Aksharathalukal

*എന്റെ പ്രണയം*(അവസാനഭാഗം)

നീ പേടിക്കണ്ടാ.... അവൻ ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും വരില്ല.... അതിനുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്. ആമിയുടെ മൂക്കുത്തിയിൽ ഒന്ന് മുത്തികൊണ്ട് അഭി പറഞ്ഞു.
 
 
 
 
ഇതും കണ്ടോണ്ടാണ് ആതിയും നവിയും അങ്ങോട്ടേക്ക് വന്നത്. അവർ രണ്ടുപേരും കിളി പോയത് പോലെ നിന്നു 😂....
 
 
 
 
ഡാ.....
പെട്ടെന്ന് ബോധം വീണ്ടെടുത്തുകൊണ്ട് നവി അലറി 😤.
 
 
 
നവിയുടെ ശബ്ദം കേട്ട് ആമിയും അഭിയും പെട്ടെന്ന് അകന്ന് മാറി.
 
 
 
 
ടാ ഞാൻ നിന്നോട് നേരത്തെ എന്താണ് പറഞ്ഞത്.... കല്യാണത്തിന് മുൻപ് ഇതൊന്നും പാടില്ല എന്നല്ലേ 🤨. ഒറ്റപുരികം പൊക്കിയുള്ള നവിയുടെ ചോദ്യം കേട്ട് അഭി ചമ്മിയ ചിരി ചിരിച്ചു.
 
 
ആമി ഒന്നും മിണ്ടാതെ നവിയെ നോക്കി ഇളിച്ചു കാണിച്ചു.
 
 
 
 
മതി മതി.... നീ എന്റെ കൂടെ വാ അഭി.... നിന്നെ ഇനി ഇവിടെ നിർത്താൻ പറ്റില്ല 😌.... നീ എന്റെ അനിയത്തികുട്ടിയെ എന്തെങ്കിലും ചെയ്താലോയെന്ന് പറയാൻ പറ്റില്ലല്ലോ 😁....
 
 
 
 
അത്‌ കേട്ടപ്പോൾ അഭി നവിയെ നോക്കി പല്ല്കടിച്ചു 😬. ആമിയും ആതിയും വായപൊത്തി ചിരിച്ചു 🤭.
 
 
 
 
പിന്നെ അന്നത്തെ ദിവസം ചിരിയും കളിയുമൊക്കെയായി കടന്നുപോയി....
 
 
 
 
 
 
 
 
പിറ്റേന്ന് രാവിലെ അമ്പലത്തിൽ 💙....
 
 
 
 
എങ്ങനെ സംസാരിച്ചു തുടങ്ങണം.... അമ്മു ഞാൻ നിന്നെ സ്നേഹിക്കുന്നു.... അയ്യേ.... ഇതൊരുമാതിരി.... അമ്മു എനിക്ക് നിന്നെ ഇഷ്ട്ടമാണ്.... ഓഹ് ഇതും വേണ്ടാ.... അവളോട് എന്റെ ഇഷ്ടം എങ്ങനെ തുറന്ന് പറയും എന്റെ ഭഗവാനെ.... സ്വയം ആത്മഗതിച്ചു കൊണ്ട് ആദി ആൽത്തറയിൽ ഇരുന്നു.
 
 
 
സംഭവം മനസ്സിലായില്ല അല്ലെ 😁.... അമ്മുവിനോട് ആദി അവന്റെ ഇഷ്ടം തുറന്ന് പറയാൻ വന്നിരിക്കുകയാണ് ❤.... ഒരുപാട് നാൾ മനസ്സിൽ സൂക്ഷിച്ചുവച്ച അവന്റെ പ്രണയം ഇന്ന് അവൻ അവളോട് തുറന്ന് പറയാൻ തീരുമാനിച്ചു.
 
 
 
 
 
അപ്പോഴാണ് ഒരു കരിനീല ദവാണിയും ഉടുത്തു കൊണ്ട് അമ്മു അവിടേക്ക് വന്നത്. 
 
 
 
 
 
അമ്മുവിനെ കണ്ടതും ആദി ആൽത്തറയിൽ നിന്നും എഴുന്നേറ്റ് നിന്നു.
 
 
 
എന്താ ആദിയേട്ടാ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് 😊. അമ്മു ഒരു പുഞ്ചിരിയോടെ അവനോട് ചോദിച്ചു.
 
 
 
 
അത്‌ അമ്മു.... വളച്ചുകെട്ടില്ലാതെ ഞാൻ കാര്യം പറയാം.... ഒന്ന് നിശ്വസിച്ചുകൊണ്ട് ആദി പറഞ്ഞു.
 
