Aksharathalukal

പ്രണയാർദ്രം💕 - 5

Part 5
 
 
വൈഗ കുഞ്ഞിന്റെ അടുത്തു നിന്ന് എണീറ്റ് ഷെൽഫിന്റെ അടുത്തേക്ക് നടന്നു.
 
ഷെൽഫ് ഒന്നാകെ നോക്കിയിട്ടും ഒരു ഫോട്ടോപോലും കിട്ടിയില്ല. അവൾ നിരാശയോടെ തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ തട്ടി നിന്നു. അവളുടെ ഹൃദയമിടിപ്പ് പതിന്മടങ് കൂടാൻ തുടങ്ങി.അവൾ പതിയെ തല ഉയർത്തി നോക്കി, തന്നെ തന്നെ നോക്കി നിൽക്കുന്ന കാർത്തിയെ കണ്ടതും അവൾ അവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി.
 
 
 
"എന്താ നോക്കുന്നെ "
 
അവന്റെ ചുടു നിശ്വാസം അവളുടെ കാതുകളിൽ തട്ടി.
 
"അത്.... അത് പിന്നെ "
 
അവൾ എന്ത് പറയും എന്നറിയാതെ വിക്കി കൊണ്ടിരുന്നു.
 
 
"മം... എനിക്ക് ഒരു കപ്പ് കോഫി കിട്ടോ ഡോ തല വേദനിക്കുന്നു "
 
കാർത്തി പറഞ്ഞു. അവൾ അവനെ നോക്കി കൊണ്ട് തലയാട്ടി പുറത്തേക്ക് പോയി.
 
കാർത്തി തലയ്ക്കു കൈ കൊടുത്തു കൊണ്ട് ബെഡിൽ ഇരുന്നു. പിന്നെ അല്ലു മോളെ കെട്ടിപിടിച്ചു.
 
 
 
വൈഗ അടുക്കളയിൽ ചെന്ന് വേഗം കോഫി ഉണ്ടാക്കി മുറിയിലേക്ക് നടന്നു.
 
 
 
"കോഫി..."
അവന്റെ നേരെ കപ്പ് നീട്ടി കൊണ്ട് പറഞ്ഞു.
 
"ആഹ്.... താങ്ക്സ് "
 
കോഫിയും കൊണ്ട് കാർത്തി ബാൽക്കണിയിലേക്ക് ഇറങ്ങി. ആ സമയം വൈഗ അല്ലു മോളെയും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
 
 
 
"അവൻ എന്തിയെ മോളെ "
 
ലക്ഷ്മി ചോദിച്ചു.
 
"മുകളില, തല വേദന ആണെന്ന് പറഞ്ഞു"
 
 
"ഓഹ്... എന്നാ മോളൊന്ന് പോയി നോക്കിയേ... എനിക്ക് ആ സ്റ്റെപ് കയറാൻ വയ്യ അതാ "
 
കുഞ്ഞിനെ വൈഗയുടെ അടുത്ത് നിന്ന് വാങ്ങി കൊണ്ട് ലക്ഷ്മി പറഞ്ഞു.
 
"ആ
 
 
 
വൈഗ റൂമിലെത്തി നോക്കുമ്പോ കാർത്തി നല്ല ഉറക്കമാണ്. അവൾ പതിയെ അവന്റെ നെറ്റിയിൽ ഒന്ന് കൈ വെച്ചു. പനി ഒന്നുമില്ല എന്ന് കണ്ടതും അവൾ അവനെ ഉണർത്താതെ അവിടുന്ന് പോവാൻ നിൽകുമ്പോൾ ആണ് കാർത്തി അവളുടെ കൈ കളിൽ പിടിച്ചത്. വൈഗ ഞെട്ടി കൊണ്ട് അവനെ നോക്കി ഉറക്കത്തിൽ ആണെന്ന് കണ്ടതും അവൾ സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ചു. പിന്നെ അവനെ പുതപ്പിച്ചു കൊടുത്തു കൊണ്ട് വാതിൽ ചാരി പുറത്തിറങ്ങി.
 
