❤️പ്രണയശ്രാവണാസുരം❤️
Part-10
അമീന 📝
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
നിനക്കുള്ളത് ഞാൻ തരാമെടാ കാലാ...അയാം കമിങ്ങെ.....😁😁.
ന്ന് മനസ്സിൽ പറഞ്ഞു ഊറി ചിരിച്ചു......കൊണ്ട് അവിടെ ഗാർഡനിലുള്ള ഊഞ്ഞാലിലായി ചുമ്മാ കെട്ടിവെച്ച റബ്ബർബാൻഡ് എടുത്ത് ആ മതിലിന് അരികിലുള്ള ഒരു മരച്ചില്ലയിൽ നിന്ന് ' Y ' ഷെയപ്പിലുള്ള ചെറിയ കമ്പ് പൊട്ടിച്ചെടുത്ത്..... ആ റബ്ബർബാൻഡ് അതിൽ കെട്ടിവെച് ചവണയായി ഉപയോഗിക്കാവുന്ന രീതിയിൽ ആക്കി......
അങ്ങേർക്ക് ഒരു ദിവസം ആരെയെങ്കിലും ചീത്ത വിളിച്ചില്ലെങ്കിൽ ഉറക്കം വരില്ലന്ന് തോന്നണു..... കുറച്ചു മുന്നേയല്ലേ എന്നെയിട്ട് കുടഞ്ഞത്...... ഇപ്പോൾ അത് അടുത്ത ആളിലേക്ക് ചാടി......
അങ്ങേർക്ക് എന്താ മനുഷ്യരെ പോലെ ശബ്ദം കുറച്ച് സാവധാനം ക്ഷമയോടെ സംസാരിചാൽ.......ഇങ്ങേർഡെ ഈ കടിച്ചു കീറിയുള്ള സംസാരം കുറച്ചു നേരത്തേക്കെങ്കിലും നിർത്തിയിട്ടേയിനി ബാക്കി കാര്യമുള്ളൂ.....ആദ്യത്തെ ഡോസ് ഇപ്പോൾ......
ബാക്കിയുള്ള ഡോസ് ക്ഷമ എന്താണെന്ന് അറിയിക്കാനുള്ളത് വഴിയേ ഞാൻ താരാടാ അസുര..... നിന്നെ ഒന്നല്ല രണ്ട് പാഠം പഠിപ്പിച്ചിട്ടേ ഞാൻ അടങ്ങൂ.....😏.....
ന്ന് പറഞ്ഞ് ഞാൻ അവിടെ മുറ്റത്തെ ഒരു ഭാഗത്തായി കൂട്ടിയിട്ട വെള്ളാരം കല്ലുകളിൽ ഒന്നെടുത്തു കൊണ്ട് വന്നു....
അങ്ങേര് ഇപ്പോഴും ആരൊക്കെയോ ചീത്ത വിളിക്കുന്ന തിരക്കിലാണ്..... അതും അകത്തേക്ക് തിരിഞ്ഞു നിൽക്കുന്ന രീതിയിൽ ബാല്കണിയുടെ കൈവരിയിലായി ചാഞ്ഞു നിന്ന് കൊണ്ട്...... ഇതുതന്നെയാണ് പറ്റിയ അവസരമെന്ന് മനസ്സിൽ കണക്കു കൂട്ടി.... ചുറ്റും ആരെങ്കിലും ഉണ്ടോന്ന് നോക്കി ആ കല്ല് ചവണയിൽ വച്ച് ആളിലേൽക് ഉന്നം നോക്കി കൊണ്ട് തൊടുത്തുവിട്ടു......
അങ്ങേരുടെ പുറത്ത് കൊള്ളണം എന്ന ഉദ്ദേശത്തോടെ എറിഞ്ഞ കല്ല് ലക്ഷ്യസ്ഥാനം അടുക്കും മുന്നേ....ഫോൺ വിളിച്ചു തിരിഞ്ഞു നിന്നതും..... തൊടുത്തു വിട്ട കല്ല് കൊണ്ടത് നെറ്റിയിലെ മുറിവിൽ തന്നെയായിരുന്നു......
ദേവ്യേ.....
ന്ന് ഉള്ളിൽ അറിയാണ്ട് വിളിച്ചു പോയതും.... അങ്ങേര്....
"ആ......"
ന്ന് അലറിയതും ഒരുമിച്ചായത് കൊണ്ട്.....
ഓൺ ദി സ്പോട്ടിൽ കയ്യിലുള്ള ചവണ താഴോട്ട് ഇട്ട്..... ഞൊടിയിടയിൽ പിന്തിരിഞ്ഞു നിന്ന് നിലത്തുള്ള വാട്ടർ ക്യാൻ കയ്യിലെടുത്ത് ചെടികൾക്ക് വെള്ളം നനക്കുന്നതുപോലെ പിടിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി നിന്നു....
അവിടെ നിന്ന് വീണ്ടാമതും അലറിയതും.... ഞാനൊന്നു മറിഞ്ഞില്ലെന്നക്കണക്ക് ചെടി നനക്കുന്ന വ്യാജേന പതിയെ തിരിഞ്ഞു കൊണ്ട് ഒളികണ്ണാൽ മേലേക്ക് നോക്കിയപ്പോൾ അങ്ങേര് നെറ്റിയിൽ കൈവെച്ചു ആരെയൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്.....
