Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ - 8

❤️പ്രണയശ്രാവണാസുരം❤️
 
Part-8
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
ഗേറ്റിനടുത്ത് ഒരു കോർണറിലായി സൈക്കിൾ ചാരി വെച്ച് ചുറ്റും മിഴികൾ പായിച്ചു കൊണ്ട് വരാന്തയിലൂടെ മുന്നോട്ടു  നടക്കവേ.....എതിർ ഭാഗത്ത്‌ നിന്നും കാതിലായി ഫോൺ ചേർത്ത് വെച്ച് ഡേവിഡ് അവൾക്ക് നേരെയായി നടന്നടുത്തിരുന്നു........ 
 
ന്റെ കൃഷ്ണ ഇവിടെ എന്തോരം കുട്ടിയോള.....ഇതിൽ എവിടെ പോയി ഞാൻ തിരയും ന്റെ വീണേ നിന്നെ.......
 
ന്ന് കരുതി മുന്നോട്ടു നടക്കവേ.....മിഴികൾ അലസമായി കോളേജ് മുറ്റത്തേക്ക് നീങ്ങവേയാണ് ദൂരെ നിന്ന് ചിരിച്ചു കൂട്ടുകാരോടൊപ്പം വരുന്ന അല്ലുവിനെ കണ്ട്.....ഇന്ന് രാവിലെ വീട്ടിൽ കണ്ട പരിചയം വെച്ച്  ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് ഇറങ്ങി നടന്നു...... 
 
എന്നാൽ ഫോൺ കാതിലായി ചേർത്ത് വെച്ച് അവളെയും മറികടന്നു ഡേവി മുന്നോട്ടു പോയിരുന്നു.......
 
ശ്രാവണി ഇറങ്ങി അല്ലുവിന്റെ അടുത്തേക്ക് നടക്കവേ പെട്ടന്നാണ് അല്ലുവിന്റെ പുറകിൽ അകലെ നിന്ന് 
 
"അല്ലു......"
 
ന്നുള്ള അലറൽ കേട്ട്....നോക്കിയതും.....അവൾക് നേരെ ഓടി അടുക്കുന്ന എബിയെ കണ്ടു ഞാൻ നടുങ്ങി പോയി...... 
 
ന്റെ കൃഷ്ണ ഇങ്ങേര് ഇവിടെ ഉണ്ടോ....അപ്പൊ ആ അസുരനും.....ന്റെ ശിവ മോളെ എസ്‌കേപ്പ് അടിച്ചോ.... അന്തം ഇല്ലാതെ അല്ലുവിന്റെ അടുത്തേക് ഓടുന്നു...... നി ഇപ്പൊ ശ്രാവണിയാണ് ശ്രാവൺ അല്ല..... അവൾക് നിന്റെ ഈ രൂപം അറിയില്ല.....തിരിഞ്ഞു ഓടിക്കോ.... 
 
ന്ന് കരുതി വന്ന വഴി തിരിഞ്ഞു ഓടാൻ നിക്കവേ മിഴികൾ അല്ലുവിന് എതിരെ നടന്നു വരുന്ന പെണ്ണിൽ ഉടക്കിയത്......
 
ഇറുകിയ ജീൻസും ഷോൾഡർലെസ്സ് ടോപ് ഇട്ട് ഒരു പെണ്ണ്.....അവളുടെ കയ്യിൽ ആണേൽ ന്തോ വടിയും ഉണ്ട്......
 
അവളെ നോക്കിയതും അത്‌ വരുന്നത് അല്ലുവിന് നേരെ ആണെന്ന് മനസ്സിലായി....അല്ലുവിന്റെ  നോട്ടം ആണേൽ പുറകിൽ ഓടി വരുന്ന എബി സാറിലും.....അകലെ നിന്നും ഓടിയടുക്കുന്ന എബി.... 
 
"അല്ലു.....മാറി നിക്ക്......."
 
ന്ന് അലറി ഓടി അടുത്തതും...... ആ പെണ്ണ് ആ വടി അല്ലുവിന്റെ തലയെ ലക്ഷ്യം വെച്ച് നീങ്ങിയതും..... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ഞാൻ നിമിഷ നേരം കൊണ്ട് തൊട്ട് മുന്നിൽ നിൽക്കുന്ന അല്ലുവിന്റെ നേരെ വീശിയടിക്കുന്ന വടിയിൽ കടന്നു പിടിച്ചു.......അവൾക് മുന്നിലായി കയറി നിന്നതും.....ആ പെണ്ണിന്റെ പെട്ടന്നുള്ള അറ്റാക്കിൽ നടുങ്ങിയ അല്ലു കണ്ണുകൾ ഇറുകെ അടച്ചതും......ആ പെണ്ണ്..... ന്നെ ഒന്ന് അടിമുടി ദേഷ്യത്തോടെ നോക്കി.....
 
"നി നി ഏതാടി പെണ്ണെ.....ന്റെ കയ്യേ കേറി പിടിക്കുന്നോ.....വീടടി......"
 
ന്ന് ആക്രോശിച്ചതും......അവളുടെ കോപ്പിലെ ശോ ഇന്ക് ഇഷ്ടായില്ല......
 
"ഇല്ലേൽ..... വിട്ടില്ലേൽ....."😏
 
"നൈന കുരിശിങ്കൽന് നേരെ ഏറ്റു മുട്ടാൻ നീയാരാഡി.... മുന്നീന് മറാടി..... ഇവളെ ഞാൻ ഇന്ന് കൊല്ലും......."
 