 
 
 
വൈകുന്നേരം വൈഗ റൂമിലേക്ക് വരുമ്പോ കാർത്തി എണീറ്റ് ബെഡിൽ ഇരിക്കുവായിരുന്നു. വൈഗ കുറച്ചു നേരം അവനെ നോക്കി നിന്നു.പെട്ടന്ന് അവനും അവളെ നോക്കി. അവൾ ഒന്ന് പിടഞ്ഞു കൊണ്ട് നോട്ടം മാറ്റി.
 
 
"തല വേദന മാറിയോ "
 
പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
 
"ഇല്ലെങ്കിൽ ടാബ്ലറ്റ് കഴിക്കാം അല്ലെങ്ങിൽ ബാം പുരട്ടി തരട്ടെ "
 
 
"വേണ്ടെടോ കുറവുണ്ട് "
 
ഒരു ചിരിയോടെ കാർത്തി പറഞ്ഞു.
 
 
''മ്മ്... എന്നാ ഞാൻ കോഫി എടുത്ത് വരാവേ "
 
വൈഗ അത്രയും പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
 
 
 
 
__________🥀🥀
 
 
 
"മോളെ കുറച്ചു കറി ഒഴിച്ചേ "
 
രാത്രി ഫുഡ് കഴിക്കുമ്പോ ജയൻ പറഞ്ഞു. വൈഗ ഒരു ചിരിയോടെ അയാൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു.
 
 
"ഞാൻ എടുക്കാം മോളെ "
 
കാർത്തിയുടെ മടിയിൽ ഇരുന്ന് കുസൃതി കാണിക്കുവാണ് പെണ്ണ്.അവന്റെ പാത്രത്തിൽ നിന്ന് ഭക്ഷണം വാരുന്നുണ്ട്.
 
 
"മേണ്ട... ഞാൻ അച്ചയ്ക്ക് മാമു വാരി കൊടുക്കവ അല്ലെ അച്ചേ "
 
 
 പത്രത്തിൽ നിന്ന് രണ്ടു വറ്റ് എടുത്ത്  കാർത്തിയുടെ വായിൽ വെച്ചു കൊണ്ട് അല്ലു മോൾ പറഞ്ഞു.
 
 
 
"അല്ല കിച്ചു... നിങ്ങൾ മോളുടെ വീട്ടിലേക്ക് വിരുനിന് പോവുന്നില്ലേ...വൈഗയുടെ അമ്മ എന്നെ വിളിച്ചിരുന്നു."
 
ലക്ഷ്മി ആണ്. വൈഗ കിച്ചു എന്ത് പറയും എന്നറിയാൻ അവന്റെ മുഖത്തേക്ക് നോക്കി. അവനും അവളെ നോക്കുവായിരുന്നു. അവൾക്ക് അങ്ങോട്ട് പോവാൻ ആഗ്രഹം ഉണ്ടെന്ന് തോന്നി അവൻ. അതുകൊണ്ട് തന്നെ അവൻ നിഷേധിക്കാൻ തോന്നിയില്ല.
 
 
 
"നീ പൊക്കോ ഡാ രണ്ടു ദിവസം കഴിഞ്ഞു വന്ന മതി. ഞാൻ ഉണ്ടെല്ലോ ഓഫീസിൽ "(ജയൻ)
 
 
ഹ്മ്മ്...
 
 
 
 
 
രാത്രി കാർത്തി റൂമിൽ വന്നപ്പോയെക്കും വൈഗ കുഞ്ഞിനെയും വെച്ച് ഉറങ്ങിയിരുന്നു. അല്ലു മോളെ ചേർത്തു പിടിച്ചു ഉറങ്ങുന്ന വൈഗയെ നോക്കി അവൻ നിന്നു.അല്ലു മോളുടെ അതെ പോലെ ഉണ്ട്. അവൻ ഒരു ചിരിയോടെ ഓർത്തു. പിന്നെ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി....
 