ഇപ്പോൾ എവിടെ പോയി അങ്ങേരുടെ എടുത്തു ചാടിയുള്ള സംസാരം......
ന്നൊക്കെ മനസ്സിൽ കരുതി ഒന്ന് പുച്ചിച്ചുകൊണ്ട് തിരിയവേയാണ് ആള് താഴേക്ക് കുനിഞ്ഞു കൊണ്ട് എന്തോ ഒന്ന് കയ്യിലെടുത്തത്....
ന്റെ കൃഷ്ണ.... അത് ഞാൻ തൊടുത്തുവിട്ട കലല്ലേ.....അങ്ങേര് അതാ ആ കല്ലും പിടിച്ചു ചുറ്റും നോക്കുന്നു....🙄....ശിവേ തിരിയടി പോത്തേ...
ന്ന് പറഞ്ഞു ഞാൻ പെട്ടന്ന് തിരിഞ്ഞതും....
"ടൊ....."
ന്ന് ഉറക്കെ വിളിച്ചതും ഞാൻ ന്നെ അല്ലെന്നുള്ള രീതിയിൽ അങ്ങോട്ട് ശ്രദ്ധിക്കാതെ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരുന്നു.....
"ടൊ ശ്രവൺ....."
ന്ന് അലറിയതും മ്മടെ കയ്യിലെ ക്യാൻ താഴെ വീണു....
ന്റെ കൃഷ്ണ ഇനി അങ്ങേര് എങ്ങാനും കണ്ടോ....
ന്ന് കരുതി പതിയെ തിരിഞ്ഞു നോക്കിയതും.....
"ആരാഡോ ഇങ്ങോട്ട് കല്ലെടുത് എറിഞ്ഞേ...."
നിന്റെ കുഞ്ഞമ്മടെ നായര്.... ഒന്ന് പോടാപ്പാ....
ന്ന് മനസ്സിൽ പറഞ്ഞു പുച്ഛിച്ചു കൊണ്ട് മുഖത്തു നിഷ്കു ഭാവം വാരി വിതറി വിനയ കുനായനായി....
"അറിയില്ല സാർ.... ഞാൻ കണ്ടില്ല...."
ന്ന് പറഞ്ഞു മനസിൽ....
ഞാനെ കണ്ടാളു.... ഞാൻ മാത്രമേ കണ്ടള്ളൂ....
ന്ന് പറഞ്ഞു തിരിയവേയാണ് അങ്ങോട്ടായി ഒരു വാഹനം കടന്നു വന്നത്.....
അതോടെ ബാൽകാണിയിലെ മാന്യൻ കലിപ്പിൽ എന്തൊക്കെയോ പറഞ്ഞു അകത്തേക്കു പോയതും....
ഗേറ്റിന് അവിടെ നിന്നും ഉച്ചത്തിലുള്ള.....ഹോൺ മുഴങ്ങിയതും...... ഞാൻ അത് അവിടെ വെച്ച് ഓടി പോയി ഗേറ്റ് തുറന്ന് കൊടുത്തു....
വാഹനം അകത്തേക്കു കയറിയതും ഗേറ്റ് അടച്ചു അങ്ങോട്ട് പോയി....
അതീന്നു ട്രീസാമ്മയും വേറെ മൂന്ന് പേരും കൂടെ ഇറങ്ങി....ന്നേ കണ്ടതും.... അവര് ആരാണെന്ന് ചോദിച്ചതിന് ന്നെ കുറിച് ട്രീസാമ്മ പറഞ്ഞു കൊടുത്തു......ആ കൂടെ വന്ന സ്ത്രീ ന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചതും.....
അകത്തു നിന്ന് എബി സാർ അമ്മച്ചി ന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട് വന്നപ്പോഴാണ് ഈ വന്നിരിക്കുന്നത് ആൾടെ അപ്പയും അമ്മയും ആണെന്ന് മനസിലായത്......
ഇവര് ആകും നേരത്തെ അല്ലു അമ്മച്ചിയോടു പറഞ്ഞ റോസ്‌ലി ന്ന് മനസ്സിൽ കരുതി.....
അവര് അകത്തേക്ക് പോയതും.....അവിടെ നിക്ക് വലിയ റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് പുറതുള്ള ആ കുഞ്ഞു കുളത്തിന് അരികിൽ പോയി ഇരുന്നു.....അതിലായി നാല് അഞ്ചു ആമ്പൽ വിരിഞ്ഞിരുന്നു......
അത് കാണെ നാട്ടിലെ ന്റെ വീട്ടിലുള്ള കുളം ഓർമ വന്നു....
ന്റെ വീട്ടിലുമുണ്ട് അത്യാവശ്യം വലിയ ഒരു കുളം....നിറയെ ആമ്പലും ഉണ്ട് അതിൽ.......മിക്കദിവസങ്ങളിലും ഞാനും വീണയും അതിലാണ് കുളിയും തേവാരവും നടത്താറ്...... ഒത്തിരി നേരം അതിൽ നീന്തി കൊണ്ടിരിക്കുന്നതിന് പനി പിടിക്കുമെന്ന് പറഞ്ഞു ചിറ്റ എത്ര വഴക്ക് പറഞ്ഞിട്ടുണ്ട്.....
