Aksharathalukal

ലയ 🖤-14

"ആദിയേട്ടൻ..."
അവളുടെ ഉള്ളം മന്ത്രിച്ചു...

ഒരിക്കൽ തന്റെ ജീവിതത്തിലെ പ്രിയപെട്ടവരിൽ ഏറെ പ്രിയപ്പെട്ട വ്യക്തി...

പിന്നീടെപ്പോഴോ ആ ബന്ധം അറ്റുപോയി..3 വർഷത്തിലേറെ ആയി അവർ സംസാരിച്ചിട്ട്..

രണ്ട് പേരും ഒരു നിമിഷം സ്തബ്ദരായി പോയി...

അവരുടെ കൂട്ട കയ്യടി ആണ് അവരെ ഉണർത്തിയത്...

അപ്പോ ആദിയെ ആണ് തൊട്ടിരിക്കുന്നത് അപ്പോ അവൻ പറയുന്ന ടാസ്ക് ചെയ്യണം.. അത് കഴിഞ്ഞ് തന്നെ കുറിച്ച് പറയണം...

അവൾ സമ്മതിച്ചു... തന്നെ അറിയാവുന്നത് കൊണ്ടായിരിക്കണം ആദിയേട്ടൻ ഒരു പാട്ട് പാടാനെ ആവശ്യപ്പെട്ടുള്ളു...

"മാർഗഴി പൂവേ... മാർഗഴി പൂവേ....
ഉണ്മടി മേലെ....🎼"

അങ്ങനെ ഓരോരുത്തരും വന്ന് ഓരോ കലാപരിപാടിയും സ്വയം പരിചയപെടലുമെല്ലാമായി തുടങ്ങി...

ആദി സ്‌മൃതിയെ സാകൂതം വീക്ഷിച്ചു.. അവൾക് ഒരുപാട് മാറ്റം വന്നതായി അവന് തോന്നി.. അവൾക്കും..

അമ്മുവിനും രാഹുലിനും എന്തോ സംശയം തോന്നി.. അവളോട് കാര്യം തിരക്കി...

ഒരു വിങ്ങലനുഭവപ്പെട്ടു അവൾക്ക്...

സ്കൂളിൽ പഠിക്കുമ്പോൾ തന്റെ സീനിയർ ആയിരുന്നു...

ഒരു ജ്യേഷ്ഠനെ പോലെ.. എന്തും തുറന്ന് പറയാവുന്ന... തന്നെ ഒരു അനിയത്തി കുട്ടിയെ പോലെ...

പക്ഷെ എപ്പോഴോ അവരുടെ ബന്ധം മുറിഞ്ഞു പോയി

ഇതെല്ലാം കേട്ട് അവരും അന്തം വിട്ടു പോയി..

ഇത്രയും അടുത്തവർ.. ഇങ്ങനെ അപരിചതരെ പോലെ...

പക്ഷെ അവർ ഒന്നും ചോദിച്ചില്ല...

അങ്ങനെ പഠിപ്പും കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞു...

കോളേജിലെ ലൈബ്രറി യും അവിടത്തെ വാക മരവും ആയിരുന്നു അവളുടെ പ്രിയപ്പെട്ട ഇടങ്ങൾ...

ഓരോ ദിവസം തോറും അവളും ആദിയും തമ്മിലുള്ള അകലം കുറഞ്ഞു.. അവർ വീണ്ടും പണ്ടത്തെ ഏട്ടനും അനിയത്തിയുമായി.. അതിന്റെ പിന്നിൽ രാഹുലിന്റെയും അമ്മുവിന്റെയും ബുദ്ധി ആയിരുന്നു...

അങ്ങനെ ഇരിക്കുമ്പോഴാണ് രാഹുൽ സ്‌മൃതിയെ ഒറ്റക് വാക മര ചുവട്ടിലേക്ക് കൊണ്ടുപോയത്...

"സ്മൃതി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...."

അവൾക്കറിയാമായിരുന്നു അവനെന്താണ് പറയാൻ പോവുന്നതെന്ന്..

തുടരും..

നിലാവ് 🖤


ലയ 🖤-15

ലയ 🖤-15

4.6
2674

രാഹുലെ... നീ എന്താ പറയാൻ പോവാണേന്നു എനിക്ക് മനസ്സിലായി.... അമ്മുവിനെ നിനക്ക് ഇഷ്ടമാണ്.. അതല്ലേ.... 🤗 രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... അവനറിയാം അവൾക്ക് തന്റെ മനസ്സിലെ കാര്യങ്ങൾ പറയാതെ തന്നെ അറിയാൻ കഴിയുമെന്ന്... ആദ്യമൊക്കെ അവനും അമ്മുവിനും അത്ഭുതം ആയിരുന്നു തങ്ങളുടെ മനസ്സിലെ കാര്യങ്ങൾ വായിച്ചെടുക്കുവാനും മാനസികമായി ഓരോന്നിനും പിന്തുണ നൽകുവാനും അവൾക്കൊരു പ്രത്യേക കഴിവാണ്.. ഡാ.. നീയെന്താ ആലോചിക്കണെ.... ഇതെങ്ങനെ മനസിലായി എന്നാണേൽ നീ അവളോടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലാക്കാം... ആമിയ എന്ന അവളുടെ പേരിനെ.. ആ... മിയാവു എന്ന് വിളിക്കുന്നതും അ