 
 
💕💕💕💕💕💕💕💕💕
 
 
ഇന്നാണ് വൈഗയുടെ വീട്ടിലേക്ക് വിരുന്നിന് പോവുന്നത്. വൈഗ നല്ല സന്തോഷത്തിൽ ആണ്. എങ്കിലും കാർത്തിക്ക് അവിടെ ഇഷ്ട്ടമാവോ എന്ന ഒരു ഭയം ഉണ്ടായിരുന്നു അവൾക്ക്. അല്ലു മോൾക്ക്  നീല നിറത്തിലുള്ള ഒരു ഉടുപ്പ് ഇട്ടു കൊടുത്തു. തലയിൽ അതെ നിറമുള്ള ഹെയർബോ വെച്ചു. കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ടു കൊടുത്തു. വൈഗയും നീല നിറമുള്ള സാരി ആയിരുന്നു ഉടുത്തത്.കാർത്തി ഓഫീസിലേക്ക് എന്തോ അത്യാവശ്യം കാൾ വന്നത് കൊണ്ട് പോയതാണ്. അവർ രണ്ടുപേരും അവനെ കാത്തിരുന്നു. അവൻ വന്ന് റൂം തുറക്കുമ്പോ കണ്ടത് അല്ലു മോളോട് എന്തൊക്കെയോ പറഞ്ഞു കൊഞ്ചുന്ന വൈഗയെ ആണ്.
 
"ആയ്... അച്ഛാ വന്നു "
 
വൈഗയുടെ മടിയിൽ നിന്ന് ഇറങ്ങി കൊണ്ട് അല്ലു പറഞ്ഞു.
 
"ഒരഞ്ചു മിനിറ്റ് ഇപ്പൊ വരാം...''
 
വൈഗയോട് പറഞ്ഞു കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ ഷെൽഫ് തുറന്നു.
 
''ഇത് പോരെ...'"
 
ഷെൽഫിൽ ഡ്രസ്സ്‌ തിരയുന്ന കാർത്തിയോട് അവൾ തേച്ചു വെച്ച ഷർട്ട്‌ നീട്ടികൊണ്ട് ചോദിച്ചു.
അവൻ ഒരു ചിരിയോടെ അവളുടെ കയ്യിൽ നിന്നത് വാങി ഫ്രഷ് ആവാൻ കയറി.
 
 
 
കാർത്തി സ്റ്റയർ ഇറങ്ങി വരുമ്പോ കണ്ടു അവനെ കാത്തു നിൽക്കുന്ന വൈഗയെയും കുഞ്ഞിനേയും. അവർ ലക്ഷ്മിയോട് യാത്ര പറഞ്ഞിറങ്ങി.
 
കാറിലായിരുന്നു യാത്ര. വൈഗയുടെ മടിയിൽ ഇരുന്ന് ഉറക്കം പിടിച്ചിരുന്നു അല്ലു മോൾ. കാർത്തി ആദ്യമായി പോവുന്നത് കൊണ്ട് തന്നെ വൈഗ ഇടയ്ക്ക് വഴി പറഞ്ഞു കൊടുക്കുന്നുണ്ട്.കാർത്തി ഒരു  കടയുടെ മുൻപിൽ വണ്ടി നിർത്തി.
 
ഇപ്പൊ വരാം... അത്രയും പറഞ്ഞു കൊണ്ട് ആ കടയിലേക്ക് കയറി പോയി. കുറച്ചു കഴിഞപ്പോ ഒരു കവറിൽ എന്തൊക്കെയോ കൊണ്ട് വന്നു, കാറിന്റെ ബാക്ക് സീറ്റിൽ വെച്ചു.
 
 
"ആദ്യായിട്ട് പോകുവല്ലേ...."
വൈഗ നോക്കുന്നത് കണ്ട് കാർത്തി പറഞ്ഞു.
 
 
 
 
വൈഗയുടെ വീട്ടിൽ എത്തിയപ്പോ ഉച്ചയോട് അടുത്തിരുന്നു. വൈഗ യുടെ കയ്യിൽ നിന്ന് കുഞ്ഞിനെ എടുത്ത് കാർത്തി ഇറങ്ങി. വൈഗ ബാക് സീറ്റിൽ നിന്ന് കവർ എടുത്തു കൊണ്ട് ഉമ്മറത്ത് അവരെ കാത്തു നിൽക്കുന്ന സുലോചനയുടെയും അനുവിന്റെയും അടുത്തേക്ക് നടന്നു.
 
"മോനെ... വാ അകത്തോട്ടു ഇരിക്കാം..."
സുലോചന പുറത്തു നിൽക്കുന്ന കാർത്തിയോട് പറഞ്ഞു. അവൻ ഒരു ചിരിയോടെ അകത്തോട്ടു കയറി.
 
