ഇട്ടിരുന്ന പട്ടുപാവാട അല്പം പൊക്കിപിടിച്ചു ആ വയൽ വരമ്പിലൂടെ ആമി നടന്നു.
അവളുടെ പിന്നിലായി ആദിയും ആതിയും ജയന്തിയും പ്രഭയും നടന്നു.
കുറച്ചു കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോളാണ് തന്റെ നേരെ വരുന്ന ഭദ്രനെ ആമി കാണുന്നത്. അവനെ കണ്ടയുടൻ അവളുടെ കാലുകൾ നിശ്ചലമായി. അവൾ പേടിയോടുകൂടി അയാളെ നോക്കി നിന്നു.
അപ്പോൾ തന്നെ ആദി അവളുടെ കൈയിൽ കയറി പിടിച്ചു മുന്നോട്ട് നടന്നു. പുറകെ തന്നെ ആതിയെ പിടിച്ചു കൊണ്ട് അച്ഛനും അമ്മയും.
ഭദ്രൻ ആമിയെ ആകെയൊന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് മുന്നോട്ട് നടന്നു.
നിന്നെ ഞാൻ സ്വന്തമാക്കും ആമി മോളെ 😏.... ഒരു രാത്രിക്ക് വേണ്ടിയെങ്കിലും. (ഭദ്രൻ ആത്മ)
ആദിയേട്ടാ.... ആ ഭദ്രൻ 😣.... എനിക്കവനെ പേടിയാട്ടോ 🥺. ആദിയുടെ കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് ആമി പറഞ്ഞു.
നീ എന്തിനാ അവനെ പേടിക്കുന്നെ.... നിനക്ക് കൂട്ടായി നിന്റെ കുടുംബം മൊത്തം ഉണ്ട് 😊.... അവൻ എന്നല്ല അവനെപ്പോലൊരു തെമ്മാടിയും നിന്നെ തൊടില്ല.... ആദി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
പോകുന്ന വഴിയിൽ ആദി ആമിയുടെ മൂഡ് മാറ്റാൻ ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞാണ് നടന്നത്. അതിൽ അവൻ വിജയിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ അവർ പാർവതിയുടെ വീട്ടിൽ എത്തിച്ചേർന്നു.
ആദ്യം പ്രഭയും ജയന്തിയും കൂടി കയറി.... അവരുടെ കൂടെ തന്നെ ആദിയും ആതിയും.... പുറകെ തന്നെ ആമിയും പതിയെ അകത്തേക്ക് കയറി.
കയറിയപ്പോൾ തന്നെ ആരോ അവളെ ഓടി വന്ന് കെട്ടിപിടിച്ചിരുന്നു.
അത് ആരാണെന്ന് മനസ്സിലായപ്പോൾ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
മതി നവിയേട്ടാ.... ഇനി മുറുക്കിയാൽ ഞാൻ ചിലപ്പോൾ ചത്തു പോവും 🤪. നവിയുടെ പുറത്ത് ചെറുതായി അടിച്ചു കൊണ്ട് ആമി പറഞ്ഞു.
എടി കുട്ടി പിശാച്ചെ.... നിന്നെയാടി ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് 😌.... സത്യം ❤.... അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് നവി പറഞ്ഞു.
സത്യം.... ആമി കണ്ണുകൾ വിടർത്തി ചോദിച്ചു.
ആടി.... സത്യം 😊.... അവളുടെ തോളിലൂടെ കൈയിട്ടുകൊണ്ട് നവി പറഞ്ഞു.
നിനക്ക് നിന്റെ അഭിയേട്ടനെ കാണണ്ടേ 😌. ആമിക്ക് മാത്രം കേൾക്കാൻ പാകത്തിന് നവി അവളുടെ ചെവിയുടെ അടുത്ത് ചെന്ന് ചോദിച്ചു.
മ്മ്മ് ☺️.... നാണത്തോടെ അവൾ തലയാട്ടി.
മുകളിൽ ഉണ്ട്.... അങ്ങോട്ട് ചെല്ല്. നവി സ്വകാര്യം പോലെ അവളോട് പറഞ്ഞു.
അയ്യോ ഞാൻ പോവില്ല.... എനിക്ക് എന്തോ.... ആമി വിരലുഴിഞ്ഞുകൊണ്ട് പറഞ്ഞു.
(ആമി അഭിയെ പ്രണയിക്കുന്നുണ്ടെന്ന് നവിക്കും ആതിക്കും മാത്രേ അറിയൂ ❤....)
എന്താ രണ്ട് പേരും കൂടി 🤨.... പാർവതി അത് ചോദിച്ചപ്പോൾ രണ്ടുപേരും പെട്ടെന്ന് അകന്നുമാറി മറ്റുള്ളവരെ നോക്കി ഇളിക്കണോ വേണ്ടയോ എന്ന മട്ടിൽ നിന്നു.
