Aksharathalukal

പ്രണയാർദ്രം💕 - 4

Part  4
 
''മോളെ... നീയും കിച്ചുവും അമ്പലത്തിൽ പോവുന്നുണ്ടോ... "
 
 
അല്ലുവിനെയും കൊണ്ട് താഴേക്ക് വന്ന വൈഗയോട് ചോദിച്ചു.
 
"ഏഹ്... എനിക്ക് അറിയില്ല "
 
 
"കിച്ചു എന്തിയെ "
 
അല്ലുവിനുള്ള പാൽ കൊടുത്തു കൊണ്ട് ലക്ഷ്മി ചോദിച്ചു.
 
"പുറത്തേക്ക് പോയി.."
 
 
"ഹ... ഞാൻ ഒന്ന് അവനോട് പറഞ്ഞിട്ട് വരാം...."
 
 
"മ്മ്... വൈഗ ഒന്ന് മൂളിക്കൊണ്ട് അല്ലു മോളെ നോക്കി. പെണ്ണ് വിരൽ പിടിച്ചു വായിൽ ഇട്ടു നുണയുന്നുണ്ട്.
 
 
"അയ്യേ... അമ്മേടെ പൊന്ന് വായിൽ നിന്ന് വിരൽ എടുത്തേ ചീച്ചി (ചീത്ത)കുട്ടികൾ അല്ലെ ഇങ്ങനെ ചെയ്യാ "
 
അല്ലു മോളുടെ വിരൽ എടുത്തു കൊണ്ട് പറഞ്ഞു. എന്നിട്ട് പാലിൽ മുക്കി ബിസ്ക്കറ്റ് കൊടുക്കാൻ തുടങ്ങി.
 
 
 
 
 
ലക്ഷ്മി കാർത്തിയോട് അമ്പലത്തിൽ പോകുവാൻ പറഞ്ഞുവെങ്കിലും അവൻ പോവുന്നില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി. പിന്നെ ലക്ഷ്മി കുറച്ചു ചൂടായിട്ടാണ് അമ്പലത്തിൽ പോവാം എന്ന് സമ്മതിച്ചത്. അവൻ സത്യം പറഞ്ഞാൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു....
 
 
 
 
"അച്ചേ.... നമ്മൾക്ക് പോവാ ച്ചേ പ്ളീച്ച്..."
 
കാർത്തിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അല്ലു മോൾ പറഞ്ഞു.
 
"അച്ചോടാ... പോവാ ട്ടോ അച്ഛമ്മയോട് നല്ല ഉടുപ്പ് ഇട്ടു തരാൻ പറ "
 
 
അല്ലു മോളുടെ തലയിൽ തലോടി കൊണ്ട് കിച്ചു പറഞ്ഞു.
 
"ആ... ഇപ്പൊ വരാവേ...."
 
 
 
 
 
കാർത്തി ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് പുറം തിരിഞ്ഞു നിന്ന് ബെഡിൽ നിൽക്കുന്ന അല്ലുവിന്റെ മുടി ചീകി കൊടുക്കുന്ന വൈഗയെ ആണ്.അവൾ അതുകൊണ്ട് തന്നെ അവൻ വന്നത് അറിഞ്ഞിട്ടില്ല. അരയോളം ഉള്ള അവളുടെ മുടി വെറുതെ അഴിച്ചിട്ടിട്ടുണ്ട്, കുളിച്ചു വന്നതേ ഉള്ളു എന്ന് തോനുന്നു വെള്ളം ഉറ്റി വീയുന്നുണ്ട്... അവൻ എന്തോ അവളുടെ മുടിക്കുളിൽ മുഖം പൂഴ്ത്താൻ തോന്നി.... അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. പെട്ടന്ന് എന്തോ ഓർത്ത് മുഖം വെട്ടിച്ചു കൊണ്ട് ഷെൽഫിന്റെ അടുത്തേക്ക് ചെന്ന് ഡ്രസ്സ്‌ എടുത്തു പോയി.
 
 
 
പച്ച നിറത്തിലുള്ള ഒരു പട്ടുപാവാട ഇട്ടു സ്റ്റയർ ഇറങ്ങി വരുന്ന അല്ലുവിനെ കണ്ടതും കാർത്തി അവളെ നോക്കി ചിരിച്ചു.
 
