Aksharathalukal

*എന്റെ പ്രണയം* (ഭാഗം 7)

ആമി ഒന്ന് ക്ഷമിക്കെടി എന്നോട്.... അഭി കുറച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു.


മ്മ്മ് ക്ഷമിക്കാം.... അതിന് മുൻപ് എനിക്ക് അറിയണം എന്തിനാണ് എന്നെ പറ്റിച്ചതെന്ന്.... ആമി കുറച്ചു കടുപ്പിച്ചു പറഞ്ഞു.




ഹ്മ്മ് പറയാം 😊.... അഭി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.




അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാനായി ആമി ആകാംഷയോടെ കാത്തിരുന്നു ❤....






അഭി പറയാൻ ആരംഭിച്ചു....




എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ട്ടമായിരുന്നു ആമി.... പക്ഷെ അത്‌ പ്രണയമാണെന്ന് ഞാൻ മനസ്സിലാക്കാൻ വൈകി ❤....


നീ നവിയോട് കൂടുതൽ അടുപ്പം കാണിച്ചപ്പോൾ ഞാൻ കരുതി നീയും അവനും തമ്മിൽ ഇഷ്ടത്തിലാണെന്ന്.



അഭി അത്‌ പറഞ്ഞതും ആമി അവനെ ഒരു തലയണയെടുത്ത് എറിഞ്ഞു.



അവൻ അത്‌ ഇളിച്ചുകൊണ്ട് ക്യാച്ച് എടുത്തു 😁.




അപ്പോൾ നിങ്ങൾ ഞാനും നവിയേട്ടനും തമ്മിലുള്ള ബന്ധം അങ്ങനെയാണെന്നാണോ കരുതിയത് 😔. അവൾ സങ്കടത്തോടെ അവനോട് ചോദിച്ചു.




സോറി മുത്തേ.... അപ്പോൾ അങ്ങനെയാണ് എനിക്ക് തോന്നിയത്.... (അഭി)




അപ്പോൾ ഇപ്പോഴോ 🤨. ഒരു ചോദ്യ ഭാവത്തിൽ അവൾ ചോദിച്ചു.



ഇപ്പോൾ അല്ല 😁.... സത്യായിട്ടും.... അവന് നീ സ്വന്തം പെങ്ങൾ ആണ്.... നിനക്ക് അവൻ സ്വന്തം ആങ്ങളയും 💙.... അത്‌ എനിക്ക് അറിയാം....



മ്മ്മ്.... ബാക്കി പറയ്. (ആമി)




നീയും അവനും തമ്മിൽ ഇഷ്ടത്തിലാണെന്ന് വിചാരിച്ചാണ് ഞാൻ നിന്നോട് അകലം കാണിച്ചത്.... അറിയാതെ പോലും *എന്റെ പ്രണയം* നീ അറിയരുതെന്ന് കരുതി. ബാംഗ്ലൂർ പഠിക്കാൻ പോകാൻ തീരുമാനിച്ചതും അതുകൊണ്ടാണ്.




എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിയത് ആ ദിവസമാണ്.... ഏതോ ഓർമയിൽ അഭി പറഞ്ഞു നിർത്തി. അപ്പോൾ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു 😊.





ഏത് ദിവസം.... ആകാംഷ അടക്കാൻ കഴിയാതെ ആമി ചോദിച്ചു. 






നിന്റെ നവിയേട്ടന്റെ കള്ളത്തരം ഞാൻ കണ്ടുപിടിച്ച ദിവസം 😉. ഒരു കണ്ണിറുക്കികൊണ്ട് അഭി പറഞ്ഞു.



നവിയേട്ടന്റെ കള്ളത്തരം കണ്ടുപിടിച്ച ദിവസമോ 🤔. ആമി കാര്യം മനസ്സിലാവാതെ ചോദിച്ചു.





കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിൽ ആയിരുന്നു. എന്നും അവൻ എന്നെക്കാൾ നേരത്തെ കിടന്നുറങ്ങും.... എനിക്ക് സംശയമൊന്നും തോന്നിയിരുന്നില്ല....

