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി...അത്യധികം സന്തോഷത്തോടെയാണ് ഏവരും അവനെ അനുഗ്രഹിച്ചത്...അതും ഫോട്ടോഗ്രാഫർമാർ കവർ ചെയ്തിരുന്നു..... കൃത്യം പത്തു മണിക്ക് കാറുകൾ കല്യാണമണ്ഡപത്തിലേക്ക് പുറപ്പെട്ടു....

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഓർഫനേജിൽ മദർ മുതൽ ഏറ്റവും ചെറിയ കുട്ടിയായ ചിന്നു വരെ അനു നൽകിയ പുതുവസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിക്കഴിഞ്ഞു...ദിവ്യ ഒരുക്കമൊക്കെ കഴിഞ്ഞ് അനുവിനെ ഒരുക്കുന്ന, വിച്ചു ഏർപ്പാടാക്കിയ ബ്യുട്ടീഷനെ സഹായിക്കാൻ നിൽക്കുകയാണ്... ഒരു ബേബി പിങ്ക് നിറത്തിലെ ഡിസൈനർ ദാവണിയാണ് ദിവ്യയുടെ വേഷം.. ആഭരണങ്ങളായി ഒരു നെക്‌ളേസും ഈരണ്ടു വളകളും ഒരു ജിമിക്കി കമ്മലുമാണ് ഉണ്ടായിരുന്നത്... ലോക്കറിൽ നിന്നും അവളുടെ ആഭരണങ്ങളും അവൾ കൊണ്ട് വന്നിരുന്നു......ആ വേഷവിധാനങ്ങളിലും മിനിമൽ മേക്കപ്പിലും അവൾ സുന്ദരിയായിരുന്നു....

അനു ഒരുങ്ങുകയാണ്... അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിനായി... കഴുത്തിൽ പ്രാണന്റെ കൈയാൽ മുറുകുന്ന താലിക്കായി...നെറുകിൽ കിച്ചന്റെ പ്രണയമാകുന്ന പുണ്യം നിറഞ്ഞ സിന്ദൂരമേൽക്കുന്നതിനായി....

ഒരുങ്ങി പുറത്തേക്കിറങ്ങിയ അനുവിനെ അവിടെയുണ്ടായിരുന്നവരൊക്കെ കണ്ണിമയ്ക്കാതെ നോക്കി നിന്നു...
പ്രിൻസസ്സ് റെഡ് കാഞ്ചീപുരം പട്ടുസാരി ഭംഗിയായി ഞൊറിഞ്ഞുടുത്തിരിക്കുന്നു... അതിൽ അവളുടെ ആകാരഭംഗി എടുത്തറിയുന്നുണ്ടായിരുന്നു... വിച്ചു കൊടുത്ത ആഭരണങ്ങൾ നെഞ്ചും കയ്യും കാതും നിറഞ്ഞ് കിടക്കുന്നു...അതിനിടയിൽ ശേഖരൻ കൊടുത്ത വളയും ശോഭയോടെ തിളങ്ങി നിന്നു....നീളമുള്ള മുടി മെടഞ്ഞിട്ട് ഭംഗിയായി മുല്ലപ്പൂ ചൂടിയിരിക്കുന്നു... അവളുടെ ചുവപ്പ് നിറഞ്ഞ വെളുത്ത നിറത്തിന് ചേരുന്ന വിധത്തിലുള്ള മേക്കപ്പാണ് ഇട്ടിരിക്കുന്നത്.. ആ കുഞ്ഞിക്കണ്ണുകൾ കറുപ്പിച്ചെഴുതി മനോഹരമാക്കിയിരിക്കുന്നു....
ചൊടികൾ ചെറുതായി ചുവപ്പിച്ച് ലിപ്ഗ്ലോസ് പുരട്ടിയിരുന്നു...
ആ വേഷത്തിൽ അവളൊരു രാജകുമാരി തന്നെയായിരുന്നു...

മദറിന്റെയും സിസ്റ്ററമ്മയുടെയും ഹൃദയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനോടുള്ള വാത്സല്യം തുളുമ്പി നിന്നു... അനു അവരുടെ മുന്നിലേക്കെത്തി ഇരുവരോടും കൈ കൂപ്പി സ്തുതി ചൊല്ലി.. അവരും ചിരിയോടെ,പ്രാർത്ഥനകളോടെ സ്തുതി മടക്കി...

വിസിറ്റർസ് റൂമിൽ അനുവിനെ കാത്തിരുന്ന വിച്ചുവിന്റെ കണ്ണുകളിൽ അവളെ ഈ വേഷത്തിൽ കണ്ടതും വാത്സല്യം നിറഞ്ഞു... അറിയാതെ തന്നെ മിഴിനീർ ഉരുണ്ടുകൂടി... അപ്പോഴേക്കും അനു വിച്ചുവിനെ കണ്ടിരുന്നു... മിഴിനീർ മെല്ലെ തൂവാലയാൽ തുടച്ച് വിച്ചു അനുവിനെ നോക്കി ചിരിച്ചു... ഉടനെ അവന്റെ കണ്ണുകൾ അനുവിന് പിറകിലായി നിന്നിരുന്ന ദിവ്യയിൽ ഉടക്കി.. അവളെ ആ വേഷത്തിൽ കണ്ട് അവന്റെ മിഴികൾ വിടർന്നു... അപ്പോൾ അതിൽ നിറഞ്ഞത് പ്രണയമായിരുന്നു... ദിവ്യയും വിച്ചുവിനെ നോക്കുകയായിരുന്നു... ഇളം നീല നിറത്തിലെ സാറ്റിൻ ഷർട്ടും കസവ് മുണ്ടുമാണ് അവന്റെ വേഷം.. മുടി വൃത്തിയായി ജെൽ തേച്ച് ഒതുക്കി വച്ചിട്ടുണ്ട്... ഇടത് കയ്യിൽ വാച്ചും വലതു കയ്യിൽ ഒരു പ്ലാറ്റിനം വളയും ഉണ്ട്... മിഴികൾ തമ്മിലുടക്കിയപ്പോൾ പതിവിലും തീക്ഷണത ആ കണ്ണുകളിലുണ്ടെന്ന് ദിവ്യക്ക് തോന്നി... അവളൊരു പിടപ്പോടെ മിഴികൾ താഴ്ത്തി.. വിച്ചു മനോഹരമായി ചിരിച്ചു കൊണ്ട് നോട്ടം മാറ്റി...

അവർ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അവിടേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു...അതിൽ നിന്നുമിറങ്ങുന്ന ആളെക്കണ്ട് അനുവിന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു വന്നു...
"ശേഖരമ്മാമ..."
അനു അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു...വിച്ചുവും അദ്ദേഹത്തേക്കണ്ട് സന്തോഷത്തോടെ അടുത്തേക്ക് ചെന്നു... മെല്ലെ അദ്ദേഹത്തെ കൈ പിടിച്ച് അനുവിനരികിലെത്തിച്ചു...അദ്ദേഹം അനുവിനെ നോക്കി ചിരിച്ച് മദറിനെയും സിസ്റ്ററമ്മയെയും നോക്കി കൈകൂപ്പി... അവർ തിരിച്ചും... എന്നിട്ട് അനുവിനോട് ചോദിച്ചു...
"ഞാൻ വൈകിയോ മോളെ "
"ഇല്ല മാമേ.. ഇറങ്ങുന്നേ ഉള്ളൂ.. "
"ഭാഗ്യായി.. വൈകുമോന്നു ഞാൻ പേടിച്ചു..."
"മാമ പ്രാതൽ കഴിച്ചോ?"
"കഴിച്ചു മോളെ.. മരുന്നുള്ളോണ്ട് വരുന്ന വഴിക്ക് ഹോട്ടലിന്ന് കഴിച്ചു.. ഇനി വൈകണ്ട പുറപ്പെടാം.."


വിച്ചുവിന്റെ കാറിൽ മുൻപിൽ ശേഖരനും പിറകിൽ മദറും അനുവും കയറി... ഓർഫനേജിലെ കുട്ടികൾക്ക് പോകാനായി ഒരു വലിയ വോൾവോ ബസ് ഗണേഷ് ഏർപ്പാടാക്കിയിരുന്നു.. സിസ്റ്ററമ്മയും ദിവ്യയും കുട്ടികളുടെയൊപ്പം ബസിൽ കയറി...ഓർഫനേജ് ആയതുകൊണ്ട് അവിടേക്ക് ഫോട്ടോഗ്രാഫർമാരെ വിട്ടിട്ടില്ല...

അവരുടെ വാഹനങ്ങൾ ഒമ്പതരക്ക് പുറപ്പെട്ടു.. അര മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം അവർ കല്യാണമണ്ഡപത്തിൽ എത്തിച്ചേർന്നു... കിച്ചുവിന്റെയും അനുവിന്റെയും സംഘം ഏതാണ്ട് ഒരേ സമയത്താണ് എത്തിച്ചേർന്നത്... ഇരുകൂട്ടരും വാഹനങ്ങളിൽ നിന്നു പുറത്തേക്കിറങ്ങി...വധുവിനെ കണ്ടതോടെ ഫോട്ടോഗ്രാഫർമാർ അങ്ങോട്ടോടി... അനുവിന്റെ ഒറ്റക്കുള്ള കുറേ സ്റ്റിൽസ് എടുത്തതിന് ശേഷമാണ് അവളെ അവർ പോകാൻ അനുവദിച്ചത്...

അനുവിനെക്കണ്ട് കിച്ചുവിന്റെ കൂടെയുണ്ടായിരുന്നവരുടെയെല്ലാം മിഴികൾ വിടർന്നു... എല്ലാ കണ്ണുകളിലും സന്തോഷവും വാത്സല്യവും നിറഞ്ഞു നിന്നു... ഒന്നിലൊഴികെ...

തനിക്ക് നേരെ നടന്നടുക്കുന്ന സർവാഭരണവിഭൂഷിതയായ തന്റെ പെണ്ണിനെ കണ്ട് ആ കണ്ണുകളിൽ പ്രണയസാഗരം അലയടിച്ചു... ദേവത കണക്കെ തിളങ്ങി നിൽക്കുന്ന അവളെ അവൻ ഇമവെട്ടാതെ നോക്കി നിന്നു... കിച്ചുവിനരികിലേക്ക് നടക്കവേ ചുറ്റുമുള്ള ഓരോരുത്തരെയും നോക്കി അവൾ പുഞ്ചിരി തൂകി.. അവളുടെ പുഞ്ചിരി അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.. അറിയാതെ തന്നെ അവന്റെ വലതു കൈ ഇടനെഞ്ചോടു ചേർന്ന് പോയി...

"മതി കുഞ്ഞളിയാ ഊറ്റിയത്..."
അവന്റെ തോളിൽ തട്ടിയുള്ള രാഹുലിന്റെ കമന്റ്‌ ആണ് അവനെ തിരികെ എത്തിച്ചത്..ചമ്മിയ ചിരിയോടെ ചുറ്റും നോക്കിയപ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കുകയാണ്... ചമ്മിക്കൊണ്ട് കണ്ണടച്ച് തുറന്ന കിച്ചുവിന്റെ കണ്ണുകളുടക്കിയത് തന്നെ ഉറ്റു നോക്കുന്ന അനുവിന്റെ കുഞ്ഞിക്കണ്ണുകളിലാണ്....ആ കണ്ണുകളിൽ തനിക്കായി വിരിയുന്ന പൂക്കളിൽ അവൻ മതിമറന്നു പോയി...
അനുവും അവന്റെ കണ്ണുകളിൽ നിറഞ്ഞ പ്രണയത്തിൽ ആകെ ചുവന്നു പോയി... കിച്ചുവിന്റെ അരികിൽ അവൾ എത്തിയതും കീർത്തു അവളെ കിച്ചുവിനോട് ചേർത്ത് നിർത്തി സൂപ്പർ👌 എന്ന് കാണിച്ചു.... അനു നാണത്താൽ ചിരിച്ചുകൊണ്ട് മുഖം കുനിച്ചു...അപ്പോഴേക്കും കിച്ചുവിന്റെ ഇടതു ചെറുവിരൽ അവളുടെ വലതുകൈ ചെറുവിരലിനെ കോർത്തെടുത്തിരുന്നു... മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവളാ വിരൽ മുറുക്കി... അവന്റെ കണ്ണൊന്ന് വിടർന്നു..

അപ്പോഴേക്കും താലവുമായി ഒരു പറ്റം പെൺകുട്ടികൾ എത്തിയിരുന്നു...കൂടെ പക്കവാദ്യക്കാരും... പതിവിന് വിപരീതമായി വരനെയും വധുവിനെയും ഒരുമിച്ചാണ് താലമെടുത്ത് എതിരേറ്റ് മണ്ഡപത്തിലേക്ക് ആനയിച്ചത്...അപ്പോഴൊക്കെ കിച്ചുവിന്റെയും അനുവിന്റെയും വിരൽ കോർത്തു തന്നെയിരുന്നു...അവർക്ക് പിറകെ മറ്റുള്ളവരെല്ലാം ഉണ്ടായിരുന്നു... വിച്ചു ശേഖരനെ മെല്ലെ കൈപിടിച്ചു നടത്തിച്ചു..അരികിലായി ദിവ്യയും ഉണ്ടായിരുന്നു.... സിസ്റ്ററമ്മയും മദറും ചേർന്ന് കുട്ടികളെയൊക്കെ നയിച്ചു കൊണ്ട് മുൻപോട്ട് നടന്നു...

മണ്ഡപത്തിലേക്കു കയറിയതും ഒരു തവണ വലം വച്ച് കിച്ചുവും അനുവും സദസ്സിന് അഭിമുഖമായി വന്നു നിന്നു....അപ്പോഴാണ് അവർ വിരലുകൾ അടർത്തി മാറ്റിയത്...ദിവ്യ ശേഖരനൊപ്പം സ്റ്റേജിലേക്കു കയറി...മദറും സിസ്റ്ററമ്മയും കുട്ടികളുടെയൊപ്പം സദസ്സിലിരുന്നു....

വിഷ്ണു എടുത്ത് നൽകിയ വെറ്റിലയും അടക്കയും കിച്ചുവും അനുവും കയ്യിൽ വാങ്ങി... ശേഷം  ആദ്യം ഗണേഷ് പറഞ്ഞതനുസരിച്ച് ശേഖരന് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിച്ചു... അദ്ദേഹം നിറകണ്ണുകളോടെ അവരുടെ നെറുകിൽ കൈ വച്ച് അനുഗ്രഹിച്ചു... പിന്നെ ഗണേഷിനും ജാനകിക്കും ഒരുമിച്ച് ദക്ഷിണ നൽകി... അവരും പ്രാർത്ഥനകളോടെ അവരെ അനുഗ്രഹിച്ചു.... പെട്ടെന്ന് അനു വിഷ്ണുവിനോട് വീണ്ടും വെറ്റിലയും അടക്കയും ചോദിച്ചു... കിച്ചുവിന് കാര്യം മനസ്സിലായത് കൊണ്ട് അവൻ ഒരു പുഞ്ചിരിയോടെ നിന്നതേയുള്ളൂ...

അനു വിച്ചുവിനരികിലേക്ക് നീങ്ങി... അവന് ദക്ഷിണ കൊടുത്തപ്പോൾ അവൻ ഞെട്ടിക്കൊണ്ട് അനുവിനെ നോക്കി... കണ്ണ് നിറഞ്ഞു വന്നു... അവൾ കുനിഞ്ഞു കാലിൽ തൊട്ടപ്പോൾ അവൻ അവളെ പിടിച്ചുയർത്തി നെറുകിൽ തലോടി... മുഖം മാറ്റി നോക്കുമ്പോൾ കിച്ചു ഒരു ചിരിയോടെ അവനെ കണ്ണടച്ചു കാണിച്ചു....

