Aksharathalukal

*എന്റെ പ്രണയം* (ഭാഗം 1)

എന്റെ കള്ളകണ്ണാ.... എന്റെ അഭിയേട്ടനെ എനിക്ക് തന്നെ തന്നേക്കണേ.... ഒന്നുമില്ലെങ്കിലും നിനക്ക് ഇടക്കൊക്കെ തുളസി മാല കോർത്തുകൊണ്ട് തരുന്നതല്ലേ ഞാൻ.... പ്ലീസ് പ്ലീസ്.... *എന്റെ പ്രണയം* സ്വന്തമാക്കാൻ സഹായിക്കണേ ഭഗവാനെ 😊.... ആമി എന്ന *അമേയ* അമ്പലത്തിലെ കൃഷ്ണ വിഗ്രഹത്തിൽ നോക്കി പ്രാർത്ഥിച്ചു.



എന്റെ ആമി നിന്റെ പ്രാർത്ഥന ഇതുവരെ കഴിഞ്ഞില്ലേ.... ആമിയുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് അവളുടെ ചേച്ചി ആതിര എന്ന ആതി ചോദിച്ചു.




ഇല്ല 😁.... ഇന്നെന്റെ അഭിയേട്ടൻ വരുന്ന ദിവസമാ 😌.... എന്റെ അഭിയേട്ടൻ.... *എന്റെ പ്രണയം*.... ആമി ചെറുപുഞ്ചിരിയോടെ കൃഷ്ണ വിഗ്രഹത്തിൽ തന്നെ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ആതിയോട് പറഞ്ഞു.





ആവളുടെ *എന്റെ പ്രണയം* എന്ന വിശേഷണം കേട്ടപ്പോൾ ആതിക്ക് ശെരിക്കും വിഷമം തോന്നി.... കാരണം അഭി തന്റെയും പ്രണയമായിരുന്നു. ആരോടും പറഞ്ഞിട്ടില്ലാത്ത തന്റെ പ്രണയം.




അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആതി മുന്നോട്ട് നടന്നു.



ആതി പോകുന്നത് കണ്ട് ആമി അവളുടെ പുറകെ ഓടി ചെന്നു.



എന്താ ആതിയേച്ചി.... എന്താ എനിക്ക്വേണ്ടി കാത്തുനിൽക്കാഞ്ഞേ.... ആതിയുടെ മുന്നിൽ തടസമായി നിന്നുകൊണ്ട് ആമി ചോദിച്ചു.


ഒന്നുമില്ല പെണ്ണെ 🙂.... നിന്റെ പ്രാർത്ഥന ഇപ്പോളൊന്നും കഴിയുമെന്ന് എനിക്ക് തോന്നിയില്ല.... അതാ.... ആതി എങ്ങനെയൊക്കയോ പറഞ്ഞൊപ്പിച്ചു.



മ്മ്മ്.... ആമി വിശ്വാസം വരാതെയൊന്ന് മൂളി.



ആതി അത്‌ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു. പുറകെ തന്നെ ആമിയും വെച്ചുപിടിച്ചു. 



എന്റെ ചേച്ചികുട്ടിക്ക് ശെരിക്കും എന്താണ് പറ്റിയത്.... ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് വിചാരിക്കരുത്.... ചേച്ചി എന്നിൽ നിന്ന് എന്തൊക്കയോ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു. ആമി ആതിയെ ഉറ്റു നോക്കികൊണ്ട് പറഞ്ഞു.



അത്‌ നിനക്ക് തോന്നുന്നതാ.... നീ ഒന്ന് വേഗം നടക്ക് വീട്ടിൽ എല്ലാവരും നമ്മളെ കാത്തിരിക്കുന്നുണ്ടാവും.... നമ്മൾ ചെന്നിട്ട് വേണം അപ്പച്ചിയുടെ വീട്ടിലേക്ക് പോകാൻ. നടത്തതിന്റെ സ്പീഡ് കൂട്ടികൊണ്ട് ആതി പറഞ്ഞു.



മ്മ്മ് ശെരിയാ 😌.... എന്നിട്ട് വേണം എനിക്കെന്റെ അഭിയേട്ടനെ കാണാൻ 🙈. ആമി നാണത്തോടെ പറഞ്ഞു.



അതിന് മറുപടിയായി ആതി ആമിയെ നോക്കി പുഞ്ചിരിച്ചു.




ആമി തുള്ളിചാടി വീട്ടിലേക്ക് കയറി ചെന്നു.



എന്റെ ആമി ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഓടിച്ചാടി നടക്കരുതെന്ന് 😠.... പെൺകുട്ടികളായാൽ കുറച്ചു അടക്കവും ഒതുക്കവമൊക്കെ വേണം. ആമിയുടെ അമ്മ ജയന്തി അവളെ വഴക്ക് പറഞ്ഞുകൊണ്ട് പറഞ്ഞു.



അവൾ കണ്ണ് നിറച്ചു കാണിച്ചു.



വഴക്ക് പറഞ്ഞാൽ ഉണ്ടനെ കരഞ്ഞു കാണിക്കും. ആമിയെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ജയന്തി പറഞ്ഞു.




ഇത് കേട്ട് അവളുടെ പുറകെ വന്ന ആതിയും വീട്ടിലെ വരാന്തയിൽ ഇരുന്ന അവളുടെ അച്ഛൻ പ്രഭാകരനും ചിരിച്ചു.



ആമി ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി.



അവളുടെ പോക്ക് കണ്ട് കിളിപോയാണ് അവളുടെ ചേട്ടൻ ആദിത് പുറത്തേക്ക് ഇറങ്ങി വന്നത്.



