Aksharathalukal

*എന്റെ പ്രണയം* (ഭാഗം 3)

ഇനി അഭിയേട്ടനും ആതിയേച്ചിക്കും തമ്മിൽ ഇഷ്ട്ടമായിരിക്കോ നവിയേട്ടാ 🙂. കുറച്ചു കഴിഞ്ഞു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ആമി ചോദിച്ചു.



ഏയ്‌ ഇല്ല.... അവന് അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അവനത് തീർച്ചയായിട്ടും എന്നോട് പറഞ്ഞേനെ. അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് നവി പറഞ്ഞു.



അപ്പോൾ.... ആതി... യേച്ചിക്ക്....  അഭി... യേട്ടനോട് വല്ലതും 😒.... ആമി അത്‌ വിക്കി വിക്കിയാണ് ചോദിച്ചത്.




ഒരിക്കലുമില്ല.... നിനക്ക് അവനെ ഇഷ്ട്ടമാണെന്ന് ആതിക്ക് അറിയുന്ന കാര്യമല്ലേ.... അങ്ങനെയുള്ളപ്പോൾ അവൾ ഒരിക്കലും അവനെ പ്രണയിക്കില്ല. ആമിയെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും നവിയുടെ മനസ്സിലും അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നു.







*❤*







വാ ആമി.... പോകാം സമയം ഒരുപാട് വൈകി.... തന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന ആമിയെ തട്ടി വിളിച്ചുകൊണ്ട് നവി പറഞ്ഞു.



മ്മ്മ്മ്.... ഒന്ന് മൂളിക്കൊണ്ടവൾ അവന്റെ കൂടെ നടന്നു.




അവർ വീടിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു വരാന്തയിൽ ഇരുന്ന് ഫോണിൽ കുത്തുന്ന അഭിയെ.


അഭിയെ കണ്ടതും ആമിയുടെ മുഖം മങ്ങി. നിറഞ്ഞുവന്ന കണ്ണുകൾ ആരും കാണാതെ അവൾ തുടച്ചു നീക്കി. എന്നാൽ നവി അത്‌ കണ്ടിരുന്നു.



എവിടെയായിരുന്നു രണ്ടും ഇത്രയും നേരം. ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ അഭി ചോദിച്ചു.




ഞാൻ എന്റെ കൊച്ചിനെയും കൊണ്ട് ഒന്ന് കറങ്ങാൻ പോയതാണ് 😏. അഭിയെ പുച്ഛിച്ചുതള്ളി ആമിയുടെ കൈയും പിടിച്ചു നവി അകത്തേക്ക് കയറിപ്പോയി.





അവർ പോകുന്നതും നോക്കി അഭി ഒന്ന് ചിരിച്ചു. ഒരു കള്ള ചിരി 😁....








*❤*







ആതി അടുക്കളയിൽ രണ്ട് അമ്മമാരെയും സഹായിക്കുന്ന തിരക്കിലായിരുന്നു.



പ്രഭയും ശങ്കറും ആദിയും ഹാളിൽ ഇരുന്ന് ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നു.




നവി റൂമിലിരുന്ന് ഫോണിൽ game കളിക്കുകയായിരുന്നു. അടുത്ത് തന്നെ ആമിയും ഇരുപ്പുണ്ട്.


ബോർ അടിച്ചപ്പോൾ ആമി അവിടെയൊക്കെയോന്ന് ചുറ്റിയിട്ട് വരാമെന്നും പറഞ്ഞ് നവിയുടെ മുറിയിൽ നിന്നുമിറങ്ങി.



അവൾ ഇറങ്ങിയിട്ട് വാതിൽ ഒന്ന് ചാരിയിട്ടു തിരിഞ്ഞപ്പോളാണ് തന്റെ നേരെ നടന്നു വരുന്ന അഭിയെ കാണുന്നത്.



എന്ത് ചെയ്യുമെന്നറിയാതെ അവൾ വിരലുഴിഞ്ഞുകൊണ്ട് നിന്നു.



