അമ്മയ്ക്ക് അവിടെയായിരുന്നു ട്രീറ്റ്മെന്റ് ഒക്കെ പിന്നീട്.... ശരത്തേട്ടൻ അവിടെ ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകനായി കയറി......
നന്ദേട്ടനും അത്യാവശ്യം കുറച്ചു ആൾക്കാർക്ക് മാത്രം ഈ കാര്യം അറിയൂ....
നിഖിൽ പറയുന്നത് ഒക്കെ കേട്ട് തരിച്ചു ഇരുന്നു പോയി ഗായത്രിയും ഗ്രീഷ്മയും
❣️❣️❣️❣️❣️
ശില കണക്കെയിരുന്നു ഗായത്രി........
ഒരു തുള്ളി കണ്ണീര് പോലും വരാതെ യുള്ള അവളുടെ ഇരിപ്പ് കണ്ട് നിഖിലിനും ഗ്രീഷ്മയ്ക്കും പേടിയായി.......
#ഗ്രീഷ്മ ::: ചേച്ചി.... ചേച്ചി.....
കുറെ തവണ കുലുക്കി വിളിച്ചതിനു ശേഷം ആണ് ഗായത്രി അവരെ ഒന്ന് നോക്കിയത്....
ഒന്നും മിണ്ടാതെ ഉള്ള അവളുടെ ഇരിപ്പ് കണ്ട് രണ്ടാൾക്കും നല്ല പേടിയായി.....
ഗ്രീഷ്മ ഓടിപ്പോയി കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു...
#ഗായത്രി ::: ബാ പോകാം....
വീട്ടിൽ ചെന്നിട്ടു ഗായത്രി ആരോടും ഒന്നും മിണ്ടിയില്ല...
പഴയതുപോലെ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാലോ എന്ന് പേടിച്ച് ഗ്രീഷ്മയും നിഖിലും അവളെ ചുറ്റിപ്പറ്റി തന്നെ നിന്നു......
ഞാൻ ആത്മഹത്യ vallathum ചെയ്യുമോ എന്ന് പേടിച്ചാണോ നിങ്ങൾ ഇങ്ങനെ എന്നെ ചുറ്റി നടക്കുന്നത്....
ഇനി അങ്ങനെ ഒരു ബുദ്ധിമോശം ഞാൻ കാണിക്കില്ല......
നിങ്ങൾ പേടിക്കണ്ട.....
എനിക്ക് ജീവിക്കണം......
എന്റെ ജീവിതം ഇങ്ങനെ ആക്കിയവരുടെ മുന്നിൽ തന്നെ എനിക്ക് ജീവിക്കണം.....
ന്റെ ഒരു വാശി ആണ് ഇപ്പൊ അത്...
പിന്നെ എനിക്ക് നീ എനിക്ക് ശരത് ന്റെ നമ്പർ കാരണം അവരൊക്കെ താമസിക്കുന്ന സ്ഥലത്തിന്റെ ഡീറ്റെയിൽസും തരണം....
വേറെ ആരും അറിയണ്ട...
❣️🌹❣️🌹❣️🌹
രാത്രി........
വല്യച്ഛനും ചെറിയച്ഛനും ചെറിയമ്മ വല്യമ്മ എല്ലാരും വന്നിട്ടുണ്ട്.....
നിഖിലിനേം ഗ്രീഷ്മേം നാളെ വല്യച്ഛന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാണ്.....
എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് ഗായത്രി അവളുടെ റൂമിലും....
നിഖിൽ പറഞ്ഞ ഓരോ വാക്കുകളും അവളുടെ മനസ്സിൽ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു....
പിന്നെ എന്തോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ എണീറ്റു.....
🌹🌹🌹🌹🌹🌹🌹
ഹാളിലേക്ക് ഗായത്രി വന്നതും വല്യമ്മ തുടങ്ങി........
