Aksharathalukal

വാക പൂക്കൾ 💕 - 6

വാക പൂക്കൾ 💕
Part-6
✍︎ കുറുമ്പി 🧚🏻‍♀️


★★★★★★★★★★★★★★★★★★★★


 കാവടി തുള്ളി പോയ ലച്ചു ശോകത്തോടെ വരുന്നത് കണ്ട തനുവിന് കാര്യം മനസിലായി. ഗാഥ എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോ ഉണ്ടായതൊക്കെ കുത്തും കോമയും വള്ളിയും പുള്ളിയും വരയും വിടാതെ പറഞ്ഞ് കൊടുത്തു.

" അയ്യയ്യോ, പഠിക്കുന്ന വിചാരമുള്ള കുട്ടിക്ക് ബുക്ക് തിരിച്ചറിയാനുള്ള ശേഷി നീ കൊടുത്തില്ലേ ഈശ്വരാ. ഹാ... ഹാ.... Ha..... എനിക്കിനി ചിരിക്കാൻ വയ്യ എന്റിശ്വര. 🤣🤣🤣🤣" ഗാഥയും തനുവും തലങ്ങും വിലങ്ങും നിന്ന് ചിരിക്കുന്ന കണ്ട ലച്ചു. രണ്ടിന്റെയും കാല് നോക്കി നല്ല ചവിട്ട് കൊടുത്തു.

അന്ന് വൈകുന്നേരം അവർ രണ്ട് വഴിക്ക് പിരിഞ്ഞു.
~~~~~~~~~~~~~~~~~~~~~~~~~


" ഇന്ന് വൻ ബോറാണല്ലോ ക്ലാസ്സൊക്കെ ഒരു സുഖമില്ല, ക്ലാസ്സൊന്നും ശ്രെദ്ധിക്കാനെ കഴിയണില്ല്യ ". ലച്ചു തലക്ക് കൈ കൊടുത്ത് മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

" ഇന്ന് നിന്റെ കാശിയേട്ടൻ വന്നില്ലല്ലോ അതാ ഈ അസ്വസ്ഥതയുടെ കാരണം അല്ലെ ലച്ചുമ്മ " 🤭

ഗാഥ ലച്ചുവിന്റെ തോളിൽ കൈ വച്ചുകൊണ്ട് ഒരു കളിയാലേ ചോദിച്ചു.

" ഏറക്കുറെ അത് തന്നെയാന്ന തോന്നണേ, എന്നാലും എന്താവും ഇന്ന് വരാഞ്ഞേ. എന്നെ കുറിച്ചൊന്നാലോചിചൂടെ അങ്ങേർക്ക് " പരിഭവത്തോടെ ലച്ചു പറഞ്ഞതും തനു അവളുടെ താടി പിടിച്ച് പൊക്കി കൊണ്ട്

" പിന്നേ നീ അങ്ങേര്ടെ കെട്ട്യോളാണല്ലോ നിന്നോടെല്ലാം പറയാൻ. "

" എന്തൊക്കെയായാലും ഭാവിയിൽ ഞാൻ കാശ്യേട്ടന്റെ ഭാര്യ ആവാനുള്ളതല്ലേ 🙈. അപ്പോ എന്നോട് പറയൊക്കെ ചെയ്യാ "

" എന്റെ പൊന്ന് തനു നീ നിർത്തിക്കെ. ഇവളോട് പറയുന്നേനെകാൾ നല്ലത് മിണ്ടാതിരിക്കുന്നതാ "

" നീ പോടീ നിനക്കൊക്കെ അസൂയയ. " 😏

" ഓ ശെരി "

 കുറച്ച് സമയം കഴിഞ്ഞതും പുറത്തേക്ക് പോയ ലച്ചുവും തനുവും തിരികെ വന്നു.

 " എടാ ഇന്ന് നമ്മക്ക് ഒന്ന് പുറത്ത് പോയാലോ. ലാസ്റ്റ് രണ്ട് പിരിയഡിന്റെ sir മാർ ഇന്ന് വന്നിട്ടില്ല. So നമ്മൾ ഇന്ന് കറങ്ങാൻ പോകുന്നു. "

" കറങ്ങാൻ പോവേ. വേണോ വീട്ടിലറിഞ്ഞ വഴക്ക് പറയും. "

" അത് കൊഴപ്പല്യാ ഗാഥ. നമ്മക്കെ കിച്ചു ഏട്ടനെ വിളിച്ച് കാര്യം പറയാം. ഏട്ടൻ സമ്മതിക്കും ഇപ്പൊ തന്നെ വിളിക്കാ ".