എന്താ ആമിക്കുട്ടി എന്നോട് പിണക്കമാണോ 😌. ആമിയുടെ കവിളിൽ ഒന്ന് തട്ടികൊണ്ട് അഭി ചോദിച്ചു.




അവൾ ഇല്ലായെന്ന് യാന്ത്രികമായി തലയാട്ടി.




പിന്നെന്താ 🤨. ഒറ്റപുരികം പൊക്കികൊണ്ട് അഭി ചോദിച്ചപ്പോൾ അവൾ പേടികൊണ്ട് ഉമിനീരിറക്കി.




അയ്യേ ആമി പേടിച്ചുപോയോ 😜. അഭി അവളെ കളിയാക്കി കൊണ്ട് ചോദിച്ചതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.


സോറി ട്ടോ.... ഞാൻ നിന്നെ മനഃപൂർവം ഒഴിവാക്കിയതല്ലാട്ടോ.... ആതിയെ കണ്ടപ്പോൾ അവളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല 😁. ആമിയെ നോക്കി അഭി ഇളിച്ചോണ്ട് പറഞ്ഞു. എന്നാൽ അത്‌ അവളുടെ ഉള്ളിലെ നോവ് കൂട്ടുകയാണ് ചെയ്തത് 💔.




ഇനിയും അവിടെ നിന്നാൽ താൻ കരഞ്ഞുപോവുമെന്ന് തോന്നിയപ്പോൾ ആമി തിരിച്ചു നടന്നു. പക്ഷെ അപ്പോഴേക്കും അഭിയുടെ പിടി അവളുടെ കൈകളിൽ വീണിരുന്നു.



എവിടേക്ക് പോവാ ആമിക്കുട്ടി 😊. (അഭി)




അത്‌.... അത്‌ പിന്നെ.... അവിടെ നവിയേട്ടൻ.... ആമി എന്ത് പറയുമെന്നറിയാതെ അവനെ നോക്കി വിക്കി.



അവളുടെ പേടിച്ചുള്ള നിൽപ്പ് കണ്ടിട്ട് അഭിക്ക് ചിരിവന്നു.


അവൻ ചിരിച്ചുകൊണ്ട് തന്നെ അവളെ വലിച്ചവന്റെ നെഞ്ചിലിട്ടു.


അവൾ ഞെട്ടികൊണ്ട് അവനെ നോക്കി.


എന്താണ് കാര്യമെന്ന് പറഞ്ഞിട്ട് പോയാൽ മതി. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അഭി പറഞ്ഞു.


അവൾ അവന്റെ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.... എന്നാൽ അവളുടെ മേലുള്ള അവന്റെ പിടി മുറുകിയതല്ലാതെ അയഞ്ഞില്ല.



എന്താ അഭിയേട്ടാ കാണിക്കുന്നേ.... എന്നെ വിട്ടേ.... അവസാനം ധൈര്യം സംഭരിച്ചുകൊണ്ടവൾ പറഞ്ഞു.



വിടാം.... ആദ്യം നീ കാര്യം പറയ് 😜. അവളെ നോക്കി ഒരു കള്ള ചിരിയോടെ അഭി പറഞ്ഞു.




ഒരു കാര്യവുമില്ല.... എന്നെ വിട്ടേ.... എനിക്ക് പോകണം. അവൾ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞപ്പോൾ അവൻ അവളെ മോചിപ്പിച്ചു.


എന്നാൽ നിമിഷങ്ങൾക്കകം അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ സ്നേഹമുദ്രണം നൽകിയിരുന്നു ❤....




ആമി ആകെ ഷോക്കടിച്ച കാക്കയെ പോലെ നിന്നു.



ഈ കാഴ്ചയും കണ്ടോണ്ടാണ് ആതിയും നവിയും അങ്ങോട്ടേക്ക് വന്നത്.


നവി ഭംഗിയായി ആ ചിത്രം അവന്റെ ഫോണിൽ പകർത്തി.