അനിയത്തിയുടെ കല്യാണം കഴിഞ്ഞു....
നിന്റെ തീരുമാനം എന്ന് ഇനിയും ഇങ്ങനെ ഇവിടെനിന്ന് മറ്റുള്ളവരെ നാണംകെടുത്താൻ ആണോ......
#ഗായത്രി ::: ആണെങ്കിൽ നിങ്ങൾ എന്നെ എന്നാ ചെയ്യും....
#അച്ഛൻ ::::മുതിർന്നവരോട് അല്പം ബഹുമാനത്തിൽ ഒക്കെ സംസാരിക്കാൻ പടിക്ക് ഗായത്രി....
#ഗായത്രി ::: ബഹുമാനമൊക്കെ ഓരോരുത്തരും അവരുടെ പ്രവൃത്തികൊണ്ട് നേടിയെടുക്കേണ്ടതാണ്.....
ഇവിടെ ഇരിക്കുന്ന നിങ്ങൾ ആരും അതിന് യോഗ്യരല്ല.....
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൃഗങ്ങൾ.....
അങ്ങനെ വിളിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത്......
#വല്ല്യച്ചൻ :::: അഹങ്കാരി........എന്തൊക്കെയാണ് നീ പറയുന്നത് ആരെയാണ് നീ അപമാനിക്കുന്നത്......
വല്യച്ഛൻ അവൾക്ക് നേരെ കയ്യോങ്ങി....
തൊട്ട് പോകരുത് എന്നെ.....
അത് ഒരു ആജ്ഞ ആയിരുന്നു......
എല്ലാവരും ഞെട്ടി ഗായത്രിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പെരുമാറ്റം ആദ്യമായാണ്.....
#അച്ഛൻ :::: എന്താണ് നീ കാണിക്കുന്നത് നിനക്ക് വല്ല ബോധവും ഉണ്ടോ...... വട്ടായോ നിനക്ക്.....
#ഗായത്രി :: നല്ല ബോധ്യം ഉണ്ട്..... നിങ്ങളളോട് ഒക്കെ പെരുമാറേണ്ട ഭാഷ ഇതുതന്നെയാണ്.....
#ചെറിയച്ഛൻ ::: ന്താ മോളെ നീ ഇങ്ങനെ......
#ഗായത്രി ::: ചെറിയച്ഛനും എന്നെ പറ്റിക്കുകയായിരുന്നു അല്ലേ....
ശരത്തിന്റെ അച്ഛൻ മരിച്ചതോ.......ശരത് എന്നെ കാണാൻ വന്നതോ ഒന്നും എന്നോട് പറഞ്ഞില്ലല്ലോ......
എന്തിനായിരുന്നു ചെറിയച്ച എന്നോട് അങ്ങനെ പറഞ്ഞത്......
#ചെറിയച്ഛൻ ::: നിനക്ക് വിഷമം ആ വേണ്ടല്ലോ എന്ന് വിചാരിച്ചു.....
#ഗായത്രി ::: എന്നിട്ട് ഇപ്പോ എനിക്ക് വിഷമം ഒന്നും ആയില്ലല്ലോ അല്ലേ....
നിങ്ങൾ എല്ലാവരും എന്തു വിചാരിച്ചു ഞാൻ ഒരിക്കലും ഒന്നും അറിയില്ലന്നോ....
#വല്യമ്മ ::: നീ എന്തൊക്കെയാണ് കിടന്ന് പറയുന്നത് മറ്റുള്ളവർ കൂടെ മനസ്സിലാക്കാൻ പാകത്തിന് പറ.....
#ഗായത്രി :::: എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് തന്നെയാണ് പറയാൻ പോകുന്നത്....
ഗായത്രി നിഖിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ അവിടെ എല്ലാവരോടും പറഞ്ഞു......
ഞെട്ടലോടെയാണ് അവിടെ ഉണ്ടായിരുന്നു എല്ലാം ഈ വിവരങ്ങൾ കേട്ടത്.......