ഗണേഷിന്റെ നിർദേശപ്രകാരം ഇരുവരും സദസ്സിനെ വണങ്ങി പീഠത്തിലേക്ക് ഇരുന്നു...കിച്ചുവിന്റെ ഇടതു ഭാഗത്താണ് അനു ഇരിക്കുന്നത്...ഗണേഷ് ഇരുവർക്കും വരണമാല്യം എടുത്തു നൽകി... അത് അവർ പരസ്പരം അണിയിച്ചു...മുഹൂർത്തമായതോടെ ഗണേഷ് താലത്തിലിരുന്ന താലി കോർത്ത മഞ്ഞച്ചരട് പ്രാർത്ഥനയോടെ എടുത്ത് കിച്ചുവിന് നേരെ നീട്ടി...കിച്ചു ഒന്ന് പ്രാർത്ഥിച്ച് അത് ഇരു കയ്യാലെയും ഏറ്റുവാങ്ങി... കിച്ചു ആ താലി അനുവിന് നേരെ ഉയർത്തിപ്പിടിച്ച് അനുവാദത്തിനായി അവളുടെ കണ്ണുകളിലേക്ക് നോക്കി... അവൾ ചിരിയോടെ അവനെ നോക്കി സമ്മതമറിയിച്ചു 

പക്കമേളം മുറുകി....ജനസാഗരത്തെയും ഉറ്റവരെയും സാക്ഷി നിർത്തി കിച്ചു അനുവിന്റെ കഴുത്തിൽ താലി ചാർത്തി തന്റെ പാതിയാക്കി...മൂന്ന് വട്ടം താലിച്ചരട് മുറുക്കി ആ ബന്ധം ജന്മജന്മാന്തരങ്ങളിലേക്ക് അരക്കിട്ടുറപ്പിച്ചു.......അനു കണ്ണുകളടച്ച് കൈകൂപ്പി പ്രാർത്ഥനയോടെ ആ താലി ഏറ്റുവാങ്ങി...
സീത നീട്ടിയ സിന്ദൂരച്ചെപ്പിൽ നിന്നും മോതിരവിരലിനാൽ ഒരു നുള്ള് തൊട്ടെടുത്ത് കിച്ചു അനുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സീമന്തരേഖയിൽ ചാർത്തി...അനുവിന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ ഒരു തുള്ളി മിഴിനീർക്കണം ഇറ്റ് വീണു......
കിച്ചു പെരുവിരലിനാൽ ആ കണ്ണുനീർ തുടച്ച് കൊടുത്തു....

ദിവ്യ നിറഞ്ഞ കണ്ണുകൾ തുടച്ച് നോക്കിയത് വിച്ചുവിന്റെ മുഖത്തേക്കാണ്...അവിടെയും കണ്ണുകൾ നിറഞ്ഞിരുന്നു... പരസ്പരം നോട്ടമിടഞ്ഞപ്പോൾ ഇരുവരും ഒരു ചിരി കൈമാറി.....

മോതിരം മാറലായിരുന്നു അടുത്തത്... അതിന് ശേഷം ഇരുവരെയും അലങ്കരിച്ച കസേരകളിൽ ഇരുത്തി... പാലും പഴവും കൊടുക്കുന്ന ചടങ്ങിന് ശേഷം ഫോട്ടോസെഷൻ ആരംഭിച്ചു...
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ഫോട്ടോസിനു ശേഷം കിച്ചുവിന്റെയും അനുവിന്റെയും ഒരുമിച്ചുള്ള ഫോട്ടോസ് എടുക്കാൻ തുടങ്ങി...കിച്ചു കാത്തിരുന്ന അവസരമായിരുന്നു അത്... ഓരോ പോസുകൾ ഫോട്ടോഗ്രാഫർ പറയുമ്പോഴും അത് ഏറ്റവും മനോഹരമാക്കാൻ കിച്ചുവും അനുവും സഹകരിച്ചിരുന്നു... അവരും അത് നന്നായി ആസ്വദിച്ചു...കിച്ചുവിന്റെ കൈകൾ കൊണ്ടുള്ള കുസൃതികൾ അനുവിൽ പിടപ്പുണ്ടാക്കി... ആ സമയത്തുള്ള അവരുടെ ഭാവഭേദങ്ങൾ മനോഹരമായ ചിത്രങ്ങളായി മാറിയിരുന്നു...

വിവാഹസദ്യയുടെ സമയത്തും ഫോട്ടോ സെഷൻ ഉണ്ടായി....... എല്ലാം അവസാനിച്ചപ്പോൾ ഉച്ചതിരിഞ്ഞു... ശേഖരൻ കിച്ചുവിനോടും അനുവിനോടും യാത്ര പറഞ്ഞ് സദ്യ കഴിഞ്ഞതും പോയിരുന്നു... ദിവ്യ സിസ്റ്ററമ്മയോടും മദറിനോടുമൊപ്പം കുട്ടികളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു...സദ്യക്കു ശേഷം വിവാഹത്തിനെത്തിയ അതിഥികളൊക്കെ പൊയ്ക്കഴിഞ്ഞു...
ദിവ്യക്ക് ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു..അവൾ ജാലകത്തിനടുത്ത് പോയി നിന്ന് പുറത്തേക്ക് നോക്കി... പെട്ടെന്നാണ് അവളുടെ കയ്യിലൊരു കയ്യമർന്നത്...
അവൾ ഞെട്ടി അരികിലേക്ക് നോക്കി...
വിച്ചുവാണ്.... അവളുടെ മിഴികൾ വിടർന്നു....

"ഒറ്റപ്പെട്ടൂന്ന് തോന്നണുണ്ടോ തനിക്ക്?"
തന്റെ മനസ്സ് വായിച്ചതുപോലുള്ള അവന്റെ വാക്കുകൾ അവളിൽ അദ്‌ഭുതമുണ്ടാക്കി...
വിച്ചു മുൻപോട്ട് നോക്കിയാണ് ചോദിക്കുന്നതെങ്കിലും ചുണ്ടിലൊരു ഇളം ചിരിയുണ്ടായിരുന്നു...
അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് വിച്ചു അവളെ നോക്കി അവൾക്കഭിമുഖമായി കൈ കെട്ടി നിന്നു...
"എനിക്ക് ജീവനുള്ളിടത്തോളം കാലം താൻ ഒറ്റയ്ക്കാവില്ല.. എന്റെ ജീവന്റെ പാതിയാവാൻ പോരുന്നോ എന്റെ കൂടെ??"
ദിവ്യ തരിച്ചു നിന്നു പോയി.... അവളുടെ മിഴിഞ്ഞ കണ്ണുകൾ കണ്ട് അവനൊന്ന് ചിരിച്ചു...
"ഈ ഹൃദയം പറയുന്നത് മാത്രം കേൾക്കൂ... തന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കും "
അവളുടെ ഇടനെഞ്ചിലേക്ക് വിരൽ ചൂണ്ടി പറഞ്ഞ് വിച്ചു തിരികെ നടന്നു.... ദിവ്യ ആ നിൽപ്പ് കുറച്ച് നേരം തുടർന്നു... കുറച്ച് സമയമെടുത്തു അവൾക്ക് നോർമലാകാൻ... മദർ വിളിച്ചപ്പോൾ അവൾ അവിടേക്ക് ചെന്നു....

ഇറങ്ങാൻ സമയമായപ്പോഴേക്കും അനു സിസ്റ്ററമ്മയോടും മദറിനോടും അനുവാദം വാങ്ങി യാത്ര പറഞ്ഞു...മദർ അവളുടെ കവിളിൽ തലോടി നിറഞ്ഞ ചിരിയോടെ കിച്ചുവിനെ നോക്കി.. അവനും ചിരിച്ചു...സിസ്റ്ററമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു... അവർ അവളെ നെറുകിൽ തലോടി... അനു അവരുടെ കൈകൾ പിടിച്ച് മെല്ലെ മുത്തി... അതിലുണ്ടായിരുന്നു അവൾക്ക് പറയാനുള്ള നന്ദിയും സ്നേഹവും... കിച്ചുവും അവരോട് യാത്ര പറഞ്ഞു. സിസ്റ്ററമ്മ കിച്ചുവിന്റെ കയ്യിലേക്ക് അനുവിന്റെ കൈ ചേർത്തു വച്ചു...

അനു ഓർഫനേജിലെ കുട്ടികളോടൊക്കെ സ്നേഹത്തോടെ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.. മാറിനിൽക്കുന്ന ദിവ്യയുടെ അരികിലെത്തിയപ്പോഴേക്കും ദിവ്യ അനുവിനെ കെട്ടിപ്പിടിച്ചു വിതുമ്പിയിരുന്നു... അനു കണ്ണുകൾ നിറച്ചുകൊണ്ട് ദിവ്യയുടെ കണ്ണുനീർ തുടച്ച് വിച്ചുവിനെ നോക്കി... വിച്ചു അനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
എല്ലാവരോടും യാത്ര ചൊല്ലി കിച്ചുവിനോടൊപ്പം അനു കാറിലേക്ക് കയറി... വിച്ചു ഓർഫനേജിലേക്കുള്ളവരെ കൊണ്ട് പോകാനായി അവിടെ നിന്നു....ബാക്കിയുള്ളവരും വാഹനങ്ങളിൽ കയറി.. ഒപ്പം ഫോട്ടോഗ്രാഫർമാരുടെ വാഹനവും..

അനു കിച്ചുവിനോടൊപ്പം അമ്പാട്ടേക്ക് പുറപ്പെട്ടു... ഒരു പുതിയ തുടക്കത്തിനായി.... പ്രണയം നിറഞ്ഞ പുതിയ ജീവിതത്തിലേക്ക്.....

❤❤❤❤❤❤❤❤❤❤❤❤❤❤❤

അമ്പാട്ട് വീടിന്റെ മുറ്റത്ത് ആ  കാർ വന്നു നിന്നു.... കിച്ചു ഇറങ്ങി മറുവശത്ത് വന്ന് ഡോർ തുറന്ന് അനുവിന്റെ നേരെ കൈ നീട്ടി.. ഒരു ചിരിയോടെ അവന്റെ കയ്യിൽ കൈ ചേർത്ത് അവൾ പുറത്തിറങ്ങി... കിച്ചുവിന്റെ കൈ പിടി  വിട്ടില്ല... അവർ മുൻപോട്ട് നടന്ന് വീട്ടുപടിക്കലെത്തി... അവരെ ആരതിയുഴിഞ്ഞു സ്വീകരിക്കാനായി ജാനകിയും സീതയും കീർത്തുവും, കത്തിച്ച നിലവിളക്കും ആരതിത്തട്ടുമായി കാത്ത് നിന്നിരുന്നു...

കിച്ചുവിനെയും അനുവിനെയും ജാനകി ആരതിയുഴിഞ്ഞ് കുറി തൊട്ട് കൊടുത്തു... ആരതിത്തട്ട് കീർത്തുവിനെ ഏൽപ്പിച്ച് സീതയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി അനുവിനെ ഏല്പിച്ചു...
"വലതുകാൽ വച്ച് കേറി വരൂ മോളെ..."
ജാനകി പറഞ്ഞതും അനു കിച്ചുവിനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് മുൻപിലേക്ക് കണ്ണ് കാണിച്ചു... അവൾ ചിരി മായാതെ പ്രാർത്ഥിച്ചു കൊണ്ട് നിലവിളക്കു ഇരുകയ്യാലെയും ചേർത്ത് പിടിച്ചുകൊണ്ടു വലതുകാൽ വച്ച് അകത്തേക്ക് കയറി...

താൻ മൂലം ആ കുടുംബത്തിന് നല്ലത് മാത്രമുണ്ടാവണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ നിലവിളക്ക് പൂജാമുറിയിൽ കൊണ്ടു വച്ചു.... കിച്ചുവിനോടൊപ്പം കണ്ണടച്ച് തൊഴുത് പുറത്തേക്കിറങ്ങി... ജാനകി പറഞ്ഞതനുസരിച്ച് അവർ സെറ്റിയിലിരുന്നു.... കല്യാണമണ്ഡപത്തിലേക്ക് വരാൻ കഴിയാത്ത പ്രായമായവരും വേറെ കുറച്ച് ബന്ധുക്കളും അവർക്ക് പാലും പഴവും നൽകി അനുഗ്രഹിച്ചു...ജാനകി താലിമാലയും കീർത്തു വളയും അവളെ അണിയിച്ചു...കുട്ടികൾ മൂന്ന് പേരും അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു....ഫോട്ടോഗ്രാഫർമാർ ചിത്രങ്ങളായി അവയൊക്കെ മാറ്റിക്കൊണ്ടിരുന്നു....

അനു നന്നേ ക്ഷീണിച്ചിരുന്നു... കിച്ചുവിന് അത് മനസ്സിലായി.. കീർത്തുവിനും.... കിച്ചു കീർത്തുവിനെ വിളിച്ചു... അനുവിനെ കാണിച്ചുകൊടുത്തപ്പോൾ അവൾക്ക് കാര്യം മനസ്സിലായി... ജാനകിയോട് ചോദിച്ചപ്പോൾ ഇനി മറ്റ് ചടങ്ങുകളൊന്നുമില്ലെന്നു പറഞ്ഞു... കീർത്തു സീതയെയും കൂട്ടി അനുവിന്റെ അടുത്തെത്തി... അവളുടെ കൂടെ ചിരിച്ച് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന കുട്ടികളെ വിളിച്ച് രാഹുലിനെ ഏൽപ്പിച്ചു....

പിന്നെ അനുവിനെയും കൂട്ടി മുകളിലത്തെ നിലയിലുള്ള കിച്ചുവിന്റെ മുറിയിലേക്ക് നടന്നു... അവർ അവളെ ഡ്രെസ്സിങ് ഏരിയയിലെ കണ്ണാടിക്ക് മുൻപിലുള്ള സീറ്റിലിരുത്തി ആഭരണങ്ങളഴിക്കാൻ സഹായിച്ചു... അതിനിടയിൽ തന്നെ അനുവിന്റെ ബാഗുകൾ വിഷ്ണു മുറിക്കകത്തേക്ക് വച്ചു കൊടുത്തിരുന്നു....വാർഡ്രോബിലുള്ള ലോക്കറിലേക്ക് ആഭരണങ്ങൾ എടുത്തു വച്ച് താക്കോൽ സീത അനുവിനെ ഏൽപ്പിച്ചു... അവളെ കുളിച്ച് വന്ന് കുറച്ച് നേരം മയങ്ങിക്കോളാൻ പറഞ്ഞേൽപ്പിച്ച് കീർത്തുവും സീതയും വാതിൽ ചാരി പുറത്തേക്ക് പോയി....

അനു രണ്ട് നിമിഷം അങ്ങനെ തന്നെയിരുന്നു... കഴുത്തിലെ താലിയിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു... ആ ആലിലത്താലിയും നെറുകിലെ വിയർപ്പിൽ കുതിർന്ന സിന്ദൂരവും അവളെ പൂർണയാക്കിയതായി അവൾക്ക് തോന്നി... നിർവൃതിയുടെ ചിരി അവളുടെ ചൊടികളിൽ നിറഞ്ഞു... ചിരിയോടെ തന്നെ അവൾ എഴുന്നേറ്റു...

ചുറ്റും നോക്കവേയാണ് ആ മുറി അവളുടെ ശ്രദ്ധയിൽ പെടുന്നത്.. നല്ല വലിപ്പമുണ്ട് മുറിക്ക്... വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു മുറി... ക്വീൻ സൈസ് ബെഡ്‌ഡിനും അരികിലുള്ള മേശക്കും കസേരക്കും ബ്യുറോയ്ക്കും വാർഡ്രോബിനും ക്ലോത് സ്റ്റാൻഡിനും പുറമേ ബാത്രൂം ഡോറും മറ്റൊരു ഡോറുമുണ്ട്... കർട്ടനിട്ടു മറച്ചിരിക്കുന്ന സ്ലൈഡിങ് ഡോറിന് വെളിയിൽ വിസ്താരമുള്ള ബാൽക്കണിയാണ്.. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ആട്ടുകട്ടിലും അരികിലുള്ള ചെറിയ ടീപോയും കസേരകളും ഉള്ളിൽ നിന്നും കാണാൻ സാധിക്കുന്നുണ്ട്.... ലൈറ്റ് ഗ്രീൻ ചുവരുകൾ ഒരു പോസിറ്റീവ് വൈബ് നൽകുന്നുണ്ട്...

അനു നോട്ടം മാറ്റി ലോക്കറിന്റെ താക്കോൽ വാർഡ്രോബ് തുറന്ന് ഒരു ഭാഗത്തുള്ള കിച്ചുവിന്റെ ഡ്രെസ്സിനടിയിലേക്ക് എടുത്തു വച്ചു... മറുഭാഗം തനിക്കായി അവൻ ഒഴിച്ചിട്ടിരുന്നത് അവൾ ശ്രദ്ധിച്ചു... ഒരു ചിരിയോടെ വാർഡ്രോബ് അടച്ച് ബാഗിൽ നിന്നും ഡ്രെസ്സെടുത്ത് അവൾ കുളിക്കാൻ കയറി... മോഡേൺ സൗകര്യങ്ങളെല്ലാമുള്ള വിശാലമായ വാഷ്രൂമാണ് അത്...ലോൻഡ്രി ഏരിയ പ്രത്യേക ചുവരിനാൽ തിരിച്ചിട്ടുണ്ട്... ബാത്‌റൂമിനോട് ചേർന്ന് മറ്റൊരു ബാൽക്കണിയുണ്ട്... അത് മറ്റേ ബാൽക്കണിയെക്കാളും വലുതാണ്... തുണികൾ വിരിക്കാനുള്ള വലിയ വാഷിംഗ്‌ ലൈൻ അവിടെ കാണാം...