പക്ഷെ ഇടക്കൊരു ദിവസം ഞാൻ രാത്രി ഉണർന്നു.... അപ്പോൾ കാണുന്നത് ആതിയുടെ ഫോട്ടോയിൽ നോക്കി സംസാരിക്കുന്ന നവിയെയാണ് 🤭.


അന്ന് അവനെ ഞാൻ കൈയോടെ പൊക്കി.


അപ്പോൾ അവൻ സത്യം തുറന്ന് പറഞ്ഞു.... അവന് ആതിയെ ഇഷ്ട്ടമാണെന്ന്. ഞാൻ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയിട്ട് അവളുടെ ഫോട്ടോയും കെട്ടിപിടിച്ചു കുടക്കുമെന്ന് അവൻ പറഞ്ഞു. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഇരുന്നു. അപ്പോഴാണ് ഞാൻ അറിഞ്ഞത് അവന് നീ സ്വന്തം അനിയത്തിയെ പോലെയാണെന്ന്.... 


പിന്നെ മറ്റൊരു സത്യം കൂടിയവൻ തുറന്നു പറഞ്ഞു. ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തി.




എന്ത് സത്യം.... (ആമി)




നീയും എന്നെ പ്രണയിക്കുന്നുണ്ടെന്ന് ❤.... അഭി അത്‌ പറഞ്ഞതും ആമി ചമ്മൽ കൊണ്ട് തല താഴ്ത്തി.




നിനക്ക് നാണം ഒക്കെയുണ്ടോ ആമി 🤣. അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.



നാണം അല്ല ചമ്മൽ ആണ്.... ആമി ഇളിച്ചുകൊണ്ട് പറഞ്ഞു.



അവൾ പറഞ്ഞത് കെട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു 🤣.



ചിരിക്കുന്നോ ദുഷ്ട്ടാ.... മുഖം വീർപ്പിച്ചുകൊണ്ട് ആമി ചോദിച്ചു.




പിന്നെ ചിരിക്കാതെ 😂....



പോ ഞാൻ മിണ്ടില്ല 😒.... എല്ലാവരും കൂടിയെന്നെ പൊട്ടി ആകുവായിരുന്നു.... ഞാൻ എത്രത്തോളം കരഞ്ഞെന്ന് അറിയോ 😔. ഇതും പറഞ്ഞുകൊണ്ട് ആമി തല താഴ്ത്തി ഇരുന്നു.




നിന്നെ വിഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല.... നിന്റെ ഇഷ്ടം നീ എന്നോട് തുറന്നു പറയണമെന്ന് ഞാൻ ആഗ്രഹിച്ചു.... അതിന് വേണ്ടിയാണ് നിന്നെ കളിപ്പിച്ചത്. ഈ പ്ലാൻ ഒക്കെ ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നപ്പോൾ തന്നെ സെറ്റ് ചെയ്തതായിരുന്നു.... ആദിയോടും ആതിയോടും കാര്യങ്ങൾ ഫോണിലൂടെ വിളിച്ചു സംസാരിച്ചു. അച്ഛനും അമ്മയ്ക്കും മാമനും മാമിക്കുമൊക്കെ സമ്മതം ആയിരുന്നു.... കാരണം നീ അവരോട് ഈ കാര്യം മറച്ചു വച്ചില്ലേ.... പക്ഷെ അപ്പോഴും ആതി എന്നെ പ്രണയിക്കുന്നുണ്ടെന്ന കാര്യം അവൾ തുറന്നു പറഞ്ഞില്ലയിരുന്നു.... എല്ലാം അറിഞ്ഞത് നീ പറഞ്ഞപ്പോഴാണ്.... അന്ന് എന്റെ നവി ഒരുപാട് കരഞ്ഞു.... അവൾ അവനെ സ്വീകരിക്കില്ലെന്ന് പറഞ്ഞ്....



ഇപ്പോൾ എല്ലാ പ്രശ്നങ്ങളും സോൾവ് ആയി 😁.... ഇനി ആദിയെയും അമ്മുവിനെയും കൂടി സെറ്റ് ചെയ്യണം. അത്‌ കഴിഞ്ഞാൽ നമ്മുടെ കല്യാണം 🥰. അഭി അത്‌ പറഞ്ഞതും ആമി അവനെ നോക്കി പുഞ്ചിരിച്ചു.