 
"അച്ചേ... പൂവാം "
 
 
 കാർത്തിയോട് അല്ലു ചോദിച്ചു.
 
"ആ... പോവാലോ "
 
അല്ലു മോളെ എടുത്തുയർത്തി കൊണ്ട് കാർത്തി പറഞ്ഞു.
 
 
"അല്ല... ആരാ എന്റെ ചുന്ദരി കുട്ടിയെ ഒരുക്കി തന്നെ "
 
വൈഗയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് കിച്ചു ചോദിച്ചു.
 
 
"അമ്മയാ... ചുന്ദരി ആയില്ലേ ഇപ്പൊ നാൻ "
 
 
ഹെയർ ബോ ഇട്ടു വെച്ച മുടിയിൽ പിടിച്ചു കൊണ്ട് അല്ലു മോൾ ചോദിച്ചു.
കാർത്തിയപ്പോ അല്ലു മോൾ അമ്മയാണെന്ന് പറഞ്ഞത് കേട്ടപ്പോ  വൈഗയുടെ വിടർന്ന കണ്ണുകൾ നോക്കി കാണുവായിരുന്നു.
 
 
 
 
____________✨️✨️
 
 
 
 
അമ്പലത്തിൽ പോയി വന്ന ശേഷം കാർത്തി ഓഫീസിലേക്ക് ആണെന്ന് പറഞ്ഞിറങ്ങി.വൈഗയുമായി കുഞ്ഞ് കൂട്ടായതു കൊണ്ട് തന്നെ കാർത്തി പോയപ്പോ  വല്ലാണ്ട്  ബഹളം വെച്ചതോന്നും ഇല്ല.
 
 
 
"മോൾ ഉണ്ടായത് കൊണ്ട, ഇല്ലെങ്കിൽ കിച്ചു പോയതിന് കരഞ്ഞു പൊളിച്ചേനെ ഇവിടെ"
 
 
ലക്ഷ്മിയമ്മ പറഞ്ഞു.
വൈഗ ആണോ എന്ന രീതിയിൽ അല്ലുവിനെ നോക്കി. അവൾ പാൽ പല്ലു കാണിച്ചു കൊണ്ട് കുണുങ്ങി ചിരിച്ചു.
 
 
''മോൾ ഇത് അവൾക്ക് കൊടുത്തേര് "
 
 
അപ്പം കൊണ്ടു വന്ന് വൈഗയ്ക്ക് കൊടുത്തു.
 
"നിച്ച് മേണ്ട...വെശകുന്നില്ല"
 
 
ഭക്ഷണം കണ്ടതെ പെണ്ണ് ചിണുങ്ങാൻ തുടങ്ങി.
 
 
"അയ്യോ... ന്റെ കുഞ്ഞിന്റെ ഉണ്ണിവയറിൽ ഒന്നും ഇല്ല ല്ലോ... മാമു തിന്നാൽ അല്ലെ വലിയ കുഞ്ഞാവ"
 
 
ഒരുരുള കുഞ്ഞിന്റെ വായിൽ വെച്ചു കൊണ്ട് വൈഗ പറഞ്ഞു.
 
 
"നിക്ക് വേണ്ട ഹും"
 
മുഖം തിരിച്ചു കൊണ്ട് അല്ലു പറഞ്ഞു.
 
 
"ദേ എന്റെ കുഞ്ഞ് ഒന്നും കഴിച്ചില്ലേൽ അമ്മ പിണങ്ങുവേ..."
 
 
അല്ലു മോളെ പോലെ ചുണ്ട് പിളർത്തി കൊണ്ട് വൈഗ പറഞ്ഞു.
 
 
''യ്യോ മേണ്ട.... പിണങ്ങേണ്ട അല്ലു മോൾക്ക് സങ്കടം ബരും പിണങ്ങിയാ"
 
 
വൈഗയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
"എന്ന നല്ല കുട്ടി ആയി വായ തുറന്നെ ആ"
 
 
 
ഗുഡ് ഗേൾ😘
 
 
ഭക്ഷണം കൊടുത്ത് വായ കഴുകിപിച്ചു അല്ലു മോളുടെ കവിളിൽ ഒരു ഉമ്മ വെച്ചു.
 