ഗായത്രി അച്ഛന്റെ അടുത്തേക്ക് ചെന്ന്.....
എന്തിനായിരുന്നു അച്ഛാ ഇങ്ങനെ ഒരു ക്രൂരത......
ഇവിടെ വന്നപ്പോൾ അച്ഛനെയും മകനെയും അപമാനിച്ചത് പോരാഞ്ഞിട്ടാണോ പുറകെ നടന്ന് അവരെ ദ്രോഹിച്ചത്.......
ഇങ്ങനെയൊക്കെ പെരുമാറാൻ എന്റെ അച്ഛന് എങ്ങനെ തോന്നി
മറ്റുള്ളവരുടെ മുന്നിൽ എന്റെ അച്ഛനെ കുറിച്ച് പറയാൻ എനിക്ക് ഒരുപാട് അഭിമാനം ആയിരുന്നു.....
പക്ഷേ ഇങ്ങനെ ഒരു മുഖം കൂടി എന്റെ അച്ഛനുണ്ടെന്ന് ഞാനറിഞ്ഞില്ല......
ഞാൻ നിർബന്ധിച്ചിട്ടാണ് ശരത് അച്ഛനെയും കൂട്ടി വന്നത്....
വീട്ടുകാർ സമ്മതിക്കുമോ എന്ന് ഒരുപാട് തവണ എന്നോട് ചോദിച്ചതാണ്...
അന്നൊക്കെ എനിക്ക് എന്റെ അച്ഛനെ പൂർണ്ണവിശ്വാസം ആയിരുന്നു....
എന്റെ അച്ഛൻ നല്ലൊരു മനുഷ്യനാണ് ഞാൻ വെറുതെ വിശ്വസിച്ചു.....
ആ വിശ്വാസമാണ് അച്ഛൻ തകർത്തത്.....
എങ്ങനെ ഇത്രയും ക്രൂരത കാണിക്കാൻ തോന്നി...
ഇഞ്ചിഞ്ചായി കൊന്നില്ലേ അച്ഛനും വല്യച്ഛനും കൂടി അതിനെ....
അച്ഛൻ മരിച്ചത് കാരണം അല്ലേ
ശരിക്കും നിങ്ങൾ ഒരു കൊലപാതകം അല്ലെ ചെയ്തത്....
മാപ്പ് അർഹിക്കാത്ത തെറ്റ്......
ഒരു കുടുംബം മുഴുവൻ ഇല്ലാതെ ആക്കിയില്ലേ നിങ്ങൾ......
ഈ മഹാപാപം ഒക്കെ ഇവിടെ കൊണ്ടുപോയി ഒഴുക്കി കളയും നിങ്ങൾ എല്ലാവരും......
കൊറേ സ്വത്തോ പണമോ വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല......
മനുഷ്യനെ മനസ്സിലാക്കാൻ കഴിയണം......
അതിനൊന്നും കഴിയാത്ത നിങ്ങൾ വെറും മൃഗ തുല്യരാണ്.....
വെറുപ്പാണ് എനിക്ക് നിങ്ങൾ ഓരോരുത്തരോടും........
ശരത്തിനെ അല്ലായിരുന്നു നിങ്ങൾ ഉപദ്രവിക്കേണ്ടത് എങ്ങനെയായിരുന്നു ഞാനാണ് ഇതിനൊക്കെ കാരണം......
എങ്കിലും എന്തിനായിരുന്നു അച്ഛാ ഇങ്ങനെയൊക്കെ ചെയ്തത്......
ഇത്രയും മനസാക്ഷിയില്ലാത്ത ഒരാൾ ആയിപ്പോയല്ലോ എന്റെ അച്ഛൻ......
അഭിമാനത്തോടെ അല്ലാതെ ഞാൻ എന്റെ അച്ഛന്റെ മുഖം മനസ്സിൽ ഓർത്തിട്ടില്ല...