 
എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്.... എന്റെ പ്രാണനാണ്.... നിന്നെ എന്റെ ജീവിത സഖിയായി കൂടെകൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്റെ സ്നേഹം ഇത്രയും മനഃപൂർവം കണ്ടില്ലെന്ന് നടിച്ചതാണ്.... അത്‌ മറ്റൊന്നും കൊണ്ടല്ല.... ഞാൻ ഒരു കർഷക്കാനാണ്.... നിന്റെ സ്റ്റാറ്റസിന് ഞാൻ ഒരിക്കലും ചേരില്ലെന്ന് തോന്നി.... അതാ ഞാൻ 😒.....
 
 
ആദി പറഞ്ഞതെല്ലാം കേട്ട് അമ്മുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി.
 
 
 
സത്യായിട്ടും ആദിയേട്ടന് എന്നെ ഇഷ്ടമാണോ 🥺.... എന്നെ പറ്റിക്കുവല്ലോല്ലേ 🙂.... നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അമ്മു അവനോട് ചോദിച്ചു.
 
 
 
 
പറ്റിക്കുവല്ല അമ്മു.... എനിക്ക് നിന്നെ ഇഷ്ട്ടമാണ്.... പക്ഷെ നമ്മുടെ വിവാഹം നടക്കണമെങ്കിൽ നിന്റെ അച്ഛന്റെയും അമ്മയുടെയും പൂർണ സമ്മതം വേണം.... അമ്മുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആദി പറഞ്ഞു.
 
 
 
 
ഞങ്ങൾക്ക് പൂർണ സമ്മതമാണ് മോനെ 😊.... പെട്ടെന്നാണ് അമ്മുവിന്റെ അച്ഛനും അമ്മയും അതും പറഞ്ഞു കൊണ്ട് അവിടേക്ക് വന്നത്....
 
 
 
അവരെ കണ്ട് ആദി ശെരിക്കും ഞെട്ടിപ്പോയി.
 
 
 
 
മോനെ ആദി..... നിന്നെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം.... എന്റെ മോളെ നീ നല്ലത് പോലെ നോക്കുമെന്നും അറിയാം.... നീ ഒരു കർഷകൻ ആയത് കൊണ്ട് നിന്നെ ഞങ്ങൾ മരുമകനായി സ്വീകരിക്കില്ലെന്ന് കരുതിയോ.... അമ്മുവിനെ നിനക്ക് കൈപിടിച്ചു തരാൻ ഞങ്ങൾക്ക് സന്തോഷം മാത്രേ ഉള്ളൂ 😊.... അമ്മുവിന്റെ അച്ഛൻ ആദിയുടെ കൈകൾ പൊതിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു.
 
 
 
 
 
ഒത്തിരി സന്തോഷം.... അമ്മുവിനെ പൊന്ന് കൊണ്ട് മൂടിയില്ലെങ്കിലും.... പൊന്ന് പോലെ നോക്കികോളാം ഞാൻ.... ആദി അമ്മുവിന്റെ അച്ഛനോട് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
 
 
 
 
മോനെ നിനക്കറിയോ നീ ഇവളെ വേണ്ടെന്ന് പറയാനാവും സംസാരിക്കാൻ വിളിപ്പിച്ചതെന്ന് കരുതിയാണ് ഇവൾ ഞങ്ങളെയും കൂട്ടികൊണ്ട് വന്നത് 😂.... അമ്മുവിന്റെ അമ്മ ആദിയോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
 
ഇപ്പോൾ എന്റെ അമ്മുക്കുട്ടന് സന്തോഷമായില്ലേ.... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.
 
 
 
മ്മ്മ് ☺️.... അവൾ പുഞ്ചിരിയോടെ തലയാട്ടി....
 
 
 
എന്നാൽ ശെരി.... ഞാൻ വൈകാതെ തന്നെ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട് വീട്ടിലേക്ക് വരാം.... ആദി അവരോട് പറഞ്ഞു.
 
 
അത്‌ കേട്ട് അമ്മു നാണിച്ചു തല താഴ്ത്തി നിന്നു.
 
 
 
 
വളരെ സന്തോഷത്തോടെ അമ്മു അച്ഛന്റെയും അമ്മയുടെയും കൈയും പിടിച്ചു നടന്നു നീങ്ങി. പോകുന്നതിന് മുൻപ് ആദിയെ തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല ❤....
 