ഇവർ രണ്ട് പേരും *MADE FOR EACHOTHER* ആണല്ലേ ആതി. അടുത്ത് കണ്ണുംനിറച്ചു നിൽക്കുന്ന ആതിയെ തട്ടിവിളിച്ചുകൊണ്ട് നവി ചോദിച്ചു.



അവൾ അതിന് ഒരു വിളറിയ ചിരി നൽകി താഴേക്ക് പോയി 🙂.





മോനെ അഭിനന്ദേ.... ഈ ഫോട്ടോ നിന്റെ ബാംഗ്ലൂരിൽ ഉള്ള ഗേൾസ് ഫാൻസ്‌ അസോസിയേഷന് ഞാൻ അയച്ചു കൊടുക്കും.... നോക്കിക്കോ 😝. എന്നിട്ട് അവളുമാരെല്ലാം നിന്നെ തള്ളി പറയും.... അത്‌ കണ്ടിട്ട് എനിക്കൊന്ന് അർമാദിക്കണം 🕺🕺🕺. പാട്ടും പാടി ഡാൻസും ചെയ്തോണ്ട് നവി താഴേക്ക് ഇറങ്ങിപോയി.






ആമിയെ നോക്കിയൊന്ന് സൈറ്റ് അടിച്ചു കാണിച്ചിട്ട് അഭി അവന്റെ റൂമിലേക്ക് കയറിപ്പോയി.




അവൻ ചുംബിച്ച കവിളിൽ കൈചേർത്ത് കൊണ്ട് ആമി കുറച്ചു നേരം അവിടെ നിന്നു. ശേഷം സ്വയം തലയിൽ ഒന്ന് കൊട്ടികൊണ്ട് അവൾ നവിയെ തിരക്കി പോയി. അപ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു ☺️.







*❤*




വൈകുന്നേരം ആയപ്പോൾ അവർ വീട്ടിലേക്ക് പോകാൻ ഇറങ്ങി. ഇത്രയും നേരം ആമി അഭിയുടെ മുന്നിൽ നിന്നും ഒളിച്ചു നടന്നു.





വന്നതിനേക്കാൾ സന്തോഷത്തോടെയാണ് ആമി തിരിച്ചു വീട്ടിലേക്ക് പോയത്. എന്നാൽ ആതി അവിടെ കണ്ട കാഴ്ചയും ഓർത്തുകൊണ്ട് യാന്ത്രികമായി അവരുടെ കൂടെ നടക്കുകയായിരുന്നു.

(ആ കാഴ്ച എന്താണെന്ന് ഓർമയുണ്ടല്ലോ അല്ലെ 😁)




കുറച്ചു നടന്നു കഴിഞ്ഞപ്പോളാണ് അവരുടെ നേരെ നടന്നു വരുന്ന അമൃതയെ ആദിയും ആമിയും കാണുന്നത്.


അവളെ കണ്ടതും ആദിയുടെ ഹൃദയം ഡിസ്കോ ഡാൻസ് കളിക്കാൻ തുടങ്ങി 😂.





ഹായ് അമ്മു ചേച്ചി 😍.... ആമി ഉച്ചത്തിൽ അമ്മുവിനെ വിളിച്ചു.


അമ്മു (അമൃത) അവരുടെ അടുത്തേക്ക് നടന്നു വന്നു ആമിയെ നോക്കി ചിരിച്ചു.



പ്രഭയും ജയന്തിയും ആതിയും മുന്നേ നടന്നുപോയിരുന്നു.




എന്തുണ്ട് ആമിക്കുട്ടി 🥰.... അവളുടെ കവിളിൽ തലോടി കൊണ്ട് അമ്മു ചോദിച്ചു.



എനിക്ക് സുഖമാണ് ചേച്ചി 😍.... ചേച്ചിക്കോ 😊. (ആമി)



എനിക്കും..... അമ്മു ആദിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു.





ആമി വാ പോകാം.... ആമിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ആദി പറഞ്ഞു.




ആദിയേട്ടാ.... അമ്മു ചേച്ചി 😒.... (ആമി)




അവളുടെ ഒരു അമ്മു ചേച്ചി 😏. അമ്മുവിനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ആദി ആമിയുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു.




