Aksharathalukal

പാറകുന്നിലെ പ്രണയം 😌😌💞💞💞💗

പാറകുന്നിലെ പ്രണയം 😌😌💞💞💞💗

 

നിനക്ക് ഇപ്പോൾ എന്താ വേണ്ടേ.......

 

എനിക്ക് സാറിനെ  വേണം
 

what...🙄
 

സാർ  എന്നെ കേട്ടണമെന്ന്
 

കെട്ടാൻ പറ്റിയ ഒരു മുതൽ.... ഓഞ്ഞു പോയെടി....

അതെന്താടോ....എനിക്ക് എന്താ ഒരു കുഴപ്പം
 

നിനക്ക് ഒരു കുഴപ്പവുമില്ല.....എന്നെ വെറുതെ വിട്ടേക്ക്🙏🙏🙏

തന്നെ ഞാൻ വെറുതെ വിടാട്ടോ....അത്രയും പറഞ്ഞു മായ പോയി.
 

ഈ പെണ്ണിനെ കൊണ്ട് തോറ്റു മനുഷ്യൻ, സാർ ആണെന്നുള്ള ഒരു ചിന്തയില്ല.......കുട്ടിക്കളി കളിക്കാൻ നടക്കാ പൊട്ടി പെണ്ണ്.😊😊😊
 

മനസിലോർത്ത് ചെറുപുഞ്ചിരിയുടെ കിരൺ നടന്നു.

 

ടീ.....നിനക്ക് വട്ടുണ്ടോ സാറിന്റെ പിന്നാലെ നടക്കാൻ.

സാറിന്റെ പിന്നാലെയല്ലാ ഞാൻ നടക്കുന്നെ, എന്റെ മുറചേറുക്കന്റെ പിന്നാലായ.ഈ മനുഷ്യനെ വളക്കാൻ വേണ്ടിയാ ഇത്രയും കഷ്ടപ്പെട്ട് മനുഷ്യൻ ഇവിടെ ചേർന്ന് പടിക്കുനെ, koop.അല്ലാണ്ട് പഠിച്ചു വലിയ എഞ്ചിനീയർ ഒന്നുമാവനല്ലാ......നാട്ടിൽ എന്റെ ചങ്കമാരെയും, ചങ്ങാതികളെയും വിട്ടിട്ടാ ഞാൻ ഇവിടേക്ക് വന്നിട്ടുള്ളത്,ഞാൻ ഇയാളേം കറക്കിയെടുത്ത് ചെല്ലുമ്പോഴേക്കും എന്റെ പിള്ളേർ വലുതായിട്ടുണ്ടാവും 😒😒😒, പിന്നെ ഞാൻ ആരെയായി കൂട്ടുകൂടോ എന്തോ

 

നിന്നെകൊണ്ട് തോറ്റു 🤦🤦🤦

 

നിനക്കൊന്നും പറഞ്ഞ മനസിലാവില്ല.മര്യാദക്ക് ഞാൻ അയാളോട് ഇഷ്ട്ടപറഞ്ഞതാ അപ്പോൾ ഏതോ പെണ്ണ് തേച്ചിട്ടുപോയി പറഞ്ഞു കലിപ്പിലായി, എന്നാ അവളോട് പകരം വീട്ടാനെങ്കിലും എന്നെ കെട്ടിയിരുന്നെൽ ഇപ്പോ കോച്ചായി അതിന് ആ തേപ്പുകാരിടെ പേരെങ്കിലും ഇടമായിരുന്നു.ആരോട് പറയാൻ ആര് കേൾക്കാൻ.🤷

എന്തായാലും നാളെ ഓണസെലിബ്രേഷൻ കഴിഞ്ഞു നേരെ നാട്ടിലേക്ക് പോവുമെന്ന പറഞ്ഞേ.....ആ യാത്രയിൽ എല്ലാം തീരുമാനമാക്കണം.

പിറ്റേന്ന് മായ സെറ്റുമുണ്ടൊക്കെ എടുത്തു സുന്ദരിയായി കോളേജിൽ എത്തി.ആര് കണ്ടാലും ഒന്നു നോക്കി പോവും.പക്ഷേ കഥാനായകൻ മാത്രം no mind ☹️☹️☹️
 

ഒന്നസെലിബ്രേഷൻ അടിച്ചു പൊളിച്ചു, കൂട്ടുകാരോട് യാത്രപറഞ്ഞു അന്നുതന്നെ കിരണുമായി നാട്ടിലേക്ക് യാത്ര തിരിച്ചു.

 

കിരണനേട്ട നമ്മുക്ക് ആ പറകുന്നിന്റെ മുകളിലേക്ക് ഒന്നു പോവാ plz......

 

ഈ ടൈമിലോ.....പറ്റില്ല.എനിക്ക് നേരത്തിനും കാലത്തിനും വീട്ടിൽ എത്തണം.
 