"കുഞ്ഞ് ഉറങ്ങി അല്ലെ... മോൾ കുഞ്ഞിനെ റൂമിൽ കിടത്തിവാ "
 
സുലോചന കുടിക്കാൻ ഉള്ള വെള്ളം കൊടുത്തു കൊണ്ട് പറഞ്ഞു.
 
വൈഗ തലയാട്ടി കൊണ്ട് കാർത്തിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി റൂമിൽ കൊണ്ടുപോയി കിടത്തി. അവരുടെ പുറകെ തന്നെ അനുവും ചെന്നു. കാർത്തി സുലോചനയോട് വിശേഷങ്ങൾ പറഞ്ഞിരുന്നു.
 
 
 
കുഞ്ഞിനെ കിടത്തി രണ്ടു ഭാഗത്തും ഓരോ തലയണ വെച്ചു,വൈഗ അനുവിനെ നോക്കി ചിരിച്ചു.
 
 
"മാളു എന്തിയെ..."
 
"ചേച്ചി ഇന്നലെ വിളിച്ചപ്പോ പറഞ്ഞില്ലായിരുന്നില്ലേ മാളു ചേച്ചിയോട് ക്ലാസ്സ്‌ കളയണ്ട പൊക്കോ എന്ന് ആ ദേഷ്യത്തിൽ സ്കൂളിലേക്ക് പോയിട്ടുണ്ട്"
 
 
അനു ചിരിയോടെ പറഞ്ഞു.മാളുവിന് എക്സാം അടുത്തു വരുന്നത് കൊണ്ട് തന്നെ വെറുതെ ക്ലാസ്സ്‌ കളയരുത് എന്ന് പറഞ്ഞിരുന്നു വൈഗ.
 
"ചേച്ചി വൈകുന്നേരം വരുമ്പോ കണ്ടുവോളും ഞങ്ങളെ വെറുതെ ക്ലാസ്സ്‌ എന്തിനാ കളയുന്നെ... അല്ല നീ എന്താ പോവാഞ്ഞേ "
 
 
അനുവിന്റെ തലയിൽ കൊട്ടികൊണ്ട് വൈഗ ചോദിച്ചു.അനു ഒന്ന് ഇളിച്ചു കാട്ടികൊണ്ട് പുറത്തേക്ക് ഓടി.
വൈഗ ഒരു ചിരിയോടെ പുറകെയും....
 
 
കാർത്തി ആ വീട് ഒന്ന് നോക്കി. ചെറിയ ഓടിട്ട വീട് ആണേലും നല്ല വൃത്തി ഉണ്ടായിരുന്നു. എന്തോ ac ഒന്നുമില്ലാതെ തന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു അവിടെ. കുറഞ്ഞ സമയം കൊണ്ട് തന്നെ അവന് അവിടെ ഇഷ്ട്ടമായി...
 
 
 
 
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു വൈഗയും സുലോചനയും ഉമ്മറത്തിരുന്നു സംസാരിച്ചു.വൈഗയുടെ മുഖത്തെ പുഞ്ചിരിയിൽ നിന്ന് തന്നെ മനസിലായിരുന്നു അവൾക്ക് അവിടെ സുഖമാണെന്ന്.
 
 കാർത്തി കുറച്ചു മാറി നിന്ന് ഫോണിൽ എന്തോ നോക്കുവാണ്. അല്ലു മോളും അനുവും ഉമ്മറത്തിരുന്ന് അവർ കൊണ്ടുവന്ന ചോക്ലേറ്റ് കഴിക്കുന്നുണ്ട്.ആദ്യം പരിജയ കുറവ് കാണിച്ചുവെങ്കിലും പിന്നെ  അനുവുമായി കൂട്ടായി അല്ലു.
 
 
 
 
 
 
"മോനെ ചായ കുടിക്കാം വാ "
 
വൈകുന്നേരം ഉമ്മറത്തിരിക്കുന്ന കാർത്തിയോട് സുലോചന പറഞ്ഞു.
അവൻ ഒരു ചിരിയോടെ അകത്തോട്ടു നടന്നു.നല്ല ചൂട് പരിപ്പുവടയും നെയ്യിൽ വറുത്ത ഉണ്ണിയപ്പവുമൊക്കെ കൂട്ടി എല്ലാവരും ചായ കുടിച്ചു.
 