അതും പറഞ്ഞ് ലച്ചു കിച്ചുവിനെ വിളിച്ച് സമ്മതം വാങ്ങി.

" അപ്പോ നമ്മക്ക് പോവാലെ. വാ "

അവര് മൂന്നും കൂടെ ആരും കാണാതെ കോളേജിൽ നിന്ന് ചാടി.

തനുവും അവളുടെ ഫാമിലിയും ഇടക്കിടക്ക് പോകാറുള്ള മാളിലേക്കാണ് അവർ പോയത്. ലച്ചുവും ഗാഥയും രണ്ട് തവണ ഇവിടേക്ക് വന്നിട്ടുണ്ട് കിച്ചുവിന്റെ കൂടെ. പരീക്ഷയിൽ നല്ല മാർക്ക് കിട്ടിയപ്പോൾ കിച്ചു അവന്റെ വക അവരെ സൽക്കരിച്ചത് ഇവിടെ നിന്നായിരുന്നെന്ന് അവര് ഓർത്തു.

അവിടെ മൊത്തത്തിൽ ഒന്ന് ചുറ്റി നടന്നു. Food കോർട്ടിൽ ചെന്ന് അവർക്കിഷ്ടപ്പെട്ട കുറച്ച് വാങ്ങി കഴിച്ചു. പിന്നേ വൈകണ്ടെന്നെന്ന് കരുതി അവിടെ നിന്ന് ഇറങ്ങി.

അവര് അവിടെന്ന് നേരെ പോയത് ബീച്ച്ലേക്ക് ആയിരുന്നു.

"നിങ്ങൾ നോക്കിക്കോ ദേ ഈ കടൽ തീരത്ത് വെച്ച് ഒരു ദിവസം എന്റെ കാശിയേട്ടൻ എന്നോട് ഇഷ്ട്ടം തുറന്ന് പറയും. ആ ദിവസം അധികം വിദൂരത്തല്ല. "
ലച്ചു അവിടെ കണ്ട ഒരു പാറമേൽ കയറി കൊണ്ട് തനുവിനോടും ഗാഥയോടുമായി പറഞ്ഞു. അതിന് രണ്ട് പേരും ഒന്ന് തലയാട്ടി കൊടുത്തു.

പിന്നേ അവിടെ കടയിലുള്ള കണ്ടത് മുഴുവൻ വാങ്ങി കഴിച്ച് തനുവിന്റെ പോക്കറ്റ് കാലിയാക്കാനുള്ള പണിനോക്കി. വെള്ളത്തിൽ കളിച്ചും. ആ
അടിക്കുന്ന ഉപ്പുകാറ്റിൽ അവർ ഒരു പാട് ഓടി കളിച്ചു. വെള്ളത്തിൽ ഇറങ്ങി ഒരുപാട് സന്തോഷിച്ചു. തിരക്ക് പിടിച്ച് നടക്കുന്നതിനിടയിൽ ഇടക്കൊക്കെ ഇതുപോലൊരു പുറത്ത് പോകൽ എത്രയും നല്ലത് തന്നെയാണെന്ന് അവർക്ക് തോന്നി.

വീട്ടിലേക്ക് തിരിക്കുബോ സമയം നന്നേ വൈകിയിരുന്നു. കിച്ചുവിനോട് പറഞ്ഞിട്ടാണല്ലോ പോയത് എന്ന ധൈര്യത്തിൽ ആണ് ഗാഥയും ലച്ചുവും. തനു അവളുടെ വീട്ടിലേക്ക് അവിടെ നിന്ന് തന്നെ പോയി.

ലച്ചു വീട്ടിലേക്ക് പോയത്തും ഗാഥ അവളുടെ വീട്ടിലേക്ക് നടന്നു. വീടിന് മുന്നിലെത്തിയതും. അവിടെ അവളെ തുറുക്കനെ നോക്കി നിക്കുന്ന അമ്മയെ കാണെ അവൾക്ക് പേടി തോന്നി. അച്ഛൻ അമ്മയുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്. അച്ഛൻ വളരെ ചൂടിലാണെന്ന് അവൾക്ക് മനസിലായി.