ന്ന് പറഞ്ഞു ന്നെ തള്ളി മാറ്റിയതും.....അതിന്റെ ആഘാതത്തിൽ ഒരു ഭാഗത്തേക് വെച്ച് പോയതും..... അല്ലു ന്നെ താങ്ങി പിടിച്ചു.....ന്റെ മുഖത്തേക് ഉറ്റു നോക്കി നിന്ന അവള് എന്തോ പറയാൻ ഒരുങ്ങും മുന്നേ...... ആ കോപ്പ്..... ന്താ പേര് പറഞ്ഞെ കുരിശ്ന്നോ.... അല്ല നെയ്‌ന..... അവള് ചെറഞ്ഞു കൊണ്ട്..... 
 
 
"ആരാടി ആൽഫിയാ ഇവള്.....നീയും ഞാനും ഉള്ള പ്രശ്നത്തിൽ കൊണ്ട് വരാൻ.....ഹേ.....നിന്റെ ബോഡിഗാർഡ് വല്ലതും ആണോ......ഇവളെ പോലെ ഒരുത്തിയെ ബോഡിഗാർഡ് ആക്കാൻ മാത്രം ലോ ക്ലാസ് ആയോ നീയും.....ഇവളുടെ കോലം കണ്ടാൽ അറിയാം ഇവളും ലോ ക്ലാസ് ആണെന്ന്....."
 
ന്ന് പുചിച്ചോണ്ട് പറഞ്ഞതും അല്ലു..... 
 
"ടി....അലവലാതി നൈന..... വേണ്ട....വേണ്ട ന്ന് കരുതുമ്പോൾ നി പണി മേടിക്കാൻ വന്നേക്കല്ലേ......നിനക്ക് അറിയാലോ ന്റെ ഇച്ചായനെ.....നിന്റെ ആങ്ങള ഫ്രഡറിക് കുരിശിങ്കലിന് കിട്ടിയതൊന്നും മറന്നിട്ടില്ലല്ലോ......നാവ് അടക്കിക്കൊ അല്ലേൽ അത്‌ പോലെ......"
 
 
"ച്ചി നിർത്തടി നിന്റെ ഇച്ചായ പുരാണം.....ന്റെ ഇച്ചായനെ അടിച്ചിട്ടേച്ചുo അങ്ങനെ നിയൊന്നുo നീയും എണീച് നടക്കുവേല..... എന്നിട്ട് ഒരു പീറ പെണ്ണിനേയും കൂട്ട് പിടിച്ചു വന്നേക്കുന്നു.....അല്ല ആരാടി ഇവള്..... നിന്റെ ഇച്ചായന്റെ വെപ്പാട്ടിയെങാനും......"
 
ന്ന് പറയലും അത്‌ വരെ അവരുടെ സംസാരം കെട്ട് നിന്ന നിക്ക് അടിമുടി ദേഷ്യം നുരഞ്ഞു പൊന്തിയതും.... 
 
ന്റെ കൈകള് അവളുടെ കവിളിൽ ആഞ്ഞു പതിഞ്ഞിരുന്നു.....
 
"ട്ടേ....."💥.....
 
ന്ന ശബ്ദം അവിടെമാകെ മുഴങ്ങിയതും..... അടിയുടെ ആഘാതത്തിൽ നിലത്തോട്ട്  വീണ അവള് ചാടി എണീറ്റ് ന്റെ നേരെ ചെറഞ്ഞു വന്നു.....
 
"ടി.... നി.... നി എന്നെ അടിച്ചു അല്ലെ.....ന്റെ പപ്പയും മമ്മയും പോലും ന്നെ അടിച്ചിട്ടില്ല....അങ്ങനെയുള്ള എന്നെ നി....."
 
 
"അതുകൊണ്ട് തന്നെയാഡി നിയൊക്കെ ഇങ്ങനെ ആയി പോയത്.....കിട്ടേണ്ട സമയത്ത് നല്ലത് കിട്ടിയാൽ ഇങ്ങനെയൊന്നും ആയിരിക്കില്ല നി..... ഇനി നിന്റെ നാവിൽ നിന്ന് വൃത്തികെട്ട വാക്കെങ്ങാനും വീണാൽ...... ഈ ശിവ ആരാണെന്ന് നി അറിയും......ഇനി നിന്റെ കുടുംബ മഹിമ ന്നോട് വിളിച്ചു പറഞ്ഞാൽ വായിൽ പല്ല് കാണില്ല......"
 
ന്ന് കവിളിൽ കൈ വെച്ച് ന്നെ കൂർപ്പിച്ചു നോക്കുന്ന ആ പരട്ടയോട് കലിപ്പിൽ പറഞ്ഞു ഒന്ന് പുച്ഛിച്ചു വിട്ട് തിരിഞ്ഞതും...... ന്റെ പുറകിലായി കിളി പോയ പോലെ നിക്കുന്ന അല്ലുവിനെയും എബിസാറിനെയും കണ്ടു ഞാനൊന്ന് സ്റ്റക്ക് ആയി നിന്നതും..... 
 
ന്റെ ശിവേ എസ്‌കേപ്പ് അടിച്ചോ.... 
 
ന്ന് മനസ് മന്ത്രിച്ചതും.....അവരുടെ അടുക്കൽ നിന്ന് തിരിഞ്ഞു നടക്കവേ..... പെട്ടന്ന് അല്ലു ന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട്..... 
 
"ശിവേച്ചി......"
 
ന്ന് വിളിച്ചതും....അവളുടെ വിളിയിൽ അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയതും.....ന്നെ ഞെട്ടിചു കൊണ്ട് പെണ്ണ് ന്നെ കെട്ടി പിടിച്ചു...... 
 
"ആരെ വഹ്...ഇങ്ങള് ആരാന്ന് നിക്ക് അറിയുവേല...അവൾക് കിട്ടേണ്ടത ഇപ്പൊ കൊടുത്തേ.... എന്ന പഞ്ച് ആണ്.....അതോടെ അവളുടെ നാകൊന്ന് അടങ്ങി......"
 
ന്ന് പറഞ്ഞതും ആ നെയ്‌ന.....
 