 
"നാളെ അമ്പലത്തിൽ പോവുന്നുണ്ടോ നിങ്ങൾ ""
സുലോചന ആണ്. വൈഗ കാർത്തിയെ നോക്കി.പോയേക്കാം ഒരു ചിരിയോടെ കാർത്തി പറഞ്ഞു.
 
 
അപ്പോഴാണ്  മാളു ക്ലാസ്സ്‌ കഴിഞ്ഞു വന്നത്. വൈഗയെ കണ്ടതും മാളു ഓടി വെന്ന് അവളെ കെട്ടിപിടിച്ചു.
 
"ഡി പെണ്ണെ പോയി കുളിച്ചു വന്നേ."(സുലോചന)
 
"നിക്കമ്മ എത്ര ദിവസായി എന്റെ ചേച്ചി കുട്ടിയെ കണ്ടിട്ട് "
 
വൈഗയുടെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നു കൊണ്ട് മാളു പറഞ്ഞു. വൈഗ ഒരു ചിരിയോടെ അവളെ ചേർത്തു.
 
"എന്നിട്ട് പറ എന്തൊക്കെ ഉണ്ട് "
മാളു ആവേശത്തോടെ ചോദിച്ചു.
 
"ഹും മാറിയേ... ഇത് ന്റെ മ്മയാ..."
 
മാളുവിനെ പിടിച്ചു മാറ്റാൻ നോക്കികൊണ്ട് അല്ലു പറഞ്ഞു. അപ്പോഴാണ് അല്ലുവിനെയും അവളെ നോക്കി നിൽക്കുന്ന കിച്ചുവിനെയും അവൾ കണ്ടത്. അവൾ ഒന്ന് ചിരിച്ചു കൊണ്ട് അല്ലു മോളെ നോക്കി. കവിൾ മുഴുവൻ വീർത്തു നിൽക്കുന്നുണ്ട്, വൈഗയെ പിടിച്ചത് പറ്റിയിട്ടില്ല പെണ്ണിന്😍
 
 
"ഹും... മാർ എന്റെ അമ്മയെ തൊടണ്ട"
പിന്നെയും മാളുവിനെ തള്ളി കൊണ്ട് പറഞ്ഞു. മാളു ഒരു ചിരിയോടെ അല്ലുമോളുടെ അടുത്ത് ഇരുന്നു.
 
 
"എന്റെ ചേച്ചിയാ ഇത് "
വൈഗയെ ചൂണ്ടി അല്ലുവിനോട് പറഞ്ഞു.
 
"അല്ല എന്റെ അമ്മയാ"
ചുണ്ട് പിളർത്തി കരയാൻ ആയതു പോലെ പറഞ്ഞു. വൈഗ അല്ലുവിനെ എടുത്തു കൊണ്ട് കവിളിൽ മുത്തി. അല്ലുമോൾ വൈഗയുടെ കഴുത്തിലൂടെ കൈ ചുറ്റി കിടന്നു.
 
"നീ പോയി ഡ്രസ്സ്‌ മാറ്റി വാ... അമ്മ ചായ എടുക്കാം "
 
"ഇപ്പോ വരാം..."
 
അത്രയും പറഞ്ഞു കൊണ്ട് മാളു അവളുടെ റൂമിലേക്ക് പോയി.
 
മാളു കുളിച്ചു വന്നു ചായ കുടിച് വിശേഷങ്ങൾ പറയാൻ വൈഗയുടെ അടുത്ത് ഇരുന്നു. മാളുവിനെ കണ്ടതും അല്ലു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു. മാളു ഒരു ചിരിയോടെ അവളുടെ കയ്യിലെ മിട്ടായി അല്ലുമോൾക്ക് നീട്ടി. മാളുവിനെ ഒന്ന് നോക്കിയതിനു ശേഷം അല്ലു വൈഗയെ നോക്കി. വൈഗ ചിരിച്ചതും അല്ലു മോൾ  മാളുവിന്റെ കയ്യിലെ മിട്ടായി വാങ്ങി കുണുങ്ങി ചിരിച്ചു.
 
"എന്റെ അമ്മയാ..."
 
"ഓഹ്... ആയിക്കോട്ടെ"
 
അല്ലുമോളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് മാളു പറഞ്ഞു.
 