കുളിച്ചിറങ്ങിയപ്പോൾ അനുവിന് ആശ്വാസം തോന്നി... നന്നായി ക്ഷീണം തോന്നിയിരുന്നു... ഇപ്പോൾ കുറച്ച് കുറഞ്ഞ പോലെ...കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി കോതുമ്പോഴാണ് ഡ്രെസ്സിങ് ടേബിളിൽ ഇരിക്കുന്ന സിന്ദൂരചെപ്പ് അവൾ കണ്ടത്... ഒരു പുഞ്ചിരിയോടെ അത് കയ്യിലെടുത്ത് തുറന്ന് പെരുവിരലും മോതിരവിരലും ചേർത്ത് സീമന്തം ചുവപ്പിക്കുമ്പോൾ അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചിരുന്നു... വിവാഹചടങ്ങുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.... അത് അവളുടെ പുഞ്ചിരിയുടെ മാറ്റ് കൂട്ടി...

അപ്പോഴാണവൾ ഓർഫനേജിലുള്ളവരെക്കുറിച്ചും ശേഖരനെക്കുറിച്ചും ഓർത്തത്....അവൾ ബാഗിൽ നിന്നും മൊബൈലെടുത്ത് ആദ്യം ശേഖരനെയും പിന്നെ ദിവ്യയെയും വിളിച്ചു സംസാരിച്ചു... ശേഖരൻ വീട്ടിലെത്താറായെന്ന് അറിയിച്ചു... എല്ലാവരും സുരക്ഷിതരായി ഓർഫനേജിൽ എത്തിച്ചേർന്നുവെന്ന് ദിവ്യ അറിയിച്ചു... സന്തോഷത്തോടെ അനു കോൾ കട്ടാക്കി...കുറച്ച് നേരം കിടക്കാമെന്ന് വച്ച് അവൾ ബെഡ്‌ഡിലേക്ക് കിടന്നു... ക്ഷീണത്താൽ അവൾ പെട്ടെന്ന് തന്നെ മയക്കം പിടിച്ചു...

💞💞💞💞💞💞💞💞💞💞💞💞💞💞💞

മയക്കം വിട്ടുണരുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഗന്ധം തനിക്ക് ചുറ്റുമുള്ളത് അവളറിഞ്ഞു...കണ്ണ് തുറന്നവൾ ആദ്യം കണ്ടത് എന്നും തന്നെ മോഹിപ്പിച്ചിട്ടുള്ള പ്രണയം തുളുമ്പിനിൽക്കുന്ന ആ കണ്ണുകളാണ്... ചിരിക്കുന്ന കണ്ണുകൾ... ഇടത് കയ്യിൽ തല താങ്ങി മറുകൈ അരക്ക് മുകളിൽ വച്ച് ചെരിഞ്ഞു കിടക്കുകയാണവൻ... തന്റെ കണ്ണുകളിലേക്കാണ് നോട്ടം... അനുവിന് ഒരു പിടപ്പുണ്ടായി... ആ കണ്ണുകളിലെ തീക്ഷ്ണത താങ്ങാനാവാത്ത പോലെ.. അവൾ കുറുമ്പോടെ അവന്റെ കണ്ണുകൾ വലതുകയ്യുയർത്തി പൊത്തിപ്പിടിച്ചു...

കിച്ചുവിന്റെ ചുണ്ടുകൾ കള്ളച്ചിരിയിൽ വിടർന്നു... അവൻ വലതു കൈകൊണ്ട് അവളുടെ കൈ പിടിച്ചു താഴ്ത്തി അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ അമർത്തി ചുംബിച്ചു... അത്രയും വശ്യമായ ആ ചുംബനത്തിൽ അവൾക്ക് കോരിത്തരിപ്പുണ്ടായി... ഒരു നിശ്വാസത്തോടെ അവൾ കൈ വിടുവിച്ച് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു... തിരിഞ്ഞപ്പോൾ അവളുടെ നീളമേറിയ മുടി പുറകിൽ അഴിഞ്ഞുലഞ്ഞു കിടന്നു.. അവന്റെ മൂക്കിലേക്ക് അവളുടെ മുടിയിലെ കർപ്പൂരഗന്ധം തുളച്ചുകയറി...
അവൻ മുന്നോട്ട് നീങ്ങി അവളുടെ തലയോട് ചേർന്ന് മുടിയിൽ മുഖം പൂഴ്ത്തി കിടന്നു... വലതു കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു... ആ നീക്കത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലമർന്നു....അവൻ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈക്ക് മേലെ അവളുടെ വലതു കൈ അമർന്നു....

"ശിവാ "....
കാതിനരികിൽ കാറ്റ് പോലെ അവന്റെ സ്വരം അവളെ  അവന്റെ കൈകൾക്കൊപ്പം ചുറ്റിവരിഞ്ഞു... അവൾക്ക് മൂളാൻ പോലുമായില്ല... കവിളുകൾ ചുവന്നു കയറി... ഹൃദയമിടിപ്പ് കിച്ചുവിന്റെ കേൾവിയോളമെത്തി....അവളുടെ നിശ്ശബ്ദതക്കു കാരണം കിച്ചുവിന് മനസ്സിലായിരുന്നു.... അവൻ ചെവിക്കരികിൽ നിന്ന് നീങ്ങുകയും കൈ അയയുകയും ചെയ്തപ്പോൾ തന്നെ അടുത്ത നീക്കമെന്താകുമെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു....അവൾ കണ്ണുകളിറുക്കിയടച്ച് തലയിണയിലേക്ക് മുഖം പൂഴ്ത്തി വച്ചു... കിച്ചുവിന്റെ ചുണ്ടിലെ ചിരിയുടെ വശ്യത അധികമായി... അവൾ തിരിഞ്ഞപ്പോൾ അവന്റെ കണ്ണിലുടക്കിയ കുർത്തയുടെ സിബ്ബാണ് അതിന് കാരണമായത്...

അവന്റെ വിരലുകൾ അവളുടെ സിബ്ബിനെ വലിച്ച് താഴ്ത്താൻ തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ ഞെട്ടിത്തുറന്നു... സിബ്ബ് പകുതിയോളം താഴ്ന്നപ്പോഴേക്കും അവളുടെ വലതു കൈ അവന്റേതിനെ തടഞ്ഞിരുന്നു...അവൻ ആ കൈ പിടിച്ചെടുത്ത് വിരലുകൾ കോർത്തെടുത്തു... ഒന്നുയർന്ന് കൈകൾ ബെഡ്‌ഡിലേക്കമർത്തിയപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ നഗ്നമായ പുറം മേനിയെ പുൽകിയിരുന്നു....

അവളൊന്ന് ഉയർന്നു പൊങ്ങിപ്പോയി... "കിച്.. ഏട്ടാ "
വിറച്ചുകൊണ്ട് ഇടർച്ചയോടെ അവൾ അവനെ വിളിച്ചു... അവന്റെ ചുണ്ടുകൾ നിശ്ചലമായില്ല.. അവ അവിടം മുഴുവനും അലഞ്ഞുകൊണ്ടിരുന്നു.... അനു തളർന്നു തുടങ്ങിയിരുന്നു... ചെറു നിശ്വാസങ്ങൾ അവളിൽ നിന്നും അവന്റെ കാതുകളിലേക്കെത്തിയപ്പോൾ അവന് നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു....

അവളെ ഞൊടിയിടയിൽ തിരിച്ചു കിടത്തി ആ ചുണ്ടുകൾ കവരുമ്പോൾ അവന്റെ വികാരങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു... ഇരുദളങ്ങളെയും മാറി മാറി നുണഞ്ഞെടുക്കുമ്പോഴും അവൾക്ക് ശ്വസിക്കാനുള്ള ചെറു ഇടവേളകൾ അവൻ നൽകിയിരുന്നു... ചുംബനത്തിന്റെ ശക്തി കൂടി നാവുകൾ കെട്ടുപിണഞ്ഞപ്പോൾ അവളുടെ വിരലുകൾ അവന്റെ മുടിയെ കോർത്തു വലിച്ചു ... അവളിൽ പൂർണമായും അമർന്നിരിക്കുന്ന അവന്റെ ശരീരഭാരം അവൾക്ക് അറിയാനേ ആവുന്നില്ലായിരുന്നു... അത്രമേൽ അവനിൽ അവൾ അലിഞ്ഞുപോയിരുന്നു...ഇരുവരുടെയും കണ്ണുകൾ കൂമ്പിയടഞ്ഞു പോയി.... കാൽവിരലുകൾ കോർത്തു വലിച്ചുകൊണ്ട് അവളിലേക്ക് അവൻ കൂടുതൽ അലിയും തോറും അവളിലെ പെണ്മയും ഉണർന്നു തുടങ്ങിയിരുന്നു.. 

ടക് ടക് ടക്...
(ആരോ കതകിൽ മുട്ടി 😬)
ഇരുവരും ഞെട്ടി കണ്ണ് തുറന്നു... ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് അവർ പരസ്പരം നോക്കി... പിന്നെ വാതിലിലേക്കും...... രണ്ടാൾക്കും മിണ്ടാനാവാത്ത പോലെ ചുണ്ടുകൾ മരവിച്ചിരുന്നു...

"കിച്ചു... ടാ.."
കീർത്തുവിന്റെ ശബ്ദം...
"ആ.. ഇച്.. ഇച്ചേച്ചി..."
"രണ്ട് പേരെയും ചായ കുടിക്കാൻ അമ്മ വിളിക്കണുണ്ട്.."
"വ.. വരണു..."
"മ്മ് "
ഒരു കള്ളച്ചിരി ചിരിച്ച് കൊണ്ട് കീർത്തു അവിടെ നിന്നും പോയി...

ചിരിച്ച് കൊണ്ട് ഡൈനിങ് ഹാളിലേക്ക് വന്ന കീർത്തുവിനെക്കണ്ട് സീത കാര്യം തിരക്കി... കീർത്തു ചിരിയോടെ തന്നെ സീതയുടെ ചെവിയിൽ എന്തോ പറഞ്ഞു... സീത വായ പൊത്തി ചിരിച്ചുകൊണ്ട് കീർത്തുവിനെ നോക്കി... പിന്നെ രണ്ട് പേരും കൂടി അടുക്കളയിലേക്ക് നടന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞

കിതച്ചുകൊണ്ട് കിച്ചു അനുവിനെ നോക്കുകയാണ്... അവളാകട്ടെ അവനെ നോക്കാനാകാതെ മുഖം ചെരിച്ചു പിടിച്ച് ദൂരേക്ക് നോക്കി കിടക്കുകയാണ്... തന്റെ ചുംബനച്ചൂടിൽ വിയർത്തൊലിച്ച് മുഖവും ചുണ്ടുകളും ചുവന്നു തുടുത്തു കിടക്കുന്ന തന്റെ പെണ്ണിനെ കിച്ചു കൺകുളിർക്കേ കണ്ടു... അവന്റെ മനസ്സിൽ അലയടിച്ച ആഹ്ലാദത്തിന് സീമകളുണ്ടായിരുന്നില്ല... സ്വപ്നം പോലെ തോന്നി അവന്... തന്റെ പെണ്ണ് തന്റെ മുറിയിൽ... താലിയും സിന്ദൂരവുമണിഞ്ഞ് തന്നോട് ചേർന്ന്... അവന് തോന്നിയ വികാരത്തിന് പേരിടാനാവില്ല....

അവൻ മെല്ലെ അടർന്നു മാറി എഴുന്നേറ്റു.. അവൻ മാറിയത് കണ്ട് അനു മുഖം ചരിച്ചു നോക്കി... അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു... അവളൊന്ന് കൂടെ ചുവന്നു പോയി... അവൾക്ക് നേരെ അവൻ കൈനീട്ടിയപ്പോൾ അവൾ മെല്ലെ അതിൽ പിടിച്ചെഴുന്നേറ്റു..

അവളെ തന്നോട് ചേർത്തു നിർത്തി പുറകിലൂടെ കൈ കടത്തി സിബ്ബ് വലിച്ച് കയറ്റിയിട്ടു കൊടുത്തു കിച്ചു....സ്റ്റാൻഡിൽ നിന്നും തോർത്തെടുത്ത് അവൾക്ക് നൽകി അവൻ...
"മുഖം നന്നായി കഴുകി മുടിയൊതുക്കിയിട്ട് വാ... എന്നിട്ട് ഞാൻ പോകാം..."
അവൻ പറഞ്ഞതിനർത്ഥം അവൾക്ക് മനസ്സിലായത് കണ്ണാടിയിലൂടെ തന്നെ കണ്ടപ്പോഴാണ്... മുഖമാകെ വിയർത്തൊലിച്ചിരുന്നു... സിന്ദൂരം പടർന്നിട്ടുണ്ട്... മുടിയാകെ ഉലഞ്ഞിരിക്കുന്നു.. അവൾക്ക് നാണം തോന്നി... അവനെ നോക്കാതെ ബാത്‌റൂമിലേക്ക് നടക്കുന്നവളെ അവനൊരു ചിരിയോടെ നോക്കി നിന്നു...

രണ്ട് പേരും ഫ്രഷ് ആയിക്കഴിഞ്ഞതും അവർ ഒരുമിച്ച് ഡൈനിങ് ഹാളിലേക്ക് നടന്നു....

💝💝💝💝💝💝💝💝💝💝💝💝💝💝

ചായ കുടിക്കുമ്പോഴും എല്ലാവരുമായി വർത്തമാനം പറഞ്ഞിരിക്കുമ്പോഴും കുട്ടികളെ കളിപ്പിക്കുമ്പോഴുമെല്ലാം ഇടയ്ക്കിടെ കണ്ണുകൾ കോർത്തിരുന്നു കിച്ചുവിന്റെയും അനുവിന്റെയും... അപ്പോഴൊക്കെ നാണം കലർന്ന ചിരിയോടെ അനു മുഖം തിരിക്കുമായിരുന്നു... പലരും ഇത് കണ്ടിരുന്നുവെങ്കിലും കാണാത്ത പോലെ ഇരുന്നു...വിച്ചുവടക്കമുള്ള ആൺപിള്ളേർക്ക് അവരവരുടെ പ്രാണപ്രേയസികളോടുള്ള പ്രണയം ഹൃദയത്തിൽ നിറഞ്ഞു വന്നു..വിഷ്ണുവിനും രാഹുലിനും കണ്മുന്നിലുള്ള ഭാര്യമാരെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ വല്ലതുമൊക്കെ നടക്കുമെന്ന മട്ടാണ്.. പാവം വിച്ചുവാകട്ടെ ഇനിയും ഗ്രീൻ സിഗ്നൽ കിട്ടിയിട്ടില്ലാത്ത തന്റെ പ്രണയമാകുന്ന തീവണ്ടി എങ്ങനെ ഓടിക്കുമെന്ന ചിന്തയിലാണ്....

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഇതേ സമയം ഓർഫനേജിൽ ദിവ്യയും ആലോചനയിലാണ്... വിച്ചു പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു... ജീവിതത്തിലുണ്ടായ പ്രതിസന്ധിയിൽ താൻ തളർന്ന് പോയപ്പോൾ കിച്ചുവേട്ടനൊപ്പം തന്നെ താങ്ങി നിർത്തിയത് ആ കൈകളാണ്... അന്ന് തൊട്ടിതുവരെ ഓരോ നിമിഷവും അവൻ തന്നെ അതിശയിപ്പിച്ചിട്ടേ ഉള്ളൂ... അവന്റെ സാമീപ്യം തന്നെയെന്നും ഒരു മോഹവലയത്തിലാണ് പെടുത്തിയിട്ടുള്ളത്... തനിക്ക് ചുറ്റും അവന്റെ സാമീപ്യം ഇപ്പോൾ താനും ആഗ്രഹിച്ചു തുടങ്ങിയിട്ടില്ലേ... ഉണ്ടെന്ന് അവളുടെ ഹൃദയം മറുപടി നൽകി...
അവന്റെ സാന്നിധ്യത്തിൽ തന്നിലുണ്ടാകുന്ന പിടപ്പും... അറിയാതെ ചിരിക്കുന്ന ചുണ്ടുകളും... അവനോടുള്ള പ്രണയത്തിൽ വിരിഞ്ഞതാണെന്ന് അവളുടെ ഹൃദയം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.. അതിന് ഫലമായി അവളുടെ ചുണ്ടുകൾ മനോഹരമായ പുഞ്ചിരി പൊഴിച്ചു ....

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ചായകുടിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് ജാനകി കിച്ചുവിനോടും അനുവിനോടും അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി തൊഴുത് വരാൻ പറഞ്ഞത്.. ഇരുവരും തലകുലുക്കി സമ്മതമറിയിച്ചു കൊണ്ട് മുറിയിലേക്ക് പോയി... കീർത്തുവും സീതയും മുറികളിലേക്ക് പോയപ്പോൾ കുട്ടികളെ സൂത്രത്തിൽ വിച്ചുവിന്റെ തലയിലിട്ട് അവരുടെ പുറകെ വാല് പോലെ രാഹുലും വിഷ്ണുവും മുങ്ങി.... വിച്ചു പാവം ഇതൊന്നുമറിയാതെ പിള്ളേരെ കളിപ്പിച്ചുകൊണ്ട് ഉമ്മറത്തിരുന്നു...