അതൊക്കെ എത്താം.ഇനി കുറച്ചു ദിവസം കഴിഞ്ഞല്ലേ പോവാൻ പറ്റുള്ളൂ അതോണ്ടാ plz........😭😭😭😭
 

ഇയ്യോ ഇതു വല്ലാത്ത ശല്യം ആയല്ലോ........കരയണ്ട, കൊണ്ടാവാം.
 

അങ്ങിനെ വഴിക്ക് വാ.....എന്നോടാ കളി😄😄😄 മായ മനസ്സിൽ ഊറിചിരിച്ചു.

 

കുറച്ചു നടന്നു അവർ പാറകുന്നിന്റെ  മുകളിലെത്തി.പ്രകൃതിയുടെ ഭംഗി വേണ്ടോളം കാണിച്ചുതരുന്ന ഒരു ഇടമായിരുന്നു പാറകുന്ന്.മായ ഒരുപാട് നേരം അതൊക്കെ ആസ്വദിച്ചു നിന്നു.

കിരണനേട്ട.......
 

മ്മ്
 

ഏട്ടൻ എന്നെ കൂടെ കൂട്ടികൂടെ......
 

വാ മായേ നമ്മുക്ക് പോവാം.ഇരുട്ടി തുടങ്ങി ഇനിയും വഴുകിയ താഴേക്ക് ഇറങ്ങാൻ പ്രയാസവും.
 

തിരിഞ്ഞു നടന്ന കിരണിന്റെ കൈ പിടിച്ചു നിർത്തി മായ ചോദ്യം ആവർത്തിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
 

ഇല്ലാ..... ഞാൻ ഒരിക്കലും നിന്നെ അങ്ങിനെ ഒന്നും കണ്ടിട്ടില്ല.ഒന്നാമത്തെ നമ്മൾ തമ്മിൽ ചേരില്ല.നിനക്ക് 18 എനിക്ക് 29, എത്രവയസിനു വ്യത്യാസമുണ്ട്.
 

വയസാണോ ഏട്ടന്റെ പ്രശ്നം.

 

അല്ലാ മായ, ഇതൊക്കെ മനസ്സിൽ തോന്നേണ്ടതാണ്.ഞാൻ ഇതുവരെ അങ്ങിനെ നിന്നെ കണ്ടിട്ടില്ല.പിന്നെ നിനക്ക് വേറെ മുറച്ചിറക്കന്മാരില്ലെ അവരിൽ ആരേലും നോക്ക്.ഞാൻ പോവാ നീ വെണ്ണേൽ വാ.....
 

കിരൺ നടന്നു നീങ്ങി.
 

ആ...പോയിക്കോ ഞാൻ വരുന്നില്ല.നിങ്ങൾ എന്നോട് ഇഷ്മാണെന്ന് പറയാതെ ഞാൻ വരൂല..... ഇവിടുന്നു എടുത്തു ചാടും.
 

ആ ചാട്.മാമന്നെങ്കിലും രക്ഷപെടട്ടെ....
 

എന്നാ ആയിക്കോട്ടെ...... നിങ്ങൾക്ക് എന്നെ വേണ്ടേൽ എനിക്ക് ഈ ലോകവും വേണ്ട.

എന്തൊക്കയോ പറഞ്ഞു മായ പുറകിലേക്ക് നടന്നു.തിരിഞ്ഞു നോക്കിയ കിരൺ കാണുന്നത് രണ്ടടി കൂടെ പുറകിലേക്ക് നടന്ന വീഴുന്ന അവസ്ഥയിൽ നടക്കുന്ന മായയെ, അവളാണേൽ കിരണിനെ നോക്കി സംസാരിക്കുന്നതിന്റെ ഇടയിൽ ഇതൊന്നും  ശ്രദ്ധിക്കുന്നതുമില്ല.
 

മായേ stop it

പറയലും, മായ കാലുതെറ്റി താഴേക്ക് വീണതും ഒരുമിച്ചായിരുന്നു.പക്ഷേ ആരുടെയോ ഭാഗ്യത്തിന് മായ്ക്ക് ഒരു മരവള്ളിയിൽ പിടികിട്ടിയിരുന്നു.അവൾ ഒരുപാട് ഭയന്നു.കാളികാര്യമായെന്നു മയക്ക്‌ മനസിലായി.മരണം തോട്ടു മുമ്പിൽ കണ്ട നിമിഷങ്ങളായിരുന്നു അത്.

ഒരു നിമിഷം സ്തംഭിച്ചു നിന്ന കിരൺ പെട്ടന്നു മായയുടെ അടുത്തേക്ക്‌ ഓടിച്ചെന്ന് അവളെ പിടിച്ചു വലിച്ചു കയറ്റി.
 

ഏട്ടാ ഞാ......
 