"അങ്ങനെ നി ന്റെ നാവ് അടക്കാമെന്ന് കരുതണ്ട.....ന്നെ അടിച്ചതിനു നിനക് പകരം തന്നിരിക്കും....."
 
ന്ന് ചെറഞ്ഞു പറഞ് ഞങ്ങൾക്ക് നേരെ വന്നതും മുന്നിലായി കയറി നിന്ന് കൊണ്ട്....എബി സാർ..... 
 
"എങ്ങോട്ടാണ് ഇടിച്ചു തള്ളി വരുന്നേ.....ഡയലോഗ് അടിക്കാതെ പോഡി......ഡേവി ഇങ്ങോട്ട് വന്നാൽ അറിയാലോ നിന്റെ ഈ പ്രവർത്തിക്കു നി രണ്ട് കാലേൽ നടക്കുവേല.....പൊടി ചേലക്കാണ്ട്......"
 
ന്ന് പറഞ്ഞതും അവള് രൂക്ഷമായി ഒന്ന് നോക്കി ചവിട്ടി തുള്ളി പിന്തിരിഞ്ഞു പോയതും..... അല്ലു..... 
 
"അവൾക് ഒരെല്ല് കൂടുതലാണ് അതിനേതായാലും ഒരു ഡോസ് കൊടുത്തത് നന്നായി.....നാക്ക് കൊണ്ടുള്ള വാൾ പയറ്റേ ഇതുവരെ അവളിൽ നിന്നുണ്ടായിരുന്നുള്ളൂ....ഇപ്പോ ദേഹോഭദ്രവും തുടങ്ങി.....ഇച്ചായൻ കൊടുത്ത പണി ആണ് അവളുടെ ഈ ഉറഞ്ഞു തുള്ളൽ....."
 
ന്ന് പറഞ്ഞു ന്റെ നേരെ തിരിഞ് പുഞ്ചിരിയോടെ..... 
 
"ശിവേച്ചി ന്ന് അറിയാതെ വിളിച്ചു പോയി.... ചേച്ചി തന്നെ ആണോ.....അതോ ഇവിടെ ഫ്രഷർ ആണോ......" 
 
"ഏയ്യ് അല്ല....ന്റെ അനിയത്തി ഇവിടെ പഠിക്കുവാ..... ഞാൻ അവളെ ഒന്ന് കാണാൻ......."
 
"ഇവിടെയോ....എന്താ പേര്....ഏതാ ബാച്ച്....."
 
"പേര് ആവ്....." 
 
ന്ന് പറയലും അതിനിടയിൽ കയറി എബി.....അല്ലുവിനെ തോണ്ടി കൊണ്ട്.... 
 
"അല്ലു....ഞാൻ ഇന്നലെ പറഞ്ഞില്ലാർന്നോ.... നിന്റെ ഇച്ചായന് നേരെ കൊമ്പ് കോർത്ത ഒരുത്തിയെ......."
 
"ആ..... അതിന്......"🙄
 
"അവളാണ് ദിവൾ......"
 
ന്ന് പറഞ്ഞതും അവള്..... 
 
"വാട്ട്‌......"😲
 
ന്ന് ഞെട്ടി കണ്ണും തള്ളി ന്നെ ഒന്ന് നോക്കിയതും.....അതോടെ കാര്യം കൈവിട്ട് പോയെന്ന് മനസിലായി.... 
 
അവളെ രക്ഷിച്ചു ന്നൊക്കെ ശരിയാണ്..... അവളെ ഏട്ടനെതീരെ പറഞ്ഞത് കൊണ്ട്  ചിലപ്പോ കാര്യം കൈ വിട്ട് പോകും.... 
 
ന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ട് പെട്ടന്ന്.....ആ കയ്യിൽ നിന്ന് ന്റെ കൈ വലിച്ചെടുത്ത് തിരിഞ്ഞു ഓടിയതും...... 
 
"ശിവേച്ചി....നിൽക്ക്.... ഞാൻ ഒന്ന് ചോദിച്ചോട്ടെ......"
 
ന്ന് വിളിച്ചു പറഞ്ഞതും.....കുറച് ദൂരം ഓടിയ ഞാൻ ഒന്ന് നിന്ന് അവളോടായി ഉറക്കെ....
 
"നിക്കൂല്ല മോളെ.....ഞാൻ കൊടുത്തതേ നിന്റെ ഇച്ചായന്റെ കയ്യിലിരിപ്പ് കൊണ്ട......അങ്ങേര് ആരാ ദേവേന്ദ്രനോ......അസുരനാണവൻ അസുരൻ......വീട്ടിൽ കൊണ്ട് പോയി നെല്ലിക്കത്തളം വെക്ക്.....ചൂട് കൂടുതൽ ആണ്.....അതുകൊണ്ടെങ്കിലും ഒന്ന് തണുക്കട്ടെ......"
 
ന്ന് ന്റെ ഡയലോഗ് കെട്ട് കിളി പോയ പോലെ നിന്ന് കൊണ്ട് അവള്.... 
 
"ശിവേച്ചി ഞാൻ ഒന്ന് പറയട്ടെ ഓടല്ലേ....."
 
"അയ്യടാ മനമേ.....നിന്റെ ഇച്ചായനെ പറഞ്ഞെന് ന്നെ കൂട്ടം കൂടി വളഞ്ഞു തല്ലാൻ അല്ലെ......അതിന് ന്നെ കിട്ടൂല്ല......
 
