Aksharathalukal

അമ്മൂട്ടീ❤️(ഭാഗം5)

രാവിലെ എഴുന്നേറ്റപ്പോൾ കുറച്ചു വൈകി. പിന്നെ ഇന്നു കമ്പിനിയിൽ പോകേണ്ടതില്ല.

കുളിച്ച് ഡ്രെസ്സിട്ട്.. തലതോർത്തികൊണ്ട് ബാത്‌റൂമിൽനിന്നും ഇറങ്ങിയപ്പോഴാണ് എന്റെ കണ്ണുകൾ ടേബിളിൽ ഇരിക്കുന്ന ചെറിയ ചുവന്ന ബോക്സിലേക്ക് നീണ്ടത്. ഞാൻ തോർത്ത്‌ ഒരു കസേരയിലായി നിവർത്തി ഇട്ടശേഷം ടേബിളിന്റെ അടുത്തേക്ക് ചെന്ന് ആ ബോക്സ് കയ്യിലെടുത്തു. എന്നിട്ട് മെല്ലെ തുറന്നു നോക്കി.

അതൊരു മൂക്കുത്തിയാണ്...ചുവന്നകല്ലുള്ള മൂക്കുത്തി. അത് കാണെ ഞാൻ പുഞ്ചിരിച്ചു. ഞാൻ മെല്ലെ അത് കയ്യിലെടുത്തു.. അപ്പോൾ എന്റെ കയ്യൊന്നു വിറച്ചു.

ഇന്നലെ എനിക്ക് മഹി തന്നതാണ്. മൂക്കുത്തി കുത്തിയിട്ടുണ്ടെങ്കിലും എനിക്ക് അതിനോട് വല്യ താല്പര്യം ഇല്ല. കമ്പിനിയിലും പുറത്തൊക്കെ പോകുമ്പോഴുമാണ് ഞാൻ മൂക്കുത്തി ഇടാറൊള്ളു.

പക്ഷെ എന്തോ..മഹി തന്ന ഈ ചുവന്ന കല്ലുള്ള മൂക്കുത്തി എനിക്ക് ഭയങ്കര ഇഷ്ട്ടായി. അപ്പോൾതന്നെ മൂക്കിൽ അണിയണം എന്ന് തോന്നിയതാണ്. പക്ഷെ നമ്മടെ SI സാറ് പറഞ്ഞിരിക്കുന്നത് നാളെ.. അതായത് ഇന്ന് രാവിലെതൊട്ട് ഇത് ഇട്ടാൽ മതിയെന്നാണ്. അതെന്താണെന്നു ചോദിച്ചപ്പോൾ പിന്നെ പറയാം പോലും..

മ്മ്.. എന്തെങ്കിലും ആവട്ടെ..

ഞാൻ ആ മൂക്കുത്തി എന്റെ മൂക്കിൽ മെല്ലെ അണിഞ്ഞു.

" മോളെ..അച്ചൂ......."

അപ്പോഴാണ് താഴെ നിന്ന് അച്ഛൻ എന്നെ വിളിച്ചത്.

" ആ ദാ വരണൂ അച്ഛാ... "

ഞാൻ പെട്ടെന്ന് മുടി കുളിപ്പിന്നൽ കെട്ടി.. നെറ്റിയിൽ ഒരു പൊട്ടും തൊട്ട് താഴേക്ക് ചെന്നു. അവിടെ ഹാളിൽ സോഫയിലായി അച്ഛൻ എന്നെയും കാത്ത് ഇരിപ്പുണ്ടായിരുന്നു. ഞാൻ അച്ഛന്റെ അടുത്തുചെന്നിരുന്നു.

" എന്തേയ് അച്ഛാ.... "

ഞാൻ ചോദിച്ചു. അപ്പോഴേക്കും അമ്മയും അവിടേക്ക് വന്നു.

" അത്‌ മോളെ.. നിന്നെ പെണ്ണ്കാണാൻ ഒരു കൂട്ടര് വരുന്നുണ്ടിന്ന്... "

അച്ഛൻ പറയുന്നത് കേട്ട്.. ഞാൻ ഞെട്ടലോടെ അച്ഛനെ നോക്കി.

" ഇന്നോ..??? "

" മ്മ് മോളെ.. ഇന്ന് ഒരു പതിനൊന്നു മണിയാകുമ്പോൾ അവർ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്... "

അത് കേട്ട് ഞാൻ വല്ലാതെയായി. എന്തുകൊണ്ടോ എന്റെ മനസ്സിലേക്കോടി വന്നത് മഹിയുടെ മുഖമായിരുന്നു.

" അതെന്താ അച്ഛാ.. പെട്ടെന്ന്..?? "

" അയ്യോ.. മോള് പേടിക്കണ്ട.. അവര് വന്നു കണ്ടിട്ടു പോകുമെന്നേ ഉള്ളു. പിന്നെ മോൾക്ക് ഇഷ്ട്ടായെങ്കിൽ മാത്രമേ മറ്റു തീരുമാനങ്ങൾ എടുക്കുകയൊള്ളു അച്ചു.."