ചിറ്റയെ ഓർത്തപ്പഴ..... ഒഴിവ് പോലെ വിളിക്കണം.....രാഘു ചേട്ടൻ ഉള്ളത് കൊണ്ട് പേടിവേണ്ട ചിറ്റയുടെ കാര്യത്തിൽ.... അതാണ് ഏക ആശ്വാസം...
ന്നൊക്കെ കരുതി നെടുവീർപ്പിട്ടു കൊണ്ട് തിരിഞ്ഞതും..... ന്നെ നോക്കി കൊണ്ട് നിൽക്കുന്ന അല്ലുവിനെ കണ്ട് പെട്ടന്ന് ഞെട്ടിപിടഞ്ഞു എണീറ്റതും.....
"താനെന്താടോ ഇവിടെ ഇരുന്ന് ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ......വല്ല എടാകൂടവും ഒപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അറിയാലോ...."
"അതിന് ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.....ഇവിടെ വെറുതെ ഇരുന്നന്നേയുള്ളു....അല്ല താൻ കോളേജിക് പഠിക്കുവല്ലേ..... ഏത് കോളേജിലാ....."😁
"കോളേജിൽ ഒക്കെ തന്നെയാ പഠിക്കുന്നെ.....അതൊക്കെ താൻ അറിയുന്നത് യെന്തിനാടോ....തന്റെ ആട്ടം... അതിങട്ട് വേണ്ട..... ഇളി കണ്ടില്ലേ....."
"ന്റെ പെങ്ങളെ..... എഴുതാപ്പുറം ഒന്നും വായിക്കല്ലേ.... ഞാൻ ചുമ്മ ഒന്ന് ചോദിച്ചതാ.....ഇയാള് വിചാരിക്കുന്നത് പോലെ ഞാനത്ര കോഴിയൊന്നും അല്ല.... എനിക്കുo ഒരു അനിയത്തി ഉള്ളതാ....."
ന്ന് പറഞ്ഞതും....
"ആഹാ.... അപ്പൊ തനിക്ക് അനിയത്തിയൊക്കെ ഉണ്ടോ...... ന്നിട്ടാണോ നി ഇവിടെ നിക്കുന്നെ....നിന്റെ വീട്ടിൽ പോയി വന്നൂടെ....."
ന്ന് പറഞ്ഞു എബി സാർ വന്നതും....
"അത്....പോയിവരാൻ കഴിയില്ല.....വീട് ദൂരെയാ....."
"അപ്പൊ വീട്ടിൽ അനിയത്തി മാത്രം ഒള്ളു.... അച്ഛനും അമ്മയുമൊക്കെ....."
"അത്.....അനിയത്തി ഇവിടെ കോളേജിൽ പഠിക്കുവാ....അതാ ഇവിടെ വന്നേ...."
"ഏത് കോളേജിൽ...."🙄
ന്റെ കൃഷ്ണ ഇവരെന്താ സിബിഐ ക്ക് പഠിക്കേ....അനിയത്തി ഉണ്ടെന്ന് പറഞ്ഞുo പോയി.....
"അത് st. തെരേസയിൽ...."
"ഹേ അവിടെ ആണല്ലോ ഞാൻ പഠിക്കുന്നത്..... ഏതാ കുട്ടി....ഇയറോ....."
ന്ന് ഇടയിൽ കയറി അല്ലു ചോദിച്ചതും....
എന്തൊക്കെ അറിയണം....🙄
ന്ന് മനസ്സിൽ പറഞ്....
"ഫസ്റ്റ്.... ഫസ്റ്റ് ഇയർ ആണ്...... ഇന്നലെ ജോയിൻ ചെയ്തേ ഒള്ളു....."
"പേര്....."
"പേര്... ആവ......" ന്ന് പറയലും.....
"എബി...."
ന്ന് വിളിച്ചു കൊണ്ട് അകത്തു നിന്ന് വേഗത്തിൽ പുറത്തോട്ട് വന്ന ഡേവി കാറിന്റെ ഡോർ തുറന്നതും... എബി സാർ......
"അല്ലു ഞങ്ങൾ പുറത്ത് പോയേച്ചും വരാം..... അമ്മച്ചിയോടു പറഞ്ഞേക്ക് ലേറ്റ് ആകുമെന്ന്......"
ന്ന് പറഞ്ഞു കാറിൽ കയറി..... ഒരിരമ്പലോടെ കോംബൗണ്ട് താണ്ടി വണ്ടി കടന്നു പോയി......
അവര് പോയതും കൂടുതൽ ചോദ്യം അവളിൽ നിന്ന വരാതിരിക്കാൻ ആയിട്ട് പെട്ടന്ന് അകത്തേക്കു വലിഞ്ഞു.....രാത്രിക്കുള്ള ഭക്ഷണം ട്രീസമ്മേടെ കൂടെ കൂടി ഹെല്പ് ചെയ്തു.....
*******************************************************
(ഡേവിഡ്)
"ഡെവി എന്നതാടാ ഇത്.... അത് അവിടെ വെക്ക് ഇപ്പഴേ ഓവർ ആയി....."