രാത്രി ഫോൺ ചെയ്യാവേ 😜.... ആമി അമ്മുവിനെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചു.



അവൾ അതിന് തംബ്സ് അപ്പ്‌ കാണിച്ചു 👍.




ആദിയുടെ കൈയിൽ തൂങ്ങി ആമി പാട്ടും പാടി നടന്നു.



ഇടക്ക് ആദിയൊന്ന് തിരിഞ്ഞു നോക്കി.... അപ്പോഴും അമ്മു അവരെ നോക്കി നിൽക്കുകയായിരുന്നു ❤....






അത്‌ കണ്ട് ആദി പെട്ടെന്ന് തന്നെ മുഖം തിരിച്ചു.






മോനെ ആദിത്തേ.... നിന്നെ ഞാൻ എടുത്തോളാം 😍.... അവനെ നോക്കി പ്രണയാദ്രമായി അവൾ മൊഴിഞ്ഞു ❤....





അപ്പോൾ അവന്റെ ചുണ്ടിലും ഒരു കുഞ്ഞു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു. എന്നാൽ താൻ അവളെ വിവാഹം ചെയ്‌താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്തപ്പോൾ ആ പുഞ്ചിരി താനേ മാഞ്ഞു 😔.... പകരം അവന്റെ കണ്ണ് കോണിൽ നിന്നും ഒരു കുഞ്ഞ് നീർതുള്ളി ഭൂമിയെ ചുംബിച്ചു.... 











തുടരും 💙....



തീരെ സപ്പോർട്ട് ഇല്ലാട്ടോ 🤧.... സ്റ്റോറി നിങ്ങൾക്ക് ഇഷ്ട്ടാവുന്നില്ലേ 😕.... ഇല്ലെങ്കിൽ പറയണം ട്ടോ....





ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞോന്ന് ഫ്രീ ആവുമ്പോളാണ് സ്റ്റോറി ടൈപ്പ് ചെയ്യുന്നത്.... ആ തിരക്കിനിടയിലും സ്റ്റോറി പോസ്റ്റ്‌ ചെയ്തിട്ട് റേറ്റിങ്ങും റിവ്യൂവും കുറവാണെങ്കിൽ ആർക്കായാലും ബെസ്‌മം തോന്നില്ലേ 😒.... നിങ്ങൾ തന്നെ പറയ് 🤕....


*എന്റെ പ്രണയം* (ഭാഗം 4)

*എന്റെ പ്രണയം* (ഭാഗം 4)

4.5
12230

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആമി ആദിയുടെ കൈയും പിടിച്ചു അവളുടെ റൂമിലേക്ക് കൊണ്ടുപോയി. കാര്യം അറിയാവുന്നത് കൊണ്ട് അവൻ ഒന്നും പറയാതെ തലയും താഴ്ത്തി ഇരുന്നു.   ആദിയേട്ടാ.... ആമി അവനെ വിളിച്ചിട്ടും അവൻ അതേ ഇരുപ്പ് തുടർന്നു.   അവൾ അവന്റെ മുഖം താടിയിൽ പിടിച്ചു ഉയർത്തിയപ്പോൾ കണ്ടു രണ്ട് കണ്ണുകളും കലങ്ങിയിരിക്കുന്നത്. എന്തോ അത്‌ കണ്ടപ്പോൾ അവളുടെ മനസ്സ് വേദനിച്ചു.   അവൾ അവന്റെ അടുത്ത് ഇരുന്നു. എന്തിനാ ആദിയേട്ടാ അമ്മു ചേച്ചിയെ ഇനിയും വിഷമിപ്പിക്കുന്നെ.... ചേച്ചിക്ക് ഏട്ടനെ എത്രത്തോളം ഇഷ്ട്ടമാണെന്ന് എനിക്കറിയാം. അതുപോലെ തന്നെ ഏട്ടനും ചേച്ചിയെ സ്നേഹി