ഠപ്പേ.......
 

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ കിരണിന്റെ കൈകൾ മായയുടെ കവിളിൽ പതിഞ്ഞു.

ഭയവും സങ്കടവും എല്ലാം കൂടെയായപ്പോൾ  മായയുടെ കണ്ണിൽ ഒരു പുകമയം രൂപപ്പെട്ടു.ബോധമറ്റ് താഴെ വീണു.അവളുടെ കിടപ്പ് കണ്ടു കിരണിന്റെ കണ്ണുകൾ നിറഞ്ഞു.മായയുടെ ബാഗിലുണ്ടായിരുന്ന ബോട്ടിൽ വെള്ളമെടുത്തു അവളുടെ മുഖത്തു തെളിച്ചു.

മായേ മായേ.....എണീക്ക് മോളെ.....
 

മായയുടെ കണ്ണുകൾ തുറന്നു.അപ്പോഴാണ് കിരണിനും ആശ്വാസമായത്.
 

അവളെ എണീപ്പിച്ചിരുത്തി വെള്ളം കൊടുതു.കിരൺ ദേഷ്യത്തിലാണെന്ന് അവന്റെ മുഖം കണ്ടപ്പോൾ മായ്ക്ക് മനസ്സിലായി.അവന് ഒന്നും പറയാതെ അടുത്ത് കണ്ട മരച്ചുവട്ടിൽ ഇരുപ്പുറപ്പിച്ചു.
 

ഇനി ഇന്ന് താഴെ ഇറങ്ങാൻ പറ്റില്ല, ഇരുട്ടി.എങ്ങാനും കാലോ മാറ്റോ വഴുക്കിയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും.തത്കാലം ഈ രാത്രി ഇവിടെ.....
ഇനിയെങ്കിലും മനുഷ്യനെ ഉപദ്രവിക്കരുത്.🙏🙏😠😠
 

അവൾ ഒന്നും പറയാതെ അവിടെത്തന്നെ ഇരുന്നു.പിനീട്‌ അവർ ഒന്നും സംസാരിച്ചില്ല.പക്ഷേ എന്തുകൊണ്ടോ മായ ഒരുപാട് സന്തോഷവതിയായിരുന്നു.

 

വീഴ്ചയിൽ മായയുടെ നേരിയത് അഴിഞ്ഞു പോയിരുന്നു.അതുകൊണ്ട് തന്നെ കിരണിന്റെ മുമ്പിൽ ഇരിക്കാൻ അവൾക്കെന്തോപോലെ തോന്നി.അതുമനസിലായ കിരൺ മായയുടെ അടുത്തേക്ക്‌ വന്നു അവന്റെ shirt ഊരി അവളുടെ നേരെ നീട്ടി.
 

വേണ്ട.....

നിന്നോട് ഇതു പിടിക്കാനല്ലേ പറഞ്ഞേ......
 

എനിക്ക് വേണ്ട, അല്ലാ...എനിക്കെന്തായാലും നിങ്ങൾക്ക് എന്താ, നിങ്ങൾക്ക് ഞാൻ വെറുമൊരു സ്റ്റുഡന്റ് അല്ലേ.....ഞാൻ ചത്താലും എന്തായിരുന്നു.ഇതിലും ബേധം അതായിരുന്നു.
 

നിങ്ങളെ സ്നേഹിച് ഞാൻ വേറെ ഒരാളുടെ കൂടെയെങ്ങിനെയാ ജീവിക്കാ.....പ്രണയം എന്താനറിഞ്ഞ കാലമുതലെ സ്നേഹിച്ചു തുടങ്ങിയതാ....എന്നിട്ടിപ്പോ......മറക്കാൻ പറഞ്ഞ 😔😔
 

അതിന് നിന്നോട് ആരാ മറക്കാൻ പറഞ്ഞേ. 🤨🤨
 

പിന്നെ,എത്ര പ്രവശ്യം ഇഷ്ട്ടം പറഞ്ഞു.എന്നിട്ട് എന്തായിരുന്നു റിപ്ലൈ, ഇപ്പോ അടിച്ചിരിക്കുന്നു......അതിന് നിങ്ങൾക്കെന്നോട് സ്നേഹമില്ലല്ലോ 😒😒
 

സ്നേഹമിലാന്ന് ആരാ പറഞ്ഞേ.ഇപ്പോൾ നീ പഠിക്ക്‌, ഡിഗ്രി കഴിഞ്ഞ ഞാൻ എന്റെ പെണ്ണായിട്ട് വീട്ടിലേക്ക് കൊണ്ടുവരാട്ടോ......
 

അപ്പോൾ സത്യായിട്ടും എന്നെ ഇഷ്ട്ട......
 