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

മുറിയിലെത്തിയതും അനു കിച്ചുവിനെ നോക്കുക കൂടി ചെയ്യാതെ ബാഗിൽ നിന്നും ധൃതിയിൽ ഒരു സൽവാറെടുത്ത് ബാത്‌റൂമിലേക്ക് ഓടി... കിച്ചു ഇത് നോക്കി നിൽപ്പുണ്ടായിരുന്നു... അവളുടെ വെപ്രാളവും പിടച്ചിലുമൊക്കെ കണ്ട് അവൻ മനസ്സിൽ ഊറിച്ചിരിച്ചു...
"എത്ര നേരം നീയിങ്ങനെ ഒളിച്ചു കളിക്കുമെന്ന് നമുക്ക് നോക്കാം എന്റെ ശിവാ.."
അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു....

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

കുളിച്ചൊരുങ്ങി കിച്ചുവും അനുവും ക്ഷേത്രത്തിലേക്കു പുറപ്പെട്ടു... നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ... അത് കൊണ്ട് കാറെടുക്കേണ്ടെന്ന് അവർ തീരുമാനിച്ചു.. കൈ കോർത്തുപിടിച്ച് അവർ അമ്പലത്തിലേക്ക് നടന്നു... മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കയറുമ്പോൾ നഗരത്തിന്റെ തിരക്കുകൾ പാടെ ഇല്ലാതായി...
ക്ഷേത്രത്തിനോടടുത്തപ്പോൾ അടുത്തുള്ള പാടത്തു നിന്നും വീശുന്ന തണുത്ത കാറ്റിൽ ഇരുവരുടെയും ശരീരവും മനസ്സും കുളിർന്നു..

ഷർട്ടഴിച്ചു കയ്യിൽ തൂക്കിയിട്ട് കിച്ചുവും കൂടെ അനുവും അകത്തേക്ക് കടന്നു... മുൻനടയിൽ ശിവനും പിൻനടയിൽ പാർവതിയും ഇടതു വശത്തായി ഗണപതിയും കുടി കൊള്ളുന്നു...ദീപാരാധനക്ക് നടതുറന്നപ്പോൾ ദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന ഭഗവാനെ രണ്ട് പേരും കൈകൂപ്പി തൊഴുതു... അനുവിന് പറയാൻ നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഈ ജീവിതത്തിന്.... തന്ന സൗഭാഗ്യങ്ങൾക്ക്..
ജീവിതപുണ്യമായ കിച്ചുവിനെ തന്റെ പാതിയാക്കിയതിന്...ശ്വാസം നിലക്കും വരെ കിച്ചുവിന് നല്ല ഭാര്യയായി ആ കുടുംബത്തിൽ നല്ല മകളായി കഴിയാൻ അനുഗ്രഹിക്കണമേയെന്ന് അനു പ്രാർത്ഥിച്ചു... കിച്ചു ഒന്നും പ്രാർത്ഥിച്ചില്ല... അനുവിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമെന്ന് മാത്രമേ അവന് ഭഗവാനോട് അഭ്യർത്ഥിക്കാനുണ്ടായിരുന്നുള്ളൂ...

തൊഴുതിറങ്ങി പ്രദക്ഷിണം വച്ച് പുറത്തിറങ്ങി അവർ ആൽത്തറയിൽ കുറച്ചു നേരമിരുന്നു... പരിചയക്കാരായ രണ്ട് മൂന്ന് പേരെ കണ്ട് കിച്ചു ചിരിച്ചു സംസാരിച്ചു.. അനുവിനെ പരിചയപ്പെടുത്തി കൊടുത്തു...കുറച്ച് സമയം അവിടെ ചിലവഴിച്ച് അവർ തിരികെ വീട്ടിലേക്ക് പോയി...

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അത്താഴത്തിനുള്ള ഒരുക്കങ്ങളൊക്കെ സ്ത്രീജനങ്ങൾ ഒന്നിച്ചായിരുന്നു... അനുവും അവരോടൊപ്പം കൂടി... വാർത്തമാനങ്ങളും ചിരികളികളുമായി അവർ ഒരുമിച്ച് കൂടി... രാത്രി അത്താഴത്തിന്റെ സമയത്തും ഊണുമുറി  സജീവമായിരുന്നു.... അനുവിന്റെ വരവോടെ അവിടുത്തെ സന്തോഷം ഒന്നുകൂടി അധികരിച്ചു.. എല്ലാവരോടും നല്ലൊരു ആത്മബന്ധം ഉള്ളത് കൊണ്ട് ആ കുടുംബത്തിലെ ഒരാളായി മാറാൻ അനുവിന് സമയം വേണ്ടി വന്നില്ല....

അത്താഴത്തിനു ശേഷം കുട്ടികളടക്കം എല്ലാവരും ഹാളിൽ ഒത്തു കൂടി.... കളിതമാശകളും പൊട്ടിച്ചിരികളുമായി സമയം കടന്നു പോയി... കുട്ടികൾക്ക് ഉറക്കം വന്ന് തുടങ്ങിയപ്പോൾ എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു.... കുട്ടികളെ വിഷ്ണുവും രാഹുലും അവരവരുടെ മുറികളിലേക്ക് കൊണ്ടു പോയി....ജാനകി അനുവിന്റെ നെറുകിൽ മെല്ലെ തലോടി ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി.....കീർത്തുവും സീതയും അനുവിനെ കിച്ചുവിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ കിച്ചുവിന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞിരുന്നു...

സീതയുടെ കയ്യിലിരിക്കുന്ന മുണ്ടും നേര്യതും മുല്ലപ്പൂവും കണ്ടപ്പോൾ തന്നെ അനുവിന്റെ മനസ്സിൽ വെള്ളിടി വെട്ടി... വല്ലാത്തൊരു പരിഭ്രമം അവളെ മൂടി....
മുറിയിലെത്തി സീത അനുവിനെ കയ്യിലുണ്ടായിരുന്നതെല്ലാം ഏൽപ്പിച്ചു... കീർത്തു അവളുടെ കവിളിലൊരു മുത്തം കൊടുത്ത് ഓൾ ദി ബെസ്റ്റ് ആശംസിച്ചു.. അനുവിന് ചിരിക്കാൻ പോലും പറ്റിയില്ല...
സീത അവളുടെ കവിളിൽ മെല്ലെ തട്ടി ചിരിച്ചു കൊണ്ട് മുറിവിട്ടു പോയി... പുറകെ കീർത്തുവും...

അപ്പോഴാണ് അനു മുറി അലങ്കരിച്ചിരിക്കുന്നത് കണ്ടത്.... ബെഡ്‌ഡിൽ മുഴുവൻ പനിനീർദളങ്ങളുണ്ട്.... ബെഡിനരികിലുള്ള ബ്യുറോയിൽ ഒരു ഗ്ലാസ്സ് പാലും പഴങ്ങളും വച്ചിട്ടുണ്ട്...

അനുവിന്റെ കവിളുകളിലേക്ക് രക്തപ്രവാഹമുണ്ടായി... ശരീരതാപം ഉയർന്നപ്പോഴും കൈകാലുകൾ തണുത്തുറഞ്ഞു.... പരവേശത്തോടെ അവളുടെ കണ്ണുകൾ കയ്യിലിരിക്കുന്ന നേര്യതിലേക്കും മുല്ലപ്പൂവിലേക്കും പോയി.... മുല്ലപ്പൂ ഡ്രെസ്സിങ് ടേബിളിൽ വച്ച് പരിഭ്രമത്തോടെ അവൾ ബാത്‌റൂമിലേക്ക് കയറി... മേല് കഴുകി മുണ്ടും നേര്യതുമണിഞ്ഞു...പുറത്തിറങ്ങുമ്പോഴും കിച്ചു എത്തിയിട്ടില്ല....ദീർഘശ്വാസമെടുത്ത് അവൾ മുടി കോതി രണ്ടിഴയെടുത്തു ക്രാബിട്ടു.. മുല്ലപ്പൂവും മുടിയിലൂടെ കോർത്തു വച്ചു... ഡ്രോയറിൽ നിന്ന് സിന്ദൂരച്ചെപ്പെടുത്തു കയ്യിൽ വച്ചു കണ്ണാടിയിലേക്ക് നോക്കി...

അപ്പോഴാണ് കിച്ചു വാതിൽ തുറന്നു കയറി വന്നത്.... അവളുടെ മിഴികളൊന്നു പിടച്ചു... മുഖം താനേ കുനിഞ്ഞു പോയി.. പക്ഷേ ചുണ്ടിൽ നാണം കലർന്ന ചിരിയുണ്ടായിരുന്നു....കിച്ചു വാതിലടച്ച് കുറ്റിയിട്ട് അവൾക്കടുത്തേക്ക് നടന്നു... അവന്റെ കാലടികൾ അടുത്തു വരുംതോറും അവളുടെ കൈ നേര്യതിൽ മുറുകി... ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു... അവൻ തൊട്ടടുത്തെത്തിയതും അവൾ കണ്ണുകൾ മുറുക്കിയടച്ചു....അവൻ അവളുടെ തോളിൽ കൈ വച്ചു... മെല്ലെ കൈകളിലൂടെ തന്നെ താഴേക്ക് ഉഴിഞ്ഞിറങ്ങി... അവളുടെ ശ്വാസം ക്രമം തെറ്റിത്തുടങ്ങി.... അവളെ കണ്ണാടിയിലൂടെ നോക്കിക്കൊണ്ട് തന്നെ ആ സിന്ദൂരച്ചെപ്പ് അവൻ കയ്യിൽ വാങ്ങി.. അവൻ അതെടുത്തതും തുറന്ന് സിന്ദൂരം വിരലിൽ തൊട്ടെടുത്തതുമൊന്നും അവൾ അറിഞ്ഞതേയില്ല...

"ശിവാ...."
അവന്റെ ആർദ്രമായ സ്വരത്തോടൊപ്പം അവന്റെ ചുടുശ്വാസം കാതിലടിച്ചപ്പോൾ അവൾ മെല്ലെ കണ്ണുതുറന്നു... അവന്റെ വിരലുകൾ അപ്പോഴേക്കും അവളുടെ സീമന്തരേഖ ചുവപ്പിച്ചിരുന്നു...അവൾ കണ്ണുകളടച്ചു അത് മനസ്സാ സ്വീകരിച്ചു...
അവൻ അവളെ മെല്ലെ തിരിച്ചു നിർത്തി... അൽപ്പം സിന്ദൂരം കൂടിയെടുത്ത് വട്ടത്തിൽ പൊട്ട് തൊട്ട് കൊടുത്തു.... അവളുടെ നെറ്റിയിൽ അരുമയായി മുകർന്ന് അവൻ കമ്മലിലൊരു തട്ടും കൊടുത്ത് കണ്ണിറുക്കി ചിരിച്ച് സിന്ദൂരച്ചെപ്പ് ടേബിളിൽ വച്ച് ബാത്‌റൂമിലേക്ക് പോയി....

അവൾ നാണം പൂണ്ട് ബാൽക്കണി ഡോറിനരികിൽ പോയി നിന്നു.. കർട്ടൻ മാറ്റി ഡോർ ചെറുതായി സ്ലൈഡ് ചെയ്തപ്പോൾ ധനുമാസക്കുളിരു നിറച്ചു കൊണ്ട് മന്ദമാരുതൻ അവളെ തഴുകിത്തലോടി കടന്നു വന്നു....അത് അവളുടെ മുടിയിഴകളെ പാറിപ്പറത്തിക്കൊണ്ടിരുന്നു....മുൻപിൽ കാണുന്ന പാടം നിലാവിൽ കൂടുതൽ ഭംഗിയുള്ളതായി.... പൂർണചന്ദ്രന്റെ നിലാവെളിച്ചം ഭൂമിയെ മനോഹരിയാക്കി....അനു ആ വശ്യമനോഹരമായ കാഴ്ച്ചയിൽ സ്വയം മറന്നു നിന്നു....

മുന്നിലേക്ക് ഒരു സമ്മാനപ്പൊതി നീണ്ടു വന്നതറിഞ്ഞാണ് അനു ഉണർന്നത്... അനു പെട്ടെന്ന് തിരിഞ്ഞ് കിച്ചുവിനെ നോക്കി...
"എന്റെ ശിവക്ക്... കിച്ചേട്ടന്റെ വിവാഹസമ്മാനം....."
പ്രണയത്തോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾക്ക് നേരെ അത് നീട്ടി....
അനു പുഞ്ചിരിച്ചുകൊണ്ട് അത് കയ്യിൽ വാങ്ങി കിച്ചുവിനെ നോക്കി....
"തുറന്നു നോക്ക് ശിവാ "
കിച്ചു പറഞ്ഞത് കേട്ട് അനു അത് അഴിക്കാൻ തുടങ്ങി....റാപ്പർ മാറ്റി നോക്കുമ്പോൾ ഒരു പെട്ടിയാണ്... ചെറിയൊരു കിലുക്കവും... അത് തുറക്കുമ്പോഴേക്കും അവളുടെ കണ്ണ് മിഴിഞ്ഞു വന്നു....

ചിലങ്ക.......

മിഴിഞ്ഞ കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി.... വിതുമ്പിക്കൊണ്ട് അനു കിച്ചുവിനെ അതിശയത്തോടെ നോക്കി..
കിച്ചു അവൾക്കടുത്തേക്ക് ചേർന്നു നിന്ന് അവളുടെ കണ്ണുനീർ വിരലുകൾ കൊണ്ട് തുടച്ചു നീക്കി...
"ഈ കണ്ണീർ എനിക്ക് താങ്ങാനാവില്ലെന്നറിയില്ലേ ശിവാ "
അവൾ അവനെത്തന്നെ ഉറ്റുനോക്കി...അവൻ തുടർന്നു...
"പിന്നെ ഇത്... തന്റെ രക്തത്തിലലിഞ്ഞ ഈ കലയെ താൻ മറന്നിട്ടില്ലെന്ന് എനിക്കറിയാം... നൃത്തം ഉപേക്ഷിക്കുമ്പോൾ താൻ എത്ര മാത്രം ഉരുകിയിരിക്കുമെന്നും അറിയാം... ഇനിയതിന്റെ ആവശ്യമില്ല... നമുക്കെല്ലാം പൊടിതട്ടിയെടുക്കാമെടോ... ഇന്ന് മുതൽ എന്നോടൊപ്പം ഈ ചിലങ്കയും തന്റെതാണ്...."
ഒരു പൊട്ടിക്കരച്ചിലോടെ അനു അവനെ വാരിപ്പുണർന്നു.... കിച്ചുവും അവളെ തന്നിലേക്കമർത്തി പിടിച്ചു... അവളുടെ എങ്ങലടികൾക്ക് കൂട്ടായി ചിലങ്കയുടെ പതിഞ്ഞ നാദവും കേട്ടുകൊണ്ടിരുന്നു...

കുറച്ച് നിമിഷങ്ങൾ കടന്ന് പോയി... കിച്ചു അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.... അവളൊന്ന് ശാന്തയായെന്നു തോന്നിയതും അവൻ അവളെ അടർത്തി മാറ്റി...അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു....കരഞ്ഞു കലങ്ങിയിരിക്കുന്ന അവളുടെ കണ്ണുകളിൽ അവൻ അമർത്തി ചുംബിച്ചു... പിന്നെ നെറ്റിയിലും മൂക്കിൻ തുമ്പിലും കവിളുകളിലും താടിത്തുമ്പിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു...

അവൻ അവളുടെ കയ്യിലുള്ള ചിലങ്ക വാങ്ങി പെട്ടിയിൽ വച്ച് വാർഡ്രോബിനുള്ളിൽ വച്ചു...
തിരികെ വന്ന് അവളെ കൈകളിൽ കോരിയെടുത്തു...
"എനിക്ക് തന്റെ നൃത്തം കാണണം... പക്ഷേ ഇപ്പോഴല്ല... ഇപ്പൊ എനിക്ക് വേണ്ടത് മറ്റൊന്നാണ്..."
അവളുടെ മിഴികളിലേക്ക് പ്രണയത്തോടെ ഉറ്റു നോക്കി ബെഡിനരികിലേക്ക് നടന്നു കൊണ്ട് കിച്ചു പറഞ്ഞു...
അനുവിന്റെ കൈകൾ അവന്റെ തോളിലമർന്നു... താൻ താഴ്ന്നു പോകുന്നതും ബെഡ്‌ഡിലേക്ക് കിടക്കുന്നതും അവളറിഞ്ഞു....