 
 
അവർ പോകുന്നതും നോക്കി ആദി നിന്നു.... ഒരിക്കലും സ്വന്തമാവില്ലെന്ന് കരുതിയ പ്രണയം തിരിച്ചു കിട്ടിയതിൽ അവൻ ദൈവത്തിനോട് നന്ദി പറഞ്ഞു.
 
 
 
 
 
 
 
2 മാസങ്ങൾക്ക് ശേഷം....
 
 
 
 
 
മുഹൂർത്തം ആയി.... താലി കെട്ടിക്കോളുക....
 
 
പൂജാരി പറഞ്ഞതനുസരിച്ചു നവി ആതിയുടെ കഴുത്തിലും അഭി ആമിയുടെ കഴുത്തിലും താലി ചാർത്തി. ഒരു നുള്ള് സിന്ദൂരം കൊണ്ട് അവരുടെ സീമന്തരേഖ ചുവപ്പിച്ചു.
 
 
 
 
 
ആ കാഴ്ച കണ്ട് ആദിയുടെയും പ്രഭാകരന്റെയും ജയന്തിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
 
 
 
 
 
എന്നാൽ തന്റെ പെങ്ങാന്മാരെ പിരിയുന്ന വിഷമം ആദിയുടെ മുഖത്ത് ഉണ്ടായിരുന്നു. അത്‌ മനസ്സിലാക്കിയെന്നോണം അമ്മു അവന്റെ കൈചേർത്തു പിടിച്ചു അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
 
 
 
 
 
ആതിയെ നവിയുടെ കൈയിലും ആമിയെ അഭിയുടെ കൈയിലും ഏല്പിക്കുമ്പോൾ ആ പിതൃഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. തന്റെ മക്കൾ അവരുടെ കൂടെ സുരക്ഷിതരാവുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
 
 
 
 
വിവാഹ ശേഷം കള്ള കണ്ണന്റെ വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ഇനി വരുന്ന എല്ലാ ജന്മങ്ങളിലും ഒന്നിക്കാൻ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അവർ നാലുപേരുടെ ഉള്ളിലും ഉണ്ടായിരുന്നത്.
 
 
 
 
 
 
വീട്ടുകാരെ പിരിഞ്ഞു പോകുന്നതിൽ ആതിക്കും ആമിക്കും നല്ല വിഷമം ഉണ്ടായിരുന്നു.
 
 
അവർ രണ്ടുപേരും ആദിയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.
 
 
 
അവസാനം അഭിയും നവിയും അവരെ കൊണ്ട് കാറിൽ ഇരുത്തി. ശേഷം ആദിയെ നോക്കി പുഞ്ചിരിച്ചു.... അവരെ പൊന്ന് പോലെ നോക്കികൊള്ളാമെന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു.
 
 
 
 
 
അവരുടെ കാർ ദൃഷ്ട്ടിയിൽ നിന്നും മറയും വരെ ആദി നോക്കി നിന്നു. അപ്പോൾ അവൻ അമ്മുവിന്റെ കൈകൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു ❤....
 
 
 
 
 
 
 
 
*❤*
 
 
 
 
 
 
ഇതാണ് നിങ്ങടെ അച്ഛന്റെയും അമ്മയുടെയും ""പ്രണയകഥ"".... മുന്നിലിരിക്കുന്ന *ദർശിത്ത്* നെയും *ദർശൻ* നെയും നോക്കികൊണ്ട് ആദി പറഞ്ഞു നിർത്തി.
 
 
 
 
മ്മ്മ് കൊള്ളാം.... എന്നാലും ചെറിയമ്മയെ ചെറിയച്ഛൻ കരയിച്ചത് ശെരിയായില്ല. താടിക്ക് കൈയുംകൊടുത്തിരുന്നുകൊണ്ട് ദർശൻ പറഞ്ഞു.
 
 
 
മ്മ്മ് ശെരിയാ.... പാവം എന്റെ അമ്മ 😌.... ദർശിത്ത് കുറച്ചു സങ്കടത്തോടെ പറഞ്ഞു.
 
 
 
ഇതുവരെ കഴിഞ്ഞില്ലേ മാമന്റെയും മക്കളുടെയും കഥ പറച്ചിൽ നിറവയർ താങ്ങി പിടിച്ചുകൊണ്ട് ആതി അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു.
 
 
 
എന്റെ ആതി നീ അവിടെ എവിടെയെങ്കിലും അടങ്ങിയിരിക്കാൻ നോക്ക്.... ഈ വയറും താങ്ങി പിടിച്ച് ഇങ്ങനെ നടക്കാതെ. ആദി പറഞ്ഞത് കേട്ട് ചുണ്ട് കോട്ടി കൊണ്ട് ആതി അവിടെ ഇരുന്നു.
 
