❤️പ്രണയശ്രാവണാസുരം❤️
Part-9
അമീന 📝
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
ആ വന്ന ആൾക്ക് ക്ഷമ ഇല്ലത്ത രീതിയിൽ ബെല്ലിൽ അമർത്തി പിടിച്ചു ഞെക്കി ചെവി പെരുക്കും പോലെ ബെൽ അടിച്ചതും......ആർക്കാ ഇത്രയും അത്യാവശ്യം......ഇങ്ങനെ കിടന്നു കയറ് പൊട്ടിക്കാൻ......
ന്ന് പിറുപിറുത്ത് പെട്ടന്ന് ടവ്വലിൽ കൈ തുടച് ഓടി പോയി കതക് തുറന്നു നോക്കിയതും.....
തലയിൽ കെട്ടുമായി നിൽക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്ന് പോയി.......
അത്ര വലിയ കേട്ടൊന്നും ഇല്ല..... ജസ്റ്റ് ഒരു പ്ലസ് മാത്രം.....പക്ഷെ അത് തന്നെയെന്തോ മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്നത് പോലെ....
കൃഷ്ണ എന്താ സംഭവിച്ചേ....
ന്ന് ആലോചിച്ചു ആളെ നോക്കിയതും......അങ്ങേര് ന്നേ രൂക്ഷമായി സംശയത്തോടെ നോക്കുന്നതാണ് കണ്ടത്....
ഇങ്ങേർക്ക് ഈ ഒരു വികാരം മാത്രമേ ഒള്ളു....
ന്ന് മനസ്സിൽ തിങ്കിയതേ ഒള്ളു..... അങ്ങേര് കലിപ്പിൽ വന്ന് കോളറിൽ കുത്തി പിടിച്ചു....
ദേവിയെ......
ന്ന് ഉള്ളിൽ അലറിയതും........
"വൂ ആർ യു..... നിനക്കെന്താടാ ഇവിടെ കാര്യം...ആരും ഇല്ലാത്ത സമയം നോക്കി മോഷണ......"
ന്ന് പറഞ്ഞ് കഴിയും മുന്നേ പുറകിൽ നിന്ന് ഓടി വന്ന എബിസാറും അല്ലുവും ന്റെ മേലെന്ന് അങ്ങേരെ പിടിച്ചു മാറ്റി.....
കാലൻ എന്ത് പിടിയ പിടിച്ചേ.....മോഷ്ടിക്കാൻ വരുന്നവർ ക്ലോസപ്പിന്റെ പരസ്യം കാണിച്ചു ഫ്രണ്ട് ഡോർ തുറന്നല്ലേ വരുന്നേ.....ഈ ശരീരമേ ഒള്ളു.... ബുദ്ധിയില്ല..... ക്ണാപ്പൻ.....
ന്ന് മനസ്സിൽ പ്രാകിയതും എബി സാർ...
"വന്നപ്പഴേ തുടങ്ങാതെ ഡേവി.....കോളേജിൽ ഒരുത്തിയോട് ഏറ്റ് മുട്ടി.....തള്ളി ഇട്ട് നെറ്റിയിൽ പ്ലസ് കിട്ടിയത് പോരെ......ഇനി കാര്യം അറിയാതെ വീട്ടിലും തല്ല് ഉണ്ടാക്കുവ......"
ന്ന് ചോദിച്ചതിന് അങ്ങേര് വീണ്ടാമതും രൂക്ഷമായ നോട്ടം കൊണ്ട് നേരിട്ടതും.....എബി സാറുടെ ഉപദേശം അവിടെ നിന്നു.....അപ്പൊ തന്നെ അല്ലു.....
"ഇച്ചയ്യാ.....ഇത് കള്ളനൊന്നും അല്ല.....ഇവിടെ ജോലിക്ക് വന്നവനാ...... ശ്രാവൺ....."
"വാട്ട്.....ഇവിടെ ജോലിക്കൊ......"
"അല്ല....അപ്പുറത്തെ വീട്ടിലെ കറിയാച്ഛന്റെ വീട്ടിലെ.....ഇവിടെ നിക്കുവല്ലേ ഈ ചെക്കൻ...സില്ലി കുസ്റ്റിയൻ....."😁
ന്ന് എബി സാർ ഇളിച്ചോണ്ട് പറഞ്ഞതും....അങ്ങേര് കലിപ്പ് ൽ ന്നേ തട്ടി മാറ്റി അകത്തേക്കു....
"അമ്മച്ചി......വല്യമ്മച്ചി....."
ന്ന് അലറി കൊണ്ട് പോയതും.....ആൾടെ തള്ളൽ കൊണ്ട് ഒന്ന് ചെരിഞ്ഞു വാതിലിൽ ബാലൻസ് ചെയ്ത് നിന്നു.....
കാലമാടൻ....ഒരൊറ്റ തള്ളലാ.....ഇവിടെ പിടിച്ചിലായിരുന്നേൽ ഞാൻ ഇപ്പൊ മുറ്റത്ത് കിടന്നേനെ.....ഒന്നൂല്ലേലും ഞാൻ ഒരു പെൺകുട്ടി അല്ലെ....
ന്റെ ശിവേ.....നി പലപ്പോഴായി മറക്കുന്നു....നി ഇപ്പൊ ശ്രാവൺ ആൺ.....ആൺ കുട്ടി....അതിന്റേതായ ശരീരത്തിന് കരുത് ഒക്കെ ഉണ്ടാകുമെന്ന് അങ്ങേര് കരുതി കാണും.....ഇനി കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്ത് നിന്നാൽ മതി....
ന്നൊക്കെ മൈൻഡ് വലിയ ഉപദേശം ഒക്കെ തന്നോണ്ടിരിക്കുമ്പോഴാ അല്ലു....
"അതെ.....തന്നോട് അകത്തേക്കു വരാൻ....."
