പ്രണയിനി 💔
തല വല്ലാതെ വേദനയെടുക്കുന്നു... ഞാൻ മെല്ലെ കണ്ണുകൾ വലിച്ച് തുറന്നു.
ഞാൻ കിടക്കുന്നത് എന്റെ മുറിയില്ലല്ല എന്ന് എനിക്ക് മനസിലായി... അടുത്ത് അച്ഛൻ ഇരിപ്പുണ്ട്.. പിന്നെ അമ്മയും ചേച്ചിയും..ആദിയേട്ടനും ഉണ്ട്..
അതെ.. ഞാൻ ആശുപത്രിയിൽ ആണ്... ഇതെന്താ എനിക്ക് പറ്റിയത്...🙄
ഞാൻ മെല്ലെ എഴുന്നേൽക്കാൻ ശ്രെമിച്ചു..
"ഹാ...പൊന്നു എഴുന്നേൽറ്റൊ...എന്തെങ്കിലും വയ്യായ്ക വല്ലതും ഉണ്ടോ മോളെ..."
അച്ഛൻ എന്നെ എഴുന്നേൽറ്റ് ഇരിക്കാൻ സഹായിച്ചുകൊണ്ട് ചോദിച്ചു..
"മ്മ്...വല്ലാതെ തലവേദനയെടുക്കുന്നു അച്ഛാ...അല്ലാ.. എനിക്ക് എന്താ പറ്റിയെ..."
ഞാൻ എല്ലാരേയും നോക്കി ചോദിച്ചു.
" ആഹാ..നല്ല ചോദ്യം...
രാവിലെ ഞാൻ വന്ന് നിന്റെ മുറിയുടെ വാതിൽ തട്ടിയപ്പോൾ നീ വാതിൽ തുറന്നില്ല... പിന്നെയും കുറേ തട്ടി...നീ തുറക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ പേടിച്ചു.. അവസാനം ആദിയേട്ടൻ വന്ന് ബാൽക്കണി വഴിയൊക്കെ മുറിയുടെ അകത്തു കയറി വാതിൽ തുറന്നത്...
നീ പനിച്ചു കിടക്കുകയായിരിന്നു അവിടെ...
നല്ല ചൂട് ഉണ്ടായിരുന്നു... "
"മ്മ്...."
"പെട്ടെന്നെന്താ പൊന്നു... നിനക്ക് പനി വന്നത്..."
അമ്മ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല.. ഇന്നലെ കുറേ കരഞ്ഞതുകൊണ്ടായിരിക്കും....
ഞാൻ മെല്ലെ ആദിയേട്ടനെ പാളി നോക്കി... ഫോണും നോക്കി ഇരിക്കുകയാണ് ഏട്ടൻ...
പിന്നെയും ഇന്നലെ നടന്നത് ഓർക്കുബോൾ ഓർക്കുമ്പോൾ...
കണ്ണ് നിറയുകയാണല്ലോ കൃഷ്ണ....
ഞാൻ പെട്ടെന്ന് കണ്ണടച്ച്... അച്ഛന്റെ തോളിൽ തല ചായിച്ചിരുന്നു..
പിന്നെ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു... ഒരു തലവേദനയുണ്ട്.. ഡോക്ടർ കുറച്ച് ഗുളിക ഒക്കെ എഴുതി തന്നിട്ടുണ്ട്..
തറവാട്ടിൽ എത്തിയപ്പോൾ ദേവിയമ്മഎന്റെ അടുത്തേക്ക് ഓടി വന്നു.. പാവം പേടിച്ചു പോയി...
മുത്തശ്ശനും ചോദിച്ചു..എന്താ എന്റെ കുട്ടിക്ക് പെട്ടെന്ന് പറ്റിയതെന്ന്...
ആ ചോദ്യങ്ങളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി റൂമിലേക്ക് പോയി...
അവിടെ ആദിയേട്ടൻ കീറിയ എന്റെ ബുക്ക് ടേബിളിൽ ഇരിപ്പുണ്ട്..
ഞാൻ അതെടുത്തു നോക്കി...
അതിലെ ഓരോ വരികളും വായ്ക്കുമ്പോഴും കണ്ണ് നിറഞ്ഞു വരുന്നു...
അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.. നോക്കിയപ്പോൾ അരവിന്ദേട്ടനാണ്.. ഏട്ടൻ ഇപ്പോൾ വിളിക്കാറില്ലാത്തതാണ്.... എനിക്ക്
പനി അന്നെന്നു അറിഞ്ഞിട്ട് വിളിക്കുന്നതായിരിക്കും...
ഞാൻ കണ്ണുകൾ തുടച്ച് കാൾ എടുത്തു...
"പൊന്നു...."
"മ്മ്..."
"നിനക്ക് ആകെ വയ്യ എന്ന് അങ്കിൾ വിളിച്ചു പറഞ്ഞല്ലോ.. ഇപ്പോൾ എങ്ങനെയുണ്ട് പൊന്നു..."
"ചെറിയ ഒരു തലവേദന അല്ലാതെ മറ്റൊന്നുമില്ല അരവിന്ദേട്ട..."
"ആണോ...ഇതെന്തുപറ്റി നിനക്ക് പെട്ടെന്ന് പനി വരാൻ...?"
ഏട്ടൻ ചോദിച്ചു. അതിന് ഞാനൊന്നും പറഞ്ഞില്ല...
"ഇന്നലെ ഞാൻ വിളിച്ചിട്ട് നീ ഫോൺ കട്ടാക്കിയത് എന്താ പൊന്നു..."
"അത്... അത് എനിക്ക് വയ്യായിരിന്നു.. അതാ.."
ഞാൻ പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം പറഞ്ഞു..
"ഓഹോ... അപ്പോൾ രാത്രി തൊട്ടേ നിനക്ക് വയ്യായിരുന്നുവല്ലേ... എന്നിട്ടെന്താ നീ ആരോടും പറയാനേ.. ഏ...? എന്നാ ഇത്രയും പ്രശ്നം ഉണ്ടാവുമായിരുന്നോ..."
അരവിന്ദേട്ടൻ എന്നോട് ദേഷ്യപ്പെട്ടു...
"സോറി ഏട്ടാ..."
"ഉം...ശെരി എന്നാൽ.. ഞാൻ ഓഫീസിലാണ് പൊന്നു..."
"മ്മ്...അരവിന്ദേട്ടാ..."
ഞാൻ ഫോൺ കട്ടാക്കി... കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നിട്ട് ആ ബുക്ക് ഡ്രോയിൽ എടുത്ത് വച്ചുകൊണ്ട്.. ഞാൻ കട്ടിലിൽ പോയി കിടന്നു...
മനസ്സ് മുഴുവനും ആദിയേട്ടനാണ്... ഏട്ടന്റെ ആ വാക്കുകളാണ്...കണ്ണ് പിന്നെയും നിറഞ്ഞു വന്നു...
കാത്തിരിക്കുക....🤗
തെറ്റുണ്ടങ്കിൽ ക്ഷമിക്കണേ...😇