നി ഒരു പാവം....നിന്റെ കിച്ചായൻ ഇല്ലെ... ഡേവിഡ് കളത്തിൽ പറമ്പൻ..... അങ്ങേര് കാലൻ ആണ് കാലൻ.....ന്റെ മുന്നിൽ പെട്ടാൽ അങ്ങേരെ ഇടിച്ചു പഞ്ചർ ആക്കും ഞാൻ.....ഒരു കാര്യം ചെയ്യ് നെല്ലിക്കതളം മാത്രം ആക്കണ്ട കുറച് തണുത്ത വെള്ളവും  എടുത്തോ.....ആ തലവഴി ഒഴിക്ക്....ചൂട് ഒന്ന് കുറയട്ടെ......"
 
ന്നൊക്കെ അങ്ങേരെ വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറഞ്ഞു.....ന്റെ ചിലങ്ക എടുത്തു കൊണ്ട് പോയതിലുള്ള ദേഷ്യം അങ്ങേരെ കണക്കിന് പറഞ്ഞു തീർത്ത് അവര് വരും മുന്നേ തിരിഞ്ഞു ഓടാൻ നിന്നതും..... എന്തിലോ കൂട്ടി ഇടിച്ചതും...... 
 
"യാരിത്......"🙄
 
 ന്ന് കണക്ക് മുഖം ഉയർത്തി നോക്കിയതും....... മുന്നിലെ ആളെ കണ്ട് പകച്ചു പോയി രണ്ടടി പുറകിലേക്ക് വെച്ച് പോയി.....
 
കൃഷ്ണ.....അസുരൻ...... 
 
മനസ് മന്ത്രിച്ചതും..... ഞെട്ടി തിരിഞ്ഞു പുറകിലേക് നോക്കിയതും.... അല്ലു പോയിട്ട് ഒരു ഒറ്റ ഇച്ച പോലും അവിടെയില്ല..... 
 
തല ഒരു ഭാഗത്തേക് ചിരിച്ചതും അതാ ന്നെ ദയനീയമായി നോക്കി അല്ലുവും എബി സാറും അവരുടെ കൂടെ ഉള്ളവരും നടന്നു മറഞ്...... 
 
അവരിൽ നിന്ന് തിരിഞ്ഞു ആ അസുരനെ നോക്കിയതും..... ദേഷ്യം കൊണ്ട് ചുമന്ന കണ്ണാൽ.....ന്റെ കയ്യിലായി പിടിമുറുക്കി വലിച്ചോണ്ട് മുന്നോട്ടു നടന്നതും.....ആൾടെ പിടിയിൽ കൈ വേദനയെടുത്തതും.....നിക്ക് കലി കയറി..... 
 
"ടൊ....ന്റെ കയ്യെന്ന് വിടടോ.....ടൊ കാലാ....."
 
ന്ന് വിളിച്ചതെ ഓര്മയുള്ളു....തിരിഞ്ഞു ദഹിപ്പിക്കുന്ന ഒരു നോട്ടം......അതിന് നന്നായി ഒന്ന് പുച്ഛിച്ചു വിട്ട് അതുപോലെ ചെറഞ്ഞു നോക്കിയതും..... 
 
"നി ആരുവാ ടി....കോപ്പേ....ന്നെ കടിച്ചേച്ചും ഓടി പോയപ്പോൾ പൊന്നു മോൾ ഓർത്തു കാണില്ല കർത്താവായിട്ട് നിന്നെ എന്റെ മുന്നിലിട്ട് തരുമെന്ന്.... നി എന്നാ പറഞെടി കാലൻ ന്നോ.... അതേടി കാലൻ തന്നെയാ നിന്റെ കാലൻ.....ആ കാലൻ എന്ന ചെയ്യും ന്ന് നിനക്ക് കാണിച്ചു തരാം......"
 
ന്ന് പറഞ്ഞു ന്നെ പിടിച്ചു വലിച്ചേച്ചും ഒരു ക്ലാസ്സ്‌ റൂമിൽ പിടിച്ചു തള്ളി അകത്തേക്കു കയറി ഡോർ ലോക്ക് ചെയ്തതും..... ന്റെ ഉള്ളിലൂടെ ഒരു കാളലങ് കടന്നു പോയി.....
 
അത്‌ മുഖത്തു വരുത്താതെ ചുറ്റുമൊന്നു നോക്കിയതും...... അത്‌ ഒത്തിരി കേട് വന്ന ബെഞ്ച്കൾ കൂട്ടിയിട്ട് ഉപയോഗിക്കാത്ത ക്ലാസ് റൂം ആണെന്ന് മനസ്സിലായതും..... അങ്ങേര്.... 
 
"ഡി......."
 
ന്ന് അലറിയതും.....ന്റെ വീക്ഷണം അലോസരപെടുത്തിയ ദേഷ്യത്തിൽ.....ഒന്ന് തിരിഞ്ഞു.... 
 
"ന്താടോ....പതുക്കെ വിളിച്ചാലും ഇന്ക് കേൾക്കാം......മനുഷ്യനേ ഒന്ന് നോക്കാനും സമ്മതിക്കില്ലേ.....അത്‌ പറഞ്ഞപ്പഴാ.....നിന്നെയൊന്ന് കാണാൻ നിക്കുവായിരുന്നു.... എവിടെ ആടോ ന്റെ ചിലങ്ക..... അത്‌ നിന്റെ കയ്യിൽ ആണെന്ന് അറിയാം...... മര്യാദക്ക് തിരിച്ചു തരുന്നതാ നിനക്ക് നല്ലത്......"
 
 
"ഇല്ലേൽ നി എന്ന ചെയ്യും... നിന്റെ ഒണക്ക വസ്തുക്കൾ കയ്യിൽ വെക്കൽ അല്ല എനിക്ക് പണി......അത്‌ വേണേൽ വല്ല കുപ്പയിലും പോയി നോക്കെടി....."
 
ന്റെ കൃഷ്ണ അങ്ങേര് അത്‌ കളഞ്ഞോ.... വിടില്ല ഞാൻ... 
 