ഞങ്ങൾ തമ്മിൽ പല രഹസ്യങ്ങളും പറയും അതിനെന്താ 🤨. ചമ്മൽ മറയ്ക്കാൻ എന്നവണ്ണം നവി പറഞ്ഞു.
ടാ.... തർക്കുത്തരം പറയുന്നോ.... പാർവതി നവിയെ അടിക്കാനായി കൈപൊക്കിയതും അവൻ ആമിയുടെ പുറകിൽ വന്ന് ഒളിച്ചു നിന്നു.
അത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
എന്താ എവിടെയൊരു ബഹളം.... ഉടുത്തിരുന്ന കാവിമുണ്ടിന്റെ ഒരറ്റം കൈയിൽ പിടിച്ചുകൊണ്ട് ഒരാൾ മുകളിൽ നിന്നും ഇറങ്ങി വന്നു.
അയാളെ കണ്ടതും ആമിയുടെയും ആതിയുടെയും കണ്ണുകൾ വിടർന്നു.
അഭിയേട്ടൻ ❤.... ആമിയുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.
[ദേ ഇപ്പോൾ വന്ന ആളാണ് ആമിയുടെയും ആതിയുടെയും അഭിയേട്ടൻ. *അഭിനന്ദ് ശങ്കർ* എന്നാണ് ശെരിക്കുമുള്ള പേര്. അഭിയുടെ ഇരട്ട സഹോദരനാണ് *അഭിനവ് ശങ്കർ* എന്ന നവി. നിമിഷങ്ങൾക്ക് മൂത്തത് നവിയാണ്. ഇവർ രണ്ടുപേരും മെഡിസിന് പഠിക്കാൻ വേണ്ടി ബാംഗ്ലൂർ പോയിരിക്കുകയായിരുന്നു. പിന്നെ ഇവരുടെ അച്ഛനും അമ്മയുമാണ് പാർവതിയും ശങ്കറും.]
ഒന്നുമില്ല മോനെ.... ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞു ചിരിക്കുവായിരുന്നു 😊. അഭിയുടെ തലയിൽ ഒന്ന് തടവികൊണ്ട് ജയന്തി പറഞ്ഞു.
ആമി അവനെ കണ്ണെടുക്കാതെ നോക്കികൊണ്ട് നിന്നു.
ഇത് കണ്ട് നവി ഒന്ന് ആക്കി ചുമച്ചു. അവൾ ചമ്മിക്കൊണ്ട് നവിയെ നോക്കി ഇളിച്ചു കാണിച്ചു.
ഒരു മയത്തിലൊക്കെ നോക്ക് എന്റെ ആമിക്കുട്ടിയെ.... എന്റെ അനിയൻ അങ്ങ് ഉരുകി പോവുമല്ലോടി 🤭. അവളുടെ ചെവികീഴിൽ വന്നുകൊണ്ട് നവി പറഞ്ഞു.
അഭി വന്ന് എല്ലാവരോടും സംസാരിച്ചു.... ആമിയോടൊഴികെ. അതിൽ അവൾക്ക് നല്ല വിഷമം തോന്നി. എന്നിട്ടും മറ്റുള്ളവവരുടെ മുന്നിൽ അവൾ ചിരിച്ചുകൊണ്ട് തന്നെ നിന്നു.
അഭി തന്നോട് മിണ്ടാത്തത് കണ്ട് അവൾ നവിയെ നോക്കി ചുണ്ട് പിളർത്തി. അവൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.
എന്നാ എല്ലാവരും വാ.... നമ്മുക്ക് ഭക്ഷണം കഴിക്കാം. പാർവതി അത് പറഞ്ഞുകൊണ്ട് ജയന്തിയുമായി അടുക്കളയിലേക്ക് നടന്നു.
അമ്മമാർ രണ്ട് പേരും കൂടി ഭക്ഷണം എല്ലാം ടേബിളിൽ കൊണ്ട് വച്ചു.
വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനായി ഇരുന്നു.
അഭിയുടെ എതിർവശത്തായാണ് ആമി ഇരുന്നത്. അവളുടെ അടുത്തായി നവിയും.
ആതിയുടെയും ആദിയുടെയും ഇടയിലായാണ് അഭി ഇരിക്കുന്നത്. ഇടക്ക് ഇടക്ക് ഓരോ തമാശകൾ പറഞ്ഞു ചിരിക്കുന്നുമുണ്ട് അവർ.
ഇതെല്ലാം കണ്ടിട്ട് ആമിക്ക് കുശുമ്പ് കയറി. അവൾ നവിയുടെ കാലിൽ ഒരു ചവിട്ട് വച്ചുകൊടുത്തു.
ആാാാ.... നവി ഉച്ചതിൽ അലറി.
എന്താടാ.... എന്ത് പറ്റി.... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഭി ചോദിച്ചു.