എന്താ അച്ഛാ.... എന്ത് പറ്റി. ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ആദി ചോദിച്ചു.



ഒന്നുമില്ല ഏട്ടാ.... അമ്മ അവളെയൊന്ന് വഴക്ക് പറഞ്ഞു.... അത്രേയുള്ളൂ 😂. അവന് അമ്പലത്തിലെ പ്രസാദം തൊട്ടുകൊടുത്തുകൊണ്ട് ആതി പറഞ്ഞു.



അവന് മാത്രേയുള്ളു.... എനിക്കില്ലേ.... കുട്ടികളെ പോലെ പിണക്കം നടിച്ചുകൊണ്ട് പ്രഭാകരൻ ആതിയോട് ചോദിച്ചു.




എന്റെ അച്ഛൻ കുട്ടനെ ഞാൻ അങ്ങനെ മറക്കുവോ 😁. അയാൾക്കും പ്രസാദം കൊടുത്തുകൊണ്ട് ആതി പറഞ്ഞു.



അമ്മക്ക് വേണ്ടേ അമ്മേ. ജയന്തിയുടെ നേരെ തിരിഞ്ഞുകൊണ്ടവൾ ചോദിച്ചു.



വേണ്ട മോളെ.... ഞാൻ രാവിലെ പോയപ്പോൾ കിട്ടിയിരുന്നു 😊. അവളുടെ തലയിൽ ഒന്ന് തലോടി പുഞ്ചിരിച്ചുകൊണ്ട് ജയന്തി പറഞ്ഞു.



ഇത് വാതിലിന് പുറക്കിൽ ഒളിച്ചുനിന്നു കണ്ട നമ്മുടെ ആമിക്ക് കുശുമ്പ് കയറി. അവൾ ഓടി വന്ന് ജയന്തിയെ കെട്ടിപിടിച്ചു നിന്നു.



എന്റെ അമ്മയാ. ആമി ആതിയെ നോക്കി മുഖം കൊട്ടികൊണ്ട് പറഞ്ഞു.




ഹലോ.... എങ്ങനെ.... കേട്ടില്ല.... ആദ്യം എന്റെ അമ്മയായിരുന്നു.... എന്റെ മാത്രം അമ്മ.... പിന്നെ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ആതി വന്നു. ശേഷം നീയും.... അങ്ങനെ വച്ച് നോക്കുവാണെങ്കിൽ അമ്മ എന്റെയാണ് 😌. ഇട്ടിരുന്ന ഷർട്ടിന്റെ കോളർ ഒന്ന് ശെരിയാക്കികൊണ്ട് ആദി പറഞ്ഞു.




ഇത് കേട്ട് ദേഷ്യം വന്ന് ആതിയും ആമിയും ആദിയുടെ വയറ്റത്തിട്ട് നല്ലയൊരു ഇടി കൊടുത്തു 🤭.



ഇടി കിട്ടി കൃഥാർത്താനായി ആദി അച്ഛനെയും അമ്മയെയും നോക്കി.



ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ അവർ അവനെ നോക്കി.



മതി മതി കളിച്ചത്.... വേഗം ഇറങ്ങു.... പാർവതിയുടെ വീട്ടിലേക്ക് പോവണ്ടെയാണ്. പോകാനായി എഴുന്നേറ്റ് കൊണ്ട് പ്രഭാകരൻ പറഞ്ഞു.


(പാർവതി അഭിയുടെ അമ്മയാണ്. ആമിയുടെ അപ്പച്ചി. അതായത് പ്രഭാകരന്റെ അനിയത്തി. മനസ്സിലായല്ലോ അല്ലെ 😁)




അത്‌ കേട്ടപ്പോൾ ആമിയുടെ മുഖം നാണത്താൽ ചുവന്നു. 




തന്റെ ജീവിതത്തിൽ ഇനി സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ അറിയാതെ ആമി സന്തോഷത്തോടെ അവളുടെ അഭിയേട്ടനെ കാണാൻ ഇറങ്ങി.




തുടരും 💙....


*എന്റെ പ്രണയം* (ഭാഗം 2)

*എന്റെ പ്രണയം* (ഭാഗം 2)

4.7
13604

ഇട്ടിരുന്ന പട്ടുപാവാട അല്പം പൊക്കിപിടിച്ചു ആ വയൽ വരമ്പിലൂടെ ആമി നടന്നു. അവളുടെ പിന്നിലായി ആദിയും ആതിയും ജയന്തിയും പ്രഭയും നടന്നു.   കുറച്ചു കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോളാണ് തന്റെ നേരെ വരുന്ന ഭദ്രനെ ആമി കാണുന്നത്. അവനെ കണ്ടയുടൻ അവളുടെ കാലുകൾ നിശ്ചലമായി. അവൾ പേടിയോടുകൂടി അയാളെ നോക്കി നിന്നു.   അപ്പോൾ തന്നെ ആദി അവളുടെ കൈയിൽ കയറി പിടിച്ചു മുന്നോട്ട് നടന്നു. പുറകെ തന്നെ ആതിയെ പിടിച്ചു കൊണ്ട് അച്ഛനും അമ്മയും. ഭദ്രൻ ആമിയെ ആകെയൊന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് മുന്നോട്ട് നടന്നു. നിന്നെ ഞാൻ സ്വന്തമാക്കും ആമി മോളെ 😏.... ഒരു രാത്രിക്ക് വേണ്ടിയെങ്കിലും. (ഭദ