ന്ന് മനസ്സിൽ കരുതി ദേഷ്യത്തോടെ ആൾക്ക് അടുത്തേക്ക് ചെറഞ്ഞു കൊണ്ട്..... 
 
"ടൊ......കാട്ടാള.... ന്റെ ചിലങ്ക തിരിച്ചു തരുന്നതാ നല്ലത്.....അല്ലെകിലുണ്ടല്ലോ..... പറയടാ നി അതെവിടെയ കളഞ്ഞേ......."
 
"അത്‌ തിരിച്ചു കിട്ടാൻ വല്ലാത്ത ആഗ്രഹം ആണല്ലോ.....ന്താടി ആരുടെയെങ്കിലും മുന്നിൽ ആടാൻ ഉണ്ടോ അത്‌ കിട്ടിയിട്ട്......ആട്ടക്കാരി......"
 
ന്ന് പറഞ്ഞതും ന്റെ കൈ ആ മുഖത്തു പതിഞ്ഞു കഴിഞ്ഞിരുന്നു.....അവന്റെ ആ വാക്ക് എന്നിൽ ദേഷ്യം അതികരിപ്പിചു......
 
"ഇനിയും തന്റെ നാവ് കൊണ്ട് അതിനെ അപമാനിക്കുന്ന തരത്തിൽ വല്ലതും പറഞ്ഞാലുണ്ടല്ലോ...... നിന്നെ കണ്ടു പേടിച്ചു നി പറയുന്നതെലം കെട്ട് മിണ്ടാതെ  നിക്കുന്നവർ ഉണ്ടാകുo....ആ കൂട്ടത്തിൽ ന്നെ പെടുത്തണ്ട......."
 
ന്ന് പറഞ്ഞതും ആ കണ്ണുകൾ ദേഷ്യത്താൽ ചുമന്നു ന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട്.... 
 
"നി കൈ നീട്ടി അടിക്കും അല്ലേടി.....ആ പീറ വസ്തുവിനെ പറഞ്ഞപ്പോ ഇത്രയും ചോര തിളക്കമോ.....നിയൊക്കെ എത്തരകാരിയാണെന്ന് നന്നായിട്ട് അറിയാമെടി.....നിന്റെ ആ കോപ്പ് ഉണ്ടല്ലോ....അത്‌  എന്റെ കയ്യിൽ തന്നെ ഉണ്ട്......അത്‌ ഇനിയും നിനക്ക് തിരിച്ചു കിട്ടുമെന്ന് വിചാരിക്കേ വേണ്ട......തിരിച്ചു തരുകേല....."
 
"ദേഹത്ത് നിന്ന് കയ്യെടുക്കടോ......"
 
ന്ന് പറഞ്ഞു ആ കൈ കുടഞ്ഞു മാറ്റി കൊണ്ട്..... 
 
"ന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ.....നിന്റെ കയ്യീന്ന് അതെങ്ങനെ മേടിക്കണമെന്ന് എനിക്ക് അറിയാം....."
 
ന്ന് പറഞ്ഞതും ന്റെ കയ്യിൽ പിടിച്ചു വലിച്ചു ആൾക്ക് അരികിലേക്കു നിർത്തി ന്റെ മുഖത്തേക്ക് നോക്കി പുച്ഛഭാവത്തോടെ 
 
"അത്രയും ഉശിരുണ്ടെൽ ചെയ്തു കാണിക്കേടി.....അത്‌ ന്റെ കയ്യീന്ന് മേടിച്ചു കാണിക്ക്....."
 
"ചെയ്യുമെടോ......തന്നോടല്ലേ ദേഹത്തു തൊടരുതെന്ന് പറഞ്ഞെ......"
 
ന്ന് പറഞ്ഞു കുതറി മാറിയതും......
 
"നിന്നെ ഒക്കെ ഓട്ടൻ മുട്ടി നിക്കുവല്ലേ..... ഡേവിഡ് ഒന്ന് ഞൊടിച്ചാൽ ഏത് പെണ്ണും ന്റെ മുന്നിൽ ഉണ്ടാകും......."
 
"ഉണ്ടാകും.....തന്റെ ഒക്കെ സ്വഭാവം അതാണല്ലോ.....അന്തസ്സുള്ള ഒരു പെണ്ണും വരില്ലടോ.....ഞൊടിക്കാൻ നിക്കുവാ.......കുറച്ചു പണം ഉണ്ടെന്ന് കരുതി എന്തും നേടാം എന്നുള്ള തന്റേ വിചാരം ഒന്ന് മാറ്റഡോ......അസുര......"😏
 
"ഡി.....ഡയലോഗ് അടിക്കാതെ മിണ്ടാതെ നിക്കുന്നതാ നിനക്ക് നല്ലത്..... വാ അടച്ചോ....."
 
"ഇല്ലേൽ നി എന്ത് ചെയ്യും.....താൻ പറയുന്ന ഒക്കെ കെട്ട് നിൽക്കാൻ മാത്രം....അത്ര നല്ല വാക്കല്ലെ നി പറയുന്നേ......."
 
"ന്നെ ദേഷ്യം പിടിപ്പിക്കരുത്.....മിണ്ടാതെ നിക്കുന്നതാ നല്ലത്......." 
 
ന്ന് അലറി കൊണ്ട് അടുത്തുള്ള ഒരു പൊട്ടിയ ചെയർ എടുത്തു ബെഞ്ചിൽ ആയി ആഞ്ഞടിച്ചതും......അതിന്റെ ശബ്ദത്തിൽ ഞെട്ടി വിറച്ചു നോക്കിയതും...... അങ്ങേരുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു....... 
 
അത്‌ കണ്ട് ചെറു പേടിയോടെ ഉമിനീരിറക്കി ആളെ ഉറ്റു നോക്കി നിന്നതും.....ന്നെ ദേഷ്യത്തോടെ നോക്കി അടുത്തേക്ക് അടുത്തതും......
 