വീടിന്റെ പഠിക്കലെത്തിയതും അവളുടെ അമ്മ അവളെ തല്ലി അകത്തെക്ക് കയറ്റി.

" എവിടെ പോയി കിടക്കുവായിരുന്നെടി. ഏഹ് മനുഷ്യൻ ഇവിടെ നിന്ന് തീ തിന്ന. നേരം വൈകുന്നതൊന്നും നീ കാണുന്നില്ലേ. ഇല്ലെന്ന്?? നിന്നെ കോളേജിലേക്ക് അയക്കുന്നത് പഠിക്കാനാ തെണ്ടി തിരിഞ്ഞ് നടന്നിട്ട് വരുന്നത് കണ്ടില്ലേ. "

അമ്മയുടെയും അച്ഛന്റെയും അടുത്ത് നിന്ന് വഴക്കും തല്ലും കിട്ടി അവൾ കരഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി വാതിൽ അടച്ച് കിടക്കയിലേക്ക് വീണ് പൊട്ടികരഞ്ഞു." പോകണ്ടായിരുന്നു. അല്ലെങ്കിലും അമ്മയോടും അച്ഛയോടും പറയാതെ ഞാൻ എന്തിനാ പോയത് ".
അവളെ തന്നെ പഴി പറഞ്ഞ് അവൾ കരഞ്ഞു തളർന്നുറങ്ങി പോയി.


____________________💕

വൈകുന്നേരം കവലയിലേക്ക് പോയതാണ് കിച്ചു. ലച്ചും ഗാഥയും വിളിച്ചപ്പോ സമ്മതിച്ചത് അവര് അങ്ങനെ പുറത്തേക്കൊന്നും പോയിട്ടില്ല. അങ്ങനെ വാശി പിടിക്കാറും ഇല്ല. ഇന്ന് ഒന്ന് പോയി അടിച്ചു പൊളിച്ചോട്ടെ എന്ന് കരുതി.

നേരം ഇരുട്ടി അവൻ വീട്ടിലേക്ക് തന്നെ നടന്ന് വരുകയായിരുന്നു. ഗാഥയുടെ വീടിന് മുന്നിലൂടെ ആണ് അവൻ നടക്കുന്നത്. മുന്നിൽ തന്നെ അമ്മു ഇരിക്കുന്നുണ്ട്. അമ്മു വെറുതെ ഇരിക്കുന്നത് കണ്ടാൽ കിച്ചുവിന് ഒന്ന് പോയി വെറുപ്പിക്കണം അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല അന്ന്. അവളുടെ അടുത്തേക്ക് ചെന്ന് ഓരോന്ന് പറഞ്ഞ് വെറുപ്പിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല.

" എന്തെടി.നിന്റെ മുഖത്തെന്താ വല്ല കടുന്നലും കുത്ത്യോ. ഇത് ഞാനാടി നിന്റെ *മരവള്ളി * . " ' ഈ പെണ്ണിനിതെന്ത് പറ്റി '

മരവള്ളി എന്ന് പറഞ്ഞത് വേറൊന്നും അല്ലാട്ടോ. കിച്ചു അമ്മുവിനെ തോട്ടിൽ നിന്ന് കുഞ്ഞിലേ കളഞ്ഞു കിട്ടിയതാന്ന് പറഞ്ഞ് കളിയാക്കും അപ്പോ കിച്ചു അമ്മുവിനെ തോടെ എന്ന വിളിക്കാ. അതുപോലെ തിരിച്ച് അമ്മു കിച്ചുവിനെ മരവള്ളീന്ന് വിളിക്കും. 😜

" എടി കുഞ്ഞി പെണ്ണെ നിന്റെ മരവള്ളിയല്ലെടി എന്നോട് പറ എന്താ എന്റെ തോടിന് "

" അച്ഛ ചേച്ചിയെ തല്ലി അമ്മേം തല്ലി. ചേച്ചി കരഞ്ഞു. മുറിയിലുണ്ട്. ഇന്ന് ചേച്ചി വരാൻ വൈകി. ചേച്ചിക്ക് നല്ല അടികിട്ടി. ചേച്ചി ഇടക്കൊക്കെ കിച്ചു ഏട്ടന്ന് ന്ന് പറയിണ്ടർന്നു അമ്മേം അച്ഛയും അത് കേട്ടില്ല. "

അമ്മു കിച്ചുവിനോട് സങ്കടത്തോടെ പറഞ്ഞു.