അച്ഛനോട് അകൽച്ച കാണിച്ച അപ്പോഴും നെഞ്ച് നീറി ആണ് ഞാൻ ജീവിച്ചത്.......
നിങ്ങളെയൊന്നും മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു........
മോളെ.....
വേണ്ടാ..... ഞാൻ ഇനി ആരും ഒന്നും പറയണ്ട ഇത്രയും നാളും പറയാനുള്ളതും ചെയ്യാനുള്ളത് ഒക്കെ നിങ്ങൾ ചെയ്തില്ലേ ഇനി എന്താ വേണ്ടത് എന്ന് എനിക്കറിയാം.....
ഗായത്രിയോട് എന്തോ പറയാൻ വന്ന അച്ഛനെ അവൾ വിലക്കി....
ഗായത്രി അമ്മയുടെ അടുത്തേക്ക് ചെന്നു.......
അമ്മ എന്നോട് ക്ഷമിക്കണം......
അച്ഛന്റെ മുഖത്തുനോക്കി ഇങ്ങനെയൊക്കെ പറഞ്ഞത് അമ്മയ്ക്ക് വിഷമം ആയിട്ടുണ്ടാവും എന്ന് എനിക്കറിയാം.......
ഇങ്ങനെയൊന്നും പെരുമാറാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുമില്ല.....
പക്ഷേ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എല്ലാവരും.......
ഇനിയും മിണ്ടാതിരുന്ന ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാണ്......
എല്ലാവരോടും കൂടി പറയുകയാണ്.....
ഇന്ന് ഇവിടെ കൊണ്ടു കഴിഞ്ഞു നിങ്ങളുമായുള്ള എന്റെ ബന്ധങ്ങൾ......
എന്റെ കാര്യത്തിൽ ഇടപെടാനോ എന്നെ ഉപദേശിക്കാനോ ഒന്നും ആരും ഇനി വരണ്ട......
നിങ്ങളുടെ സ്വത്ത് കുടുംബമഹിമ ഒന്നും എനിക്ക് വേണ്ട.......
നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നത്.... M
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം........
#വല്യച്ഛൻ ::: നീ എന്ത് ചെയ്യും എന്നാണ് പറയുന്നത്.....
ആരെയാണ് നീ പേടിപ്പിക്കുന്നത്... ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്റെ നല്ല ഭാവിക്ക് വേണ്ടി യാണ്.....
#ഗായത്രി ::: നിർത്തുന്നുണ്ടോ.....
ഞാൻ പറഞ്ഞുകഴിഞ്ഞു ഇനി എന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ വരണ്ട എന്ന്.....
നല്ല ഭാവിക്കുവേണ്ടി ആണത്രേ..... എന്നിട്ട് ഇപ്പോ എന്തായി എനിക്ക് ഭയങ്കര സന്തോഷമുള്ള ജീവിതം കിട്ടിയോ.
..
വല്ല്യച്ഛന്റെ മക്കളുടെ കാര്യം നോക്കിയാൽ മതി എന്റെ ജീവിതത്തിൽ തലയിടാൻ ഇനി മേലാൽ വരരുത്.......
ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ നിശ്ചയമില്ല എല്ലാവരോടും കൂടിയാണ് പറയുന്നത്.....
ഗായത്രി എല്ലാവരെയും ഒന്നുകൂടെ നോക്കിയിട്ട് അവരുടെ മുറിയിലേക്ക് പോയി..
ഗായത്രി മുറിയിലേക്ക് ചെന്നപാടെ വല്യച്ഛൻ പുറകെ ചെന്ന് അവളുടെ റൂം പുറത്തുനിന്നും പൂട്ടി.....
നീ ആരാണെന്നാണ് നിന്റെ വിചാരം.....
അവിടെ കിടക്ക് നിന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ഞങ്ങൾ ഒന്ന് കാണട്ടെ.........
തുടരും..........