 പെട്ടന്ന് ന്റെ കാലിനിടയിലൂടെ ഒരു കുഞ്ഞു എലി ഓടി പാഞ്ഞു പോയതും..... ആ മുന്നിൽ നിന്ന് വിറക്കുന്നവനെക്കാൾ പേടി ആ കുട്ടി എലിയെ ആയത് കൊണ്ട് തന്നെ....... ന്റെ അടുത്തേക് ദേഷ്യത്തോടെ അടുത്ത അങ്ങേരുഡെ മേലേക്ക് ചാടി കയറി.... 
 
ആ കഴുത്തിലൂടെ കൈ കൈ ചുറ്റി ഉയർന്നു പൊങ്ങി കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി....
 
പെട്ടന്നുള്ള പെണ്ണിന്റെ അറ്റാക്കിൽ പകച്ചു പോയ ഡേവി തറഞ്ഞു നിന്നതും.....അല്പസമയം കഴിഞ്ഞു ബോധം വീണ്ടെടുത്തു കൊണ്ട്..... 
 
"ഡി..... താഴെ ഇറങ്ങേടി....."
 
"ഒന്ന് അടങ്ങി നിക്കടോ.....താഴെ എലി ഉണ്ടെടോ..... അതെങ്ങാനും ന്നെ കടിച്ചാലുണ്ടല്ലോ......നിനക്ക് അറിയില്ല.....  ഹോസ്പിറ്റൽ ആയി..... സൂചി ആയി.....അഡ്മിറ്റ് ആയി......ടൈം വേസ്റ്റ് ആയി.....അടങ്ങി നിക്ക്......അത്‌ പോയാൽ ഞാൻ ഇറങ്ങില്ലേ......"
 
ന്ന് പറഞ്ഞു പെണ്ണ് ഒന്നൂടെ കഴുത്തിൽ ചുറ്റി പിടിച്ചു കയറിയതും.....ഡേവിഡെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി... 
 
ന്റെ കർത്താവെ ഈ കോപ്പ് എന്നതാ ഈ ചെയ്യുന്നേ.....ഒന്ന് പൊട്ടിക്കാൻ കലിതുള്ളി വന്ന ന്റെ മേലേക്ക് ചാടി കയറി ഇവള്.....അവളുഡെ ഹൃദയമിടിപ്പാണേൽ എന്റേത് പോലെ അറിയുന്നു......ദേഷ്യം കൊണ്ട് ഉയർന്നു മിടിച്ച ഹൃദയതാളം പോലും നോർമൽ മോഡ് ആകുന്നു......ഈ കോപ്പിനെ പിടിച്ചു മാറ്റാൻ തോന്നുന്നു.....പക്ഷെ മനസ്.....അതിന് അനുവദിക്കാത്ത പോലെ......ന്നാ കർത്താവേ എനിക്ക് സംഭവിക്കുന്നെ......
 
ന്നൊക്കെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നതും....... അവന്റെ കൈകൾ അവളിൽ വലയം തീർത്തു കൊണ്ട് അവനിലേക് ചേർത്ത് പിടിച്ചു കഴിഞ്ഞിരുന്നു..... 
 
കഴുത്തിൽ പതിക്കുന്ന അവളുടെ നിശ്വാസം അവനിൽ മറ്റെന്തോക്കെയോ വികാരം അവനിൽ നിറക്കവേ....... 
 
അവന്റെ ചേർത്ത് പിടിക്കലിൽ ഞെട്ടി പോയ ശിവക്ക് അപ്പോൾ ആണ് താൻ എന്താണ് ചെയ്തെന്നുള്ള ബോധം വന്നത്.... 
 
ചെറുപ്പം മുതലേ എലിയെ ഭയങ്കര പേടിയാണ്......അതാണ് കൂടുതലൊന്നും ചിന്തിക്കാതെ ഇങ്ങനെ ചാടി കയറിയത്......ന്റെ കൃഷ്ണ ഇനി അങ്ങേര് ന്നെ പച്ചക്ക് കൊളുത്തുമല്ലോ.....
 
ന്ന് കരുതി കൊണ്ട് പതിയെ കഴുത്തിൽ നിന്ന് പിടി അയക്കവേ...... അങ്ങേരുടെ കൈ മുറുക്കം അരയിൽ കൂടി വന്നതും......ന്റെ ഉള്ളിലൂടെ വിറയൽ കടന്നു പോയതും...... പെട്ടന്ന് ആളിൽ നിന്ന് കുതറി ഇറങ്ങി.....
 
വിട്ട് നിന്ന് ആളെയൊന്ന് ഇടം കണ്ണാലെ നോക്കിയതും....... ഇതുവരെ ദേഷ്യം കൊണ്ട് നിറഞ്ഞ ആ മുഖം ശാന്തമായിരുന്നു...... 
 
ആ കണ്ണുകൾ ന്നെ തന്നെ നോക്കിയതും...... ആ കണ്ണിലെ ഭാവം എന്താണെന്ന് പോലും മനസിലാക്കാൻ കഴിയാതെ ഉറ്റു നോക്കിയതും......ആള് യെന്നിലേക് നടന്നടുക്കുന്നത് കണ്ടു ഞെട്ടി....... 
 
ഇനിയും ഇവിടെ നിക്കുന്നത് പന്തി അല്ലാന്നു മനസിലാക്കി പെട്ടന്ന് ആളെ പിടിച്ചു തള്ളിയതും....... ബാലൻസ് പോയി അങ്ങേരു നിലതെക് വീണതും......
 
ആളെയും മറികടന്നു കതക് തുറന്ന് പുറത്തോട്ടിറങ്ങി കതക് പുറത്തേക് അടച്ചു ലോക്ക് ചെയ്തതും അകത്ത് നിന്ന്.....
 