നമ്മടെ ഡേവി എബിയേയും വലിച്ചു അത്ര ദ്രിതിയിൽ പോയത് വേറെ എങ്ങടുമല്ല.... പബിലേക്ക് ആയിരുന്നു.....
അവിടെയുള്ള ചെയറിൽ ഇരുന്ന് ആൽകഹോളിന്ന് ഓർഡർ ചെയ്തു വലിയ താങ് താങ്ങുവാ.... അടുത്തുനിന്ന എബി മതിയെന്ന് പറഞ്ഞു തടയുന്നുണ്ട്.... അതൊന്നുo ആശാന് യേശുന്നില്ല....
ഒരുവിധത്തിൽ ഡെവിയെയും വലിച്ചോണ്ട് കാറിലേക് കയറ്റി......ഡ്രൈവിംഗ് സീറ്റിൽ കയറി എബി വണ്ടിയെടുത്തു.....
സീറ്റിലേക് ചാരിയിരുന്ന ഡേവി കണ്ണുകൾ അടച്ചതും തെളിഞ്ഞു വന്നത്...... നമ്മടെ ശ്രാവണിയുടെ മുഖമാണ്.... അതോടെ ചെക്കനിൽ ദേഷ്യം നുരഞ്ഞു പൊന്തി....
"നീർത്തട കോപ്പേ വണ്ടി......"
ന്ന് അലറിയതും എബി ഞെട്ടി ബ്രേക്ക് പിടിച്ചു വണ്ടി സ്റ്റോപ്പാക്കി ഡെവിയെ പകച്ചു നോക്കിയതും....
ഡോർ തുറന്ന് പുറത്തിറങ്ങിയ ഡേവിക്ക് പുറകെ ഇറങ്ങിയ എബി..... നോക്കുമ്പോൾ നമ്മടെ ചെക്കൻ കാറിന്റെ ഡിക്കി തുറന്ന് ഒരു കുപ്പി കയിലെടുത്ത് പൊട്ടിച്ചു വായിലേക്കൊഴിച്ചതും.... എബി കിളി പോയ കണക് നിന്ന്....
ഇവനിത് എപ്പ ഇതിൽ കൊണ്ട് വെച്ച് കർത്താവേ.....
ഇനിയും ഇതനുവതിച്ചു കൂടാ......ഇവന് കുടിച്ചത് കൊണ്ട് ഒരു തുള്ളി പോലും ഇന്ക് കുടിക്കാൻ പറ്റില്ലല്ലോ..... അതോണ്ട് ജസ്റ്റ് ഒന്ന് തൊട്ട് കൂട്ടിയത് പോലും ഇല്ല.....അല്ലേൽ ഞാനും ഫിറ്റ് ആയാൽ..... രണ്ട് പേർക്കും വീട്ടിലോട്ട് നടന്നു പോകേണ്ടി വന്നേനെ....അവന്റെ ഈ കുടി കണ്ടിട്ട് സഹിക്കണില്ല കർത്താവെ.... അത് മേടിചെ പറ്റു......
ന്ന് മനസ്സിൽ കരുതി ഓടി പോയി വായിലേക്ക് കമിഴ്ത്താൻ നിന്ന ഡെവിയുടെ കയ്യീന്ന് കുപ്പി പിടിച്ചു വാങ്ങിയതും.......അത് ഇഷ്ടമാകാതെ നിന്ന ഡേവി ദേഷ്യത്തോടെ നോക്കിയതും...... എബി നിഷ്കു ഭാവം വാരി വിതറി കൊണ്ട്....
"ഡേവി..... ഇത് ഞാൻ എടുത്തോട്ടെടാ.... ഞാൻ ഒരു വിധം കണ്ട്രോൾ ചെയ്ത് നിക്കുവായിരുന്നെടാ നിന്റെ മട മാടാന്നുള്ള കുടി കണ്ട്... ഇത് ഞാൻ വീട്ടീ പോയേച്ചും കഴിക്കട്ടെ.... അമ്മച്ചി കാരണം ന്റെ വീട്ടീന്ന് ഒരു പെഗ് പോലും അടിക്കാൻ പറ്റാത്ത ന്റെ അവസ്ഥ അത് നി മനസിലാക്കണം...... അതോണ്ട് ഇത് എനിക്ക് വേണം..... ഇത് ഞാൻ ഇങ്ങെടുക്കുവാ....."
ന്ന് പറഞ്ഞു ബോട്ടിലിൽ ഒരു മുത്തം കൊടുത്തു ഇളിച്ചോണ്ട് ഡെവിയെ നോക്കിയതും....... അവന് ഒന്ന് തലകുടഞ്ഞു...... ചെക്കൻ കിക്ക് അടിച്ചു തുടങ്ങി....
"നി എടുത്തോട.....യൂ ആർ മൈ ബ്രദർ.... അല്ലെ.....കൊണ്ട് പൊക്കോ...."
"നി തങ്കപ്പനല്ലടാ പൊന്നപ്പനാ.... പൊന്നപ്പൻ......"
ന്ന് പറഞ്ഞു സന്തോഷത്തിൽ അവനെ പോയി കെട്ടിപിടിച്ചതും...... ഓൺ ദി സ്പോട്ടിൽ എബിയുടെ വയറിനിട്ട് ഒന്ന് കിട്ടി കഴിഞ്ഞിരുന്നു...