അവളെ കിടത്തി അവൾക്ക് മുകളിലായി അവൻ ബെഡ്‌ഡിൽ കൈ കുത്തി നിന്നു....
"ശിവാ... എനിക്ക് കാത്തിരിക്കാൻ വയ്യെടാ... I am craving for you.....Shall I make you mine.... Forever...."
കിച്ചുവിന്റെ മിഴികളിലെ പ്രണയത്തിൽ മുങ്ങിക്കുളിച്ച്.... ആ പ്രണയം നൽകിയ മോഹവലയത്തിലകപ്പെട്ട് അവൾ അവനെ തന്നിലേക്ക് അണച്ച് പിടിച്ചു...

"I LOVE YOU... കിച്ചേട്ടാ "❤❤❤❤

വികാരഭരിതയായുള്ള അവളുടെ വാക്കുകൾ അവനിലെ പ്രണയത്തെ ആളിക്കത്തിച്ചു.... അവന്റെ വിരലുകൾ അവളുടേതിനെ കോർത്തു പിടിച്ചു... മുഖം താഴ്ന്നു വന്ന് അവളുടെ കീഴ്ച്ചുണ്ടിനെ ദന്തങ്ങളാൽ കടിച്ചു നുണഞ്ഞു... എന്നാൽ ഒരു തരി പോലും അവൾക്ക് വേദനിച്ചില്ല... ചുണ്ടും നാവും പല്ലും ചേർന്നുകൊണ്ടുള്ള ആ പ്രവൃത്തിയിൽ അവളുടെ ഉടലാകെ പൂത്തുലഞ്ഞു.... അവനത് മേൽചുണ്ടിലും ആവർത്തിച്ചതോടെ അവളുടെ അവന്റെ വിരലുകളിലുള്ള പിടി മുറുകി... ഞൊടിയിടയിൽ അവളുടെ വിരലുകളെ സ്വാതന്ത്രമാക്കി അവന്റെ വിരലുകൾ നേര്യതിനിടയിലുള്ള അവളുടെ അണിവയറിനെ തേടിച്ചെന്നിരുന്നു.... പുറംവിരലുകളാൽ അവിടമാകെ ഉഴിയുമ്പോൾ അവൾ കാലുകൾ ഉയർത്തി ബെഡ്‌ഡിൽ കുത്തി നിർത്തിയിരുന്നു....

പെട്ടെന്ന് തന്നെ അവന്റെ കൈകൾ അവളുടെ കാലിനെ പിടിച്ചു താഴ്ത്തി അവിടെ ആധിപത്യം സ്ഥാപിച്ചു...... അപ്പോഴും അവന്റെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞു പിടിച്ചു നുണഞ്ഞുകൊണ്ടിരുന്നു....അവളുടെ ചുണ്ടിനെ മോചിപ്പിച്ച് കിതച്ചുകൊണ്ട് അവൻ മെല്ലെ തലയുയർത്തി അവളെ നോക്കി..  മുഖവും ചുണ്ടുകളും ചുവന്നു തുടുത്ത് തന്നെ നോക്കി കിതപ്പകറ്റുന്ന പെണ്ണിനെ മോഹത്തോടെയവൻ നോക്കി... അവന്റെ കണ്ണിൽ പ്രണയം മാറി വന്ന മോഹത്തെ അനുവിന് പെട്ടെന്ന് തിരിച്ചറിയാനായി.... അവൾ കണ്ണുകൾ കൂമ്പിയടച്ച് കൊണ്ട് അവനിൽ അലിഞ്ഞു ചേരാൻ തയ്യാറായി... അവളുടെ സമ്മതത്തോടെ അവന്റെ ചുണ്ടുകൾ കഴുത്തിലാകെയലഞ്ഞ് മാറിലെത്തി നിന്നു...അവിടെ അവന്റെ മുഖമമരുമ്പോൾ അവളൊന്ന് പൊങ്ങി വളഞ്ഞു പുറകോട്ട് പോയി... അവിടെ നിന്നും അവന്റെ ചുണ്ടുകൾ അണിവയറിലെ നേര്യതിനെ വകഞ്ഞു മാറ്റി ചുംബനവർഷം ചൊരിഞ്ഞു....നാഭിയിലൂടെ വൃത്തം വരച്ച അവന്റെ നാവ് ചുണ്ടുകളോട് ചേർന്ന് അവളുടെ നാഭിയെ ഒന്നാകെ വലിച്ചെടുത്തിരുന്നു..അവളുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകി....

"സ്സ്... സ് "
അനുവിൽ നിന്നുമുയർന്നു കേട്ട ശീൽക്കാരം അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു...ഇരുവരുടെയും ദേഹം വിയർത്തൊലിക്കാൻ തുടങ്ങി... ശരീരതാപവും ഹൃദയമിടിപ്പും ഉച്ഛസ്ഥായിയിലെത്തി.... വികാരതീവ്രതയിൽ ഉടയാടകൾ കിച്ചുവിന്റെ കയ്യിനാൽ അടർന്ന് മാറി ചിതറി വീണു....

പ്രണയത്തോടെ.... മോഹത്തോടെ... കിച്ചു അവളുടെ ഓരോ അണുവിനെയും ചുണ്ടിനാലും നാവിനാലും ദന്തങ്ങളാലും ചുംബിച്ചുണർത്തി... ശ്വാസനിശ്വാസങ്ങൾ അവിടെ മാറ്റൊലിക്കൊണ്ടു....ശീൽക്കാരങ്ങൾ നാല് ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു....
അവളെ വേദനിപ്പിക്കാതെ ഒരു പൂവിനെ തഴുകുന്നപോലെ അവൻ അവളെ തന്റെ ശരീരത്താൽ തഴുകി.... ഒടുവിൽ ഒന്നുചേരലിന്റെ ബാക്കിപത്രമെന്നോണം അവളിലുണ്ടായ ചെറുനോവിനെപ്പോലും അവൻ തന്റെ ചുണ്ടുകളാൽ അവളുടെ ചുണ്ടിനെ തഴുകിക്കൊണ്ട് തന്നിലേക്ക് ആവാഹിച്ചു....തളർന്നു വീഴുമ്പോഴും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു തന്നോട് ചേർത്തിരുന്നു..... ഒറ്റ പുതപ്പിനാൽ കിച്ചു ഇരുവരുടെയും നഗ്നത മറക്കുമ്പോൾ അനുവിന്റെ ശരീരത്തോടൊപ്പം മനവും കിച്ചുവിന്റെ പ്രണയമഴയിൽ നനഞ്ഞുകുതിർന്നു കുളിർന്നിരുന്നു....

അവരുടെ ആദ്യസംഗമത്തിന് സാക്ഷിയായി ആ  ധനുമാസരാവ് പൂർണശോഭയോടെ വിളങ്ങി നിന്നു....

💞💞💞💞💞💞💞💞💞💞💞💞💞💞

സൂര്യകിരണങ്ങൾ മുഖത്ത് വീണപ്പോഴാണ് അനു കണ്ണ് ചിമ്മിതുറന്നത്....കുറച്ചു സമയം വേണ്ടി വന്നു അവൾക്ക് ബോധത്തിലേക്ക് വരാൻ... എവിടെയാണ് കിടക്കുന്നതെന്ന് നോക്കിയപ്പോഴാണ് കമിഴ്ന്നു കിടക്കുന്ന കിച്ചുവിന്റെ നഗ്നമായ പുറത്താണ് താൻ കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായത്... അവളുടെ പകുതിയോളം ശരീരം അവന്റെ പുറത്തമർന്നിരിക്കുകയാണ്.... ഇരുവരെയും ഒരു പുതപ്പിനാൽ മൂടിയിട്ടുണ്ട്... തലപൊക്കി അവനെ നോക്കുമ്പോൾ അവളിൽ തലേ ദിവസത്തെ രാത്രിയാണ് ഓർമ്മയിൽ നിറഞ്ഞത്... നാണപ്പൂക്കൾ ശരീരമാകെ വിരിയുന്നതവൾ അറിഞ്ഞു...അവന്റെ ചുംബനങ്ങളോരോന്നും ശരീരത്തിൽ ഇപ്പോഴും അറിയാൻ കഴിയുന്ന പോലെ... മെല്ലെ പൊങ്ങിയുയയർന്നപ്പോൾ അനക്കമറിഞ്ഞ് കിച്ചു ഒന്ന് ഞരങ്ങി തിരിഞ്ഞു കിടന്നു... കണ്ണ് പകുതി തുറന്നപ്പോഴാണ് തന്നെ ഉറ്റുനോക്കുന്ന കുഞ്ഞിക്കണ്ണുകൾ അവൻ കണ്ടത്... അവൻ ഇടത് കൈ പൊക്കി അവളെ ചുറ്റി വലിച്ചു...അവന്റെ നീക്കത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു...

"Good morning dear wife...."

കിച്ചു അവളെ നോക്കി ചിരിയോടെ പറഞ്ഞു.... അനുവിന്റെ കണ്ണുകൾ അവന്റെ കണ്ണിൽ തറഞ്ഞു നിന്നു... അവൾ അവന്റെ ഇടത് കവിളിൽ അമർത്തി ചുംബിച്ചു...
"Good morning കിച്ചേട്ടാ...."
അവൾ പ്രണയത്തോടെ പറഞ്ഞു....

അവളുടെ മുഖത്ത് നിന്നും നോട്ടം മാറിയ അവന്റെ കണ്ണുകൾ മറ്റൊരിടത്ത് തങ്ങി നിന്നു... വശ്യമായൊരു ചിരി അവന്റെ മുഖത്ത് വിരിഞ്ഞപ്പോഴാണ് അവന്റെ നോട്ടം പോയിടത്തേക്കു അവളുടെ കണ്ണുകൾ പാഞ്ഞത്... പാതി അനാവൃതമായിരുന്ന അവളുടെ നെഞ്ചിടത്തിലേക്കാണ് അവന്റെ നോട്ടമെന്നറിഞ്ഞതും പരിഭ്രമത്തോടെ അവൾ പുതപ്പ് മുകളിലേക്ക് വലിച്ചിട്ട് തിരിഞ്ഞു കിടന്നു... കിച്ചുവൊരു കള്ളച്ചിരിയോടെ അവൾക്കടുത്തേക്ക് നീങ്ങിക്കിടന്ന് നഗ്നമായ വയറിലൂടെ ചുറ്റി തന്നിലേക്ക് വലിച്ചു.. അനു കണ്ണുകളിറുക്കിയടച്ച് പുതപ്പിൽ മുറുക്കിപ്പിടിച്ചു...നഗ്നമായ ഉടലുകൾ തമ്മിൽ ഒട്ടിച്ചേർന്നു കിടന്നു...

"ശിവാ "...
"മ്മ് "
കാറ്റ് പോലെയേ അവളുടെ മൂളൽ പുറത്തേക്ക് വന്നുള്ളൂ...
"ഞാൻ ഒരുപാട് നോവിച്ചോ ഡാ..
അവളുടെ പുറംകഴുത്തിൽ കാണുന്ന അവന്റെ ചുംബനപ്പാടിൽ മെല്ലെ തഴുകിക്കൊണ്ടവൻ ചോദിച്ചു...
അവൾ മെല്ലെ തല ചെരിച്ചു പൊക്കി അവന്റെ മൂക്കിൽ മൂക്കുരുമ്മി ചുണ്ടിൽ മെല്ലെ മുത്തി.... അതിലുണ്ടായിരുന്നു അവളുടെ മറുപടി....

കിച്ചു ആ പാടിൽ അമർത്തി ചുംബിച്ചു ചിരിച്ചുകൊണ്ട് അവളെ ഒന്നുകൂടി മുറുക്കിയടുപ്പിച്ചു...അങ്ങനെ കിടന്നുകൊണ്ടവർ മയക്കത്തിലേക്ക് വീണു....

❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ ഉറക്കമുണർന്ന ദിവ്യ കുളിച്ച് ഫ്രഷ് ആയി പ്രാർത്ഥനാമുറിയിൽ പോയി പ്രാർത്ഥിച്ചു... പ്രാർത്ഥനക്കു ശേഷം കണ്ണ് തുറന്ന അവൾക്ക് മുന്നിൽ തെളിഞ്ഞത് തലേന്ന് തന്റെ മുന്നിൽ നിന്ന വിച്ചുവിന്റെ മുഖമാണ്... അവന്റെ കണ്ണുകളിലെ നിസ്സ്വാർത്ഥമായ പ്രണയം അവളുടെ മനസ്സിൽ ഒരു കുളിരു പരത്തി... അവനിന്നലെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എന്തെന്നവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു... ഉത്തരമറിയാമെന്നുണ്ടെങ്കിലും വീണ്ടുമൊരു ആത്മപരിശോധന... അതിനുത്തരം ഒരു സമ്മതമെന്ന് തിരുരൂപം അവളോട്‌ ആവർത്തിച്ചുകൊണ്ടിരുന്നു... ആ തീരുമാനം അവളിൽ ഒരു പുഞ്ചിരിയുണർത്തി.....

❤❤❤❤❤❤❤❤❤❤❤❤❤

മയക്കം വിട്ടുണർന്ന അനു കണ്ണുതുറന്നപ്പോൾ കാണുന്നത് തന്നെ ചുറ്റിപ്പിടിച്ചുറങ്ങുന്ന കിച്ചുവിനെയാണ്...ആ സമയത്ത് അവളിലുണർന്നത് വാത്സല്യമാണ്... മെല്ലെ അവന്റെ മുന്നിലേക്ക്‌ വീണു കിടക്കുന്ന മുടി മാടിയൊതുക്കി നെറ്റിയിൽ മൃദുലമായി ചുംബിച്ചു... നല്ല ഉറക്കമായിരുന്നത് കൊണ്ട് കിച്ചു അത് അറിഞ്ഞതേയില്ല... അവന്റെ കൈ മെല്ലെ എടുത്തു മാറ്റി അവൾ പുതപ്പ് നീക്കി എഴുന്നേറ്റു...ബെഡ്‌ഡിന് താഴെ കിടന്നിരുന്ന നേര്യതെടുത്തു ചുറ്റി... ബാഗിൽ നിന്നും വസ്ത്രങ്ങളെടുത്ത് കുളിക്കാൻ കയറി...

തിരിച്ചിറങ്ങുമ്പോഴും കിച്ചു എഴുന്നേറ്റിട്ടില്ല... സമയം നോക്കുമ്പോൾ മണി ആറരയായിരിക്കുന്നു... അവൾ മുടി ഇഴയെടുത്തു ക്രാബിട്ട് പൊട്ടും സിന്ദൂരവുമണിഞ്ഞു ..കണ്ണാടിയിലൂടെ കിച്ചുവിനെ നോക്കിക്കൊണ്ട് സിന്ദൂരമണിയുമ്പോൾ അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു....

അടുക്കളയിൽ ജാനകി കാര്യമായ പാചകത്തിലാണ്... അനു സ്റ്റെപ്സ് ഇറങ്ങി പൂജമുറിയിലെത്തുമ്പോൾ ജാനകി വിളക്ക് കൊളുത്തിയിട്ടുണ്ട്... അനു കൈകൂപ്പി പ്രാർത്ഥിച്ച് ചാലിച്ചു വച്ചിരുന്ന ചന്ദനമെടുത്ത് തൊട്ടു...
പിന്നെ അടുക്കളയിലേക്ക് പോയി...
അനുവിനെ കണ്ടതും ജാനകി ചിരിയോടെ അവൾക്കരികിലേക്ക് ചെന്നു... അനുവിന്റെ പ്രസന്നമായ മുഖഭാവം അവരിൽ സന്തോഷം നിറച്ചു....അനുവും അവരെ നോക്കി നിറഞ്ഞു ചിരിച്ചു... പിന്നെ ചായയും മറ്റും തയ്യാറാക്കാൻ ജാനകിയെ സഹായിക്കാൻ തുടങ്ങി....

"അമ്മേ "
"ആ മോളെ "
"ഇവിടെ എല്ലാരുടേം ടേസ്റ്റൊക്കെ പറഞ്ഞു തരണേ... എനിക്ക് കുക്കിങ് വല്യ ഇഷ്ടാ.."
"അതിനെന്താ മോളെ പറയാല്ലോ... പിന്നെ ഇവിടെ ആർക്കും പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല... എന്തുണ്ടാക്കിയാലും കഴിക്കും.... എല്ലാർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ളത് കൊണ്ട് ഞാൻ എണ്ണയും ഉപ്പും കുറച്ചു കുറയ്ക്കും... അത്രേ ഉള്ളൂ..."
"ചായ എല്ലാവർക്കും കൊണ്ട് കൊടുക്കണോ അമ്മേ "
"വേണ്ട മോളെ.. മോള് അത് ആ കാണുന്ന വലിയ ഫ്ലാസ്കിൽ ഒഴിച്ച് വച്ചാൽ മതി..അച്ഛന് ഞാൻ എടുത്ത് കൊടുക്കാറാണ് പതിവ്.. വിഷ്ണുവിന് സീതയും രാഹുലിന് കീർത്തുവും എടുത്ത് കൊടുത്തോളും...വിച്ചുവും കിച്ചുവും സാധാരണ തന്നെ എടുത്ത് കുടിക്കും.. ഇന്ന് മോള് കിച്ചുവിനും വിച്ചുവിനും എടുത്ത് കൊടുത്തേക്കൂ..."
തലയാട്ടിക്കൊണ്ട് ജാനകി പറഞ്ഞത് പോലെ ചായ പകർന്നു വച്ച് അനു ജാനകിയോടൊപ്പം പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി...കുറച്ച് കഴിഞ്ഞ് കീർത്തുവും സീതയും കൂടി അവിടേക്കെത്തിയതോടെ അടുക്കള ഉഷാറായി...