" അതെ.. പിന്നെ നമ്മൾക്ക് അറിയുന്നോരാ മോളെ.. "

അമ്മ പറഞ്ഞു. ഞാനൊന്ന് മൂളുകയല്ലാതെ ഒന്നും മിണ്ടിയില്ല.


           🦋🦋✨️🦋🦋✨️🦋🦋


അവര് പറഞ്ഞപോലെ പതിനൊന്നു മണിയോടെ എത്തിയിരുന്നു. ഞാൻ അടുക്കളയിലായതുകൊണ്ട് തന്നെ വന്ന ആരെയും കണ്ടില്ല.

എന്റെ വേഷം മയിൽ‌പീലി വർക്കുള്ള ഒരു സെറ്റുസാരിയാണ്. ടെൻഷനോടെ  അടുക്കളയിൽ നഖവും കടിച്ച് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അമ്മ അതുകണ്ടപ്പോൾ അടക്കിചിരിച്ചു...പിന്നെ എന്നെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു.

ഹാളിൽ നിന്നും അച്ഛന്റെ വിളി വന്നപ്പോൾ അമ്മ എന്റെ കയ്യിലേക്ക് ഡ്രെ വച്ചുതന്നു. ഞാൻ ഒന്ന് നിശ്വസിച്ചിട്ട് അതുംകൊണ്ട് ഹാളിലേക്ക് നടന്നു.

ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ട്..
കയ്യും കാലുകളുമാണേൽ വിറക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ശ്രെദ്ധ
മുഴുവനും ട്രേയിൽ ഇരിക്കുന്ന ചായഗ്ലാസ്സുകളിലേക്കായിരുന്നു.

ഓഹ്.. ചായയും ട്രേയും താഴേക്ക് വീഴാതെ ഇരുന്നാൽ മതിയായിരുന്നു.

ഞാൻ വന്ന ആരുടെയും മുഖത്തേക്ക് നോക്കിയില്ല.. തലയുയർത്തി നോക്കാതെയാണ് ഞാൻ ചായ എല്ലാർക്കും നൽകിയത്. അതുകഴിഞ്ഞപ്പോൾ പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് പോയി ഭിത്തിയിലായി ചാരിനിന്നു.

" ആഹാ.. അച്ചുമോൾക്ക് ആരൊക്കെയാണ് വന്നേക്കുന്നതെന്ന് അറിയേണ്ടേ..?? അപ്പോൾ ഇങ്ങനെ തലയും കുനിച്ച് നിന്നാൽ എങ്ങനെയാണ്..?? "

വസന്തയാന്റിയുടെ ശബ്ദം. ഞാൻ പെട്ടെന്ന് തലയുയർത്തി സോഫയിൽ ഇരിക്കുന്നവരെ നോക്കി. ആന്റിയും അങ്കിളും മഹിയുമാണ് എന്നെ പെണ്ണ്കാണാനായി വന്നിരിക്കുന്നതെന്ന് ഞാൻ ഞെട്ടലോടെ മനസ്സിലാക്കി.

എന്റെ കണ്ണുകൾ മഹിയിലേക്ക് നീണ്ടു. എന്നെ തന്നെ നോക്കിയിരിക്കുകയാണ് മഹി. ഒരു മഞ്ഞഷർട്ടും വെള്ള മുണ്ടുമാണ് അവന്റെ വേഷം.. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ട്.. 



കാത്തിരിക്കുക....♥️♥️

 

 

 

 

 

 

 

 

 

 


അമ്മൂട്ടി❤️(അവസാനഭാഗം )

അമ്മൂട്ടി❤️(അവസാനഭാഗം )

4.5
4998

പെട്ടെന്നാണ് അമ്മ എന്നെ പിടിച്ചുകുലുക്കിയത്. " ഏതു ലോകത്താണ് അച്ചു..നീയ്..?? " അമ്മ ചോദിച്ചു.. ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. " മഹി.. നീ മോളെയും കൂട്ടി ഒറ്റക്ക് പോയി സംസാരിക്കൂ.. അച്ചൂന് ഒന്നും മനസ്സിലായി കാണില്ല.. " ( അങ്കിൾ ) " ശെരിയച്ചാ... " മഹി സോഫയിൽ നിന്നുമെഴുന്നേറ്റ് പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് എന്റെ വലത്തേ കയ്യിൽ പിടിച്ചു... അപ്പോൾ ഞാനൊന്ന് വിറച്ചു. മഹി എന്നെ കൂട്ടികൊണ്ട് പോയത് എന്റെ മുറിയിലേക്കായിരുന്നു. ഞാൻ പെട്ടെന്ന് ചെന്ന് മുഖം പൊത്തി കട്ടിലിലേക്കിരുന്നു. വാതിൽ അടച്ചു കുറ്റിയിടുന്ന ശബ്‌ദം കേട