ന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയതും...... ഞാൻ ഷർട്ട് ഒക്കെ ഒന്ന് നേരെയാക്കി അകത്തേക്കു പോയതും..... ഹാളിലായി ബേസ് ചിന്നി ചിതറിയതും ഒരുമിച്ച് ആയിരുന്നു....
അതിന്റെ ശബ്ദത്തിൽ ഞെട്ടി തരിച്ചു പോയ ഞാൻ നോക്കുമ്പോൾ അവിടെ അതാ വല്യമ്മച്ചി.....
"ഡേവി.....നി ഇങ്ങനെ ദേഷ്യം കാണിക്കല്ലേ കൊച്ചനെ.....വല്യമ്മച്ചീടെ കുഞ്ഞ....."
കുഞ്ഞല്ല..... പോത്ത്..... കണ്ണ് കാണില്ലെന്ന് തോന്നണു......😏
ന്ന് ചിന്ന ഒരു ആത്മ എടുത്തിട്ട്.....
ഇവനെയൊക്കെ എന്നാ വിശ്വാസത്താലാണ് വീട്ടിൽ കയറ്റി ജോലി കൊടുത്തേക്കുന്നെ.....ആരാ എന്താ എവിടെയ ഒന്നും അറിയാത്തവരെയൊക്കെയ ജോലിക്ക് വെച്ചേക്കുന്നേ..... "
"മോനെ ഡേവി.....അച്ഛന ഇവനെ ഇങ്ങോട്ട് പറഞ്ഞു വിട്ടേ.....വിശ്വാസം ഇല്ലാത്തവരെയൊന്നും അച്ഛൻ അയക്കുവേല....."
"വാട്ട് ഇവർ......"
"നി ഇങ്ങനെ രോക്ഷം കൊള്ളാതെ കൊച്ചനെ.....നി തന്നെ അല്ലെ സ്ത്രീകളെയൊന്നും ഇവിടെ ജോലിക് നിർത്താരുതെന്ന് പറഞ്ഞെ.....ഇവന് ആണേൽ അടുക്കള ഡ്യൂട്ടി കൂടെ ചെയ്യാമെന്ന് പറഞ്ഞു..... പാവം ആട കുഞ്ഞാ......."
"മ്മ്.....വല്യമ്മച്ചി പറഞ്ഞത് കൊണ്ട് നിന്നോട്ടെ......പിന്നെ ഒള്ളത് പറയാം.....ഇഷ്ടപെടാത്ത വല്ലതും പ്രവർത്തിച്ചാൽ ആ നിമിഷം വീടിന് വെളിയിലാകും ഇവന്റെ സ്ഥാനം......"
ന്ന് ന്നേ കനപ്പിച്ചൊന്ന് നോക്കി പറഞ് കാറ്റ് പോലെ സ്റ്റെയർ കയറി പോയതും.....
"ടാ എബി....എന്നതാടാ അവന്റെ തലയിൽ.....അവനോട് ചോദിച്ചാൽ പറയുവെല.....ഈ ദേഷ്യത്തിൽ അവനേ പിടിച്ചാൽ കിറ്റുവേല....അവന്റെ വല്യപ്പച്ചന്റെ ദേഷ്യവും ഉഷിരുമ കിട്ടിയേക്കുന്നെ.....ഇന്ന് എന്നതായിരുന്നു കാരണം....."
"അത് അമ്മച്ചി......"
ന്ന് പറയലും മുകളിൽ നിന്ന്.....
"എബി....."
ന്നുള്ള അലർച്ചയിൽ എബി സാർ സ്റ്റെയർ കയറി ഓടിയിരുന്നു.....ആൾടെ പോക്ക് കണ്ട് കിളി പോയ കണക്ക് നിന്നതും അല്ലു....
"അമ്മച്ചി ഇവിടെ വരി ഞാൻ ഒരു കാര്യം പറയാം....."
ന്ന് പറഞ്ഞു ഹാളിലെ സോഫയിൽ കൊണ്ട് ഇരുത്തി....ന്നേ ഒന്ന് കൂർപ്പിച്ചു നോക്കി എന്താ ന്ന് ചോദിച്ചതും..... ഞാൻ മെല്ലെ എസ്‌കേപ്പ് അടിച്ചു...... അതുപോലെ തിരിച്ചു സ്റ്റയെറിന്റെ അവിടെ നിന്ന് അവരുടെ സംസാരം ഒളിഞ്ഞു നിന്ന് കാതോർത്തിരുന്നു.......😌
"അമ്മച്ചി ഇന്ന് കോളേജിൽ വലിയ സംഭവo ഉണ്ടായേ.....കഴിഞ്ഞ ദിവസം ഡേവിചായൻ ആ ഫ്രഡറിക്നേ ഒന്ന് പൊട്ടിച്ചില്ലേ.... നമ്മുടെ ഷോപ്പിൽ നിന്നുള്ള ഡ്രസ്സ് മെറ്റീരിയൽസ്സ് ബാംഗ്ലൂർക്ക് കയറ്റി അയച ലോറി ബ്ലോക്ക് ചെയ്ത് ടൈം ലാഗ് ചെയ്തതിന്......"
"ആ അവന് ഇപ്പൊ ഹോസ്പിറ്റലിൽ അല്ലിയോ....."
"അവന് അവിടെന്നയ.... ഞാൻ പറഞ്ഞെ അതല്ല.....അവന്റെ പെങ്ങൾ ആ പരട്ട നൈന.....ഇന്ന് ഒരു വടി എടുത് വന്നേച്ചും.....ന്റെ തലയ്ക്കു അടിക്കും മുന്നേ..... ഒരു ചേച്ചി തടഞ്ഞു ന്റെ മുന്നിൽ കേറി നിന്നു......"
"ഹേ.....ഒരു പെൺകൊച്ചോ......"