അത് കേട്ടതും കിച്ചുവിന് ദേഷ്യം വന്നു. അവൻ ചെരുപ്പഴിച് വെച്ച് അകത്തേക്ക് കയറി.

 " ചെറിയമ്മേ,,,, ചെറിയച്ഛ,,,,,,"

കിച്ചുവിന്റെ ശബ്‍ദം കേട്ട് ഗാഥയുടെ അച്ഛനും അമ്മയും ഹാളിലേക്ക് വന്നു.

" എന്താ കിച്ചു " ഗാഥയുടെ അമ്മ അവനെ സംശയത്തോടെ നോക്കികൊണ്ട് ചോദിച്ചു.

" നിങ്ങൾ ഇന്ന് ഗാഥയെ തല്ലേ വഴക്ക് പറയെ ചെയ്തോ " അവൻ രണ്ട് പേരോടും ആയി ചോദിച്ചു.

അവൾ ഇന്ന് വൈകിയാണ് വന്നതെന്നും ഒന്ന് വിളിച്ച് പറയുക കൂടെ ചെയ്തില്ലെന്നും. പറയാതെ പുറത്തേക്ക് കറങ്ങാൻ പോയെന്നും ഒക്കെ അവളുടെ അമ്മ കിച്ചുവിനോട് പറഞ്ഞു.

" എന്നോട് പറഞ്ഞിട്ട രണ്ട് പേരും പോയത്. ഞാൻ നിങ്ങളെ വിളിച്ച് പറയാൻ മറന്ന് പോയി. ഞാൻ കവലയിൽ ആയിരുന്നു. അവൾക്ക് പറയാൻ ഉള്ളത് കൂടെ ഒന്ന് കേട്ടിട്ട് പോരെ ഈ തല്ലലൊക്കെ. "

അതും പറഞ്ഞ് ഗാഥയുടെ മുറിയുടെ അടഞ്ഞ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. കമിഴ്ന്നു കിടക്കുകയാണ് വന്നപ്പോ ഇട്ട ഡ്രസ്സ്‌ ആണ് ഇതുവരെ അതൊന്ന് മാറിയിട്ടില്ല. കിച്ചു അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിലൊന്ന് തലോടി. അപ്പോ ഗാഥ ആരുടെയോ സ്പർശനം അറിഞ്ഞ് കണ്ണുകൾ തുറന്ന് തല ചെരിച്ചു നോക്കി അവിടെ കിച്ചുവിനെ കണ്ടതും പഴയ പടി തന്നെ മുഖം കിടക്കയിലേക്കമർത്തി അവൾ കിടന്നു.

" sorry ടാ. ഏട്ടൻ മറന്നു ചെറിയച്ഛനെ വിളിച്ച് പറയാൻ. കവലയിൽ അവൻമാരുടെ അടുത്തായിരുന്നു.
Sorry"

" ഏട്ടൻ അത് പറഞ്ഞ മതിയല്ലോ. അമ്മ അടിച്ചിട്ട് ദേ ഇവിടെ ഇപ്പഴും വേദനിക്കാ "

അവളുടെ കൈയിലെ ചുവന്ന് തണർത്ത് പൊങ്ങിയ അടികൊണ്ട ഭാഗം അവനെ കാണിച്ച് കൊണ്ട് അവൾ പറഞ്ഞു. അവൻ അവിടെ ഒന്ന് ചെറുതായി ഉഴിഞ്ഞു കൊടുത്തു.

" സ്സ്. തൊടല്ലേ വേദനിക്കിണ്ട് " കീഴ്ച്ചുണ്ട് പുറത്തേക്കുന്തി കൊണ്ട് അവൾ പറഞ്ഞതും കിച്ചുവിന് പാവം തോന്നി.

" ഏട്ടനോട് ദേഷ്യായോ ഏട്ടന്റെ കുഞ്ഞിക്ക് " അത് ചോദിക്കുമ്പോ അവന്റെ കണ്ണ് നിറഞ്ഞു.