"ഔച്... ന്റെ അമ്മച്ചി.... ന്നതിനാടാ ന്നെ ഇടിച്ചേ....."
"നിനക്ക് അറിയോ...."
"ന്ത്....."🙄
"കാരണം നിനക്ക് അറിയില്ല......"
ഇവനിത് എന്നാ തേങ്ങയ കർത്താവെ പറയുന്നേ.....ന്ന് തിങ്കിയതും..... ഡെവി.....
"ഇന്ന് ഞാൻ ഒത്തിരി ദേഷ്യത്തിലാണ്....കണ്ണിൽ കണ്ടതെല്ലാം അടിച്ചു പൊട്ടിക്കാനുള്ള കലിയുണ്ട്....."
"അതിന് എപ്പഴാ നിനക്ക് ദേഷ്യം അല്ലാത്തത്......"🙄😁
ന്ന് ഇളിച്ചോണ്ട് പറഞ്ഞതെ ഓർമ ഒള്ളു ..
എബിയുടെ കഴുത്തിൽ കൈ ചുറ്റി കുനിച്ചു നിർത്തി പുറത്തിട്ടു ഒന്ന് കൊടുത്തതും...... ചെക്കൻ മണ്ണിൽ ലാൻഡ് ആയി...... കയ്യിലെ കുപ്പി പൊട്ടാതെ അതിവിധക്തമായി കയ്യിലായി ഒതുക്കി പിടിച്ചു ചമ്രം പടിഞ്ഞിരുന്നു കൊണ്ട്....
"ഇനി നമുക്ക് ഇരുന്ന് സംസാരിക്കാം......പറ ന്നാ നിനക്ക് ദേഷ്യം....."
"ദേഷ്യം..... അവള്....... ന്നാ അവളുടെ പേര്.....ആ ആർക് അറിയാം.....വാട്ട് എവർ......
അവൾ......ന്റെ നേരെ കൈ ഉയർത്താൻ ഒരുത്തി പോലും ഇതുവരേയ്ക്കും ധൈര്യം കാണിച്ചിട്ടില്ല......അങ്ങനെയുള്ള എനിക്ക് നേരെ കൈ ഉയർത്തിയ അവളെ ഞാൻ വെറുതെ വിടില്ലടാ...... അത് എന്നെ അപമാനിച്ചതിന് തുല്യമാ......അറിയണം അവള്.... ഞാൻ ആരാണെന്നും എന്താണെന്നും...... അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കും....."
"ടാ ഡേവി.... നി ശിവയെ കുറിച്ച് ആണോ പറയുന്നേ......"
"ശിവയോ.... ഏത് ശിവ...."
ന്ന് നാക്ക് കുഴഞ്ഞു കൊണ്ട് കാറിലേക് ചാരി നിന്ന് ചോദിച്ചതും......
"ടാ നിന്നോട് ഉടക്കിയ ആ പെണ്ണ്..... അവളുടെ പേര് ശിവയെന്നാ...."
"ശിവ....ന്റെ കയ്യിൽ കിട്ടിയാൽ അവളെ ശവം പോലും ബാക്കി കാണില്ല..... ആ പീറ പെണ്ണ്..... അവള് ആരാന്നാ അവളുടെ വിചാരം.... ഡേവിഡ് കളത്തിൽ പറമ്പനെതിരെ നാക്ക് ഉയർത്തിയ.... ആ നാക്ക് ഞാൻ അരിഞ്ഞെടുക്കും.... ഞാൻ ആരാന്ന് അവൾക് അറിയിച്ചു കൊടുക്കുo.... സമാധാനത്തോടെ അവൾ നിൽക്കില്ല......"
"ആദ്യo നി നിന്റെ കാലിൽ ഉറച്ചു നിക്ക്..... ന്നിട്ട് നോക്കാം ആ പെണ്ണിനെ നിർത്താണോ ഇരുത്തണോ ന്ന്....."
"പോടാ പന്നി..... ഇറിറ്റഷൻ ആണ് അവളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ...... അതിനിടയിൽ കൂടുതൽ ഇറിറ്റഷൻ ആക്കാൻ ആ മയിൽ പീലി...."
"ഹേ..... നി ഇപ്പഴും ആ സ്വപ്നം കാണൽ നിർത്തിയില്ലേ....."
ന്ന് പറഞ്ഞു എബി എണീറ്റ് നിന്നതും..... അവന്റെ അടുത്തേക് നടന്നു വന്ന ഡേവി...അവന്റെ തോളിൽ കൈ വെച്ച് മുന്നോറ്റ് നോക്കി കൊണ്ട്....
"ആദ്യമൊക്കെ പീലി മാത്രമേ കണ്ടിരുന്നുള്ളു..... ഇപ്പോ അതീനും വിട്ട്..... ഒരിക്കലും ഞാൻ ചെയ്യാത്ത പ്രവർത്തിയാണ് ഇപ്പൊ കണ്ണിൽ കാണുന്നെ..... ആ പീലിയിൽ ഉമ്മ വെക്കുന്നത്......"
ന്ന് പറഞ്ഞു അവനിൽ നിന്ന് തിരിഞ്ഞു നടന്നതും....... എബി ഞെട്ടി കൊണ്ട്...