"അതെ അമ്മച്ചി.....അവൾക്കിട്ട് ഒന്ന് പൊട്ടിക്കേം ചെയ്തു......"😁
"ശരിക്കും....എന്താ ആ മോൾടെ പേര്....നമ്മുടെ കോളേജിലുള്ള കൊച്ചാണോ...."
"പേര് ഒന്നും ഇന്ക് അറിയില്ല....പഠിക്കുവൊന്നും അല്ല....പേര് ഇടക് ശിവന്ന് പറഞ്ഞു.... ഞാൻ അപ്പഴേക്കും ശിവേച്ചി ന്ന് വിളിച്ചു....."
"ഓഹ്....നിനക്ക് ആ കൊച്ചിനെ ഇങ്ങോട്ട് കൊണ്ടുവരാൻ പാടില്ലായിരുന്നോ.....അങ്ങനെ ഉശിരുള്ള ഒരുത്തിയെ ആണ് നമ്മഡെ ഡേവി മോന് വേണ്ടത്..... നമുക്ക് ഒന്ന് ആലോചിച്ചാലോ...."
"നടന്നത് തന്നെ.....അല്ലേലെ പെണ്ണെന്നു പറഞ്ഞാൽ ബാധ കയറിയ പോലെ ഉറഞ്ഞു തുള്ളത്തില്ലയോ ഇച്ചായൻ....ന്നിട്ട് കെട്ടിക്കാൻ നടക്കുന്നെ.....പിന്ന അത് നമ്മടെ കൂട്ടരും അല്ല വല്യമ്മച്ചി....."
"അതിനെന്ന..... അതൊന്നും നിക്ക് ഒരു പ്രശനമല്ല.....അവനെ പാവം പിടിച്ചതുങ്ങളൊന്നും ശരിയാവത്തില്ല......"
"ന്നാൽ ഇതൊട്ടും ശരിയാവുമെന്ന് അമ്മച്ചി വിചാരിക്കണ്ട.....ഇന്നലെ എബിചൻ പറഞ്ഞില്ലേ ഇച്ചായനോട് നമ്മുടെ ഷോപ്പിൽ വെച്ച് ഉടക്കിയ ഒരു കൊച്ചിന്റെ കാര്യം.....ആ കൊച്ചും ഇതും ഒന്നാണ്....."😁
"ന്റെ കർത്താവെ....അവന്റെ കെട്ട് കാണാൻ ഞാൻ എന്നാ ചെയ്യണം..... അല്ല....ന്നിട്ട് നിന്റെ ഇച്ചായൻ ആ കൊച്ചിനേ അവിടെ വെച്ചെങ്ങാനും കണ്ടോ...."
"കണ്ടോന്നോ.....ആ ചേച്ചിയേം പിടിച്ചു വലിച് പോണത് കണ്ട്......"
"പിന്നെ എന്നാ ഉണ്ടായി...."
"അതൊന്നും അറിയില്ല....ലാസ്റ്റ് ഇച്ചായനെ കിട്ടിയത് ഒരു ക്ലാസ്സ് റൂമിൽ പൂട്ടിയിട്ട അവസ്ഥയിൽ ആയിരുന്നു.....
എബിചൻ ചെന്ന് നോക്കുമ്പോൾ ആൾറെഡി പൊട്ടി കിടക്കുന്ന ബെഞ്ചോക്കെ ഇനി ആക്രിക്കാർക്ക് കൊടുക്കേണ്ട പരുവം ആയിരുന്നു......അങ്ങനെ പറ്റിയതാ ഇച്ചായന്റെ തലയിലെ കെട്ട്.....ന്നേ തള്ളി ഇട്ട് വേദനിപ്പിച്ചതിന് വിടില്ല ന്നൊക്കെ പറഞ്ഞു ന്ന് എബിചൻ പറഞ്ഞു....."
ന്ന് അല്ലു പറഞ്ഞതും......
കൃഷ്ണ....
ന്ന് അറിയാതെ ഉള്ളാലെ വിളിച്ചു പോയി.....അപ്പൊ ന്റെ തള്ളലിൽ വീണു ആണോ..... ആണേൽ കണക്കായി പോയി.... അത് അങ്ങേർക്ക് കിട്ടണ്ടേതാ..... പെണ്ണുങ്ങളെ ഇഷ്ടം അല്ലെലോ...വെറുതെ അല്ല ചാടി കടിക്കാൻ വരുന്നേ.... നി ഒക്കെ കെട്ടുന്ന പെണ്ണ് നിന്നെ ക്ഷ ഞ ക്രാ ണ്ണ.... ന്നൊക്കെ വരപ്പിക്കൂടാ.....
ന്നൊക്കെ മനസ്സിൽ പിറുപിറുത്തു പിന്നേം അവരുടെ സംസാരത്തിലേക് ശ്രദിച് നിന്നു....
"ന്നാലും ആ പെണ്ണ് ന്റെ കൊച്ചനെ തള്ളി ഇട്ടേച്ചും മുറിവ്....."
"അമ്മച്ചി ഇന്ക് തോന്നുന്നത്... അല്ലേലെ ഇച്ചായന് പെണ്ണ്ന്ന് പറഞ്ഞാലേ ചതുർഥി ആണ്....അപ്പൊ ഇന്ക് തോന്നുന്നത് ശിവേച്ചിയോട് ഇച്ചായൻ തട്ടി കയറി കാണും..... ആൾടെ ധൈര്യം വെച്ച് എന്നത്തേലും ചെയ്തുo കാണും....."
"ഇന്കും അതാ തോന്നുന്നേ.....അവന്റെ കയ്യിലിരിപ്പ് കൊണ്ടാകും....ന്നിട്ട് ഹോസ്പിറ്റൽ കാണിചൊ അവനെ....."
