രാഹുലെ...
നീ എന്താ പറയാൻ പോവാണേന്നു എനിക്ക് മനസ്സിലായി....
അമ്മുവിനെ നിനക്ക് ഇഷ്ടമാണ്.. അതല്ലേ.... 🤗
രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...
അവനറിയാം അവൾക്ക് തന്റെ മനസ്സിലെ കാര്യങ്ങൾ പറയാതെ തന്നെ അറിയാൻ കഴിയുമെന്ന്...
ആദ്യമൊക്കെ അവനും അമ്മുവിനും അത്ഭുതം ആയിരുന്നു തങ്ങളുടെ മനസ്സിലെ കാര്യങ്ങൾ വായിച്ചെടുക്കുവാനും മാനസികമായി ഓരോന്നിനും പിന്തുണ നൽകുവാനും അവൾക്കൊരു പ്രത്യേക കഴിവാണ്..
ഡാ.. നീയെന്താ ആലോചിക്കണെ....
ഇതെങ്ങനെ മനസിലായി എന്നാണേൽ നീ അവളോടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലാക്കാം...
ആമിയ എന്ന അവളുടെ പേരിനെ.. ആ... മിയാവു എന്ന് വിളിക്കുന്നതും അവളെ കാണുമ്പോളുള്ള നിന്റെ കണ്ണിലെ തിളക്കവും. പിന്നെ നീ പോലും അറിയാതെ നീ അവളെ നോക്കി ഇരിക്കുന്നതും എല്ലാം 😂..
അതിന് അവന്റെ ഒരു അവിഞ്ഞ ചിരിയായിരുന്നു മറുപടി...
രാഹുലെ.. ഒരു കാര്യം പറയാ.. നീ കളിതമാശയല്ല എന്നെനിക്കറിയാം എന്നാലും ഒന്നാമതെ അവൾ അച്ഛനേം അമ്മയേം കാണാത്ത വിഷമത്തിലാണ് ആദ്യം മുതലേ....
ഞാൻ അവളെ ആദ്യമായി കാണുമ്പോഴും അവൾ ആ സങ്കടത്തിൽ ആയിരുന്നു.. പക്ഷെ അത് മറച്ചു വെച്ചാണ് അവൾ നടക്കണെ..
ഒരിക്കലും അവളെ വിഷമിപ്പിക്കരുത് എനിക്ക് മുൻപ് ഉണ്ടായ അനുഭവത്തിൽ വെച്ച് പറഞ്ഞു പോയതാ 😊
"എനിക്കറിയാടി നിന്റെ പേടി.. ഞാനൊരിക്കലും അവളെ വിഷമിപ്പിക്കില്ല... ഞാൻ ഈ കാര്യം വീട്ടിൽ പറഞ്ഞു അമ്മയാണ് നിന്നോട് ആദ്യം പറയാൻ പറഞ്ഞെ.. നാളെ അവളുടെ പിറന്നാൾ അല്ലെ ഞാൻ അവളോട് തുറന്ന് പറയാൻ പോവാ..
എന്നാൽ മോൻ നാളേക്ക് കാത്ത് നിക്കണ്ട.. ഇപ്പോ തന്നെ പോയി പറ.. അവൾക്കും നിന്നെ ഇഷ്ടവാ.. പക്ഷെ നിനക്ക് അവൾ അങ്ങനെ അല്ലെങ്കിലോ എന്ന് വെച്ചാണ് അവൾ ഒന്നും പറയാത്തത്...
ഇത് കേട്ട രാഹുലാകെ അന്തം വിട്ട് പോയി... അവൻ സ്‌മൃതിയേം വലിച്ചു ഒരു ഓട്ടമായിരുന്നു. പക്ഷെ അവരുടെ ആ സന്തോഷ നിമിഷത്തിൽ കട്ടുറുമ്പാവാതിരിക്കുവാൻ വേണ്ടി അവൾ വാക മര ചുവട്ടിൽ പോയി ഇരുന്നു...
അന്ന് മുതൽ അവരുടെ പ്രണയ നാളുകൾ ആയിരുന്നു... അതിന് സാക്ഷിയായി സ്‌മൃതിയും..
അങ്ങനെ നാളുകൾ കൊഴിഞ്ഞു പോയി.. അവർ ലാസ്റ്റ് ഇയർ ആയി...
പഠിപ്പും പ്രണയവും സൗഹൃദവും തകൃതിയായി മുന്നോട്ടു പോയി...
അച്ഛൻ നാട്ടിൽ സ്ഥിരതാമസമാക്കി.. അങ്ങനെ ജീവിതം മുഴുവൻ സന്തോഷത്തോടെ പോയികൊണ്ടിരുന്നു..
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം അത്താഴം കഴിക്കുമ്പോൾ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കുറച്ചു നാൾ വീട്ടിൽ വന്ന് നിൽക്കാൻ പോവാണെന്ന് അറിഞ്ഞത്... കൂടാതെ തന്റെ മേളിലെ മുറി ഒഴിയാനും പറഞ്ഞു.. അതിൽ അവൾക് ഒരു നിരാശ തോന്നി.. കാരണം മുകളിലത്തെ തന്റെ മുറി... അവിടെയാണ് തന്റെ എഴുത്തും കുത്തുമെല്ലാം... തന്റെ പുസ്തകങ്ങൾ.. അങ്ങനെ.....
ഒഴിവ് സമയങ്ങളിൽ തന്റെ വാസസ്ഥലം...
വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവൾ ആ മുറിയിലെ തന്റെ സാധനങ്ങൾ ഒഴിച്ചു...
അന്ന് രാത്രി കിടന്നപ്പോഴും അവളുടെ സ്വപ്നങ്ങളിൽ കൂട്ട് വന്നത് അവളുടെ താടിക്കാരൻ ആയിരുന്നു... ആരാണെന്നോ എന്താണെന്നോ അറിയില്ല.. അയാളുടെ മുഖം പോലും താൻ കണ്ടിട്ടില്ല എങ്കിലും ആ സ്വപ്നം അവൾക്ക് നൽകുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു..
അവൾ അറിഞ്ഞില്ല.. ആ സ്വപ്നവും എല്ലാം ഇനി അങ്ങോട്ടുള്ള തന്റെ ജീവിതം മാറ്റി മറിക്കാൻ മാത്രം പോന്നതായിരുന്നു..
തുടരും..
നിലാവ് 🖤