 
 
 
"കുഞ്ഞിനെ താ... ഞാൻ പിടിക്കാം "
 
രാത്രി ഭക്ഷണം കഴിക്കുമ്പോൾ കാർത്തി പറഞ്ഞു.
 
"വേ... വേണ്ട "
 
സാരിക്കുള്ളിലൂടെ കൈ ഇടുന്ന അല്ലുമോളെ കൈ പിടിച്ചു വെച്ചു കൊണ്ട് വൈഗ പറഞ്ഞു.അവൻ അവളെ നോക്കി പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് ഇരുന്നു കഴിച്ചു.
 
 
 
 
 
 
"ചെറിയ മുറിയ...കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടിലേക്ക്...."
 
 
"എന്നാ എന്റെ മോളെയും കൊണ്ട് പോട്ടെ "
 
 
കാർത്തിയുടെ ചോദ്യം കേട്ട് വൈഗ ചുണ്ട് പിളർത്തികൊണ്ട് വേണ്ടെന്ന് തല ആട്ടി.
 
"എന്നാ പിന്നെ വെന്ന് കിടക്കാൻ നോക്ക് "
 
അത്രയും പറഞ്ഞു കൊണ്ട് കാർത്തി പോയി കിടന്നു.
 
ഹും...വലിയ വീട്ടിൽ വളർന്നതല്ലേ എസി ഒന്നുമില്ലെങ്കി ചിലപ്പോ ഉറക്കം വരില്ലായിരിക്കും അതാ പറഞ്ഞെ... അതിന് എന്റെ കുഞ്ഞിനേയും കൊണ്ട് പോട്ടെ എന്ന് ഹും... അപ്പൊ ഞാൻ എങ്ങനെയാ ഉറങ്ങാ.
വൈഗ പിറുപിറുത്തു. അല്ലു മോൾക്ക് വീട് മാറിയത് കാരണം ഉറക്കം ശെരിക്കും കിട്ടിയില്ലെങ്കിലോ എന്ന് കരുതി അവളെ ബെഡിന്റെ അരുവിൽ ആണ് കിടത്തിയത്... ഇനി നീക്കി കിടത്തിയാൽ ചിലപ്പോൾ ഉണരും എന്നത് കൊണ്ട് വൈഗ കാർത്തിയുടെ അടുത്താണ് കിടന്നത്.
 
 
 
ഈ പെണ്ണ് എന്താ ഇങ്ങനെ.... എന്നോട് സംസാരിക്കുമ്പോ ഭയങ്കര വിക്കൽ ആണ്... എന്നാ വേറെ എല്ലാവരോടും നന്നായി സംസാരിക്കുന്നുമുണ്ട്..ആഹ് വഴിയെ ശെരി ആക്കാം...'കാർത്തി ഒർത്തു.
 
വൈഗ പുറം തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ കാർത്തിയുടെ ശ്വാസം അവളുടെ പുറത്തു തട്ടുന്നുണ്ടായിരുന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു ബെഡിൽ കൈ ചുരുട്ടി പിടിച്ചു.
 
 
 
തുടരും🥀
 
 
 
 

പ്രണയാർദ്രം💕 - 6

പ്രണയാർദ്രം💕 - 6

4.7
5591

Part 6   രാവിലെ ആദ്യം എണീറ്റത് വൈഗ ആണ്. അവൾ ഒന്ന് തിരിഞ്ഞു നോക്കി... സുഖമായി ഉറങ്ങുകയാണ് കാർത്തി. അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവൾ എണീറ്റ് കുഞ്ഞിനും അവനും പുതച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി.         '"മുടി കൊഴിയുന്നുണ്ടോ പെണ്ണെ "   വൈഗയുടെ മുടി കോതി ഒതുക്കി കൊണ്ട് സുലോചന ചോദിച്ചു. അവരുടെ അടുത്ത് തന്നെ മാളുവും അനുവും ഉണ്ട്.     "അത് എണ്ണ മാറിയില്ലേ അതാ "   "ഹ്മ്മ്... എന്നാ പോവുമ്പോ ഇത് കൊണ്ടു പോയിക്കോ ഇല്ലെങ്കിൽ മുടി മുഴുവൻ ഊരി പോവും "   "ആഹ്..."           കാർത്തി എണീറ്റിരുന്ന് റൂമൊന്ന് നോക്കി, ജനാല തുറന്നി