"ഇല്ല വല്യമ്മച്ചി..... ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടായിരുന്നു....നെറ്റിയിൽ ചെറിയ ഒരു പോറൽ മാത്രം ഒള്ളു.....ആഴത്തിൽ ഒന്നും ഇല്ല....അമ്മച്ചി എവിടെ....."
"നിന്റെ അപ്പൻ ഓഫീസിൽ നിന്ന് വന്നായിരുന്നു.... അവന്റ കൂടെ നിങ്ങടെ ചെറിയപ്പായിഡെ അങ്ങാട് പോയി....കുറച്ച് കഴിഞ്ഞു അവരെല്ലാം വരും...."
"ഇന്ന് അവര് ഇവിടെ ആണോ....."😁
"ആ പെണ്ണെ... നി പോയി കുളിച്ചേച്ചും വാ.... ന്നിട്ട് വല്ലതും കഴിക്ക്....."
"ന്നാൽ ഞാൻ കുളിച്ചേച്ചും വരാം.....എബിചായനോട് പറയട്ടെ റോസ്‌ലിമ്മയും ചെറിയച്ഛയിയും ഇന്ന് വരുവാന്ന്......"
ന്ന് പറഞ്ഞു സ്റ്റെയർ കയറി പോയതും....
ഞാൻ തിരിഞ്ഞു നടന്നു..... കിച്ചണിലേക്ക് പോയി....
ഇന്ക് പുറകെ വന്ന അമ്മച്ചി.....
"ടാ കൊച്ചനെ.....അവർക്ക് കുടിക്കാൻ ചായ യെടുത്തേര്.....ഡേവി മോന് കോഫി മതി......നിനക്ക് ഡേവി മൊനേ അറിയില്ലല്ലൊ ആ തലയിൽ കേട്ട് കെട്ടി വന്നില്ലേ അതാണ്... ദേഷ്യം ഉണ്ടന്നെ ഒള്ളു..... ഉള്ളു പൊള്ളയാ.... അവന് ദേഷ്യം വരുന്നതൊന്നും ചെയ്യണ്ടിരുന്നാൽ മതി.....ഞാ ഒന്ന് കിടക്കുവാ.... ഇന്ക് ഉള്ളത് റൂമിലോട്ട് തന്നേച്ചാൽ മതി....അവർക്ക് മുകളിലേക്ക് കൊണ്ട് കൊടുത്തേക്ക്......"
"ചെയ്യാം അമ്മച്ചി......"
ന്ന് പറഞ്ഞതും അമ്മച്ചി തിരിച്ചു പോയി.....
ഉള്ളു പൊള്ളയാ പോലും.....😏😏ജാഡ തെണ്ടി.....😬....
ന്ന് പിറുപിറുത്ത് മൂന്ന് ക്ലാസ്സിൽ ചായ ഉണ്ടാക്കി എടുത്തു ട്രേയിൽ വെച്ചു.....ഒരു മഗ്ഗിൽ കോഫിയും...... ഒരു പ്ലേറ്റിൽ പക്കാവടയും എടുത്തു ട്രെയിൽ തന്നെ വെച്ച് അതുമായി അമ്മച്ചിയുടെ റൂമിൽ കൊണ്ട് കൊടുത്തു....
അമ്മച്ചി പക്കാവട ഒന്ന് മാത്രം എടുത്തു...... അധികം ഓയിലി ആയിട്ടുള്ളത് കഴിക്കരുത് ന്ന് ഡോക്ടർ പറഞ്ഞെന്ന് പറഞ്ഞു......
ഞാൻ തിരിഞ്ഞു അതുമായി സ്റ്റെയർ കയറിയപ്പോഴാണ് അല്ലു ചാടി തുള്ളി വരുന്നത്.....അവൾ ന്റെ കയ്യീന്ന് ചായ മേടിച്ചു കയ്യിൽ പകവാട വാരി കൊണ്ട് ഹാളിൽ പോയതും......ഞാൻ അതുമായി സ്റ്റെയർ കയറി.....
മുകളിൽ ഒരു റൂമിൽ നിന്ന് എബി സാർ ഇറങ്ങി വന്നതും..... ന്നേ കണ്ട് അടുത്തേക് വന്ന് അതീന്നു ചായ എടുത്തു പലഹാരം ഒന്ന് വായിൽ ഇട്ടോണ്ട് മുന്നോട്ടു പോയതും...
ഞാൻ ആ അസുരന്റെ അടുക്കൽ പോകണോ വേണ്ടയോ ന്ന് കരുതി നിന്നതും....സ്റ്റെയർ ഇറങ്ങാൻ നിന്ന എബി സാർ ...
"ടൊ.... യെന്നതാടോ അവിടെ നിന്ന് പരുങ്ങുന്നെ.... അവൻ അകത്തു ഉണ്ട്..... കൊണ്ട് കൊടുക്ക്....."
ന്ന് പറഞ്ഞു ഇറങ്ങി പോയതും....
ന്റെ കൃഷ്ണ.....ആ അസുരന്റെ മുന്നിലേക്കാണ് ഞാൻ പോകുന്നെ..... ന്നേ തിരിച്ചറിയരുതേ.....അങ്ങേര് കലിപ്പ് ആയാൽ ഓട്ടോമാറ്റിക് ആയി ഇന്കും കലി കയറും......അതീന്നു നിക്ക് കൺട്രോൾ തരണേ.....
ന്നൊക്കെ പ്രാർത്ഥിച് കതക് തുറന്നു അകത്തേക്കു കയറിയതും...... അവിടെത്തെ കാഴ്ച കണ്ട് തറഞ്ഞു നിന്ന്.....
കൃഷ്ണ....
ന്ന് മനസ്സിൽ അറിയാതെ വിളിച്ചു പോയി.....