ആടി പോത്തേ.....പക്ഷേ നീ ഇപ്പോൾ ഈ കോലത്തിൽ ഇരുന്നാ കെട്ടിന് മുൻപ് തറവാട്ടിൽ നമ്മുടെ വിത്തുകൾ ഓടി ചാടി കളിക്കും.അതോണ്ട് മോള് ഇത് ഇട്.
 

നാണം കലർന്ന പുഞ്ചിരിയോടെ മായ ആ shirt വാങ്ങി ദരിച്ചു.
 

വാ, ആ മരച്ചുവട്ടിലിരിക്ക.മഞ്ഞു കൊള്ളണ്ട.
 

അവർ രണ്ടും കൂടെ ഒന്നിച്ചിരുന്നു.മായയെ  കിരൺ മാറോട് ചേർത്തുപിടിച്ചിരുന്നു.അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് ഇറന്നണിഞ്ഞു.
 

അതേ എനിക്ക് നന്നായി വേദനിച്ചുട്ടോ 😪😪
 

സാരല്യ.....നിനക്ക് ഒരു അടീടെ കുറവുണ്ടായിരുന്നു.അത് കിട്ടിയതാന്ന് വിചാരിച്ചാൽ മതി.
 

എന്നാലും, 😕😕

 

എന്ത് എന്നാലും...... മര്യാദക്ക് നടന്നിലേൽ ഇനിയും കിട്ടും.
 

വെണ്ടാർന്നു പുല്ല്😰😰😰
 

പോട്ടെ........നന്നായി വേദനിച്ചുലെ, ഞാൻ അപ്പോഴത്തെ ടെൻഷനിൽ.....സാരല്യാട്ടോ
 

മായയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നെറുകയിൽ ചുടുചുംബനമേകി.അപ്പോൾ മായ്ക്ക് ആ കണ്ണുകൾ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് കാണാൻ സാധിച്ചു.

 

അതേ എന്തായാലും ഏട്ടൻ അത്യാവശ്യം age ആയല്ലോ....എനിക്കും 18 ആയല്ലോ, അപ്പോൾ ഞാൻ എത്രയും പെട്ടന്നു വീട്ടിലേക്ക് വന്നാലോ.....

 

ഞാനും അത് തന്നെയാ ആലോജിച്ചേ, ഇത്രയും കാലം തന്റെ മുമ്പിൽ അഭിനയിച്ചു പിടിച്ചു നിന്നു, ഇനി പറ്റില്ലാലോ, അപ്പോൾ എന്തായാലും നമ്മുക്ക് ഓണത്തിന് മുൻപ് തന്നെ വീട്ടിലേക്ക് പോന്നാലോ
 

അയ്യോ....ഇത്രയും പെട്ടനോ, അച്ഛൻ സമ്മതിക്കോ....
 

അമ്മാവനോ...😆😆😆 നിനക്ക് വോട്ട് ചെയ്യാനുള്ള അവകാശം കിട്ടിയ അന്നുമുതൽ തുടങ്ങുയത നമ്മുടെ കല്യാണക്കാര്യം ചർച്ച.അതോണ്ട് ഇന്ന് പറഞ്ഞ ഇപ്പോൾ കൈപിടിച്ചു എന്നെ ഏല്പിക്കും

 

സത്യം, ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ....


 

അതിന് കണ്ട പിള്ളേരുടെ കൂടെ ഊരു ചുറ്റാൻ നടക്കാതെ വീട്ടിലിരിക്കണം.വീട്ടിലെ കാര്യങ്ങൾ അറിയണേൽ.....

അല്ലാടി നിനക്ക് കാര്യങ്ങളൊക്കെ അറിയോ.....അതോ അതും ഞാൻ ക്ലാസ്സ്‌ എടുത്തു തരേണ്ടി വരോ......
 

ആഹാ......സേട്ടൻ ആ സംശയം ഉണ്ടോ എന്നാ ഇപ്പോൾ തീർക്കാലോ, ആദ്യം ഫ്രഞ്ചിൽന്നു തുടങ്ങ
 

എന്തേലും എതിർത്തു പറയുന്നതിന് മുൻപ് തന്നെ മായ കിരണിന്റെ ചുണ്ടുകൾ കവർനിന്നു.കിരൺ ഒന്നു പതറിയെങ്കിലും ആദ്യ ചുംബനത്തിന്റെ മാധുര്യത്തിൽ രണ്ടുപേരും അലിഞ്ഞു ചേർന്നു......പരസ്പരം മത്സരിച്ചു ചുംബിച്ചു.
 

അവിടെ പറകുന്നിന്റെ മുകളിൽ  തുടങ്ങുകയായിരുന്നു അവരുടെ പ്രണയുവും ജീവിതവും.💞💞💞💞

 

💗💗💗💗💗💗💗💗💗💗💗💗💗💗💗💗

 

stay positive💫💫💫
be happy💞💞💞