 
 
 
അമ്മേ നിച്ച് ഒരു പാട്ട് പാടി തരുവോ.... അപ്പോഴാണ് ഒരു കുഞ്ഞുടുപ്പിട്ട ഒരു കുട്ടികുറുമ്പി ആതിയുടെ കൈയിൽ പിടിച്ചുകൊണ്ട് അത്‌ ചോദിച്ചത്.
 
 
 
എന്നാൽ ഞങ്ങൾക്കും വേണം ദർഷനും ദർഷിത്തും ഒരേ സ്വരത്തിൽ പറഞ്ഞു. 
 
 
എന്നാൽ എനിക്കും വേണം. വച്ചിരുന്ന ഉണ്ട കണ്ണാടി ഒന്നുടെ നേരെ ആക്കിക്കൊണ്ട് *ദേവപ്രിയ* പറഞ്ഞു.
 
 
 
 
ഇനി ഇവർ ആരൊക്കെയാണെന്ന് അറിയണ്ടേ....
 
 
ആതിയുടെയും നവിയുടെയും മക്കളാണ് *ദർശൻ* നും *ദർശന* യും. നേരത്തെ പാട്ട് വേണം എന്ന് പറഞ്ഞ ആ കുട്ടി കുറുമ്പിയില്ലേ.... അവളാണ് ദർശന. ദർശന് ഇപ്പോൾ പത്തുവയസായി. ദർശനക്ക് നാലും. പിന്നെ നമ്മുടെ ആതി ഇപ്പോൾ 8 മാസം ഗർഭിണിയാട്ടോ 😁.... 
 
 
 
 
ആദിയുടെയും അമ്മുവിന്റെയും മകളാണ് എട്ടുവയസുകാരി *ദേവപ്രിയ*.
 
 
 
 
പിന്നെ നമ്മുടെ ആമിയുടെയും അഭിയുടെയും മകനാണ് *ദർശിത്ത്*. അവനും ദർശനും ഒരേ പ്രായമാണ്. ദിവസകൾക്ക് വ്യത്യാസത്തിൽ ജനിച്ചവർ.... എന്നാൽ രണ്ടിനും ഒരേ സ്വഭാവമാണ്....
 
 
 
 
 
 
ഇനി കഥയിലേക്ക് വരാം 😌....
 
 
 
 
അമ്മേ നിച്ച് പാട്ട് പാടി താ 🥺.... ദർശന മോൾ ആതിയുടെ കൈപിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
 
 
 
 
അച്ചോടാ.... അച്ഛേടെ പൊന്നൂസിന് പാട്ട് പാടി തരണോ 😘.... അച്ഛാ പാടി തരാം കുഞ്ഞാ.... ദർശനയെ എടുത്തു മടിയിലേക്ക് ഇരുത്തികൊണ്ട് നവി പറഞ്ഞു.
 
 
 
 
 
അത്‌ വേണോ നവിയേട്ടാ 🤒.... ഞങ്ങൾക്ക് റിസ്ക് എടുക്കാൻ വയ്യ 🥴. (ആതി)
 
 
 
 
അത്‌ കേട്ട് കുട്ടിപട്ടാളങ്ങൾ ഉറക്കെ ചിരിച്ചു. ആദിയാണെങ്കിൽ ചിരി കടിച്ചുപിടിച്ചു ഇരിക്കുകയാണ്.
 
 
 
 
നീ പറഞ്ഞു വരുന്നത് എന്റെ പാട്ട് മോശമാണെന്നാണോ 🤨. നവി ഒറ്റപുരികം പൊക്കികൊണ്ട് ആതിയോട് ചോദിച്ചു.
 
 
 
ഏയ്‌ ഞാൻ അങ്ങനെ പറയോ 😌. (ആതി വിത്ത്‌ നിഷ്കു)
 
 
 
മ്മ്മ് നീ അങ്ങനെ പറയും 😒.... പോ നിക്ക് ബെസ്‌മായി 😪. നവി സെന്റി അടിച്ചു കൊണ്ട് പറഞ്ഞു.
 
 
 
എന്താണ് ഇവിടെയൊരു ചർച്ച 🧐. അതും ചോദിച്ചു കൊണ്ട് അമ്മു അങ്ങോട്ട് ലാൻഡ് ചെയ്തു....
 
 
ഒന്നുമില്ല അമ്മേ.... നവി അച്ഛനെ ആതിയമ്മ ഒന്ന് ട്രോളിയതാ 🤣. പൊട്ടിച്ചിരിച്ചുകൊണ്ട് ദർശൻ പറഞ്ഞു.
 