അങ്ങേര് അതാ ബോഡി ശോ ക്ക് നിക്കുന്ന പോലെ ഒരു പാന്റ് മാത്രം ഇട്ടോണ്ട് ഷർട്ട് ഇടാതെ നിക്കുവാ......
മസിലും ഉരുട്ടി കയറ്റി വെച്ച് നിക്കുന്നത് കണ്ടില്ലേ..... ഒത്തിരി ചിത്രപണികൾ ഒക്കെ ഉണ്ട് ശരീരത്തിൽ..... ഇതെന്തിന്റെ കുഞ്ഞാണോ എന്തോ.....😏
പിന്തിരിഞ്ഞു നിന്ന് തല തൂവർത്തുവാ കക്ഷി..... ആളെ ഒന്ന് അടിമുടി വീക്ഷണ കോണകം നടത്തി നിക്കുമ്പോൾ ആണ്..... തിരിഞ്ഞു നിന്ന അവൻ പെട്ടന്ന് എന്നിലേക്കും തിരിഞ്ഞതും..... ന്നേ കണ്ട്....കലിപ്പിൽ.....
"വാട്ട് ദി....."
ന്ന് പറഞ്ഞു ന്റെ നേരെ ഉറഞ്ഞു തുള്ളി വന്നതും...... ഞാൻ ഉമിനീരിറക്കി കൊണ്ട് ട്രേയും പിടിച്ചു....നിന്നതും അങ്ങേര്....
"വാട്ട് തെ ഹെൽ ആർ യു ഡൂയിങ് ഹിയർ.....ഒരാളുടെ റൂമിലേക്ക് വരുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പോലും തനിക് അറിയില്ലെടോ.....ഇനി ഇത് പോലെ മാനേഴ്സ് ഇല്ലാതെ പ്രവർത്തിച്ചാൽ കൂടുതൽ സംസാരം ഒന്നും ഉണ്ടാവില്ല..... എടുത്തു ഏറിയും ഞാൻ.... ഇനി ഇങ്ങോട്ട് വരുമ്പോൾ കനോക്ക് ചെയ്തിട്ട് വേണം വരാൻ....."
ന്ന് കലിപ്പിൽ പറഞ്ഞതും ഞാൻ തലയാട്ടി അങ്ങേരെ മനസ്സിൽ പ്രാകി കൊണ്ട് ഇളിച്ചോണ്ട് ട്രെ നീട്ടി....
"സാർ.....ചായ....."
"ചായ.... ഐ ഡോണ്ട് ലൈക് ചായ...."
ന്ന് പറഞ്ഞു ട്രെ തട്ടാൻ നിന്നതും.... ഞൊടിയിടയിൽ പുറകിലേക്ക് വലിഞ്ഞു ട്രെ ബാലൻസ് ചെയ്ത് കൊണ്ട്....
"സാർ ഇത് കോഫി ആണ്....."
ന്ന് പെട്ടന്ന് പറഞ്ഞതും...... ന്നേ ഒന്ന് രൂക്ഷമായി നോക്കി മഗ് എടുത്തു....
അത് അവിടെ വെച്ചേക്ക് ന്ന് പറഞ് ബെഡിൽ ഇരുന്ന് ഹെഡ് ബോഡിലേക് ചേർന്ന് ഇരുന്ന്..... ഫോണിൽ തോണ്ടി കോഫി സിപ് ചെയ്തു കൊണ്ടിരുന്നു......
അങ്ങേരുടെ ചുണ്ണാമ്പ് തേപ്പ് കണ്ട് അങ്ങേരെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ടു.... അല്ല പിന്നെ.....
ഇവിടെ നിൽക്കേണ്ടത് ന്റെ ആവശ്യം ആയി പോയി.... ഇല്ലേൽ.... ആ ചിലങ്ക ഒന്ന് കയ്യിൽ കിട്ടിക്കോട്ടെ.....അടാർ പണി തന്നു ഞാൻ മുങ്ങൂടാ അസുര.....
ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബെഡിനരികിലെ ടേബിളിൽ പ്ലേറ്റ് വെച് നിവർന്നു നിക്കുന്നതിനിടയിലാണ് അങ്ങേരെ തലയിലെ പ്ലസ് അഴിഞ്ഞു ചെറുതായി രക്തo പൊടിയുന്നത് കണ്ടത്.....
അത് കണ്ടതും.....
"സാർ മുറിവ്......ബ്ലഡ് വരുന്നു....."
ന്ന് പറഞ്ഞു വെപ്രാളത്തോടെ ആൾടെ അടുത്തേക്ക് കുനിഞ്ഞു മുറിവിലേക്കായ് കൈ നീട്ടവേ.....
"ഏയ്യ്..... താനിത് എങ്ങോട്ടാടോ ഇടിച്ചു കയറി വരുന്നേ......എനിക്ക് അറിയാം എന്താ വേണ്ടേതെന്ന്.....ആ ഡ്രോയറിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് ഇങ്ങേടുക്ക്....."
ഒന്ന് പോടോ....എന്താ വേണ്ടേതെന്ന് അറിയാലോ....ന്നാൽ പോയി എടുക്കടോ.... 😏
ന്ന് മനസ്സിൽ പുച്ഛിച് നിന്ന്....
"ടൊ.... സ്വപ്നം കാണാതെ പറഞ്ഞത് ചെയ്യ്....."
ന്ന് കലിപ്പിൽ പറഞ്ഞതും.....
ഞാൻ പെട്ടന്ന് പോയി ഡ്രോയർ തുറന്നതും......കണ്ണിൽ ഉടക്കിയത് ന്റെ ചിലങ്കയിലായിരുന്നു.....
അത് കണ്ടതും കണ്ണുകൾ വിടർന്നു... അതെടുക്കാനായി അതിലേക് കൈ നീളവേ.....
"എന്ത് നോക്കി കൊണ്ട് നിക്കുവാടോ....."