"വാട്ട്......"😲
ന്ന് അലറി വായും തുറന്ന് നിന്ന്....
"ഉമ്മ... യൊ...."
ന്ന് ചോദിച്
മുന്നോട്ടു നോക്കിയപ്പോഴേക്കും.... ഡേവി വണ്ടിയിൽ കയറി ഇരുന്നിരുന്നു....
അപ്പോൾ എബി ഓടിപ്പോയി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു കൊണ്ട് സീറ്റിൽ ചെരിഞ് ഇരുന്ന് ചോദിച്ചു...
"ഡേവി....നീ നേരത്തെ പറഞ്ഞതിന് ഭാക്കിയൊന്നും പറഞ്ഞില്ല...... ആർക്..... ആരെ.... എപ്പോൾ.....എങ്ങനെ..... എവിടെ വെച്ച് കൊടുത്തു...."😁😁
"ന്ത് കൊടുത്തു...."
"ഉമ്മ....."🙈😌😁...
"കുമ്മ......നേരെ നോക്കി വണ്ടിയെടുത്തില്ലേൽ ചവിട്ടി പുറത്തിടും പന്നി....ഇളിച്ചോണ്ട് നിക്കാതെ വണ്ടിയെടുക്കട....."
ന്ന് കലിപ്പ് ആയതും....... എബി സൈലന്റ് ആയി മനസ്സിൽ നിന്നോട് ബോധമുള്ളപ്പോൾ ചോദിച്ചോളാം ഡേവി മോനെ....
ന്ന് പറഞ്ഞു വണ്ടിയെടുത്തു....
നിന്നെ എന്റെ കയ്യിൽ കിട്ടും....... അന്ന് നിനക്കുള്ളത് ഞാൻ തരുമെടി..... ന്റെ സ്വപ്നം അതും കണ്ടെത്താൻ എനിക്ക് നിന്നെ കയ്യിൽ കിട്ടിയേ പറ്റു..... നി എവിടെ ആണേലും ന്റെ മുന്നീന്ന് നിനക്ക് രക്ഷയില്ലെടി......
ന്ന് മനസ്സിൽ പറഞ്ഞു എഫ് എം ഓൺ ചെയ്ത് സീറ്റിലേക് ചാരി കണ്ണുകൾ അടച്ചു.....
*****************************************************
(ശ്രാവണി)
എല്ലാവരും ഫുഡ് കഴിച്ചു കിടന്നു.... നേരമാണേൽ ഒത്തിരി ആയി....ആ വിക്രമനേം വേതാളത്തെയും കാത്ത് ഉമ്മറപ്പടിയിൽ ഇരുന്നിരുന്ന് ന്റെ പാട്ട ചിതലരിച്ചാൽ പോലും അവര് വരത്തില്ല..... തെണ്ടികൾ....
നിക്ക് ആണേൽ ഉറക്കം വന്നിട്ട് പാടില്ല.... അവര് വന്ന് ആ ഗേറ്റ് അടചാൽ ന്റെ ഇന്നത്തെ ഡ്യൂട്ടി തീരും.... ഇക്കണക്കിനു പോയാൽ നേരം പുലർന്നാലും ന്റെ ഡ്യൂട്ടി തീരുമെന്ന് തോന്നുന്നില്ലല്ലൊ കൃഷ്ണ....ഊരുതെണ്ടികൾ......കൊട്ട് വാ ഇട്ട് വാ കഴച്ചു......
ന്ന് പറഞ്ഞു ഒന്ന് നെടുവീർപ്പിട്ട് തൂണിൽ ചാരി ചെറുതായി ഒന്ന് കണ്ണ് അടച്ചതും..... കാതിൽ ഹോൺ മുഴുങ്ങിയതും...... ചാടിയെണീറ്റ് നോക്കുമ്പോൾ അതാ ഗേറ്റിന് വെളിയിലായി അസുരന്റെ കാർ.....
ഞാൻ പെട്ടന്ന് തന്നെ ഗേറ്റിനടുത്തേക് ഓടി പോയി തുറന്ന് കൊടുത്തതും..... ആ അസുരൻ....
"എവിടെ പോയി കിടക്കുവായിരുന്നടോ താൻ....."
നിന്റെ കുഞ്ഞമ്മ പെറ്റു..... കുഞ്ഞുടുപ്പും ബേബി സോപ്പും മേടിക്കാൻ പോയി....😏വന്ന് കയറിയില്ല അലറൽ തുടങ്ങി.......😬
ന്ന് മനസ്സിൽ പറഞ്ഞു....
"സോറി സാർ......."
ന്ന് പറയലും എബിസാർ കാർ അകത്തേക്ക് ഓടിച്ചോണ്ട് പോയി...
ഞാൻ ഗേറ്റ് അടച്ചു അവരുടെ പുറകെ വിട്ടു...... അവരുടെ അടുത്തെത്തിയതും..... ആ അസുരനെയും പിടിച്ചു കൊണ്ട് അകത്തേക്കു പോകുന്ന എബി സാർ നേ കണ്ട്
പുറകെ പോയി കതക് അടച്ചു ലോക്ക് ചെയ്തു...