❤❤❤❤❤❤❤❤❤❤❤❤❤❤❤

ഉറക്കമുണർന്ന വിച്ചു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്ന് മുടി ചീകുമ്പോഴാണ് മൊബൈലിൽ നോട്ടിഫിക്കേഷൻ വരുന്നത് കണ്ടത്... മൊബൈൽ എടുത്ത് നോക്കുമ്പോൾ ദിവ്യയുടെ മെസ്സേജാണ്... വിച്ചുവിന്റെ കണ്ണുകൾ വിടർന്നു....

At 10am... Seaside restaurant...

ഇതായിരുന്നു മെസ്സേജ്...
വിച്ചുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി...തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് അവൾ വിളിക്കുന്നതെന്ന് മനസ്സ് പറയുന്നു...അവളുടെ കണ്ണുകളിൽ തനിക്കായുള്ള പ്രണയശകലങ്ങൾ വിടരുന്നത് കണ്ടിട്ടുണ്ട്...എങ്കിലും തന്റെ തോന്നലുകൾ മാത്രമായിരുന്നു അവയെങ്കിൽ???
  അവൾക്ക് പറയാനുള്ളത് ഒരു നോ ആണെങ്കിൽ??
വിച്ചുവിന് പരിഭ്രമം തോന്നി.. കയ്യും കാലും തളരുന്നത് പോലെ.. കുറച്ച് സമയം അവൻ ബെഡ്‌ഡിൽ കയ്യിൽ തല താങ്ങി കുനിഞ്ഞിരുന്നു...കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ ശാന്തനായി...

" ദിവ്യയുടെ തീരുമാനം എന്തായാലും സ്വീകരിക്കുക തന്നെ.. അതൊരു നോ ആണെങ്കിൽ അവളെ അവളുടെ വഴിക്ക് വിടണം.. ഒരിക്കലും തന്റെ പ്രണയം അവൾക്കൊരു ഭാരമാകാതെ ഒഴിഞ്ഞ് മാറി കൊടുക്കണം...പിന്നീടൊരിക്കലും മറ്റൊരു പെണ്ണും തന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ല...അതല്ല അവൾക്ക് സമ്മതമെങ്കിൽ ജീവിതകാലം മുഴുവനും പൊതിഞ്ഞു പിടിച്ച് സ്നേഹിക്കണം... കരുതിവച്ച പ്രണയം മുഴുവനും പകർന്നു കൊടുക്കണം....."
ഒക്കെ മനസ്സിൽ പറഞ്ഞുറപ്പിച്ച് വിച്ചു ഹാളിലേക്ക് പോയി...

❤❤❤❤❤❤❤❤❤❤❤❤❤❤

Seaside Restaurant...

പത്ത് മണിയാവാൻ ഇനിയുമുണ്ട് അഞ്ചു മിനിറ്റ്... വിച്ചു അവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് പത്തു മിനിറ്റ് കഴിഞ്ഞു... വീട്ടിലിരുന്നിട്ട് സമാധാനമില്ലാതെ നേരത്തേ പോന്നതാണ്...

കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞതും ദിവ്യ എത്തി... വിച്ചുവിന് എതിർവശത്തുള്ള കസേരയിൽ അവൾ വന്നിരുന്നു... ടെൻഷൻ നിറഞ്ഞ ഒരു ചിരി വിച്ചു അവൾക്ക് സമ്മാനിച്ചു.. ദിവ്യയും തിരികെ ചിരിച്ചെങ്കിലും അവിടെയും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു...രണ്ട് പേരും എവിടെ തുടങ്ങണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും താഴേക്കുമൊക്കെ ദൃഷ്ടി പായിച്ചുകൊണ്ടിരുന്നു.. കുറച്ച് നിമിഷങ്ങൾ കടന്ന് പോയി...

"വിച്ചുവേട്ടാ... "
ദിവ്യ ധൈര്യം സംഭരിച്ചു വിളിച്ചു..
വിച്ചുവൊന്നു നടുങ്ങി അവളെ നോക്കി.. ആദ്യം ഞെട്ടലായിരുന്നെങ്കിൽ മെല്ലെ മെല്ലെ അതൊരു പുഞ്ചിരിയായി മാറി..
അവൾ ആദ്യമായാണ് തന്നെ അങ്ങനെ വിളിക്കുന്നത്.. അല്ലെങ്കിൽ ഇത് വരെ സർ എന്നല്ലാതെ മറ്റൊന്നും വിളിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല.. വിച്ചു ഓർത്തു..

"ദിവ്യ... എനിക്കുള്ള മറുപടി തരാനല്ലേ വിളിച്ചത്.. എന്നിട്ടെന്തേ ഒരു മൗനം.. ധൈര്യായിട്ട് പറഞ്ഞോളൂ.. സമ്മതമല്ലെങ്കിലും എനിക്ക്..."

"സമ്മതമാണ്.. "
വിച്ചു പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപ് ദിവ്യ ചാടിക്കയറി പറഞ്ഞു...വിച്ചുവിന്റെ കണ്ണ് മിഴിഞ്ഞു വന്നു.. ആഗ്രഹിച്ച വാക്കുകളെങ്കിലും പെട്ടെന്ന് കേട്ടപ്പോൾ അവൻ തറഞ്ഞിരുന്നു പോയി..അവന്റെയാ ഭാവം അവളിൽ ചിരിയുണർത്തി..ഒരു നിമിഷത്തിന് ശേഷം അവന്റെ ചുണ്ടിലും അതേ ചിരി സ്ഥാനം പിടിച്ചു..കണ്ണുകൾ കോർത്തു... മനസ്സുകൾ ഒന്നായിച്ചേർന്നു... കൈകൾ തമ്മിൽ പുണർന്നിരുന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞

കിച്ചുവിനെ വിളിക്കാൻ മുറിയിലേക്ക് വന്നതാണ് അനു... ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം... ബെഡ്ഡൊക്കെ വൃത്തിയാക്കി റോസാപ്പൂവിതളുകൾ വേസ്റ്റ് ബിന്നിലിട്ടിട്ടുണ്ട്... ബെഡ്ഷീറ്റ് വൃത്തിയായി വിരിച്ച് പുതപ്പ് മടക്കി വച്ചിട്ടുണ്ട്...

ബ്യുറോയിലെ പാൽ ഗ്ലാസും പഴങ്ങളും മാത്രമേ അവിടുള്ളൂ.. അനുവിന്റെ ഓർമ്മകൾ തലേ രാത്രിയിലേക്ക് പോയതും അവൾക്ക് കോരിത്തരിച്ചു... നാണത്തോടെ ചിരിച്ചു കൊണ്ടവൾ പഴങ്ങളും പാൽഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി.. പഴങ്ങൾ ഫ്രിഡ്ജിൽ വച്ച ശേഷം പാൽ കളഞ്ഞ് ഗ്ലാസ്സ് കഴുകി വച്ചു... ആരും അവിടെയില്ലാതിരുന്നതിനാൽ അനുവിന് ചമ്മൽ ഒഴിവായി....

തിരികെ വന്ന അനു ബാൽക്കണി ഡോർ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി.... പുലർകാലകുളിര് അന്തരീക്ഷമാകെ തങ്ങി നിന്നിരുന്നു...അവൾ കൈകൾ പിണച്ച് ശരീരത്തോട് ചേർത്ത് വച്ചു... അങ്ങകലെ കാണുന്ന പാടശേഖരത്തിലേക്ക് നോക്കി നിന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞

ദിവ്യക്കൊപ്പം ഓർഫനേജിലെത്തിയതാണ് വിച്ചു... ദിവ്യ ഇറങ്ങുന്നതിനു മുൻപ് തന്നെ സിസ്റ്ററമ്മ കോഴിക്കോടേക്ക് പോയിരുന്നു... അവിടെയിപ്പോൾ മദർ മാത്രമേ ഉള്ളൂ...
വിച്ചു പ്രാർത്ഥനാമുറിയിൽ നിന്നും മദർ പുറത്തേക്കിറങ്ങുന്നത് കാത്തിരിക്കുകയാണ്.  കൂടെ തന്നെ ദിവ്യയുമുണ്ട്...

മദർ പുറത്തേക്ക് വന്നതും വിസിറ്റർസ് റൂമിലിരിക്കുന്ന വിച്ചുവിനെയാണ് കണ്ടത്... അവർ ചിരിച്ചു കൊണ്ട് അവനടുത്തേക്ക് ചെന്നു...വിച്ചു അവർക്ക്‌ സ്തുതി ചൊല്ലി.. അവർ തിരിച്ചും...കൂടെയുള്ള ദിവ്യയെ കണ്ട് മദർ സംശയിച്ചു കൊണ്ട് പുരികം ചുളിച്ചു...

മൂവരും കസേരകളിൽ ഇരുന്ന് കഴിഞ്ഞപ്പോൾ വിച്ചു സംസാരത്തിന് തുടക്കമിട്ടു...
"മദർ... ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്..."
"പറയൂ"
"ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ്... എത്രയും പെട്ടെന്ന് ദിവ്യയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം... ഞങ്ങൾക്ക് മദറിന്റെ സമ്മതവും അനുഗ്രഹവും കൂടിയേ തീരൂ... അത് കൊണ്ടാണിങ്ങനെ നേരിട്ട് വന്നു ചോദിക്കുന്നത്... ഇവൾക്കും മറ്റാരോടും ചോദിക്കാനില്ലല്ലോ..."
മദർ രണ്ട് നിമിഷം ആലോചിച്ചു...
"ഈ കാര്യം വിവേകിന്റെ വീട്ടിലറിയാമോ?"
"അറിയാം.. അവർക്കൊക്കെ സന്തോഷമേയുള്ളൂ.. പിന്നെ അനുവിനും അറിയാം..."
ദിവ്യയെ ഇടങ്കണ്ണിട്ട് നോക്കികൊണ്ടാണ് വിച്ചു പറഞ്ഞത്...
ദിവ്യ ഞെട്ടി വിച്ചുവിനെ നോക്കുന്നുണ്ടായിരുന്നു...

"ശരി എല്ലാവർക്കും സമ്മതമെങ്കിൽ എനിക്ക് എതിർപ്പൊന്നുമില്ല കുഞ്ഞേ..."
വിച്ചുവിന്റെയും ദിവ്യയുടെയും മുഖം ഒരുപോലെ വിടർന്നു... അവർ സന്തോഷത്തോടെ പരസ്പരം നോക്കി ചിരിച്ചു...
"Thank you mother.. ഞാൻ അമ്മാവനെയും അമ്മായിയെയും ഇവിടേക്ക് അയക്കാം.. ബാക്കി കാര്യങ്ങൾ നിങ്ങളൊക്കെ ചേർന്ന് തീരുമാനിച്ചോളൂ "
വിച്ചു പറഞ്ഞത് കേട്ട് മദർ സമ്മതപൂർവം തലയാട്ടി.. മദറിനോടും ദിവ്യയോടും യാത്ര പറഞ്ഞ് വിച്ചു അവിടെ നിന്നുമിറങ്ങി...

💞💞💞💞💞💞💞💞💞💞💞💞💞💞

മുടി ഒന്നാകെ വകഞ്ഞു മാറ്റി മുൻപിലേക്കിട്ട്....വയറിലൂടെ നനവാർന്ന കരങ്ങൾ ചുറ്റിപ്പിടിച്ച്... കിച്ചുവിന്റെ മുഖം അനുവിന്റെ കഴുത്തിടുക്കിൽ അമർന്നു... ഞെട്ടിക്കൊണ്ട്  അനു അവന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.. പിന്നെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.. അപ്പോഴും ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല...

"എന്റെ ഭാര്യ പ്രകൃതി ഭംഗി ആസ്വദിക്കുവാണോ... ഇവിടെയൊരു പാവം ഭർത്താവ് വന്നത് പോലും അറിഞ്ഞില്ലല്ലോ.. മ്മ്?"
"നല്ല രസമുണ്ട് ഏട്ടാ ഇവിടെ ഇങ്ങനെ നിൽക്കാൻ.. രാവിലത്തെ തണുപ്പ് നല്ല സുഖമുണ്ട്..."
"ആണോ.. നല്ല സുഖമുണ്ടോ.. എങ്കിലേ അതിലും സുഖമുള്ള പലതുമുണ്ട് എന്റെ കയ്യിൽ... എന്താണെന്ന് പറഞ്ഞു തരട്ടെ... "
അനു കണ്ണുകളിറുക്കിയടച്ച് മുഖം ചെരിച്ചു...
"അല്ലെങ്കിൽ വേണ്ട.. പറഞ്ഞാൽ ശരിയാകില്ല... ചെയ്ത് തരട്ടെ "
അവസാനത്തേത് കാറ്റ് പോലെ മൃദുവായി അവളുടെ ചെവിയോട് ചേർന്നാണവൻ പറഞ്ഞത്...
അവൾ ഞൊടിയിടയിൽ തിരിഞ്ഞവനെ ആഞ്ഞു പുണർന്നു...അവനും അവളെ തന്നിലേക്ക് ചേർത്ത് വരിഞ്ഞു മുറുക്കി...
കാറ്റ് പോലും അവർക്കിടയിലേക്ക് കടന്ന് ചെന്നില്ല...

💞💞💞💞💞💞💞💞💞💞💞💞💞💞

വിച്ചു വീട്ടിലെത്തുമ്പോൾ ഗണേഷ് ഉമ്മറത്തിരുന്ന് ന്യൂസ്‌പേപ്പർ വായിക്കുന്നുണ്ട്...വിച്ചുവിനെക്കണ്ടതും അദ്ദേഹമൊന്നു ചിരിച്ചു.. തിരിച്ചവനും..
"എന്തായി മോനെ പോയിട്ട് "
അതിനൊരു ചിരിയായിരുന്നു വിച്ചുവിന്റെ മറുപടി...
"അവൾ.. സമ്മതിച്ചു അമ്മാവാ "
"ആഹാ.. അപ്പൊ ഒരു ഗുഡ് ന്യൂസ്‌ ആണല്ലോ.. എന്നിട്ടപ്പോ ഇനിയെന്താ പ്ലാൻ "
"ഞാൻ മദറിനോട് ചോദിച്ചു.. മദറും സമ്മതം മൂളിയിട്ടുണ്ട്.. ഇനി നിങ്ങളൊക്കെ ചേർന്ന് തീരുമാനിച്ചോളൂ...
"Very good... Am so happy for you my son..."
അത്രയും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് അവനെ പുണർന്നു.... വിച്ചുവും ഒരു ചിരിയോടെ അദ്ദേഹത്തെ ചേർത്ത് പിടിച്ചു...

വിച്ചുവിനെയും കൊണ്ട് അകത്തേക്ക് കയറിയ അദ്ദേഹം എല്ലാവരെയും ഹാളിലേക്ക് വിളിച്ചു... അപ്പോഴേക്കും കിച്ചുവും അനുവും താഴെയെത്തിയിരുന്നു... എല്ലാവരും എത്തിച്ചേർന്നപ്പോൾ ഗണേഷ് എല്ലാവരോടുമായി ആ സന്തോഷവാർത്ത പങ്ക് വച്ചു... വിഷ്ണുവും കിച്ചുവും രാഹുലും വിച്ചുവിനെ വളഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ട് മൂടി... ബാക്കിയുള്ളവരും അവന് സ്നേഹാശംസകൾ നൽകി ...

ഏറ്റവും സന്തോഷം അനുവിനാണ്... തന്റെ ശ്വാസം പോലെ പ്രിയപ്പെട്ടവൾ തന്റെ ഏടത്തിയമ്മയായി  തനിക്കൊപ്പം ഒരേ വീട്ടിൽ... ആ ചിന്തയിൽ പോലും അനുവിന് മനസ്സ് നിറഞ്ഞ സന്തോഷം തോന്നി... ദിവ്യയെ ഫോൺ ചെയ്യാൻ അവൾ കിച്ചുവിനോട് പറഞ്ഞ് മുറിയിലേക്ക് ഓടി.. എല്ലാവരും സന്തോഷത്തോടെ അത് നോക്കി നിന്നു... ഒരു വിവാഹത്തിന്റെ സന്തോഷത്തിന് പിന്നാലെ മറ്റൊരു വിവാഹത്തിന് അമ്പാട്ട് വീട് തയ്യാറെടുത്തു...