ന്ന് ഗർജ്ജിച്ചതും ചിങ്കയിലേക്ക് നീണ്ട കൈ പതിയെ അതിനടുത്തുള്ള ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് നീണ്ട് അതെടുത്തതും.....
"അതടച്ചേച്ചും കൊണ്ട് വാടോ....."
ന്ന് അലറി....
ഇങ്ങേരെ ഞാൻ.....ന്റെ കൃഷ്ണ മിക്കവാറും ഈ ബോക്സ് കൊണ്ട് അങ്ങേര്ഡെ തലയ്ക്കിട്ട് ഒന്ന് കൊടുക്കും ഞാൻ..... കണ്ട്രോൾ ശിവ..... നിനക്ക് ഒരു അവസരം വരും.....
ന്ന് മനസ്സിൽ മൊഴിഞ്ഞു ബോക്സ് ആൾക്ക് നേരെ നീട്ടി തിരിഞ്ഞു പോകാൻ നിന്നതും.....
"ഇത് ഇനി തന്നോട് പ്രത്യേകം പറയണോ...."
"എന്ത് സാർ....."😬
ന്ന് ചോദിച്ചതെ ഓർമയുള്ളു.....
"നിനക്ക് ഇവിടെ വെറുതെ തരാൻ പൈസ ഒന്നും ഇരുപ്പില്ല..... പറയുന്ന ജോലി പറയുന്ന സമയത്ത് ചെയ്തോണം....."
"അത് സാർ.... ന്നോട് അടുക്കളയിൽ......"
"അതെന്തോ ആയിക്കോട്ടെ.....നിനക്ക് ഇവിടെ ജോലി വേണേൽ ഞാൻ പറയുന്നത് കൂടെ അനുസരിച്ച് നിന്നോണം...ഒദർ വയ്‌സ് യു വിൽ ബി ഔട്ട്....."
ഒന്ന് പോടോ കാലാ....നി പറയുന്നത് കേൾക്കാൻ ന്നേ കിട്ടൂല്ല.....ഔട്ട് ആണ് പോലും..... വല്ല സായിപ്പിന്റേം പ്രേതം കൂടിക്കാണും....
ന്ന് പല്ല് കടിച്ചു മനസ്സിൽ പറഞ്ഞതും.....
"ആൻഡേർസ്റ്റന്റ്....."
ന്ന് അലറിയതും...... ഞാൻ തല ആട്ടി മനസ്സിൽ നല്ല നാല് തെറി പറഞ്ഞു സമാധാനം കൊണ്ട്......
"ന്നാൽ ഈ മുറിവ് ഡ്രസ്സ് ചെയ്യ്......"
ന്ന് പറഞ്ഞു ബെഡിൽ നിന്ന് കാൽ നിലത്തു ഊന്നി ഇരുന്ന്..... ആ ബോക്സ് ബെഡിലേക്കിട്ട് പിന്നേം ഫോണിൽ തോണ്ടിയതും.....
അങ്ങേരെ കലിപ്പിൽ ഒന്ന് നോക്കി ആ ബോക്സ് ഇടുത്തു ആൾടെ അടുത്ത് ബെഡിൽ ഇരുന്നു.....
ബോക്സ് ഓപ്പൺ ചെയ്ത് അതീന്നു ഡെറ്റോൾ കോട്ടണിൽ എടുത്തു ആളെ നോക്കി ഒന്ന് പരുങ്ങിയതും.....
ആള് തല ഉയർത്തി നോക്കി....
"വാട്ട് ... "
ന്ന് ചോദിച്ചതും...... ഞാൻ ചുമൽ കൂച്ചി.....ഒന്നും ഇല്ലാന്ന് പറഞ്.....
നെറ്റിയിൽ ചാഞ്ഞ മുടി....ഇടത് കയ്യാൽ മാടി ഒതുക്കി....
ന്റെ കൃഷ്ണ കയ്യൊക്കെ വിറക്കുന്നല്ലോ.....ഇത്രയും അടുത്ത് ഇങ്ങനെ സൈലന്റ് മോഡ് ആയിട്ട് ആദ്യം ആയത് കൊണ്ടാകും.....അങ്ങേരുടെ പ്രെസ്സെൻസ് ന്റെ ഹൃദയമിടിപ്പ് കൂട്ടുന്നത് എന്താ കൃഷ്ണ..... ആദ്യം ആയിട്ടാ ഇങ്ങനെ ആണൊരുത്തന്റെ അടുത്ത് ഇരിക്കണേ.....
ന്നൊക്കെ ആലോചിച്ചു കൂട്ടി പരുങ്ങി പതിയെ കോട്ടൺ കൊണ്ട് മുറിവ് ക്ലീൻ ചെയ്ത്......ഓയിന്മെന്റ് പുരട്ടിയതും......അങ്ങേര് ന്റെ മുഖത്തേക് മിഴികൾ ഉയർത്തി നോക്കി.....
അത്രയും അടുത്ത് ഇരു മിഴികൾ പരസ്പരം ഇടഞ്ഞതും......ഒരുനിമിഷം അതിൽ ലയിച്ചു നിന്ന് പോയി...... പതിയെ ആ കൈകൾ ന്റെ കവിളിൻ നേരെ ഉയർന്നു വന്നതും..... സ്വബോധം വീണ്ടെടുത്തു ഞെട്ടി മാറിയതും..... അങ്ങേര് ശീല പോലെ നിന്ന് പെട്ടന്ന് മുഖം തിരിച്ചു.... ഞാൻ ഇനി എന്ത് ചെയ്യും ന്ന് അറിയാതെ അവിടെ ഉമിനീറിറക്കി ഇരുന്നതും..... പെട്ടന്ന് തിരിഞ്ഞു ന്നേ രൂക്ഷമായി നോക്കി കൊണ്ട്.....