കുടിച് വന്നേക്കുവാ..... താങ്ങാൻ ഒരു അനിയനും..... മരത്തിൽ കെട്ടിയിട്ട് പാട്ടക്കിട്ട് പൊട്ടിക്കാത്ത കേട.....
ന്ന് പിറുപിറുത്ത് തിരിഞ്ഞു മുന്നോട്ട് നടന്നതും......സ്റ്റെയർ കയറാൻ പ്രയാസപെടുന്നത് കണ്ട് നോക്കി നിന്നു.....
"ടൊ താനെന്നാ നോക്കി നിക്കുവാ.... ഒന്ന് പിടിക്കടോ......."
ന്ന് ന്നെ നോക്കി പറഞ്ഞതും....
"ഞാനോ......"🙄
ന്ന് ചോദിച്ചതും.....
"താനല്ലാതെ ഇവിടെ വേറെ ആരാ ഉള്ളത്...."
"നിക്ക് സാർനെ താങ്ങില്ല......"
"താൻ ഒരാണല്ലെടോ..... അതിനുള്ള സ്റ്റാമിന പോലും ഇല്ലെ......ഒറ്റയ്ക്ക് പിടിക്കണ്ട....ഒരു ഭാഗത്ത് താങ്ങിയാൽ മതി......"
തനിക്ക് ഒക്കെ ഞാൻ ആണാകും...... ഇന്ക് അല്ലെ അറിയൂ ആ തുണിയുടുക്കാത്ത സത്യം......ആ അസുരനെ ഒക്കെ താങ്ങിയാൽ ന്റെ ഊപാട് ഇളകും.... ഒരു ആവശ്യവും ഇല്ലാതെ കയ്യേലൊക്കെ ഉരുട്ടി കയറ്റി വെച്ചതന്നെ കാണും ഒരു അഞ്ചോ ആറോ കിലോ.......🙄
ന്നൊക്കെ മനസ്സിൽ കുശുകുശുക്കി കൊണ്ട് മനസില്ലാ മനസോടെ ഒരു ഭാഗത്ത് ചെന്ന് അങ്ങേരുടെ കൈതണ്ടയിൽ പിടിച്ചു...... അതുപോലെ എബി സാറും മറുസൈഡിൽ പിടിച്ചു സ്റ്റെയർ കയറി...
ഇങ്ങേരുടെ ഈ ജാക്കറ്റ് ഊരി കളഞ്ഞാൽ തന്നെ പകുതി ഭാരം കുറഞ്ഞെന്നെ.... ഇതൊക്കെ ഇട്ടോണ്ട് പോയി കുടിച് വന്നേക്കുന്നു......എന്തൊരു വെയിറ്റ് ആണ്......ഇങ്ങേർ ഇനി എന്താണാവോ കഴിക്കുന്നേ......വല്ല പാറായോ മറ്റൊ......
ന്നൊക്കെ ആലോചിച്ചു കൊണ്ട് ഒരുവിധം അങ്ങേരേം കൊണ്ട് മുകളിൽ എത്തി ഒന്ന് നെടുവീർപ്പിട്ട് നിവർന്നു നിന്നപ്പോഴാണ്..... എബി സാർ ന്റെ ഫോൺ അടിച്ചത്.....
ആള് ന്നോട് ആ അസുരനെ ഒന്ന് പിടിച്ചോണെ ന്ന് പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്ത് ഒരുഭാഗത്തെക്ക് പൊയി......
ആള് പോയ ദിശയിൽ നോക്കി നിന്നതും.... പെട്ടന്ന് ഞാൻ പിടിച്ച കൈ ഉണ്ട് ന്റെ അരയിൽ ചുറ്റി പിടിക്കുന്നു...... ആ പിടിയിൽ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അതാ ഇതുവരെ എണീറ്റ് നിക്കാൻ കഴിയത ആള് ന്റെ അരയിൽ ഒരു കൈ ചുറ്റി മിഴി വെട്ടാതെ ന്നെ തന്നെ നോക്കുവാ......
ഞാൻ തിരിഞ്ഞു ആളെ നോക്കിയതും.... ആളൊന്ന് ഞെട്ടി പെട്ടന്ന് അരയിൽ നിന്ന് കൈ എടുത്തു മാറ്റി തലയ്ക്കു കൈ വെച്ച് ഒന്ന് കുടഞ്ഞു.... അടഞ്ഞു പോകാനായ കണ്ണാൽ...ന്റെ അരികിലേക്കു നിന്ന് കൊണ്ട് പതിയെ.....കുഴഞ്ഞ വാക്കുകളാൽ....
"ശ്രാവൺ......യൂ കനൗ വൺ തിങ്......യൂ ആർ എ ബോയ്......നി ഒരു ബോയ് ആണ്.....ബട്ട് നിന്റെ പ്രസൻസിൽ....ഐ ഫീൽ സംതിങ് ഡിഫ്രണ്ട്.....യുവർ ഐസ്..... മറ്റെന്തോ പറയും പോലെ......"
ന്റെ കൃഷ്ണ ഇങ്ങേര് ഇതെന്ത് തേങ്ങയാ പറയുന്നേ...ഇയാള് എന്താ ഇങ്ങനെയൊക്കെ നോക്കുന്നെ.....