❤❤❤❤❤❤❤❤❤❤❤❤❤❤

"ദിവി.. ഡാ..സന്തോഷവാർത്ത അറിഞ്ഞുട്ടോ... എനിക്ക്.. എന്താ പറയാ.. എത്ര സന്തോഷായിന്നറിയുവോ... ഡാ..."
ഫോണിൽ മറുപുറത്ത് നിശ്ശബ്ദമായിരുന്നു...
"ഡാ.. എന്താടാ ഒന്നും മിണ്ടാത്തെ.. ദിവി..."
"ഞാൻ പിണക്കമാണ് അനു... നേരത്തേ അറിഞ്ഞിട്ടും ഒരു വാക്ക് എന്നോട് പറഞ്ഞോ നീ... ഇപ്പൊ വലിയ കൂട്ടൊന്നും വേണ്ട... ഞാൻ മിണ്ടില്ല.."
"ഡാ.. പിണങ്ങല്ലേ ഡാ.. അതെങ്ങനെയാ ഞാൻ പറയാ... വിച്ചുവേട്ടൻ തന്നെയല്ലേ ആദ്യം അത് പറയേണ്ടത്..അത് കൊണ്ടാ ഞാൻ.. ഇത്രയും ദിവസവും നിന്നോട് പറയാൻ പറ്റാതെ ഒരു വീർപ്പുമുട്ടലായിരുന്നു എനിക്ക്...."
"ശരി ശരി.. സമ്മതിച്ചു.. "
"ഓഹ് വലിയ ആള്... മോളും മോശമില്ല.. വിച്ചുവേട്ടനോട് ഇങ്ങനൊരിഷ്ടം മനസ്സിലുണ്ടായിട്ട് നീയും പറഞ്ഞില്ലല്ലോ.."
ദിവ്യയൊന്ന് ചമ്മി ചിരിച്ചു...

"ചമ്മണ്ട.. എന്തായാലും എനിക്കിന്ന് നല്ല സന്തോഷമാണ്... ദിവി നീയെന്റെ ഏടത്തിയമ്മയായി ഈ വീട്ടിലേക്ക് വരുന്നുവെന്ന് അറിഞ്ഞതും എനിക്ക് തോന്നിയ സന്തോഷത്തിന് അതിരില്ല..."
"എനിക്കും അങ്ങനെ തന്നെയാണ് അനുക്കുട്ടാ... നിന്നേ ഇനിയെപ്പോഴും കാണാല്ലോ..."
അങ്ങനെ അങ്ങനെ അവരുടെ സംസാരം നീണ്ടു പോയി..ഫോൺ വച്ച് കഴിഞ്ഞ് ഇരുവരുടെയും ചുണ്ടിൽ നിറഞ്ഞ ചിരിയുണ്ടായിരുന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞

അനു ഡൈനിങ് ഹാളിലെത്തുമ്പോൾ എല്ലാവരും പ്രാതൽ കഴിക്കാൻ ഇരുന്നിരുന്നു..അവളും കിച്ചുവിനരികിലുള്ള കസേരയിൽ പോയിരുന്നു.. ആ വീട്ടിലാരും വിളമ്പിക്കൊടുക്കുന്ന പതിവില്ല... എല്ലാവരും സ്വയം വിളമ്പി കഴിക്കുകയാണ് ചെയ്യുക... ചിരിയും കളിയും കുഞ്ഞുങ്ങളുടെ കുസൃതികളുമായി ആ നിമിഷങ്ങൾ കടന്നു പോയി...

പ്രാതൽ കഴിഞ്ഞ് ജോലിക്കാരി എല്ലാം വൃത്തിയാക്കി കഴിഞ്ഞതും സ്ത്രീകളെല്ലാവരും ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലേക്കു കടന്നു..പുരുഷന്മാർ ഒരുമിച്ച് അവരുടെ ലോകത്തായി...കുട്ടികൾ കളിപ്പാട്ടങ്ങൾക്കിടയിലും...ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ എല്ലാവരും വിശ്രമിക്കാനായി മുറികളിലേക്ക് പോയി...

💞💞💞💞💞💞💞💞💞💞💞💞💞💞

അനു ചെല്ലുമ്പോൾ കിച്ചു മൊബൈലിൽ നോക്കിക്കൊണ്ട് ബെഡ്‌ഡിൽ കിടക്കുകയാണ്... അവളെ കണ്ടതും ഒന്ന് ചിരിച്ച് കാണിച്ച് അവൻ മൊബൈൽ മാറ്റി വച്ചു.. അനുവും ഒരു ചിരിയോടെ വാതിലടച്ച് കുറ്റിയിട്ട് കണ്ണാടിക്ക് മുൻപിൽ പോയി നിന്നു... കെട്ടിവച്ചിരുന്ന മുടിയഴിച്ചിട്ട് അത് കൈകൊണ്ട് കോതിയൊതുക്കുന്ന അനുവിനെ കിച്ചു നോക്കിക്കൊണ്ട് കിടന്നു... അവളുടെ നീളമേറിയ മുടിയും കൈകളുടെയും കണ്ണുകളുടെയും ചലനവും മുഖഭാവവുമൊക്കെ കിച്ചു    കണ്ണിമയ്ക്കാതെ നോക്കി കിടന്നു....

അനു മുടി വിടർത്തിയിട്ട് ബെഡ്‌ഡിൽ കിച്ചുവിനരികിൽ വന്നു കിടന്നു... അപ്പോഴും കിച്ചുവിന്റെ കണ്ണുകൾ അവൾക്ക് നേരെയായിരുന്നു... തന്നെത്തന്നെ ഉറ്റു നോക്കുന്ന കിച്ചുവിനെ കണ്ട് അനു അവന്റെ മുഖത്തിന് കുറുകെ കൈ വീശി...

"എന്താ കിച്ചേട്ടാ....എന്താ ഇങ്ങനെ നോക്കണേ..."
"മ്ചും "
തോള് പൊക്കി കിച്ചു ഒന്നുമില്ലെന്ന് പറഞ്ഞു.... പിന്നെ മെല്ലെ എഴുന്നേറ്റ് വാർഡ്രോബിൽ നിന്നും ചിലങ്കയുടെ പെട്ടി കയ്യിലെടുത്തു... അനു ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു... അവൻ അവളുടെ കാലിനരികിൽ വന്നിരുന്നു... ചിലങ്ക പുറത്തെടുത്തു.... അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവളുടെ കാല്പാദം മൂടിക്കിടക്കുന്ന സാരിയെ മെല്ലെ പൊക്കി കുറച്ച് ഉയർത്തി വച്ചു...

ചിലങ്ക അവളുടെ രണ്ട് കാലിലും കെട്ടിക്കൊടുത്തു...അവളുടെ മനോഹരമായ വെളുത്ത കാലിന് ആ ചിലങ്ക ഭംഗിയേറ്റി... അനു അവന്റെ പ്രവൃത്തികൾ ആശ്ചര്യത്തോടെ നോക്കിയിരുന്നു...

അവൻ ചിലങ്കയിലൂടെ മെല്ലെ തലോടി... പിന്നെ കുനിഞ് അവളുടെ പാദങ്ങളിൽ മുത്തി.. അവൾ അവനെ നോക്കി അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ചിരിച്ചു...

കിച്ചു അവളെ നോക്കിക്കൊണ്ട് തന്നെ എഴുന്നേറ്റ് മൊബൈലിൽ യൂട്യൂബ് എടുത്ത് അവൾക്ക് നൽകി....
"Will you dance for me?
എനിക്ക് വേണ്ടി മാത്രം..."
അനു തലയാട്ടിക്കൊണ്ട് ചിരിച്ചു...
മൊബൈലിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം എടുത്തു...
ഉടുത്തിരിക്കുന്ന സാരിയുടെ മുന്താണിയെടുത്ത് എളിയിൽ കുത്തി...

പ്രേമോദാരനായ് അണയൂ നാഥാ 
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ


ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ
വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ

അനുവിന്റെ ഭാവങ്ങൾ മാറി മാറി വിരിയുന്ന മുഖവും ചടുലതയോടെ നീങ്ങുന്ന പാദങ്ങളും വഴക്കത്തോടെ ആടിയുലയുന്ന മെയ്യും അവനെ മറ്റൊരു ലോകത്തെത്തിച്ചു... ചിലങ്ക കെട്ടിയ പാദങ്ങൾ കൊണ്ട് അവൾ വച്ച ഓരോ നൃത്തച്ചുവടും അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി...അവളുടെ ഭാവഭേദങ്ങൾ അവന്റെ മനസ്സിനെ കുളിരണിയിച്ചു... വിയർപ്പിൽ കുതിർന്ന അവളുടെ ഉടൽ അവനെയൊരു കാന്തം പോലെ അവളിലേക്ക് വലിച്ചടുപ്പിച്ചു....സാരിക്കിടയിലൂടെ കാണുന്ന അവളുടെ അണിവയറിൽ പറ്റിയിരിക്കുന്ന വിയർപ്പുമണികളിൽ ചുണ്ടുകൾ ചേർക്കാൻ അവന്റെ ഉള്ളം വെമ്പി...

നൃത്തമവസാനിപ്പിക്കുമ്പോഴേക്കും കിതച്ചിരുന്നു അനു.. അവൾ കുനിഞ് മുട്ടുകൾക്ക് മേലെ കൈ വച്ച് കിതപ്പകറ്റി...നിവരുമ്പോഴേക്കും അവളുടെ അണിവയറിലൂടെ കിച്ചുവിന്റെ കൈ കടന്നു ചെന്നിരുന്നു.. അത് നാഭിയിൽ അമർന്ന് അവളെ പൊക്കിയെടുത്തപ്പോഴാണ് കിച്ചു അരികിലെത്തിയത് അനു അറിഞ്ഞത്...
അപ്പോഴേക്കും അവളെയും കൊണ്ടവൻ ബെഡ്‌ഡിലേക്ക് മറിഞ്ഞിരുന്നു...

അവൾക്ക് മീതെ കൈ കുത്തി നിന്ന് അവളുടെ മിഴികളിലേക്ക് ഉറ്റു നോക്കുമ്പോൾ  കിച്ചുവിന്റെ മിഴികളിൽ ഒരു പ്രണയസാഗരം അലയടിച്ചിരുന്നു...ആ സാഗരത്തിലേക്കിറങ്ങി ചെല്ലാൻ അനുവിന്റെ മനവും തുടിച്ചു തുടങ്ങിയിരുന്നു...

അവളുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ കിച്ചു ടീഷർട്ട്‌ വലിച്ചൂരിയെറിഞ്ഞു... അനുവിന്റെ കവിളുകൾ ചുവന്നു തുടുത്തു...കിച്ചുവിന്റെ മുഖം താണു വരും തോറും അനുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി... ചുണ്ടുകൾ കോർത്തപ്പോൾ ഒരു പിടച്ചിലോടെ അവൾ അവന്റെ മുടിയിൽ കോർത്തു പിടിച്ചു... ശ്വാസം പോലും നിന്ന് പോകുന്ന വിധം ചുണ്ടുകൾ ഇണചേർന്നു... ആത്മാവിലേക്ക് ലയിച്ചു ചേർന്ന ചുംബനത്താൽ ഇരുവരും ഒട്ടിച്ചേർന്നു കിടന്നു...

ചുണ്ടുകൾ വേർപ്പെട്ടപ്പോൾ ചുംബനത്തിന്റെ ഗതിയും മാറിത്തുടങ്ങി... അവളെ ചുംബിച്ചുണർത്തിക്കൊണ്ട് അവന്റെ കൈകളും ചുണ്ടുകളും അവളിൽ അലഞ്ഞു നടന്നു.. വസ്ത്രത്തിന്റെ മറയില്ലാതെ ഇരുമെയ്യും ഒരുമെയ്യായി വീണ്ടും ചേർന്നലിഞ്ഞു....

❤❤❤❤❤❤❤❤❤❤❤❤❤❤


ദിവസങ്ങൾ കൊഴിഞ്ഞു വീണു... കിച്ചന്റെയും ശിവയുടെയും പ്രണയം ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു ... അതിന്റെ ഒഴുക്കിന്റെ ശക്തിയിൽ ഇരുവരും കൂടുതൽ കൂടുതൽ ഒന്നായിത്തീർന്നു ...വേർപിരിയാനാവാത്ത വിധം പരസ്പരം ഇഴുകിച്ചേർന്നു...

💠💠💠💠💠💠💠💠💠💠💠💠💠💠

അനുവിന് ഒരു സർപ്രൈസ് ആയി ഒരു ദിവസം കിച്ചു അനുവിനെ മാങ്കാവിലെ തറവാട്ടിൽ കൊണ്ട് പോയി... ആദ്യം ചെന്നപ്പോഴുള്ള പോലെയായിരുന്നില്ല.. അവിടമെല്ലാം വൃത്തിയാക്കിയിട്ടിരുന്നു....
കിച്ചു അനുവിനെയും കൂട്ടി അമ്മയുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മൺകൂനകൾക്ക് മുന്നിൽ കൊണ്ട് നിർത്തി... അവിടെ വച്ച് തറവാടിന്റെ ആധാരം അവൻ അവൾക്ക് നൽകി... ....കിച്ചു തറവാടിന്റെ മേലുള്ള കടം തീർത്ത് അത് തിരികെപ്പിടിച്ചിരുന്നു...അനു വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങിയപ്പോഴേക്കും പൊട്ടിക്കരഞ്ഞു കൊണ്ട് കിച്ചുവിന്റെ നെഞ്ചിലേക്ക് വീണിരുന്നു... അവനവളെ ചിരിയോടെ ചേർത്ത് പിടിച്ചുകൊണ്ട് ആ പുണ്യാത്മാക്കളുടെ അനുഗ്രഹം വാങ്ങി...

കണ്ണുകൾ തുടച്ച് തിരിഞ്ഞപ്പോൾ പുറകിൽ നിൽക്കുന്ന ശേഖരനെക്കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു..ശേഖരനെയും രാജിയെയും കിച്ചു വാടകവീട്ടിൽ നിന്നും തറവാട്ടിലേക്കു മാറ്റി താമസിപ്പിച്ചു..കൂടാതെ രാജിക്ക് മികച്ച ചികിത്സക്ക് സഹായകമായ കാര്യങ്ങളൊക്കെ ഒരു സുഹൃത്ത് വഴി കോഴിക്കോട് തന്നെ ഏർപ്പാടാക്കി കൊടുത്തു.....

അനുവിന് കിച്ചുവിനോടുള്ള ആരാധന ഏറി... പ്രണയവും....
അനുവും കിച്ചുവും കുറച്ചധികം സമയം ശേഖരനും രാജിയോടുമൊപ്പം ചിലവഴിച്ചതിനു ശേഷമാണ് തിരികെ പോയത്...

അന്ന് രാത്രിയുടെ യാമങ്ങളിൽ ഒന്നായിച്ചേർന്നലിയുമ്പോൾ അനുവിന്റെ പ്രണയം എല്ലാ അതിരുകളും ഭേദിച്ചിരുന്നു... മോഹത്തോടെ....ആരാധനയോടെ... പ്രണയത്തോടെ...അവൾ അവനിലേക്ക് അലിഞ്ഞിറങ്ങി....

💠💠💠💠💠💠💠💠💠💠💠💠💠💠

ദിവ്യയുടെയും വിച്ചുവിന്റെയും വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചു ...വിവാഹം തീരുമാനിച്ച അന്ന് ദിവ്യ വിച്ചുവിനോട് ആവശ്യപ്പെട്ടത് ഒന്നേയുള്ളൂ... മുത്തശ്ശൻ കൈമാറിയ സ്വത്തുക്കൾ സമൂഹത്തിന് ഉപകരിക്കുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്ന്... വൃദ്ധർക്കും കുഞ്ഞുങ്ങൾക്കുമുള്ള ഷെൽട്ടർ ഹോം എന്ന ആശയം മുന്നോട്ട് വച്ചത് വിച്ചുവാണ്...ദിവ്യക്കും അതൊരു നല്ല ആശയമാണെന്ന് തോന്നി..വീട്ടിലും എല്ലാവരും അതിനോട് യോജിച്ചു...

അധികം വൈകാതെ അതിനുള്ള കാര്യങ്ങൾ വിച്ചുവും കിച്ചുവും വിഷ്ണുവും ചേർന്ന് മുൻപോട്ട് കൊണ്ട് പോകാൻ തുടങ്ങി... തറവാട് ഒന്ന് സജ്ജീകരിച്ച് അവിടെ തന്നെ ഷെൽട്ടർ ഹോം ആക്കി.... കാര്യങ്ങൾ നോക്കി നടത്താൻ വിശ്വസ്തരായ കുറച്ച് ചെറുപ്പക്കാരെ ചേർത്തൊരു ടീം ഉണ്ടാക്കി ചുമതലയേൽപ്പിച്ചു... . സുദേവിന്റെ പേരിലുള്ള വസ്തുവകകൾ ഫ്രീസ് ചെയ്തിരുന്നു.. അതെല്ലാം പോലീസ് കണ്ടു കെട്ടി... സുദേവ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്....