"ആരെ നോക്കി കൊണ്ട് നിക്കുവാടോ..... പെട്ടന്ന് ചെയ്തിട്ട് പൊ......പറയുന്നത് എന്തും പട്ടിയെ പോലെ പണി എടുത്താലേ ശമ്പളം തരു.....നി ഒരു ആണായത് കൊണ്ട ഇവിടെ.....അല്ലെങ്കിൽ ചവിട്ടി പുറത്താക്കിയേനെ......"
ന്ന് പറഞ്ഞതും ഇന്ക് അടിമുടി എരിഞ് കയറി.....
ന്നേ പട്ടിയാക്കും അല്ലേടാ പരട്ടെ....ചവിട്ടി പുറത്താകകയും ചെയ്യുമല്ലെ.....അസുര.....നി ഡേവി അല്ലടാ ഡെവിളാട മരത്തലയ.....
ന്ന് മനസ്സിൽ പ്രാകി ന്റെ ദേഷ്യം മുഴുവൻ പഞ്ഞി എടുത്തു മുറിവിൽ നന്നായി അങ്ങ് അമർത്തി പിടിച് തീർത്തതും......
അങ്ങേര് അലറി കൊണ്ട്.....
"വാട്ട് തെ ഹെൽ....."
ന്ന് ചീറി ന്നേ ചെറഞ്ഞു നോക്കിയതും.....
ഞാൻ നിഷ്കു എക്സ്പ്രെഷൻ കാഴ്ച്ച വെച്ചോണ്ട് ഇരുന്നതും...... ഒരു കയ്യാൽ ന്റെ ഷർട്ട്‌ൽ കുത്ത് പിടിച്ചു കൊണ്ട് പിറകിലെക്ക് തള്ളി എണീറ്റ് മിററിന് മുന്നിലോട്ട് പോയി....
തള്ളലിൽ നിലത്തോട്ട് വീണ ഞാൻ അവിടെ നിന്ന് എണീറ്റ് നോക്കുമ്പോൾ അങ്ങേരുടെ പിടിയിൽ ഷർട്ട്‌ന്റെ മുകളിലെ രണ്ട് ബട്ടൺ അഴിഞ്ഞു കിടന്നത് കണ്ട് ഉള്ളിലൂടെ വിറയൽ കടന്നു പോയി....
പെട്ടന്ന് ആളിൽ നിന്ന് തിരിഞ്ഞു കൊണ്ട് എടുപ്പിടിയേനെ ബട്ടൺസ്സ് ഇട്ടതും.....
"എന്ത് നോക്കി നിക്കുവാടോ ഇവിടെ..... ഗെറ്റ് ഔട്ട്......"
ന്ന് അലറിയതും ഞാൻ കതക് തുറന്നു ഓടി......
ആ ഓട്ടം നിന്നത് ഹാളിൽ ആയിരുന്നു....
അവിടെ സോഫയിൽ ഇരുന്ന് ടീവി കാണുന്ന എബിയേം അല്ലുവിനേം കണ്ട് നേരെ പുറത്തോട്ടിറങ്ങാൻ നിൽക്കവേ.....എബി സാർ....
"ടൊ....ഡേവി എവിടെ....."
അങ്ങേര് കാശിക്ക് പോയി.....😬
ന്ന് മനസ്സിൽ പറഞ്...
"സാർ വന്നില്ല....."
ന്ന് പറഞ്ഞു നേരെ മുറ്റത്തേക്ക് ഇറങ്ങി...... ഈ മുറ്റത്തു ഇനി എന്ത് പണിയാ കൃഷ്ണ.....
ന്ന് കരുതി ചുറ്റും ഒന്ന് നോക്കി നിന്നതും....
"ടൊ.......ശ്രാവൺ....."
ന്ന് വിളിച്ചു അല്ലു വന്നതും..... ഞാൻ തിരിഞ്ഞു നോക്കി....
"തനിക്കുള്ള പണി ന്നോട് വിളിച്ചു ഏൽപ്പിച്ചിട്ടുണ്ട് അമ്മച്ചി.....പിന്നെ പുറം പണിയും ഇയാൾ ആണെന്ന് പറഞ്ഞു..... എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറയാം.... ഇങ്ങോട്ട് വാ......"
ന്ന് പറഞ്ഞു മുന്നേ നടന്നതും..... ഞാൻ അവൾക് പുറകെ ആയി ലോനിലേക്ക് പ്രേവേശിച്ചു.....
നേരെ ഗാർഡനിലേക്ക് കൊണ്ട് പോയി....
"ഇങ്ങോട്ട് നോക്ക്..... ദിവസവും രാവിലെയും വൈകുന്നേരവും പ്ലാന്റ്സ്സ് വെള്ളം ഒഴിച്ചോണം.....ഇവിടെ ഗാർഡനിൽ എന്തൊക്കെ പണി ഉണ്ടോ അതെല്ലാം ചെയ്യണം.....
പിന്നെ ഇതിന് വേണ്ടിയുള്ള സാധനങ്ങൾ എല്ലാം ആ ഔട്ട് ഹോസ്സിലെ ഷെഡിൽ കാണും......അതൊക്കെ നോക്കിയും കണ്ടും ഉപയോഗിച്ചോണം.....പിന്നെ അതാണ് ലോൺ മൂവർ....."
ന്ന് ലോണിലെ ഒരു മരത്തിന് താഴെ ഉള്ള ഒരു വസ്തു ചൂണ്ടി കാണിച്ചോണ്ട് പറഞ്ഞതും.....
"അതെന്താ......."🙄
"അതും അറിയില്ലേ..... താനെന്ത് പണിക്കാരൻ ആടോ......വാട്ട് എവെർ....അത് ലോണിലെ പുല്ല് ഒക്കെ വൃത്തിയിൽ ക്ലീൻ ചെയ്യാൻ ഉള്ളതാ.....അത് ചെയ്തിട്ട് വേണം ലോണിൽ വെള്ളം നനയ്ക്കാൻ.....അതിന് പൈപ്പ് ഇവിടെ ഉണ്ട്......"