ന്ന് കരുതി ആളെ ഉമിനീരിറക്കി കൊണ്ട് നോക്കിയതും....അവൻ......
"ഒരു ബോയ് ആയിട്ടും എന്താടോ നിന്റെ ശരീരം ഇങ്ങനെ പഞ്ഞി പോലെ..... സോഫ്റ്റ് ആയിട്ട്......."
ന്ന് പറഞ്ഞു കൈ കൊണ്ട് ന്റെ അരയിൽ പിടിച്ചു അമക്കിയതും...... ശ്വാസം ആഞ്ഞു വലിച്ചു ഉള്ളിലൂടെ ഒരു വിറയൽ അങ്ങ് കടന്നു പോയി....
അറിയാതെ കൃഷ്ണ ന്ന് വിളിച്ചു പോയി....
"ഒരു പത്ത് പേര് നേർക്ക് നേർ വന്നാൽ ഇടിച്ചിടാൻ അറിയോ തനിക്ക്...... കൈയിലൊന്നും മസ്സിൽ പോലും ഇല്ലല്ലോടാ......"
ന്ന് കൈയിൽ പിടിച്ചു ഞെക്കി കുഴഞ്ഞ നാക്ക് കൊണ്ട് പറഞ്ഞതും.....നിക്ക് ഇവിടെ നിന്ന് ഓടാൻ ആണ് തോന്നിയെ......
അത് കഴിഞ്ഞു ന്നെ ഒന്ന് അടിമുടി നോക്കി കൊണ്ട്......
"കയ്യിൽ മസിൽ ഇല്ലേലും..... ചെസ്റ്റിൽ ഉണ്ടല്ലോ......"
ന്ന് പറഞ്ഞു ആ കൈ മാറിലേക്കായി അടുക്കവേ....
ദേവ്യേ.....
ന്ന് വിളിച് പകപ്പോടെ മറു കയ്യാൽ ആ കയ്യിൽ പിടിച്ചു വെച്ചതും......
"ഇനി നി പൊക്കോ..... ഞാൻ പിടിച്ചോളാം......"
ന്ന് പറഞ്ഞു എബി സാർ വന്ന് അങ്ങേരെ ന്റെ കയ്യീന്ന് പിടിച്ചു കൊണ്ട് അവരുടെ റൂമിലേക്ക് പോയതും......ഞാൻ ഒറ്റ ഓട്ടം ആയിരുന്നു ന്റെ റൂമിലോട്ട്.....
റൂമിനകത്തേക്കു കയറി കതക് അടച്ചു അതിലേക് ചാരി നിന്ന് ഉയർന്നു വന്ന നെഞ്ചിടിപ്പിനെ ശാന്തമാക്കി......അല്പസമയം ആ നിൽപ്പ് നിന്ന് മുന്നോട്ട് നടന്നു ബെഡിലേക് വീണു....
എന്തോരം ഉറക്കം വന്ന ആളായിരുന്നു ഞാൻ....അങ്ങേരുടെ ഒടുക്കത്തെ മസിൽ ടെസ്റ്റ് കൊണ്ട് ന്റെ ഉറക്കം പോയി.....ന്റെ കൃഷ്ണ ആ കയ്യിൽ പിടിച്ചത് കൊണ്ട് ഹെവി ടെസ്റ്റിംഗ്ൽ നിന്ന് രക്ഷപെട്ടു.....അതോർക്കുമ്പോൾ തന്നെ നെഞ്ചിടിക്കുവാ......
ന്നൊക്കെ ആലോചിച്ചു കിടന്നു.... പിന്നെ എണീറ്റ് തലയിലെ വിഗ് അഴിച് വെച്ച്......ബെഡിൽ ഇരുന്നു......
ഉറക്കം ആണേൽ വരുന്നില്ല......ഏതായാലും
അസുരൻ കുടിച് ബോധം ഇല്ലാണ്ട് കിടക്കുവാകും.....ന്റെ ചിലങ്ക എടുക്കാൻ പറ്റിയ അവസരം ഇതാണ്..... എത്രയും പെട്ടന്ന് അത് കയ്യിൽ കിട്ടിയാൽ പിന്നെ ഇവിടെ ഈ വേഷം കെട്ടി നിൽക്കണ്ടല്ലോ.....
ന്ന് കരുതി ബെഡിൽ നിന്ന് എണീറ്റ് ടേബിളിൽ നിന്ന് വിഗ് എടുത്തു....പിന്നെ അത് പോലെ അത് അവിടെ വെച്ച്....
ഈ രാത്രി ഇനി ആര് വരാനാ......വേഗത്തിൽ പോകുന്നു......ആ ഡ്രോയറിൽ നിന്ന് ചിലങ്ക എടുക്കുന്നു......പോരുന്നു.....സിമ്പിൾ.....😁
ന്ന് സ്വയം പറഞ്ഞു പതിയെ കതക് തുറന്നു ഒന്ന് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി....ആ അസുരന്റെ റൂം ലക്ഷ്യം വെച്ച് കാൽ ചലിച്ചു തുടങ്ങി........
തുടരും......
വായിക്കുന്നവരൊക്കെ ഒന്ന് അഭിപ്രായം പറയിട്ടോ പ്ലീസ്.......
💘ആമി💘