💠💠💠💠💠💠💠💠💠💠💠💠💠

നിശ്ചയിക്കപ്പെട്ട മുഹൂർത്തത്തിൽ ആർഭാടമായി തന്നെ  വിച്ചുവിന്റെയും ദിവ്യയുടെയും വിവാഹം നടന്നു... അവരുടെ പ്രണയം പൂവണിഞ്ഞു...വിച്ചുവിന് ദിവ്യ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സ്വന്തമായി തീർന്നു...അനുവിനോടൊപ്പം ദിവ്യയും ആ വീട്ടിലെ മകളായി മാറി...

വിവാഹം കഴിഞ്ഞ് ദിവ്യയുമായി വിച്ചുവിന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് മാറിക്കോട്ടെയെന്ന് ചോദിച്ചപ്പോൾ ആദ്യം ഗണേഷും ജാനകിയും സമ്മതിച്ചില്ല... പിന്നെ ആലോചിച്ചപ്പോൾ അവർക്കും അത് ശരിയെന്നു തോന്നി... ഒരുപാട് നാളായി ആ വീട് പൂട്ടിക്കിടക്കുന്നു... ആൾതാമസമില്ലാതെ അത് നശിച്ചു പോവുകയുമില്ല.. പിന്നെ ഒരു മതിൽക്കപ്പുറമായത് കൊണ്ട് അവർ എപ്പോഴും അടുത്തുണ്ടാവുകയും ചെയ്യും.. ഒടുവിൽ ഗണേഷും ജാനകിയും അതിന് സമ്മതം മൂളി... അതോടെ വീട് പെയിന്റിംഗ് ചെയ്തു വൃത്തിയാക്കി...  ഒരു ശുഭ മുഹൂർത്തം നോക്കി വിച്ചുവും ദിവ്യയും അവിടെ താമസമാക്കി ........തങ്ങളുടെ ലോകത്തിൽ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പ്രണയവും നിറഞ്ഞു നിന്നു...
ദിവ്യ വിച്ചുവിന്റെ PA പോസ്റ്റിൽ തന്നെ തുടർന്നു...

💠💠💠💠💠💠💠💠💠💠💠💠💠💠

കിച്ചുവിന്റെ വിവാഹശേഷം ദുബായിലേക്ക് മടങ്ങിപ്പോയ രാഹുൽ രണ്ട് മാസത്തിനു ശേഷം തിരികെ വന്നു.. നാട്ടിൽ പുതുതായി തുടങ്ങിയ ടെക്സ്റ്റൈൽ ബിസിനസ്‌ ഗണേഷ് രാഹുലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.. അത് കൂടാതെ അമ്പാട്ട് വീടിന് കുറച്ച് മാറിയുള്ള ഒരു വില്ല രാഹുൽ വാങ്ങുകയും ചെയ്തു.. അധികം വൈകാതെ അവർ പുതിയ വില്ലയിൽ താമസമാക്കി .....കീർത്തുവും  മുൻപത്തെ പോലെ തന്നെ KV ഫിനാൻസിൽ തുടർന്നു ..

💠💠💠💠💠💠💠💠💠💠💠💠💠💠

അനുവിന് KV ഫിനാൻസിലെ ജോലിയോടൊപ്പം നൃത്തവും കൊണ്ട് പോകാനായി കിച്ചു KV ഫിനാൻസിൽ നിന്നും അധികം ദൂരത്തിലല്ലാതെ ഒരു ഡാൻസ് അക്കാദമി തുടങ്ങാൻ സഹായിച്ചു.. അവിടെ പ്രഗത്ഭരായ രണ്ട് നൃത്താധ്യാപകരെ നിയമിച്ചു... ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലാത്തത് കൊണ്ട് ഇടക്കൊക്കെ അനുവും അവിടെ പോയിരുന്ന് ക്ലാസുകൾ കാണും.. അവളുടെ നൃത്തത്തിലുള്ള കഴിവ് തിരിച്ചറിഞ് അവിടുത്തെ അധ്യാപകർ പ്രോഗ്രാമുകളിൽ അനുവിനെയും പങ്കെടുപ്പിക്കാൻ തുടങ്ങി... എന്തിനും ഏതിനും അവൾക്ക് കിച്ചുവിന്റെ സപ്പോർട്ട് ഉണ്ടായിരുന്നു... അധികം വൈകാതെ അക്കാഡമിക്ക് അടുത്ത് തന്നെ കിച്ചു ഒരു ഫ്ലാറ്റ് എടുത്തു...
ഇപ്പോൾ അതാണ് അവരുടെ കൊച്ച് ലോകം... പിണക്കങ്ങളില്ലാത്ത... പ്രണയം മാത്രം നിറഞ്ഞ ലോകം....

💠💠💠💠💠💠💠💠💠💠💠💠💠💠

മക്കളെല്ലാവരും അവരവരുടെ കൊച്ചു ലോകം തീർത്തുവെങ്കിലും എല്ലാവരും ആഴ്ചയിലൊരിക്കൽ അമ്പാട്ട് ഒന്നിച്ചു കൂടുന്നതിനാൽ ഗണേഷിനും ജാനകിക്കും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഗണേഷ് വിശ്രമജീവിതത്തിലേക്കു കടക്കുക കൂടി ചെയ്തതോടെ വിഷ്ണുവിനെ ജാനകി ഗ്രൂപ്പ്‌ പൂർണമായും ഏൽപ്പിക്കുകയും ചെയ്തു... സീത രണ്ടാമത് ഗർഭിണിയായതോടെ തത്കാലം പ്രാക്ടീസ് നിർത്തി വച്ച് വിശ്രമത്തിലാണ്.. അത് കൊണ്ട് ജാനകി മുഴുവൻ സമയവും സീതയുടെ ശുശ്രൂഷയിലും ജിത്തുവിന്റെ കാര്യങ്ങളിലും വ്യാപൃതയായി... കൂടാതെ പകൽ കീർത്തു ഓഫീസിൽ പോകുമ്പോൾ മീനൂട്ടിയെ അമ്പാട്ട് കൊണ്ട് വിടും..വൈകുന്നേരം സ്കൂൾ വിട്ട് മിഥുവും എത്തും..അങ്ങനെ ജാനകി കൊച്ചു മക്കളോടൊപ്പം സന്തോഷമായി കഴിഞ്ഞ് പോകുന്നു... ഒപ്പം ഗണേഷും..

💠🌼✳️🪔💠🌼✳️🪔💠🌼✳️🪔💠🌼✳️

മൂന്ന് വർഷങ്ങൾക്കിപ്പുറം.......

ഒരു വയസ്സുകാരി മാളൂട്ടിയുടെ കിളിക്കൊഞ്ചലും പാദസരക്കിലുക്കവും അവിടമാകെ അലയടിച്ചു... അനു അവൾക്ക് പുറകെ ചോറ് വിളമ്പിയ പാത്രവുമായി ഓടി നടക്കുകയാണ്... അപ്പോഴേക്കും മാളൂട്ടിയെ കിച്ചുവിന്റെ കൈകൾ കോരിയെടുത്തിരുന്നു...
"ച്ചേ..."
അവൾ കിച്ചുവിനെ നോക്കി വിളിച്ചു.. അവൻ ആ കുഞ്ഞു വയറിൽ മുഖമിട്ടുരച്ചപ്പോൾ അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി...
മാളവിക.കെ. നാഥ്... പ്രിയപ്പെട്ടവരുടെ മാളൂട്ടി... കിച്ചുവിന്റെയും അനുവിന്റെയും പ്രണയവല്ലരിയിൽ പൂത്ത ആദ്യ പുഷ്പം.. അവരുടെ ലോകം..

ഇന്ന് വിച്ചുവിന്റെയും ദിവ്യയുടെയും ആദ്യത്തെ കണ്മണിയുടെ നൂലുകെട്ടായിരുന്നു....ആൺകുട്ടിയാണ്... അവന് ധ്യാൻ എന്ന് പേര് വിളിച്ചു...... അതിന് അമ്പാട്ട് എത്തിയതാണ് കിച്ചുവും അനുവും മാളൂട്ടിയും ... വിഷ്ണുവിന്റെയും സീതയുടെയും രണ്ടാമത്തെ കുഞ്ഞ് സഹ്യക്ക് ഇപ്പോൾ രണ്ട് വയസ്സ് കഴിഞ്ഞു... കുഞ്ഞുങ്ങളുടെയെല്ലാം നൂലുകെട്ട് അമ്പാട്ട് വച്ച് തന്നെയാണ് നടത്തിയത്...

പതിവ് പോലെ എല്ലാവരും ഒത്തു കൂടിയപ്പോൾ കളിചിരികളും തമാശകളും കുട്ടികളുടെ കുസൃതികളുമൊക്കെയായി അവിടെ സന്തോഷം മാത്രം നിറഞ്ഞു നിന്നു...മക്കളുടെയും പേരക്കിടാങ്ങളുടെയും ഒപ്പം ആ സന്തോഷങ്ങളിൽ പങ്ക് ചേരുമ്പോൾ ഗണേഷിന്റെയും ജാനകിയുടെയും ഉള്ളം നിർവൃതിയുടെ പരമോന്നതിയിലെത്തിയിരുന്നു...മക്കളുടെയിടയിലുള്ള ഈ ഐക്യവും സ്നേഹവും എന്നും നിലനിർത്തണേയെന്ന്‌ ജാനകി മനമുരുകി പ്രാർത്ഥിച്ചു...

ചടങ്ങെല്ലാം കഴിഞ്ഞ് അതിഥികളൊക്കെ പൊയ്ക്കഴിഞ്ഞു... അത്താഴത്തിനു ശേഷം കുട്ടികളുടെ കുസൃതികൾ വാശിയിലേക്കും കരച്ചിലിലേക്കും മാറിത്തുടങ്ങിയപ്പോൾ ഓരോരുത്തരായി അവരവരുടെ ലാവണത്തിലേക്കു ചേക്കേറി....

ഫ്ലാറ്റിലെത്തി അനു മാളൂട്ടിയെ മേല് കഴുകിച്ച് ഉറക്കി....പകൽ ഉറങ്ങാത്തതിനാൽ അവൾ പെട്ടെന്ന് തന്നെ നല്ല ഉറക്കത്തിലായി.. മാളൂട്ടിയെ പുതപ്പിച്ച് അനു ഫ്രഷ് ആകാൻ ഡ്രസ്സ്‌ എടുക്കുമ്പോൾ കിച്ചു മുറിയിലേക്ക് കടന്ന് വന്നു... ഉറങ്ങിക്കിടക്കുന്ന മാളൂട്ടിയെ ഒന്ന് നോക്കി വാത്സല്യത്തോടെ ചിരിച്ചു..
നോട്ടം അനുവിലേക്കെത്തുമ്പോൾ വാത്സല്യത്തിന് പകരം ആ കണ്ണുകളിൽ പ്രണയം വിരിഞ്ഞു.. ചൊടികളിൽ കള്ളത്തരവും... ആ കുസൃതിച്ചിരി അനുവിന് മനസ്സിലായെങ്കിലും അത് ഭാവിക്കാതെ അവൾ ബാത്‌റൂമിലേക്ക് നടന്നു... അപ്പോൾ അവളുടെ ചൊടികളിൽ നാണം വിരിഞ്ഞിരുന്നു...

അന്ന് ഒന്നായിച്ചേർന്നലിയുമ്പോൾ അവരുടെ പ്രണയം ഒരു പടി കൂടി ശക്തമായിത്തീർന്നു... അഴിഞ്ഞുലഞ്ഞ മുടിയും പുതപ്പിനാൽ മറച്ച വിയർപ്പിൽ കുതിർന്ന ശരീരവുമായി കിച്ചുവിന്റെ വിയർത്തൊട്ടിയ മാറിൽ തല ചായ്ച്ചു കിടക്കുമ്പോൾ അനുവിന്റെയും കിച്ചുവിന്റെയും മനസ്സിൽ ആദ്യം തമ്മിൽ കണ്ടത്  മുതലുള്ളതെല്ലാം ചലച്ചിത്രമായി തെളിഞ്ഞു വന്നു...

"ശിവാ.."
അവന്റെ വിളിക്കായി കാതോർത്തിരുന്ന പോൽ അവൾ അവനെ തലയുയർത്തി നോക്കി..
"ഇത് വരെ ചോദിക്കാത്ത ഒരു ചോദ്യം തന്നോട് ചോദിക്കട്ടെ ഞാൻ "
"മ്മ് "
അവൾ മൂളി...
"താനെന്നെ ആദ്യമായി കണ്ടത് മീനൂട്ടിയെ  രക്ഷിച്ച ദിവസമാണോ "
അനു അവനെ തലയുയർത്തി നോക്കി മനോഹരമായൊന്നു ചിരിച്ചു...
"അല്ല "
"പിന്നെ "
"സ്വപ്നത്തിൽ "
"ഏ "
"അതേ."..
അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് തന്നെ തലചായ്ച്ച് വച്ചു... അവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു...
"സ്വപ്നത്തിലാണ് എന്റെ കിച്ചേട്ടന്റെ ഈ കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത്..ഒരുപാട് രാത്രികളിൽ ആ സ്വപ്നങ്ങളിൽ നിന്നു ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്.. ഒന്നും മനസ്സിലാക്കാനാവാതെ...പക്ഷേ ഈ ഗന്ധം ആദ്യമായെന്നെ പൊതിഞ്ഞത് അന്ന് അമ്പാട്ട് വീടിന് മുന്നിൽ വച്ചാണ്.. അന്ന് ഈ കണ്ണുകൾ കണ്ടപ്പോൾ തോന്നിയ വികാരമെന്തായിരുന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല കിച്ചേട്ടാ.....അന്ന് മുതൽ ഈ നിമിഷം വരെയുണ്ടായതൊക്കെ മറ്റൊരു സ്വപ്നം പോലെ തോന്നുവാ..."
കിച്ചു ഒന്ന് ചിരിച്ചു.. പിന്നെ പറഞ്ഞു..

"അന്ന് തന്റെ കണ്ണിൽ ഞാൻ കണ്ടത് പ്രണയം തന്നെയായിരുന്നു ശിവാ... തന്റെ ആ നോട്ടം നേരെ എന്റെ ആത്മാവിലേക്കാണ് ഇറങ്ങി ചെന്നത്... ആ നിമിഷം മുതൽ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നുവെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത്... പിന്നീട് എത്ര തവണ സ്വപ്നങ്ങളിൽ താനെന്നെ തേടിയെത്തിയിട്ടുണ്ടെന്ന് അറിയാമോ.... തന്റെ നൃത്തം പോലും ആദ്യമായി ഞാൻ കണ്ടത് അങ്ങനെയൊരു സ്വപ്നത്തിലൂടെയാണ്... "

അനു അദ്‌ഭുതത്തിൽ വിടർന്ന കണ്ണുകളോടെ കിച്ചുവിനെ മുഖമുയർത്തി നോക്കി...അവനും അതേ സമയം അവളെ നോക്കുകയായിരുന്നു... ഇരുവരുടെയും ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു.. മിഴിയിണകൾ കോർത്തു... മെല്ലെ പുഞ്ചിരി മാഞ്ഞു... അവിടെ മറ്റൊരു വികാരം രൂപം കൊണ്ടു... ഞൊടിയിടയിൽ അവളെ തനിക്കടിയിലേക്ക് മറിച്ചിട്ട് കിച്ചു അവളിലേക്ക് അമർന്നിരുന്നു... പ്രണയച്ചൂടിൽ ഉരുകിയൊലിച്ച് ഇരുമെയ്യും കെട്ടിപ്പുണർന്ന് ഒന്നാകുമ്പോൾ മാനത്തെ ഒരു കുഞ്ഞ് നക്ഷത്രം അവർക്കിടയിലേക്ക് വരാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.....

തളർന്നുറങ്ങുന്ന തനിക്കായ് പിറന്നവളെ ഇടനെഞ്ചിൽ ചേർത്ത് ഒരു കൈ അവളെ പൊതിഞ്ഞു പിടിച്ച് കിച്ചു ശാന്തമായ ഉറക്കത്തിലേക്ക് വീഴവേ അവന്റെ മറുകൈ തന്നിൽ നിന്നും പിറന്നവളെ ചേർത്ത് പിടിച്ചിരുന്നു....

അവർ ജീവിക്കട്ടെ.... സന്തോഷത്തോടെ... സ്നേഹത്തോടെ...
വരും ജന്മങ്ങളിലും കിച്ചനും അവന്റെ ശിവയും ഒരുമിക്കട്ടെ... അവരുടെ പ്രണയം മാറ്റ് കുറയാതെ ജന്മാന്തരങ്ങൾ  താണ്ടട്ടെ....

🪔💠✳️🪔🪔🪔🪔💠✳️🪔🪔🪔💠✳️🪔