ന്ന് പറഞ്ഞു മതിലോട് ചേർന്നുള്ള മരത്തിന് താഴെ നിലത്ത് ആയിട്ട് നീളത്തിൽ ഒരു പൈപ്പ്...... അതിൽ പിടിച്ചു തിരിച്ചതും...... എന്തൊക്കെയോ കുഞ്ഞു പൈപ്പ്കൾ ലൊനിൽ അവിടെ ഇവിടെയായി ഉയർന്നു വന്ന്....നാല് ഭാഗവും വെള്ളം ചീറ്റി തെറിച്ചു......
"ടൊ ഇതൊക്കെ യെന്താണെന്ന അറിയാലോല്ലെ.....വാട്ടർ സ്പ്രൈ ആണ്.....ലോണിലെ പുല്ലിനും ഈ കാണുന്ന മരത്തിനൊക്കെ ഇതീന്ന് നനച്ചാൽ മതി......പൂക്കൾക് വാട്ടറിങ് ക്യാൻ ഉണ്ടാകും അത് ഉപയോഗിച്ചോ......പിന്നെ ഈ കുളം ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കി പഴയ വെള്ളം ഒഴിവാക്കി പുതിയത് നിറച്ചു വെക്കണം.....ഇനി സംശയം ഒന്നും ഇല്ലല്ലൊ......"
"ഇല്ല....."😁😁
ന്ന് പറഞ്ഞു.... ചിരിച്ചതും.....
അതിന് ന്നേ രൂക്ഷമായി ഒന്ന് നോക്കി.....കൊണ്ട്....
"ദേ ചെക്കാ.....അടങ്ങി ഒതുങ്ങി ഇവിടെ നിന്നോണം.....
കോഴിത്തരം കൊണ്ട് വന്നാൽ ഈ അല്ലു ആരാണെന്ന് അറിയും.... അവന്റെ ഒരു ഇളി......"
ന്ന് പിറുപ്പുറത്ത് ചവിട്ടി തുള്ളി അകത്തേക്കു കയറി പോയതും....... ഞാൻ അറിയാതെ വായും തുറന്ന് നിന്ന് പോയി....
ന്റെ കൃഷ്ണ....കോഴിയോ..... ഞാനോ......ആ അവളെ പറഞ്ഞിട്ടും കാര്യം ഇല്ല....അവളെ സമ്പാദിച്ചിടത്തോളം ഇപ്പൊ ഞാൻ ഒരാണാണല്ലോ..... ന്റെ ചിരി പോലും കോഴിയായി ചിത്രീകരിക്കപെടും......
ന്ന് കരുതി ഒന്ന് നെടുവീർപ്പിട്ട് നേരെ ഔട്ട് ഹോസിൽ പോയി നോക്കി....അവിടെ ഒത്തിരി സാധങ്ങൾ ഉണ്ട്....അതീന്നു വാട്ടറിങ് ക്യാൻ എടുത്തു കൊണ്ട് വന്ന്..... അതിലേക് പൈപ്പിൽ നിന്ന് വെള്ളം നിറച്ചു.....
ചെടികൾക്കെല്ലാം വെള്ളം ഒഴിച്ച് കൊണ്ടിരുന്നപ്പോൾ.....
"വാട്ട്.....അവിടെ പിന്നെ നിനക്ക് എന്താടോ പണി.....പറഞ്ഞ പണി ചെയ്യാനാ തനിക്കൊക്കെ മാസാമാസം ശമ്പളം എണ്ണി തരുന്നേ.....ഇന്ന് തന്നെ ബാംഗ്ലൂരിലേക്കുള്ള ലോഡ് എത്തിയിരിക്കണം.....നോ മോർ എസ്ക്യൂസ്..... ഓക്കേ....."
ന്നുള്ള അലറൽ കേട്ട്.....ശബ്ദം കേട്ട ഭാഗത്തേക് മിഴികൾ ഉയർത്തിയപ്പോൾ ആ അസുരൻ അതാ ആൾടെ റൂമിലെ ബാൽക്കണിയിൽ നിന്ന് ഫോണിൽ ഷോട്ട് ചെയ്യുന്നു.....
ന്റെ കൃഷ്ണ ഇങ്ങേർക്ക് ഇങ്ങനെ ഹീറ്റ് ആയിയായി ബോർ അടികുന്നില്ലേ.....നല്ല അടികിട്ടാഞ്ഞിട്ട.....ക്ഷമ ന്ന് പറയുന്നത് അങ്ങേരെ ഡിക്ഷണറിയിൽ പോലും ഇല്ല......ഇങ്ങേരെ കലിപ്പ് കുറച്....... ക്ഷമ എന്താണെന്ന് പഠിപ്പിക്കേണ്ടി ഇരിക്കുന്നു.....
ന്ന് മനസ്സിൽ കരുത് ആ ക്യാൻ മെല്ലെ അവിടെ വെച്ച് ചുറ്റുമൊന്ന് നോക്കിയതും...... കണ്ണിലുടക്കിയ വസ്തു കണ്ട് ന്റെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു....മിഴികൾ ഉയർത്തി അങ്ങേരെ നോക്കി....
നിനക്കുള്ളത് ഞാൻ തരാമെടാ കാലാ.....അയാം കമിങ്ങെ.....😁😁
ന്ന് മനസ്സിൽ പറഞ്ഞു ഊറി ചിരിച്ചു......
തുടരും......
അഭിപ്രായം പറയണേ...... അങ്ങനെ ആണേൽ ഇന്ന് ഒരു പാർട്ടൂടെ പോസ്റ്റാം....
💘ആമി💘