അല്ല അഭിയേട്ടാ.... ആതിയേച്ചി പൂർണ മനസ്സോടെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്. (ആമി)




അതേ.... അവൾക്ക് പൂർണ സമ്മതമാണ്.... കുറച്ചു സമയമെടുത്താണെങ്കിലും അവൾ നവിയെ സ്നേഹിക്കും ❤.... എനിക്ക് ഉറപ്പുണ്ട്....




നവിയേട്ടൻ ചേച്ചിയെ പ്രണയിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞില്ലായിരുന്നു.... ആമി ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.



നിന്നോട് പറഞ്ഞാൽ നീ അത്‌ ആതിയോട് പറഞ്ഞാലോ എന്ന് കരുതിയാവും 😌. (അഭി)




പക്ഷെ ഞാൻ അഭിയേട്ടനെ സ്നേഹിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് നവിയേട്ടനോടാണ്. പിന്നെയാ ആതിയേച്ചിയോട് പോലും പറഞ്ഞത് 😁. (ആമി)




നീ എന്നോട് നേരത്തെ ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ എപ്പോഴേ നമ്മുടെ കല്യാണം കഴിഞ്ഞേനെ 😌. (അഭി)




അയ്യടാ 😂.... ആമി അവന്റെ വയറ്റത്തിട്ട് ഒരിടി കൊടുത്തു കൊണ്ട് പറഞ്ഞു.



അതേ നിമിഷം തന്നെ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തോട്ട് ഇട്ടു.


അവൾ ഒന്നും മിണ്ടാതെ തന്നെ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു. അവൻ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി. 




അഭിയേട്ടാ.... മൗനത്തെ ബേധിച്ചുകൊണ്ട് ആമി അഭിയെ വിളിച്ചു.



മ്മ്മ് എന്താ ആമിക്കുട്ടിയെ ❤.... (അഭി)



ആ ഭദ്രൻ ഇനി വരുവോ അഭിയേട്ടാ.... എനിക്ക് നല്ല പേടിയുണ്ട് 😒.... അയാൾ ചീത്തയാ 😔.... ആമി പേടിയോടെ പറഞ്ഞു.




നീ പേടിക്കണ്ടാ.... അവൻ ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും വരില്ല.... അതിനുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്. ആമിയുടെ മൂക്കുത്തിയിൽ ഒന്ന് മുത്തികൊണ്ട് അഭി പറഞ്ഞു.




ഇതും കണ്ടോണ്ടാണ് ആതിയും നവിയും അങ്ങോട്ടേക്ക് വന്നത്. അവർ രണ്ടുപേരും കിളി പോയത് പോലെ നിന്നു 😂....






തുടരും 💙....




ലെങ്ത് കുറവാണെന്ന് അറിയാം.... സോറി 😒....

 


*എന്റെ പ്രണയം*(അവസാനഭാഗം)

*എന്റെ പ്രണയം*(അവസാനഭാഗം)

4.6
8159

നീ പേടിക്കണ്ടാ.... അവൻ ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും വരില്ല.... അതിനുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്. ആമിയുടെ മൂക്കുത്തിയിൽ ഒന്ന് മുത്തികൊണ്ട് അഭി പറഞ്ഞു.         ഇതും കണ്ടോണ്ടാണ് ആതിയും നവിയും അങ്ങോട്ടേക്ക് വന്നത്. അവർ രണ്ടുപേരും കിളി പോയത് പോലെ നിന്നു 😂....         ഡാ..... പെട്ടെന്ന് ബോധം വീണ്ടെടുത്തുകൊണ്ട് നവി അലറി 😤.       നവിയുടെ ശബ്ദം കേട്ട് ആമിയും അഭിയും പെട്ടെന്ന് അകന്ന് മാറി.         ടാ ഞാൻ നിന്നോട് നേരത്തെ എന്താണ് പറഞ്ഞത്.... കല്യാണത്തിന് മുൻപ് ഇതൊന്നും പാടില്ല എന്നല്ലേ 🤨. ഒറ്റപുരികം പൊക്കിയുള്ള നവിയുടെ ചോദ്യം ക