ഒന്നുമില്ല.... ഞാൻ വെറുതെ 😁.... അഭി ആമിയെ നോക്കി കണ്ണുരുട്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
ഈ ചെറുക്കന് കുറച്ചു കുരുത്തക്കേട് കൂടിയിട്ടുണ്ട്. ചിരിച്ചുകൊണ്ട് അവന്റെ തലയിൽ ഒന്ന് തട്ടികൊണ്ട് പാർവതി പറഞ്ഞു.
കഴിക്കുന്നതിനിടയിൽ ആതിയുടെ നെറുകിൽ ഭക്ഷണം കയറി. അവൾ ആഞ്ഞു ചുമച്ചു. അഭി അവളുടെ തലയിൽ ഒന്ന് തട്ടികൊണ്ട് അവൾക്ക് വെള്ളമെടുത്തു കൊടുത്തു. ഈ സമയം അത്രയും ആതി അഭിയെ നോക്കികൊണ്ട് ഇരിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് ആമിയുടെ കണ്ണ് നിറഞ്ഞു വന്നു.
അവൾ താഴേക്കും നോക്കികൊണ്ട് ഇരുന്ന് ഭക്ഷണം നുള്ളിപെറുക്കി കൊണ്ടിരുന്നു. ഇത് കണ്ട് നവിക്ക് ശെരിക്കും വിഷമം തോന്നി.
എന്ത് പറ്റി മോളെ.... കണ്ണൊക്കെ നിറഞ്ഞിരിക്കുന്നുണ്ടല്ലോ. ആദി ആവലാതിയോടെ ആമിയോട് ചോദിച്ചു.
ഒന്നുമില്ലേട്ടാ.... എരി കൂടിയതാണ്. ആമി എങ്ങനെയൊക്കയോ പറഞ്ഞൊപ്പിച്ചു.
അവൾ കള്ളം പറഞ്ഞതാണെന്ന് നവിക്ക് അറിയാമായിരുന്നു. എന്നിട്ടും അവൻ അവൾക്ക് വെള്ളം കുടിക്കാൻ കൊടുത്തു.
കഴിച്ചെഴുന്നേറ്റിട്ടും ആമിയുടെ മുഖം വാടി തന്നെയിരുന്നു.
എന്നാൽ ആ ആഭിയും ആതിയും ചിരിച്ചു കളിച്ചു സംസാരിക്കുകയായിരുന്നു.
ആമിയുടെ മനസ്സ് മനസ്സിലാക്കിയത് പോലെ നവി അവളെയും കൊണ്ട് വയല് ചുറ്റാൻ ഇറങ്ങി.
ഏറെ നേരമായിട്ടും അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട നവി അവളുടെ മുന്നിൽ കയറി തടസമായി നിന്നു.
അവൾ അവന്റെ മുൻപിൽ തലയും താഴ്ത്തി നിന്നു.
എന്ത് പറ്റി എന്റെ ആമിക്കുട്ടന്.... അവളുടെ മുഖം താടിയിൽ പിടിച്ചു ഉയർത്തികൊണ്ട് നവി ചോദിച്ചു.
ഒന്നുമില്ല നവിയേട്ടാ 🙂.... നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ആമി പറഞ്ഞു.
ഒന്നുമില്ലേ 🤨. എളിയിൽ കൈകുത്തി നിന്നുകൊണ്ട് നവി ചോദിച്ചു.
മറുപടിയായി അവൾ ഇല്ലെന്ന് തലയാട്ടി.
നിന്നോട് അവൻ മിണ്ടാത്തത് കൊണ്ടാണോ അതോ ആതിയോട് അത്രയും അടുത്തിടപഴകിയത് കൊണ്ടാണോ. അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു.
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
ഇനി അഭിയേട്ടനും ആതിയേച്ചിക്കും തമ്മിൽ ഇഷ്ട്ടമായിരിക്കോ നവിയേട്ടാ 🙂. കുറച്ചു കഴിഞ്ഞു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ആമി ചോദിച്ചു.
ഏയ് ഇല്ല.... അവന് അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അവനത് തീർച്ചയായിട്ടും എന്നോട് പറഞ്ഞേനെ. അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് നവി പറഞ്ഞു.
അപ്പോൾ.... ആതി... യേച്ചിക്ക്.... അഭി... യേട്ടനോട് വല്ലതും 😒.... ആമി അത് വിക്കി വിക്കിയാണ് ചോദിച്ചത്.
ഒരിക്കലുമില്ല.... നിനക്ക് അവനെ ഇഷ്ട്ടമാണെന്ന് ആതിക്ക് അറിയുന്ന കാര്യമല്ലേ.... അങ്ങനെയുള്ളപ്പോൾ അവൾ ഒരിക്കലും അവനെ പ്രണയിക്കില്ല. ആമിയെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും നവിയുടെ മനസ്സിലും അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നു.
തുടരും 💙....
അപ്പോൾ നമ്മുക്ക് അഭിയേയും ആതിയെയും അങ്ങ് സെറ്റ് ആക്കാമല്ലേ 😁.... നിങ്ങൾ എന്ത് പറയുന്നു.