 
 
______________🥀🥀
 
 
 
 
ക്ലാസ്സിൽ ഇരിക്കുമ്പോയൊക്കെ മാളുവിന്റെ മനസ്സിൽ വൈഗ ആയിരുന്നു.ഒരു കുഞ്ഞുള്ള ആൾ വൈഗയ്ക്ക് ഒരിക്കലും ചേരില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു. ഫ്രീ പിരീഡ് ആയതു കൊണ്ട് തന്നെ മാളു ഡെസ്കിൽ തല വെച്ചു കിടന്നു.
 
 
"മാളു, എന്നാലും നിന്റെ ചേച്ചിക്ക് അതിന് മാത്രം പ്രായം ഒന്നുമില്ല ല്ലോപോരാത്തതിന് സുന്ദരിയും എന്നിട്ടെന്താ ഒരു രണ്ടാം കെട്ട് കാരനെ കൊണ്ട് കെട്ടിച്ചേ..."
 
 
ഫ്രണ്ട്സിന്റെ ഇടയിൽ നിന്ന് ഒരാൾ ചോദിച്ചതും മാളു ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു.
 
അയാളെ കണ്ട് പറയണം ന്റെ ചേച്ചിയെ ഒന്നും ചെയ്യരുത് എന്ന്.... വേണേൽ എങ്ങനേലും ഞാൻ നോക്കിക്കോളാം എന്റെ കുടുംബത്തെ, പാവം എന്റെ ചേച്ചി... ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ഞങ്ങളെ നോക്കാൻ'
അവൾ ഓർത്തു.
 
 
 
 
 
 
"ശോ ഇത്രയും നല്ല ഒരു കുഞ്ഞുണ്ടായിട്ട് എന്തിനാ അവര് ഇതിനെ വിട്ടു പോയെ... അല്ല ഇനി മരിച്ചതായിരിക്കോ "
 
 
വൈഗ ബെഡിൽ കിടന്നു കളിക്കുന്ന കുഞ്ഞിനെ നോക്കികൊണ്ട് സ്വയം ചോദിച്ചു.
 
ആഹ് എന്തായാലെന്താ എനിക്ക് എന്റെ കുഞ്ഞിനെ കിട്ടിയല്ലോ
 
അല്ലു മോളെ കെട്ടിപിടിച്ചു കവിളിൽ മുത്തി വൈഗ.
 
അല്ല അമ്മയോട് ചോതിച്ചാലോ.... അല്ലെങ്കി വേണ്ട വല്ല ഫോട്ടോ ഇരിപ്പുണ്ടോ എന്ന് നോക്കാം
 
വൈഗ കുഞ്ഞിന്റെ അടുത്ത് നിന്ന് എണീറ്റ് ഷെൽഫിന്റെ അടുത്തേക്ക് നടന്നു.
 
 
 
 
തുടരും...🥀

പ്രണയാർദ്രം💕 - 5

പ്രണയാർദ്രം💕 - 5

4.7
5386

Part 5     വൈഗ കുഞ്ഞിന്റെ അടുത്തു നിന്ന് എണീറ്റ് ഷെൽഫിന്റെ അടുത്തേക്ക് നടന്നു.   ഷെൽഫ് ഒന്നാകെ നോക്കിയിട്ടും ഒരു ഫോട്ടോപോലും കിട്ടിയില്ല. അവൾ നിരാശയോടെ തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ തട്ടി നിന്നു. അവളുടെ ഹൃദയമിടിപ്പ് പതിന്മടങ് കൂടാൻ തുടങ്ങി.അവൾ പതിയെ തല ഉയർത്തി നോക്കി, തന്നെ തന്നെ നോക്കി നിൽക്കുന്ന കാർത്തിയെ കണ്ടതും അവൾ അവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി.       "എന്താ നോക്കുന്നെ "   അവന്റെ ചുടു നിശ്വാസം അവളുടെ കാതുകളിൽ തട്ടി.   "അത്.... അത് പിന്നെ "   അവൾ എന്ത് പറയും എന്നറിയാതെ വിക്കി കൊണ്ടിരുന്നു.     "മം... എനിക്ക് ഒരു കപ്പ് കോഫി