മയക്കത്തിൽ നിന്നെഴുന്നേറ്റ് അനു ആ മുറിയിൽ തന്നെ കഴിച്ചുകൂട്ടി ആരോടും മിണ്ടാനോ ഭക്ഷണം കഴിക്കാൻ താടെ ഹാളിലേക്ക് പോയില്ല മുറിയടച്ച് അകത്തുതന്നെ ഇരുന്നു താൻ പറ്റിക്കപ്പെട്ടു എന്ന് അവൾ മനസ്സിലാക്കി കൊണ്ടിരുന്നു നാല് ദിവസങ്ങൾക്ക് ശേഷം തറവാടിനു മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽനിന്നും ദേവകി ടീച്ചറും ഭർത്താവ് രാമനും മക്കളായ ദേവനും വരുണും പുറത്തിറങ്ങി അവർ ആരാണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മഹേഷ് അവരുടെ അടുത്തേക്ക് നടന്നു.
നമസ്കാരം ( ദേവകി ).
നമസ്കാരം ആരാണെന്ന് മനസ്സിലായില്ല ( മഹേഷ് ).
ഞാൻ ദേവകി ടീച്ചർ ദേവന്റെ അമ്മയാണ് ഞങ്ങൾക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു ( ദേവകി ).
Mm വാ അകത്തേക്ക് ഇരിക്കാം ( മഹേഷ്).
അവർ ഉമ്മറത്തേക്ക് ഇരുന്നു അവർ വരുന്നത് രേവതി അകത്തേക്ക് ചായ എടുക്കാൻ വേണ്ടി പോയി.
ദേവൻ ഉണ്ടായ കാര്യങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞു തെറ്റ് എന്റെ മോന്റെ ഭാഗത്ത് തന്നെയാണ് അത് ഞങ്ങൾ സമ്മതിക്കുന്നു അവന്റെ ഒരു തമാശ കൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നത് ഞങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല ( രാമൻ).
അതുകൊണ്ട് ഒരു അപേക്ഷ ആയിട്ടാണ് ഞങ്ങൾ വന്നത് ഞങ്ങൾക്ക് തരുമോ അനുവിനെ പൊന്നുപോലെ നോക്കിക്കോളാം ( ദേവകി ).
ആ പ്രശ്നം ഉണ്ടായാൽ പിന്നെ 🥺 എന്റെ മോളെ ഞാൻ വഴക്കു പറഞ്ഞത് പോലുമില്ല ഈ തറവാട്ടിൽ ആരും അവൾ ഒന്നും പറഞ്ഞിട്ടില്ല ചേട്ടനും ചേട്ടത്തിയും മരിച്ചതിൽ പിന്നെ അവളെ ഒരു ചെറിയ അച്ഛന്റെ സ്ഥാനത്തുനിന്ന് അല്ല ഞാൻ വളർത്തിയത് ഒരു അച്ഛന്റെ സ്ഥാനത്തു നിന്നാണ് എന്റെ മോള് അന്ന് മുറിയിൽ കയറിയതാ ആരോടും മിണ്ടാറില്ല ആരെയും കാണാൻ കൂട്ടാക്കാറില്ല😥😢( മഹേഷ് ).
ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം അങ്കിൾ ഒരു തമാശയ്ക്കാണ് തുടങ്ങിയത് പക്ഷേ അവൾ മനസ്സുകൊണ്ട് എന്റെ ഭാര്യ തന്നെയാണ് ഞാൻ അയച്ച ഒരു താലിയും ഉണ്ട് അവിടെ കഴുത്തിൽ എനിക്ക് വിവാഹം കഴിച്ചു തന്നൂടെ അവളെ ( ദേവൻ ).
ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല ചാരു പറഞ്ഞിട്ടുണ്ട് ടീച്ചറുടെ കുടുംബത്തെക്കുറിച്ചും വിവാഹത്തിന് ഞങ്ങൾക്ക് സമ്മതമാണ് പക്ഷേ അനു അവളുടെ പ്രതികരണം എങ്ങനെയാണ് ഞങ്ങൾക്കറിയില്ല ( മഹേഷ് ).
അപ്പോഴാണ് രേവതി അങ്ങോട്ട് ചായ കൊണ്ടുവന്നത്.
എല്ലാരും ചായ എടുത്തു കുടിക്( മഹേഷ് ).
ഒന്നും വേണ്ട ഞങ്ങൾക്ക് അനുവിനെ മാത്രം മതി എന്റെ ഇളയ മോൻ ആണ് ഇവൻ ഇപ്പോൾ ഒരു ജോലി ശരിയായിട്ടുണ്ട് മൂത്തവൻ ഇതാ വരുൺ നിങ്ങൾ തെറ്റിദ്ധരിക്കേണ്ട എങ്കിൽ ഞങ്ങൾ ഒരു കാര്യം പറയാം ( രാമൻ).
Mm.
ഞങ്ങൾ അടുത്തുള്ള ഒരു ജ്യോത്സ്യനെ കണ്ടു കുട്ടികളുടെ നാൾ നോക്കി ഒരു മുഹൂർത്തം കുറച്ചിട്ടുണ്ട് ഇന്നേക്ക് മൂന്നു ദിവസത്തിനകം എന്തെങ്കിലും എതിർപ്പുണ്ടോ ( രാമൻ)
ഇല്ല ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല എന്റെ കുട്ടിയെ ഈ നാട്ടുകാർ കാണുന്നത് തെറ്റായ കണ്ണിൽ കൂടെയാണ് അത് തിരുത്തണം കല്യാണം ഞങ്ങൾക്ക് സമ്മതമാണ് ( മഹേഷ്)
അങ്കിൾ എനിക്ക് അനുവിനെ കണ്ടു സംസാരിക്കാൻ പറ്റുമോ ( ദേവൻ ).
അതിനെന്താ മോനെ അവൾ മുറിയിൽ കാണും അങ്ങോട്ട് ചെന്നോ( മഹേഷ് ).
ദേവൻ മുറിയിൽ ചെന്നിട്ടും അനു മുറി തുറക്കാൻ കൂട്ടാക്കിയില്ല ദേവൻ തിരികെ മടങ്ങി കല്യാണത്തിന് കാര്യം മഹേഷ് അനുവിനോട് സംസാരിച്ചെങ്കിലും അവൾ മറുപടി ഒന്നും നൽകിയില്ല അങ്ങനെ കല്യാണ ദിവസത്തെ തലേനാൾ വന്നെത്തി.
തുടരും............