ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നയനയോട് അമ്മ പറഞ്ഞു.."മോളെ വേഗം കുളിച്ച് മാറ്റിക്കേ.... നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്..എല്ലാം അന്വേഷിച്ചു മോളെ .അഖിൽ എന്നാണ് ചെക്കൻ്റെ പേര്.നല്ല കുടുംബവും ചെക്കനും ആണ്. ചെക്കന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് .അവർ നിന്നെ കണ്ടിട്ടുണ്ട്.പേരിന് ഒരു ചടങ്ങ് മാത്രം ആണിത്..". കേട്ടപാതി കേൾക്കാത്ത പാതി മനസ്സിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു. അവൾ കുളിച്ച് ഡ്രസ്സ് മാറി. ഇത്തിരി നേരം ദൈവത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു.."മോളെ...നയനെ...അവരെത്തി.. നീ വാ."..എന്ന അമ്മയുടെ വിളികേട്ട നയന അമ്മയോടൊപ്പം ആ ആളുക