ഏറെ സ്നേഹം കൂടുമ്പോഴോ സങ്കടം വരുമ്പോഴോ മാത്രം കിച്ചു അവളെ കുഞ്ഞി എന്ന് വിളിക്കാറുള്ളു. അവൾക്ക് മനസിലായി. കിച്ചുവിന് നല്ലവണ്ണം സങ്കടായെന്ന്.

" അയ്യേ ഏട്ടന്റെ കണ്ണെന്തിനാ നിറഞ്ഞെ. തല്ല് കൊണ്ടത് ഞാനല്ലേ. 🤭" അവൾ അവനെ കളിയാക്കി ചിരിച്ചു.

" നിക്ക് ദേഷ്യൊന്നുല്ല. പിന്നേ ഏട്ടാ അന്ന് നമ്മൾ ആ മാളിലേക്ക് പോയില്ലേ അവിടെ ഇപ്പൊ പുതിയ ഒരുതരം കളിക്കണ സ്ഥലം ഉണ്ട് പിന്നേ അന്ന് നമ്മൾ കഴിച്ചെന്നേക്കാൾ നല്ല രസല്ലേ ഒന്ന് ഇന്ന് കഴിച്ചുട്ടോ ഞാൻ. വേറൊന്നുടെ ണ്ട് അതിന് നല്ല വിലയാ അപ്പോ ഞങ്ങൾ വെടിച്ചില്ല. "

എല്ലാം മറന്ന് കൊണ്ട് അവൾ അവനോട് ഇന്ന് ഉണ്ടായതൊക്കെ നുള്ളി പെറുക്കി പറയാൻ തുടങ്ങി. പറഞ്ഞ് പറഞ്ഞ് തല്ല് കൊണ്ടതും വേദനിച്ചത്തും ഒക്കെ അവളും മറന്നു. 

" എന്നലെ ഞാൻ പോവാ. ദാ ഇത് വെച്ചോ " എന്നും പറഞ്ഞ് അവളുടെ കയ്യിലേക്ക് കടയിൽ നിന്ന് വാങ്ങിയ തേൻ മിട്ടായി വെച്ച് കൊടുത്തു.

"പിന്നേ ഇതിന്ന് ആ തോടിനും കൊടുത്തേക്ക് ട്ടോ നിനക്ക് തല്ല് കിട്ടിയെന്ന് പറയുമ്പോ അവളുടെ മുഖം കാണായിരുന്നു. ഒരു കൊട്ടക്കുണ്ട്. "

അവൻ അതും പറഞ്ഞ് അവളുടെ മുറിയിൽ നിന്ന് ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയതും എല്ലാവരും അവരുടെ സംസാരം കേട്ടുകൊണ്ട് പുറത്ത് തന്നെ നിൽപ്പുണ്ട്. അവൻ അവർക്കൊന്ന് ചിരിച്ച് കൊടുത്ത് അമ്മുവിന്റെ മുടിയൊന്ന് വലിച്ച് പുറത്തേക്കു പോയി. അമ്മു അവന്റെ പിന്നാലെ ഓടുന്നത് കണ്ടതും അവൻ അവിടെ നിന്ന്

"നീ പോടി തോടെ " ന്ന് വിളിച്ച് പറഞ്ഞ് അവന്റെ വീട്ടിലേക്കോടി.

പിന്നേ അമ്മയും അച്ഛനും വന്ന് അവളെ സമാധാനിപ്പിച്ചു. അമ്മു അവൾക്കുള്ള പങ്കും വാങ്ങി സ്ഥലം കാലിയാക്കി.

______________________💕


ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ഗാഥ അമ്പലത്തിലേക്ക് പോവാൻ തീരുമാനിച്ചു. ലച്ചുവിന് അമ്പലത്തിൽ വരാൻ പറ്റില്ല. അപ്പോ കുഞ്ഞനെയും അമ്മുവിനെയും കൂട്ടി പാടവരമ്പത്തൂയുടെ കയ്യിലെ ഇലയിലെ തെച്ചിയും തുളസിയും വീഴാതെ അവരോട് സംസാരിച്ചു നടന്നു.

കാലൊക്കെ കഴുകി അകത്തേക്ക് കടന്ന് വഴിപാട് കൗണ്ടറിലേക്ക് നടന്നു. അവിടെ ചെന്ന് മൂന്ന് പുഷ്പാജ്ഞലിയും അമ്മുവിന്റെ നിർബന്ധ പ്രകാരം ഒരു കഠിന പായസവും പറഞ്ഞു.