"ഡി......"
 
ന്നുള്ള അലർച്ചയോടൊപ്പം എന്തോ വീണുടയുന്ന സൗണ്ട് കേട്ട് അവിടെ നിന്നിറങ്ങിയോടി..... 
 
വീണയെ ഇനി പിന്നെ കാണാം...... ഇനിയും ഇവിടെ നിന്നാൽ ആ അസുരൻ.... ന്റെ ബാക്കി വെച്ചേക്കില്ല......
 
ന്ന് പറഞ്ഞു ഓടി ചെന്ന് പെട്ടത് എബിസാർ ഡെ മുന്നിലായിരുന്നു...... 
 
ആൾടെ മുന്നിൽ സഡൻ ബ്രേക്ക്‌ പിടിച്ചു നിന്നതും..... ന്റെ ഓടിവരവ് കണ്ടു പകച്ചു നോക്കിയ എബി സറോട്..... 
 
"ദേ....നിങ്ങടെ ഫ്രണ്ട്നോട്‌ അടങ്ങി നിക്കാൻ പാഞ്ഞോളൂ......നാക്കിന് ലൈസൻസ് ഇല്ലാത്തത് കൊണ്ട് ആ റൂമിൽ പൂട്ടിയിട്ടേക്കുവാ......അവിടെയുള്ളതെല്ലാം  ഉടക്കുന്നേന്ന് മുന്നേ പോയി പുറത്തെടുത്തെക്ക്......"
 
ന്ന് പറഞ്ഞു ആളെയും മറികടന്നു ഓടി..... 
 
ഓടി പോയി നേരെ സൈക്കിൾ എടുത്തു മാളിലേക്ക് വിട്ടു......അങ്ങേരുടെ മാൾ അല്ല....വേറെ മാളിൽ......
 
ആ അസുരന്റെ വീട്ടിൽന്ന് രാവിലെ ഡ്രസ്സ്‌ മേടിക്കാൻ ഇറങ്ങിയതാ.....അപ്പൊ വീണയെ ഒന്ന് കണ്ടേക്കാം ന്ന് കരുതി.... 
 
അവളുടെ അടുത്തേക് ന്റെ ആൺ വേഷത്തിൽ പോകാൻ പറ്റില്ല ന്നുള്ളത് കൊണ്ട് ഞാൻ ആ മാളിലെ റ്റെസ്റ്റൈൽസ്  ഷോപ്പിലേക്ക് കയറി ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്തു.......ഒരു ടോപ്പും എടുത്തു ബില്ല് അടച്ചു നേരെ കടയിൽ നിന്നിറങ്ങി......
 
അതുമായി മാളിലെ വാഷ്‌റൂമിൽ പോയി ഷർട്ട്‌ മാറ്റി ആ പാന്റിന് മുകളിൽ ആ ടോപ് എടുത്തു ഉടുത്ത്.....നേരെ ഡ്രസ്സ്‌ന്റെ കവറും എടുത്ത് സൈക്കിളുമായി കോളേജിലേക്ക് വിട്ടതാ......
 
അവിടെ എത്തി സൈക്കിൾ ഗേറ്റിന് അരികിൽ വെച്ച് അവിടെയുള്ള സെക്യൂരിറ്റി ചേട്ടനടുത്ത് കവർ ഏൽപിചു......
 
അന്ന് വീണയുടെ അഡ്മിഷന്ന് വേണ്ടി കൊണ്ട് വന്നപ്പോൾ സെക്യൂരിറ്റി ചേട്ടനാണ് ഞങ്ങളെ സഹായിച്ചത്.....ആള് ഒരു പാവം ആണ്..... അതുകൊണ്ട് കവർ അവിടെ ഏൽപ്പിച് വീണയെ കാണാൻ അകത്തേക്കു പോയ ഞാനാ ഇപ്പൊ പരക്കം പായുന്നത്....... 
 
ഓടി വന്ന് അവിടെന്ന് കവറും മേടിച്ചു സൈക്കിൾ എടുത്തു നേരെ ആ മാളിലേക്ക് തന്നെ വിട്ടു.... 
 
അവിടെയെത്തി വാഷ്‌റൂമിൽ കയറി ഡ്രസ്സ്‌ മാറ്റി ശ്രാവണി ശ്രാവൺ ആയി മാറി നേരെ കളത്തിൽ പറമ്പിലേക് വിട്ടു......
 
വീട്ടിലെത്തിയപ്പോൾ നേരം ഉച്ച ആയത് കൊണ്ട് ഭക്ഷണം കഴിച്ചു ട്രീസാമ്മയോട് പറഞ് റൂമിലേക്ക് വിട്ടു.....വാതിൽ അടച്ചു ലോക്ക് ചെയ്തു......തലയിലെ വിഗ് അഴിച് മിറർ ടേബിളിൽ വെച്ച്......
 
ഡ്രസ്സ്‌ കവറിൽ നിന്ന് ഒരു പാന്റും ഷർട്ടും എടുത്തു ബെഡിൽ വെച്ച്....ബാക്കി ഷെൽഫിലായി കൊണ്ട് വെച്ച്.....തോർത്തുമെടുത്ത് കുളിക്കാൻ കയറി...... 
 
തലനനച്ചു കുളിച്ചു ഇറങ്ങിയപ്പോഴാണ് ഒന്ന് സമാധാനം ആയത്...... 
 
മുടി ഒന്ന് ഉണങ്ങുന്നത് വരെ ബെഡിൽ ഒന്ന് കിടന്നതും അറിയാതെ ഉറങ്ങി പോയി..... 
 
ഉറക്കം എണീറ്റത് വാതിലിൽ ഉള്ള കൊട്ട് കേട്ടിട്ട് ആണ്..... 
 
"ശ്രാവൺ.....ശ്രാവൺ......"
 