 
 
സ്വന്തം അച്ഛനെ തന്നെ പറയെടാ 😒.... നവി വീണ്ടും സെന്റി അടിച്ചു കൊണ്ട് പറഞ്ഞു.
 
 
 
 
 
അപ്പോഴേക്കും ബാക്കിയുള്ളവരും അവിടേക്ക് വന്നിരുന്നു. അഭിയും ആമിയും ഉൾപ്പെടെ.
 
 
 
 
 
മോളെ ആമി.... നീ പറയ് എന്റെ പാട്ട് അത്രക്ക് മോശമാണോ.... (നവി)
 
 
 
 
ഏയ്‌....  എന്റെ നവിയേട്ടന്റെ പാട്ട് മോശമാണെന്ന് ആരാ പറഞ്ഞേ.... (ആമി)
 
 
 
ആതി അമ്മയാ പറഞ്ഞേ.... ദർശന ആതിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
 
 
 
 
എന്നാൽ ചിലപ്പോൾ ശെരിയായിരിക്കും 😁. ആമി ചെറുതായിട്ട് കളം മാറ്റി ചവുട്ടി.
 
 
 
ഓഹ് അപ്പോൾ നിങ്ങൾ എല്ലാവരും ഒന്നിച്ചു.... ഞാൻ ഒറ്റക്ക് അല്ലെ.... അതിനെന്താ ഞാൻ ഒറ്റക്ക് മതി 😒. (നവി)
 
 
 
 
എന്റെ നവി വല്യച്ഛാ 😂.... മതി.... വല്യച്ഛൻ വലിയൊരു പാട്ടുകാരൻ തന്നെയാ പോരെ 🤣.... ദർശിത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
 
 
 
വന്ന് വന്ന് പിള്ളേരും ട്രോളാൻ തുടങ്ങി 😪. (നവി ആത്മ)
 
 
 
 
മതി നിർത്ത്.... നവിയേട്ടനും അഭിയേട്ടനും ഒരുമിച്ചു ഒരു പാട്ട് പാട് 😁. ആമി ഇളിച്ചുകൊണ്ട് പറഞ്ഞു.
 
 
 
മ്മ്മ് ശെരിയാ.... ആദിയും അവളെ പിൻതാങ്ങി....
 
അഭിയും നവിയും പരസ്പരം നോക്കി ചിരിച്ചു. എന്നിട്ട് പാടാൻ തയ്യാറായി ഇരുന്നു.
 
 
 
 
അവർ പാടാൻ പോകുന്ന പാട്ട് കേൾക്കാനായി ബാക്കിയുള്ളവർ ആകാംഷയോടെ ഇരുന്നു.
 
 
 
അവർ ഒരുമിച്ചു പാടാൻ തുടങ്ങി.... 
 
 
 
 
 
 
🎶 Sree Ragamo Thedunnu Nee, Ee Veenathan Ponthanthiyil,
Snehardramam Etho Padham, Thedunnu Nam Ee Nammalil, 🎶
 
 
🎶 Nin Mounamo Poomanamaye, Nin Ragamo Bhoopalamaye,
En Munnil Nee Pularkanyayaye,
Sree Ragamo Thedunnu Nee, Ee Veenathan Ponthanthiyil 🎶
 
 
അവരുടെ ശബ്ദ മാധുര്യത്തിൽ ലയിച്ചു ബാക്കിയുള്ളവർ ഇരുന്നു.
 
 
 
 
 
 
അവസാനിച്ചു 💙.
 
 
 
 
Ending എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല 😁....
 
ഇത്രയും വേഗം തീർക്കണമെന്ന് കരുതിയതല്ല.... പക്ഷെ സാഹചര്യം അതായിപ്പോയി 😒.
 
 
 
 
""ഈ സ്റ്റോറി ഞാൻ ഒരു പാർട്ടിൽ എഴുതാൻ ഉദ്ദേശിച്ചതായിരുന്നു.... അത്‌ വലിച്ചു നീട്ടി 8 പാർട്ട്‌ ആക്കി എഴുതി 😂....""
 
 
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒത്തിരി സ്നേഹം ❤😘.... 
 
 
അവസാന ഭാഗത്തിനെങ്കിലും നിങ്ങൾ റേറ്റിംഗ് & റിവ്യൂ തരണം പ്ലീസ് ❤....
 
 
 
പിന്നെ നാളെ മുതൽ പുതിയ സ്റ്റോറി പോസ്റ്റ്‌ ചെയ്തു തുടങ്ങും ട്ടോ.... നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💙.....