"ധ്രുപത് ഭാസവ്. കാർത്തിക നക്ഷത്രം "

അത് കേട്ടതും ഗാഥ ഒന്ന് അവിടേക്ക് നോക്കി. അതാ അവിടെ അവളുടെ *താടിക്കാരൻ * കണ്ടത് വിശ്വസിക്കാനാവാതെ അവൾ കണ്ണൊന്നൂടെ ചിമ്മി തുറന്നു.

അതെ അവൻ തന്നെ. അവന്റെ അടുത്തായി ഒരു സ്ത്രീ കൂടെ ഉണ്ട്. അമ്മയാണെന്ന് തോന്നുന്നു. അവരാണ് പേരും നാളും പറഞ്ഞത്.

" ചേച്ചി വാ " അമ്മു ഗാഥയുടെ കൈയിൽ പിടിച്ചു. അവർ നടക്കകത്തേക്ക് കടന്നു കയ്യിലുള്ള ഇലയിലെ പൂവും തുളസിയും ശ്രീക്കോവിലിന്റെ പടിക്കൽ വെച്ചു ഒന്ന് തൊഴുതു.  

______________________💕

" ടാ ആ കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ടല്ലെടാ എനിക്ക് നല്ല ഇഷ്ട്ടായി." 

ധ്രുപതിന്റെ ബുള്ളറ്റിന് പുറകിൽ കയറാൻ നേരം അവന്റെ കൂടെ ഉള്ള ആ സ്ത്രീ പറഞ്ഞു.

" ഏത് കുട്ടി? " അവൻ സംശയത്തോടെ ചോദിച്ചു.

" നമ്മൾ ആ വഴിപാട് കൗണ്ടറിൽ വെച്ച് കണ്ടില്ലേ ആ കുട്ടി. *ഗായത്രി * നല്ല പേര്
എന്തോരഐശ്വര്യ ആ മുഖത്തേക്ക് നോക്കുമ്പോ തന്നെ. "

" ഓ അത് ആ രണ്ട് കുട്ടികളെ കൂടെ ഉള്ളതോ "

" ഹാ അത് തന്നെ. ഭംഗിയില്ലേ നിനക്കിഷ്ടയോടാ "

" നല്ല ചെറിയമ്മ, ചെറിയമ്മമാരായാൽ ഇങ്ങനെ വേണം എവിടെ കിട്ടും ഇങ്ങനൊന്നിനെ. മക്കളോട് പറയാൻ പറ്റിയ കാര്യം. പ്രേമിക്കാൻ പറയാ കൊള്ളാം. "

" എന്തെട ഞാൻ പറഞ്ഞാൽ. നീയെന്തായാലും നിനക്ക് തോന്നീറ്റ് പ്രേമിക്കില്ല ഞാൻ പറഞ്ഞിട്ടെങ്കിലും ആവാലോ. "

" മ്മ്....... Best "

" നിന്നോട് പറഞ്ഞിട്ട് കാര്യല്ല്യ "

അതിന് അവൻ ഒന്ന് ചിരിച്ച് കൊടുത്ത് കയ്യിലെ വണ്ടിയുടെ ചാവി കീഹോളിൽ തിരുകി. എന്നിട്ട് ഒന്ന് തല ചെരിച്ച് അമ്പലത്തിന്റെ മുന്നിലുള്ള ആൽമാരത്തിന് ചുവട്ടിലായി കുഞ്ഞാനോടും അമ്മുവിനോടും ചിരിച്ച് സംസാരിക്കുന്ന ഗാഥയെ നോക്കി. അവളുടെ കുറുമ്പ് നിറഞ്ഞ ചിരി അൽപ നേരം കൊണ്ട് അവന്റെ ചുണ്ടിലേക്കും വ്യാപിച്ചു.

" വണ്ടിയെടുക്കെടാ " പിറകിൽ നിന്ന് തട്ടിക്കൊണ്ടു അവനോട് പറഞ്ഞു അല്പസമയത്തിനകം അവന്റെ വണ്ടി അവിടെന്ന് നീങ്ങി. 



☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎☘︎


_തുടരും_


                               ✍︎ കുറുമ്പി 🧚🏻‍♀️