ട്രീസാമ്മയുടെ ശബ്ദം ആണ്.....
 
അത്‌ കേട്ടതും ബെഡിൽ നിന്ന് ചാടി എണീറ്റ് കതകിനടുത്ത് നിന്ന് ശബ്ദമൊന്ന് ഓക്കേയാക്കി വിളികേട്ടതും.....
 
ഞങ്ങൾ ഒരിടം വരെ പോകുവാണ്..... അമ്മച്ചി കിടക്കുവാ....എബിയും അല്ലു മോളും ഡെവിയും ഇപ്പൊ ഇങ്ങോട്ട് വരും..... അവർക്ക് കഴിക്കാൻ പലഹാരം വല്ലതും ഉണ്ടാക്കി വെക്കണം..... അല്ലേൽ അല്ലു വീട് തിരിച്ചിടും....ഞാനും ഇച്ചായനും ഇറങ്ങുവാ.....അമ്മച്ചിയെ ഒന്ന് ശ്രദ്ധിച്ചേക്ക്......"
 
ന്ന് പറഞ്ഞതിന്......ഞാൻ ചെയ്യാം ന്ന് പറഞ്ഞു..... 
 
അവര് പോയതും ഞാൻ പെട്ടന്ന് മുടി കെട്ടി വെച്ച് വിഗ് എടുത്തു ഉറപ്പിച് കണ്ണാടിയിൽ ഒന്ന് നോക്കി ഉറപ്പ് വരുത്തി കതക് തുറന്ന് ലോക്ക് ചെയ്തു താഴേക്ക് ഇറങ്ങി...... 
 
അവര് പോയതും ഞാൻ വാതിലിൽ ലോക്ക് ചെയ്തു അടുക്കളയിൽ പോയി.... 
 
ആകെ ഒന്ന് തിരഞ്ഞ് പക്കാവടക്ക് വേണ്ടി മാവ് ഒക്കെ തിരിഞ്ഞു കണ്ടു പിടിച്ചു.... 
 
ഓഹ്....ഇതൊക്കെയൊന്ന് പറഞ്ഞു തന്നിട്ട് പൊക്കൂടെ ഇവർക്കൊക്കെ......എന്തൊക്കെ എവിടെയൊക്കെയാണെന്ന് ഞാൻ എങ്ങനെ അറിയാന.....പക്കാവടയ്ക്ക് വേണ്ടത് ഒരുവിധം കണ്ടു പിടിച്ചു......" 
 
ന്ന് സ്വയം ഓരോന്ന് പറഞ് മാവ് തയ്യാറാക്കി വെചു........അടുപ്പ് കത്തിച്ചു ചട്ടി വെച്ച് എണ്ണ ഒഴിചു......എണ്ണ ചൂടായപ്പോൾ ഓരോന്നായി എണ്ണയിലിട്ട് വറുത്തു കോരി പാത്രത്തിലാക്കി.......
 
ഒരുവിധം എല്ലാം കഴിഞ്ഞു അടുപ്പ് ഓഫ് ചെയ്യാൻ നിക്കവേ ആണ് കാളിങ് ബെൽ മുഴങ്ങിയത്..... 
 
അത്‌ കെട്ട് പെട്ടന്ന് തന്നെ അടുപ്പ് ഓഫ് ചെയ്ത്.....പലഹാരം അടച്ചു വെച്ച്.....അടുപ്പിൽ നിന്ന് ചട്ടി ഒരുഭാഗത്തേക് മാറ്റി വെച്ചതും..... 
 
ആ വന്ന ആൾക്ക് ക്ഷമ ഇല്ലത്ത രീതിയിൽ ബെല്ലിൽ അമർത്തി പിടിച്ചു ഞെക്കി ചെവി പെരുക്കും പോലെ ബെൽ അടിച്ചതും......ആർക്കാ ഇത്രയും അത്യാവശ്യം......ഇങ്ങനെ കിടന്നു കയറ് പൊട്ടിക്കാൻ......
 
ന്ന് പിറുപിറുത്ത് പെട്ടന്ന് ടവ്വലിൽ കൈ തുടച് ഓടി പോയി കതക് തുറന്നു നോക്കിയതും..... 
 
തലയിൽ കെട്ടുമായി നിൽക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്ന് പോയി.......
 
തുടരും......
 
ഇന്ന് ഒരു പാർട്ടൂടെ വേണേൽ അഭിപ്രായം പറയണേ.........
 
💘ആമി💘
 

❤️പ്രണയശ്രാവണാസുരം❤️ - 9

❤️പ്രണയശ്രാവണാസുരം❤️ - 9

4.6
6117

❤️പ്രണയശ്രാവണാസുരം❤️ Part-9 അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   ആ വന്ന ആൾക്ക് ക്ഷമ ഇല്ലത്ത രീതിയിൽ ബെല്ലിൽ അമർത്തി പിടിച്ചു ഞെക്കി ചെവി പെരുക്കും പോലെ ബെൽ അടിച്ചതും......ആർക്കാ ഇത്രയും അത്യാവശ്യം......ഇങ്ങനെ കിടന്നു കയറ് പൊട്ടിക്കാൻ......   ന്ന് പിറുപിറുത്ത് പെട്ടന്ന് ടവ്വലിൽ കൈ തുടച് ഓടി പോയി കതക് തുറന്നു നോക്കിയതും.....    തലയിൽ കെട്ടുമായി നിൽക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്ന് പോയി.......   അത്ര വലിയ കേട്ടൊന്നും ഇല്ല..... ജസ്റ്റ്‌ ഒരു പ്ലസ് മാത്രം.....പക്ഷെ അത്‌ തന്നെയെന്തോ മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്നത് പോലെ....    കൃഷ്ണ എന്താ സംഭവിച്ചേ....   ന്ന് ആല